Thursday, August 23, 2007

ഒരിക്കല്‍ കൂടി അവള്‍‌......

മുംബയിലേക്ക് യാത്ര തിരിക്കുമ്പൊള്‍ ഉള്ളില്‍ ആകെ ആകാംക്ഷ ആയിരുന്നു.നൂറ്നൂറ് ഉപദേശങ്ങളുമായി അമ്മ ഏതു നേരവും പുറകേയുണ്ടായിരുന്നു.മുംബയില്‍‍ അപ്പച്ചന്റെ ഒരു കൂട്ടുകാരനുണ്ട് റെയില്‍‌വേസ്റ്റേഷനില്‍ സ്വീകരിക്കാന്‍ അങ്കിള്‍ ഉണ്ടായിരുന്നു.അവിടെ നിന്നു നേരേ അങ്കിളിന്റെ വീട്ടീലേക്ക് പോയി.. ഇത്റയും വലിയ കെട്ടിടങ്ങളൊ? വടക്കോട്ട് എറണാകുളം വരേയും തെക്കോട്ട് തിരുവനന്തപുരം വരേയും മാത്രം യാത്രചെയ്തിട്ടുള്ള ഞാന്‍ ‍ അന്തം വിട്ടു നിന്നു.."കുളിച്ചുവരൂ ഞാന്‍ ഇന്നു ലീവാണു, ജോജിയെ കോളജും താമസ സ്ഥലവും ഞാന്‍ കാണിച്ചു തരാം" അങ്കിള്‍ ‍ പറഞ്ഞത് കേട്ട് ആണു എനിക്ക് പരിസര ബോധം വന്നത്.

കോളജിലേക്ക് ബസ്സില്‍ പോകണം എന്നാലും താമസസഥലം എനിക്കിഷ്ടമായി . മമ്മ എന്ന് മിസ്സിസ് ഗോമസിന്റെ വീട്ടില്‍ എന്നെ കൂടാതെ വേറേ മൂന്നു അന്തേവാസ്സികള്‍. .ആലബര്‍ട്ട്, റൊമിറൊ ,റിച്ചാര്‍ഡ്. .എന്നെ അവിടെ ആക്കി, ഇടക്കിടക്കു വീട്ടിലേക്കു ചെല്ലണം എന്ന ക്ഷണവുമായി അങ്കിള്‍ യാത്രയായി .കുറച്ചു ദിവസങ്ങള്‍ ‍ കൊണ്ടു ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായി .മമ്മയും വെടി പറയാന്‍ കൂടെ കൂടിയിയിരുന്നു.

ആല്‍ബട്ട് നന്നായി പാടും .റൊമീറൊയുടെ ഡാന്‍സ് കണ്ടാല്‍ ആരും നോക്കി ഇരുന്നു പോകും മാസങ്ങള്‍ പറന്നു പോയി ക്രിസമസ്സ് ന്യു ഇയര്‍ പാര്‍‍ട്ടിയെ പറ്റിനവംമ്പര്‍ ‍ ആയപ്പൊഴെ ഗൌരവമായി പറഞ്ഞു തുടങ്ങി.ഷര്‍ട്ടും പാന്റ്സും തയ്പ്പിക്കാന്‍ ‍ നെട്ടോട്ടം ഓടുന്നതും എനിക്കു പുതുമയായി. പെട്രൊമാക്സും തൂക്കി വരുന്ന കരോള്‍ ‍ പാട്ടുകാരും ഒരു പാതിരാ കുര്‍ബാര്‍നയും പടക്കം പൊട്ടിക്കലും വലിയമ്മയുടെ കൊതിയൂറുന്ന കുറെ വിഭവങ്ങളുമായാല്‍ ‍ നാട്ടില്‍ ക്രിസ്തുമസ്സ് ആയി…….

റോമീറൊയുടെ വകയായിരുന്നു നിര്‍ദ്ദേശം ന്യു ഇയര്‍ പാരട്ടിക്ക് ഞാന്‍ ഡാന്‍സ് ചെയ്യണം, ഞാന്‍ തല കുത്തി ചിരിച്ചു എനിക്കു ഒരിക്കലും ഡാന്‍സ് ചെയ്യനാവില്ല ഞാന്‍ തീര്‍ത്ത് പറഞ്ഞു..റോമീറൊ അതൊരു ചലഞ്ച് ആക്കി ...."ഐ വില്‍ റ്റീച്ച് യൂ ആന്റ് യൂ വില്‍ ഡു ഇറ്റ് ബെറ്റര്‍ ദാന്‍ എനി വണ്‍ എല്‍സ്".പിന്നെ എന്നും വൈകിട്ട് ഡാന്‍സ് ക്ലാസ്സ് തുടങ്ങി. കുറച്ചു ദിവസത്തെ പ്രക്ടീസോടെ എനിക്കും ഹരമായി.ഞാന്‍ പുതിയ ഡ്രസ്സ് എടുത്തു, അപ്പച്ചന്റെ ബഡ്‌ജറ്റ് കടത്തി വെട്ടി.നേരം കിട്ടിയപ്പൊഴൊക്കെ ഞാന്‍ ഡാന്‍സ് പ്രാക്റ്റീസ് ചെയ്.തു ഒടുവില്‍ ആല്‍ബര്‍ട്ടും, റിച്ചാര്‍ഡും,റോമീറൊയും,മമ്മയും ഏകകണ്ഠമായി പറഞ്ഞു എന്റെ ഡാന്‍സ് ഉഗ്രനായി എന്നു എനിക്കും ആത്മവിശ്വാസമായി തുടങ്ങി..

അങ്ങനെ ഡിസംബര് ‍ 31 വന്നു എല്ലാവരും ഡാന്‍സ്‌ ഹാളില്‍ എത്തി. അവിടെ ആകെ ഉത്സവ പ്രതീതി ആയിരുന്നു. റോമീറൊ ഓള്‍ഗയുടെ കൂടെയും ആല്‍ ബര്‍ട്ട്‌ മെര്‍ലിന്റെ കൂടെയും ,റിച്ചാര്‍ഡ്‌ മേഴ്സിയുടെ കൂടെയും ഡാന്‍സ് ചെയ്യാന്‍ തീരുമാനിച്ചു.എനിക്ക്‌ ആരേയും പരിചയം ഉണ്ടായിരുന്നില്ല, എനിക്കു ബെസ്റ്റ്‌ വിഷസ്സ് ‌ പറഞ്ഞ്‌ അവര്‍ ഓരോരുത്തരും ഡാന്‍സ് ‌ ചെയ്യാന്‍ തുടങ്ങി.

പെട്ടന്നാണു എന്റെ കണ്ണു കൗണ്ടറിനരുകിലെ മേശയില്‍ ചാരി നിന്ന പെണ്‍ കുട്ടിയില്‍ ചെന്നു പെട്ടത് ‌ ഒരു വെള്ള സ്ലിവ്‌ ലെസ്സ്‌ ഡ്രസ്സ് ‌ ആണു അവള്‍ ഇട്ടിരിക്കുന്നത്‌ .ഞാന്‍ ഒന്നുകൂടി അവളെ നോക്കി. ഇത്ര ഭംഗിയുള്ള കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. കൊത്തിവച്ച വെണ്ണക്കല്‍ ശില്പം എന്നൊക്കെ പറയുന്നതു വെറും കവി ഭാവനയല്ല ഇവളെ കണ്ടാല്‍ അതു തന്നെ പറയാന്‍ തോന്നും, ഞാന്‍ ധൈര്യം സംഭരിച്ച് ‌ അവളുടെ അടുത്തേക്കു നീങ്ങി.ആല്‍ബര്‍ട്ട്‌ പറഞ്ഞു പഠിപ്പിച്ച പോലെ ഞാന്‍ ‍ പറഞ്ഞു തുടങ്ങി " ഹായ്! ഐ ആം ജോജി.ക്യാന്‍ ഐ ഡാന്‍സ്‌ വിത്ത് യൂ?" പറഞ്ഞു കഴിഞ്ഞപ്പൊള്‍ ഒരു പേടി ഇങ്ങനെ തന്നാണോ പറയേണ്ടത്‌? എന്റെ കാലുകള്‍ക്കു തളര്‍ ച്ച തൊണ്ട വരളുന്നു ശരീരം ആകെ ഒരു പുകച്ചില്‍ പഠിച്ച സ്റ്റെപ്പ്‌ ഒക്കെ മറന്നു ഒരു പതര്‍ച്ചയോടെ അവളെ ഞാന്‍ നോക്കി നിന്നു, അവള്‍ മനോഹരമായി ചിരിച്ചു.ഹാവു ആശ്വാസമായി. "യേസ്‌" .ഐ ആം സില്‍വിയാ.സില്‍വിയാ മൊറിസ്‌".കുപ്പിച്ചില്ല് കിലുങ്ങുന്ന പോലെയുള്ള സ്വരം .ഞാന്‍ സില്‍വിയയുടെ കൈ പിടിച്ചു ഐസിനെക്കാള്‍ തണുപ്പ്‌. ഓ! ഇവളും എന്നെപ്പോലെ തന്നേ നെര്‍വസാണല്ലോ ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

ഞങ്ങള്‍ ചുവടു വച്ചു തുടങ്ങി.. ഒരെ പോലെ ഒരേ ചുവടുകളോടെ ഞങ്ങള്‍ ഡാന്‍ സ്‌ ചെയ്തു കൊണ്ടേ ഇരുന്നു ആല്‍ ബര്‍ട്ടും റൊമീറൊയും ഡാന്‍‍സ്‌ നന്നാവുന്നുണ്ടെന്നു പറഞ്ഞിരുന്നു.ആവിടെ കൂടിയവര്‍ ‍ ഒക്കെ സില്‍വിയായെ നോക്കി ആരായാലും ഒന്നു കൂടി നോക്കിപ്പൊകുന്ന ഒരു തരം വശ്യമായ സൗന്ദര്യം അവള്‍ക്കുണ്ടായിരുന്നു.ഏകദേശം രണ്ടുമണിയോടെ ഡാന്‍സ്‌ തീര്‍ന്നു.

ഹാളിനു വെളിയില്‍ വന്നപ്പൊള്‍ നല്ല തണുപ്പ്‌. സില്‍വിയാ നിന്നു വിറക്കാന്‍ ‍ തുടങ്ങി,ഞാന്‍ എന്റെ കോട്ട്‌ ഊരി അവള്‍ക്കു കൊടുത്തു..ടാക്സി വിളിക്കാന്‍ ‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു
"ഓ നോ താങ്ക്സ്‌ ഐ ലിവ്‌ എ ഫ്യു‌ ബ്ലോക്ക്സ്‌ എവെയ്‌ . ഐ വില്‍ വാക്‌ , ഇഫ്‌ യു ഡൊണ്ട്‌ മൈന്‍ഡ് പ്ലീസ് ‌ വാക്ക് വിത്‌ മീ.."
എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാ ' ഷുവര്‍ ഷുവര്‍', ..എന്നു ഒരു വിഡ്ഢിയെപ്പോലെ മുരണ്ടുകൊണ്ട്‌ അവളെ ചേര്‍‍ത്തു പിടിച്ചു കൊണ്ടു നടന്നു ഏകദേശം ഒരു 15 മിനിറ്റിനു ശേഷം എത്തി ചേര്‍ ന്ന കെട്ടിടത്തിനു മുന്നില്‍ വച്ചവള്‍ പറഞ്ഞു ..“ഇറ്റ്‌ ഇസ്‌ റ്റു ലേറ്റ്‌! പ്ലീസ് ‌ കം റ്റുമൊറൊ ഫോര്‍ ബ്രേകഫാസ്റ്റ്‌ ആന്‍ഡ്‌ ഐ വില്‍ ഗിവ്‌ യുര്‍ കോട്ട്‌ ദെന്‍“ . മുത്തുചിതറുന്ന പൊലെ അവള് ‍ ചിരിച്ചു "ഒകെ ഗുഡ്‌ നൈറ്റ്‌" എന്റെ കൈ വിട്ടവള്‍ ഓടി എനിക്കു സന്തോഷം ഒരിക്കല്‍ കൂടി അവളെ കാണമല്ലൊ...

സില്‍വിയ സില്‍വിയ എന്നു മൂളിക്കൊണ്ടു ഞാന്‍ തിരിച്ചു ചെന്നപ്പൊള്‍ ‍ ആല്‍ബര്‍ട്ട്‌ റിച്ചാര്‍ഡ്‌ റൊമീറൊ മൂന്നുപേരും എന്നെക്കാത്തിരിപ്പുണ്ടായിരുന്നു '"ഹു ഇസ് ‌ ഷി? "വേര്‍ വേര്‍ യൂ? മൂന്നുപേരും ഒരെ സ്വരത്തില്‍ ചോദിച്ചു.. ഒരു ചിരിയോടെ ഞാന്‍ കട്ടിലിലേക്കു വീണു പിന്നെ നടന്നതൊക്കെ അവരോട്‌ പറഞ്ഞു കേള്‍പ്പിച്ചു..രാവിലെ ബ്രെക്‌ ഫാസ്റ്റിനു ചെല്ലണം എന്നു കേട്ടപ്പൊ ആല്‍ബര്‍ ട്ടിനും കൂടെ വന്നെ പറ്റു ഞാന്‍ സമ്മതിച്ചു എന്നും താമസിച്ചു എണിക്കുന്ന ആല്‍ ബര്‍ട്ട്‌ അന്ന് എന്നെ വിളിച്ചുണര്‍ത്തി.

രാവിലേ 8:30 ആയപ്പൊള്‍ ഞങ്ങള്‍ സില്‍വിയയുടെ വീട്ടില്‍ എത്തി ബെല്ല് അടിച്ചു ഒരു മധ്യ വയസ്ക വന്നു വാതില്‍ തുറന്നു. ഞാന്‍ മുറിയിലേക്കു കണ്ണോടിച്ചു അവിടെ സില്‍‌വിയയുടെ പല പോസിലുള്ള ഫോട്ടോകള്‍ ‍ ഓ! ആശ്വാസമായി വീടു തെറ്റിയിട്ടില്ലാ.
"ഗുഡ് ‌ മോര്‍ണിംഗ്‌ മാം ഐ ആം ജോജി.മേ ഐ സീ സില്‍വിയ" അന്തം വിട്ടതു പോലെ അവര്‍ എന്നെ നോക്കി. അവരുടെ നോട്ടത്തിലെന്തൊ പന്തികേട്‌ എനിക്കു തോന്നി.
"ഡു യു നൊ സില്‍വിയാ?
"യേസ്‌, ഐ മെറ്റ്‌ ഹേര്‍ അറ്റ് ‌ ദാ ഡാന്‍സ്‌ യെസ്റ്റര്‍ഡെ ആന്‍ഡ്‌ ഷി ഹാസ്‌ മൈ കോട്ട്‌ ഷി റ്റോള്‍ഡ്‌ മി റ്റു കം ടുഡേ മോണിംഗ്‌ ആന്‍ഡ്‌ കളക്റ്റ്‌ ......"
ആ സ്ത്രീ വേഗം നെറ്റിയില്‍ കുരിശു വരച്ചുകൊണ്ടു പറഞ്ഞു "കം മൈ സണ്‍ കം ഇന്‍ സൈഡ്‌"

ഞാന്‍ സില്‍വിയയുടെ മമ്മ 7 വര്‍ഷം മുന്‍പെ ഒരു ഡിസംബര്‍ 31നു അവള്‍ മരിച്ചു. ന്യൂ യിയര്‍ ‍ പാര്‍ട്ടിക്കു പൊയപ്പോള്‍ ഒരു ആക്സിഡന്റില് ‍ ആണു മരിച്ചത്‌. അതുകഴിഞ്ഞ്‌ എല്ലാ വര്‍‍ഷവും അവള്‍ ഈ ദിവസം നിന്നോടിപ്പൊ ചെയ്ത പോലെ ഒരൊരുത്തരോട്‌ ചെയ്യുന്നു ഇപ്പൊള് ‍ റോഡിന്റെ അറ്റത്തുള്ള ആ പള്ളിയിലെ സിമിത്തെരിയില്‍ പൊയി നോക്കു മൂന്നാമത്തെ വരിയില്‍ ഏഴാമത്തെ ശവകുടിരത്തിനു മുന്നിലുള്ള കുരിശില്‍ നിന്റെ കോട്ട്‌ കാണും .

ഇത്രയും ആ അമ്മ ഒറ്റ്‌ ശ്വാസത്തില് ‍ പറഞ്ഞു നിര്‍ത്തി, ഞാന്‍ ചുറ്റും നോക്കി ആ മുറി മുഴുവന്‍ സില്‍വിയയൗടെ ഫോട്ടൊകളാണ് . മരിച്ചു കിടക്കുന്ന സില്‍വിയയുടെ ഫോട്ടോയിലേക്ക്‌ മമ്മാ വിരല്‍ ചൂണ്ടി ഇത്രയും ആയപ്പൊള്‍‌‌ എന്റെ കൈ പിടിച്ചു വലിചു കൊണ്ടു ആല്‍ബര്‍ട്ട്‌ പുറത്തേക്ക് ഓടി ..

ഞാന്‍ ഒരു ഭ്രന്തനെപ്പൊലെ ഉറക്കെ വിളിച്ചു പറഞ്ഞു ഞാന്‍ വിശ്വസിക്കില്ല ഇന്നലേ 5 മണിക്കുറില്‍ കൂടുതല്‍ എന്റെ കൈ പിടിച്ചു കൊണ്ടവള്‍ ‍ എന്നോടൊപ്പം ഉണ്ടായിരുന്നു ഞാന്‍ ഒരു വാശിയോടെ പള്ളിയിലേക്ക്‌ ഓടി ... ജോജി ജോജി എന്നു വീളിച്ചു കൊണ്ടു ആല്‍ബര്‍ട്ട്‌ എന്റെ പിന്നാലെ എത്തി...മമ്മാ പറഞ്ഞിടത്തു മാര്‍ബിള്‍ കെട്ടിയ ശവകല്ലറ.

SILVIA MORRIS
Born: 30 11 1982
Died: 31 12 2000
May her soul rest in peace

തല ഭാഗത്തെ കുരിശ്ശിനരുകില്‍ എന്റെ കോട്ട്‌ ..എന്റെ കൂടെ ആല്‍ബര്‍ട്ട്‌ ഇല്ലായിരുന്നങ്കില്‍ ഞാന് ‍ ചമച്ചു കെട്ടി പറയുകയാണെന്നു പറഞ്ഞേനേ.ഞാന്‍ കണ്ട സില്‍വിയക്കു വേണ്ടി അവിടെ മുട്ടു കുത്തി പ്രാര്‍ത്ഥിച്ചു ..കോട്ട്‌ എടുത്തു ഞാന്‍ തിരിച്ചു നടന്നു ... ‌........................

12 comments:

തോക്കായിച്ചന്‍ said...

കൊള്ളാം...നന്നായി എഴുതിയിട്ടുണ്ട്..ഇനിയും പോരട്ടേ...

കനല്‍ said...

എന്റെ ലാപ് ടോപ് പണിമുടക്കി. അവസാനം എന്റെ ലാപ് ടോപില്‍ തെളിഞ്ഞത് മാണിക്യത്തിന്റെ പ്രേതകഥ യാണ്.
സില്‍ വിയ ഒന്ന് കമന്റാമെന്ന് കരുതിയപ്പോള്‍ ഇതാ എന്റെ ലാപ് ടോപില്‍ സില്‍ വിയയുടെ രൂപം സമയം രാത്രി 12 മണി. ആഹാ ആ സൌന്ദര്യം ഞാന്‍ മതിമറന്നുപോയി. പിന്നെ ഞാന്‍ അവളെ ഡാന്‍സ് കളിക്കാന്‍ വിളിച്ചു. വിളിക്കണ്ട താമസം അവള്‍ എന്റെ കൈ കളില്‍ പിടിച്ചു..
ഒരു മുറൈ വന്ന് പാത്താലാ ...എന്ന പാട്ട് എന്റെ ഡിവി ഡി ആരോ പ്ലേ ചെയ്ത പോലെ..
ഞാന്‍ അവളെ എടുത്തിയര്‍ത്തി.......പിന്നെ പാട്ടുകള്‍ മാറി മാറി വന്നു
എത്ര നേരം ഞങ്ങള്‍ ഡാന്‍സ് ചെയ്തെന്ന് അറിഞ്ഞില്ല.

കതകില്‍ ആരോ മുട്ടി.
എന്റെ മുന്‍പില്‍ ലാപ് ടോപ്
ഞാന്‍ കസേരയില്‍ ഇരിക്കുകയാണ് .
പുറത്ത് വീണ്ടും ശബ്ദം
“ ആര്‍ യു കമിങ്”
റൊനെല്‍ ഫിലിപ്പയിനി എന്നെ ഓഫിസില്‍ പോകാന്‍ വിളിക്കുകയാണ്.

മാണിക്യം said...

തോക്കായിച്ചനും,കനലിനും നന്ദി.വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും..

www.keralatribute.com said...
This comment has been removed by the author.
www.keralatribute.com said...

കൊള്ളാം നന്നായിടുണ്ട്...നീ ആള്‍ വിചാരിച്ച പൊലെ അല്ലലൊ കാന്താരി...എങിനെ ഒപ്പിചു ഇത്? എന്തായാലും ഈ വര്‍ഷത്തെ നൊബല്‍ പ്രയിസ് നിനക്കു തന്നെ ;) നിനക്കു എതറയും കൊലവാസന ഉണ്‍ടന്നു ഞാന്‍ കരുതിയില്ല

ഇനിയും ഇനിയും കുടുതല്‍ എതു പൊലെ ഉള്ള നല്ല കിനാവുകള്‍ എയുതാന്‍ നിനക്കു അയ്സ്സു നിട്ടി കിട്ടാന്‍ ഞാന്‍ പ്രാര്‍തിക്കാം..

പൈങ്ങോടന്‍ said...

മയിപ്പീലികള്‍ ഒന്നൊന്നായി അങ്ങിനെ വെളിച്ചം കണ്ടു തുടങ്ങിയല്ലേ....
സില്‍‌വിയായും ആല്‍ബര്‍ട്ടുമെല്ലാം മനസ്സില്‍ തങ്ങി നില്‍ക്കുന്നു...
എന്നാലും ഒരു സംശയം...ഈ കടുവായെ കിടുവ പിടിക്കുമോ....

Malayali Peringode said...

മലയാളത്തിനൊരു പുതിയ കഥാകാരി കൂടി....
നന്നായി എഴുതിയിരിക്കുന്നു...
അഭിനന്ദനങ്ങള്‍...

ഹരിയണ്ണന്‍@Hariyannan said...

നല്ല എഴുത്ത്...

മാണിക്യം മലയാളത്തെ പ്രണയിക്കുന്നതു വെറുതേയാവില്ല.
ഇനിയും എഴുതണേ...

മാണിക്യം said...

റനീസ്സ്, പൈങ്ങോടന്‍, വര്‍ത്തമാനം,ഹരിയണ്ണന്‍
മൂസ്സാ, നിങ്ങളുടെ വിലയേറിയാ അഭിപ്രായങ്ങള്‍ക്ക് നന്ദി.നിങ്ങളുടെ ഓരോരുത്തരുടെയും പ്രൊത്സാഹനവും പിന്തുണയുമില്ലായിരുന്നെങ്കില്‍ എനിക്കിത് എഴുതുവാന്‍ കഴിയുമയിരുന്നില്ലാ. നന്ദി

usha said...

മാണിക്യം ശരിക്കും മനസ്സില്‍ തട്ടിതന്നെ ആണിതു വായിച്ചത്.... നേരില്‍ കാണും പോലെ... എഴുതണം ഇനിയും.....
ഭാവുകങ്ങള്‍ നേരുന്നു

the man to walk with said...

again another fantastic story..
Best Wishes

Anjali said...

meghasandhesham