പടിവാതില്‍ കൊട്ടിയടച്ചവനന്നാ
ദിവസത്തിന്റെ നിരര്‍ത്ഥതയോതി,
മുഖമൊട്ടുതിരിക്കാതെ മുന്നൊട്ട്!!
സ്വപ്നങ്ങള്‍ക്കായവള്‍ ചാലിച്ചനിറക്കൂട്ടും
തട്ടിയെറിഞ്ഞവനോടീ മുന്നോട്ട്!!
തികട്ടിവന്നയേങ്ങലവള്‍ കടിച്ചിറക്കി,
മിഴിനീര്‍തുളുമ്പാതെ കണ്ണിലണകെട്ടി.
വഴിക്കണ്ണുമായവള്‍ വേലിക്കല്‍നില്‍കവേ,
“ദാ,എത്തി”യെന്നേതോ കാറ്റിന്റെ മര്‍മ്മരം!
പണ്ടെന്നുമവനെക്കാക്കും മാഞ്ചോട്ടി-
ലുരുകുന്ന നെഞ്ചിനെ മരത്തോടൊട്ടി-
ച്ചവനെയൊരുനോക്കുകാണുവാ-
നൊരുവാക്കുമിണ്ടുവാന്‍ മോഹിച്ച്,
പാതിമറഞ്ഞവള്‍ നില്‍ക്കവേ...
അവന്‍ വീണ്ടും കടന്നുപോയ് വേഗം!
ദുഃഖങ്ങളുള്ളിലൊരു നിശ്വാസമാകവേ
കേട്ടൂ പിന്നില്‍നിന്നവന്റെ മൃദുജല്പനം,
“എന്നെ ആര്‍ക്കും കാണാന്‍ കഴിയില്ലാ!”
ഒന്നു ഞെട്ടിയൊ? ശ്വാസം നിലച്ചുവോ?!
പിന്നെയാ നില്‍പ്പിലവളഹല്യയായ്,
ശിലയായ് , ദേവന്റെവരവും കാത്താ
പാദസ്പര്‍ശനത്തിനായ് കാതോര്‍ത്ത് ..!!
Thursday, September 27, 2007
Saturday, September 15, 2007
ഒരു മിന്നല്പിണര് പോലെ അവള̴്....
"അപ്പൂ, കുട്ടികളെയും കൊണ്ട് ഇന്നു സ്വിമ്മിങ്ങിനു പോകണം."
സാമന്യം നല്ല ചൂടുണ്ട് അലസമായി ഒരു തണുത്ത ബിയറുമായി പോര്ച്ചിലിരിക്കുമ്പോഴാണ് ആശ വിളിച്ചു പറയുന്നത്. ഇന്ന് ഇനി എനിക്കു രക്ഷപെടാന് പറ്റില്ല. കുറേ ദിവസമായി ഓരോ ഒഴിവു പറയുന്നു. ഈ സമ്മര് മുഴുവന് അവളാണ് കുട്ടികളെ എല്ലായിടവും കൊണ്ടു പൊയത് .
"അപ്പൂ ഒന്നിനും മൂന്നിനുമിടക്കാ മറക്കണ്ടാ" ആശ ഓടിക്കഴിഞ്ഞു. അവളങ്ങനെയാ ഉണരുമ്പോള് മുതല്, ഏതു നെരവും ജോലിത്തിരക്ക്,
ഞാനെന്ന അടിസ്ഥാന മടിയനന് നേര് വിപരീതം .
കുട്ടികളെ റെഡിയാക്കി 12:30 ഓടെ ഞാന് പുറപ്പെട്ടു പൂളില് സാമാന്യം തിരക്കുണ്ട് കുട്ടികളെ വിട്ടു. ഇനി ഒന്നര മണിക്കൂര് ഇവിടിരിക്കാം ഡൈവിങ് ബോര്ഡിന് നേരെയുള്ള ഒരു തണലില് ഞാന് ഇരിപ്പുറപ്പിച്ചു..
അപ്പോഴാണ് ഒരു പറ്റം പെണ് കുട്ടികള് കടന്നു വന്നത്. സൈഡിലുള്ള ഷവര് ആന്റ് ചെയ്ഞ്ച് റൂമിലേക്ക് അവര് കയറിപ്പോയി.. കൂട്ടത്തില് വേറിട്ടു നിന്ന അവള് ഒരു മിന്നല്പിണര് പോലെ എന്റെ കണ്ണില് പെട്ടു.. ഞാന് അത്യന്തമാകാംക്ഷയോടെ ആ വാതില് തുറക്കുന്നതും നോക്കി ഇരുന്നു.. ഒരു 10 മിനിറ്റിനുള്ളില് എന്തിനൊക്കെയായി വെറുതെ ചിരിച്ചു കൊണ്ടു ആ കുട്ടികള് വന്നു. എല്ലാം കൌമാരക്കാരും കൌമാരം വിടപറയുന്നവരും! ഹോ ഇതെന്തൊരു നയന വിരുന്ന്... ഞാന് അക്ഷരാര്ത്ഥത്തില് ജ്വല്ലു വിട്ടു നോക്കി ഇരുന്നു. അതാ ഏറ്റവും പിറകില് അവള്, കണ്ണെടുക്കാന് തോന്നിയില്ലാ! എന്തൊരു സൌന്ദര്യം ഏകദേശം അഞ്ചര അടിയോളം പൊക്കം സ്വര്ണതലമുടി നീണ്ട മൂക്ക്, വിടര്ന്ന കണ്ണുകള്, ഒരു ചെറു പുഞ്ചിരിയോടെ അവള് നടന്നു വരികയാണ്, കറുപ്പും ചുവപ്പും പടമുള്ള ആ സ്വിം സൂട്ടില് അവളുടെ സൌന്ദര്യം തെളിഞ്ഞു.
ആ നീണ്ട കൈ കാലുകള് ഓരോ മാംസപേശിയും സൃഷ്ടി കര്ത്താവിന്റെ കരവിരുത് വിളിച്ചു പറയുന്നു, ഒതുങ്ങിയ അരക്കെട്ട് നിറഞ്ഞ മാറിടം അതാ അവള് എന്റെ മുന്നിലെത്തി കൂടെയുള്ള പെണ്കുട്ടികള് ചിലച്ചു ചിരിച്ചു...
ഇത്ര ലഘവത്തോടെ ചിരിക്കാന് ഈ പ്രായത്തിലേ കഴിയൂ. അവളെ മറ്റുള്ളവരില് നിന്നു വേറിട്ട് തോന്നിയതു അവളുടെ പോസ്ചര് കൊണ്ടു തന്നെ.. അവള്ക്കു തന്നത്താനറിയാം അവളുടെ കൈ മുതല് ആ സൌന്ദര്യം ആണെന്ന്. അവളെ കണ്ടാല് ആരുടെയും ശ്വാസം ഒരു നിമിഷം നിലച്ചു പോകും. അതാ അവള് ഞാനിരിക്കുന്നതിനു മുന്നിലുള്ള ഡൈവിങ്ങ് ബൊര്ഡിനരികിലെത്തി ഓരോരുത്തരായി പൂളിലേക്ക് ചാടിയിറങ്ങി അവള് അവളുടെ റാപ്പ് ഊരിയിട്ടു റ്റൂ പീസ് സൂട്ടില് ആ നില്പ് ഹോ! എന്റെ പെരുവിരലില് നിന്നൊരു തരിപ്പ്..... ഏറ്റവും ഒടുവിലായി ഡൈവിങ്ങ് ബോര്ഡില് അവള് എത്തി, ഒരു മിനിറ്റ് അങ്ങനെ നിന്നു രണ്ടു കൈകളും മേല്പ്പോട്ട് ഉയര്ത്തി...... ഇതുപൊലൊരു കാഴ്ച എന്റെ ആയുസ്സില് കണ്ടിട്ടില്ലാ. ഒരു സൌന്ദര്യ മത്സരത്തിലെ വിധി കര്ത്താവിന്റെ കൂര്മതയോടെ ഞാനവളെ കൃത്രിച്ചു നോക്കി. ഒരു കുറ്റവും പറയാനില്ലാ..
സൃഷ്ടാവിന്റെ ഒരു പിഴവും പറയാന് പറ്റാത്ത ഒരു സമ്പൂര്ണ സൃഷ്ടി... അതാ അവള് വെള്ളത്തിലേക്കു കുതിച്ചു... ആ നീണ്ട പൂളിന്റെ ഒരറ്റം മുതല് മറ്റേ അറ്റം വരെ അവള് നീന്തിതുടിക്കുന്നത്, മതിവരുവോളം ഞാന് കണ്ടിരുന്നു. എന്റെ അരികിലേക്ക്, പിന്നെ നീന്തി നീന്തി മറ്റെ അറ്റത്തേക്ക്. പോയല്ലോ എന്നു കരുതുമ്പോഴേക്ക് വീണ്ടും എന്റെ അരികിലേക്ക്, ഈ മദ്ധ്യാഹ്നം ഞാന് ശരിക്കും ആസ്വദിച്ചു. കുട്ടികളെ കൂട്ടി തിരികെ ഡ്രൈവ് ചെയ്തപ്പോള് ആലോചിച്ചത്,
വീട്ടിലെത്തുമ്പോള് ആശയോട് പറയണൊ? വേണ്ട സന്തുഷ്ടമായ ദാമ്പത്യത്തില് ഇതൊരു സ്വകാര്യ സുഖമായി മനസ്സില് സൂക്ഷിക്കാം.....
അതാ വതില്ക്കല് ആശ!!
അവളുടെ കവിളില് തട്ടി കൊണ്ട് മെല്ലെ ചെവിയോട് ചേര്ന്ന് പാടി......
"നിന്നേ കരവലയത്തിലൊതുക്കുവാന് ഒന്നു.... ഹു.. ഹു.ം ം ം ...."
മൂളിപ്പാട്ടുമായി നീങ്ങിയപ്പൊള് ആശ എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു...
നമ്പര് 20 മദ്രാസ്സ് മെയിലിലെ മോഹന്‍ലാല്‍ന്റെ ഡയലോഗ് ഓര്ത്തു
"കണ്ടാ ആണുങ്ങള് ഡിലു ചെയ്യുന്നത്..... ഹ ഹ ഹ"

Wednesday, September 12, 2007
എന്റെ ആദ്യത്തെ ആത്മഹത്യാ ശ്രമം...........

മാളുട്ടീടെ നൊമ്പരങ്ങള് - 2
ഞാന് ആത്മഹ്ത്യ ചെയ്യാന് തീരുമാനിച്ചു.
അന്നു ഒരു ഏഴു വയസ്സില് തഴേ പ്രായം കാണു അങ്ങനെ പറയുന്നതു എനിക്ക് പ്രായം ഒറ്മ്മ ഇല്ല.
ആങ്ങള ജനിച്ചില്ല അവന് ജനിച്ചപ്പൊ എനിക്ക് ഏഴുവയസ്സ് കഴിഞ്ഞിരുന്നു.
ഒരു ദിവസം വീട്ടില് അച്ഛനും അമ്മയും ഇല്ലാ,ഞാന് എന്തൊ ഒക്കെ ചെയ്തു നടന്നപ്പൊള്
അച്ഛന്റെ ഓഫീസ് റുമില് കയറി, അവിടെ നിരൊധാനാജ്ഞാ ഒള്ളതാ കയറരുതു എന്ന്.
അപ്പൊ അച്ഛന് ഇല്ലാത്തപ്പൊഴ് കയറി ആ മേശലുള്ള തൊക്കെ ഒന്നു കാണണം
അങ്ങനെ ഒരു ചിന്ന ആശൈ .അത്രേ ഒള്ളു.
കുറെ ചെത്തിക്കുര്‍പ്പിച്ച പെന്‍സില്, ചുവപ്പ്, നീല,പച്ച, കറുപ്പ്, മഷിക്കുപ്പികള്, പല തരം പേനകള്,
ബ്ലൊട്ടിങ്ങ് പാഡ്, റബറ്, മുട്ടുസൂചി, ഇങ്ക് പാഡ്, അതു തുറന്നു കൈ കൊണ്ട് ഒന്നു പിടിച്ചൂ കൈ നിറയെ അതിലെ മഷി, അതു കാര്യമാക്കില്ല,വേട്ട തുടര്‍ന്നു ..
മേശയില് നല്ല ഒരു മേശവിരിയുണ്ട്..(അമ്മേ ഭാഷയില് ആപ്ലിക്ക് വര്‍ക്ക് ചെയ്തതു )
കൈവിരല് പാടുകള് അവിടെ ഒക്കെ പതിച്ച് ഞാന് ..ജൈത്രയാത്ര തുടരുകയാണ് .
ഞാന് സൌകര്യാര്‍ത്ഥം മേശേല് ഇരുന്നു.
ആ പച്ച മഷിക്കുപ്പി കാണാന് ഒരു ശേലാരുന്നു, അതു കൈയിലെടുത്തു ,
അത്രെ അറിയാവു പിന്നെ എല്ലാം വളരെ പെട്ടന്നാരുന്നു.
മഷിക്കുപ്പി പൊട്ടി.മേശവിരിയിലും,എന്റെ ഉടുപ്പിലും,നിലത്തും,ആകെ പ്രശനമായി.
ക്രൈം സീന് ...
അപരാധിയായ ഞാന്! കൈയ്യബദ്ധം പറ്റി .
അതറിയം അടി ഓറപ്പാ അതീന്ന് രക്ഷപെടാന് ഒരു മാര്‍ഗവും ഇല്ലാ..
ചാവുകതന്നെ. തീരുമാനിച്ചു,
അപ്പൊ എങ്ങ്നെ ചാകും? തല പൂകഞ്ഞ് ആലോചിച്ചു.
അവിടെ ഒരു ദിവസം ഒരു കോഴികുഞ്ഞു ചത്തു,
ഒറ്റാലില് ഇട്ടതാ വെയിലു കൊണ്ടാ ചത്തേ.
അന്നു അമ്മ ജൊലിക്കാരിയെ ഒത്തിരി വഴക്കു പറഞ്ഞു അതിനെ വെയിലത്തിട്ടിട്ടാ ചത്തെ എന്ന്.
അപ്പൊ ചാവാന് വഴി തെളിഞ്ഞു ഞാന് പൊയി വെയിലത്തു കിടന്നു.
വെയിലു തീരുവോളം,
വെയിലും കൊണ്ടു,
ചത്തുമില്ല
കിട്ടാനുള്ള പൂശ് കിട്ടുകേം ചെയ്തു
പിന്നെ മുതല് മുറിപൂട്ടി ഇട്ടിട്ടാ അവരു പുറത്തു പോകാറ്.
അങ്ങനെ ഒത്തിരി ഒണ്ട് മാളുട്ടീടെ നൊമ്പരങ്ങള്

Tuesday, September 4, 2007
മാളൂട്ടിയുടെ നൊമ്പരങ്ങള്‍....
മാളൂട്ടിയുടെ നൊമ്പരങ്ങള്‍....
(ഓര്‍മ്മയില്‍ നിന്നു പഴംകഥകള്‍ പറ്ഞ്ഞപ്പോള്‍ അവന്‍ എന്നൊട് ചോദിച്ചു “ഇതൊക്കെ എഴുതിക്കുടെ?”
ഞാന്‍ :- അയ്യയ്യോ ഒഴുക്കിന് എഴുതാന്‍ എനിക്കറിയില്ലാ,
“പിന്നെ ഇപ്പൊ പറയുന്നാതൊ?”എന്നായി അവന്‍.
ഞാന്‍:- “ഹൊ അതു നിന്നോടല്ലെ?”
“അതു തന്നാ പറഞ്ഞേ എന്നോട് പറയുവാ എന്നു വിചാരിച്ച് എഴുതിക്കേ.”
ഇങ്ങനെ എന്നെ എഴുതാന്‍ പഠിപ്പിച്ച എന്റെ പ്രീയപ്പെട്ട ചങ്ങാതി എന്റെ ഈ കഥ ഞാന്‍ നിനക്ക് സമര്‍പ്പിക്കുന്നു. നീ എന്നെ ഒര്‍ക്കുന്നുണ്ടോ? ..എതായാലും എനിക്ക് ഞാന്‍ ഓരോ വാക്ക് എഴുതുമ്പൊഴും നിന്നെ മാത്രമെ ഓര്‍ക്കാന്‍ കഴിയുന്നുള്ളു......എന്റെ പ്രീയാ ചങ്ങാതിക്ക് “മാളൂട്ടിയുടെ നൊമ്പരങ്ങള്‍”.......)
തങ്കച്ചിയെ കണ്ടാല്‍ ചെറിയ കുട്ടിയാണ് .പക്ഷേ അവളുടെ താഴേയുള്ളവര്‍ സ്കൂളില്‍ പോകുന്നുണ്ട്.തങ്കച്ചി വീട്ടിലിരിപ്പാണ്, അവള്‍ ആരോടും മിണ്ടുന്നതു ഞാന്‍ കണ്ടിട്ടില്ലാ, ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും തങ്കച്ചി മുറ്റത്ത് ഇരുന്നു കളിക്കുന്നുണ്ടാവും, ഒറ്റക്ക്. കളിക്കുന്നതിനിടക്ക് തങ്കച്ചി മണ്ണുവാരി തിന്നും അതുകണ്ടാല്‍ ശാന്തേച്ചി വന്ന് അടികൊടുക്കും, അപ്പൊള്‍ തങ്കച്ചി ദയനീയമായി കരയുന്നതു കേള്‍ക്കാം
ഒരു ദിവസം, അന്ന് സ്കൂള്‍ ഇല്ലാ, ഞാന്‍ വീടിന്റെ പിറകുവശത്തുള്ള തോട്ടരുകില്‍ കൂടി നടക്കുമ്പൊള്‍ തങ്കച്ചി അതാ തോട്ടരുകില്‍ ഇരിക്കുന്നു മണ്ണ് വാരി തിന്നുന്നുമുണ്ട് അവളുടെ അടുത്ത് ആരുമില്ലാ. മഴക്കാലമായതിനാല്‍ തോട്ടില്‍ സാമാന്യം വള്ളമുണ്ട്. ഞാന്‍ വേഗം ഇറങ്ങി തങ്കച്ചിയെ എടുത്തു,ഞങ്ങളുടെ പറമ്പില്‍ കൂടി നടന്നു അവളുടെ വീട്ടിലേക്ക് ,തങ്കച്ചിയുടെ വീടടുത്തു ഞാന്‍ നോക്കുമ്പോള്‍ ആ വഴിയുടെ വളവില്‍ അമ്മ റിക്ഷായില്‍ വരുന്നു,എന്നെ കണ്ടൊ ? അറിയില്ലാ ഞാന്‍ തങ്കച്ചിയെ ശാന്തേച്ചിയെ ഏള്‍പ്പിച്ച് ഒറ്റ ഓട്ടം.അമ്മ വീടെത്തും മുന്നേ ഞാന്‍ അകത്തു കടന്നു. അമ്മ വെള്ളം പോലും കുടിക്കും മുന്‍പേ എന്നെ വിളിച്ചു കൈയില്‍ മുറ്റത്തു നിന്നു ഒടിച്ച ഗ്രീന്‍സിന്റെ വടിയുണ്ട്. അടി തുടങ്ങി. തോളത്തും മുതുകത്തും അടി എത്രയോ നേരം തുടര്‍ന്നു ഞാന്‍ നിന്നു കൊള്ളുകയാണു, ഞാന്‍ തങ്കച്ചിയെ എടുത്തതിനാണു അടി, നല്ല വേദനേടുക്കുന്നുണ്ട് ഞാന്‍ കരയുന്നില്ല മിഴിച്ചു നൊക്കി നില്‍ക്കുകയാണ്.
“തുറിച്ചൂ നോക്കുന്നോഅസത്തെ?” അതായി അടുത്ത കുറ്റം അടി തുടര്‍ന്നു, എന്നെ അടിച്ചാല്‍ കരയുന്നത് എന്റെ അനിയത്തിയാന്ണ്. കൂടെ കോറസ്സ് ആയി അതിനു താഴെയുള്ളാവരും, ഒടുവില്‍ വടി വലിച്ചെറിഞ്ഞ് അന്ന് അമ്മ പറ്ഞ്ഞോണ്ട് പോയതു ഇന്നെന്ന പൊലെ ചെവീല്‍ മുഴങ്ങുന്നു,
“ഹും! അവള് പോയിരിക്കുന്നു മന്ദപുത്തിയെ പൊക്കി എടുക്കാന്‍” ........
അന്നും ഇന്നും ഞാന്‍ ചെയ്ത തെറ്റ് എനിക്കു മനസ്സിലാവുന്നില്ലാ, എന്നു മാത്രമല്ല, കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഞാന്‍ ചെയ്ത ശരി തിരിച്ചറിയുകയും ചെയ്ത ആ ഒരു മുഹൂര്‍ത്തത്തില്‍ ഞാന്‍ ബുദ്ധിമാന്മാരെ അതിബുദ്ധിമന്മാരക്കുന്ന എന്റെ പണി ഉപെക്ഷിച്ച് സ്പെഷ്യല്‍ എഡ്യുകേഷനിലേക്ക് തിരിഞ്ഞു,
കഴിഞ്ഞ10 വര്‍ഷമായി, മനസ്സില്‍ കളങ്കമില്ല്ലത്ത, ഒരു പറ്റം കുട്ടികളൊടൊപ്പം. സ്വയം ഒരു നേരം ഭക്ഷണം കഴിക്കാന്‍ പഠിച്ചാല്‍, തനിയെ വസ്ത്രം ധരിക്കാന്‍ സാധിച്ചാല്‍,സ്വയം ചെരിപ്പ് ഒന്നിടാന്‍ ഒത്താല്‍ അതെല്ലാം നേട്ടങ്ങളാണ്. പരാതി ഇല്ല, പരിഭവമില്ല, കുശുമ്പില്ല്ലാ,പാരവെയ്പ്പില്ലാ, ഞാന്‍ അങ്ങനെ ഈ മാലാഖാമാര്‍ക്ക് ഒപ്പമാണ്.
ഇതെഴുതുമ്പൊള്‍ തങ്കച്ചി എവിടെയാണന്നറിയില്ലാ... ..
എന്നാലും ഓരോ അടിയുടെ ഗുണമേ!!...............................

Subscribe to:
Posts (Atom)