ഇനി എനിക്കു പറയാനുള്ളത്
ഒരുവനെ സ്നേഹിക്കണമെങ്കില്‍
മനസ്സിലാക്കണം.വിശ്വസിക്കണം.
അറിയണം. പഠിക്കണം.
അതിനു ശ്രമിക്കണം
പഠിക്കണമെങ്കിലറിയണം.,പഞ്ചേന്ദ്രിയങ്ങളാല്‍
കാണണം ,കേള്‍ക്കണം തൊടണം
മണക്കണം രുചിയ്ക്കണം അങ്ങനെ അറിയണം ...
നീ എന്നെങ്കിലും അടുത്തു വന്നാല്‍ ഞാനറിയില്ല,
എങ്കിലും, ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം ..
അപ്പോള്‍ വിളിച്ചാല്‍ കേള്‍ക്കില്ല ഞാന്‍, കാണുകയുമില്ല,
നിന്റെ മണം അറിയില്ലാ,
നിന്റെ കൈ, അതിന്‍ ചൂട്
അതിന്റെ മൃദുത്വം അതുമറിയില്ല,
ഒരിക്കല്‍ എന്റെ കൈ വെള്ളയില്‍
നിന്‍ വിരലിന്‍ മൃദുത്വത്താല്‍,
നിന്റെ കൈയുടെ ചൂടിനാല്‍
അത് നീയാണെന്ന് കോറീയിടൂ..
ഏതു കോമയിലാണേലുമതുഞാനറിയും
ഒരു പക്ഷേ വിരലുകള്‍ കൊണ്ടു
നിന്‍കൈവിരല്‍പിടിക്കാനുള്ള ശേഷിയുണ്ടാവില്ല..
എങ്കിലും ഞാനറിയും ....
ഞാനറിയും അത് നീയാണെന്ന്
ഞാനറിയും നിന്‍ സാമീപ്യം..
ഇപ്പോള്‍, ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം ..
അപ്പോള്‍ വിളിച്ചാല്‍ കേള്‍ക്കില്ല ഞാന്‍, കാണുകയുമില്ല,
ഇനി ഒരിക്കലും പറയാനായില്ലയെങ്കിലോ?
ചിത്രം കടപ്പാട് ഗുഗിള്‍
Thursday, August 7, 2008
Monday, August 4, 2008
ദുര്‍ഗ്ഗ
അതങ്ങനെയാ ..............
ഏതു വേഷത്തില്‍
ഏതു ഭാവത്തില്‍
ഏതു ദേശത്തില്‍
ഏതു കാലത്തില്
ആയിരുന്നാലും
ക്ഷണികമായ
ഒരു നിമിഷം മാത്രം
മിന്നല്‍ പിണരായി
മിന്നി മറഞ്ഞാല്‍ പോലും
സര്‍ഗചേതനകളെ
തൊട്ടുണര്‍ത്തുമ്പോലെ
തിരിച്ചറിയും! എന്നിട്ടോ
കൈവെള്ളയില്‍ ഒന്ന് നുള്ളി
ചോദിക്കും, നേരോ?? എന്ന്
അതവള്‍ തന്നെ അല്ലെ?
ആ ചോദ്യം, ഉത്തരം
അറിയുമ്പോഴും ഒന്നുകൂടി
ഒന്നുകൂടിയുറപ്പ് വരുത്തുക.
ആരാ ആരാ ഈ ദുര്‍ഗ്ഗ!!
കാളീഘട്ടിലെ ദുര്‍ഗ്ഗ??
Subscribe to:
Posts (Atom)