ഞാന് പറയുമ്പോള്‍ എഴുതുമ്പോള്‍ എനിക്ക് അറിയുന്ന കാര്യങ്ങള്‍ ആണു വീണ്ടും വീണ്ടും പറയുന്നത്
എന്നാല്‍ നീ പറയുന്നത് കേള്‍ക്കുമ്പോള്‍ നീ എഴുതുന്നത് വായിക്കുമ്പോള്‍
ഞാന്‍ പുതിയ ഒരു തലത്തില്‍ എത്തുന്നപോലെ
ചിലപ്പോള്‍ ഒരു കാടിന്റെ പ്രതീതി മറ്റു ചിലപ്പോള്‍ ഒരു നഗരതിന്റെ ചലനം
ചിലപ്പോള്‍ കുളിരുള്ള കാട്ടരുവി പോലെ മറ്റുചിലപ്പോള്‍ തിരകള്‍ അലയടിക്കുന്ന സമുദ്രം പോലെ
ചിലപ്പോള്‍ ഗര്‍ജിക്കുന്ന സിംഹം പോലെ ചിലപ്പോള്‍ മാന്‍ പേടപോലെ
ചിലപ്പോള്‍ പായുന്ന കുതിരപോലെ........
നിന്റെ വരികള്‍ക്ക് എന്നും വ്യത്യസ്ഥത. പറയുന്നവയ്ക്ക് വ്യക്തത സത്യസന്ധതയുടെ മാറ്റ് ...
എപ്പൊഴോ ഞാന്‍ നിന്നെ ഇഷ്ട്ടപ്പെട്ടുപോയി..
എന്റെ മനസ്സിന്റെ താളത്തില്‍ നീയുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു..
മാറിനില്‍ക്കാന്‍ ആവുന്നില്ലാ ബ്ലോഗ് എല്ലാവരുടെയും മനസ്സിന്റെ ഒരു തുണ്ട് തന്നെയാണു ...
കുറെ നാള്‍ മനസ്സിള്ളത് പൂട്ടിവെച്ച് വായിച്ചും മറ്റുള്ളവര്‍ക്ക് പറയാനുള്ളതു കേട്ടും നടന്നു...
ഒത്തിരി ഇഷ്ടപ്പെട്ടവ പലതും..
സാഹിത്യത്തിന്റെ അതിപ്രസരം ഇല്ലാതെ, മിഥ്യകള്‍ ഒന്നും ഇല്ലാതെ ചിലത്. ..
മറ്റു ചിലത്.. വായിച്ചാല്‍ ഉറക്കത്തില്‍ പോലും തട്ടിയുണര്‍ത്തുന്നവ ...
എന്റെ മനസ്സില്‍ തോന്നുന്നതു കുത്തി കുറിച്ചില്ലങ്കില്‍ അതെല്ലാം കൂടി മനസ്സില്‍ കിടന്ന്
ഒരു വലിയ അഗ്നി പര്‍വ്വതമാകും എന്നു തോന്നുന്നു...
ബ്ലോഗ് സാഹിത്യത്തിന് മുതല്‍ക്കൂട്ടാവുന്നത് ചിരിയുടെ മാലപ്പടക്കമോ അറിവിന്റെ കേന്ദ്രമോ ആവുമ്പോഴായിരിക്കും, പക്ഷേ എനിക്ക് ഞാനാകാനേ കഴിയൂ...
എന്റെ ഏറ്റവും നല്ല സുഹൃത്ത് ഞാന് തന്നെ ആണെന്ന് ഞാന് തിരിച്ചറിയുന്നതും ഇവിടെ ആണ് .....
ആത്മ** എഴുതുന്നപോലെ എഴുതിയാല്‍ മനസ്സ് അടിച്ചു തൂത്തു തീയിട്ടു ശുദ്ധി ചെയ്തപോലെ ആവും..
വെറുതെ മനസ്സില്‍ ഇട്ട് നീറ്റണ്ടല്ലോ .... ബ്ലോഗ് തുടങ്ങിയപ്പോള്‍ ഞാനെഴുതുന്നത് ആരേലും വായിക്കണം എന്ന് തോന്നിയിരുന്നു വായിച്ചു അഭിപ്രായം അതൊരു ആശ്വാസം ആയി, എഴുതാന്‍ ഒരു പ്രചോദനം.....
ഇന്ന്‍ ബ്ലോഗ് മനസ്സിന്റെ ഒരു ഭാഗംആവുന്നു എന്നോടു സ്വകാര്യം പറയുന്നഎത്ര എത്ര പോസ്റ്റുകള്‍
ഞാനും മനസ്സു തുറക്കുന്നു എന്റെമുന്നില്‍- നിന്റെ മുന്നില്‍ -
അതേ നിന്റെ പേരെന്തായാലുംരൂപമെന്തായാലും
എപ്പൊഴോ ഞാന്‍ നിന്നെഇഷ്ട്ടപ്പെട്ടുപോയി.
എന്റെ മനസ്സിന്റെ താളത്തില്‍ നീയുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു..
** താളുകള്‍ മറിയുമ്പോള്‍... ആത്മ
Subscribe to:
Post Comments (Atom)
35 comments:
ഞാനും മനസ്സു തുറക്കുന്നു എന്റെമുന്നില്‍- നിന്റെ മുന്നില്‍ -
അതേ നിന്റെ പേരെന്തായാലുംരൂപമെന്തായാലും
എപ്പൊഴോ ഞാന്‍ നിന്നെഇഷ്ട്ടപ്പെട്ടുപോയി.
എന്റെ മനസ്സിന്റെ താളത്തില്‍ നീയുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു..
നല്ല ഭംഗിയുള്ള ക്യാപ്ഷന്‍ , ബാക്കി വായിച്ചിട്ട് പറയാം :)
- സന്ധ്യ
അഭിവാദനങ്ങള്‍...
ശ്രീകുമാര്
മനസ്സ്....മനസ്സുകളോട്...മന്ത്രിക്കുന്നു...!
നേരിയൊരു ശ്വാസോച്ഛ്വാസം പോലും ചിലപ്പോൾ മനസിന്റെ താളത്തെ ആഴക്കടലിലെ അലറും അലകളാക്കും.എങ്കിലും ഒരിക്കലും ശാന്തമാവാത്ത കടലുകളില്ല;മനസും.
തുടർന്നും എഴുതുക... :)
മനസ് തുറക്കുമ്പോള്‍ വളരെയേറെ ആശ്വാസം ലഭിക്കും.....തുറക്കൂ.... എഴുതൂ...
അതെ. എന്തെഴുതാന്‍ തോന്നുന്നുവോ അതെല്ലാം മനസ്സു തുറന്ന് എഴുതുക. അതിനാണല്ലോ സ്വന്തമായി ഇങ്ങനെ ഒരു ബ്ലോഗ് ഉള്ളത്.
സാഹിത്യത്തിന്റെ അതിപ്രസരം ഇല്ലാതെ, മിഥ്യകള്‍ ഒന്നും ഇല്ലാതെ ചിലത്. ..മറ്റു ചിലത്.. വായിച്ചാല്‍ ഉറക്കത്തില്‍ പോലും തട്ടിയുണര്‍ത്തുന്നവ ...
ബ്ലോഗ് സാഹിത്യത്തിന് മുതല്‍ക്കൂട്ടാവുന്നത് ചിരിയുടെ മാലപ്പടക്കമോ അറിവിന്റെ കേന്ദ്രമോ ആവുമ്പോഴായിരിക്കും, പക്ഷേ എനിക്ക് ഞാനാകാനേ കഴിയൂ...
വേറാർക്കും ഈ “ഞാൻ” ആവാനും കഴിയില്ല! ഇവിടെ ഓരോരുത്തരുടെയും പോസ്റ്റില്‍ അതാതു സൃഷ്ടിക്കനുസരിച്ചു അഭിപ്രായം പറഞ്ഞു ... സ്നേഹത്തില്‍ കുതിര്‍ന്ന പ്രചോദനത്തിന്റെ നാമ്പുകള്‍ തെളിയിച്ചു ഓടി നടക്കുന്ന ഈ "ഞാന്‍" ഞാനായിത്തന്നെ തുടരട്ടെ ...
ഞാനും മനസ്സു തുറക്കുന്നു എന്റെമുന്നില്‍, നിന്റെ മുന്നില്‍... നന്നായി..
ബ്ലോഗിനോട് നമുക്ക് നന്ദി പറയാം..,
ഉള്ളു തുറക്കാൻ നമുക്കൊരു ജാലകം തന്നതിന്..
ആശംസകൾ..
മനസ്സില്‍ വരുന്നത് തോന്നുന്നപോലെ എഴുതൂ, ഞാന്‍ ഞാനായിട്ടുതന്നെ. ഉള്ളുതുറക്കുന്നത് ആശ്വാസകരമാണ്.
മനോഹരം!
പറയാനുള്ളത് മനസ്സില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ നല്ലത് തുറന്ന് പറയുന്നത് തന്നെയാണ്.!! അതില്‍ ഗുണങ്ങള്‍ ഏറയുണ്ട്. സ്വന്തം മനസ്സിനു സമാധാനം കിട്ടുന്നതോടൊപ്പം തെറ്റിദ്ധാരണകള്‍ തീരാനും അത് ഇടയാവും.!!
ഞാനും മനസ്സു തുറക്കുന്നു എന്റെമുന്നില്‍- നിന്റെ മുന്നില്‍ -
അതേ നിന്റെ പേരെന്തായാലുംരൂപമെന്തായാലും
എപ്പൊഴോ ഞാന്‍ നിന്നെഇഷ്ട്ടപ്പെട്ടുപോയി.
എന്റെ മനസ്സിന്റെ താളത്തില്‍ നീയുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു..!!
ഈ വാക്കുകള്‍ എത്ര കഠിന ഹൃദയരുടെയും മനസ്സലിയിക്കും.!! എന്തിനാ ഏതിനാ എന്നറിയില്ല എന്നിരുന്നാലും ഇതില്‍ എന്തോ സങ്കടം മറഞ്ഞു കിടക്കുന്നു.!!
"അതേ നിന്റെ പേരെന്തായാലുംരൂപമെന്തായാലും
എപ്പൊഴോ ഞാന്‍ നിന്നെഇഷ്ട്ടപ്പെട്ടുപോയി.
എന്റെ മനസ്സിന്റെ താളത്തില്‍ നീയുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു"..ആരെന്നോ എന്തെന്നോ അറിയാതെ, പേരറിയാതെ, രൂപമറിയാതെ ഒരാളെ ഇഷ്ട്ടപ്പെടാൻ കഴിയുന്നതു തന്നെ ഒരു നല്ല മനസ്സിന്റെ ശ്രുതിലെയതാളമാണ്.. മനസ്സിലുള്ള ആ നിറനന്മ എന്നും നിലനിൽക്കട്ടെ..
"ഞാനും മനസ്സു തുറക്കുന്നു എന്റെമുന്നില്‍- നിന്റെ മുന്നില്‍ -
അതേ നിന്റെ പേരെന്തായാലുംരൂപമെന്തായാലും
എപ്പൊഴോ ഞാന്‍ നിന്നെഇഷ്ട്ടപ്പെട്ടുപോയി.
എന്റെ മനസ്സിന്റെ താളത്തില്‍ നീയുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു.."
ചേച്ചി,
അരോടാണീ മനസ്സ് തുറക്കൽ, ബ്ലോഗിനോടോ അതോ....
എന്തായാലും മാറി നിൽക്കരുത്, മനസ്സ് തുറന്നെഴുതൂ.
ആശംസകൾ.
Sulthan | സുൽത്താൻ
മനസ്സെന്ന മാണിക്യചെപ്പിന്റെ തുറക്കാത്ത അറകളുടെ താക്കോലുകളാണ് ബ്ലൊഗ്ഗുകൾ !
ഈ ചെപ്പ് നിറയേ ഒത്തിരി മാണിക്യ കല്ലുകൾ !! (സന്തോഷങ്ങളും,പരിഭവങ്ങളും,ദു:ഖങ്ങളും,..,...,...അങ്ങിനെ നിരവധി...
നർമ്മപ്പട്ടുകൊണ്ട് പൊതിഞ്ഞവ,പ്രണയ നൂൽകൊണ്ട് കോർത്തവ,സ്നേഹച്ചരടുകൊണ്ട് കൂട്ടി കെട്ടിയവ...)
പരസ്പരം നേരിട്ടറിയാതെപോലും അതിഥികളായിവന്ന് സ്വന്തക്കാരെക്കാൾ,നമുക്ക് വേണ്ടപെട്ടവരായ ഭൂലോകം മുഴുവനുമുള്ള ഈ ബൂലോകമിത്രങ്ങൾ...അതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും പങ്കുവെച്ചു ....കേട്ടൊ
എനിക്കു തിരിയാ കാര്യങ്ങള്‍ നീയറിയുന്നു
നിനക്കു തിരിയാ കാര്യങ്ങള്‍ ഞാനറിയുന്നു
അതു താന്‍ ജീവിതമെന്നറിയുവിന്‍....
എവിടെയൊക്കെയോ കാണാതെ കിടക്കുന്ന ജീവിതസത്യമാകുന്ന വൈരമുത്തുകളെ നമുക്കു കാട്ടിത്തരുന്നവയാണു യഥാര്‍ത്ഥ സാഹിത്യവും എഴുത്തും.ഒരു നല്ല കവിത, നല്ല കഥ വായിക്കുമ്പോള്‍ അതില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു ജീവിത സത്യം ഉണ്ടായിരിക്കണം.അല്ലെങ്കില്‍ അതു സാഹിത്യമല്ല.അത് നമ്മെ ഉദാത്തമായ ഒരു അവസ്ഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു, സംസ്കാരചിത്തരാക്കുന്നു.ആ എഴുത്ത് നമ്മുടെ മനസ്സിനെ കീഴടക്കുന്നു...
ജീവിതം തൊട്ടറിഞ്ഞവര്‍ക്കേ, ഹൃദയത്തെ അറിഞ്ഞവര്‍ക്കേ നന്നായി എഴുതാന്‍ പറ്റൂ.മറ്റുള്ളവരെ സ്നേഹിക്കാനും അംഗീകരിക്കാനും കഴിയുമ്പോള്‍ നമ്മിലും എഴുത്തുകാരന്‍ ജനിക്കുന്നു.
ഇവിടെ ആ പിറവി ഞാനറിയുന്നു....അതു ബ്ലോഗായാലും, പുസ്തകമായാലും..
എഴുതൂ..സ്വയം ആസ്വദിക്കൂ........!
ആശംസകള്‍!
ശരിയാ... നമ്മള്‍ നമ്മലായിരിക്കുന്നതാ നല്ലത്... എല്ലാം മനസ്സിന് വേണ്ടി അല്ലെ
പറഞ്ഞോളൂ.. കേള്‍ക്കാന്‍ ഈ ഞാനും ഉണ്ട്
'....അതേ നിന്റെ പേരെന്തായാലുംരൂപമെന്തായാലും
എപ്പൊഴോ ഞാന്‍ നിന്നെഇഷ്ട്ടപ്പെട്ടുപോയി....'
അതെ ഇതൊരു ‘കല്ല് വെച്ച നുണ‘ യാവാതിരിക്കട്ടെ !
‘എന്റെ മനസ്സില്‍ തോന്നുന്നതു കുത്തി കുറിച്ചില്ലങ്കില്‍ അതെല്ലാം കൂടി മനസ്സില്‍ കിടന്ന് ഒരു വലിയ അഗ്നി പര്‍വ്വതമാകും എന്നു തോന്നുന്നു...‘
അത് തന്നെയാ എനിക്കുള്ള കൊഴപ്പവും.
നന്ദിയോടെ,,
:) :)
സന്ധ്യേ,
നന്ദി അതേ ക്യാപ്ഷന്‍ ഭംഗിയാവണം.
തുടക്കം നന്നായാല്‍ പാതി നന്നായി എന്നല്ലേ?
ശ്രീകുമാര്
അഭിവാദനങ്ങള്‍ക്ക് പ്രത്യേകം നന്ദി
മനസ്സുകളുടെ മന്ത്രണം കേട്ടതിനു
'ഒരു നുറുങ്ങ്' നന്ദി അറിയിക്കുന്നു..:)
മായാമയൂരമേ
മനസ്സറിയും യന്ത്രമുണ്ടോ കയ്യില്‍?
"ഉദാത്തമായ സാഹിത്യത്തിനും എത്രയോ മേലെ ആണ് മനുഷ്യന്റെ വിവരങ്ങളും വിചാരങ്ങളും അതിനു നേരിന്റെയും നെറിയുടെയും നന്മയുടെയും ഗന്ധം.." :)
കുഞ്ഞുസേ
ഞാന്‍ അങ്ങ് തുറക്കുമേ, പിന്നെ നയാഗ്രാ ഫാളിന്റെ താഴെ നില്‍ക്കും പോലെ ആയിപ്പോകും
പറഞ്ഞില്ലന്ന്‍ വേണ്ട....
അതേ ശ്രീ, അനില്‍ശ്രീ.എഴുതി വച്ചിരിക്കുന്നത് വായിച്ചിട്ടില്ലേ? അത് തന്നെ ...
ലക്ഷങ്ങള്‍ മുടക്കാതെ, സ്റ്റാമ്പ് ഡ്യുട്ടി അടക്കാതെ,ആധാരം എഴുത്ത് ആഫീസില്‍ പോകാതെ...കിട്ടുന്ന ഒന്നാണല്ലൊ ഈ ബ്ലോഗ്.
നിഷേ
എന്നെ പോലെ ഞാന് മാത്രം! എന്താ പോരെ?
അതെ പണിക്കര്‍ 'നന്ദി ആരോടു ഞാന് ചൊല്ലേണ്ടു' എന്ന് കരുതി ഇരിക്കുകയായിരുന്നു. നന്ദീ :)
തെച്ചിക്കോടാ
ഇനി അത് തന്നെ. വായില്‍ വരുന്നത് കോതക്ക് പാട്ട് അതാ ലൈന്‍ :) നന്ദീസ്
വല്യമ്മായീടെ
മനോഹരം "എത്രമാനോഹരമേ"!!
ഹംസ
എന്തും ആരും കാണാതെ എന്തും സൂക്ഷിക്കാന് ഒരു മനസ്സ് ഉള്ള പ്പോള്‍ അതൊക്കെ അവിടെ കിടക്കട്ടെ വലിച്ചു പുറത്തിട്ടാല്‍ ...
രാജ്
രാപകലിന്റെ അന്തരമറിയാതെ,
ഭൂഖണ്ട്ങ്ങള്ടെ ദൂരമറിയാതെ,
എന്നിലെ എന്നെ ഞാൻ തിരിച്ഛറിയുന്നു..
ഒപ്പം നിന്നെയും....നന്ദി
സുല്‍ത്താന്‍
ഇപ്പോള്‍ ഏറ്റം നല്ലത് ബ്ലോഗ് അല്ലേ? :) നന്ദി
സാബു
തിരിച്ചും ഒരു ചെറു പുഞ്ച്ചിരി :) നന്ദി ...
ബിലാത്തി പട്ടണം
അതേ ഇത് തന്നെയാണാ താക്കോല്‍:- "സ്വന്തക്കാരെക്കാൾ,നമുക്ക് വേണ്ടപെട്ടവരായ ഭൂലോകം മുഴുവനുമുള്ള ഈ ബൂലോകമിത്രങ്ങൾ"
yes You said it !! thanks..:)
സുനില്‍ കൃഷ്ണന്‍
എന്നും പോസ്ടിനെക്കാള്‍ സ്കോര്‍ ചെയ്യുന്ന കമന്റ് ആണ് സുനിലിന്റെത്.സത്യം പറഞ്ഞാല്‍ സുനിലിന്റെ കമന്റ് വന്നു കഴിയുമ്പോഴാ പോസ്റ്റിനു ഒരു തലയെടുപ്പ് !
നന്ദി ...
കണ്ണനുണ്ണീ
നീല കുട നിവര്ത്തീ വാനമെനിക്കുവേണ്ടി
.....എല്ലാം എല്ലാമെനിക്കുവേണ്ടി
നന്ദി ..
കൊലകൊമ്പന്‍
കൊള്ളാം എല്ലാം കേള്‍ക്കാന്‍ ആനചെവിയന്‍!
നന്ദി...
OAB
എന്റെ പോസ്റ്റില്‍ കമന്റ് ഇട്ടതിനു പ്രത്യേകം നന്ദീ ഇതൊരു ‘കല്ല് വെച്ച നുണ‘ യാവാതിരിക്കട്ടെ!
ഇല്ലാ കല്ലില്‍ കൊത്തിവച്ച നുണ ആക്കി കളയാം എന്താ?
വായിച്ചു പോയ എല്ലാ നല്ലവരായ വായനക്കാര്‍ക്കും നന്ദി
ഞാന്‍ പോയി വരട്ടെ ..ബാക്കിയും ആയി തീര്ച്ചയായും തിരികെ വരും .
ഞാനും മനസ്സു തുറക്കുന്നു എന്റെമുന്നില്‍- നിന്റെ മുന്നില്‍ -
മനസു തുറന്നു എഴുതു
ആശംസകള്‍
ദൈവമേ!
ഞാനിത് വരെ എഴുതിയതൊക്കെ മനസ്സുതുറക്കലാന്നു ആരും തെറ്റിദ്ധരിക്കല്ലേ .....
മാണിക്യം ചേച്ചി, നല്ല ചേച്ചി.
ആ പ്രായമൊക്കെ ആവുമ്പം ഞാനും തുറക്കാം!
നല്ല കുറിപ്പ് ചേച്ചീ!
:)
എനിക്കൊന്നും മനസ്സിലായില്ലാ... :(
ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും എത്തിയതാണിവിടെ.
എഴുത്ത് തുടരുക, ചേച്ചീ.
പലേരി മാണിക്യത്തില്‍ അമ്മാവിയമ്മ 'മാണിക്കേ' എന്നു വിളിക്കുമ്പോഴൊക്കെ എന്റെ മനസ്സില്‍ മാണിക്യം ബ്ലോഗ് ഞാനറിയാതെ ഓടിയെത്തി.....ഒരു പാട് പേര്‍ ബ്ലോഗുന്നതെന്തിന് എന്നു തിരയുന്നുണ്ട്...ഞാനാണെങ്കില്‍ അങ്ങനെ ഒരു പോസ്‌റ്റെഴുതി തുടങ്ങിയിട്ട് നാളിശ്ശിയായി....മുഴുവനാക്കാന്‍ കഴിഞ്ഞില്ല....എന്റേയും അവസാന കണ്ടുപിടുത്തം അതുതന്നെ....ഓരോരുത്തരും ബ്ലോഗുന്നത് ആത്യന്തികമായി അവനവനു വേണ്ടിത്തന്നെയാണ്.....സംശയമില്ല, ഞാനും അതിനോട് നൂറുശതമാനം യോജിക്കുന്നു...സാഹിത്യം വേണ്ട...വാചകക്കസര്‍ത്തു വേണ്ട.....ആര്‍ജ്ജവം മതി.അതു മാഷിന്റെ എഴുത്തില്‍ വേണ്ടത്രയുണ്ട്....ഇനിയും ബ്ലോഗുക.....അവനവനു വേണ്ടിത്തന്നെ.....
നല്ല വരികളാണ്....
മനസ്സിന് കണ്ണാടി മുഖമെന്നു പഴമൊഴി...
മനസിനെ പകര്‍ത്താന്‍ ബ്ലോഗ് എന്ന് പുതുമൊഴി..
ചുമ്മാ ഔപചാരികതകള്‍ ഇല്ലാതെ അങ്ങ് പകര്ത്തെന്നെ ആസ്വദിക്കാന്‍ ഞങ്ങളൊക്കെ ഇല്ലേ... :)
എന്നിലെ എന്നെ തൊട്ടുണര്‍ത്തി..... ബ്ലോഗ്.
മനസ്സിലുള്ളതു മുഴുവന്‍ കുത്തിയൊലിച്ചിങ്ങിറങ്ങട്ടേ - നയാഗ്രയിലെ വെള്ളച്ചാട്ടം പോലെ തന്നെ. അതിന്റെ കീഴില്‍ നില്‍ക്കാന്‍ പറ്റുന്നവര്‍ മാത്രം നില്‍ക്കട്ടേ. എഴുതൂ എത്രയും പെട്ടെന്ന്.
ശരിയാണ്!!
എനിക്ക് ഞാനാവാനെ പറ്റു.
ശരിയാണ് നൂറ് ശതമാനവും ശരി, ചില മിനുക്ക് പണികള്‍ നടത്താം എന്ന് മാത്രം.
പരസ്പരം തമാശ പറഞ്ഞും പലതും കുത്തിക്കുറിക്കുന്നവ വായിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞും മനസ്സിന് ഉന്‍മേഷം നല്‍കി കടന്നു പോകുന്ന കുറേ നല്ല മുഹൂര്‍ത്തങ്ങള്‍ നമ്മള്‍ക്കിവിടെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ അനുഭവിക്കാത്ത ഒരുതരം നിര്‍വൃതിയും വന്നുചേരുന്നു.
മനസ്സിലുള്ളത് മുഴുവന്‍ ഇവിടെ പകര്‍ത്താന്‍ കഴിയില്ലെങ്കിലും ആശ്വാസത്തിന് വക നല്‍കാവുന്ന പലതും നമുക്കിവിടെ കുത്തിക്കുറിക്കാം.
Post a Comment