Sunday, April 25, 2010

കിളിക്കൂട്!

ഇന്ന് പള്ളിയില്‍ പോയി.
മനസ്സ്,നിര്‍ത്തില്ലാതെ തിരയടിക്കുന്ന ഒരു കടല്‍ പോലെ ..
ശ്രദ്ധ ഒന്നിലും കേന്ദ്രീകരിക്കാന്‍ വയ്യാത്ത രീതിയില്‍...
എങ്കിലും എല്ലാവരേയും മനസ്സില്‍ ഓര്‍ത്തു ....
എന്നല്ലതെ എന്തു പ്രാര്‍ത്ഥിക്കണം ഒരു രൂപവും ഇല്ലായിരുന്നു...
എല്ലാവരുടെയും മനസ്സിനു നന്മയും ശാന്തിയും സമാധാനവും കൊടുക്കണെ എന്ന് ഒടുവില്‍ പറഞ്ഞു പ്രാര്‍ത്ഥിച്ചു. എനിക്കും മനസ്സിലെ തിരയടങ്ങിയ പോലെ ...

മാതൃഭാവം അറിയുമോ?

കുഞ്ഞ് ഗര്‍ഭത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ അതിനെ സ്നേഹിചു തുടങ്ങുന്നു അതിന്റെ മുഖം നിറം ലിംഗം ഒന്നും അറിയില്ല.
കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ ആണു കാണുന്നത് . അപ്പോള്‍ കറുത്തിരുന്നാലും വെളുത്തിരുന്നാലും വലിയ കണ്ണോ ചുരുണ്ടമുടിയോ മെലിഞ്ഞൊ തടിച്ചോ ഇതൊന്നും അതിനോടുള്ള സ്നേഹത്തിനു ബാധകമല്ല ....
ഏതു രൂപമായാലും അതിനെ സ്നേഹിക്കും പിന്നെയും പിന്നെയും കൂടുതലായി.....

രണ്ട് ആഴ്ച മുന്നെ ശൈത്യത്തില്‍ ഇവിടെ നിന്ന് നാട് വിട്ടു പോയ കിളികള്‍ എല്ലാം തിരികെ എത്തി ..ഇടയ്ക്ക് ഒരു ദിവസം ഞാന്‍ സ്കൂളില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ മുന്നിലെ എവര്‍ ഗ്രീന്‍ വള്ളീയില്‍ നിന്ന് ഒരു മൈന പറന്നു പോയി ഞാന്‍ അപ്പോള്‍ അത്ര ശ്രദ്ധിച്ചില്ല നല്ല തണുത്ത കാറ്റൂണ്ടായിരുന്നു ഞാന്‍ വീട്ടിനുള്ളില്‍ കയറി ...രണ്ട് ദിവസം കഴിഞ്ഞ് അന്നു നല്ല വെയിലുള്ള ദിവസം, വീട്ടല്‍ വന്നയുടനെ മെയില്‍ ബോക്സ് തുറന്നുകൊണ്ട് ഞാന്‍ നില്‍ക്കുമ്പോള്‍ ചിലച്ചു കൊണ്ട് -ആ ഉച്ചയുറക്കതിന്റെ നേരത്ത് ശല്യം ചെയ്തതിനു എന്നെ വഴക്ക് പറഞ്ഞതാണൊ എന്നും അറിയില്ല ...ആ കിളി പറന്നു പോയി അപ്പോഴാണു ഞാന്‍ ആ ചെടിയിലേക്ക് നോക്കിയത് മഴ പെയ്താലും നനയാത്ത ആ വള്ളിയുടെ മുകളില്‍ കിളിക്കൂട്! ഞാന്‍ വേഗം അകത്ത് വന്നു ജനലിലൂടെ നോക്കി മൈന തിരികെ വന്നു.... എന്നും അതിലെ വരികയും പോകുകയും ചെയ്യുമ്പോള്‍ സ്വരം ഉണ്ടാക്കാതെ അവയെ ശല്യം ചെയ്യാതെ നടക്കാന്‍ ഞാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം വള്ളിച്ചെടിയില്‍ ഒരു പച്ചനിറമുള്ള മുട്ടത്തോട് - ഓ പുതിയ അതിഥി എത്തിയിരിക്കുന്നു....
എനിക്ക് സന്തോഷായി ഇനി കുഞ്ഞിക്കിളിയുടെ കരച്ചില്‍ കേള്‍ക്കാമല്ലൊ എന്ന് ഒര്‍ത്തു..... ഇന്നലെ വൈകിട്ട് മഴ തുടങ്ങി വെളിച്ചം കുറവ് ഞാന് പുറത്ത് നിന്ന് വരുമ്പോള്‍ പതിവ് പോലെ ചിലച്ചു കൊണ്ട് കിളി പറന്നു അതിന്റെ കാലില്‍ ഉടക്കി കുഞ്ഞു കിളി താഴേക്ക് വീണു ... അത് ഞാന് കണ്ടു.പക്ഷെ താഴെ കാണാന് മാത്രം വെളിച്ചമില്ല ഞാന് ലൈറ്റ് കൊണ്ടുവന്നു അടിച്ചു നോക്കി കുഞ്ഞിനെ കാണാനില്ല ... :(
കൂട്ടില്‍ ഇനിയും കുഞ്ഞുങ്ങള്‍ ഉണ്ട് എന്നാലും എനിക്ക് ശരിക്കും സങ്കടമായി ......
വെറുതെ പറഞ്ഞു എന്നേയുള്ളു.....

ഒരു കൊച്ചു സങ്കടമായാലും ആരോടു പറയും?
എന്നു എപ്പോഴെങ്കിലും മനസ്സില്‍ തോന്നിയ സമയം എന്നെങ്കിലും ഉണ്ടാവും.
എല്ലാവര്‍ക്കും. എന്നിട്ട് ആ "ആരിനെ" കണ്ടേത്തിയില്ലങ്കിൽ "ഇന്നമ്മ" ആവും

പിന്നെ പതിവുപോലെ നീ എന്തിലേയും ഏതിലേയും പോസിറ്റീവ് ആയ ഫാക്‍ടര്‍ ചികഞ്ഞു പുറത്തിട്ടു.
എനിക്ക് വേണ്ടതു തന്നെ ആണു നീ തന്നത് .. ഏതു നേരത്തും എനിക്ക് ഒന്നു ഓടീവരാന്‍, എന്റെ മനസ്സ് തളരുമ്പോള്‍ ഒന്നു വിളിക്കാന്‍ അതിനൊക്കെ ആണെനിക്ക് നിന്നെ വേണ്ടത് ..
എനിക്കറിയാം നീയുണ്ടാവും മറ്റാരെല്ലാം ഇല്ലാതായാലും എനിക്ക് നിന്നെ സ
ര്‍വ്വസ്വാതന്ത്ര്യത്തോടും അവകാശത്തോടും കൂടി സമീപിക്കാം ..എനിക്ക് എന്നെക്കാള്‍ നിന്നെ വിശ്വസിക്കാം ....
ഞാന്‍ അനുഭവിക്കുന്ന അറിയുന്ന സന്തോഷത്തിനു അതിരില്ല...............

നിരക്ഷരന് എന്നെ സാക്ഷര ആക്കി ലിങ്ക് ഇടാന്‍ പഠിപ്പിച്ചു......

Thursday, April 22, 2010

കണ്ണാടിയില്ലാതെ......

എന്റെ മുഖം കണ്ണാടിയില്ലാതെ എനിക്കും കാണാന് ആവില്ല ,എങ്കിലും എന്നെ ഞാന് അറിയുന്നു ഇല്ലേ ?


ഒരു തരം സമ്മിശ്രവികാരമാണ് എന്റെ
മനസ്സില്‍ ഇപ്പോള്‍..
ല്ലാതെ ആശിച്ചു നീ ഒന്ന് ഫ്രീ ആയെങ്കില്‍ ഫോണില്‍ എങ്കിലും വിളിക്കാമായിരുന്നു.
എന്തു ചെയ്യും എന്നു ഓര്‍ത്തു നിന്നപ്പോഴാണു നിന്റെ ഫോണ്‍വിളി ഒരിക്കലും ആ നേരത്ത് പ്രതീക്ഷിച്ചില്ല. . പിന്നെ നിന്റെ ആ ഉപമ ഓര്‍ത്ത് ഇപ്പോഴും ചിരിയാണ് ..ഇങ്ങനെ ഒക്കെ പറയാന്‍ നിനക്ക് മാത്രമെ കഴിയൂ....
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നത് അതാ എന്താ നിന്റെ ഈ കരിഷ്‌മാ? ..
നിന്നോട് ഒന്നു മിണ്ടിയാല്‍ കിട്ടുന്ന ആ എനേര്‍ജി.....

ഞാന്‍ പറയട്ടെ നിന്റെ ചോദ്യത്തിനു നിനക്ക് ഇപ്പൊഴെ ഉത്തരം കിട്ടിയുള്ളു?
പക്ഷെ എനിക്ക് അങ്ങനെ അല്ല ..
ഒരു കുറുമ്പ് കാണിക്കുന്ന വികൃതി കുട്ടി എന്റെ മനസ്സില്‍ കയ്യറി കൂടീട്ട് നാളുകുറെ ആയി.... :)
ചിലപ്പോള്‍ നീയങ്ങു വളര്‍ന്നു ആകാശം മുട്ടും ചിലപ്പോള്‍ തീരെ കുട്ടിയാവും,
എന്നും എനിക്ക് നിന്നെ പറ്റി ഓര്‍ക്കാന്‍ ഏറെ...
അതെ ഇന്നും നീ എനിക്ക് എന്റെ ഹൃദയസ്പന്ദനം തന്നെയാണ്...ഒരോ നിമിഷവും മിടിക്കുന്ന “
സ്വരം”...

പിന്നെ ഞാന്‍ എഴുതുമ്പോള്‍ ഉള്ള എന്റെ മാനസീക അവസ്ഥ അല്ല അതു വായിക്കുമ്പോള്‍ നിനക്കുള്ളത് അതുകൊണ്ട് തന്നെ പലപ്പോഴും ഞാന്‍ ഉദ്ദേശിച്ചത് ആവില്ല നീ വായിച്ചെടുക്കുന്നതു ..
'അല്ലങ്കില്‍ തീര്‍ച്ചയായും നീ ഒരു അഭിപ്രായം പറയും' എന്നു ഞാന്‍ കരുതുന്നത് നീ പലപ്പോഴും ഒന്നും മിണ്ടാതെ വിടുന്നത്
എന്തുകൊണ്ടാണ് ...???.:

ഒത്തിരി പറയാനുണ്ടെങ്കില്‍ ഒന്നും പുറത്തു വരികില്ലാ അല്ലേ?
എന്തൊക്കെയോ പറയണം പിന്നെ ഓര്‍ക്കും ഒന്നും പറയാതെ ചുമ്മാ ഇരിക്കുമ്പോള്‍
ആ മൌനത്തിലൂടെ എന്തെല്ലാം അന്യോന്യം മനസ്സ് കൈമാറും.
അതൊക്കെ ഒരിക്കലും വാക്കുകള്‍ കൊണ്ട് കൈമാറാന്‍ ആവില്ല ...
നീ ഇന്നു പലതും ചോദിച്ചു എനിക്ക് എന്തു പറയണമെന്നറിയില്ല ,
പക്ഷെ എനിക്ക് എന്നൊട് മറയ്ക്കാനാവില്ല അത് പോലെ .
നീ ചോദിക്കുമ്പോള്‍ ഉത്തരം പറയാതിരിക്കാനോ
മനസ്സിനുള്ളില്‍ ഉള്ളത് പറയാതിരിക്കാനോ സാധിക്കില്ല.

എന്തൊക്കെയോ ഫാന്റസികള്‍ എനിക്ക് തന്നെ വിശ്വസിക്കാനാവത്ത പോലെ.....
ചിലപ്പോള്‍ നല്ല പേടി ..മറ്റൊന്നും അല്ലാ, ഇനി നീ പോയാല്‍ പിന്നെ .............
പിന്നെ നീ എന്തിനാ ഇങ്ങനെ ഒരോ ചോദ്യങ്ങള്‍ എന്റെ മനസ്ഥിതി അറിയാനോ?
ഞാന്‍ ഇപ്പോള്‍ ഏതു അവസ്ഥയിലാന്ന് എനിക്ക് തന്നെ അറിയില്ല ..
പണവും സ്വത്തും ഒന്നും ഒന്നിനും പകരം ആവില്ല. നിനക്ക് എന്നെ നന്നായി അറിയില്ലേ? ..
ഇന്നുവരെ ആരേയും അവരു പണക്കാരാ എന്നു കരുതി ഞാന്‍ ബഹുമാനിച്ചിട്ടില്ല ..
അതെ സമയം എന്തെങ്കിലും ഒരു ക്വാളിറ്റി അല്ലങ്കില്‍ നന്മയുള്ള മനസ്സിനെ പൂവിട്ട് പൂജിക്കാന്‍ ഞാന്‍ തയ്യാര്‍...

ഈ സ്ഥലത്ത് എല്ലവരും അവരുടെ സമയം ‌= പണം എന്ന് കരുതുന്നവരാ. 'എന്നിട്ട് എന്തു നേടി' എന്നു ഞാന്‍ ചോദിക്കും ... മറ്റുള്ളവരുടെ അത്യാവശ്യത്തിനു- അതു അരോഗ്യമോ, പണമോ, ഒരു സാന്ത്വനമോ, ആകുവാന്‍ സാധിച്ചാല്‍ അതേ കരുതുന്നുള്ളു...

ഞാന്‍
എന്ത് ചെയ്യുമ്പോഴും ദൈവത്തിനോട് ഒരു പ്രാര്‍ത്ഥന എന്റെ മക്കളെ കഷ്ടപ്പെടുത്തരുതെ
അവര്‍ക്ക് നല്ലതു വരുത്തണെ എന്നു മാത്രം..
നാം ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം നല്ലതായാലും ചീത്ത ആയാലും അതു നമ്മുടെ മക്കള്‍ ആണനുഭവിക്കുക..
...
നീ പറഞ്ഞതൊക്കെ കാതിലുണ്ട് .....ഞാന്‍ പോയി വരട്ടെ ..

ബാക്കിയും ആയി തീര്ച്ചയായും .തിരികെ വരും ...

Wednesday, April 21, 2010

മനസ്സിന്റെ താളത്തില്‍ നീയും!!

ഞാന്‍ പറയുമ്പോള്‍ എഴുതുമ്പോള്‍ എനിക്ക് അറിയുന്ന കാര്യങ്ങള്‍ ആണു വീണ്ടും വീണ്ടും പറയുന്നത്
എന്നാല്‍ നീ പറയുന്നത് കേള്‍ക്കുമ്പോള്‍ നീ എഴുതുന്നത് വായിക്കുമ്പോള്‍
ഞാന്‍ പുതിയ ഒരു തലത്തില്‍ എത്തുന്നപോലെ
ചിലപ്പോള്‍ ഒരു കാടിന്റെ പ്രതീതി മറ്റു
ചിലപ്പോള്‍ ഒരു നഗരതിന്റെ ചലനം
ചിലപ്പോള്‍ കുളിരുള്ള കാട്ടരുവി പോലെ മറ്റുചിലപ്പോള്‍ തിരകള്‍ അലയടിക്കുന്ന സമുദ്രം പോലെ
ചിലപ്പോള്‍ ഗര്‍ജിക്കുന്ന സിംഹം പോലെ ചിലപ്പോള്‍ മാന്‍ പേടപോലെ
ചിലപ്പോള്‍ പായുന്ന കുതിരപോലെ........
നിന്റെ വരികള്‍ക്ക് എന്നും
വ്യത്യസ്ഥത. പറയുന്നവയ്ക്ക് വ്യക്തത സത്യസന്ധതയുടെ മാറ്റ് ...
എപ്പൊഴോ ഞാന്‍ നിന്നെ ഇഷ്ട്ടപ്പെട്ടുപോയി..
എന്റെ മനസ്സിന്റെ താളത്തില്‍ നീയുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു..

മാറിനില്‍ക്കാന്‍ ആവുന്നില്ലാ ബ്ലോഗ് എല്ലാവരുടെയും മനസ്സിന്റെ ഒരു തുണ്ട് തന്നെയാണു ...
കുറെ നാള്‍ മനസ്സിള്ളത്
പൂട്ടിവെച്ച് വായിച്ചും മറ്റുള്ളവര്‍ക്ക് പറയാനുള്ളതു കേട്ടും നടന്നു...
ഒത്തിരി ഇഷ്ടപ്പെട്ടവ പലതും..
സാഹിത്യത്തിന്റെ അതിപ്രസരം ഇല്ലാതെ, മിഥ്യകള്‍ ഒന്നും ഇല്ലാതെ
ചിലത്. ..
മറ്റു ചിലത്.. വായിച്ചാല്‍ ഉറക്കത്തില്‍ പോലും തട്ടിയുണര്‍ത്തുന്നവ ...
എന്റെ മനസ്സില്‍ തോന്നുന്നതു കുത്തി കുറിച്ചില്ലങ്കില്‍ അതെല്ലാം കൂടി മനസ്സില്‍ കിടന്ന്
ഒരു വലിയ അഗ്നി പര്‍വ്വതമാകും എന്നു തോന്നുന്നു...
ബ്ലോഗ് സാഹിത്യത്തിന് മുതല്‍ക്കൂട്ടാവുന്നത് ചിരിയുടെ മാലപ്പടക്കമോ അറിവിന്റെ കേന്ദ്രമോ ആവുമ്പോഴായിരിക്കും, പക്ഷേ എനിക്ക് ഞാനാകാനേ കഴിയൂ...

എന്റെ ഏറ്റവും നല്ല സുഹൃത്ത് ഞാന് തന്നെ ആണെന്ന് ഞാന് തിരിച്ചറിയുന്നതും ഇവിടെ ആണ് .....
ആത്മ** എഴുതുന്നപോലെ എഴുതിയാല്‍ മനസ്സ് അടിച്ചു തൂത്തു തീയിട്ടു ശുദ്ധി ചെയ്തപോലെ ആവും..
വെറുതെ മനസ്സില്‍ ഇട്ട് നീറ്റണ്ടല്ലോ .... ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ ഞാനെഴുതുന്നത് ആരേലും വായിക്കണം എന്ന് തോന്നിയിരുന്നു വായിച്ചു അഭിപ്രായം അതൊരു ആശ്വാസം ആയി, എഴുതാന്‍ ഒരു
പ്രചോദനം
.....
ഇന്ന്‍ ബ്ലോഗ്‌ മനസ്സിന്റെ ഒരു ഭാഗംആവുന്നു എന്നോടു സ്വകാര്യം പറയുന്നഎത്ര എത്ര പോസ്റ്റുകള്‍

ഞാനും മനസ്സു തുറക്കുന്നു എന്റെമുന്നില്‍- നിന്റെ മുന്നില്‍ -
അതേ നിന്റെ പേരെന്തായാലുംരൂപമെന്തായാലും
എപ്പൊഴോ ഞാന്‍ നിന്നെഇഷ്ട്ടപ്പെട്ടുപോയി.
എന്റെ മനസ്സിന്റെ താളത്തില്‍ നീയുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു..**
താളുകള്‍ മറിയുമ്പോള്‍... ആത്മ