Thursday, September 27, 2007

ശില

പടിവാതില്‍ കൊട്ടിയടച്ചവനന്നാ
ദിവസത്തിന്റെ നിരര്‍ത്ഥതയോതി,
മുഖമൊട്ടുതിരിക്കാതെ മുന്നൊട്ട്!!
സ്വപ്നങ്ങള്‍ക്കായവള്‍‍ ചാലിച്ചനിറക്കൂട്ടും
തട്ടിയെറിഞ്ഞവനോടീ‍ മുന്നോട്ട്!!
തികട്ടിവന്നയേങ്ങലവള്‍ കടിച്ചിറക്കി,
മിഴിനീര്‍‌തുളുമ്പാതെ കണ്ണിലണകെട്ടി.
വഴിക്കണ്ണുമായവള്‍ വേലിക്കല്‍നില്‍കവേ,
“ദാ,എത്തി”യെന്നേതോ കാറ്റിന്റെ മര്‍മ്മരം!
പണ്ടെന്നുമവനെക്കാക്കും മാഞ്ചോട്ടി-
ലുരുകുന്ന നെഞ്ചിനെ മരത്തോടൊട്ടി-
ച്ചവനെയൊരുനോക്കുകാണുവാ-
നൊരുവാക്കുമിണ്ടുവാന്‍ മോഹിച്ച്,
പാതിമറഞ്ഞവള്‍ നില്‍ക്കവേ...
അവന്‍ വീണ്ടും കടന്നുപോയ് വേഗം!
ദുഃഖങ്ങളുള്ളിലൊരു നിശ്വാസമാകവേ
കേട്ടൂ പിന്നില്‍നിന്നവന്റെ മൃദുജല്പനം,
“എന്നെ ആര്‍ക്കും കാണാന്‍ കഴിയില്ലാ!”
ഒന്നു ഞെട്ടിയൊ? ശ്വാസം നിലച്ചുവോ?!
പിന്നെയാ‍ നില്‍പ്പിലവളഹല്യയായ്,
ശിലയായ് , ദേവന്റെവരവും കാത്താ
പാദസ്പര്‍ശനത്തിനായ് കാതോര്‍ത്ത് ..!!

24 comments:

ഹരിയണ്ണന്‍@Harilal said...

തേങ്ങാ ഉടക്കട്ടേ..

നന്നായിരിക്കുന്നു.
“പണ്ടെന്നുമവനെക്കാക്കും മാഞ്ചോട്ടി-
ലുരുകുന്ന നെഞ്ചിനെ മരത്തോടൊട്ടി-
ച്ചവനെയൊരുനോക്കുകാണുവാ-
നൊരുവാക്കുമിണ്ടുവാന്‍ മോഹിച്ച്,
പാതിമറഞ്ഞവള്‍ നില്‍ക്കവേ...“
ഏറ്റവൌമിഷ്ടപ്പെട്ട വരികള്‍..

വര്‍ത്തമാനം said...

ഒന്നു ഞെട്ടിയൊ? ശ്വാസം നിലച്ചുവോ?!

ശ്വാസം നിലച്ചിരുന്നു!!
എങ്കിലും....
അവനറിയാത്തൊരു കാറ്റിന്‍ കുറുമ്പ്!!
അവനതില്‍ പിടഞ്ഞൊരാപിടയല്‍
കണ്ടിരുന്നുവെങ്കില്‍...
പര്‍വ്വതങ്ങള്‍ പോലും ഉരുകിയൊലിച്ചേനെ!!
എങ്കിലും....
അവനിപ്പോള്‍ നിര്‍വൃതി...
കള്ളകാറ്റിന്‍ കുസൃതിയാല്‍ മലയാളിക്കൊരു
പൊള്ളുന്ന കവിത കിട്ടി!
കവയത്രിയെ കിട്ടി!!
.........
നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ.....

നന്നായി എഴുതിയിരിക്കുന്നു...
തുടരുക.. :)

ശ്രീ said...

നന്നായിട്ടുണ്ട്.
:)

BIJO said...

മാണിക്യം മനോഹരം ആയിട്ടുണ്ട്...
അഭിനന്ദനങ്ങള്‍...

shammi said...

ഹെന്റമ്മേ..മാണിക്യത്തിന് കവിതയും വഴങ്ങുമോ? കൊള്ളാം നല്ല കവിത. ഇഷ്ടപ്പെട്ടു. പിന്നെ ബ്ലോഗിന്റെ പുതിയ രൂപവും നിറവും കിടിലന്‍!

സുനീഷ് തോമസ് / SUNISH THOMAS said...

kollam
:)

Gayathri said...

Amazing!!!!Wonderful!!!! Chechi...kavithayilum midukku theliyichallo....thudaroo...May the god bless you....Manassu saanthamakanum tensions irakkivakkanum ee kadhakalum kavithakalum valiyoraaswaasamanau...alle?

മയൂര said...

നന്നായിരിക്കുന്നു...

സഹയാത്രികന്‍ said...

:)

Anonymous said...

മാണിക്യം -

എനിക്കും ഏറ്റവുമിഷ്ടപ്പെട്ട വരിക്കള്‍ ഇതു തന്നെ..

“പണ്ടെന്നുമവനെക്കാക്കും മാഞ്ചോട്ടി-
ലുരുകുന്ന നെഞ്ചിനെ മരത്തോടൊട്ടി-
ച്ചവനെയൊരുനോക്കുകാണുവാ-
നൊരുവാക്കുമിണ്ടുവാന്‍ മോഹിച്ച്,
പാതിമറഞ്ഞവള്‍ നില്‍ക്കവേ... “

“ശില” എന്ന പേരും , ശരിക്കിഷ്ടമായി

- സസ്നേഹം, സന്ധ്യ :)

Friendz4ever said...

നിറക്കുട്ടുകള്‍ ചാലിച്ച എന്‍റെ സ്വപ്നം പോലെ....
കരളില്‍ പതിഞ്ഞമര്‍ന്ന് നിലനില്‍ക്കുന്ന പ്രണയരാഗം പോലെ.
നെന്‍ചില്‍ കൂടിനുള്ളിലെ ഇത്തിരിനനവുള്ള ചെറിയൊരിടം തേടി ഞാന്‍ അലിയും ഈ നേരം..തീക്കനല്‍ കൂട്ടിനുള്ളിലെ ഒരു ചെറുമഞ്ഞുതുള്ളിപോല്‍..
അസുലഭമോഹവുംതേടി..അനുഭൂതികളുടെ താളവും താണ്ടി....
അതിശയത്തിന്‍റെ ഗാംഭ്യീര്യവുമായി..ഏകനായ് ഞാന്‍..
എല്ലാ കുതിച്ചുചാട്ടങ്ങളും വിഭലമായ ഒരു യക്ഞം ആണെന്നറിയുന്ന നിമിഷം,
[“എന്നെ ആര്‍ക്കും കാണാന്‍ കഴിയില്ലാ!”
ഒന്നു ഞെട്ടിയൊ? ശ്വാസം നിലച്ചുവോ?!]
ഒരു ഇളം കാറ്റുപോല്‍ തഴുകി എന്നെ തലോടിയൊ. പാതിമെയ് മറഞ്ഞ നിലാവെ.?ഇ സ്നേഹസാഗരത്തില്‍ മുങ്ങിത്താഴവേ എന്‍ അബോദമനസ്സിലും സങ്കടങ്ങളുടെ നടുവില്‍ ഒരു സ്നേഹമഴയായ് കാറ്റൂം മര്‍മരവും.
നിന്നെ കാണാതെ നിന്നെ കേള്‍ക്കാതെ ഇരുന്ന നാളുകള്‍ എനിക്ക് സമ്മാനിച്ച അര്‍ഥശൂന്യതയില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞൂ.. പാതിമെയ്യ് മറഞ്ഞ വേനല്‍ക്കിളിയുടെ രാഗത്തില്‍ എന്നെ മുന്നിലേക്കാനയിച്ച എന്‍ സ്നേഹമാം ഇളംങ്കാറ്റെ...
നീ നടന്നകന്നൊരീ നാളില്‍ നീ അറിഞ്ഞുവൊ നിന്‍ നിഴലായ് ഞാനും നിന്‍കൂടെ വന്നു എന്ന സത്യം...?
നിന്‍റെ ദേവനായ് ഞാന്‍ മാറിയ പലനാളിലും നീ അറിഞ്ഞില്ലയൊ...?
നിന്‍ ദേവനായി,നിന്‍ നിഴലായ്, ഇനി എന്നും നിന്‍ മര്‍മരമായി, നിന്‍സ്വാന്ത്വനമായ്,ഞാന്‍ മാറിയ പ്രപഞ്ചസത്യം.!!
[എന്‍റെ മാണിക്യമേ.......ഈ കവിത ഞാന്‍ ഒന്നു വര്‍ണ്ണിച്ചതാട്ടൊ.]
കവയത്രിക്ക് എന്‍റെ എല്ലാവിദ ഭാവുകങ്ങളും..!!!!
സസ്നേഹം സജി.!!
[ഹ്മം ഇനി ഈ പാവത്തിനെ ആരും എടുത്തിട്ട് വര്‍ണ്ണിക്കാതിരുന്നാല്‍ കൊള്ളാം അതായത് ഈ എന്നെതന്നെയാട്ടൊ ഹീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ]

മന്‍സുര്‍ said...

മാണിക്യം

അറിയില്ലായിരുന്നു.....അറിഞതില്‍ സന്തോഷം..
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.....
ഇനി എന്നും വരാം ഞാനീ കുപ്പയില്‍
ഒരിക്കലെങ്ങാനും..എനിക്കുമൊരു മാണിക്യം കിട്ടിയാലോ.........നന്നായിട്ടുണ്ടു..മാണിക്യത്തിന്റെ വരികള്‍

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

മാണിക്യം said...

ഹരി, വര്‍ത്തമാനം, ശ്രീ, ബിജൊ, ഷമ്മി,
സുനീഷ് തോമസ്, ഗായത്രി, മയൂര, സഹയാത്രികന്‍ , സന്ധ്യാ, സജി, മന്‍സുര്‍ ....സ്പര്‍‌ശനത്താല്‍ ശിലയെ ധന്യമാക്കിയാ പ്രീയമുള്ളോരേ നിങ്ങളുടെ പാദസ്പര്‍ശനത്തിനായ് തന്നെയാ ഞാന്‍ കാതോര്‍ത്തത് ...അഭിപ്രായങ്ങള്‍ക്ക് നന്ദി.....

Jobin Daniel said...

ഞാനിങ്ങ് മാറി നിന്ന് നോക്കിക്കാണുകയായിരുന്നു.. എരിച്ചു കളയാന്‍ പറഞ്ഞ വിഷമങ്ങള്‍ കവിതയായ് മാറിയപ്പോള്‍ എത്ര പേരാണ് ആശംസിക്കുന്നതെന്ന് കാണുവാന്‍. ഇനി എനിക്കോന്നും ഇല്ല എഴുതാന്‍. വിളങ്ങുക മാണിക്യമേ...

gk said...

“ശരിക്കും ഒന്നു ഞെട്ടി ട്ടോ....” വളരെ നന്നായിരിക്കുന്നു.... ഈ മാണിക്യത്തിനെ സമ്മതിച്ചിരിക്കുന്നു... എല്ലാവിധ അഭിനന്ദനങളും നേരുന്നു.... സ്നേഹത്തോടെ, ഗോപി

മന്‍സുര്‍ said...

മാണിക്യം....അഭിനന്ദനങ്ങള്‍....

എത്ര അമൂല്യമാം പ്രണയം....
കാണത്തൊരാ ദേവന്‍റെ പ്രണയമന്ത്രങ്ങള്‍ക്കായ്‌
ഇന്നു കാത്തുനില്‍ക്കുന്ന...
കാതോര്‍ത്തിരിക്കുന്ന...പ്രണയിനിയുടെ
പ്രണയം എത്ര അമൂല്യം.

നന്‍മകള്‍ നേരുന്നു

പൈങ്ങോടന്‍ said...

കവിതക്കൊന്നും അഭിപ്രായം പറയാന്‍ ഞാനാളല്ല. മാണിക്യത്തിന്റെ ജൈത്രയാത്ര തുടരട്ടെ.
പിന്നെ ബ്ലോഗിന്റെ പുതിയ മുഖം നന്നായിരിക്കുന്നു.

ഫസല്‍ said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്

alex said...

ഭയങ്കര പരിപാടികളൊക്കെയാണല്ലൊ.... അടിപൊളി...

Jyothi ജ്യോതി :) said...

:):):)

എന്റെ കിറുക്കുകള്‍ ..! said...
This comment has been removed by the author.
എന്റെ കിറുക്കുകള്‍ ..! said...

നന്നായിട്ടുണ്ട് . :)

മാലാഖ angel said...

എന്തിനു നീ ഒരു ശില ആയി സ്വയം മാറുന്നു... ശിലയോ അതോ പാവയോ..? കാറ്റ് എല്ലായിടത്തും പോകുന്നതല്ലെ... അത് ഒരിടത്തും നില്‍ക്കില്ലല്ലൊ...
പല പടിവാതിലും തുറന്ന് ആരൊക്കെയൊ കാത്ത്നില്‍ക്കുമ്പോള്‍ ഒരിടത്ത് നില്‍ക്കാന്‍ ആര്‍ക്ക് ആവും....ഇഷ്ടാനുസരണം മറഞ്ഞിരിക്കാന്‍ കഴിവുണ്ടെങ്കില്‍ പിന്നെ എവിടെയും എപ്പോളും കടക്കാമല്ലൊ... അതിനു പാവം കാറ്റെന്ത് പിഴച്ചു...!!!!!!!

ഏ.ആര്‍. നജീം said...

പ്രിയപ്പെട്ടവരുടെ ഗന്ധം , ശബ്ദം, സ്‌നേഹസ്മരണകള്‍, സാന്നിദ്ധ്യം ... ഇപ്പോഴും എവിടേയോ ഉണ്ടെന്ന ഒരു തോന്നല്‍. എന്നാല്‍ അതിനെ അനുഭവിക്കാന്‍ കഴിയാതിരിക്കുക തൊട്ടറിയാന്‍ വയ്യാതാവുക.. എത്ര പ്രയാസമേറിയതാണത്..!
അത് ഞാനിപ്പോ ഈ വരികള്‍ക്കിയില്‍ അനുഭവിക്കുന്നു.
തുടര്‍ന്നും എഴുതുക