Thursday, December 27, 2007

ഇനി ഒരു ജന്മം തരുമൊ....?




എന്നാണ് ശ്രീയേട്ടന് ‍മനസ്സില് കയറിപറ്റിയത് ? കൃത്യമായി ഓര്ക്കുന്നില്ല . അതോ ഓര്മ്മ വയ്ക്കും മുന്പേ പ്രണയിച്ചു തുടങ്ങിയൊ ? അഞ്ച് വയസ്സിന്റെ മൂപ്പ് സ്ഥാനം ശരിക്കും തണലായിട്ടായിരുന്നു .
സംരക്ഷണം ഏറ്റ് എടുത്തപോലെ കളിക്കിടെ ആരും എന്നെ ഞോണ്ടാന് ശ്രീയേട്ടന് സമ്മതിക്കില്ലാ അങ്ങനെയാണു എന്റെയുള്ളിലെ ആദ്യ ഓര്മ്മ. വലിയ അവധിക്കാണ് ഒത്തു കൂടല് തറവാട്ടില് എല്ലാവരും എത്തും . ഓരോ വര്ഷവും ആ രൂപം മനസ്സില് കൂടുതല് ആഴത്തില് മുദ്രണം ചെയ്തു എന്നതു ഞാന് പോലും അറിഞ്ഞില്ലാ.

ലാലേട്ടന്റെ കല്യാണം വലിയവധിക്കു സ്കൂള് പൂട്ടിയപ്പൊഴാണ്, അന്നാണ് ആദ്യമായി പട്ടു പാവാടയും ജാക്കറ്റും കിട്ടുന്നത് , തല നിറയെ പൂവും ചൂടി പാവാടയും ജാക്കറ്റും ഇട്ട് വന്നു ചാടിയതു ശ്രീയെട്ടന്റെ മുന്നില് " ഹായ് ഹായ് നില്ലു നില്ലു " എന്നു പറഞ്ഞു പിടിചു നിര്ത്തി " ഹും! പെണ്ണു സുന്ദരികുട്ടിയാ " എന്ന് സ്വരം താഴ്ത്തി പറഞ്ഞു ഞാന് ഓടി തിരിഞ്ഞു നോക്കുമ്പോള് ഒരു ചിരിയോടെ ശ്രീയേട്ടന് നോക്കി നിന്നിരുന്നു ...


പിറ്റെ കൊല്ലം എന്തോ കാരണത്താല് തറവാട്ടില് പോയില്ലാ ആയിടക്കായിരുന്നു ഭാഗം വെപ്പും വാക്കുതര്ക്കങ്ങളും . ചെല്ലുക, മുത്തശ്ശിയെ കാണുക പോയ കാറില് അപ്പോള് തന്നെ മടങ്ങുക അങ്ങനായി പിന്നത്തെ പോക്കു വരവ് അങ്ങനെ ചെല്ലുന്നത് മുന്കൂട്ടി അറിയിച്ചിട്ടൊന്നുമല്ലാ അച്ഛനോടൊപ്പം മുത്തശ്ശിയെ കാണണം എന്നു വാശി പിടിച്ചു പോയി. ചെന്നിറങ്ങിയപ്പൊള് മുതല് കണ്ണുകള് ശ്രീയേട്ടനെ തിരഞ്ഞു തറവാട്ടിലില്ലാ, ചിറ്റയെ കാണാന് എന്നും പറഞ്ഞു ഓടി എത്തിയപ്പൊഴൊ അവിടെയും ഇല്ലാ എര്ണാകുളത്തു പോയത്രേ, അപ്പൊള്‍‌ മന്സ്സില്‍‌ എന്താ തൊന്നിയതു നിര്‍‌ വചിക്കാന്‍‌ അറിയില്ലാ. പിന്നെ അഛനോടൊപ്പം തറവാട്ടില്‍‌ പോകാനുള്ള ഊഴം എന്റെതായിരുനില്ലാ പിന്നെ എന്നൊ പെട്ടന്ന് അച്ഛന് പോകുന്നു എന്നറിഞ്ഞ്കൂടെപോകാന് ചോദിച്ചപ്പൊള് അമ്മാ വിലക്കി.

"പ്രായമായ് പെമ്പിള്ളാര് വീട്ടിലിരുന്നമതി ഞാന് പറയും എവിടെ പോണം എന്നൊക്കെ'' .

പിന്നെ അച്ഛന്റെ കൂടെയുള്ള ഊരുചുറ്റല് നിലച്ചു . അങ്ങനെ ഇരുന്നപ്പൊഴാണു വലിയമ്മയുടെ മരണം പത്തില് പഠിക്കുന്ന നേരം എന്നാലും പോകാതിരിക്കാന് പറ്റില്ലാല്ലൊ, പോയി . അന്ന് എല്ലാവരും വന്നു ആള്ത്തിരക്ക് ദുഖം തളം കെട്ടിയാ വീട് സന്ധ്യയായി എല്ലാവരും അവിടെയും ഇവിടെയുമായി നിന്നു അടക്കത്തില് സംസാരിക്കുമ്പോഴാ പെട്ടന്ന് മഴ വന്നത് ചായിപ്പിന്റെ അരുകില് നിന്ന് കയ്യില് വെള്ളം ഇറ്റിച്ചുനിന്നപ്പൊള് കൈയ്യില് പിടിച്ചു ഒരു വലി. ശരിക്കും ഞെട്ടി തൊണ്ടയില് നിന്നു സ്വരം പുറത്തു വരും മുമ്പെ ശ്രീയെട്ടന്റെ മുഖം ആ ഇരുണ്ട വെട്ടത്തില് കണ്ടു. എന്നെ വലിച്ചിറക്കി തൊട്ടടുത്തുള്ള കച്ചി തുറുവിന്റെ മറവില് എത്തി.

"എത്ര നേരമായി നിന്നെ തിരയുന്നു നീ ഇവിടെ വന്നിരിക്കുവാ ".

അന്തം വിട്ടു ഞാന് നോക്കി നിന്നു. ഈശ്വരാ രണ്ടു കൊല്ലം കൊണ്ട് ഇത്രയും മാറ്റമൊ? നല്ല ഉയരം പിന്നെ ഒരു താടി. ഞാന് അറിയാതെ കൈ എത്തി ആ തടിയില് തൊട്ടു. പെട്ടന്ന് മഴക്ക് ശക്തിയേറി പയ്യെ ഞാന് ആകത്തേക്കു ഓടി. രാത്രി ഊണ് വല്യമ്മാവന്റെ വീട്ടില് കലവറയും വിളമ്പും ഒക്കെ ആയി ശ്രീയേട്ടന് വലിയ കാരണവരുടെ മട്ടില്‍. ശ്രീയേട്ടനു എന്നെ കണ്ട മട്ടു പോലുമില്ലാ. ഊണ് കഴിഞ്ഞെഴുന്നേറ്റപ്പോള് ശ്രീയേട്ടന്‍ പറഞ്ഞു.

"മാളൂട്ടി നീ അവിടെ ഒന്നു നില്ക്കു , ചാവടിയില് അച്ചാറിരിക്കുന്നു ഒന്നു എടുത്തെ ".

ഞാന് അങ്ങോട്ട് നടന്നു, അവിടെ എങ്ങും അച്ചാറ് കണ്ടില്ലാ കാലടി സ്വരം കേട്ട് നോക്കുമ്പോള് തൊട്ട് അരുകില് ശ്രീയേട്ടന് "എവിടാ അച്ചാറ്"? ചോദിച്ചു തീരന്നില്ലാ അതിനു മുന്നെ ഞാന് ശ്രീയേട്ടന്റെ കയ്ക്കുള്ളില്. ഒരുചിരി ആയിരുന്നു ഉത്തരം. ഒരു നിമിഷം അങ്ങനെ നിന്നിട്ട് ശ്രീയേട്ടന് പൊയി.

പിറ്റെന്ന് കണ്ടു കൂടിയില്ലാ. കര്മ്മങ്ങള് കഴിഞ്ഞയുടനെ തന്നെ മടങ്ങിപോന്നു. പിന്നെ രണ്ടു കൊല്ലം തറവാട്ടില് പോയില്ല. അപ്പൊഴേക്ക് കോളെജില് ആയി തറവാട്ടില് കലഹം കൊടുമ്പിരി കൊണ്ടു. അമ്മയെ അമ്മാവി എന്തോ പറഞ്ഞു എന്നും അല്ലാ അമ്മ അമ്മവിയെ എന്തോ പറഞ്ഞു എന്നും ഉള്ള തര്ക്കത്തില് ആരും അങ്ങോട്ടും ഇങ്ങോട്ടും വരാതെയും പോകാതെയുമായി.

പെട്ടന്നാണ് മുത്തശ്ശി അച്ചനെ കാണണം എന്ന് അറിയിച്ചത്. എനിക്ക് കോളജില് അനിശ്ചിത കാല പണിമുടക്ക് കാരണം ക്ലാസ്സില്ലാത്ത സമയം , അമ്മ എന്തോ എതിര് പറഞ്ഞില്ലാ അഛനോടൊപ്പം തറവാട്ടില് എത്തി, അച്ഛനെ കണ്ടതും മുത്തശ്ശി കരച്ചിലായി അച്ഛന് മുത്തശ്ശിയുടെ മൂറിയില് കയറി വര്ത്തമാനം തുടങ്ങി. ആ നേരം നോക്കി ഞാന് അമ്മാവിയുടെ അടുത്തെക്ക് ഓടി, അവിടെ എത്തിയപ്പൊള് ചായ്പ്പിനെ അറ്റത്തെ മുറിയില് കുറെ ബുക്കുകള്ക്ക് നടുവില് ശ്രീയേട്ടന്. അമ്മായിയെ കാണാനില്ലാ, നേരേ ശ്രീയേട്ടന്റെ അടുത്തു എത്തി ..

"ങ്ഹേ ! നീ എപ്പൊ എത്തി?"

പിടിച്ചിരുത്തി കുറെ നേരം. ഒന്നും പറഞ്ഞില്ലാ. മേശവലിപ്പില് നിന്നു സിഗറെറ്റെടുത്ത് കത്തിച്ചു വലി തുടങ്ങി,"ഹും ! ഇപ്പൊ ഇതും തുടങ്ങിയൊ?" ഞാന് ചോദിച്ചു, 'എന്താ വേണ്ടേ ? എന്നാ ദേ നിര്ത്തി ! എന്നു പറയുമെന്ന് കരുതിയോ ? ഒന്നു പോടീ"..ഒന്നും കൂടി ആഞ്ഞ് വലിച്ചു.


"ഞാന് പോവ്വാ"നീ എവിടെ പോണു? നില്ല് ..നിന്നൊട് ഒരു കാര്യം പറയട്ടെ, ഞാന് നോക്കി നിന്നു, പിന്നെയും ഒന്നും പറയുന്നില്ലാ , ശ്രീയേട്ടന്‍‌ പയ്യെ എണീറ്റു ഷര്ട്ട് എടുത്തിട്ടു, വന്നേ എന്ന് പറഞ്ഞു പുറത്തെക്കിറങ്ങി. പുറകെ ഞാനും, തോടിയുടെ അറ്റത്തെത്തി തിരിഞ്ഞ് എന്നെ ഒന്നു നോക്കി വളരെ ഗൗരവത്തില് പറഞ്ഞു

"മാളു ഞാന് നാടു വിടുവാ , ആരോടും പറയുന്നില്ലാ. നീ അറിയണമെന്നു ഭഗവതി കരുതിക്കാണും അതാ നീ ഇന്നു വന്നെ.

"ശ്രീയെട്ടാ എങ്ങോട്ടാപോണെ?"

തല്ക്കാലം ബോബേക്ക് ഇന്ന് രാത്രീ.

അമ്മായി അറിഞ്ഞോ ഇക്കാര്യം?

ഇല്ലാ .. ഞാന് ആരോടും പറയുന്നില്ലാ.

അവിടെ ആരാ ശ്രീയെട്ടാ ഉള്ളെ? ഞാന് ചോദിച്ചു. ഇവിടെ എനിക്കാരാ ഉള്ളെ? ഇതിലും ഭേദമാവും."കയ്യാലയുടെ അരുകിലൂടെ നടന്നു......ഒന്നും മിണ്ടിയില്ലാ...പെട്ടന്ന് തിരിഞ്ഞ് ശ്രീയേട്ടന് "നീയിപ്പൊ സ്ഥിരം സാരിയായോ?

"ഇല്ലാ ഇന്നു ഉടുത്തു ...
"നന്നായിരിക്കുന്നു "...വീണ്ടും മൌനം .. "ഇവിടെ നിന്നാല് ശരിയാവില്ലാ ഞാന് പോകുവാ" ..ഒന്നും പറഞ്ഞിട്ട് കാര്യമില്ലാ അത്രക്കു ഉറച്ചതായിരുന്നു ആ തീരുമാനം. ശ്രീയെട്ടന്റെ അ വസ്ഥാ അറിയാം പഠിത്തം കഴിഞ്ഞു ജോലി തരമാകാത്തതിന്നാല് എല്ലായിടത്തു നിന്നും കുത്തുവാക്കുക്കള് പിടിച്ച് നില്ക്കുന്നതിനും ഒരതിരില്ലേ? ഒരു വിസ എടുക്കാന് ഒത്തിരി ആശിച്ചു പക്ഷെ സഹായിക്കന് ആരുമില്ലാ, ശരിയാ, ഇതാ നല്ല തീരുമാനം പോകട്ടെ!

കണ്ണീല് വെള്ളം ചിറകെട്ടാന് തുടങ്ങി. നെഞ്ചില് ഒരു നെരിപ്പൊട് വെന്തു നീറി,ചുണ്ടുകള് ചേര്ത്തിരുക്കി ഞാന് നടന്നു ..രണ്ടുവശത്തും ഉയര്ത്തി കെട്ടിയാ കയ്യാലയുടെ നടുവിലൂടെ ശ്രീയേട്ടന്റെ പിറകെ നടന്നപ്പൊള് മനസ്സിനൊട് ചൊദിച്ചു എന്നെങ്കിലും ഈ കാലടി പിന് തുടരാന് ആവുമൊ? ഉള്ളിലെ ആശ ഞാന് ഇന്നു വരെ ശ്രീയേട്ടനോട് പറഞ്ഞിട്ടില്ലാ തിരിച്ചു ഇങ്ങോട്ടും....ഒരു പക്ഷെ ഈ പോക്കില് ഒന്നു കലുറപ്പിക്കാന്.

മനസ്സ് കടിഞ്ഞാണ് ഇല്ലാതെ പാഞ്ഞു.


ഹും! പോകും മുന്പെ മുത്തശ്ശിയെ ഒന്നു കാണണം തറവാട്ടിലെ പടി കയറുമ്പോ ശ്രീയെട്ടന് പറഞ്ഞു...അച്ഛന് ഇപ്പൊഴും മുത്തശ്ശിയോട് എന്തോ പറഞ്ഞിരിക്കുന്നു .. ശ്രീയേട്ടന് അടുക്കളയിലെക്ക് നടന്നു പുറകെ ഞാനും ..

“ഓ! നിനക്കീ വഴി ഒക്കെ അറിയ്യോ ശ്രീകുട്ടാ? ചെറ്യമ്മെടെ പരിഭവം ശ്രീയെട്ടന് ഒന്നും മിണ്ടാതെ ഒരു പപ്പടം കൈ എത്തി എടുത്തു പൊട്ടിച്ചു ഒരു തുണ്ട് എനിക്കുനീട്ടി "ചേച്ചി ഓടി അല്ലെ? നാരങ്ങാ വെള്ളം എടുത്തിട്ട് നൊക്കുമ്പോ കണ്ടില്ല" ഇന്ദുവാണ്. ഉത്തരം വേണ്ടാല്ലൊന്നു കരുതി ഒരു ചിരിയില് ഒതുക്കി അല്ലെലും ഒന്നു മിണ്ടാന് സ്വരമില്ലായിരുന്നു. ശ്രീയേട്ടന് നോക്കി കൊണ്ടെ ഇരുന്നു ഇന്നുവരെ കണ്ടിട്ടില്ലത്താ പോലെ! ചെറിയമ്മ എന്തൊക്കെയൊ ചോദിക്കുന്നു. ശ്രീയേട്ടന് ഹം, ഹും,.. ഈ രീതിയില് ഉത്തരം കുറെ ആയപ്പൊ"ഹും നിന്നോടാരാ വല്ലതും പറയുന്നെ? ഒരു കൊലം കണ്ടില്ലെ താടിം മുടിം ..ഒരു ജുബ്ബാടേം തോള്‍‌സഞ്ചീടേം കുറവുണ്ട് ഇന്ദു ചിരിച്ചു ശ്രീയേട്ടന് ഒന്നും മിണ്ടില്ലാ..ആ നിര്‍‌വികാരമായ മൌനം കണ്ടപ്പൊ പേടി തോന്നി. ഇന്ദൂ, ഊണ് കാലമായില്ലെ? എടുത്തോളു രാഘവന്‍‌ പോവാത്രേ..ശ്രീയെട്ടന്‍‌ മെല്ലെ ചാവടിയിലേക്ക് നീങ്ങി, ഹും നീ ഇവിടെയുണ്ടായിരുന്നൊ?ഇല്ലാ അമ്മാവന് വന്നന്ന് അറിഞ്ഞ്.........പകുതിക്കു നിര്ത്തി .

"തൊട്ടപ്പുറത്താ ഒന്നു കണികാണാന് കിട്ടില്ലാ" മുത്തശ്ശി എണ്ണി പെറക്കി ശ്രീയെട്ടന് മുത്തശ്ശിയെ ചുറ്റി പിടിച്ചു ,

"വേണ്ടാ വേണ്ടാ കള്ള സ്നേഹം! ഹും എനിക്ക് അറിയാം.." ഇന്ദുവിനും,ചെറിയമ്മക്കും ഒപ്പം ഞാന് ഊണ് വിളമ്പാന് കൂടി. കുട്ടിയിരുന്നൊളു.. ശ്രീകുട്ടാ കൈ കഴുകി വാ മുത്തശ്ശി ഓരൊരുത്തരെയും വിളിച്ചിരുത്തി. ശ്രീയേട്ടന്റെ ഒപ്പം ഇരുന്നു ഊണ് കഴിഞ്ഞയുടനെ പോന്നു.

പിന്നെ മറ്റൊരു ലോകത്തായി പരീക്ഷ ചൂടില് ഹൊസ്റ്റലിലെ എല്ലാ മൂലയിലും ബുക്കുകളും നോട്ട്സുകളുമായി പടവെട്ടുന്നവര് മാത്രം കളിയും ചിരിയും എല്ലാം മറന്ന ദിവസങ്ങള്...

ഒരു ദിവസം പെട്ടന്ന് അമ്മയുടെ ഫോണ് "മാളൂ നീ രാവിലത്തെ ഫാസ്റ്റിന് തന്നെ ഇങ്ങു വാ ഞാന് സിസ്റ്ററിനോട് പറഞ്ഞിട്ടുണ്ട് അച്ചന് ബസ്റ്റാന്ഡില് കാണും ".കമ്പി വാചകം.

തിരുവയക്കു എതിര് വയ് ഇല്ലാ, എന്തിനാണാവോ...ബസ്സില് നിന്നു ഇറങ്ങുന്നിടത്തു അച്ഛന് കാത്തു നില്ക്കുന്നു കൈയില് നിന്നു ബാഗ് വാങ്ങി നേരെ കാറിലേക്ക് നടന്നു..

"എന്തിനാ അച്ഛാ വരാന് പറഞ്ഞതു എക്സാമിനു ഇനി 7 ദിവസമേയുള്ളു... അച്ഛന് ചിരിച്ചു .. മോളെ ഒരു കൂട്ടര് വരുന്നു നിന്നെ ഒന്നു കാണണം , പറഞ്ഞു കെട്ടിടത്തോളംവളരെ നല്ലാ ബന്ധം. ഇതു പോലെ എല്ലാം ഒത്തു ഒന്നു കിട്ടാന് പാടാ..

"ഇപ്പൊഴെ എനിക്ക് കല്യാണമൊ?"

അത് പെണ്കുട്ടികളുടെ ഒരു 'ചാം'ആ നേരത്തു തന്നേ വിവാഹം നടക്കണം .ദെ നിന്റെ തഴെ ഒരാള് കൂടി രണ്ടാളെയും ഒരോകയ്യില് പിടിച്ചെല്പ്പിക്കണം, അച്ഛന്റെ പറച്ചില് കെട്ടപ്പൊള് അറിഞ്ഞു അവിടെ എല്ലം ഉറപ്പിച്ചു. ഞാന് എത്തിയാമതി, പിന്നെ ഒന്നും മിണ്ടിയില്ലാ. മനസ്സില് അന്നു വരെ കണ്ടാ സ്വപ്നക്കുടിന് തീപിടിക്കുന്നതറിഞ്ഞു ...

വീടെത്തി പിന്നെ എല്ലാം വേഗം തീരുമാനമായി .. എക്സാം എഴുതി പെണ്ണ് കാണല് ചടങ്ങിനു 21ആം പക്കംകല്യാണം ഒരാഴ്ചക്കകം അമേരിക്കക്ക് പറന്നു. രണ്ട്പതിറ്റാണ്ടിനിടക്ക് 3 തവണ മാത്രം നാട്ടില്.... അതിലേറെ തവണ അമ്മ എത്തി ... നട്ടിലെ എല്ലാ വിശേഷങ്ങളില് നിന്നു വിട്ടു നിന്നപ്പൊഴും എന്നും മനസ്സ് ആ തൊടിയിലും കാവിലും ചുറ്റമ്പലത്തിലും കറങ്ങി കൊണ്ടിരുന്നു ..എന്നും ഉണരുമ്പൊ മനസ്സ് മന്ത്രിച്ചു ഞാന് അന്യനാട്ടിലാണ് എന്ന് , നട്ടിലേക്ക് പോണമെന്നാ ചിന്താ കലശലായി. അദ്ദേഹത്തോട് സൂചിപ്പിച്ചു തടസ്സം ഒന്നും പറയാതെ സമ്മതിച്ചു .. യാത്രാ തീരുമാനിച്ചു ..രണ്ടാള്ക്കും ഒന്നിച്ചു ലീവ് കണ്ടെത്താനായില്ലാ ... നട്ടിലേക്ക് വിളിചു വരുന്ന വിവരം അറിയിച്ചു ..മനസ്സ് തുടികൊട്ടുകയായിരുന്നു.

എയര് പോര്ട്ടിലെത്തി സ്വീകരിക്കാന് ഇന്ദുവും മോനും. അപ്പോള്‍ ഇന്ദു പറഞ്ഞാണ് അറിഞ്ഞത് ശ്രീയേട്ടനും നാട്ടില്‍ എത്തിയിട്ടുണ്ടത്രേ . 22 വര്ഷത്തിന് ശേഷം ഒരു കണ്ടുമുട്ടല് ...............

ഇന്ദു കുട്ടിത്തം വിട്ട് വലിയ വീട്ടമ്മ ആയി അവളുടെ മാറ്റം ഞാന് നോക്കി നിന്നു നാട്ടില് നിന്നകൊണ്ട് എല്ലാവരെയ്യും തമ്മില് ഇണക്കുന്ന കണ്ണി അവളായി ...

"ചേച്ചി മണ്ണാന് തൊടിയും ആ വീടും ഇപ്പൊ ശ്രീയേട്ടന് വാങ്ങി അതിന്റെ അടുത്താ ആ വയലും തോപ്പും രണ്ടു കൊല്ലം മുന്നെ വാങ്ങിരുന്നു, ചേച്ചി വരുന്നു എന്ന് ഞാന് പറഞ്ഞിരുന്നു"..ഇന്ദു വിശേഷങ്ങള് പറഞ്ഞുകൊണ്ടെയിരുന്നു..ചെറിയമ്മ്ക്ക് പഴേ പോലെ വയ്യാ എന്നാലുംഒരിടത്തും അടങ്ങിയിരിക്കില്ലാ. മരണവും വിവാഹവുംവീട് വയ്പ്പ് അവള് നിര്ത്തതെ പറഞ്ഞു..പഴയ ചങ്ങാതിമഅരുടെ പുതിയ വിശേഷങ്ങള്. അതെ ഈ തൊടിയിലും അമ്പലമുറ്റത്തും വലം വച്ചവര് ഇന്നു ലോകം മുഴുവന് ..എല്ലാം മാറിപോയി മിക്ക പഴയാ വീടുകളും ഇന്ന് കോണ്ക്രിറ്റായി രൂപം പ്രാപിച്ചു രണ്റ്റു പതിറ്റാണ്ട് മുണ്പെ വിട്ടുപോയ് ഓര്മ്മയിളെ നാറ്റീന്ന് ഈ മുഖഛായ അല്ല.

ഗള്ഫ് മയം! ഷൊപ്പിങ്ങ് സെന്ററുകളും എല്ലാമുറ്റത്തും കാറ്ഷെഡുകളും കാറും ബൈക്കും!. മിഴിച്ചു നൊക്കിയിരുന്നു, വീടെത്തിയതറിഞ്ഞില്ലാ.. ഇന്ദു വീട് പരിഷ്കരിച്ചു കുട്ടികള് പെട്ടിയുമായി മുകളിലെക്ക് പോയി.. എന്റെ പഴേ മുറി ..

"ചേച്ചി ഫ്രഷായി വരൂ ഇന്ദു വാതില് ചാരി ഞാന് പുറത്തെക്ക് നീങ്ങി.. തെങ്ങോലകള് കണ്ടപ്പൊതന്നെ നാടെത്തി എന്ന തോന്നലായി .. പോക്കുവെയില് വീണു തുടങ്ങി. കസേര വലിച്ചിട്ട് അവിടെ ഇരുന്നു വേഷം മാറാന് പോലുംമിനക്കെട്ടില്ലാ ..പെട്ടന്ന് ഇത്രനെരവും പ്രക്ഷുബ്ദമായിരുന്ന് മനസ്സ് ശൂന്യമായ് പോലെ...ഒന്നും ഓര്മ്മയില് വരാതെ.. എത്രനേരം ഇരുന്നു എന്ന്റിയില്ലാ ഇന്ദു ചായയുമായി എത്തി അവള് കുളികഴിഞ്ഞിരിക്കുന്നു..

"ഹെന്റമ്മെ ഇതു വരെ കുളിച്ചില്ലെ? ദിവാസ്പ്നം ഇപ്പൊഴും കൈ വിട്ടില്ലാ അല്ലെ? വന്നെ ..വന്നെ.. വേഗം ..എനിക്ക് തൊഴാന് പോണം. വരൂ എന്റെ ഒപ്പം " ഒറ്റശ്വാസത്തില് അത്രയും പറഞ്ഞു അവള് എന്നെ തള്ളി വിട്ടു. മനസ്സ് ഇരുപതു കൊല്ലം ഓടി പിറകൊട്ടു പോയി..

നല്ല തണുത്ത വെള്ളം, കുളി കഴിഞ്ഞു ഇന്ദുന്റെ മുണ്ടും നെര്യതും ഉടുത്തു അമ്പലത്തിലെക്ക് നടന്നു.. വെറുതെ തൊഴുതു നിന്നു ..ഈ ദൈവങ്ങളൊട് എന്തുപറയണം എന്നറിയില്ലാരുന്നു...പ്രതിക്ഷണം വച്ചു വന്നപ്പൊ ഇന്ദുവിനോട് പറഞ്ഞു

'ഞാന് അമ്മയിയെ കണ്ടു വരാം, നീ നടന്നൊ' ശ്രിയെട്ടന് എത്തി എന്നറിഞ്ഞപ്പൊ മുതല് മനസ്സ് തുടികൊട്ടുകയായിരുന്നു..ഒതുക്കുകള് കയറിചെല്ലുമ്പൊള് മുറ്റത്തു തന്നെ ശ്രീയെട്ടന്!

"ങ്ഹാ! എത്തിയോ?"ഒന്നും മിണ്ടാനാവതെ നൊക്കിനിന്നു.. എന്താ നീമിഴിച്ചു നൊക്കുന്നെ കയറി വന്നേ.. ശ്രീയേട്ടന് ഉമ്മറത്തെക്ക് കയറി..

അമ്മെ ദേ ആരാവന്നെന്ന് നൊക്കിക്കെ? തിരിഞ്ഞു എന്നൊട് അമ്മക്ക് ഇപ്പൊ പഴെ പോലെ വയ്യ... അമ്മായി!! ഒത്തിരി ക്ഷീണിച്ചു... മുടി ഒക്കെ നരച്ചു കണ്ടയുടനെ "ന്റെ കുട്ടിയെ! നീവന്നുല്ലൊ" പിന്നെ ഒരു കരച്ചില്ലായി പിടിച്ചു അരുകിലിരുത്തി.. എന്തൊക്കെയൊ പറഞ്ഞു നേരം പോയതറിഞ്ഞില്ലാ .. നല്ലാ ഇരുട്ടായി.

ഞാന് പോയിവരാം.

ഒറ്റക്കു പോകണ്ടാ ഞാന് കൊണ്ടാക്കാം ..ശ്രീയേട്ടന് കാറ് ഇറക്കി .....നിരത്തിലൂടെ വണ്ടി തെന്നി നീങ്ങവേ ശ്രീയേട്ടന് പതിയെ പറഞ്ഞു "നിന്നെ മുന്സീറ്റിലിരുത്തി ഡ്രൈവ് ചെയ്യുക എന്നത് എന്നും ഡ്രൈവ് ചെയ്യുമ്പൊ ഉള്ളാ ഒരാശയായിരുന്നു" ...

"ശ്രീയേട്ടന് എന്നെ ഓര്ത്തിരുന്നോ"അതിശയത്തൊടെ ചോദിച്ചു പോയി...അതാണ് വായില് നിന്ന് വീണത് ശ്രീയേട്ടന് ചിരിച്ചു.

"എന്റെ കാമുകിയല്ലേ? അങ്ങണെ മറക്കാന് പറ്റുമോ?.

"ശ്രീയേട്ടന് എന്നിട്ട് ഒരിക്കല് പോലും ഒന്നും പറഞ്ഞില്ലാല്ലൊ! ശ്രീയേട്ടന് അപ്പോഴും ഒന്നും പറഞ്ഞില്ലാ.

കാറ് പടിക്കല് നിന്നപ്പോള് എന്റെ കൈ പിടിച്ചു. എന്നിട്ട്പറഞ്ഞു

"ഇതിങ്ങനെ തന്നെ പോട്ടെ നമുക്ക് മാത്രമറിയുന്നാ നമ്മുടെ രഹസ്യമായി...."

ആ കണ്ണുകളില് നൊക്കിയപ്പൊള് ആ സ്നേഹക്കടല് ഞാന് കണ്ടു...ആ കണ്ണുകളില് എന്നെ ഞാന് കണ്ടു. ഈ കണ്ണുകളിലെന്നപോലെ ആ ഹൃദയത്തിലും ശ്രീയേട്ടന് എന്നെ പ്രതിഷ്ടിച്ചിരിക്കുകയായിരുന്നല്ലോ ഈശ്വരാ. ഒന്നു കാണാതെ ഒന്നും മിണ്ടാതെ ഇത്രനാളും എന്നൊടുള്ള് സ്നേഹം മനസില് സൂക്ഷിച്ചു വച്ചുവല്ലോ. ഇനിയൊരു ജന്മം ഉണ്ടെങ്കില് …………….

പക്ഷേ ഈ ജന്മം നമ്മള് മറ്റു കഥാപാത്രങ്ങളായി മാറിപ്പൊയല്ലൊ ഒന്നും മിണ്ടാനാവതെ ഞാന് കാറില് നിന്ന് ഇറങ്ങി.... ഞാന് തിരിഞ്ഞുനോക്കുമ്പോള് സാവധാനം മുന്നോട്ട് നീങ്ങുന്ന വണ്ടിയില് ശ്രീയേട്ടന്..അപ്പോള് സകല ദൈവങ്ങളേയും വിളിച്ചു അപേക്ഷിച്ചു ഇനി ഒരു ജന്മം ഉണ്ടെങ്കില് ഈശ്വരാ ..ഈ സ്നേഹം ഒന്നിപ്പിച്ചു തരണെ ...

Tuesday, December 4, 2007

മഴയില് ..........




തൂവാനം !!
എന് പ്രണയം ..
ചെറു കണികകളായി
പെയ്തിറങ്ങുന്നു
കൈ നീട്ടി തൊടാന് പറ്റാതെ
കണികകള് കാണാനില്ലാതെ
തൂവാനമായി
ഒരു ചെറു നനവായ്
എന്നെ പൊതിയുന്നു.
എന് മനസ്സിനെ ഇക്കിളിപ്പെടുത്തി,
ആപാദ ചൂഡമെന്നെ തൊട്ടുണറ്ത്തി,
ഒരനുഭൂതിയായ് നനവായ്
തെന്നി തെന്നി
പോകുന്ന
ഈ മഴയെ
എന് പ്രണയത്തെ
ഒന്നു
വാരി പുണരാന്‍
കൈകളുയര്‍ത്തി ഞാന്‍ നില്‍പ്പൂ
എന്റെ പ്രപഞ്ചത്തെ
നനച്ച ഈ മഴയെ
എന് പ്രണയത്തെ ഇനി
പിരിയാനാവില്ലൊരു നാളും

Wednesday, November 28, 2007

മനസ്സ്

.............മനസ്സ്
സുഖവും ദുഖവും
സ്നേഹവും പ്രണയവും
ഇഷ്ടവും അനിഷ്ടവും
എല്ലാം ആരും കാണാതെ സൂക്ഷിക്കാനും
മരണത്തിനു പോലും
വിട്ടു കൊടുക്കാതെ
കൂട്ടി വയ്ക്കാന്‍ ഒരിടം “ മനസ്സ്.”
സ്നേഹം കിട്ടുന്നിടത്തു ചായും
മുറിപ്പെടുതിയാല് സ്വയം മുറിയും..
അതു മനസ്സ്
ജന്മാന്തര സ്നേഹ ബന്ധങ്ങളെ
ബന്ധിച്ചിടുന്നു..മനസ്സ്
ഇരുട്ടിന്റെ മാസ്മരികതയില്‍
എവിടെയോ നിന്നു
നഷ്ട സൌഭാഗ്യങ്ങളുടെ
ഓര്മകളില്‍ നിന്നു
പ്രതീക്ഷകളിലേക്ക്...
ആനന്ദത്തിലേക്ക്..
നിര്‍‌വൃതിയിലേക്ക്..
പറന്നുയരുന്ന് വികാരം മനസ്സ്
അത് അവയവമാക്കിയെങ്കില്‍
അതു കൈ മോശം വന്നേനേ
ഇതിപ്പൊ അനശ്വരമായി മനസ്സ്
ഈ വിഹായസ്സില്‍ പറക്കുന്നു.

Wednesday, November 7, 2007

ശൂന്യത..

ഇലകളിളകാത്ത ചില്ലകള് അനങ്ങാത്ത
കാറ്റടിക്കാത്ത കിളികള് ചിലക്കാത്ത

ആ ശൂന്യതയിലേക്ക്.
പാടവരമ്പിന്റെ അന്തമില്ലാത്ത അറ്റത്തേക്ക്
ആ കൂരാകൂരിരുട്ടിലേക്ക് ഞാന് തുറിച്ചു നോക്കി

ആളൊഴിഞ്ഞ ആ വീടിന്റെ ഇരുണ്ട മൂലയില്
ആ ഇരുട്ടിലേക്ക് എത്ര നേരം ഞാന് നോക്കി ഇരുന്നു
"നിന്റെ കഥ കേള്ക്കാന് എനിക്കിഷ്ടമാ
നീ പറയൂ " അവന്റെ വാക്കുകള്
ഒരു വല്ലാത്ത ശക്തി ആയിരുന്നു ആ വാക്കുകള്ക്ക്.
അന്ന് ഞാന് കാത്തു പിറ്റെന്നും കാത്തു... വന്നില്ലാ.
നിന്നോട് പറയാന് ഒരു കുന്ന് കഥകള്
ഞാന് എന്റെ ഒര്മയുടെ മൂശയില് ചുട്ട് എടുത്തു,
ഒന്നും കേള്ക്കാന് നീ വന്നില്ലാ
ഇല്ലേ വരില്ലേ നീ ഇനി ഈ വഴിയില്
ദുസ്സഹമായി ഈ അവസ്ഥ
അക്ഷരങ്ങള് എന്നെവിട്ട് അകന്നു നിന്നു.
അതെ മനസ്സിന്റെ ഒരു പാതിയില് നേരും
മറ്റെ പാതിയില് ഒളിച്ചു വച്ച പൊരുളും...
നെഞ്ചിന് കുടിനുള്ളില് കൊളുത്തി വലിക്കുമ്പോള്
ഗദ്ഗദം ഒരു കുരുക്കായ് തൊണ്ടയില് കുത്തിപിടിക്കുമ്പോള്
അണപൊട്ടി പുറപ്പെടുന്ന കണ്ണുനീര് കാഴ്ച മറയ്ക്കുമ്പോള്

ഓര്മ്മകള് മസ്തിഷ്കം കാര്ന്നു തിന്നപ്പോള്
അവന്റെ കാലടി സ്വരത്തിനായ് ഞാന് കാതോര്ത്തു
കാലടി സ്വരമില്ല നടപ്പാതയില് ചരലനക്കമില്ല.
നീ എവിടെയാ
നീ എനിക്കായ് ഒരു വാക്ക് ഒരു
കാര്മേഘത്തിലെങ്കിലും എഴുതി പറത്തൂ
അരിച്ചരിച്ചെത്തുന്ന തണുപ്പ്

മനസ്സിനെ കൂടി മരവിപ്പിച്ചു
തണുപ്പ്
തണുപ്പ്
തണുപ്പ് എനിക്ക് മരണമാണ്
തണുപ്പായിരുന്നു അന്ന് അവന്
വല്ലാത്താ തണുപ്പ് മരണത്തിന്റെ നിറം അറിയില്ലാ
മണം അറിയില്ലാ എന്നാല് ആ സ്പര്ശം
അതു മറക്കില്ലാ ആ തണുപ്പ്
സ്നേഹത്തിന്റെ ചൂടിനെ വിഴുങ്ങിയ
മരണത്തിന്റെ തണുപ്പ്
ആ ശൂന്യതായിലേക്ക് ആ തണുപ്പിലേക്ക്
ഞാന് വീണ്ടും തുറിച്ചു നൊക്കി.....

Thursday, September 27, 2007

ശില

പടിവാതില്‍ കൊട്ടിയടച്ചവനന്നാ
ദിവസത്തിന്റെ നിരര്‍ത്ഥതയോതി,
മുഖമൊട്ടുതിരിക്കാതെ മുന്നൊട്ട്!!
സ്വപ്നങ്ങള്‍ക്കായവള്‍‍ ചാലിച്ചനിറക്കൂട്ടും
തട്ടിയെറിഞ്ഞവനോടീ‍ മുന്നോട്ട്!!
തികട്ടിവന്നയേങ്ങലവള്‍ കടിച്ചിറക്കി,
മിഴിനീര്‍‌തുളുമ്പാതെ കണ്ണിലണകെട്ടി.
വഴിക്കണ്ണുമായവള്‍ വേലിക്കല്‍നില്‍കവേ,
“ദാ,എത്തി”യെന്നേതോ കാറ്റിന്റെ മര്‍മ്മരം!
പണ്ടെന്നുമവനെക്കാക്കും മാഞ്ചോട്ടി-
ലുരുകുന്ന നെഞ്ചിനെ മരത്തോടൊട്ടി-
ച്ചവനെയൊരുനോക്കുകാണുവാ-
നൊരുവാക്കുമിണ്ടുവാന്‍ മോഹിച്ച്,
പാതിമറഞ്ഞവള്‍ നില്‍ക്കവേ...
അവന്‍ വീണ്ടും കടന്നുപോയ് വേഗം!
ദുഃഖങ്ങളുള്ളിലൊരു നിശ്വാസമാകവേ
കേട്ടൂ പിന്നില്‍നിന്നവന്റെ മൃദുജല്പനം,
“എന്നെ ആര്‍ക്കും കാണാന്‍ കഴിയില്ലാ!”
ഒന്നു ഞെട്ടിയൊ? ശ്വാസം നിലച്ചുവോ?!
പിന്നെയാ‍ നില്‍പ്പിലവളഹല്യയായ്,
ശിലയായ് , ദേവന്റെവരവും കാത്താ
പാദസ്പര്‍ശനത്തിനായ് കാതോര്‍ത്ത് ..!!

Saturday, September 15, 2007

ഒരു മിന്നല്പിണര് പോലെ അവള̴്....

"അപ്പൂ, കുട്ടികളെയും കൊണ്ട് ഇന്നു സ്വിമ്മിങ്ങിനു പോകണം."

സാമന്യം നല്ല ചൂടുണ്ട് അലസമായി ഒരു തണുത്ത ബിയറുമായി പോര്ച്ചിലിരിക്കുമ്പോഴാണ് ആശ വിളിച്ചു പറയുന്നത്. ഇന്ന് ഇനി എനിക്കു രക്ഷപെടാന് പറ്റില്ല. കുറേ ദിവസമായി ഓരോ ഒഴിവു പറയുന്നു. ഈ സമ്മര് മുഴുവന് അവളാണ് കുട്ടികളെ എല്ലായിടവും കൊണ്ടു പൊയത് .
"അപ്പൂ ഒന്നിനും മൂന്നിനുമിടക്കാ മറക്കണ്ടാ" ആശ ഓടിക്കഴിഞ്ഞു. അവളങ്ങനെയാ ഉണരുമ്പോള് മുതല്, ഏതു നെരവും ജോലിത്തിരക്ക്,
ഞാനെന്ന അടിസ്ഥാന മടിയനന് നേര് വിപരീതം .

കുട്ടികളെ റെഡിയാക്കി 12:30 ഓടെ ഞാന് പുറപ്പെട്ടു പൂളില് സാമാന്യം തിരക്കുണ്ട് കുട്ടികളെ വിട്ടു. ഇനി ഒന്നര മണിക്കൂര് ഇവിടിരിക്കാം ഡൈവിങ് ബോര്ഡിന് നേരെയുള്ള ഒരു തണലില് ഞാന് ഇരിപ്പുറപ്പിച്ചു..

അപ്പോഴാണ് ഒരു പറ്റം പെണ് കുട്ടികള് കടന്നു വന്നത്. സൈഡിലുള്ള ഷവര് ആന്റ് ചെയ്ഞ്ച് റൂമിലേക്ക് അവര് കയറിപ്പോയി.. കൂട്ടത്തില് വേറിട്ടു നിന്ന അവള് ഒരു മിന്നല്പിണര് പോലെ എന്റെ കണ്ണില് പെട്ടു.. ഞാന് അത്യന്തമാകാംക്ഷയോടെ ആ വാതില് തുറക്കുന്നതും നോക്കി ഇരുന്നു.. ഒരു 10 മിനിറ്റിനുള്ളില് എന്തിനൊക്കെയായി വെറുതെ ചിരിച്ചു കൊണ്ടു ആ കുട്ടികള് വന്നു. എല്ലാം കൌമാരക്കാരും കൌമാരം വിടപറയുന്നവരും! ഹോ ഇതെന്തൊരു നയന വിരുന്ന്... ഞാന് അക്ഷരാര്ത്ഥത്തില് ജ്വല്ലു വിട്ടു നോക്കി ഇരുന്നു. അതാ ഏറ്റവും പിറകില് അവള്, കണ്ണെടുക്കാന് തോന്നിയില്ലാ! എന്തൊരു സൌന്ദര്യം ഏകദേശം അഞ്ചര അടിയോളം പൊക്കം സ്വര്ണതലമുടി നീണ്ട മൂക്ക്, വിടര്ന്ന കണ്ണുകള്, ഒരു ചെറു പുഞ്ചിരിയോടെ അവള് നടന്നു വരികയാണ്, കറുപ്പും ചുവപ്പും പടമുള്ള ആ സ്വിം സൂട്ടില് അവളുടെ സൌന്ദര്യം തെളിഞ്ഞു.
ആ നീണ്ട കൈ കാലുകള് ഓരോ മാംസപേശിയും സൃഷ്ടി കര്ത്താവിന്റെ കരവിരുത് വിളിച്ചു പറയുന്നു, ഒതുങ്ങിയ അരക്കെട്ട് നിറഞ്ഞ മാറിടം അതാ അവള് എന്റെ മുന്നിലെത്തി കൂടെയുള്ള പെണ്കുട്ടികള് ചിലച്ചു ചിരിച്ചു...
ഇത്ര ലഘവത്തോടെ ചിരിക്കാന് ഈ പ്രായത്തിലേ കഴിയൂ. അവളെ മറ്റുള്ളവരില് നിന്നു വേറിട്ട് തോന്നിയതു അവളുടെ പോസ്ചര് കൊണ്ടു തന്നെ.. അവള്ക്കു തന്നത്താനറിയാം അവളുടെ കൈ മുതല് ആ സൌന്ദര്യം ആണെന്ന്. അവളെ കണ്ടാല് ആരുടെയും ശ്വാസം ഒരു നിമിഷം നിലച്ചു പോകും. അതാ അവള് ഞാനിരിക്കുന്നതിനു മുന്നിലുള്ള ഡൈവിങ്ങ് ബൊര്ഡിനരികിലെത്തി ഓരോരുത്തരായി പൂളിലേക്ക് ചാടിയിറങ്ങി അവള് അവളുടെ റാപ്പ് ഊരിയിട്ടു റ്റൂ പീസ് സൂട്ടില് ആ നില്പ് ഹോ! എന്റെ പെരുവിരലില് നിന്നൊരു തരിപ്പ്..... ഏറ്റവും ഒടുവിലായി ഡൈവിങ്ങ് ബോര്ഡില് അവള് എത്തി, ഒരു മിനിറ്റ് അങ്ങനെ നിന്നു രണ്ടു കൈകളും മേല്പ്പോട്ട് ഉയര്ത്തി...... ഇതുപൊലൊരു കാഴ്ച എന്റെ ആയുസ്സില് കണ്ടിട്ടില്ലാ. ഒരു സൌന്ദര്യ മത്സരത്തിലെ വിധി കര്ത്താവിന്റെ കൂര്മതയോടെ ഞാനവളെ കൃത്രിച്ചു നോക്കി. ഒരു കുറ്റവും പറയാനില്ലാ..

സൃഷ്ടാവിന്റെ ഒരു പിഴവും പറയാന് പറ്റാത്ത ഒരു സമ്പൂര്ണ സൃഷ്ടി... അതാ അവള് വെള്ളത്തിലേക്കു കുതിച്ചു... ആ നീണ്ട പൂളിന്റെ ഒരറ്റം മുതല് മറ്റേ അറ്റം വരെ അവള് നീന്തിതുടിക്കുന്നത്, മതിവരുവോളം ഞാന് കണ്ടിരുന്നു. എന്റെ അരികിലേക്ക്, പിന്നെ നീന്തി നീന്തി മറ്റെ അറ്റത്തേക്ക്. പോയല്ലോ എന്നു കരുതുമ്പോഴേക്ക് വീണ്ടും എന്റെ അരികിലേക്ക്, ഈ മദ്ധ്യാഹ്നം ഞാന് ശരിക്കും ആസ്വദിച്ചു. കുട്ടികളെ കൂട്ടി തിരികെ ഡ്രൈവ് ചെയ്തപ്പോള് ആലോചിച്ചത്,
വീട്ടിലെത്തുമ്പോള് ആശയോട് പറയണൊ? വേണ്ട സന്തുഷ്ടമായ ദാമ്പത്യത്തില് ഇതൊരു സ്വകാര്യ സുഖമായി മനസ്സില് സൂക്ഷിക്കാം.....
അതാ വതില്ക്കല് ആശ!!

അവളുടെ കവിളില് തട്ടി കൊണ്ട് മെല്ലെ ചെവിയോട് ചേര്ന്ന് പാടി......
"നിന്നേ കരവലയത്തിലൊതുക്കുവാന് ഒന്നു.... ഹു.. ഹു.ം ം ം ...."

മൂളിപ്പാട്ടുമായി നീങ്ങിയപ്പൊള് ആശ എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു...
നമ്പര് 20 മദ്രാസ്സ് മെയിലിലെ മോഹന്‍ലാല്‍ന്റെ ഡയലോഗ് ഓര്ത്തു

"കണ്ടാ ആണുങ്ങള് ഡിലു ചെയ്യുന്നത്..... ഹ ഹ ഹ"

Wednesday, September 12, 2007

എന്റെ ആദ്യത്തെ ആത്മഹത്യാ ശ്രമം...........

എന്റെ ആദ്യത്തെ ആത്മഹത്യാ ശ്രമം...........
മാളുട്ടീടെ നൊമ്പരങ്ങള് - 2

ഞാന് ആത്മഹ്ത്യ ചെയ്യാന് തീരുമാനിച്ചു.
അന്നു ഒരു ഏഴു വയസ്സില് തഴേ പ്രായം കാണു അങ്ങനെ പറയുന്നതു എനിക്ക് പ്രായം ഒറ്മ്മ ഇല്ല.
ആങ്ങള ജനിച്ചില്ല അവന് ജനിച്ചപ്പൊ എനിക്ക് ഏഴുവയസ്സ് കഴിഞ്ഞിരുന്നു.
ഒരു ദിവസം വീട്ടില് അച്ഛനും അമ്മയും ഇല്ലാ,ഞാന് എന്തൊ ഒക്കെ ചെയ്തു നടന്നപ്പൊള്
അച്ഛന്റെ ഓഫീസ് റുമില് കയറി, അവിടെ നിരൊധാനാജ്ഞാ ഒള്ളതാ കയറരുതു എന്ന്.
അപ്പൊ അച്ഛന് ഇല്ലാത്തപ്പൊഴ് കയറി ആ മേശലുള്ള തൊക്കെ ഒന്നു കാണണം
അങ്ങനെ ഒരു ചിന്ന ആശൈ .അത്രേ ഒള്ളു.
കുറെ ചെത്തിക്കുര്‍പ്പിച്ച പെന്‍സില്, ചുവപ്പ്, നീല,പച്ച, കറുപ്പ്, മഷിക്കുപ്പികള്, പല തരം പേനകള്,
ബ്ലൊട്ടിങ്ങ് പാഡ്, റബറ്, മുട്ടുസൂചി, ഇങ്ക് പാഡ്, അതു തുറന്നു കൈ കൊണ്ട് ഒന്നു പിടിച്ചൂ കൈ നിറയെ അതിലെ മഷി, അതു കാര്യമാക്കില്ല,വേട്ട തുടര്‍ന്നു ..
മേശയില് നല്ല ഒരു മേശവിരിയുണ്ട്..(അമ്മേ ഭാഷയില് ആപ്ലിക്ക് വര്‍ക്ക് ചെയ്തതു )
കൈവിരല് പാടുകള് അവിടെ ഒക്കെ പതിച്ച് ഞാന് ..ജൈത്രയാത്ര തുടരുകയാണ് .
ഞാന് സൌകര്യാര്‍ത്ഥം മേശേല് ഇരുന്നു.
ആ പച്ച മഷിക്കുപ്പി കാണാന് ഒരു ശേലാരുന്നു, അതു കൈയിലെടുത്തു ,
അത്രെ അറിയാവു പിന്നെ എല്ലാം വളരെ പെട്ടന്നാരുന്നു.
മഷിക്കുപ്പി പൊട്ടി.മേശവിരിയിലും,എന്റെ ഉടുപ്പിലും,നിലത്തും,ആകെ പ്രശനമായി.
ക്രൈം സീന് ...
അപരാധിയായ ഞാന്! കൈയ്യബദ്ധം പറ്റി .
‍അതറിയം അടി ഓറപ്പാ അതീന്ന് രക്ഷപെടാന് ഒരു മാര്‍‌ഗവും ഇല്ലാ..
ചാവുകതന്നെ. തീരുമാനിച്ചു,
അപ്പൊ എങ്ങ്നെ ചാകും? തല പൂകഞ്ഞ് ആലോചിച്ചു.
അവിടെ ഒരു ദിവസം ഒരു കോഴികുഞ്ഞു ചത്തു,
ഒറ്റാലില് ഇട്ടതാ വെയിലു കൊണ്ടാ ചത്തേ.
അന്നു അമ്മ ജൊലിക്കാരിയെ ഒത്തിരി വഴക്കു പറഞ്ഞു അതിനെ വെയിലത്തിട്ടിട്ടാ ചത്തെ എന്ന്.
അപ്പൊ ചാവാന് വഴി തെളിഞ്ഞു ഞാന് പൊയി വെയിലത്തു കിടന്നു.
വെയിലു തീരുവോളം,
വെയിലും കൊണ്ടു,
ചത്തുമില്ല
കിട്ടാനുള്ള പൂശ് കിട്ടുകേം ചെയ്തു
പിന്നെ മുതല് മുറിപൂട്ടി ഇട്ടിട്ടാ അവരു പുറത്തു പോകാറ്.
അങ്ങനെ ഒത്തിരി ഒണ്ട് മാളുട്ടീടെ നൊമ്പരങ്ങള്

Tuesday, September 4, 2007

മാളൂട്ടിയുടെ നൊമ്പരങ്ങള്‍....

മാളൂട്ടിയുടെ നൊമ്പരങ്ങള്‍....

(ഓര്‍മ്മയില്‍ നിന്നു പഴംകഥകള്‍ പറ്ഞ്ഞപ്പോള്‍ അവന്‍ എന്നൊട് ചോദിച്ചു “ഇതൊക്കെ എഴുതിക്കുടെ?”
ഞാന്‍ :- അയ്യയ്യോ ഒഴുക്കിന് എഴുതാന്‍ എനിക്കറിയില്ലാ,
“പിന്നെ ഇപ്പൊ പറയുന്നാതൊ?”എന്നായി അവന്‍.
ഞാന്‍:- “ഹൊ അതു നിന്നോടല്ലെ?”
“അതു തന്നാ പറഞ്ഞേ എന്നോട് പറയുവാ എന്നു വിചാരിച്ച് എഴുതിക്കേ.”
ഇങ്ങനെ എന്നെ എഴുതാന്‍ പഠിപ്പിച്ച എന്റെ പ്രീയപ്പെട്ട ചങ്ങാതി എന്റെ ഈ കഥ ഞാന്‍ നിനക്ക് സമര്‍പ്പിക്കുന്നു. നീ എന്നെ ഒര്‍ക്കുന്നുണ്ടോ? ..എതായാലും എനിക്ക് ഞാന്‍ ഓരോ വാക്ക് എഴുതുമ്പൊഴും നിന്നെ മാത്രമെ ഓര്‍ക്കാന്‍ കഴിയുന്നുള്ളു......എന്റെ പ്രീയാ ചങ്ങാതിക്ക് “മാളൂട്ടിയുടെ നൊമ്പരങ്ങള്‍”.......)

തങ്കച്ചിയെ കണ്ടാല്‍ ചെറിയ കുട്ടിയാണ്‌ .പക്ഷേ അവളുടെ താഴേയുള്ളവര്‍ സ്കൂ‍ളില്‍ പോകുന്നുണ്ട്.തങ്കച്ചി വീട്ടിലിരിപ്പാണ്, അവള്‍ ആരോടും മിണ്ടുന്നതു ഞാന്‍ കണ്ടിട്ടില്ലാ, ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും തങ്കച്ചി മുറ്റത്ത് ഇരുന്നു കളിക്കുന്നുണ്ടാവും, ഒറ്റക്ക്. കളിക്കുന്നതിനിടക്ക് തങ്കച്ചി മണ്ണുവാരി തിന്നും അതുകണ്ടാല്‍ ശാന്തേച്ചി വന്ന് അടികൊടുക്കും, അപ്പൊള്‍ തങ്കച്ചി ദയനീയമായി കരയുന്നതു കേള്‍ക്കാം

ഒരു ദിവസം, അന്ന് സ്കൂള്‍ ഇല്ലാ, ഞാന്‍ വീടിന്റെ പിറകുവശത്തുള്ള തോട്ടരുകില്‍ കൂടി നടക്കുമ്പൊള്‍ തങ്കച്ചി അതാ തോട്ടരുകില്‍ ഇരിക്കുന്നു മണ്ണ്‌ വാരി തിന്നുന്നുമുണ്ട്‌ അവളുടെ അടുത്ത് ആരുമില്ലാ. മഴക്കാലമായതിനാല്‍ തോട്ടില്‍ സാമാന്യം വള്ളമുണ്ട്. ഞാന്‍ വേഗം ഇറങ്ങി തങ്കച്ചിയെ എടുത്തു,ഞങ്ങളുടെ പറമ്പില്‍ കൂടി നടന്നു അവളുടെ വീട്ടിലേക്ക് ,തങ്കച്ചിയുടെ വീടടുത്തു ഞാന്‍ നോക്കുമ്പോള്‍ ആ വഴിയുടെ വളവില്‍ അമ്മ റിക്ഷായില്‍ വരുന്നു,എന്നെ കണ്ടൊ ? അറിയില്ലാ ഞാന്‍ തങ്കച്ചിയെ ശാന്തേച്ചിയെ ഏള്‍പ്പിച്ച്‌ ഒറ്റ ഓട്ടം.അമ്മ വീടെത്തും മുന്നേ ഞാന്‍ അകത്തു കടന്നു. അമ്മ വെള്ളം പോലും കുടിക്കും മുന്‍പേ എന്നെ വിളിച്ചു കൈയില്‍ മുറ്റത്തു നിന്നു ഒടിച്ച ഗ്രീന്‍സിന്റെ വടിയുണ്ട്. അടി തുടങ്ങി. തോളത്തും മുതുകത്തും അടി എത്രയോ നേരം തുടര്‍ന്നു ഞാന്‍ നിന്നു കൊള്ളുകയാണു, ഞാന്‍ തങ്കച്ചിയെ എടുത്തതിനാണു അടി, നല്ല വേദനേടുക്കുന്നുണ്ട് ഞാന്‍ കരയുന്നില്ല മിഴിച്ചു നൊക്കി നില്‍ക്കുകയാണ്‌.

“തുറിച്ചൂ നോക്കുന്നോഅസത്തെ?” അതായി അടുത്ത കുറ്റം അടി തുടര്‍ന്നു, എന്നെ അടിച്ചാല്‍ കരയുന്നത് എന്റെ അനിയത്തിയാന്ണ്‌. കൂടെ കോറസ്സ്‌ ആയി അതിനു താഴെയുള്ളാവരും, ഒടുവില്‍ വടി വലിച്ചെറിഞ്ഞ് അന്ന് അമ്മ പറ്ഞ്ഞോണ്ട് പോയതു ഇന്നെന്ന പൊലെ ചെവീല്‍ മുഴങ്ങുന്നു,
“ഹും! അവള്‌ പോയിരിക്കുന്നു മന്ദപുത്തിയെ പൊക്കി എടുക്കാന്‍” ........

അന്നും ഇന്നും ഞാന്‍ ചെയ്ത തെറ്റ് എനിക്കു മനസ്സിലാവുന്നില്ലാ, എന്നു മാത്രമല്ല, കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഞാന്‍ ചെയ്ത ശരി തിരിച്ചറിയുകയും ചെയ്ത ആ ഒരു മുഹൂര്‍ത്തത്തില്‍ ഞാന്‍ ബുദ്ധിമാന്മാരെ അതിബുദ്ധിമന്മാരക്കുന്ന എന്റെ പണി ഉപെക്ഷിച്ച്‌ സ്പെഷ്യല്‍ എഡ്യുകേഷനിലേക്ക് തിരിഞ്ഞു,

കഴിഞ്ഞ10 വര്‍ഷമായി, മനസ്സില്‍ കളങ്കമില്ല്ലത്ത, ഒരു പറ്റം കുട്ടികളൊടൊപ്പം. സ്വയം ഒരു നേരം ഭക്ഷണം കഴിക്കാന്‍ പഠിച്ചാല്‍, തനിയെ വസ്ത്രം ധരിക്കാന്‍ സാധിച്ചാല്‍,സ്വയം ചെരിപ്പ് ഒന്നിടാന്‍ ഒത്താ‍ല്‍ അതെല്ലാം നേട്ടങ്ങളാണ്‌. പരാതി ഇല്ല, പരിഭവമില്ല, കുശുമ്പില്ല്ലാ,പാരവെയ്പ്പില്ലാ, ഞാന്‍ അങ്ങനെ ഈ മാലാഖാ‍മാര്‍ക്ക് ഒപ്പമാണ്.
ഇതെഴുതുമ്പൊള്‍ തങ്കച്ചി എവിടെയാണന്നറിയില്ലാ... ..
എന്നാലും ഓരോ അടിയുടെ ഗുണമേ!!............................... ‍

Friday, August 31, 2007

"നീ എങ്ങോട്ടാ പോയേ?"

"നീ എങ്ങോട്ടാ പോയേ?"
ഞാന്‍ ഒരിക്കലേ പേടിച്ചുള്ളു. അന്നു ശരിക്കും പേടിച്ചു. ചുമ്മാ ഞഞ്ഞാ പിഞ്ഞാ പേടിയല്ല. ശരിക്ക് പേടിച്ചത് ഇന്നും നല്ല ഓര്‍മ്മയുണ്ട് ..സിസ്റ്റര്‍ ഓളഗായുടെ ക്യാറ്റികിസം ക്ലാസ്സ്. സിസ്റ്റര്‍ വരാന്‍ താമസിച്ചു. കുട്ടികളല്ലേ, കലപിലയാണു അവിടെ... ഞങ്ങളുടെ ക്ലാസ്സ് റോഡരുകിലാണ് . അവിടെ ജനലില്‍ കൂടി നോക്കിയാല്‍ പള്ളി കാണാം.നോക്കുമ്പോള്‍ ഒരു ശവമടക്കാണ് അതിന്റെ ആളുകള്‍ പള്ളിയി ലേക്ക് പോയി കൊണ്ടിരിക്കുകയാണ്. നല്ലപോലെ കാണാന്‍ വേണ്ടി ഞാന്‍ ഡസ്കിന്റെ പുറത്ത് കയറി നിന്നു. ക്ലാസ്സിലുള്ള മിക്കവരും ജനലരുകില്‍ തടിച്ചു കൂടി പുറത്തേക്ക് നൊക്കി നില്ക്കുമ്പോളാണു സിസ്റ്റര്‍ വരുന്നത് . താഴെ നിന്നവര്‍ക്ക് വേഗം സ്വന്തം സ്ഥലത്തു എത്താന്‍ പറ്റി.എന്റെ ശ്രദ്ധ മുഴുവന് പുറത്തേക്കാണു ഞാന്‍ ശവമടക്കിന്റെ വിശദാംശം കിട്ടാന് വേണ്ടി.... , സിസ്റ്റര്‍ വന്നതു ഞാനറിയുന്നില്ലാ. എന്റെ തൊട്ടടുത്ത് ബഞ്ചിന്റെ മുകളില്‍ ആണു ജൊയിസ് ..സിസ്റ്റര്‍ അടുത്ത് എത്തി "നോക്കണം നോക്കണം പെണ്‍കുട്ടികള്‍ ചെയ്യാന്‍ പാടുണ്ടോ ഇങ്ങനെ? "....

സിസ്റ്റര് ദേഷ്യത്തിലാണേല്‍ ഡബിള്‍ ബെല്ലു കൊടുക്കുമ്പോലേ നോക്കണം നോക്കണം വരും ....ഒരു വല്ല്യ പെരുന്നാളിനുള്ള വകയായി....ഞാനും ജോയിസ്സും താഴെ എത്തി സിസ്റ്റര്‍ ഞങ്ങളെ നോക്കിയ നേരത്തു ബാക്കി മാലാഖാ കുഞ്ഞുങ്ങളെല്ലാം സീറ്റു പിടിച്ചു ..സിസ്റ്റര്‍ വലതു കൈയുടെ ചുണ്ടുവിരല്‍ വാതിലിനു നേരെ ചൂണ്ടി. "ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്....ഹും ബോത് ഓഫ് യൂ " ...

ഇതപ്പീലില്ലാ അച്ചാപോറ്റി ഒന്നും എല്ക്കില്ലാ ..ക്ലാസ്സ് റ്റീച്ചറും . സയന്‍സ് റ്റീച്ചറും എല്ലാം പുള്ളിക്കാരി തന്നെ. പയ്യെ പുറത്തു വന്നു, കൂടുതല്‍ ദ്വേഷ്യം പിടിപ്പിക്കണ്ടാ. വെളിയില്‍ വന്നു. അപ്പൊ സിസ്റ്റര്‍ പിറകെ വന്നു ക്ലാസ്സിന്റെ വാതിക്കല്‍പോലും കണ്ടു പോകരുതെന്നാ സുഗ്രീവാജ്ഞാ....ഞങ്ങള്‍ നടന്ന് കോറിഡോറിന്റെ അറ്റത്ത് പോയി നില്പായി...

ആപ്പൊ പുറത്തു ശവമടക്കിന്റെ പ്രാര്‍ത്ഥന കേള്ക്കാം .. ഞാന്‍ നോക്കുമ്പോള്‍ ജോയിസ്സ് ഭയങ്കര കരച്ചില്‍ .അവള്‍ അങ്ങനാ. ആരേലും ഒന്നു കണ്ണുരുട്ടിയാല്‍ അവളുടനേ കരഞ്ഞിരിക്കും...ഞാനാണേല്‍ ചുറ്റും നോക്കുവാ. എന്റെ അനിയത്തി (സ്കൂളിലെ ഗുഡ് ബുക്കില്‍ ഫ്രണ്ട് പേജില്‍ പേരുള്ളവള്‍) ഞാനീ ക്ലാസ്സിനു കാവലു നിക്കുന്ന കണ്ടാല് ..പിന്നത്തെ കഥയാ കഥ . ഞാനങ്ങനെ ഉയിരു കൈയില് പിടിച്ചു നിക്കുമ്പൊഴാ ഈ കരച്ചില് ...

"ആ ചത്തത് ആരാന്നു പോലും നിനക്കറിയില്ലാ പിന്നെ കരേന്നതു എന്തിനാ?" ഞാനിങ്ങനെ ചോദിച്ചപ്പോള്‍ ജൊയിസ്സ് ചിരിച്ചു ......പെട്ടെന്നാ അവളുടെ ചോദ്യം

"ഡെയ്.... മരിച്ചവരു എങ്ങോട്ടാപോണേ?"..

ഒരു മാതിരി സൂര്യനു താഴെയുള്ള എല്ലാ കാര്യത്തിനും ഉത്തരം അറിയുന്ന പ്രായമാണേ ....പക്ഷേ ഈ ചോദ്യത്തില്‍ ഇത്തിരി ഒന്നു പകച്ചു. തൊട്ടപ്പുറത്തുനിന്നു ശവമടക്കിന്റെ പ്രാര്‍ത്ഥന....ഇന്നു ഇനി സിസ്റ്റര്‍ പറയാന്‍ പോണ ശിക്ഷാവിധി ..ഗാര്‍ഡിയനെ കൊണ്ടുവന്നിട്ട് ക്ലാസ്സില്‍ കയറിയാ മതി അല്ലേല്‍ ഇമ്പൊസിഷ്യന്‍. ഏതായാലും വല്യാ പെരുന്നാളു തന്നെ.പക്ഷേ മറുപടി പറയണമല്ലോ അതിങ്ങനെയായി ...

"എനിക്കറിയില്ലാ ഒരു കാര്യം ചെയ്യാം... നീയാ ആദ്യം മരിക്കുന്നതെങ്കില്‍ നീഎന്നോട് വന്നു പറാ. അല്ലാ ഞാനാ ആദ്യം മരിക്കുന്നതെങ്കില്‍ ഞാന് നിന്നോട് വന്നു പറയാം.... "

അന്നു രാതി തന്നെ മരിച്ചു കിട്ടണ്ടതു എന്റെ ആവശ്യമാണു.. അന്ന് ഇന്നു പറയുന്ന പോലെ ടെന്‍ഷന്‍ എന്നൊന്നും പറയാന്‍ അറിയില്ലാ ..പക്ഷേ ആരോ തൊണ്ടക്കു കുത്തി പിടിച്ചപോലെ അല്ലെങ്കില്‍ വയറിനുള്ളില്‍ എലി ഓടുന്നപോലെ, കൈയും കാലും തണുക്കും. വായില്‍ വെള്ളമില്ലാ. ഒക്കെ കൂടെ ഒരു വല്ലായ്ക തോന്നും. ശിക്ഷകിട്ടും ഒറപ്പു . ഇന്നി സ്കൂളില്‍ പോകണ്ടാ എന്നാവും ചിലപ്പൊ,
അപ്പൊ പിന്നെ മരിക്കുന്നതാ ഭേതം, ബാക്കി കാര്യങ്ങള് .......
"അതു ശരിയാ അതോടെ അറിയാമല്ലൊ " ജൊയസിന്റെ അഭിപ്രായം പറച്ചിലാ. അപ്പോഴേക്ക് ബെല്ലടിച്ചു. അവസാനത്തെ പീരിഡാണു ..ഓടി ക്ലാസ്സില്‍ പോയി ബാഗും കുടയും ആയി പയ്യെ പുറത്തിറങ്ങി.സിസ്റ്റര്‍ അവിടെ എങ്ങും ഇല്ലാ, ഭാഗ്യം, ഇന്ന് അപ്പൊ ത്രിശങ്കു സ്വര്‍ഗ്ഗത്തിലാ ..നാളെ ക്ലാസ്സില്‍ കയറ്റത്തില്ല ഒറപ്പ് ... പയ്യെ നീങ്ങി ഇന്ന് ഏതായാലും മമ്മിടെ മുന്നില് പ്രശ്നം അവതരിപ്പിക്കണ്ടാ, നാളത്തിടം നാളെ , വീട്ടിലേക്കു പോകും വഴിക്കു തന്നെ ഒരു വല്ലാത്ത വയറുവേദന, അതിപ്പൊ കുടെകൂടെ വരുന്നു ..ഞാന്‍ റിക്ഷയിലിരുന്നു കരയാന്‍ തുടങ്ങി ...അതു വയറു വേദന കൊണ്ടാണോ സിസ്റ്റര്‍ ക്ലാസ്സിന്ന് ഇറക്കി വിട്ടതിന്റെ ഭവിഷ്യത്ത് ഓര്‍ത്തിട്ടാണോ???

അറിയില്ലാ... വീടെത്തി ..ചേച്ചി കരയുവാ വയറു നോവുന്നുന്ന് മമ്മി എത്തീട്ടില്ല . അന്നചേടത്തി വന്നു ആകെ ഒരവലോകനം നടത്തി ഉച്ചക്കു ഉണ്ടൊ? ഘനഗംഭിരമായിട്ടുള്ള ചോദ്യം അന്നചേടത്തിയുടെ തിയറി പ്രകാരം വയറു നിറച്ചു ചോറുണ്ടില്ലാങ്കിലാ എല്ലാ രോഗവും വരുന്നേ. അന്നചേടത്തി ഇതിനോടകം ഇഞ്ചിയും നാരങ്ങായും ജീരകവെള്ളവും ഒക്കെയായി ചികത്സാ തുടങ്ങി .ആ നേരത്താണ് മമ്മിയുടെ വരവ് എന്റെയുള്ളില്‍ പേടിയുണ്ട് , ഒരു വശത്ത് വയറുവേദനയും. ഇത്രയുമായപ്പോള്‍ എന്റെ കരച്ചില്‍ പൂര്‍വ്വാധികം ഉച്ചത്തില്‍ ആയി. പിന്നെ ബോധം കെട്ടു വീണു ...അപ്പോഴേക്ക് ഡോക്ടറുടെ അടുത്തെത്തിച്ചു , അപ്പന്റിക്സ എന്നു വിധി പിറ്റേന്ന് ഓപ്പറേഷന്‍ ..ഭഗവാനേ ഓരോരോ മായാവിലാസങ്ങളേ!

പിന്നെ വിട്ടിലിരിപ്പായി ഏകദേശം 3 ആഴ്ചക്കു ശേഷം സ്കൂളില്‍ എത്തിയപ്പോള്‍ ആദ്യം തിരക്കിയതു ജോയിസ്സിയെ ആണു അവള്‍ മഞ്ഞപ്പിത്തമായിക്കിടപ്പിലാണു,അന്നത്തെ ഗറ്റൌട്ട് അടിക്കുശേഷം അവള്‍ സകൂളില്‍ വന്നിട്ടില്ല്ലാന്നറിഞ്ഞു. ഞാന്‍ അന്നു വീട്ടിലേക്ക് പോയപ്പോള്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാന്‍ ഒക്കാഞ്ഞതിന്റെ വ്യസനം ഉണ്ടായിരുന്നു..

പിറ്റേന്ന് സ്കൂളില്‍ എത്തിയപ്പോള്‍ ആണു ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞതു .
ജോയിസി മരിച്ചു..... കറുത്ത ബാഡ്ജ് കുത്തി എല്ലാവരും അവളുടെ വീട്ടില്‍ പോയി. അന്നു ക്ലാസില്ലായിരുന്നു. ഞങ്ങള്‍ അവളുടെ വീട്ടിലെത്തി ...കത്തിച്ചു വച്ച സാമ്പ്രാണിയുടെയും പിച്ചിപ്പൂവിന്റെയും ഒക്കെ കൂടിയ ഒരു ഗന്ധം, വെള്ള ഉടുപ്പിട്ട് ആ പെട്ടിയില് കിടന്ന ജോയിസിയുടെ കാല്ക്കല്‍ ഞാന്‍ നിന്നു. അവളുടെ മുഖത്തു നിന്ന് ആ പുഞ്ചിരി മാഞ്ഞിട്ടില്ലാ, ഉറങ്ങുന്നപോലെ....അവളുടെ വാക്കുകള്‍ അപ്പോഴും എന്റെ കാതില്‍ മുഴങ്ങുകയായിരുന്നു,

"മരിച്ചാ നമ്മള്‍ എങ്ങോട്ടാ പോവുകാ".....ഞാന്‍ അപ്പൊ ചോദിച്ചു "നീ എങ്ങോട്ടാ പോയേ?" അവളുടെ കാല്‍ചുവട്ടില്‍ ഞാന് എത്രനേരം നിന്നു എന്നെനിക്കറിയില്ലാ... ടീച്ചര്‍ വിളിച്ചു തിരിച്ചു നടക്കുമ്പോള്‍ ഇനി അവളില്ലാന്നു വിശ്വസിക്കാന്‍ എനിക്കായില്ലാ..

പിറ്റേന്നായിരുന്നു അടക്കം അന്നു ഞാന്‍ സ്കുളില്‍ പോയില്ലാ... എനിക്ക് നല്ല പനിയും ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ നേരം. ഞാന്‍ മുറിയില്‍ കിടക്കുവാണ് . വീട്ടില്‍ മറ്റാരുമില്ലാ. അന്നചേടത്തി വന്നു പറഞ്ഞു "കുഞ്ഞേ മഴക്കോളൊണ്ട്, ഞാന്‍ പശുവിനെ അഴിച്ചോണ്ട് വരട്ടെ",

ഓ ഇനി പശുവിനെ കൂട്ടില്‍ കെട്ടി അതുമായി കൊച്ചുവര്‍ത്താനവും പറഞ്ഞു അന്നചേടത്തി തിരിച്ചു വരാന്‍ ഏറ്റം കുറഞ്ഞതൊരു മണിക്കൂര്‍. ഞാന്‍ ഓര്‍ത്തു. പെട്ടന്നു ആകെ ഇരുട്ടായി. ഒരു വല്ലാത്ത കാറ്റും, എന്റെ മുറിയുടെ ജനല്‍ വല്ലാതെ ആഞ്ഞടിച്ചു. കാറ്റ് ഉള്ളിലേക്ക് വരാന്‍ തുടങ്ങി. ഞാന്‍ ജനല്‍ അടക്കാന്‍ എണീറ്റു. എന്റെ ജനലില്‍ കൂടി നോക്കിയാല്‍ നേരേ കാണുന്നത് ഒരു പ്ലാവ് ആണു, ഞാന്‍ നോക്കുമ്പോള്‍ പ്ലാവിന്റെ ചുവട്ടില്‍ ആള്‍രൂപത്തിലല്‍ ഒരു വെട്ടം! ഞാന്‍ ജനലഴിയില്‍ പിടിച്ചു കൊണ്ടങ്ങനെ നിന്നു, അതൊരു പ്രത്യെകതരം കാറ്റ്, ഞാന്‍ അന്നു വരെയൊ, അതിനു ശേഷമൊ അത്തരം ഒരു കാറ്റ് കണ്ടിട്ടില്ലാ, ജനലിലേക്ക് ആഞ്ഞടിക്കുന്ന കാറ്റില്‍ ഒരിലപോലും പറന്നു വരുന്നില്ലാ, ആ വെളിച്ചം എന്റെ തൊട്ടടുത്ത് ജനലഴിക്കപ്പുറം. അതാ മുഖം മാത്രം തെളിയുന്നു, ബാക്കി മുഴുവന്‍ ഒരു പുകപോലെ, അതെ വെള്ള കട്ട പുക, ( ഇതെഴുതുമ്പോള്‍ അന്നു കണ്ടത് അതേ പോലെ ഞാന്‍ ഓര്‍ക്കുന്നു)....ജോയിസി, അവള്‍ നിന്നു ചിരിക്കുകയാണ്. ഒരു വല്ലാത്ത തണുപ്പ് അവളില്‍ നിന്ന് വരുന്നു .. അവള്‍ എന്നെ തന്നെ നോക്കി എന്റെ അടുത്ത്.

" ജോയിസി ...നീ..."

ഞാന്‍ വാക്കുകള്‍ കിട്ടാതെ .. അവള്‍ ഏതോ ദൂരെ നിന്ന് സംസാരിക്കും പോലെ ഒരു തരം എക്കൊ....... "ഞാ ന്‍ വ രാ മെ ന്ന് പ റ ഞ്ഞ ത ല്ലേ അ താ വ ന്നെ"........

ഇപ്പോള്‍ കാറ്റില്ലാ പക്ഷേ അവള് കാറ്റില്‍ ആടുന്ന തീനാളം പോലെ തലക്കു കീഴ്പ്പോട്ടുള്ള ഭാഗം ആ ടി ഉലയുകയാണ്. എനിക്ക് അപ്പോള്‍ പേടിയല്ലാ..... പക്ഷേ എന്തോ ഒരു അരുതാഴികാ അനുഭവപ്പെട്ടു,ആരേലും വന്നാലോ? എന്നതു തന്നാരുന്നു ആദ്യത്തെ ചിന്താ. ഞാന്‍ പറഞ്ഞു.

"നീ പോ പോ.... ആരേലും വരും പിന്നെ വാ "

അതു കേട്ടപ്പോ വല്ലാത്ത ഒരു ഭാവഭേദത്തോടെ അവള്‍ എന്നെ നോക്കി. ഒന്നും പറഞ്ഞില്ലാ... പയ്യെ അവള്‍ ഞാന്‍ നോക്കി നില്ക്കെ ആ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു, പിന്നെ കാറ്റടിച്ചില്ലാ , മഴയും പെയ്തില്ലാ. അപ്പോഴേക്ക് അന്നചേടത്തി ഓടികിതച്ചെത്തി.

"ഹൊ എന്റെ കുഞ്ഞേ എന്നാ കൊടും കാറ്റാ, ആണ്ട് ജനലരുവിപ്പോയി നിക്കുവാരുന്നോ പനീം വച്ചോണ്ട്.... ഹോ ഈ മുറീല് എന്നാ തണുപ്പാ ജനല് തൊറന്നിട്ടിട്ടാ .ഇങ്ങോട്ട് മാറിക്കേ ഞാനതടക്കട്ടെ..."

ഞാന് ആ പ്ലാവിന്‍ ചുവട്ടിലേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു.

"ഈ കുഞ്ഞിനെന്നാ പറ്റി?" അന്നചേടത്തി എന്നെ പിടിച്ചു കൊണ്ട് കിടത്തി ജനല്‍ അടക്കാന് തുടങ്ങി . "വേണ്ടാ അന്നചേടത്തി ജനല്‍ അടക്കണ്ടാ ഇപ്പോ കാറ്റില്ലല്ലൊ." ഞാന്‍ പറഞ്ഞു .. അന്നചേടത്തി പുറത്തേക്ക് നോക്കിട്ട് പറഞ്ഞു.

"നേരാ ഇപ്പൊ കാറ്റില്ലാ ...ന്നാലും എന്നാ ഒരു കാറ്റാരുന്നു..."

പിറുപിറുത്തു കൊണ്ടവര്‍ മുറി വിട്ടു പൊയി.....അന്ന് അവള്‍ വന്നു. പറഞ്ഞ വാക്ക് പാലിക്കാന്‍. പക്ഷേ ഞാന്‍ അവള്‍ പറയാന്‍ വന്നതു കേട്ടില്ലാ ....പിന്നെ ഒരിക്കലും അവള്‍ എന്നെ കാണാ വന്നുമില്ലാ. പക്ഷെ ഇത്ര വര്‍ഷത്തിനു ശേഷവും എനിക്ക് അവളുടെ വരവ് മറക്കാന്‍ പറ്റുന്നില്ലാ..

ഞാന്‍ എന്നോടും അവളൊടും ഇന്നും ചോദിക്കുവാ "നീ എങ്ങോട്ടാ പോയേ?" ……

Saturday, August 25, 2007

എന്റെ പ്രണയം ദിവ്യമാം പ്രണയം

സന്തോഷമാണ് എനിക്കിപ്പോള്...

ഞാന് എന്നെ തേടുക ആയിരുന്നു..എത്രയോ നാള്..
എനിക്കു എന്നേ നഷ്ടപ്പെട്ടു
നഷ്ടം പോലും അറിയാതെ ഞാന് ഇതാ
ഇപ്പോള് തിരിച്ച് കിട്ടുകയാണെനിക്കെന്നെ
സന്തോഷമാണ് എനിക്കിപ്പൊള്
പാട്ടിനെ സ്നേഹിക്കുന്ന ഞാന്
പൂവിനെ സ്നേഹിക്കുന്ന ഞാന്
പുല്ക്കൊടി തുമ്പില് തങ്ങി നില്ക്കും
മഞ്ഞുതുള്ളിയോടു കിന്നാരം പറയുന്ന ഞാന്
മൂളിപ്പാട്ടു പാടുന്ന ഞാന്
ഒറ്റയ്ക്കു പുഞ്ചിരിക്കുന്ന ഞാന്
അസ്തമിക്കുന്ന പൊന് സുര്യനെ നോക്കി
ചുറ്റും ഇരുട്ടു പരക്കും വരെ സ്വപ്നം കാണുന്ന ഞാന്
എവിടെ ആയിരുന്നു ഈ ഞാന്...?
കുടത്തില് നിന്നു പുറത്തു വന്ന ഭൂതം പോലെ
പ്രത്യക്ഷപ്പെട്ടപ്പൊള് ഈ കാലമെല്ലാം
വ്യക്തിത്വമില്ലാതെ മുഖം മൂടി ഇട്ട ഞാന്
എന്റെ ജഡം മാത്രം ആയിരുന്നു എന്നറിയുന്നു
എന്റെ ഈ അറിവു പ്രണയമാകുന്നു
കാലത്തിനും തീരത്തിനും അതീതമായ പ്രണയം
ഒരിക്കലും കാണില്ല ഒരിക്കലും എന്റേതാവില്ല
ഒരിക്കലും നോവിക്കില്ല
എന്നാല് എപ്പോഴും ഒരു മനസ്സു പങ്കു വച്ചു
ചിരിച്ചും ചിന്തിച്ചും ഈ പ്രപഞ്ച്ത്തെ ആസ്വദിച്ചും...
അതാണ് എന്റെ പ്രണയം ദിവ്യമാം പ്രണയം
എന്നിലെ എന്നെ തൊട്ടുണര്ത്തിയ പ്രണയം
എന്റെ മലയാളം
സന്തോഷമാണ് എനിക്കിപ്പോള്...

Thursday, August 23, 2007

ഒരിക്കല്‍ കൂടി അവള്‍‌......

മുംബയിലേക്ക് യാത്ര തിരിക്കുമ്പൊള്‍ ഉള്ളില്‍ ആകെ ആകാംക്ഷ ആയിരുന്നു.നൂറ്നൂറ് ഉപദേശങ്ങളുമായി അമ്മ ഏതു നേരവും പുറകേയുണ്ടായിരുന്നു.മുംബയില്‍‍ അപ്പച്ചന്റെ ഒരു കൂട്ടുകാരനുണ്ട് റെയില്‍‌വേസ്റ്റേഷനില്‍ സ്വീകരിക്കാന്‍ അങ്കിള്‍ ഉണ്ടായിരുന്നു.അവിടെ നിന്നു നേരേ അങ്കിളിന്റെ വീട്ടീലേക്ക് പോയി.. ഇത്റയും വലിയ കെട്ടിടങ്ങളൊ? വടക്കോട്ട് എറണാകുളം വരേയും തെക്കോട്ട് തിരുവനന്തപുരം വരേയും മാത്രം യാത്രചെയ്തിട്ടുള്ള ഞാന്‍ ‍ അന്തം വിട്ടു നിന്നു.."കുളിച്ചുവരൂ ഞാന്‍ ഇന്നു ലീവാണു, ജോജിയെ കോളജും താമസ സ്ഥലവും ഞാന്‍ കാണിച്ചു തരാം" അങ്കിള്‍ ‍ പറഞ്ഞത് കേട്ട് ആണു എനിക്ക് പരിസര ബോധം വന്നത്.

കോളജിലേക്ക് ബസ്സില്‍ പോകണം എന്നാലും താമസസഥലം എനിക്കിഷ്ടമായി . മമ്മ എന്ന് മിസ്സിസ് ഗോമസിന്റെ വീട്ടില്‍ എന്നെ കൂടാതെ വേറേ മൂന്നു അന്തേവാസ്സികള്‍. .ആലബര്‍ട്ട്, റൊമിറൊ ,റിച്ചാര്‍ഡ്. .എന്നെ അവിടെ ആക്കി, ഇടക്കിടക്കു വീട്ടിലേക്കു ചെല്ലണം എന്ന ക്ഷണവുമായി അങ്കിള്‍ യാത്രയായി .കുറച്ചു ദിവസങ്ങള്‍ ‍ കൊണ്ടു ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായി .മമ്മയും വെടി പറയാന്‍ കൂടെ കൂടിയിയിരുന്നു.

ആല്‍ബട്ട് നന്നായി പാടും .റൊമീറൊയുടെ ഡാന്‍സ് കണ്ടാല്‍ ആരും നോക്കി ഇരുന്നു പോകും മാസങ്ങള്‍ പറന്നു പോയി ക്രിസമസ്സ് ന്യു ഇയര്‍ പാര്‍‍ട്ടിയെ പറ്റിനവംമ്പര്‍ ‍ ആയപ്പൊഴെ ഗൌരവമായി പറഞ്ഞു തുടങ്ങി.ഷര്‍ട്ടും പാന്റ്സും തയ്പ്പിക്കാന്‍ ‍ നെട്ടോട്ടം ഓടുന്നതും എനിക്കു പുതുമയായി. പെട്രൊമാക്സും തൂക്കി വരുന്ന കരോള്‍ ‍ പാട്ടുകാരും ഒരു പാതിരാ കുര്‍ബാര്‍നയും പടക്കം പൊട്ടിക്കലും വലിയമ്മയുടെ കൊതിയൂറുന്ന കുറെ വിഭവങ്ങളുമായാല്‍ ‍ നാട്ടില്‍ ക്രിസ്തുമസ്സ് ആയി…….

റോമീറൊയുടെ വകയായിരുന്നു നിര്‍ദ്ദേശം ന്യു ഇയര്‍ പാരട്ടിക്ക് ഞാന്‍ ഡാന്‍സ് ചെയ്യണം, ഞാന്‍ തല കുത്തി ചിരിച്ചു എനിക്കു ഒരിക്കലും ഡാന്‍സ് ചെയ്യനാവില്ല ഞാന്‍ തീര്‍ത്ത് പറഞ്ഞു..റോമീറൊ അതൊരു ചലഞ്ച് ആക്കി ...."ഐ വില്‍ റ്റീച്ച് യൂ ആന്റ് യൂ വില്‍ ഡു ഇറ്റ് ബെറ്റര്‍ ദാന്‍ എനി വണ്‍ എല്‍സ്".പിന്നെ എന്നും വൈകിട്ട് ഡാന്‍സ് ക്ലാസ്സ് തുടങ്ങി. കുറച്ചു ദിവസത്തെ പ്രക്ടീസോടെ എനിക്കും ഹരമായി.ഞാന്‍ പുതിയ ഡ്രസ്സ് എടുത്തു, അപ്പച്ചന്റെ ബഡ്‌ജറ്റ് കടത്തി വെട്ടി.നേരം കിട്ടിയപ്പൊഴൊക്കെ ഞാന്‍ ഡാന്‍സ് പ്രാക്റ്റീസ് ചെയ്.തു ഒടുവില്‍ ആല്‍ബര്‍ട്ടും, റിച്ചാര്‍ഡും,റോമീറൊയും,മമ്മയും ഏകകണ്ഠമായി പറഞ്ഞു എന്റെ ഡാന്‍സ് ഉഗ്രനായി എന്നു എനിക്കും ആത്മവിശ്വാസമായി തുടങ്ങി..

അങ്ങനെ ഡിസംബര് ‍ 31 വന്നു എല്ലാവരും ഡാന്‍സ്‌ ഹാളില്‍ എത്തി. അവിടെ ആകെ ഉത്സവ പ്രതീതി ആയിരുന്നു. റോമീറൊ ഓള്‍ഗയുടെ കൂടെയും ആല്‍ ബര്‍ട്ട്‌ മെര്‍ലിന്റെ കൂടെയും ,റിച്ചാര്‍ഡ്‌ മേഴ്സിയുടെ കൂടെയും ഡാന്‍സ് ചെയ്യാന്‍ തീരുമാനിച്ചു.എനിക്ക്‌ ആരേയും പരിചയം ഉണ്ടായിരുന്നില്ല, എനിക്കു ബെസ്റ്റ്‌ വിഷസ്സ് ‌ പറഞ്ഞ്‌ അവര്‍ ഓരോരുത്തരും ഡാന്‍സ് ‌ ചെയ്യാന്‍ തുടങ്ങി.

പെട്ടന്നാണു എന്റെ കണ്ണു കൗണ്ടറിനരുകിലെ മേശയില്‍ ചാരി നിന്ന പെണ്‍ കുട്ടിയില്‍ ചെന്നു പെട്ടത് ‌ ഒരു വെള്ള സ്ലിവ്‌ ലെസ്സ്‌ ഡ്രസ്സ് ‌ ആണു അവള്‍ ഇട്ടിരിക്കുന്നത്‌ .ഞാന്‍ ഒന്നുകൂടി അവളെ നോക്കി. ഇത്ര ഭംഗിയുള്ള കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. കൊത്തിവച്ച വെണ്ണക്കല്‍ ശില്പം എന്നൊക്കെ പറയുന്നതു വെറും കവി ഭാവനയല്ല ഇവളെ കണ്ടാല്‍ അതു തന്നെ പറയാന്‍ തോന്നും, ഞാന്‍ ധൈര്യം സംഭരിച്ച് ‌ അവളുടെ അടുത്തേക്കു നീങ്ങി.ആല്‍ബര്‍ട്ട്‌ പറഞ്ഞു പഠിപ്പിച്ച പോലെ ഞാന്‍ ‍ പറഞ്ഞു തുടങ്ങി " ഹായ്! ഐ ആം ജോജി.ക്യാന്‍ ഐ ഡാന്‍സ്‌ വിത്ത് യൂ?" പറഞ്ഞു കഴിഞ്ഞപ്പൊള്‍ ഒരു പേടി ഇങ്ങനെ തന്നാണോ പറയേണ്ടത്‌? എന്റെ കാലുകള്‍ക്കു തളര്‍ ച്ച തൊണ്ട വരളുന്നു ശരീരം ആകെ ഒരു പുകച്ചില്‍ പഠിച്ച സ്റ്റെപ്പ്‌ ഒക്കെ മറന്നു ഒരു പതര്‍ച്ചയോടെ അവളെ ഞാന്‍ നോക്കി നിന്നു, അവള്‍ മനോഹരമായി ചിരിച്ചു.ഹാവു ആശ്വാസമായി. "യേസ്‌" .ഐ ആം സില്‍വിയാ.സില്‍വിയാ മൊറിസ്‌".കുപ്പിച്ചില്ല് കിലുങ്ങുന്ന പോലെയുള്ള സ്വരം .ഞാന്‍ സില്‍വിയയുടെ കൈ പിടിച്ചു ഐസിനെക്കാള്‍ തണുപ്പ്‌. ഓ! ഇവളും എന്നെപ്പോലെ തന്നേ നെര്‍വസാണല്ലോ ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

ഞങ്ങള്‍ ചുവടു വച്ചു തുടങ്ങി.. ഒരെ പോലെ ഒരേ ചുവടുകളോടെ ഞങ്ങള്‍ ഡാന്‍ സ്‌ ചെയ്തു കൊണ്ടേ ഇരുന്നു ആല്‍ ബര്‍ട്ടും റൊമീറൊയും ഡാന്‍‍സ്‌ നന്നാവുന്നുണ്ടെന്നു പറഞ്ഞിരുന്നു.ആവിടെ കൂടിയവര്‍ ‍ ഒക്കെ സില്‍വിയായെ നോക്കി ആരായാലും ഒന്നു കൂടി നോക്കിപ്പൊകുന്ന ഒരു തരം വശ്യമായ സൗന്ദര്യം അവള്‍ക്കുണ്ടായിരുന്നു.ഏകദേശം രണ്ടുമണിയോടെ ഡാന്‍സ്‌ തീര്‍ന്നു.

ഹാളിനു വെളിയില്‍ വന്നപ്പൊള്‍ നല്ല തണുപ്പ്‌. സില്‍വിയാ നിന്നു വിറക്കാന്‍ ‍ തുടങ്ങി,ഞാന്‍ എന്റെ കോട്ട്‌ ഊരി അവള്‍ക്കു കൊടുത്തു..ടാക്സി വിളിക്കാന്‍ ‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു
"ഓ നോ താങ്ക്സ്‌ ഐ ലിവ്‌ എ ഫ്യു‌ ബ്ലോക്ക്സ്‌ എവെയ്‌ . ഐ വില്‍ വാക്‌ , ഇഫ്‌ യു ഡൊണ്ട്‌ മൈന്‍ഡ് പ്ലീസ് ‌ വാക്ക് വിത്‌ മീ.."
എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാ ' ഷുവര്‍ ഷുവര്‍', ..എന്നു ഒരു വിഡ്ഢിയെപ്പോലെ മുരണ്ടുകൊണ്ട്‌ അവളെ ചേര്‍‍ത്തു പിടിച്ചു കൊണ്ടു നടന്നു ഏകദേശം ഒരു 15 മിനിറ്റിനു ശേഷം എത്തി ചേര്‍ ന്ന കെട്ടിടത്തിനു മുന്നില്‍ വച്ചവള്‍ പറഞ്ഞു ..“ഇറ്റ്‌ ഇസ്‌ റ്റു ലേറ്റ്‌! പ്ലീസ് ‌ കം റ്റുമൊറൊ ഫോര്‍ ബ്രേകഫാസ്റ്റ്‌ ആന്‍ഡ്‌ ഐ വില്‍ ഗിവ്‌ യുര്‍ കോട്ട്‌ ദെന്‍“ . മുത്തുചിതറുന്ന പൊലെ അവള് ‍ ചിരിച്ചു "ഒകെ ഗുഡ്‌ നൈറ്റ്‌" എന്റെ കൈ വിട്ടവള്‍ ഓടി എനിക്കു സന്തോഷം ഒരിക്കല്‍ കൂടി അവളെ കാണമല്ലൊ...

സില്‍വിയ സില്‍വിയ എന്നു മൂളിക്കൊണ്ടു ഞാന്‍ തിരിച്ചു ചെന്നപ്പൊള്‍ ‍ ആല്‍ബര്‍ട്ട്‌ റിച്ചാര്‍ഡ്‌ റൊമീറൊ മൂന്നുപേരും എന്നെക്കാത്തിരിപ്പുണ്ടായിരുന്നു '"ഹു ഇസ് ‌ ഷി? "വേര്‍ വേര്‍ യൂ? മൂന്നുപേരും ഒരെ സ്വരത്തില്‍ ചോദിച്ചു.. ഒരു ചിരിയോടെ ഞാന്‍ കട്ടിലിലേക്കു വീണു പിന്നെ നടന്നതൊക്കെ അവരോട്‌ പറഞ്ഞു കേള്‍പ്പിച്ചു..രാവിലെ ബ്രെക്‌ ഫാസ്റ്റിനു ചെല്ലണം എന്നു കേട്ടപ്പൊ ആല്‍ബര്‍ ട്ടിനും കൂടെ വന്നെ പറ്റു ഞാന്‍ സമ്മതിച്ചു എന്നും താമസിച്ചു എണിക്കുന്ന ആല്‍ ബര്‍ട്ട്‌ അന്ന് എന്നെ വിളിച്ചുണര്‍ത്തി.

രാവിലേ 8:30 ആയപ്പൊള്‍ ഞങ്ങള്‍ സില്‍വിയയുടെ വീട്ടില്‍ എത്തി ബെല്ല് അടിച്ചു ഒരു മധ്യ വയസ്ക വന്നു വാതില്‍ തുറന്നു. ഞാന്‍ മുറിയിലേക്കു കണ്ണോടിച്ചു അവിടെ സില്‍‌വിയയുടെ പല പോസിലുള്ള ഫോട്ടോകള്‍ ‍ ഓ! ആശ്വാസമായി വീടു തെറ്റിയിട്ടില്ലാ.
"ഗുഡ് ‌ മോര്‍ണിംഗ്‌ മാം ഐ ആം ജോജി.മേ ഐ സീ സില്‍വിയ" അന്തം വിട്ടതു പോലെ അവര്‍ എന്നെ നോക്കി. അവരുടെ നോട്ടത്തിലെന്തൊ പന്തികേട്‌ എനിക്കു തോന്നി.
"ഡു യു നൊ സില്‍വിയാ?
"യേസ്‌, ഐ മെറ്റ്‌ ഹേര്‍ അറ്റ് ‌ ദാ ഡാന്‍സ്‌ യെസ്റ്റര്‍ഡെ ആന്‍ഡ്‌ ഷി ഹാസ്‌ മൈ കോട്ട്‌ ഷി റ്റോള്‍ഡ്‌ മി റ്റു കം ടുഡേ മോണിംഗ്‌ ആന്‍ഡ്‌ കളക്റ്റ്‌ ......"
ആ സ്ത്രീ വേഗം നെറ്റിയില്‍ കുരിശു വരച്ചുകൊണ്ടു പറഞ്ഞു "കം മൈ സണ്‍ കം ഇന്‍ സൈഡ്‌"

ഞാന്‍ സില്‍വിയയുടെ മമ്മ 7 വര്‍ഷം മുന്‍പെ ഒരു ഡിസംബര്‍ 31നു അവള്‍ മരിച്ചു. ന്യൂ യിയര്‍ ‍ പാര്‍ട്ടിക്കു പൊയപ്പോള്‍ ഒരു ആക്സിഡന്റില് ‍ ആണു മരിച്ചത്‌. അതുകഴിഞ്ഞ്‌ എല്ലാ വര്‍‍ഷവും അവള്‍ ഈ ദിവസം നിന്നോടിപ്പൊ ചെയ്ത പോലെ ഒരൊരുത്തരോട്‌ ചെയ്യുന്നു ഇപ്പൊള് ‍ റോഡിന്റെ അറ്റത്തുള്ള ആ പള്ളിയിലെ സിമിത്തെരിയില്‍ പൊയി നോക്കു മൂന്നാമത്തെ വരിയില്‍ ഏഴാമത്തെ ശവകുടിരത്തിനു മുന്നിലുള്ള കുരിശില്‍ നിന്റെ കോട്ട്‌ കാണും .

ഇത്രയും ആ അമ്മ ഒറ്റ്‌ ശ്വാസത്തില് ‍ പറഞ്ഞു നിര്‍ത്തി, ഞാന്‍ ചുറ്റും നോക്കി ആ മുറി മുഴുവന്‍ സില്‍വിയയൗടെ ഫോട്ടൊകളാണ് . മരിച്ചു കിടക്കുന്ന സില്‍വിയയുടെ ഫോട്ടോയിലേക്ക്‌ മമ്മാ വിരല്‍ ചൂണ്ടി ഇത്രയും ആയപ്പൊള്‍‌‌ എന്റെ കൈ പിടിച്ചു വലിചു കൊണ്ടു ആല്‍ബര്‍ട്ട്‌ പുറത്തേക്ക് ഓടി ..

ഞാന്‍ ഒരു ഭ്രന്തനെപ്പൊലെ ഉറക്കെ വിളിച്ചു പറഞ്ഞു ഞാന്‍ വിശ്വസിക്കില്ല ഇന്നലേ 5 മണിക്കുറില്‍ കൂടുതല്‍ എന്റെ കൈ പിടിച്ചു കൊണ്ടവള്‍ ‍ എന്നോടൊപ്പം ഉണ്ടായിരുന്നു ഞാന്‍ ഒരു വാശിയോടെ പള്ളിയിലേക്ക്‌ ഓടി ... ജോജി ജോജി എന്നു വീളിച്ചു കൊണ്ടു ആല്‍ബര്‍ട്ട്‌ എന്റെ പിന്നാലെ എത്തി...മമ്മാ പറഞ്ഞിടത്തു മാര്‍ബിള്‍ കെട്ടിയ ശവകല്ലറ.

SILVIA MORRIS
Born: 30 11 1982
Died: 31 12 2000
May her soul rest in peace

തല ഭാഗത്തെ കുരിശ്ശിനരുകില്‍ എന്റെ കോട്ട്‌ ..എന്റെ കൂടെ ആല്‍ബര്‍ട്ട്‌ ഇല്ലായിരുന്നങ്കില്‍ ഞാന് ‍ ചമച്ചു കെട്ടി പറയുകയാണെന്നു പറഞ്ഞേനേ.ഞാന്‍ കണ്ട സില്‍വിയക്കു വേണ്ടി അവിടെ മുട്ടു കുത്തി പ്രാര്‍ത്ഥിച്ചു ..കോട്ട്‌ എടുത്തു ഞാന്‍ തിരിച്ചു നടന്നു ... ‌........................

Wednesday, August 22, 2007

അവന്

അന്നൊരു ശനിയാഴ്ച ആയിരുന്നു, അതോ ബുധനോ?കൃത്യമായി ഓര്ക്കുന്നില്ല. എന്നാലും ഒന്നു ഓര്ക്കുന്നു, രാവിലെ ഉണരാന് താമസിച്ച ദിവസം ആയിരുന്നു. ആ അരമണിക്കൂര് എന്നെ എന്തെന്നില്ലാതെ കുഴക്കി. തൊട്ടതൊക്കെ പിശകി. ചാച്ചന് ഒരു ചായമാത്രം കുടിച്ച് ഓടിപ്പോയി. കോഴിയുടെ കൂവലോടെ തുടങ്ങുന്ന അലാറം ഓഫാക്കി രാവിലത്തെ തണുപ്പില് ചുരുണ്ടു കൂടിയ ആ നിമിഷങ്ങളെ ഞാന് ശപിച്ചു. ബാക്കി അജ്നുവിന്റെ നേര്ക്ക് തീര്ത്തു. നേരം പോയി എന്ന് എത്ര പറഞ്ഞിട്ടും അവളുടെ സ്ഥിരം 'സാമട്ട്' ഭാവം വിട്ടവള് എന്റൊപ്പം ചൂടായില്ല.

ബാഗും എടുത്ത് വീടു പൂട്ടി പുറത്തിറങ്ങിയപ്പോള് 'വാട്ടര്ബോട്ടില്' എടുത്തിട്ടില്ല. പിറുപിറുത്തു കൊണ്ടുവീണ്ടും വീടുതുറന്നു ബോട്ടിലുമെടുത്ത് നടന്നും ഓടിയും സ്കൂളിലേക്ക് പുറപ്പെട്ടു. നിരത്തു മുറിച്ചു കടക്കാനും അന്നു ഞാന് പതിവിലേറെ കാത്തു നില്ക്കേണ്ടി വന്നു. ഒരു തോളില് ബാഗും മറ്റേ കയ്യില് ബോട്ടിലും പിടിച്ചുകൊണ്ട് ഇടംവലം നോക്കാതെ പായുമ്പോളാണൊരു വെള്ള കാറില് നിന്നും അവന് മുന്നിലേക്ക് ചാടി വീണത്. ഒരു നിമിഷം കണ്ണിമക്കാതെ അവനും എന്നെ നോക്കി. അതുവരെയുള്ള എന്റെ പരവേശം ഞാന് ഒരു നിമിഷം മറന്നു പോയി. അത്രക്കു വശ്യമായിരുന്നു അവന്റെ നോട്ടം. ഒരു മാസ്മരികതയുടെ പരിവേഷം, ജന്മജന്മാന്തരങ്ങളുടെ പരിചയ ഭാവം എന്നൊക്കെ പറയുന്നത് അവന്റെ ആ നോട്ടത്തില് ഞാന് അനുഭവിച്ചറിഞ്ഞു. സ്ഥലകാലബോധം വീണ്ടെടുത്ത് ഞാന് മുന്നോട്ട് നീങ്ങി.
അസ്സീസിയ സ്റ്റോറിന്റെ മുന്നിലുള്ള മോസ്കിന്റെ അരികിലൂടെ നടന്നപ്പോള് ഞാനറിയാതെ എന്റെ വേഗത കുറഞ്ഞു. ഉണര്ന്നപ്പോള് മുതലുള്ള എന്റെ ടെന്ഷന് ആ ഒരു നിമിഷം കൊണ്ട് ഒന്ന് അയഞ്ഞതുപോലെ, ഞാന് ചിരിച്ചുപോയി.
"അമ്മ എന്തിനാ ചിരിക്കുന്നത്?" മോളുടെ ചോദ്യമാണ് ചിന്തയില് നിന്നുണര്ത്തിയത്. ഞാനും ഓര്ത്തുപോയി എന്തിനായിരുന്നു ചിരിച്ചതെന്ന്.

സ്കൂള് വിട്ട് തിരികെ നടക്കുമ്പോള് ഞാന് അവനെ മറന്നുതുടങ്ങിയിരുന്നു. അവന്റെ മുഖമോര്മ്മയില്ല. പക്ഷെ അവന്റെ നോട്ടം അതെന്റെ മുന്നില് ചൂഴ്ന്നു നിന്നു. ഒത്തിരി ഒത്തിരി പ്രത്യേകതയുള്ള ആ നോട്ടം, ആ വശ്യത, അതേ വെള്ളകാറിന്റെ അരികില് അവന്. കൂസലില്ലാതെ എന്നെ നോക്കി നില്ക്കുന്നു. ഞാന് എന്തു ചെയ്യണമെന്നു ഒരു നിമിഷം ആലോചിച്ചു. പിന്നെ നടന്നു അവന്റെ മുന്നിലൂടെ. തിരികെ വീട്ടില് എത്തിയിട്ടും അവനെ മറക്കാനായില്ല. ഉച്ചയ്ക്ക് ചാച്ചന്റെ കൂടെയാണു സ്കൂളില് പോയത്. വഴിക്ക് അവനെ കണ്ടില്ല. തിരികെ വന്നപ്പോഴും കണ്ടില്ല. പിന്നെ എത്രയോ ദിവസം അവനെ കണ്ടില്ല. നമ്പര് അറിയാത്ത ആ വെള്ളകാറിനെയും, അവനെയും വരുമ്പോഴും പോകുമ്പോഴും എന്റെ കണ്ണുകള് തിരഞ്ഞിരുന്നു. പിന്നെ ക്രമേണ ഞാന് അവനെ മറന്നു തുടങ്ങിയപ്പോള് ഒരിക്കലതാ സുന്ദരമായ കണ്ണുകളും തുളച്ചു കയറുന്ന നോട്ടവുമായി എന്റെ മുന്നില്.

"ഇത്രയും നാള് നീ എവിടായിരുന്നു ?"
വാക്കുകളില്ലാത്ത ചോദ്യവുമായി ഞാനവന്റെ മുന്നിലൂടെ കടന്നുപോയി. മോളെ കൊണ്ടു പോയി സ്കൂളില് വിട്ടേച്ചു വരുമ്പോഴും വെള്ളക്കാറിനരുകില് അവിടെത്തന്നെ ഉണ്ടായിരുന്നു. അവനെ പിന്നിട്ട് മുന്നോട്ട് നടക്കുമ്പോഴും "നാളെയും കാണുമോ?" ഞാന് എന്നോടു തന്നെ ചോദിച്ചു. പിന്നെ അതൊരു പതിവായി. എന്നും ഞാന് അതുവഴിപോകുമ്പോള് അവന് അവിടെയുണ്ടാകും. ഒന്നും മിണ്ടാതെ പരസ്പരം നോക്കും. ദിവസങ്ങള് കടന്നു പോയി, മാസങ്ങളും. മോളുടെ പരീക്ഷ കഴിഞ്ഞയുടനെ ഞാന് നാട്ടിലേക്ക് പോയി. ഞാന് പോയത് അവന് അറിഞ്ഞിട്ടുണ്ടാവില്ല അവന് വീണ്ടും എന്നെ കാത്തു നിന്നിട്ടുണ്ടാവും.

നാട്ടിലെ തിരക്കിനിടയില് ഞാനവനെ ഓര്മ്മിച്ചിരുന്നില്ല. എന്നാല് മറന്നിരിന്നുമില്ല. അഞ്ചുമാസത്തിനു ശേഷം
തിരികെയെത്തി സ്കൂളിലേക്കു പോകുന്ന ആദ്യദിവസംതന്നെ ഞാനവനെ ഓര്ത്തു. എന്നാല് അവനെയോ ആ വെള്ളക്കാറോ ഞാനെങ്ങും കണ്ടില്ല. മോളെ വിട്ടിട്ട് തിരികെ വന്നപ്പോള് എനിക്കു വിശ്വസിക്കാനായില്ല, അതാ ആ കറുത്തകാറിനരുകില് അവന്, ഇത്തിരി തടിച്ചിട്ടുണ്ടോ? പക്ഷെ ആ നോട്ടം, "ഇത്രയും നാള് എവിടെ പോയി" ആ കണ്ണുകള് എന്നോട് ചോദിച്ചോ? അതോ എനിക്കു തോന്നിയതോ? അവനെ കടന്നു പോയപ്പോള് പുഞ്ചിരിക്കാന് ഞാന് മറന്നില്ല.
അവനെ കാണാന് ഞാന് ഇത്രമാത്രം കൊതിച്ചിരുന്നോ? എന്റെ മനസിനെ എനിക്കു തന്നെ വിശ്വസിക്കാന് കഴിയുന്നില്ല. ഞാന് ഒന്നു തിരിഞ്ഞു നോക്കി. അവന് അവിടെത്തന്നെയുണ്ട്. അല്ലാ, അതാ അവന് എന്റെ പുറകെ നടന്നു വരുന്നു. ഞാന് മുന്നോട്ടു നടന്നു, വീണ്ടും തിരിഞ്ഞു നോക്കി. അവന് എന്നെ നോക്കി നില്ക്കുന്നു. ഞാന് റോഡ് മുറിച്ചു കടക്കാനായി നിന്നു, അവനും. അവന് എന്നോടൊപ്പം വരുമെന്നു ഞാന് കരുതി, പക്ഷെ അതുണ്ടായില്ല.
ഞാന് തിരിഞ്ഞു നോക്കുമ്പോള് അവന് റോഡരുകിലുണ്ടായിരുന്ന ഒരു വെയിസ്റ്റ് ബിന്നിലേക്ക് ചാടിയിറങ്ങി. "മ്യാവൂ... മ്യാവൂ ...." അവന്റെ നോട്ടത്തിലെ മാധുര്യം ഓര്ത്തുകൊണ്ട് ഞാന് നടന്നു. ഇനി ഒരു ദിവസം അവന് വരുമായിരിക്കും എന്നോടൊപ്പം.

അടുത്ത ഉദയവും കാത്ത്...



2
അടുത്ത ഉദയവും കാത്ത്...
വ്ണ്ടി സ്റ്റേഷന്. അടുക്കും തോറും ഹൃദയ മിടിപ്പ് കൂടിവന്നു .. ഞാന് പയ്യേ ട്രൈന് ഇറങ്ങി. അതാ ഫ്ളാറ്റുഫോമിന്റെ അടുത്ത് പറഞ്ഞ പോലെ അവന് കാത്തു നില്ക്കുന്നു .. എന്റെ കാലുകളില് എന്തോ ഭാരം വച്ചു കെട്ടിയ പോലെ ഞാന് മെല്ലെ നടന്ന് അടുത്തെത്തി, ഒന്നും പറഞ്ഞില്ല എന്നെ ഒന്നു കൂടി നോക്കി എന്നിട്ടു ഒന്നു ചിരിച്ചു. ഈ ലോകം മുഴുവന് എനിക്ക് വെട്ടിപിടിച്ചു തന്നു എന്നപോലെ ... . എന്നിട്ടെന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു . അവിടെ ആ സ്റ്റേഷനിലിറങ്ങാന് അങ്ങനെ ആരും ഉണ്ടായിരുന്നില്ല. തികച്ചും വിചനമായ സ്ഥലം ...ദൂരെ മരത്തണലില് ഇരുന്ന ബൈക്കില് കയറി ഓടിച്ചു തുടങ്ങി ... എങ്ങോട്ട് എന്നു ഞാന് ചോദിച്ചില്ല . എന്നോട് പറഞ്ഞും ഇല്ല.
കുറേ ദൂരം എത്തിയപ്പോഴൊരു കുന്നും ചുവട്ടില് വണ്ടി നിര്ത്തി. ഞങ്ങള് ഇറങ്ങി നടന്നു ആ കുന്നിന്റെ നെറുകയില് 'എത്രയോ നാളായി ഞാന് നിങ്ങളെ കാത്തിരിക്കുന്നു' എന്നമട്ടില് ഒരു മരം . ആ മരച്ചോട്ടില് അവന് ഇരുന്നു എന്നെയും ചേര്ത്തിരുത്തി. എന്നിട്ടു പയ്യേ എന്റെ കാതില് , "മുത്തേ !"എന്ന് വിളിച്ചപ്പൊഴെനിക്കു ഒന്നു മൂളാന് പോലും പറ്റിയില്ല അടി മുടി കോള്മയിര് കൊണ്ടു ഞാന് ഇരുന്നു .... പിന്നെ അവനും ഒന്നും മിണ്ടിയില്ല .. .. .. എത്ര നേരം, അറിയില്ല ...
പെട്ടന്നു അവന് ചാടി എണീറ്റ് എന്റെ കൈയും പിടിച്ചു ആ കുന്ന് ഓടി ഇറങ്ങി, " വേഗം.. വേഗം ..കയറൂ" എന്നു പറഞ്ഞു കൊണ്ട് ബൈക്ക് സ്റ്റാര്ട്ടാക്കി എന്താ നടക്കുന്നേ എന്നറിയാതെ ഞാന് പകച്ചിരുന്നു. അവന് എന്നെ തിരിഞ്ഞു നോക്കി.എന്റെ ഭാവം കണ്ടാവാം പറഞ്ഞു പൊട്ടിചിരിച്ചു കൊണ്ടവന് പറഞ്ഞു "ബുദ്ധൂസെ , ഇപ്പോ പോയാല് അസ്ഥമയത്തിനു മുന്പേ കന്യാകുമാരി എത്താം".... ഞാന് തരിച്ചിരുന്നു പോയി ! എനിക്ക് ഏറ്റവും ഇഷടമുള്ള കന്യാകുമാരി ... ഞാന് ഒന്നു ആവശ്യപ്പെടുക പോലും ചെയ്യാതെ ... ദാ എന്നെ അങ്ങോട്ട് കൊണ്ടുപോണു .... അവിടെ എത്തുമ്പൊള് ഞങ്ങളെ കാത്ത് സൂര്യന് ആസ്തമിക്കാതെ അവിടെ നിന്നിരുന്നു ! ഞങ്ങള് ഓടി എത്തി... സൂര്യ ബിംബം മുങ്ങിത്താഴ്ന്നു ...
മുത്തേ !! ഹും .. ഒരു ആസ്തമയം കഴിഞ്ഞു നമുക്ക് ഈ തീരത്ത് കാത്ത് നില്ക്കാം അടുത്ത ഉദയം , അതു നമ്മുടേതാകട്ടെ ! എനിക്ക് ഒന്നും പറയാനുണ്ടായില്ല .... ആ മാറില് തല ചായിച്ചു അടുത്ത ഉദയവും കാത്ത് ..ഞാന് നിന്നു …..
.

Sunday, July 22, 2007

എന്റെ മനസ്സേ നീയെവിടെ..?

ഒരു സന്തോഷം
എന്തന്നില്ലാത സന്തോഷം
ഞാന് അറിയുന്നു
പറഞ്ഞറിയിക്കാന്‍ വയ്യ..
സ്നേഹ സാഗരത്തില്‍ മുങ്ങി താഴുകയാണ്..
ഞാന് ഒറ്റക്കും പുഞ്ചിരിക്കുകയാണ്
എവിടെ ആയിരിക്കുമ്പോഴും ഓര്‍ക്കുകയാണു ഞാന്‍
എന്റെ അബോധ മനസ്സിലും നിറയുന്നു
ഒരേ നേരത്തു രണ്ടു പേരും ഈശ്വരാ ഇപ്പൊ കാണണേ എന്നു പറഞ്ഞു ഓടിയെത്തുന്നു...
എന്താ പറയുന്നത്?പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര..
എനിക്ക് ആ പുന്നാരം കേള്‍ക്കാന്‍ കൊതിയായി
ആ ചിരി എപ്പോഴും ഉള്ളില് മുഴങ്ങുകയായി
നീ ആരാണ്?
നീ എന്റെ ആരാണ്??
എത്രയോ ജന്മമായ് എന്റെ ഉള്ളില്‍ നിറഞ്ഞു നിന്നതു നീ തന്നെയല്ലെ?
നിന്നെ കാണാതെ, കേള്‍ക്കാതെ ഇരുന്ന ഈ കഴിഞ്ഞ നാളുകളല്ലെ എന്റെ ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യത
നിന്റെ സ്വരം കേട്ടപ്പോള്‍ ഈ ജഢത്തില് ജീവന്റെ തുടിപ്പുകള്.....
നീ ഞാന്‍ തന്നെ അല്ലെ?

എത്രയോ ജന്മമായ് നിന്നെ ഞാന് തേടുന്നു...!!!

Saturday, July 21, 2007

മെഴുകുതിരി ……

മെഴുകുതിരി ……

കത്തുമ്പോള്‍ മറ്റുള്ളവര്‍ക്കു വെളിച്ചമായി…
ഉരുകി സ്വയം ഇല്ലാതാകുമ്പോഴും
മറ്റൊരു രൂപമായി കൂടെ ഉണ്ടാകുന്ന മെഴുക്
കഠിനമെന്നു തോന്നുമ്പോഴും
ചൂടു തട്ടിയാല്‍ ഉരുകുന്ന മെഴുക്
ഏതു രൂപത്തിലും ഭംഗി നല്കുന്ന മെഴുക്
ഏതു വര്‍ണ്ണത്തിലും അലിഞ്ഞു ചേരുന്ന മെഴുക്
ഭംഗിയും, വെളിച്ചവും, താങ്ങും, ആകുമ്പോഴും
മറ്റുള്ളവരുടെ ദുഃഖത്തിന്റെ ചൂടു തട്ടിയാല്‍ ഉരുകുന്ന മെഴുക്
ക്ഷണികമീ ജീവിതത്തിനു ഇതിലും വലിയ ഉപമ വെറെന്ത്
ആ വെളിച്ചം കണ്ടാല് ആരും അടുത്തെത്തും
ആ വെളിച്ചത്തില് നിന്നല്‍പ്പം തെളിച്ചവും ചൂടും പകര്‍ന്നെടുക്കാന്‍
ഭൂലോകത്തിന്റെ എല്ലാ മൂലയില് നിന്നും ഈ വെളിച്ചം
എന്റേത് എന്റേത് എന്നു ഓരോരുത്തരും പറയുമ്പോഴും
പ്രഹേളിക പോലെ മിന്നി മിന്നി ഓരോ ഹൃദയത്തിലും
നിറയുന്ന മെഴുകുതിരി വെളിച്ചമേ
ഭാവുകങ്ങള്……ആശംസകള്…..