ക്ലാസ്സില്‍ നിന്ന് ഇറങ്ങി, സ്റ്റാഫ് റൂമിലേക്ക് പോകാന്‍ തോന്നിയില്ല ലൈബ്രറിയിലേക്ക് നടന്നു. ഭാഗ്യം ആരും തന്നെ ഇല്ല. നേരെ കമ്പ്യൂട്ടര്‍ സെക്‍ഷനില്‍ എത്തി മെയില്‍ ബോക്സ് തുറന്നു മെയില്‍ പരിചയമില്ലാത്ത ഐഡി .... ആരാണൊ എന്തോ, ഒരു വിശ്വം, സ്വയം പരിചയപ്പെടുത്തി രേണുകയുടെ ബ്ലോഗ് വായിച്ചിരുന്നു .. ചുവട്ടില്‍ നന്ദി എന്നു കുറിച്ചു അടുത്ത മെയില്‍ തുറന്നു .. മരുത് - മെസജ് അയച്ചിരിക്കുന്നു
മാന്ത്രികകുതിരക്ക് എന്താ രേണുകയോട് ഇത്ര ദ്വേഷ്യം ? ഞാന്‍ രേണുവിനോട് സ്ക്രാപ്പ് ചെയ്യുന്ന കൊണ്ട് മാത്രം മാന്ത്രികകുതിര എന്നെ അകറ്റുന്നു എന്താ സത്യാവസ്ഥ ഒന്നു പറയാമോ ?
ഒട്ട് നേരം ഞാന്‍ ആലോചിച്ചു.. മറുപടി ..ഇപ്പൊ വേണ്ടാ എന്ന് തീരുമാനിച്ചു ,ബാക്കി സെര്‍ഫിങ്ങ് തുടര്‍ന്നു.....
ഒരു മണിക്കൂര്‍ പോയതു അറിഞ്ഞില്ല... ഇറങ്ങി നടന്നപ്പോള്‍ ‘മരുത്’എന്ന 'പേരിനെ പറ്റി' -അങ്ങനെ പറയാന്‍ പറ്റൂ ... ആരോ!
പലയിടത്തും പോസ്റ്റ്കള്‍ വായിച്ചിട്ടുണ്ട്, ശക്തമായ ഭാഷ, നിശിത വിമര്‍ശനം,കാര്യങ്ങള്‍ പറയുമ്പോള്‍ അതു വ്യക്തമായി പറയുന്നു, നേരിട്ട് അറിയില്ല. അറിവില്ലായ്മയില്‍ നിന്ന് ഉടലെടുക്കുന്ന ചെറിയ ഭയം അതാണ് ആ പേരിനെ പറ്റി ഓര്‍ത്തപ്പോള്‍ തോന്നിയത്. ഇതിപ്പൊ എന്താണാവോ എനിക്ക് ഒരു മെയില്‍ ? ... ...
'മാന്ത്രികകുതിര' ..അവളെ പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് പാഞ്ഞു വരുന്ന മറ്റൊരു ചിത്രമുണ്ട് .സയാമീസ് ! സയലന്‍സറില്ലാത്ത ബൈക്കില്‍ ക്യാമ്പസിനെ വലം വയ്ക്കുന്നപോലെ, ഒര്‍കൂട്ടില്‍ എല്ലാവരുടെയും സ്ക്രാപ്പിലേയും സജീവ സാന്നിധ്യം .. വളരെ ഫ്രണ്ട്‌ലി ആണ് ചാറ്റിലും സ്ക്രാപ്പിലും മെയിലിലും ആയി വരും പല ഹെല്‍പ് ഫുള്‍ റ്റിപ്സും കിട്ടും
പരന്ന വായന പങ്കുവയ്ക്കാന്‍ മടിയും ഇല്ലാ, ആകെ കൂടി ശബ്ദമുഖരിതം, അതാണ് സയാമിസ്.
നല്ല ഒരു സുഹൃത്ത് എന്നു തോന്നിപ്പിക്കും പോലെയുള്ള അവനെ, ഒട്ടുമിക്കവര്‍ക്കും ഇഷ്ടം..
അടുത്ത രണ്ടു ദിവസങ്ങള്‍ അവധി എങ്കിലും രാവിലെ തന്നെ എണിറ്റു പ്രഭാതത്തിന്റെ ഭംഗി അത് കാണാന്‍ ഒരു ദിവസം.. മറ്റുള്ള ദിവസങ്ങളില്‍ ഒന്നും പ്രഭാത ഭംഗി ആസ്വദിക്കാറില്ലന്ന് തൊന്നുന്നു.. ഞാന്‍ ഇന്ന് അതു തന്നാ അലോച്ചിക്കുന്നത്..ഒറ്റ പാച്ചില്‍ ആണ്. ഞായറാഴ്ച ഇങ്ങനെ സുഖമുള്ള ഒരു അലസതയില്‍ ഒരു കപ്പ് കാപ്പിയും ആയി മനസ്സിന്റെ പുല്‍മേടുകളില്‍ അലയുക. പുല്‍നാമ്പില്‍ തങ്ങി നില്‍ക്കുന്ന മഞ്ഞുതുള്ളി, വെയില്‍ ഏറ്റ് തിളങ്ങുന്ന ആ മഞ്ഞുതുള്ളിയെ ആണ് ഞാന്‍ നോക്കിയത് പിന്നെ ആ വെയിലില്‍ ബാഷ്പമായി അല്പനേരത്തിന് ശേഷം ആ മഞ്ഞു തുള്ളി ഇല്ലാതാവും.അതെ.. ആ മഞ്ഞുതുള്ളിക്കു എന്തു ആഹ്ലദമാണ് പുല്‍ നാമ്പിനെ പുണരാന്‍ അതുപോലെ വെയിലിനും..
ഇന്നു ജീവിക്കാം പിന്നെ മരിക്കാം നന്നായി ജീവിക്കാം ആരെയും നോവിക്കാതെ.....
എല്ലാ തിങ്കളാഴ്ചയും മുറു മുറുത്തു കൊണ്ടാ ഉണരുന്നതു തന്നെ, ഒരിക്കലും പൊരുത്തപെടാനാവാത്ത 'തിങ്കളാഴ്ചപ്രഭാതം'!കാലത്തെ രണ്ടു ബസ്സ് മാറി കയറി ഒരു മണിക്കുറ് യാത്ര ചെയ്തു വേണം സ്കൂളില്‍ എത്തുവാന്‍...വൈകിട്ടും അതുപോലെ, ..മലയാളം വായിക്കാനും എഴുതാനും വല്ലാത്തൊരിഷ്ടമാ അതു കൊണ്ട് 12 :00 മണിവരെ വായിക്കും അല്ലങ്കില്‍ എഴുതും. കുറെ ഓണ്‍ലൈന്‍ സൌഹൃദവും ഉണ്ട്. കാലത്ത് മെയില്‍ നൊക്കി .. ആദ്യം തുറന്നത് മരുതിന്റെ മെയില്‍
എന്റെ ഈ മെസ്സേജിന്റെ റിപ്ലയ് വേഗം തന്നെ തരുമെന്നു പ്രതീക്ഷിക്കുന്നു... ഇനി ഒരു മറുപടി എഴുതാതെ വയ്യാ എന്തെഴുതണം എന്ന് ഒരു രൂപവുമില്ല, വീക്കെന്‍ഡില്‍ ഈ കാര്യം തന്നെയാ ചിന്തിച്ചതു എങ്ങും എത്തീല്ലന്ന് മാത്രം .. കാലത്ത് രണ്ട് അവര്‍ ഫ്രീ ആണ് മറുപടി കുറിക്കുക തന്നെ, എങ്ങനെ കുറിക്കണം ഒരു രൂപവുമില്ല
മരുത്,
എല്ലാ സുഹൃത്തുക്കള്‍ക്കും തന്നെ ഞാന്‍ സ്ക്രാപ്പ് ഇടുന്നുണ്ട്,അതു തങ്കള്‍ക്കുംകിട്ടി ഒരു സ്നേഹാന്വേഷണം അല്ലാതെ അതില്‍ കുടുതല്‍ ഒന്നും ഞാന്‍ അയക്കാറില്ല,താങ്കള്‍ ആണ് എന്റ്റെ സ്ക്രാപ്പ് ബുക്കില്‍ ആദ്യം മെസേജ് ഇട്ട് തുടങ്ങിയത് പിന്നെ ചില പോസ്റ്റുകളും കണ്ടിരുന്നു ..നന്നായി മലയാളം എഴുതുന്ന ഒരു വ്യക്തി എന്ന് നിലയില്‍ ഞാന്‍ താങ്കളെ ശ്രദ്ധിച്ചിരുന്നു,ഇത്രയും താങ്കളുടെ മെസേജിനുള്ള ആമുഖം ...ഞാന്‍ ആരുമായും ഒരു വിരോധവും വചു പുലര്‍ത്തുന്നില്ലഎനിക്ക് എന്തു പറയണം എന്നറിയില്ലാ ഞാന്‍ സയാമീസ് വഴി ആണ് 'മാന്ത്രികകുതിര'യെ അറിയുന്നത്,..
ഞാന് കണ്ടിട്ടില്ലാ, കുറെ നാളായി എന്നോട് ചാറ്റ് ചെയ്യാറുമില്ലാ...എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് പ്രശ്നമൊന്നുമില്ലാ നിഴലിനോട് ആരും പട വെട്ടാറില്ലാല്ലോ!
രേണുക.
ഇങ്ങനെ ഒരു മറുപടി ഇട്ടശേഷം സ്ക്രാപ്പില്‍ പരതുമ്പോള്‍ മരുതിന്റെ സ്ക്രാപ് "അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും മറ്റുള്ളവരെ അധിക്ഷേപിക്കാനുള്ളതായിരിക്കരുത്
രേണു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു മറുപടി എഴുതാനുള്ള മൂഡില്‍ ആരുന്നു അതിങ്ങനെ ആയി....
“എന്റെ ശരി നിന്റെ വീക്ഷണത്തില്‍ തെറ്റാവാം
നിന്റെ ശരി എനിക്ക് ശരിയാവണം എന്നു ഇല്ലതാനും .....”
ഇതാകെ പൊല്ലാപ്പ് ആവുമൊ? സ്വസ്ഥമായി ഇനിയുള്ള കാലം പോകാനാവില്ലേ? .. ജോലി വീട് ഈ റൂട്ട് മാത്രമായി ആകെ ഒറ്റപെട്ടപ്പോള്‍ സ്വതവേ മിതഭാഷിയും എന്നാല്‍ എപ്പോഴും വിവരത്തോടെ തീരുമനം പറയുകയും ചെയ്യുന്ന മനു ആണ് ഓണ്‍ ലൈന്‍ മലയാളം വായന എന്ന് ഐഡിയ തന്നത്.
കുറെ ദിവസത്തേക്ക് ഒരു അനക്കവും ഇല്ലായിരുന്നു,മെയിലൊ മെസേജൊ സ്ക്രാപ്പൊ ഒന്നും,അകാരണമായ ഒരു ഭയം മനസ്സിനെ പിടി കൂടി അവന്‍ തിരിച്ച് പ്രതികരീക്കുമെന്നും, വാക്ക് കൊണ്ടു പോലും സഹായിക്കന്‍ ആരും ഉണ്ടാവില്ലന്നും, മാനസീകമായി വല്ലതെ ഞെരുങ്ങാന്‍ പോകുന്നു എന്നു ഉള്ളില്‍ ഇരുന്നാരോ പറയും പോലെ.....ഫലമൊ? ഓണ്‍ ലൈന്‍ വന്നു കഴിയുമ്പോള്‍ ചില പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടിയുടെ'മാനസീകാവസ്ഥയോടെ
സമയം നോക്കും പിന്നെ കോണ്ടാക്റ്റ് ലിസ്റ്റ് നോക്കും' ഈ നിറങ്ങള്‍ മങ്ങിയ ഗോളങ്ങളിലേക്ക്, അതു പച്ചയോ ചുവപ്പൊ എപ്പോഴാകും?
നെര്‍വസ് നെസ്സ് മാറ്റാന്‍ എന്തു ചെയ്യണം എന്നറിയാതെ വീണ്ടും ഒരു കട്ടന്‍ കാപ്പിയുടെ പിറകെ പോണു
ഇടയ്ക് ഓര്‍ത്തു, എന്റെ പൊട്ടത്തരത്തിനു കേറി മറുപടിയും കുടഞ്ഞിട്ടു ഇനി എന്താവുമോ ? ആരോടെങ്കിലും ഒന്നു പറയണം പക്ഷേ ആരോട് ?
ഉള്ളിലെ പേടി നിമിഷം വച്ചു വളര്‍ന്നു.... സയാമിസിനെ കണ്ടിരുന്നെങ്കില്‍ അവനും ഈയിടെ തിരക്കാണ് നെറ്റ് ഇല്ല്ലാ . ..അങ്ങനെ ഒരനക്കവും ഇല്ലാതെ മനസ്സ് അല്പം ഒന്നു ശാന്തമായ ഒരു ശനിയാഴ്ച ചാറ്റ് ബൊക്സ് ഓറഞ്ചു കളറായി !
ഹമ്മെ ദെ വന്നിരിക്കുന്നു! ......പക്ഷേ ഭയന്ന പോലെ ഒന്നുമുണ്ടായില്ലാ വളരെ മൃദുവായി മാന്യമായി കാര്യങ്ങള്‍ പറഞ്ഞു. മകളെ ജീവനും മുകളിലായി സ്നേഹിക്കുന്ന അച്ഛന്‍ ..എത്രയോ മൈലുകള്‍ ദൂരെ ആയിട്ടും സ്വന്തം അച്ഛന്റേ കാല്‍ മനസ്സാലെ തൊട്ടു വന്ദിച്ച് ദിവസം ആരംഭിക്കുന്ന മകന്‍, ഭാര്യയുടെ ആശകള്‍ക്ക് വിലകല്‍പ്പിക്കുന്ന ഭര്‍ത്താവ്, ജീവിത മൂല്യങ്ങള്‍ മാനിക്കുന്നവന്‍, പറയുന്ന വാക്കും പ്രവര്‍ത്തിയും തമ്മില്‍ അന്തരമില്ലാത്തവന്‍ .....
പുറത്ത് തകര്‍ത്ത് മഴപെയ്യുന്ന ആ ദിവസം,
കുറെ നേരം ചാറ്റ് ചെയ്തു ഒടുവില്‍ യുഗങ്ങളായി തൊട്ടടുത്ത് നിന്ന ആള്‍ എന്ന പ്രതീതി ജനിപ്പിച്ചു കൊണ്ട് പോയി, വല്ലാത്ത ഒരാശ്വാസം തോന്നി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു പച്ച മനുഷ്യന്‍ !!
ശരിയാ.. നമ്മള്‍ എന്തിനാ വല്ലവരുടെയും കാര്യത്തില്‍ കാടു കയറുന്നെ ഹഹാഹ് രേണൂന്റെ മായാജാലം, മെയില്‍ ഇടൂ എന്നു പറഞ്ഞ് പിരിഞ്ഞു.
പിന്നെ എപ്പൊഴോ വന്ന മെയിലില്‍ സമയക്കുറവാണു കാരണം..പിന്നെ എന്തു എഴുതണം എന്നു അറിയാന്‍ വയ്യാത്ത അവസ്ഥയും.. നിന്റെ വരികള്‍ക്കു മുമ്പില്‍ ഞാന്‍ അലിഞ്ഞ് ഇല്ലാതാവുന്ന ഒരു പ്രതീതി..എന്തേ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല.. അറിയില്ല.. ഉത്തരം ലഭിക്കാത്ത പല ചോദ്യങ്ങളില്‍ ഇതും കൂടീ...
ഇപ്പോള്‍ നീ എനിക്കു ആരാണ്?. അമ്മയോ സഹോദരിയോ സുഹൃത്തോ കാമുകിയോ ? അറിയില്ല.... എന്തായിരുന്നാലും ഈ പരുക്കന്‍ മനസ്സില്‍ ചലനങ്ങളും പിന്നീട് ഓളങ്ങളും സൃഷ്ടിച്ചു കൊണ്ടു നീ തന്നെ മുന്നേറുന്നു.... എവിടെയും തോല്‍ക്കാന്‍ മനസ്സില്ലാത്ത ഞാന്‍, നിന്റെ മുമ്പില്‍........ ...
വായിച്ചപ്പോള്‍ മനസ്സില്‍ ഒരു നിര്‍വചിക്കാന്‍ ആവാത്ത എന്തോ ഒരു വികാരം തോന്നി...
തീ കാഞ്ഞ് നിന്റെ അരുകില്‍, നിലാവില്‍ കുളിച്ച ആ നക്ഷത്രങ്ങള്‍ നിറഞ്ഞ മാനം നോക്കി ഇരിക്കും പോലെ !
നീ എന്റെ മനസ്സിന്റെ ഏതു ഭാഗമാണ് അപഹരിച്ചതെന്ന് എനിക്കറിയില്ല അങ്ങനെ ഒരു മനസ്സ് എനിക്കുണ്ടെന്നുപോലും ഞാന്‍ അറിയുന്നത് ഇപ്പൊഴാണ്.
നീ എനിക്കാരാ എന്ന ചൊദ്യം ഞാനും നീയും ഒരേ സ്വരത്തില്‍ ചോദിക്കാതെ ചോദിച്ചപ്പൊള്‍ മാത്രം...........
ഞാനും നീയുമായി ഉള്ള സൌഹൃദത്തിനു എന്തു പേരിട്ട് വിളീച്ചാലും ശരി..
നീ പരുക്കന്‍ എന്നു പറയുമ്പോഴും എനിക്ക് നിന്റെ മൃതുലമായ ഭാവം മാത്രമാണല്ലൊ കാണാന്‍ അനുഭവിക്കാന്‍ കിട്ടുന്നത്, നീ എന്നെ വിളിക്കുന്നത് ....ശബ്ദം ശ്രവിക്കുന്നത് ... ഒപ്പം സമയം ചിലവിടുന്നത്..
..ദ്വേഷ്യത്തോടെ നമ്മളുടെ ആദ്യ ചാറ്റ് തുടങ്ങുന്നത് എന്ന് നീ പറയുന്നു...എനിക്ക് അന്നും ഇതാ ഒരു ബന്ധം തുടങ്ങുന്നു എന്ന ഒരു തോന്നലാ വന്നതു ......... അതു ശരിയുമായി...
കുറെ ദിവസം നിന്റെ മെയില്‍ ഇല്ല നിന്റെ സ്ക്രാപ്പ് ഇല്ല എനിക്ക് വല്ലാത്ത പറഞ്ഞറിയിക്കാന്‍ വയ്യാത്ത വിഷമം ആയിരുന്നു ..
ഞാന്‍ എന്നൊട് ചോദിച്ചു എന്താ എന്താ എനിക്ക് പറ്റിയത് എന്ന് ..
ഒരു ഉത്തരവും മനസ്സില്‍ വന്നില്ല. ആകെ ഒരു ശൂന്യത ...
ശൂന്യത എന്ന് പറയുമ്പോള്‍ നിനക്ക് മനസ്സിലാവുമോ ? ആകെ ഇരുട്ട് ഒറ്റപെടല്‍ നിശബ്ദത ഇതൊക്കെ മനസ്സില്‍ അനുഭവിക്കുക എന്നു പറഞ്ഞാല്‍ ശരിക്കും ഞാന്‍ ഇതിനു മുന്‍പ് അറിഞ്ഞിട്ടില്ല ഇതു പോലെ ഒരവസ്ഥ ...
ആരാ? എന്താ? ആ സ്വരമൊ മുഖമോ എനിക്ക് അറിയാഞ്ഞപ്പൊഴും എങ്ങനെ ഞാന്‍ ഇത്ര ആകൃഷ്ടമായി എന്നു ഞാന്‍ ഓര്‍ത്തു.. പിന്നെ തനിയെ പറഞ്ഞു വരില്ല ഇനി ഒരിക്കലും.
ആരോ.... വന്നു...പൊയി..
അവിടെ വികാരങ്ങള്‍ക്ക് സ്ഥാനമില്ല..... പെട്ടന്ന് ഒരു ദിവസം എനിക്ക് നിന്റെ മെയിലുകള്‍ .....
വായിക്കാന്‍ ആവാതെ ഞാനിരുന്നു. കണ്ണ് നിറഞ്ഞു വീണ്ടും നീ വന്നു.........................
ഇപ്പൊള്‍ ഞാന്‍ ചോദിക്കട്ടെ എല്ലാവര്‍ക്കും കാണും അല്ലെ മനസിനുള്ളില്‍ ഒരു സൌഹൃദം ഒരു കൂട്ട് ആരോടും പറയാന്‍ വയ്യാതെ വിങ്ങുന്ന മനസ്സിന്റെ തേങ്ങലുകള്‍ പങ്കു വയ്ക്കാന്‍ മറ്റൊരു മനസ്സ് ..
അല്ല അങ്ങനെയാ വേണ്ടത്. അല്ലേ ?
♥♥♥♥♥♥♥♥ Happy Valentine Day♥♥♥♥♥♥♥