Sunday, July 22, 2007

എന്റെ മനസ്സേ നീയെവിടെ..?

ഒരു സന്തോഷം
എന്തന്നില്ലാത സന്തോഷം
ഞാന് അറിയുന്നു
പറഞ്ഞറിയിക്കാന്‍ വയ്യ..
സ്നേഹ സാഗരത്തില്‍ മുങ്ങി താഴുകയാണ്..
ഞാന് ഒറ്റക്കും പുഞ്ചിരിക്കുകയാണ്
എവിടെ ആയിരിക്കുമ്പോഴും ഓര്‍ക്കുകയാണു ഞാന്‍
എന്റെ അബോധ മനസ്സിലും നിറയുന്നു
ഒരേ നേരത്തു രണ്ടു പേരും ഈശ്വരാ ഇപ്പൊ കാണണേ എന്നു പറഞ്ഞു ഓടിയെത്തുന്നു...
എന്താ പറയുന്നത്?പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര..
എനിക്ക് ആ പുന്നാരം കേള്‍ക്കാന്‍ കൊതിയായി
ആ ചിരി എപ്പോഴും ഉള്ളില് മുഴങ്ങുകയായി
നീ ആരാണ്?
നീ എന്റെ ആരാണ്??
എത്രയോ ജന്മമായ് എന്റെ ഉള്ളില്‍ നിറഞ്ഞു നിന്നതു നീ തന്നെയല്ലെ?
നിന്നെ കാണാതെ, കേള്‍ക്കാതെ ഇരുന്ന ഈ കഴിഞ്ഞ നാളുകളല്ലെ എന്റെ ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യത
നിന്റെ സ്വരം കേട്ടപ്പോള്‍ ഈ ജഢത്തില് ജീവന്റെ തുടിപ്പുകള്.....
നീ ഞാന്‍ തന്നെ അല്ലെ?

എത്രയോ ജന്മമായ് നിന്നെ ഞാന് തേടുന്നു...!!!

5 comments:

Malayali Peringode said...

ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ

:-)

ഹരിയണ്ണന്‍@Hariyannan said...

അഹം ബ്രഹ്മാസ്മി.
ഞാന്‍ തന്നെയാണ് ബ്രഹ്മം.
ബ്രഹ്മമെന്നാല്‍ ബ്രഹ്മാവല്ല,അതിനു രൂപവുമില്ല.
അതാണ് പരബ്രഹ്മം എന്ന പരമമായ സത്യം!!
ആ തിരിച്ചറിവിലേക്കുള്ള പ്രയാണത്തിലാണ് എല്ലാവരും.
ചിലര്‍ അവിടെയെത്തുന്നു.മറ്റുചിലര്‍ വഴിയില്‍ കുഴഞ്ഞുവീഴുന്നു.

Anonymous said...

ചേച്ചി ചോദിപ്പോഴാ ഞാനും നോക്കിയത്!!!!!
ഇവിടെങ്ങും കാണുന്നില്ലാ....!!!!!
ഓ! ഇനിയിപ്പം അതിനെ അതിന്റെ വഴിക്ക് വിട്ടേക്കൂ...
ബുഹഹഹഹഹ

Jayasree Lakshmy Kumar said...

ആ ചോദ്യത്തിനുത്തരം ഇതിലും മനോഹരമായി സംവദിപ്പിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്താപ്പോ പറ്റ്യെ? :)