.............മനസ്സ്
സുഖവും ദുഖവും
സ്നേഹവും പ്രണയവും
ഇഷ്ടവും അനിഷ്ടവും
എല്ലാം ആരും കാണാതെ സൂക്ഷിക്കാനും
മരണത്തിനു പോലും
വിട്ടു കൊടുക്കാതെ
കൂട്ടി വയ്ക്കാന്‍ ഒരിടം “ മനസ്സ്.”
സ്നേഹം കിട്ടുന്നിടത്തു ചായും
മുറിപ്പെടുതിയാല് സ്വയം മുറിയും..
അതു മനസ്സ്
ജന്മാന്തര സ്നേഹ ബന്ധങ്ങളെ
ബന്ധിച്ചിടുന്നു..മനസ്സ്
ഇരുട്ടിന്റെ മാസ്മരികതയില്‍
എവിടെയോ നിന്നു
നഷ്ട സൌഭാഗ്യങ്ങളുടെ
ഓര്‍മകളില്‍ നിന്നു
പ്രതീക്ഷകളിലേക്ക്...
ആനന്ദത്തിലേക്ക്..
നിര്‍വൃതിയിലേക്ക്..
പറന്നുയരുന്ന് വികാരം മനസ്സ്
അത് അവയവമാക്കിയെങ്കില്
അതു കൈ മോശം വന്നേനേ
ഇതിപ്പൊ അനശ്വരമായി മനസ്സ്
ഈ വിഹായസ്സില്‍ പറക്കുന്നു.
Subscribe to:
Post Comments (Atom)
15 comments:
ഈ മനസിനു വേണം..........
കൂടുതല്‍.......
ശകതി...
ടപ്പോ...ഉടച്ചു...
“സ്നേഹം കിട്ടുന്നിടത്തു ചായും
മുറിപ്പെടുത്തിയാല്‍ സ്വയം മുറിയും..
അതു മനസ്സ്“
എന്നിട്ടും ചിലപ്പോള്‍ കൈമോശം വന്നുപോകുന്നു.
ഇനി എന്തായാലും
“നഷ്ട സൌഭാഗ്യങ്ങളുടെ ഓര്‍മ്മകളില്‍ നിന്നു
പ്രതീക്ഷകളിലേക്ക്...ആനന്ദത്തിലേക്ക്..നിര്‍വൃതിയിലേക്ക്..“
ഞാനും ഇനി ജന്മാന്തരസ്നേഹബന്ധങ്ങളെ ബന്ധിച്ചിട്ടോളാം...
ഈ സമയത്ത് ഇങ്ങനെ ഒരു കവിത എഴുതിയതിന്
മാണിക്യചേച്ചിയെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു...
വളരെ നന്നായി ചേച്ചീ....നന്നായി.......
മനസ്സു വളരെ ന്നന്നായിടുണ്ട്.......ഇനിയും കൂടുതല്‍ ആര്ട്ടിക്ലിള് പ്രതീക്ഷിക്കുന്നു........വളരെ നന്നായിടുണ്ട്...
മാണിക്യം...
ഈ സ്നേഹമനസ്സിന് ഒരു സ്നേഹാശംസകള്‍ നേരുന്നു
ആരും കാണാത്ത മനസ്സിന് രൂപം
താളമുള്ള വരികളിലൂടെ..സ്നേഹമുള്ള മനസ്സോടെ.....ഇന്നത്തെ കൈയടി മാണിക്യത്തിന്....അഭിനന്ദനങ്ങള്‍
മനസ്സ്
മനസ്സില്‍ നിറയേ സ്നേഹം
മനസ്സില്‍ നിറയേ പ്രണയം
മനസ്സില്‍ നിറയേ ഓര്‍മ്മകള്‍
എല്ലാം സൂക്ഷിക്കും മനസ്സ്
എല്ലാമറിയുന്ന മനസ്സ്
നോവുകളും, നൊമ്പരങ്ങളും
സന്തോഷവും, സുഖവും ദുഃഖവും
എല്ലാമെല്ലാമറിയുമെന് മനസ്സേ
മനസ്സേ നീ കരയരുതേ
ഇന്നുമെന്‍ മനസ്സ് നിറയേ
കാണാത്ത മുഖങ്ങളും
കേള്‍ക്കാത്ത ശബ്ദങ്ങളും
എന്നിട്ടും മനസ്സറിയുന്നു ആ സ്നേഹം
മനസ്സേ നീ എത്ര മനോഹരം
നന്മകള് നേരുന്നു
nannayittundu........
അനുഭവങ്ങള്‍ ആര്‍ദ്രമാക്കിയ മനസ്സേ..
ഇനിയും ചലിക്കട്ടേ കൈവിരലുകള്‍..
ഇനിയും പൊലിക്കട്ടേ അക്ഷരങ്ങള്‍..
ഭാവുകങ്ങളോടെ,
ഈ വലിയ മനസ്സിന്റെ
ഒരു കൊച്ചു സ്നേഹിതന്..!
എപ്പൊഴും എവിടെയും ചെന്നെത്താന്‍ കഴിയുന്ന മനസ്സിനെ തന്റേതായ വാക്കുകള്‍ കൊണ്ട് തളച്ചിടാന്‍ ശ്രമിക്കുന്ന മാണിക്യം...., ആ മനസ്സിന്റെ വലിപ്പം മനസ്സിലാക്കുന്നൂ.... വീണ്ടും ഇത്തരം കവിതകളും കഥകളും പ്രതീക്ഷിക്കുന്നൂ....
സ്വന്തം മനസ്സ് കൈവിട്ടുകളഞ്ഞ ഞാന്‍
മനസിനെക്കുറിച്ചെന്തു പറയാന്‍!
ഉം........
നന്നായിരിക്കുന്നു....
സുഖവും ദുഖവും
സ്നേഹവും പ്രണയവും
ഇഷ്ടവും അനിഷ്ടവും
എല്ലാം ആരും കാണാതെ സൂക്ഷിക്കാനും
മരണത്തിനു പോലും
വിട്ടു കൊടുക്കാതെ
കൂട്ടി വയ്ക്കാന്‍ ഒരിടം “ മനസ്സ്.”
Atharan oru manasu oru punyamaanu...:)
ഇനിയും തിരിച്ചറിയാനാവാത്ത പ്രതിഭാസം പോലെയാണു മനസ്സ്.”മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു , മനുഷ്യന് കാണാത്ത പാതകളില്‍” എന്ന ഒരു സിനിമ ഗാനം ഓര്‍മ്മ വരുന്നു.
സുഖവും ദുഖവും
സ്നേഹവും പ്രണയവും
ഇഷ്ടവും അനിഷ്ടവും
എല്ലാം ആരും കാണാതെ സൂക്ഷിക്കാനും
മരണത്തിനു പോലും
വിട്ടു കൊടുക്കാതെ
കൂട്ടി വയ്ക്കാന്‍ ഒരിടം “ മനസ്സ്.”“
വളരെ ഭംഗിയായ നിരീക്ഷണം...ലോകത്തിന്റെ പല കോണുകളില്‍ ഇരിയ്ക്കുമ്പോളും നമ്മൂടെയെല്ലാം മനസ്സുകള്‍ എത്ര അടുത്താണ്.ഒരുമിച്ചു താമസ്സിച്ചാലും മനസ്സുകള്‍ക്കു അടുപ്പമില്ലെങ്കില്‍ പിന്നെ എന്തു ഗുണം?
നന്നായി എഴുതിയിരിക്കുന്ന ചെറു കവിത..
വീണ്ടും കൂടുതല്‍ പ്രതീക്ഷീയ്ക്കട്ടെ.
“സ്നേഹം കിട്ടുന്നിടത്തു ചായും
മുറിപ്പെടുതിയാല് സ്വയം മുറിയും..
അതു മനസ്സ്
ജന്മാന്തര സ്നേഹ ബന്ധങ്ങളെ
ബന്ധിച്ചിടുന്നു..മനസ്സ്“
നന്നായിട്ടുണ്ട്ട്ടോ...
:)
കനല് , തേങ്ങയുടച്ചതിന് നന്ദി,
വിജില്‍ മനസ്സ് ഒരിക്കലും മുറിപ്പെടാതെ മുറിപ്പെടുത്താതെ മുന്നോട്ട് പോകൂ.
അഷ്കറ് വിനൂ,ശ്രീ,നന്ദി
മന്‍സൂര്‍ അവലോകനത്തിന് അഭിപ്രായത്തിന് ഒക്കെ നന്ദി സന്തൊഷം
ജോബിന് നല്ല വാക്കിന് നന്ദീ.
ശ്രീകുട്ടാ തിരക്കിനിടക്കും വന്നു അഭ്പ്രായം പറഞ്ഞല്ലൊ നന്ദി
റസാഖ് പെരിങ്ങോട് "....മനസ്സ് അനശ്വരമായി ഈ വിഹായസ്സില്‍ പറക്കുന്നു" കൈ വിട്ടുപോകില്ലാ,അങ്ങനെ ആശ്വസിക്കാം ....
സുനില്‍ ഈ വാക്കുകള്‍ നേരത്തെ കിട്ടിയെങ്കില്‍ ഞാന്‍ കവിതയില്‍ ചേര്‍ത്തേനെ, വളരെ നന്ദി,
ഏ.ആര്. നജീം അഭിപ്രായത്തിനു നന്ദി
വാല്മീകി,സഹയാത്രികന്, പിന്നെ ഒരു വരി കുറിച്ചില്ല് എങ്കിലും ഈ മനസ്സില്‍ എത്തി നൊക്കിയ എല്ലാവര്ക്കും നന്ദി..
എവിടെയാണു മനസ്സ്.ദൈവം എന്തേ മനസ്സിനെ ഒരു അവയവമായി
സൃഷ്ടിക്കാത്തത്?
അല്ലെങ്കില്‍ മനസ്സെന്ന വെറുമൊരു സങ്കല്‍പ്പത്തെ സൃഷ്ടിച്ചു?
ഒത്തിരി അന്വേഷിച്ചു ഞാന്‍.പക്ഷെ ഉത്തരം കിട്ടിയില്ല.
നമ്മുടെ സങ്കല്പ്പങ്ങളല്ലെ നമ്മുടെ മനസ്സ്...
അതില്‍ കാണുന്നന് ഈ മനസ്സ് തന്നെയാണ് അല്ലെ..?
മനസ്സ് ഒരു മാന്ദ്രികക്കുതിരപോലെ അലയുമ്പോള്‍ അതിന്റെ കടിഞ്ഞാണ്‍ എവിടെയെന്ന് ചോദിക്കുന്നത്പോലെയ്യല്ലൊ ഇതിപ്പോള്‍..?
എന്നാല്‍ ഞാന്‍ ഒന്നു ചോദിക്കട്ടെ..
എവിടെ ദൈവമേ സത്യമെന്ന രത്നം..
ആ സത്യമെന്ന രത്നത്തെ നീ കണ്ടുവൊ..?
ആ രത്നം നീ കണ്ടാല്‍ ഇതിന്റെ ഉത്തരവും നിനക്ക് കിട്ടും,
ഇവിടെവരാനല്പം വൈകിപ്പോയതിനു മാപ്പ്!
മനസ്സിന്റെ ആഴങ്ങളിലേക്ക് ഈ കവിതയും കുടിയേറുന്നു...
മാണിക്യത്തിന്റെ സ്വജീവിതാര്ജ്ജിതജ്നാനത്തിന്റെ പകര്ത്തിയെഴുത്തായി..
എനിക്കേറ്റവുമിഷ്ടപ്പെട്ടത്...
..ഒരവയവമായിരുന്നൂ മനസ്സെങ്കില്‍ അത് കൈമോശം വന്നുപോയേനേ..എന്ന നിരീക്ഷണമാണ്!!
അത് ശരിയാണല്ലോ എന്ന് പെട്ടെന്നോര്‍ത്തുപോയി!!
“ സുഖവും ദുഖവും
സ്നേഹവും പ്രണയവും
ഇഷ്ടവും അനിഷ്ടവും
എല്ലാം ആരും കാണാതെ സൂക്ഷിക്കാനും
മരണത്തിനു പോലും
വിട്ടു കൊടുക്കാതെ
കൂട്ടി വയ്ക്കാന്‍ ഒരിടം “ മനസ്സ്.”
കൂട്ടിവെക്കുന്ന ദുഖത്തിന്റെ അളവ് കൂടുമ്പോള്‍, ചിലപ്പോള്‍, കൈമോശം വന്ന്, ശൂന്യതയിലേക്ക് പതിക്കുമെന്നൊരു തോന്നല്‍... എങ്കിലും ശൂന്യമായ ആ മനസിനെ മരണത്തിനും വിട്ടു കൊടുക്കാതെ, ചേര്‍ത്ത് വെച്ചിരിക്കാനും ഒരു സുഖം... :)
- സ്നേഹാശംസകളോടെ.. സന്ധ്യ:)
Post a Comment