Saturday, September 15, 2007

ഒരു മിന്നല്പിണര് പോലെ അവള̴്....

"അപ്പൂ, കുട്ടികളെയും കൊണ്ട് ഇന്നു സ്വിമ്മിങ്ങിനു പോകണം."

സാമന്യം നല്ല ചൂടുണ്ട് അലസമായി ഒരു തണുത്ത ബിയറുമായി പോര്ച്ചിലിരിക്കുമ്പോഴാണ് ആശ വിളിച്ചു പറയുന്നത്. ഇന്ന് ഇനി എനിക്കു രക്ഷപെടാന് പറ്റില്ല. കുറേ ദിവസമായി ഓരോ ഒഴിവു പറയുന്നു. ഈ സമ്മര് മുഴുവന് അവളാണ് കുട്ടികളെ എല്ലായിടവും കൊണ്ടു പൊയത് .
"അപ്പൂ ഒന്നിനും മൂന്നിനുമിടക്കാ മറക്കണ്ടാ" ആശ ഓടിക്കഴിഞ്ഞു. അവളങ്ങനെയാ ഉണരുമ്പോള് മുതല്, ഏതു നെരവും ജോലിത്തിരക്ക്,
ഞാനെന്ന അടിസ്ഥാന മടിയനന് നേര് വിപരീതം .

കുട്ടികളെ റെഡിയാക്കി 12:30 ഓടെ ഞാന് പുറപ്പെട്ടു പൂളില് സാമാന്യം തിരക്കുണ്ട് കുട്ടികളെ വിട്ടു. ഇനി ഒന്നര മണിക്കൂര് ഇവിടിരിക്കാം ഡൈവിങ് ബോര്ഡിന് നേരെയുള്ള ഒരു തണലില് ഞാന് ഇരിപ്പുറപ്പിച്ചു..

അപ്പോഴാണ് ഒരു പറ്റം പെണ് കുട്ടികള് കടന്നു വന്നത്. സൈഡിലുള്ള ഷവര് ആന്റ് ചെയ്ഞ്ച് റൂമിലേക്ക് അവര് കയറിപ്പോയി.. കൂട്ടത്തില് വേറിട്ടു നിന്ന അവള് ഒരു മിന്നല്പിണര് പോലെ എന്റെ കണ്ണില് പെട്ടു.. ഞാന് അത്യന്തമാകാംക്ഷയോടെ ആ വാതില് തുറക്കുന്നതും നോക്കി ഇരുന്നു.. ഒരു 10 മിനിറ്റിനുള്ളില് എന്തിനൊക്കെയായി വെറുതെ ചിരിച്ചു കൊണ്ടു ആ കുട്ടികള് വന്നു. എല്ലാം കൌമാരക്കാരും കൌമാരം വിടപറയുന്നവരും! ഹോ ഇതെന്തൊരു നയന വിരുന്ന്... ഞാന് അക്ഷരാര്ത്ഥത്തില് ജ്വല്ലു വിട്ടു നോക്കി ഇരുന്നു. അതാ ഏറ്റവും പിറകില് അവള്, കണ്ണെടുക്കാന് തോന്നിയില്ലാ! എന്തൊരു സൌന്ദര്യം ഏകദേശം അഞ്ചര അടിയോളം പൊക്കം സ്വര്ണതലമുടി നീണ്ട മൂക്ക്, വിടര്ന്ന കണ്ണുകള്, ഒരു ചെറു പുഞ്ചിരിയോടെ അവള് നടന്നു വരികയാണ്, കറുപ്പും ചുവപ്പും പടമുള്ള ആ സ്വിം സൂട്ടില് അവളുടെ സൌന്ദര്യം തെളിഞ്ഞു.
ആ നീണ്ട കൈ കാലുകള് ഓരോ മാംസപേശിയും സൃഷ്ടി കര്ത്താവിന്റെ കരവിരുത് വിളിച്ചു പറയുന്നു, ഒതുങ്ങിയ അരക്കെട്ട് നിറഞ്ഞ മാറിടം അതാ അവള് എന്റെ മുന്നിലെത്തി കൂടെയുള്ള പെണ്കുട്ടികള് ചിലച്ചു ചിരിച്ചു...
ഇത്ര ലഘവത്തോടെ ചിരിക്കാന് ഈ പ്രായത്തിലേ കഴിയൂ. അവളെ മറ്റുള്ളവരില് നിന്നു വേറിട്ട് തോന്നിയതു അവളുടെ പോസ്ചര് കൊണ്ടു തന്നെ.. അവള്ക്കു തന്നത്താനറിയാം അവളുടെ കൈ മുതല് ആ സൌന്ദര്യം ആണെന്ന്. അവളെ കണ്ടാല് ആരുടെയും ശ്വാസം ഒരു നിമിഷം നിലച്ചു പോകും. അതാ അവള് ഞാനിരിക്കുന്നതിനു മുന്നിലുള്ള ഡൈവിങ്ങ് ബൊര്ഡിനരികിലെത്തി ഓരോരുത്തരായി പൂളിലേക്ക് ചാടിയിറങ്ങി അവള് അവളുടെ റാപ്പ് ഊരിയിട്ടു റ്റൂ പീസ് സൂട്ടില് ആ നില്പ് ഹോ! എന്റെ പെരുവിരലില് നിന്നൊരു തരിപ്പ്..... ഏറ്റവും ഒടുവിലായി ഡൈവിങ്ങ് ബോര്ഡില് അവള് എത്തി, ഒരു മിനിറ്റ് അങ്ങനെ നിന്നു രണ്ടു കൈകളും മേല്പ്പോട്ട് ഉയര്ത്തി...... ഇതുപൊലൊരു കാഴ്ച എന്റെ ആയുസ്സില് കണ്ടിട്ടില്ലാ. ഒരു സൌന്ദര്യ മത്സരത്തിലെ വിധി കര്ത്താവിന്റെ കൂര്മതയോടെ ഞാനവളെ കൃത്രിച്ചു നോക്കി. ഒരു കുറ്റവും പറയാനില്ലാ..

സൃഷ്ടാവിന്റെ ഒരു പിഴവും പറയാന് പറ്റാത്ത ഒരു സമ്പൂര്ണ സൃഷ്ടി... അതാ അവള് വെള്ളത്തിലേക്കു കുതിച്ചു... ആ നീണ്ട പൂളിന്റെ ഒരറ്റം മുതല് മറ്റേ അറ്റം വരെ അവള് നീന്തിതുടിക്കുന്നത്, മതിവരുവോളം ഞാന് കണ്ടിരുന്നു. എന്റെ അരികിലേക്ക്, പിന്നെ നീന്തി നീന്തി മറ്റെ അറ്റത്തേക്ക്. പോയല്ലോ എന്നു കരുതുമ്പോഴേക്ക് വീണ്ടും എന്റെ അരികിലേക്ക്, ഈ മദ്ധ്യാഹ്നം ഞാന് ശരിക്കും ആസ്വദിച്ചു. കുട്ടികളെ കൂട്ടി തിരികെ ഡ്രൈവ് ചെയ്തപ്പോള് ആലോചിച്ചത്,
വീട്ടിലെത്തുമ്പോള് ആശയോട് പറയണൊ? വേണ്ട സന്തുഷ്ടമായ ദാമ്പത്യത്തില് ഇതൊരു സ്വകാര്യ സുഖമായി മനസ്സില് സൂക്ഷിക്കാം.....
അതാ വതില്ക്കല് ആശ!!

അവളുടെ കവിളില് തട്ടി കൊണ്ട് മെല്ലെ ചെവിയോട് ചേര്ന്ന് പാടി......
"നിന്നേ കരവലയത്തിലൊതുക്കുവാന് ഒന്നു.... ഹു.. ഹു.ം ം ം ...."

മൂളിപ്പാട്ടുമായി നീങ്ങിയപ്പൊള് ആശ എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു...
നമ്പര് 20 മദ്രാസ്സ് മെയിലിലെ മോഹന്‍ലാല്‍ന്റെ ഡയലോഗ് ഓര്ത്തു

"കണ്ടാ ആണുങ്ങള് ഡിലു ചെയ്യുന്നത്..... ഹ ഹ ഹ"

26 comments:

Malayali Peringode said...

അതെ, അതു പറയാതിരിക്കുന്നതാ നല്ലത്...
സ്വകാര്യമായി സൂക്ഷിച്ചോളൂ.....

മാണിക്യത്തിന്റെ എഴുത്തിന്റെ ഒരു പ്രത്യേകത എന്നു പറയുന്നത്,
ഓരോ രചനയും (ഇത് ടൈപ് ചെയ്യുന്നതു കൊണ്ട് ‘രചന’ എന്ന് പറയണോ എന്നൊരു സന്ദേഹമില്ലാതില്ല!!) വ്യത്യസ്തമാണെന്നതാണ്.
രചനാ രീതിയിലും വിഷയ സ്വീകരണത്തിലും അത് ദൃശ്യമാണ്. അതിനേറ്റവും മികച്ച ഉദാഹരണമാണ് ഈ ചെറുകഥ.

നന്നായി എഴുതിയിരിക്കുന്നു...
വീണ്ടും തുടരുമെന്നു തന്നെ വിശ്വസിച്ചു കൊണ്ട്
ഒരായിരം അഭിനന്ദനങ്ങള്‍....
റസാഖ് പെരിങ്ങോട് :)

സഹയാത്രികന്‍ said...

:)

മയൂര said...

:) നല്ല എഴുത്ത്

Jyothi ജ്യോതി :) said...

താങ്ക്യൂ.. ആണുങ്ങള്‍ക്കു ഡീലു ചെയ്യേണ്ടിവരും... ഹീഹീ....

കാവിലമ്മേ... ലവളിതൊന്നും കാണരുതേ!! :)

Unknown said...

മാണിക്യം മാഷെ കൊള്ളാം....

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Anonymous said...

മാണിക്യം -

റസാഖ് പറഞ്ഞതുപോലെ , രഹസ്യം അങ്ങനെതെന്നെ ഇരിക്കട്ടേ.. :)

ആദ്യമായിട്ടാണ് ഇവിടെ, ഇതിഷ്ടമായി.... ഇനിയും വരും, അപ്പോഴും ഇതുപോലൊരു കൃതി ഇവിടുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു.

- ആശംസകളോടെ, സന്ധ്യ :)

ബാജി ഓടംവേലി said...

വേണ്ട സന്തുഷ്ടമായ ദാമ്പത്യത്തില് ഇതൊരു സ്വകാര്യ സുഖമായി മനസ്സില് സൂക്ഷിക്കാം.....

“ചോദിക്കരുത്
പറയരുത്
പറഞ്ഞാല്‍ കേള്‍ക്കരുത്”
നന്നായിരിക്കുന്നു. തുടരുക

Sethunath UN said...

കൊള്ളാം മാണിക്യം. നല്ല എഴുത്ത്!

ശ്രീ said...

ചില സ്വകാര്യ രഹസ്യങ്ങള്‍‌!അല്ലേ?
നന്നായിട്ടുണ്ട്.
:)

SUNISH THOMAS said...

കൊള്ളാം.

Unknown said...

എനിക്കും അവളെയൊന്ന് കണ്ടാല്‍ കൊള്ളാം എന്നുണ്ട്.... നന്നായിട്ടുണ്ടേ............

Gayu said...

ഉഗ്രന്‍...ട്ടോ ചേച്ചീ..

പഠിക്കുന്ന കാലത്ത് സംസ്കൃതം ക്ലാസ്സില്‍ കാളിദാസകൃതികളിലെ സ്ത്രീവര്‍ണ്ണനകള്‍ കേട്ട് കോരിത്തരിച്ചിരുന്നിട്ടുണ്ട്..സാറിനായിരുന്നെങ്കില്‍ പാര്‍വ്വതിയേം ശകുന്തളയേം ഒക്കെ വര്‍ണ്ണിക്കുന്ന ഭാഗം വരുമ്പോള്‍ ഒരു പ്രത്യേക ത്രില്‍ ആയിരുന്നുതാനും!!!അതെല്ലാം ഉത്തരക്കടലാസില്‍ എഴുതിഫലിപ്പിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു...ആ ഓര്‍മ്മകളിലേക്കാ ചേച്ചീ ഞാന്‍ പോയത്...നന്ദിയുണ്ട്.

Jobin Daniel said...

രണ്ട് ദിവസമായി ഇതിനു ഒരു ഉഗ്രന്‍ കമന്റ് തരണം എന്ന് കരുതി നടാക്കാന്‍ തുടങ്ങിയിട്ട്. എന്നും പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പറയണം എന്ന് തോന്നി. എന്തു ചെയ്യാം കഥ കൊള്ളാം എന്ന്‍ വിലയിരുത്താ‍ന്‍ മാത്രമുള്ള ആസ്വാദനമേ എനിക്കുള്ളു.

അവസാനം ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി. കുതിരയ്ക്ക് കോ‍മ്പും അട്ടയ്ക്ക് കണ്ണും പടച്ചോന്‍ കൊടുക്കാത്തിടത്തോളം കാലം എനിക്ക് “വളരെ നന്നായി“ എന്ന് പറയാന്‍ മാത്രമേ അറിയൂ!!

കഥയ്ക്ക് പല അഭിരുചിക്കാരെയും ആസ്വദിപ്പിക്കാന്‍ കഴിയുന്നതാണെന്ന് തോന്നുന്നു. എനിക്ക് വായിച്ചിട്ട് അപ്പുവിനോട് അമര്‍ഷം ആണ്‍ തോ‍ന്നിയത്. എന്നാലും കഥ ഇഷ്ടപ്പെട്ടു. എന്റെ രൂ‍ക്ഷവിമര്‍ശനങ്ങള്‍ അയാള്‍ക്ക് കോടുത്തേക്കണേ.. വിവരണം ഉഗ്രന്‍, കണ്മുന്നില്‍ കണ്ട പ്രതീതി. അടുത്തതിനായി കാത്തിരിക്കുന്നു..,

തുരുതിക്കാടന്‍ said...

മാണിക്യം മനോഹരം ആയിട്ടുണ്ട് പ്രത്യേകിച്ചും വര്‍ണ്ണനകള്‍...
ഒരു “മിന്നല്‍ പിണര്‍...” ആക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്... അസൂയ ജനിപ്പിക്കുന്നതിലും...

തുടര്‍ന്നും പ്രതീക്ഷ്ച്ചുകൊണ്ട്...

പൈങ്ങോടന്‍ said...

മാണിക്യം...ഇതും നന്നായിട്ടുണ്ട്.ചില കാര്യങ്ങള്‍ നമ്മുടെ മനസ്സില്‍ തന്നെ ഇരിക്കുന്നതാ അതിന്റെ ശരി

ജോസ്‌മോന്‍ വാഴയില്‍ said...

പണ്ട് മലയാള മനോരമാ ആഴ്ച്ചപ്പതിപ്പതിപ്പില്‍ ജോയ്സി എഴുതിയ "സ്ത്രീധനം" എന്ന നോവലില്‍ ക്രൂരയായ അമ്മായിയമ്മയുടെ കഥ പറഞ്ഞവസാനിച്ചപ്പോള്‍ സി.വി. നിര്‍മ്മല "ഭാര്യ" എന്നതിലൂടെ ക്രൂരയായ ഭാര്യയെ കാണിച്ച് അതിനു മറുപടി കാട്ടി. (സി.വി.നിര്‍മ്മലയും, ജോയ്സിയും, ജോസി വാഗമറ്റവും, ഒരാളുടെ തന്നെ അപരനാമമാണെന്നത് മറ്റൊരു സത്യം) എന്നപോലെ ഇതിനൊരു മറുപടി കഥ പറയാന്‍ ബുദ്ധിമുട്ടുണ്ടാവില്ലാ മാണിക്യമേ...!!!

എന്തായാലും കഥ എനിക്കിഷ്‌ടപ്പെട്ടു...!! ഒരു പരിധി വരെ സത്യവും....!!!
പെണ്ണുങ്ങള്‍ തിരിച്ചാണെന്ന് തോന്നുന്നു...
അവര്‍ അങ്ങനെ കാണാന്‍ കൊള്ളാവുന്ന ഏതെങ്കിലും ഒരുത്തനെ കണ്ടാല്‍ വീട്ടില്‍ വന്ന് ഭര്‍ത്താവിനോട് പറഞ്ഞ് -
ഭര്‍ത്താവിന്റെ ഉറക്കം കളയും എന്നിട്ട് ലവള്‍ തിരിഞ്ഞ് കിടന്ന് നന്നായി ഒരുറക്കവും പാസാക്കും...!!!
എന്തു പറയുന്നു....???!!!

കഥ കലക്കി...!!! ഇനിയും പോരട്ടെ...!!!

Typicaltaurian said...

".....maranadevanoru varam koduthaal marichavaroru dinam thirichu vannaal!!!.." deham virakkunnille? athu pole, sahajeeviyude mansilullthu kaanan varamonnu kittyaal etthra etthra swarna mudi, neenda kaalukal, othungiya arakkettu, (atho oru ketto?).... bhagavaanE, enthellam athishayangal.....

ഹരിയണ്ണന്‍@Hariyannan said...

ഉടുരാജമുഖീ മൃഗരാജകടീ
ഗജരാജവിരാജിത മന്ദഗതീ
അങ്ങനെയൊരുത്തി മനസ്സിലുള്ളവന് എന്തിന് ജപം,എന്തിനു തപം,എന്തിന് സമാധി എന്നൊക്കെയാണ് കവികള്‍ പണ്ടേ പറഞ്ഞിട്ടുള്ളത്..
കഥ നന്നായി...

കേരളീയം said...
This comment has been removed by the author.
കേരളീയം said...

കഥ കൊള്ളാം എന്നു പറയുന്നില്ല..കാരണം കഥ എന്ന് തോന്നിയില്ല... ഒരു പൈങ്കിളി കുറിപ്പ് ...

ഒ.ടോ.
ഒരു സംശയം... മാണിക്യം ഒരു ആണോ അതോ പെണ്ണോ?... കഴിഞ്ഞ പോസ്റ്റിന്റെ കമന്റില്‍ വെണ്ണിക്കുളംകാരന്‍ എന്നു കണ്ടു... ഇപ്പോള്‍ ആരോ ‘ചേച്ചി’ എന്ന് വിളിക്കുന്ന കേട്ടു. കഥയില്‍ നിന്നു നോക്കിയാല്‍ ആണാ‍ണ് എന്ന് തോന്നും ..അതാ ചോദിച്ചെ,...

ഏ.ആര്‍. നജീം said...

ഒരു ചെറുകഥാ ക്യാമ്പില്‍ വച്ച് ഒരു ചെറുകഥാകൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു. " കഥയുടെ 20 ശതമാനം മാത്രമാണ് ആശയത്തിനുള്ളത് ബാക്കി അതു പറയുന്ന ശൈലിയാണ്. കഥാതന്തുമാത്രം പറഞ്ഞറിയിക്കലല്ല ഒരു നല്ല കഥ "

മാണിക്ക്യത്തിന്റെ ഈ കഥ വായിച്ചപ്പോള്‍, ചെറിയൊരു ആശയത്തെ ഇങ്ങനെ കഥയാക്കിയത് കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ വരികള്‍ ഓര്‍ത്തു..
നന്നായിരിക്കുന്നു..
തുടര്‍ന്നും എഴുതുക...

മാണിക്യം said...

വര്‍ത്തമാനം , സഹയാത്രികന്‍, മയൂര,ജ്യൊതി, ശ്രീകേഷ്,സന്ധ്യാ,ബാജി ഓടംവേലി , നിഷ്ക്കളങ്കന്‍ ,ശ്രീ,സുനീഷ് തോമസ് ,ജി കെ, ഗായത്രീ, ജോബിന്‍, ബിജൊ, പൈങ്ങോടന്‍ , ജോസ്മോന്‍ വാഴയില്‍,സൂസന്‍, ഹരിയണ്ണന്‍,വികടന്‍ ,ഏ.ആര്‍. നജീം,
നിങ്ങള്‍ ഒരോരുത്തരും വന്നു വായിച്ചു നിങ്ങളുടെ അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം.
ഈ ഒരു കഥ നല്ലത് എന്നു നിങ്ങള്‍ ഓരൊരുത്തരും അഭിപ്രായം പറഞ്ഞപ്പോള്‍ മുന്നൊട്ട് പൊകാന്‍ ഞാന്‍ ധൈര്യം തേടുകയാണ്‍.എന്റെ ഉത്താര വാദിത്വം കൂടുന്നു.. ഒരൊരുത്ത്ര്ക്കും പ്രത്യേകം പ്രത്യേകം നന്ദി..

കാപ്പിലാന്‍ said...

"ആ നീണ്ട കൈ കാലുകള് ഓരോ മാംസപേശിയും സൃഷ്ടി കര്ത്താവിന്റെ കരവിരുത് വിളിച്ചു പറയുന്നു, ഒതുങ്ങിയ അരക്കെട്ട് നിറഞ്ഞ മാറിടം അതാ അവള് എന്റെ മുന്നിലെത്തി കൂടെയുള്ള പെണ്കുട്ടികള് ചിലച്ചു ചിരിച്ചു..."

എന്തൊരു വര്‍ണ്ണന ,എന്തൊരു വര്‍ണ്ണന ..ഈശ്വര ..ഇത്രയും നാള്‍ ഞാന്‍ എന്തേ ഇതൊന്നും കണ്ടില്ല :)

നിരക്ഷരൻ said...

അന്യായ വര്‍ണ്ണനയായിപ്പോയി ചേച്ചീ.... :)വള്ളത്തോള് തോറ്റുപോകും.

ഓ.ടോ:- ഇങ്ങനെയൊരു സംഭവം ജീവിതത്തില്‍ ശരിക്കും ഉണ്ടായാല്‍ നല്ലപാതിയോട് പറയണം എന്നാണ് എന്റെ അഭിപ്രായം. എന്നിട്ട് നല്ല 6 പാക്ക് അബ്ഡമാന്‍ ഉള്ള നല്ല ചുള്ളന്മാര് ടീവീലോ മറ്റോ വരുമ്പോള്‍ അവള്‍ക്കും കാണിച്ച് കൊടുക്കണം. അല്ലപിന്നെ. :)