Friday, September 12, 2008
നിലാവുള്ള രാത്രിയില്‍ കൂട്ടിരിക്കാനൊരു നക്ഷത്രം!
മനപൂര്‍വം, തുറക്കില്ലെന്നു പറഞ്ഞു ചേര്‍ത്തടച്ചോരാ
ജാലകവാതിലില്‍ ഒട്ടിനിന്നൊരാ നുറുങ്ങുവെട്ടത്തെ
ആ നിലാവിനെ, സ്നേഹിച്ചു പോയ് ഞാന്‍
നിലാവേ നീയെവിടെ എന്നോടൊരു വാക്കും
മിണ്ടാതെ എങ്ങോട്ടേ നീ ഓടിയത്?
നിന്നെകാണാതെ നിന്റുറക്കു പാട്ട് കേള്‍ക്കാതെ
ഇരവുകള്‍ എത്രയായ് ഞാനീ ജാലകത്തിനരുകില്‍
നാളെത്രയായാലും കാണാതിരുന്നാലും
നിലാവേ നീ വീണ്ടും ഒരു ചന്ദ്രക്കലയായ്
ദൂരെയാചക്രവാളത്തില്‍ കള്ളചിരിയോടെത്തി
രണ്ട് കൈകൊണ്ടും ചേർത്ത് പിടിച്ച്
മൂർധാവിൽ ഒരു ചുടുചുംബനം തന്നാലപ്പോളതിൽ
അലിഞ്ഞ് പോമല്ലൊ എന്‍പരിഭവം
ഇത്ര ദിവസവും നിന്നെ കാണുമ്പോള്‍
നിന്‍കാതില്‍ ചൊല്ലാന്‍ കാത്ത
പരിഭവം ഒരുമാത്ര കൊണ്ടലിഞ്ഞുവല്ലോ
കണ്ണ് നിറയുകയൊന്നും വേണ്ട കേട്ടോ..
ഇത്ര ദിവസം കാണാതിരുന്നിട്ടും
പ്രീയനിലാവേ നിന്നൊടെനിക്കിഷ്ടംകൂടിയിട്ടെയുള്ളു..
ഒരു തരിമ്പുംകുറഞ്ഞില്ല.
കുളിരൂറും വെളിച്ചവുമതില്‍ നിന്‍ സാന്ത്വനമാം
ഈ നിലാവിന്‍ പട്ടുപുതപ്പെന്നുമെനിക്കിളം കുളിരാകും..
സത്യം.!!
Google Image
Subscribe to:
Posts (Atom)