Sunday, July 22, 2007

എന്റെ മനസ്സേ നീയെവിടെ..?

ഒരു സന്തോഷം
എന്തന്നില്ലാത സന്തോഷം
ഞാന് അറിയുന്നു
പറഞ്ഞറിയിക്കാന്‍ വയ്യ..
സ്നേഹ സാഗരത്തില്‍ മുങ്ങി താഴുകയാണ്..
ഞാന് ഒറ്റക്കും പുഞ്ചിരിക്കുകയാണ്
എവിടെ ആയിരിക്കുമ്പോഴും ഓര്‍ക്കുകയാണു ഞാന്‍
എന്റെ അബോധ മനസ്സിലും നിറയുന്നു
ഒരേ നേരത്തു രണ്ടു പേരും ഈശ്വരാ ഇപ്പൊ കാണണേ എന്നു പറഞ്ഞു ഓടിയെത്തുന്നു...
എന്താ പറയുന്നത്?പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര..
എനിക്ക് ആ പുന്നാരം കേള്‍ക്കാന്‍ കൊതിയായി
ആ ചിരി എപ്പോഴും ഉള്ളില് മുഴങ്ങുകയായി
നീ ആരാണ്?
നീ എന്റെ ആരാണ്??
എത്രയോ ജന്മമായ് എന്റെ ഉള്ളില്‍ നിറഞ്ഞു നിന്നതു നീ തന്നെയല്ലെ?
നിന്നെ കാണാതെ, കേള്‍ക്കാതെ ഇരുന്ന ഈ കഴിഞ്ഞ നാളുകളല്ലെ എന്റെ ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യത
നിന്റെ സ്വരം കേട്ടപ്പോള്‍ ഈ ജഢത്തില് ജീവന്റെ തുടിപ്പുകള്.....
നീ ഞാന്‍ തന്നെ അല്ലെ?

എത്രയോ ജന്മമായ് നിന്നെ ഞാന് തേടുന്നു...!!!

Saturday, July 21, 2007

മെഴുകുതിരി ……

മെഴുകുതിരി ……

കത്തുമ്പോള്‍ മറ്റുള്ളവര്‍ക്കു വെളിച്ചമായി…
ഉരുകി സ്വയം ഇല്ലാതാകുമ്പോഴും
മറ്റൊരു രൂപമായി കൂടെ ഉണ്ടാകുന്ന മെഴുക്
കഠിനമെന്നു തോന്നുമ്പോഴും
ചൂടു തട്ടിയാല്‍ ഉരുകുന്ന മെഴുക്
ഏതു രൂപത്തിലും ഭംഗി നല്കുന്ന മെഴുക്
ഏതു വര്‍ണ്ണത്തിലും അലിഞ്ഞു ചേരുന്ന മെഴുക്
ഭംഗിയും, വെളിച്ചവും, താങ്ങും, ആകുമ്പോഴും
മറ്റുള്ളവരുടെ ദുഃഖത്തിന്റെ ചൂടു തട്ടിയാല്‍ ഉരുകുന്ന മെഴുക്
ക്ഷണികമീ ജീവിതത്തിനു ഇതിലും വലിയ ഉപമ വെറെന്ത്
ആ വെളിച്ചം കണ്ടാല് ആരും അടുത്തെത്തും
ആ വെളിച്ചത്തില് നിന്നല്‍പ്പം തെളിച്ചവും ചൂടും പകര്‍ന്നെടുക്കാന്‍
ഭൂലോകത്തിന്റെ എല്ലാ മൂലയില് നിന്നും ഈ വെളിച്ചം
എന്റേത് എന്റേത് എന്നു ഓരോരുത്തരും പറയുമ്പോഴും
പ്രഹേളിക പോലെ മിന്നി മിന്നി ഓരോ ഹൃദയത്തിലും
നിറയുന്ന മെഴുകുതിരി വെളിച്ചമേ
ഭാവുകങ്ങള്……ആശംസകള്…..