ഉഷക്ക് ഈശ്വരന്‍ സര്‍വ്വ ഐശ്വരങ്ങളും അനുഗ്രഹങ്ങളും വാരി ചൊരിയട്ടെ
മനസമാധാനവും ആരോഗ്യവും ആയുസ്സും സന്തോഷവും സമ്പത്തും
നല്ല സുഹൃത്തുക്കളും എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ ഇനിയും ഇനിയും പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ.
ഇന്നു ആയിരം കാതം അകലെ നിന്ന് പ്രാര്‍ത്ഥനയോടെ നന്മകള്‍ നേരുന്നു.. ..
എന്റെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു എന്നെ കാണാന്‍ ഓടി വന്ന എന്റെ കിലുക്ക്‌സ്! അതൊരു അപൂര്‍വ്വ സംഗമം തന്നെ ആയിരുന്നു സ്നേഹം കൊണ്ടു മൂടിയ ഒരു ഒത്തു ചേരല്‍, തിരിച്ചു അവധി കഴിഞ്ഞു വന്നപ്പോള്‍ മുതല്‍ എന്നും ഓര്‍ത്തത് യു എ ഇ വന്നതു തന്നെ ആയിരുന്നു
ഒരു പക്ഷെ .. വാക്കുകള്‍ മൌനത്തിനു വഴിമാറുന്ന നിമിഷങ്ങള്‍....
മനസ്സില്‍ വന്നതൊന്നും അക്ഷരമാക്കാന്‍ സാധിക്കാതെ ഞാന്‍ ഇരുന്നു പോയി ഇത്ര ദിവസവും ... നന്ദി ആണൊ സന്തോഷമണോ മുന്നിട്ട് നില്‍ക്കുന്നത്..അറിയില്ല .....
ഒരിക്കലും മറക്കില്ല ആ ദിവസവും നിങ്ങളെ ഓരോരുത്തരേയും ... എല്ലാവരുടെയും തന്നെ പേരെടുത്ത് പറഞ്ഞ് ഒരു നീണ്ട പോസ്റ്റ് ആയിരുന്നു മനസ്സില്‍ ഇതുവരെ സാധിച്ചില്ല ഇനി നീട്ടാന്‍ വയ്യ ആദ്യം ഉഷക്ക് പിറന്നാള്‍ ആശംസിക്കട്ടെ . ഇനി ഇതുവരെ മനസ്സിനെ ബാധിച്ച ബന്ധനം അഴിച്ചു വച്ച് ബാക്കിയും ആയി വരാം ...