ആദ്യം തന്നെ യുദ്ധിഷിഷ്ടരനെ വിളിച്ചു.വില്ലുകുലച്ച് ലക്ഷ്യം നോക്കി കൊണ്ടു നില്‍ക്കുമ്പോള്‍ ആചാര്യന്‍ ചോദിച്ചു :-"ആ മരവും കിളിയും അതിന്റെ കഴുത്തും ഞാനും ഈ നില്ക്കുന്ന ജനങ്ങളും നിനക്ക് ദൃഷ്ടിഗോചരമാണോ? "
"അതേ ഗുരോ! ഞാനെല്ലാവരേയും കണുന്നു."
"ശരി നീ അത്രയ്ക്കായില്ല. മാറിനില്‍ക്കുക." എന്നു പറഞ്ഞദ്ദേഹം രണ്ടാമതായി ദുര്യോധനനെ വിളിച്ചു.
അവന്റെ ഉത്തരവും ശരിയായില്ല, പിന്നെ ഭീമനേയും ദുര്യോധനാനുജന്മാരായ തൊണ്ണുറ്റൊന്പതുപേരേയും നകുലസഹദേവന്മാരെയും ക്രമപ്രകാരം വിളിച്ചു. ആരുടെ മറുപടിയും തൃപ്തികരമായിരുന്നില്ല.
കര്‍ണ്ണനെ വിളിച്ചു മറുപടി ശരിയായില്ല.
ലക്ഷ്യം മാത്രം കാണുന്നതായി ആരും പറഞ്ഞില്ല. ഒടുവിലാണു പാര്‍ത്ഥനെ വിളിച്ചത്. അര്‍ജുനനോടൂം അതെ ചോദ്യം തന്നെ ചോദിച്ചു.അര്‍ജുനന്‍ ലക്ഷ്യസ്ഥാനതേക്ക് നോക്കിക്കൊണ്ടു പറഞ്ഞു:-
"ആ പക്ഷിയുടെ കഴുത്തല്ലാതെ മറ്റൊന്നിനേയും ഞാന്‍ കാണുന്നില്ല. ആ പക്ഷിയെ തന്നെയും ഗോചരമല്ല."
"ശരി ബാണം തൊടുത്തു വിടൂ." - ആചാര്യന്‍ കല്പ്പിച്ചു ഉത്തരക്ഷണത്തില്‍ വിജയന്‍ ഉന്നം നോക്കി അസ്ത്രമെയ്തു കിളിയുടെ കഴുത്തുമുറുച്ചു താഴെയിട്ടു......
ലക്ഷ്യം അതേവര്‍ക്കും ഉണ്ടാവണം
എഴുത്ത്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ..
എഴുതുന്നത് വായനക്കര്‍ക്ക് മനസ്സിലാവണം .
ഒരു ഗുരു പഠിപ്പിച്ചാല്‍ ശിഷ്യര്‍ക്ക് അത് മനസ്സില്‍ ബുദ്ധിയില്‍ തറഞ്ഞു കയറണം. അതാണു ലക്ഷ്യം.
ലക്ഷ്യം പിഴച്ചാല്‍ ....
ഒരു വേട്ടക്കരനു വേണ്ടതും ലക്ഷ്യമാണ്. എയ്തുകൊള്ളിക്കണ്ടത് എവിടെ എന്നു മാത്രം നിശ്ചയിക്കുക,
അല്ലതെ മറ്റൊന്നും ഓര്‍ക്കരുത് ആലോചിക്കരുത് ഇരയുടെ മുന്‍-പിന്‍ കാലം ആലോചിച്ചാല്‍,
അമ്പുകൊണ്ടാല്‍ അല്ലങ്കില്‍ വേട്ടയാടപ്പെട്ടാല്‍
ഇരയുടെ മനോഗതി ഇവയോക്കെ ചിന്തിച്ചാല്‍ ലക്ഷ്യമില്ലാത്ത വേട്ടയാവും...
വെറും ഒരു ഗോഗ്വാ വിളി.
വേട്ടക്ക് പോയി തിരികെ വന്ന് മൂരിയിറച്ചി വാങ്ങി കഴിക്കാം....
പിന്നെ എന്റെ ചുറ്റും ശബ്ദമുഖരിതമാവണം എന്നു മാത്രമാഗ്രഹിക്കുമ്പോള്‍
വെറുതെ കുറെ വേട്ട പട്ടികളും ആയി കാടിളക്കി ഒരോട്ടം,
അത് നല്ലതാണു ശരീരം ഒന്നിളകികിട്ടും.
വേട്ടക്കാരനും ഇരയും ഒന്നാണെന്ന് മനസ്സിലാക്കുന്ന ഒരു കാലം വരും .....
മൃഗങ്ങള്‍ വേട്ടയാടും പക്ഷെ അതവയ്ക്ക് ഭക്ഷണത്തിനു വേണ്ടി മാത്രം, അല്ലാതെ മൃഗങ്ങള്‍ വിനോദത്തിനു വേട്ടയാടാറില്ല.
വെറുതേ ഇങ്ങനെ ഒക്കെ ഒന്നു ചിന്തിച്ചു.... നിങ്ങള്‍ക്ക് യോജിക്കാം വിയോജിക്കാം
ചിത്രം ഗൂഗിളിനോട് കടപ്പട്