Wednesday, November 7, 2007

ശൂന്യത..

ഇലകളിളകാത്ത ചില്ലകള് അനങ്ങാത്ത
കാറ്റടിക്കാത്ത കിളികള് ചിലക്കാത്ത

ആ ശൂന്യതയിലേക്ക്.
പാടവരമ്പിന്റെ അന്തമില്ലാത്ത അറ്റത്തേക്ക്
ആ കൂരാകൂരിരുട്ടിലേക്ക് ഞാന് തുറിച്ചു നോക്കി

ആളൊഴിഞ്ഞ ആ വീടിന്റെ ഇരുണ്ട മൂലയില്
ആ ഇരുട്ടിലേക്ക് എത്ര നേരം ഞാന് നോക്കി ഇരുന്നു
"നിന്റെ കഥ കേള്ക്കാന് എനിക്കിഷ്ടമാ
നീ പറയൂ " അവന്റെ വാക്കുകള്
ഒരു വല്ലാത്ത ശക്തി ആയിരുന്നു ആ വാക്കുകള്ക്ക്.
അന്ന് ഞാന് കാത്തു പിറ്റെന്നും കാത്തു... വന്നില്ലാ.
നിന്നോട് പറയാന് ഒരു കുന്ന് കഥകള്
ഞാന് എന്റെ ഒര്മയുടെ മൂശയില് ചുട്ട് എടുത്തു,
ഒന്നും കേള്ക്കാന് നീ വന്നില്ലാ
ഇല്ലേ വരില്ലേ നീ ഇനി ഈ വഴിയില്
ദുസ്സഹമായി ഈ അവസ്ഥ
അക്ഷരങ്ങള് എന്നെവിട്ട് അകന്നു നിന്നു.
അതെ മനസ്സിന്റെ ഒരു പാതിയില് നേരും
മറ്റെ പാതിയില് ഒളിച്ചു വച്ച പൊരുളും...
നെഞ്ചിന് കുടിനുള്ളില് കൊളുത്തി വലിക്കുമ്പോള്
ഗദ്ഗദം ഒരു കുരുക്കായ് തൊണ്ടയില് കുത്തിപിടിക്കുമ്പോള്
അണപൊട്ടി പുറപ്പെടുന്ന കണ്ണുനീര് കാഴ്ച മറയ്ക്കുമ്പോള്

ഓര്മ്മകള് മസ്തിഷ്കം കാര്ന്നു തിന്നപ്പോള്
അവന്റെ കാലടി സ്വരത്തിനായ് ഞാന് കാതോര്ത്തു
കാലടി സ്വരമില്ല നടപ്പാതയില് ചരലനക്കമില്ല.
നീ എവിടെയാ
നീ എനിക്കായ് ഒരു വാക്ക് ഒരു
കാര്മേഘത്തിലെങ്കിലും എഴുതി പറത്തൂ
അരിച്ചരിച്ചെത്തുന്ന തണുപ്പ്

മനസ്സിനെ കൂടി മരവിപ്പിച്ചു
തണുപ്പ്
തണുപ്പ്
തണുപ്പ് എനിക്ക് മരണമാണ്
തണുപ്പായിരുന്നു അന്ന് അവന്
വല്ലാത്താ തണുപ്പ് മരണത്തിന്റെ നിറം അറിയില്ലാ
മണം അറിയില്ലാ എന്നാല് ആ സ്പര്ശം
അതു മറക്കില്ലാ ആ തണുപ്പ്
സ്നേഹത്തിന്റെ ചൂടിനെ വിഴുങ്ങിയ
മരണത്തിന്റെ തണുപ്പ്
ആ ശൂന്യതായിലേക്ക് ആ തണുപ്പിലേക്ക്
ഞാന് വീണ്ടും തുറിച്ചു നൊക്കി.....

21 comments:

ഹരിയണ്ണന്‍@Hariyannan said...

(((((ഠിം))))

തേങ്ങാ ഉടഞ്ഞുതെറിച്ചു....

ഇനി ശൂന്യമല്ല..ചിലചിതറിയതേങ്ങാകഷണങ്ങളെങ്കിലുമുണ്ടാവും...
കവിതകൊള്ളാം..നന്നായിട്ടുണ്ട്!!

Malayali Peringode said...

കമെന്റണം എന്ന ഭീഷണി കേട്ടപ്പോള്‍ ഇത്രയും നോവുന്ന വരികളാണിവിടെ എന്നറിഞ്ഞില്ല...
മനസ്സില്‍കൊളുത്തിട്ട് വലിക്കുന്ന വരികള്‍!
ഓരോ പോസ്റ്റ് കഴിയും തോറും നന്നായി വരുന്നു...
അഭിനന്ദനങ്ങള്‍!! :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇലകളിളകാത്ത ചില്ലകള് അനങ്ങാത്ത
കാറ്റടിക്കാത്ത കിളികള് ചിലക്കാത്ത

ആ ശൂന്യതയിലേക്ക്.
പാടവരമ്പിന്റെ അന്തമില്ലാത്ത അറ്റത്തേക്ക്
ആ കൂരാകൂരിരുട്ടിലേക്ക് ഞാന് തുറിച്ചു നോക്കി


മനസ്സിലാവാതെ പോകുന്നു

ഉപാസന || Upasana said...

:)
ഉപാസന

സഹയാത്രികന്‍ said...

“ഓര്മ്മകള് മസ്തിഷ്കം കാര്ന്നു തിന്നപ്പോള്
അവന്റെ കാലടി സ്വരത്തിനായ് ഞാന് കാതോര്ത്തു
കാലടി സ്വരമില്ല നടപ്പാതയില് ചരലനക്കമില്ല.
നീ എവിടെയാ,നീ എനിക്കായ് ഒരു വാക്ക് ഒരു
കാര്മേഘത്തിലെങ്കിലും എഴുതി പറത്തൂ“

:(

കനല്‍ said...

വായിച്ചു!!
ചിന്തിച്ചു! അല്ല ചിന്തിപ്പിച്ചൂ!
ആസ്വദിച്ചു!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനസ്സ് മനസ്സിനോട് മന്ദ്രിക്കുന്ന ഈ വഴിയോരക്കാഴ്ചകള്‍ക്ക് പ്രണാമം.
ശൂന്യതയില്‍ നിന്നും ശൂന്യതയിലേയ്ക്ക് .. എന്റെ മുന്നിലെ ഒന്നുമില്ലായ്മയിലേയ്ക്ക് നോക്കുകയായിരുന്നു..
ഏതോ തീരത്ത് നിഴലാളും തീരത്ത് പുല്‍ക്കൊടിത്തീരത്ത് നീ കാത്തിരിക്കെ നിന്‍ ആത്മമോഹവും വിഷാദവും തൊട്ടറിഞ്ഞ് ഞാന്‍ ഇരിക്കെ ഒരു തളിര്‍ലതയൊ പൂവിന്‍ ദളമോ ഞെട്ടറ്റുവീണാലും നോവുന്ന നീ രാമഴഏറ്റാ‍ലും രാക്കുളിര്‍ഏറ്റാലും യാമങ്ങളോട് കരുതിവെക്കുന്നു...
പിന്നെ ഒരു കൃഷ്ണതുളസിക്കതിരുമായി എന്നിലേയ്ക്ക് ലയിച്ച നിന്റെ ഓര്‍മകളും നിന്നിലലിയുന്ന സ്വപനവുമായി കാലം ഒരുപാട്..
“ഓര്മ്മകള് മസ്തിഷ്കം കാര്ന്നു തിന്നപ്പോള്
അവന്റെ കാലടി സ്വരത്തിനായ് ഞാന് കാതോര്ത്തു"

മന്‍സുര്‍ said...

മാണിക്യം...

ജീവിതവഴികളില്‍ കണ്ടു മറന്നൊരാ ശൂന്യത
മടങ്ങി വരവായ്‌....

ഏതോ നിശാഗന്ധിപൂക്കളുടെ ആ മാസ്‌മര സുഗന്ധമെന്‍
മനസ്സിന്‍ അകത്തളങ്ങളിലേക്ക്‌ ഒരു കുളിര്‍ തെന്നല്‍ പോലെ
പടികയറി വന്നെത്തി...ആരെന്ന്‌ ചൊദിക്കും മുന്നേ ചൊല്ലി ഞാന്‍ നീ-
യെന്ന്‌ ഞാന്‍ നീയെങ്കില്‍ പിന്നെ നീയാര്‌..??
ഇന്നുമെനുള്ളിലെ ശൂന്യത ഞാനറിയതെ പോയൊരെന്‍ ശൂന്യത
അക്ഷരങ്ങള്‍ നല്‍ക്കിയൊരനുഭൂതിയില്‍ ഒന്നും വ്യക്തമായിരുന്നില്ല
എങ്കിലുമെന്‍ മനസ്സു പറയുന്നു നിന്നെ പുണരാന്‍
നിന്നെ നുകരാന്‍ വന്നെത്തിയൊരാ കൂട്ടുക്കാരന്‍ മരണമെന്ന്‌
എന്നുള്ളത്തില്‍ താലോലിച്ചൊരെന്‍ സ്നേഹമേ
നിനക്കായ്‌ കാത്ത്‌ ഒരുങ്ങിയിരിപ്പൂ ഞാന്‍
നഷ്ടസ്വപ്‌നങ്ങളില്ലേക്ക്‌ ആഴ്ന്നിറങ്ങാന്‍..
വാ വാ സമാഗതമായൊരെന്‍ സമയത്തിലേക്ക്‌

വല്ലാതെ എന്നെ ആകര്‍ഷിച്ചുവീ കവിത....
അതെ ഒരു സത്യമാം ജീവിത കവിത
ഒരു ശൂന്യകവിത..............

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

മാണിക്യം said...

ഹരിയണ്ണന്‍‌, വര്‍ത്തമാനം, പ്രീയാ ഉണ്ണികൃഷ്ണന്‍, എന്റെ ഉപാസന, സഹയാത്രികന്‍ , കനല്‍, സജി, മന്‍സുര്‍‌
“ശുന്യത”ക്കായ് നിങ്ങള്‍ എഴുതിയ അഭിപ്രായങ്ങള്ക്കും ഈ പ്രോത്സാഹനത്തിനും ഹൃദയഗമമായ നന്ദി.

Aloshi... :) said...

അതു മറക്കില്ലാ ആ തണുപ്പ്
സ്നേഹത്തിന്റെ ചൂടിനെ വിഴുങ്ങിയ
മരണത്തിന്റെ തണുപ്പ്

സ്‌നേഹത്തിന് മരണമുണ്ടോ.....¿
ഇല്ല.... ഒരിക്കലും.....
വളരെ നന്നായിരിക്കുന്നു ചേച്ചി.....
മനസില്‍ തട്ടിയെഴുതിയതാണെന്നു മനസിലായി....
എന്റേയും മനസില്‍ നോവുകളുണര്‍ത്തുന്നു ഈ വരികള്‍....

Unknown said...

കൊഴിഞ്ഞുപോയ വസന്തത്തിന്റെ ഓര്‍മ്മകള്, അത് മനസ്സിലേറ്റു വാങ്ങൂന്ന നഷ്ടബോധം ഇലകൊഴിഞ്ഞ ചില്ലകളായി…………………..അസ്വസ്തമാകുന്ന മനസ്സിന്റെ വിഹ്വലതകല്……………………….ജീവന്റെ ഇളം ചൂടില്‍നിന്ന് തണുപ്പിലേക്കുള്ള ………………………..അനിവാര്യമായ പ്രയാണം…………………………….

അസ്വസ്തത ഉളവാക്കുന്ന പ്രമേയമാണെങ്കിലും ……..അവതരണം നന്നായിട്ടുണ്ടെ………….

IPE JOSEPH said...

മാണിക്യം കൊള്ളായിരുന്നു കേട്ടോ ശരിക്കും ഒരു ശൂന്യത അനുഭവിച്ചു അതു വായിച്ചപ്പോള്‍.
ഇനിയും ഇതു പോലെയുള്ള കവിതകള്‍ പ്രതീക്ഷിക്കുന്നു.

നിര്‍മ്മല said...

“തണുപ്പ് എനിക്ക് മരണമാണ്“
കാനഡേലു വന്ന് ഇങ്ങനൊക്കെ പറഞ്ഞു നിരാശപ്പെടുത്തല്ലെ :)

hi said...

കൊള്ളാം എനിക്ക് ഇഷ്ടമായി. മാണിക്യത്തിന്റെ കവിതകളില്‍ നല്ല ഒരെണ്ണം ആണിത്.

മാണിക്യം said...

ചെമ്മാച്ചാ,ശരിയാ സ്‌നേഹത്തിന് മരണമില്ല,
ബേബി,അതെ ജനിക്കുമ്പോള്‍‌ മുതല്‍ ജീവന്റെ ഇളം ചൂടില്‍ നിന്ന് മരണത്തിന്റെ തണുപ്പിലേക്കുള്ള അനിവാര്യമായ പ്രയാണം…………………………….
ഐപ്പ് ജോസഫ്,
നിര്‍മ്മല, അഭിപ്രായത്തിന്‍ നന്ദി,
ഷമ്മി കവിത ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം,
വായിച്ച് അഭിപ്രായം പറയുമ്പോള്‍ എന്നിലെ എഴുത്തുകാരിക്ക് ആത്മബലം കിട്ടുന്നു നന്ദി...

പൈങ്ങോടന്‍ said...

ശ്യൂന്യത ഏറെ ഇഷ്ടമായി...അഭിനന്ദനങ്ങളോടെ....

ഹരിശ്രീ said...

:)

ഏ.ആര്‍. നജീം said...

"അതു മറക്കില്ലാ ആ തണുപ്പ്
സ്നേഹത്തിന്റെ ചൂടിനെ വിഴുങ്ങിയ
മരണത്തിന്റെ തണുപ്പ്"

അതേ, സ്‌നേഹത്തിന്റെ ചൂടില്‍ മരണം പോലും തണുപ്പായി ആസ്വാദ്യകരമായേക്കാം..
മാണിക്ക്യത്തിന്റെ ഓരോ വരികളില്‍ നോവിക്കുകയും ഒപ്പം വല്ലാതെ പേടിപ്പിക്കുകയും ചെയ്യന്നു...
തുടര്‍ന്നും എഴുതുക...

Anonymous said...

നെഞ്ചിന് കുടിനുള്ളില് കൊളുത്തി വലിക്കുമ്പോള്‍ ...
ഗദ്ഗദം ഒരു കുരുക്കായ് തൊണ്ടയില്‍ കുത്തിപിടിക്കുമ്പോള്‍ ..
അണപൊട്ടി പുറപ്പെടുന്ന കണ്ണുനീര് കാഴ്ച മറയ്ക്കുമ്പോള്‍...

ശൂന്യമായ മനസ്സോടെ കാത്തിരിക്കുന്നു... അതില്ലാതാക്കാന്‍ അവന്റെ സ്നേഹത്തിനും സാന്നിദ്ധ്യത്തിനുമേ കഴിയൂ..... ആ കാത്തിരിപ്പ് വെറുതെയാവുമോ എന്തോ?

- സ്നേഹാശംസകളോടെ, സന്ധ്യ :)

കാപ്പിലാന്‍ said...

വല്ലാതെ മനസിലോട്ടു പിടിച്ചടുപ്പിക്കുന്നു ഈ ശൂന്യത

Unknown said...

ഈ letters ന്റെ നിറമൊന്ന് മാറ്റാമോ? വായിക്കാൻ വളരെ ബുദ്ധിമുട്ട് .