"എതോ ഭ്രമണ പഥത്തില് നിന്ന്
തെന്നിയെത്തിയ നക്ഷത്രം ദൂരെ"......................
അവള്‍
ആ സുവര്‍ണ താരത്തിന്റെ കണ്ണുകളില്‍
തനിക്ക് പണ്ട് എങ്ങോ നഷ്ട്ടപ്പെട്ട സ്വപ്നങ്ങളുടെ തിളക്കം .
ഒരു നിമിഷം അവളെല്ലാം മറന്നു .
സകല ചരാചരങ്ങളെയും തന്റെ ആത്മാവിലേക്ക്
ആകര്‍ഷിക്കാനുള്ള ശക്തി നിലച്ചു പോയി !
ഭൂമിയില് പുഴ തിരിച്ച് ഒഴുകാന്‍ തുടങ്ങി.
ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ കാണാം,
അത് നാല് അരുവികള്‍ ചേര്‍ന്നൊഴുകിയ പുഴയാണ് .
ചെര്‍ന്നൊഴുകിയിരുന്ന രണ്ട് നീര്‍ച്ചാലുകളില്‍
നിന്ന് ഉത്ഭവിച്ച, രണ്ടു കുഞ്ഞരുവികള്‍ .
അവ കൈവരികളായ് പിരിഞ്ഞു പല ദേശങ്ങള്‍
താണ്ടി കാലഭേദങ്ങളിലൂടെ ഒഴുകാന്‍ വെമ്പുന്നു . .
പിന്തിരിഞ്ഞു നോക്കിയപ്പോള്‍ , താനൊഴികെ ,
ചേര്‍ന്നൊഴുകിയിരുന്ന പുഴ മുന്നോട്ട് തന്നെ
എന്ന തിരിച്ചറിവുണ്ടായി …...
ഭൂതകാലത്തിലേക്കൊഴുകി, കൈലാസത്തിലേക്ക്,
വീണ്ടും
ഒരു പുതിയൊരു അരുവിയായ് ഉത്ഭവിക്കാന്‍" …
ഇനിയും ഒഴുകാനായി........... ?
ദൂരെ മാറിയൊഴുകുന്ന ഒരു നീര്‍ച്ചാലിനെ
ദൂരെ മാറിയൊഴുകുന്ന ഒരു നീര്‍ച്ചാലിനെ
ലക്ഷ്യമായ് ഒഴുകാന്‍ ഒന്നിയ്ക്കാന്‍.....
"കഴിയുമോ?" അവള്‍ ചൊദിച്ചു ..
"കഴിയണം അല്ലെ? ഇനി ഒരിക്കല്‍ കൂടി
നീ ഇല്ലാത്ത യാത്ര വയ്യ."
"ഞാനുണ്ടാവും" വല്ലാത്ത ദൃഢത
അവളുടെ വാക്കുകള്‍ക്ക് അനുഭവപ്പെട്ടു.
അന്ന് ചുവപ്പിന്റെ പ്രത്യയശാസ്ത്രോം
പറഞ്ഞ് നടന്നപ്പൊള്‍
കൂട്ട് കിട്ടിയത് സഹിത്യത്തിനൊട് ഉള്ള
അഭിനിവേശം ആയിരുന്നു.
കയ്യില്‍ കിട്ടിയതും കണ്ണില്‍ കണ്ടതും
വായിച്ചു തള്ളി നടന്നപ്പൊള്‍
കഥാപാത്രങ്ങളില്‍ നിന്ന് ഇറങ്ങി വന്ന്
ലൈബ്രറിയിലെ ഇടനാഴികളില്‍ ചുറ്റികറങ്ങാറുള്ള
വിടര്‍ന്ന കണ്ണുള്ള പെണ്‍കുട്ടി മനസ്സില്‍ കടന്നിരുന്നു.............
എത്ര പെട്ടന്നാ ഓരോ തിരിവുകള്‍..
മനസ്സ് ഒരു പിടികിട്ടാത്ത ഒരു പ്രഹേളിക ആണല്ലേ?
എങ്ങനെയായിരുന്നു തുടക്കം ഒന്നും ഓര്‍ക്കുന്നില്ലാ
അങ്ങിനെ ആയിരുന്നു യുഗങ്ങളായിട്ട്
എന്ന് ഒരു തോന്നലായിരുന്നു ......
നിന്നെ ഒരു കുഞ്ഞരുവിയാക്കി .........
അതിലൂടെ നീന്തി തുടിക്കാന്‍ മോഹം..
നിന്നെ ഓര്‍മ്മിക്കുമ്പോള്‍ വരുന്ന ചിത്രം
നിന്റെ സൌന്ദര്യവും കാമനയും നിറഞ്ഞു തുളുമ്പുന്നതാണ്.
ഈ ഉന്മാദമായ രാവുകളിള്‍ നിന്നു
പകലിന്റെ യാഥാര്‍ത്യത്തിലേക്ക് വരൂ,
നിനക്ക് തരാന്‍ എന്റെ ചുണ്ടില്‍ ഒരായിരം ചുംബനങ്ങള്‍
ശലഭങ്ങലായ് പറക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു ..........................
എന്തും പറയാനും അതുള്‍കൊള്ളൂവാന്‍ അവള്‍ക്കും
സാധിക്കുന്ന ഒരു തലത്തില്‍ എത്തി ദൃഢമായ്
ഒരു ബന്ധം ആയി വളരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍
ഒത്തിരി ദൂരം മനസ്സുകള്‍ ഒന്നിച്ചു സഞ്ചരിച്ചിരുന്നു.
എന്നിട്ട് എല്ലാം അവസാനിപ്പിച്ച്
പാലായനം ചെയ്യണ്ടി വന്നു ഭീരുവിനെ പോലെ..
മറക്കാന്‍ ശ്രമിക്കും തോറും കൂടുതല്‍ തെളിവോടെ ....
ഇനി വയ്യാ നിന്നിലേക്ക് ഞാന്‍ ഒഴുകുന്നു...........
ഒരു പുതു നദിയാവാന്‍
അകലെ ആഴിയുടെ അലര്‍ച്ച കേട്ടില്ലെന്ന് നടിച്ച് .............. ..?.
അകലെ ആഴിയുടെ അലര്‍ച്ച കേട്ടില്ലെന്ന് നടിച്ച് .............. !!