മെഴുകുതിരി ……
കത്തുമ്പോള്‍ മറ്റുള്ളവര്‍ക്കു വെളിച്ചമായി…
ഉരുകി സ്വയം ഇല്ലാതാകുമ്പോഴും
മറ്റൊരു രൂപമായി കൂടെ ഉണ്ടാകുന്ന മെഴുക്
കഠിനമെന്നു തോന്നുമ്പോഴും
ചൂടു തട്ടിയാല്‍ ഉരുകുന്ന മെഴുക്
ഏതു രൂപത്തിലും ഭംഗി നല്കുന്ന മെഴുക്
ഏതു വര്‍ണ്ണത്തിലും അലിഞ്ഞു ചേരുന്ന മെഴുക്
ഭംഗിയും, വെളിച്ചവും, താങ്ങും, ആകുമ്പോഴും
മറ്റുള്ളവരുടെ ദുഃഖത്തിന്റെ ചൂടു തട്ടിയാല്‍ ഉരുകുന്ന മെഴുക്
ക്ഷണികമീ ജീവിതത്തിനു ഇതിലും വലിയ ഉപമ വെറെന്ത്
ആ വെളിച്ചം കണ്ടാല് ആരും അടുത്തെത്തും
ആ വെളിച്ചത്തില് നിന്നല്‍പ്പം തെളിച്ചവും ചൂടും പകര്‍ന്നെടുക്കാന്‍
ഭൂലോകത്തിന്റെ എല്ലാ മൂലയില് നിന്നും ഈ വെളിച്ചം
എന്റേത് എന്റേത് എന്നു ഓരോരുത്തരും പറയുമ്പോഴും
പ്രഹേളിക പോലെ മിന്നി മിന്നി ഓരോ ഹൃദയത്തിലും
നിറയുന്ന മെഴുകുതിരി വെളിച്ചമേ
ഭാവുകങ്ങള്……ആശംസകള്…..
8 comments:
സ്വയം മനമുരുമി മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കുന്ന ഒരു മാന്ദ്രികന്‍ അല്ലെ.?
മനസ്സ് കൊണ്ട് വേദനിക്കുമ്പോഴും അതെല്ലാം മറ്റൊരുപ്രകാശത്തിന്‍റെ തുടക്കമാണെന്ന് കരുതി സ്വയം ജീവിതം ഹോമിക്കുന്ന ഒരു നിര്‍ജീവന്‍.!!
നന്ദി ... അര്‍ത്ഥവത്തായ ഈ വാക്കുകള്‍ക്ക്
നന്ദി
അതെ,
സ്വയം ഉരുകിയൊലിക്കുമ്പോഴും
മറ്റുള്ളവര്‍ക്കു പ്രകാശമായി കത്തിജ്വലിക്കുന്ന വര്‍...
അത്തരം ആളുകളെ എത്രയോ... കണ്ടു മടുത്ത ഈ പ്രവാസ ജീവിതത്തില്‍...
ഇങ്ങനൊരു കുറിപ്പും കാണുന്നു...
കുടുംബങ്ങളെയും കുട്ടികളെയും വിട്ട് പ്രവാസിയായി കഴിയുന്ന പതിനായിരങ്ങള്‍ക്ക് ഈ കുറിപ്പ് പെട്ടെന്ന് മനസിലാകും...
അഭിനന്ദനങ്ങള്‍...
എന്റെയീ പ്രകാശപരിസരം
നഷ്ടപ്പെട്ടാല്‍ ഈ പ്രാണികള്‍
എന്നെയോര്‍ത്ത് നിത്യ വ്യസനത്തിലാവും.
ചിലര്‍ ആത്മഹത്യ ചെയ്യും.
എനിക്കു ചുറ്റും കറങ്ങാനേ
അവര്‍ക്കറിയൂ...
ഞാനില്ലാതായാല്‍
അവരെവിടെയാണ്
കറങ്ങുക?”
അപ്പോള്‍ ഒരു കാറ്റു വന്നു.
നക്ഷത്രം കണ്ണുകളടച്ചു.
മെഴുകുതിരി
അണഞ്ഞുവോ...?
മെഴുകുതിരി....
അതേ.... മറ്റുള്ളവര്‍ക്ക് വെളിച്ചവും ആശ്വാസവുമായി
മാറുമ്പോഴും സ്വയം എരിഞ്ഞടങ്ങുന്ന ജീവിതങ്ങള്‍ക്ക്
മുന്നില്‍ സമര്‍പ്പിക്കാന്‍ പറ്റിയ കവിത...
എല്ലാ കമന്റിലും പറഞ്ഞതുപോലെ...
പ്രവാസികളുടെ മനസ്സ് കണ്ടറിഞ്ഞ് എഴുതിയത്...
പക്ഷേ....
ഈ മെഴുകുതിരി അതേ വെളിച്ചം കാണിച്ച്
ഈയാമ്പാറ്റകളെയോ അല്ലെങ്കില്‍ ചെറുപ്രാണികളെയോ
മോഹിപ്പിച്ച് വശീകരിച്ച് ഇല്ലാതാക്കുന്നുമില്ലേ....
മാണിക്യചേച്ചീ........
നല്ലൊരു കവിത എന്നു പ്രത്യേകം പറയട്ടെ....
ഇതുപോലുള്ളത് ഇനിയും എഴുതൂ.....
എല്ലാവിധ ആശംസകളും....
entha mashe kavitha ezhuthumbol kurachu vrithiyayi ezhuthende.......
cpoy right undooooo
illallo...
ennal chumma iri..ehehe
hahahahha
kali venda mone dinesh..pls.
ഭൂലോകത്തിന്റെ എല്ലാ മൂലയില് നിന്നും ഈ വെളിച്ചം
എന്റേത് എന്റേത് എന്നു ഓരോരുത്തരും പറയുമ്പോഴും
പ്രഹേളിക പോലെ മിന്നി മിന്നി ഓരോ ഹൃദയത്തിലും
നിറയുന്ന മെഴുകുതിരി വെളിച്ചമേ.........മാണിക്യാമ്മേ എനിക്ക് പണ്ടേ അറിയാം....
Post a Comment