ഇന്ന് പള്ളിയില്‍ പോയി.
മനസ്സ്,നിര്‍ത്തില്ലാതെ തിരയടിക്കുന്ന ഒരു കടല്‍ പോലെ ..
ശ്രദ്ധ ഒന്നിലും കേന്ദ്രീകരിക്കാന്‍ വയ്യാത്ത രീതിയില്‍...
എങ്കിലും എല്ലാവരേയും മനസ്സില്‍ ഓര്‍ത്തു ....
എന്നല്ലതെ എന്തു പ്രാര്‍ത്ഥിക്കണം ഒരു രൂപവും ഇല്ലായിരുന്നു...
എല്ലാവരുടെയും മനസ്സിനു നന്മയും ശാന്തിയും സമാധാനവും കൊടുക്കണെ എന്ന് ഒടുവില്‍ പറഞ്ഞു പ്രാര്‍ത്ഥിച്ചു. എനിക്കും മനസ്സിലെ തിരയടങ്ങിയ പോലെ ...
മാതൃഭാവം അറിയുമോ?
കുഞ്ഞ് ഗര്‍ഭത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ അതിനെ സ്നേഹിചു തുടങ്ങുന്നു അതിന്റെ മുഖം നിറം ലിംഗം ഒന്നും അറിയില്ല.
കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ ആണു കാണുന്നത് . അപ്പോള്‍ കറുത്തിരുന്നാലും വെളുത്തിരുന്നാലും വലിയ കണ്ണോ ചുരുണ്ടമുടിയോ മെലിഞ്ഞൊ തടിച്ചോ ഇതൊന്നും അതിനോടുള്ള സ്നേഹത്തിനു ബാധകമല്ല ....
ഏതു രൂപമായാലും അതിനെ സ്നേഹിക്കും പിന്നെയും പിന്നെയും കൂടുതലായി.....
രണ്ട് ആഴ്ച മുന്നെ ശൈത്യത്തില്‍ ഇവിടെ നിന്ന് നാട് വിട്ടു പോയ കിളികള്‍ എല്ലാം തിരികെ എത്തി ..ഇടയ്ക്ക് ഒരു ദിവസം ഞാന്‍ സ്കൂളില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ മുന്നിലെ എവര്‍ ഗ്രീന്‍ വള്ളീയില്‍ നിന്ന് ഒരു മൈന പറന്നു പോയി ഞാന്‍ അപ്പോള്‍ അത്ര ശ്രദ്ധിച്ചില്ല നല്ല തണുത്ത കാറ്റൂണ്ടായിരുന്നു ഞാന്‍ വീട്ടിനുള്ളില്‍ കയറി ...രണ്ട് ദിവസം കഴിഞ്ഞ് അന്നു നല്ല വെയിലുള്ള ദിവസം, വീട്ടല്‍ വന്നയുടനെ മെയില്‍ ബോക്സ് തുറന്നുകൊണ്ട് ഞാന്‍ നില്ക്കുമ്പോള് ചിലച്ചു കൊണ്ട് -ആ ഉച്ചയുറക്കതിന്റെ നേരത്ത് ശല്യം ചെയ്തതിനു എന്നെ വഴക്ക് പറഞ്ഞതാണൊ എന്നും അറിയില്ല ...ആ കിളി പറന്നു പോയി അപ്പോഴാണു ഞാന്‍ ആ ചെടിയിലേക്ക് നോക്കിയത് മഴ പെയ്താലും നനയാത്ത ആ വള്ളിയുടെ മുകളില്‍ കിളിക്കൂട്! ഞാന്‍ വേഗം അകത്ത് വന്നു ജനലിലൂടെ നോക്കി മൈന തിരികെ വന്നു.... എന്നും അതിലെ വരികയും പോകുകയും ചെയ്യുമ്പോള്‍ സ്വരം ഉണ്ടാക്കാതെ അവയെ ശല്യം ചെയ്യാതെ നടക്കാന്‍ ഞാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം വള്ളിച്ചെടിയില്‍ ഒരു പച്ചനിറമുള്ള മുട്ടത്തോട് - ഓ പുതിയ അതിഥി എത്തിയിരിക്കുന്നു....
എനിക്ക് സന്തോഷായി ഇനി കുഞ്ഞിക്കിളിയുടെ കരച്ചില് കേള്‍ക്കാമല്ലൊ എന്ന് ഒര്‍ത്തു..... ഇന്നലെ വൈകിട്ട് മഴ തുടങ്ങി വെളിച്ചം കുറവ് ഞാന്‍ പുറത്ത് നിന്ന് വരുമ്പോള്‍ പതിവ് പോലെ ചിലച്ചു കൊണ്ട് കിളി പറന്നു അതിന്റെ കാലില്‍ ഉടക്കി കുഞ്ഞു കിളി താഴേക്ക് വീണു ... അത് ഞാന്‍ കണ്ടു.പക്ഷെ താഴെ കാണാന്‍ മാത്രം വെളിച്ചമില്ല ഞാന്‍ ലൈറ്റ് കൊണ്ടുവന്നു അടിച്ചു നോക്കി കുഞ്ഞിനെ കാണാനില്ല ... :(
കൂട്ടില്‍ ഇനിയും കുഞ്ഞുങ്ങള്‍ ഉണ്ട് എന്നാലും എനിക്ക് ശരിക്കും സങ്കടമായി ......
വെറുതെ പറഞ്ഞു എന്നേയുള്ളു.....
ഒരു കൊച്ചു സങ്കടമായാലും ആരോടു പറയും?
എന്നു എപ്പോഴെങ്കിലും മനസ്സില്‍ തോന്നിയ സമയം എന്നെങ്കിലും ഉണ്ടാവും.
എല്ലാവര്ക്കും. എന്നിട്ട് ആ "ആരിനെ" കണ്ടേത്തിയില്ലങ്കിൽ "ഇന്നമ്മ" ആവും
പിന്നെ പതിവുപോലെ നീ എന്തിലേയും ഏതിലേയും പോസിറ്റീവ് ആയ ഫാക്ടര്‍ ചികഞ്ഞു പുറത്തിട്ടു.
എനിക്ക് വേണ്ടതു തന്നെ ആണു നീ തന്നത് .. ഏതു നേരത്തും എനിക്ക് ഒന്നു ഓടീവരാന്‍, എന്റെ മനസ്സ് തളരുമ്പോള്‍ ഒന്നു വിളിക്കാന്‍ അതിനൊക്കെ ആണെനിക്ക് നിന്നെ വേണ്ടത് ..
എനിക്കറിയാം നീയുണ്ടാവും മറ്റാരെല്ലാം ഇല്ലാതായാലും എനിക്ക് നിന്നെ സര്‍വ്വസ്വാതന്ത്ര്യത്തോടും അവകാശത്തോടും കൂടി സമീപിക്കാം ..എനിക്ക് എന്നെക്കാള്‍ നിന്നെ വിശ്വസിക്കാം ....
ഞാന്‍ അനുഭവിക്കുന്ന അറിയുന്ന സന്തോഷത്തിനു അതിരില്ല...............
നിരക്ഷരന് എന്നെ സാക്ഷര ആക്കി ലിങ്ക് ഇടാന്‍ പഠിപ്പിച്ചു......
Subscribe to:
Post Comments (Atom)
30 comments:
ഒരു കൊച്ചു സങ്കടമായാലും ആരോടു പറയും?
എന്നു എപ്പോഴെങ്കിലും മനസ്സില്‍ തോന്നിയ സമയം എന്നെങ്കിലും ഉണ്ടാവും.
എല്ലാവര്ക്കും......
“ഇന്നമ്മ “ ആവില്ലെന്നുറപ്പാണ്, ആകാന്‍ സ്നേഹിക്കുന്നവര്‍ സമ്മതിക്കില്ലല്ലൊ :)
- സന്ധ്യ
പാവം കുഞ്ഞുകിളി.
[ഇന്നമ്മ അവിടെ മാത്രമല്ലട്ടൊ. പണ്ടൊരു ബ്ലോഗര്‍ ഇന്നമ്മമാരെ പറ്റി എഴുതിയിരുന്നു. അതു കൊണ്ട് ആ ഒരു ഇന്നമ്മ യെ പോലെ തന്നെ ആകണമെന്നില്ല :) ]
വീടിന്റെ മുമ്പിലല്ല, മനസ്സിന്റെ ഉള്ളില്‍ കൂട് കൂട്ടിയ ഈ സന്തോഷത്തിന്റെ സമപ്പെടുത്തല്‍ നല്ലതിനാവട്ടെ...
കുഞ്ഞ് ഗര്‍ഭത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ അതിനെ സ്നേഹിചു തുടങ്ങുന്നു അതിന്റെ മുഖം നിറം ലിംഗം ഒന്നും അറിയില്ല.
കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ ആണു കാണുന്നത് . അപ്പോള്‍ കറുത്തിരുന്നാലും വെളുത്തിരുന്നാലും വലിയ കണ്ണോ ചുരുണ്ടമുടിയോ മെലിഞ്ഞൊ തടിച്ചോ ഇതൊന്നും അതിനോടുള്ള സ്നേഹത്തിനു ബാധകമല്ല ....
ഏതു രൂപമായാലും അതിനെ സ്നേഹിക്കും പിന്നെയും പിന്നെയും കൂടുതലായി.....
അതെ.. കാണാതെ അറിയാതെ അനുഭവിക്കാൻ കഴിയുന്ന ആ മാതൃസ്നേഹം.. അല്ലെങ്കിൽ അതുപോലെ പാവനമായ മറ്റൊരു സ്നേഹം , വത്സല്യം അതൊക്കെ കിട്ടാൻ ഒരാൾക്ക് കഴിയുന്നതുപോലും ഏതൊ മുജ്ജന്മ സുഹൃതമെന്നേ ഞാൻ പറയൂ..
എല്ലാ ബന്ധങ്ങൾക്കും അതിന്റേതായ നമയുണ്ട്.ഓരോ ബന്ധവും അതാതിന്റെ ഉൾക്കരുത്തോടുകൂടി അനുഭവിക്കാൻ കഴിയുമ്പോഴെ ആ ബന്ധത്തിന്റെ മാധുര്യം നമുക്ക് അനുഭവിക്കാനും ആസ്വദിക്കാനും കഴിയൂ.. നല്ല ബന്ധങ്ങൾ കാത്ത് സൂക്ഷിക്കാൻ കഴിവുള്ള മാണിക്യാമ്മക്ക് എന്നും അതിനു കഴിയട്ടെ എന്ന് പ്രാർഥിക്കുന്നതോടൊപ്പം എല്ലാ നന്മകളും നേരുന്നു..മറ്റൊരു കാര്യം.. മാനസിക വിഭ്രാന്തിയുണ്ടെന്നു നമുക്കു തോന്നിയ ഇന്നമ്മയേയും നമുക്ക് സ്നേഹിക്കാൻ കഴിയുന്നത് ആ വിഭ്രാന്തിയിലും ഒരമ്മയുടെ സ്നേഹം അവരിൽ, അവരുടെ പെരുമാറ്റത്തിൽ അന്തർലീനമായിരുന്നതു കൊണ്ടാണ്..അതു കൊണ്ട് ഇന്നമ്മയേയും നമുക്കു മനസ്സു തുറന്ന് സ്നേഹിക്കാം..
ഒരു കൊച്ചു സങ്കടമായാലും ആരോടു പറയും?
എന്നു എപ്പോഴെങ്കിലും മനസ്സില്‍ തോന്നിയ സമയം എന്നെങ്കിലും ഉണ്ടാവും....!!
ഒരിക്കലും ഇന്നമ്മയാകണ്ട. സങ്കടങ്ങള്‍ പങ്കു വയ്ക്കാന്‍ ആ “ആര്” ആയിട്ട് എന്നും കൂടെയുണ്ടാകാം.
പാവം ആ അമ്മക്കിളി വന്നു നോക്കുമ്പോള്‍ സങ്കടമായിക്കാണുമല്ലോ.
"എനിക്കറിയാം നീയുണ്ടാവും മറ്റാരെല്ലാം ഇല്ലാതായാലും എനിക്ക് നിന്നെ സര്‍വ്വസ്വാതന്ത്ര്യത്തോടും അവകാശത്തോടും കൂടി സമീപിക്കാം ..എനിക്ക് എന്നെക്കാള്‍ നിന്നെ വിശ്വസിക്കാം ....
ഞാന്‍ അനുഭവിക്കുന്ന അറിയുന്ന സന്തോഷത്തിനു അതിരില്ല..."
അതെ
എല്ലാം കേള്‍ക്കാന്‍..
എല്ലാം തുറന്നു പറയാന്‍..
മനസ്സൊന്നു തണുപ്പിക്കാന്‍...
ഒരാളുണ്ടെന്ന
വിശ്വാസം..
അതു നല്കുന്ന ആശ്വാസം..
അതിലൂടെയുണരുന്ന സന്തോഷം..
ചേച്ചീ
എഴുത്ത് കാല്പനികമായിപ്പോവുന്നു..
ഭാവുകങ്ങള്‍..
mm..shariyaanu aarenkilum evideyenkilum undaavum ..
ennalum paaathiyil parannu poya kilikunju ithiri sankadam thannu..
ആ കിളിക്കൂട്ടിലേക്ക് നോക്കൂ, അവര്‍ സന്തോഷത്തിലായിരിക്കും എപ്പോഴും. നമുക്കും അങ്ങിനെ ആകാന്‍ ശ്രമിക്കാം.
കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ ആണു കാണുന്നത് . അപ്പോള്‍ കറുത്തിരുന്നാലും വെളുത്തിരുന്നാലും വലിയ കണ്ണോ ചുരുണ്ടമുടിയോ മെലിഞ്ഞൊ തടിച്ചോ ഇതൊന്നും അതിനോടുള്ള സ്നേഹത്തിനു ബാധകമല്ല ....
ഏതു രൂപമായാലും അതിനെ സ്നേഹിക്കും പിന്നെയും പിന്നെയും കൂടുതലായി
ഹൃദയമുള്ളവര്‍ക്ക് സ്നേഹിക്കാനെ കഴിയൂ.. !! അല്ലാത്തവര്‍ ഹൃദയശൂന്യരല്ലെ.!!
സ്നേഹമുള്ളിടത്തേ സന്തോഷമുള്ളൂ..!! സന്തോഷമല്ലെ നമ്മള് ആഗ്രഹിക്കുന്നതും.!!
"രണ്ട് ആഴ്ച മുന്നെ ശൈത്യത്തില്‍ ഇവിടെ നിന്ന് നാട് വിട്ടു പോയ കിളികള്‍ എല്ലാം തിരികെ എത്തി"
സൌഹൃദത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്.
"എനിക്ക് എന്നെക്കാള്‍ നിന്നെ വിശ്വസിക്കാം ...."
സൌഹൃദത്തിന്റെ ആത്മാവ് കണ്ടെത്തി എന്ന് കരുതാവുന്ന നിമിഷം..
ഭാവുകങ്ങള്‍ ചേച്ചി.
ഒരു വലിയ സൌഹൃദ വൃന്ദം എപ്പോഴും സൂക്ഷിക്കുന്ന മാണിക്ക്യം ആണോ ഇങ്ങനെ ഒരു ചിന്ത...??
അതിനല്ലേ ബ്ലോഗും ബൂലോകവും ഒക്കെ ഉള്ളത് മനസ്സില്‍ ഉള്ളത് അങ്ങ് പകര്‍ത്തിക്കോളൂ സഹിക്കാന്‍ ഞങ്ങള്‍ ഉണ്ടെന്നേ...
nannayirikkunnu... You will always get someone to rely upon adn share with etc....... But I am wondering ,,,"aarayirikum athu"
വായിച്ചു...
:-)
വീണ്ടും വായിച്ചു...
:-) :-)
ഒരു കുഞ്ഞു സങ്കടമായാല് പോലും കേട്ടിരിക്കാന്‍ സന്മനസുള്ള ആ "ആരോ " ഒരാള്‍ എപ്പോഴും ഒരാശ്വാസം ആണ്.
ആ കിളിക്കൂട്ടില്‍ ഞാന്‍ കുറച്ചു നേരം ഉറങ്ങി :)
ആത്മയെ പോലെ എന്ന് കഴിഞ്ഞ പോസ്റ്റില്‍ എഴുതിയത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു..
:)..... കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ ആണു കാണുന്നത് . അപ്പോള്‍ കറുത്തിരുന്നാലും വെളുത്തിരുന്നാലും വലിയ കണ്ണോ ചുരുണ്ടമുടിയോ മെലിഞ്ഞൊ തടിച്ചോ ഇതൊന്നും അതിനോടുള്ള സ്നേഹത്തിനു ബാധകമല്ല ....
ഏതു രൂപമായാലും അതിനെ സ്നേഹിക്കും പിന്നെയും പിന്നെയും കൂടുതലായി.....:)
എന്തുപറ്റി മാണിക്യാമ്മക്ക്..? ചേച്ചി, എന്തിനും ഏതിനും ബൂലോഗം കൂടെയുണ്ട്. മനസ്സിന്റെ വിങ്ങലുകൾ അതിനെ സാന്ത്വനപ്പെടുത്താൻ ഈ ബൂലോഗം കൂടെയുണ്ട് ചേച്ചി.
ചേച്ചി ..ഇന്നമ്മയെ എല്ലാവര്ക്കും പരിചയപെടുത്തി കൊടുത്തതിനു നന്ദി...
പിന്നെ കിളിക്കൂട് .. ഇവിടെ ഞങ്ങളുടെ വീട്ടിലിതുപോലെ ഒരു അണ്ണാന് കുടുംബമുണ്ട്.. അവള് രാവിലെ ത്തന്നെ കുഞ്ഞുങ്ങളെ ഞങ്ങളുടെ വീട്ടിലാക്കി "ജോലിക്ക്" പോകും ... ഞാനും എന്റെ മക്കളുമാണ് അവളുടെ baby sitters . അവര്‍ക്ക് പപ്പട കഷ്ണങ്ങളും, ഉണങ്ങിയ ദോശയും ചപ്പാത്തിയുമൊക്കെ കൊടുത്ത് .. അവരുടെ കൂടെ ഓടിക്കളിച്ച്.. പക്ഷെ ഒന്നിനെ കാക്ക കൊണ്ടോയപ്പോഴും മറ്റൊന്ന് ബക്കെറ്റിലെ വെള്ളത്തില്‍ വീണപ്പോഴും വല്ലാത്ത സങ്കടമായിരുന്നു ..
:)
ആത്മ എഴുതും പോലെ എഴുതാന്‍ ഇഷ്ടം തോന്നിയതില്‍ സന്തോഷം..!
ഒരു കൂട്ടായല്ലൊ..:)
ഇങ്ങിനെ എഴുതാമോ എന്നു സംശയിച്ചു നിന്നു... കണ്ണനുണ്ണിയുടെ കമന്റുകൂടി കണ്ടപ്പോള്‍ ധൈര്യം വന്നു.
ആത്മയെപ്പോലെ ആണെങ്കിലും അനുഭവങ്ങളും ചിന്തകളും ഒക്കെ വേറെയാവില്ലേ..
ആത്മ ഒന്നും അല്ല.. ശൂന്യതയില്‍ നിന്നും ഉണ്ടായ എന്തോ ഒന്ന്.. ഒടുവില്‍ ശൂന്യതയില്‍ വിലയം പ്രാപിക്കുന്നതുവരെ..
ഇനിയും എഴുതൂ..
“അഭിനന്ദനങ്ങള്‍!”
എല്ലാ സങ്കടങ്ങളും ഇറക്കിവെക്കാന്‍ ബൂലോകമുണ്ടല്ലോ ഇപ്പോള്‍ . ഇന്നമ്മയെ പരിചയപ്പെടുത്തിയതിന് നന്ദി ചേച്ചീ.
ഓ.ടോ:- ലിങ്ക് ഇടാന്‍ ഇനീം അറിയില്ലേ. പെട്ടെന്ന് പഠിച്ചോ. അല്ലെങ്കില്‍ ഇമ്പോസിഷന്‍ തരുമേ :)
“ഒരു കൊച്ചു സങ്കടമായാലും ആരോടു പറയും?
എന്നു എപ്പോഴെങ്കിലും മനസ്സില്‍ തോന്നിയ സമയം എന്നെങ്കിലും ഉണ്ടാവും.”
ശരിയാണ്.
പക്ഷേ നമ്മൾ അത് അതിജീവിക്കും.
ചിലർക്ക് അതിത്തിരി പാടാണ്.
സുഹൃത്തുക്കൾ ഉള്ളവർ ഭാഗ്യവാന്മാർ/വതികൾ!
അല്ലാത്തവർക്കായി എന്റെയും ഹൃദയം തേങ്ങുന്നു....
ഞാന്‍ അനുഭവിക്കുന്ന അറിയുന്ന സന്തോഷത്തിനു അതിരില്ല...............
എന്നും എപ്പോഴും അങ്ങനെത്തന്നെയാകട്ടെ...
അവരെല്ലാം ആ കൂട്ടില്‍ സുഖമായി ഇരിയ്ക്കുന്നാവാം...
അവസാന രണ്ട് പാരഗ്രാഫ് ഒന്നും മനസ്സിലായില്ലാ, മണ്ടന്‍ ഞാന്‍ :(
വായിച്ചു :)
ഭാവുകങ്ങള്‍ ചേച്ചി.
ജോമാ..ഒരു പുൽകൊടിക്കു പോലും നോവുന്നത് സഹിക്കാൻ കഴിയാത്ത മനസ്സ് അതു ഒരു പുണ്ണ്യമാണ്
ഒരു പള്ളിയിലോ അമ്പലത്തിലോ പോയാൽ കിട്ടാത്ത ഒന്ന്. അതു ജന്മ സിദ്ധമാണ്.ഇവരോട് പലപ്പോഴും ദൈവങ്ങൾക്ക് അസൂയയാണ്. അത്തരം മനസ്സുകളിൽ സങ്കടങ്ങളും നൊമ്പരങ്ങളും ഒരു തീരാപ്രവാഹം പോലെ ഒഴുകുന്നുണ്ടാവും .
ആ മനസ്സു തന്നെയാണു മാണിക്യം .
Post a Comment