എന്റെ മുഖം കണ്ണാടിയില്ലാതെ എനിക്കും കാണാന് ആവില്ല ,എങ്കിലും എന്നെ ഞാന് അറിയുന്നു ഇല്ലേ ?
ഒരു തരം സമ്മിശ്രവികാരമാണ് എന്റെ മനസ്സില്‍ ഇപ്പോള്‍..
വല്ലാതെ ആശിച്ചു നീ ഒന്ന് ഫ്രീ ആയെങ്കില്‍ ഫോണില്‍ എങ്കിലും വിളിക്കാമായിരുന്നു.
എന്തു ചെയ്യും എന്നു ഓര്‍ത്തു നിന്നപ്പോഴാണു നിന്റെ ആ ഫോണ്‍വിളി ഒരിക്കലും ആ നേരത്ത് പ്രതീക്ഷിച്ചില്ല. . പിന്നെ നിന്റെ ആ ഉപമ ഓര്‍ത്ത് ഇപ്പോഴും ചിരിയാണ് ..ഇങ്ങനെ ഒക്കെ പറയാന്‍ നിനക്ക് മാത്രമെ കഴിയൂ....
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നത് അതാ എന്താ നിന്റെ ഈ കരിഷ്‌മാ? ..
നിന്നോട് ഒന്നു മിണ്ടിയാല്‍ കിട്ടുന്ന ആ എനേര്‍ജി.....
ഞാന്‍ പറയട്ടെ നിന്റെ ചോദ്യത്തിനു നിനക്ക് ഇപ്പൊഴെ ഉത്തരം കിട്ടിയുള്ളു?
പക്ഷെ എനിക്ക് അങ്ങനെ അല്ല ..
ഒരു കുറുമ്പ് കാണിക്കുന്ന വികൃതി കുട്ടി എന്റെ മനസ്സില്‍ കയ്യറി കൂടീട്ട് നാളുകുറെ ആയി.... :)
ചിലപ്പോള്‍ നീയങ്ങു വളര്‍ന്നു ആകാശം മുട്ടും ചിലപ്പോള്‍ തീരെ കുട്ടിയാവും,
എന്നും എനിക്ക് നിന്നെ പറ്റി ഓര്‍ക്കാന്‍ ഏറെ...
അതെ ഇന്നും നീ എനിക്ക് എന്റെ ഹൃദയസ്പന്ദനം തന്നെയാണ്...ഒരോ നിമിഷവും മിടിക്കുന്ന “സ്വരം”...
പിന്നെ ഞാന്‍ എഴുതുമ്പോള്‍ ഉള്ള എന്റെ മാനസീക അവസ്ഥ അല്ല അതു വായിക്കുമ്പോള്‍ നിനക്കുള്ളത് അതുകൊണ്ട് തന്നെ പലപ്പോഴും ഞാന്‍ ഉദ്ദേശിച്ചത് ആവില്ല നീ വായിച്ചെടുക്കുന്നതു ..
'അല്ലങ്കില്‍ തീര്‍ച്ചയായും നീ ഒരു അഭിപ്രായം പറയും' എന്നു ഞാന്‍ കരുതുന്നത് നീ പലപ്പോഴും ഒന്നും മിണ്ടാതെ വിടുന്നത് എന്തുകൊണ്ടാണ് ...???.:
ഒത്തിരി പറയാനുണ്ടെങ്കില്‍ ഒന്നും പുറത്തു വരികില്ലാ അല്ലേ?
എന്തൊക്കെയോ പറയണം പിന്നെ ഓര്‍ക്കും ഒന്നും പറയാതെ ചുമ്മാ ഇരിക്കുമ്പോള്‍
ആ മൌനത്തിലൂടെ എന്തെല്ലാം അന്യോന്യം മനസ്സ് കൈമാറും.
അതൊക്കെ ഒരിക്കലും വാക്കുകള്‍ കൊണ്ട് കൈമാറാന്‍ ആവില്ല ...
നീ ഇന്നു പലതും ചോദിച്ചു എനിക്ക് എന്തു പറയണമെന്നറിയില്ല ,
പക്ഷെ എനിക്ക് എന്നൊട് മറയ്ക്കാനാവില്ല അത് പോലെ .
നീ ചോദിക്കുമ്പോള്‍ ഉത്തരം പറയാതിരിക്കാനോ
മനസ്സിനുള്ളില്‍ ഉള്ളത് പറയാതിരിക്കാനോ സാധിക്കില്ല.
എന്തൊക്കെയോ ഫാന്റസികള്‍ എനിക്ക് തന്നെ വിശ്വസിക്കാനാവത്ത പോലെ.....
ചിലപ്പോള്‍ നല്ല പേടി ..മറ്റൊന്നും അല്ലാ, ഇനി നീ പോയാല്‍ പിന്നെ .............
പിന്നെ നീ എന്തിനാ ഇങ്ങനെ ഒരോ ചോദ്യങ്ങള്‍ എന്റെ മനസ്ഥിതി അറിയാനോ?
ഞാന്‍ ഇപ്പോള്‍ ഏതു അവസ്ഥയിലാന്ന് എനിക്ക് തന്നെ അറിയില്ല ..
പണവും സ്വത്തും ഒന്നും ഒന്നിനും പകരം ആവില്ല. നിനക്ക് എന്നെ നന്നായി അറിയില്ലേ? ..
ഇന്നുവരെ ആരേയും അവരു പണക്കാരാ എന്നു കരുതി ഞാന്‍ ബഹുമാനിച്ചിട്ടില്ല ..
അതെ സമയം എന്തെങ്കിലും ഒരു ക്വാളിറ്റി അല്ലങ്കില്‍ നന്മയുള്ള മനസ്സിനെ പൂവിട്ട് പൂജിക്കാന്‍ ഞാന്‍ തയ്യാര്‍...
ഈ സ്ഥലത്ത് എല്ലവരും അവരുടെ സമയം = പണം എന്ന് കരുതുന്നവരാ. 'എന്നിട്ട് എന്തു നേടി' എന്നു ഞാന്‍ ചോദിക്കും ... മറ്റുള്ളവരുടെ അത്യാവശ്യത്തിനു- അതു അരോഗ്യമോ, പണമോ, ഒരു സാന്ത്വനമോ, ആകുവാന്‍ സാധിച്ചാല്‍ അതേ കരുതുന്നുള്ളു...
ഞാന്‍ എന്ത് ചെയ്യുമ്പോഴും ദൈവത്തിനോട് ഒരു പ്രാര്‍ത്ഥന എന്റെ മക്കളെ കഷ്ടപ്പെടുത്തരുതെ
അവര്‍ക്ക് നല്ലതു വരുത്തണെ എന്നു മാത്രം..
നാം ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം നല്ലതായാലും ചീത്ത ആയാലും അതു നമ്മുടെ മക്കള്‍ ആണനുഭവിക്കുക.....
നീ പറഞ്ഞതൊക്കെ കാതിലുണ്ട് .....ഞാന്‍ പോയി വരട്ടെ ..
ബാക്കിയും ആയി തീര്ച്ചയായും .തിരികെ വരും ...
Subscribe to:
Post Comments (Atom)
35 comments:
ഞാന് ഇപ്പോഴും ഓര്‍ക്കുന്നത് അതാണ്
"എന്താ നിന്റെ ഈ കരിഷ്‌മാ?" ..
കാണാതെയും കേള്‍ക്കാതെയും എത്ര ദൂരത്തിരുന്നാലും ഇങ്ങനെ ഓര്‍ക്കുകയെന്നതു തന്നെയാണ് ആ ബന്ധത്തിന്റെ സുഗന്ധം , അങ്ങനെ തന്നെയാണതു വേണ്ടതും :)
- സസ്നേഹം സന്ധ്യ
ഇങ്ങനെയൊക്കെ ഓർക്കാൻ എന്തൊരു രസമാണെന്നോ; ഞാനും ഓർക്കാറുണ്ട്.
അതെ, ദൂരെയാണെങ്കിലും ഒന്ന് മിണ്ടുമ്പോള്‍ കിട്ടുന്ന ആ എനെര്‍ജി... സാന്ത്വനം ഒക്കെ വളരെ വലുത് തന്നെ."ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട" എന്നാണല്ലോ.
ഓര്‍മ്മകള്‍ പൂവണിയട്ടെ....
ഇതെന്താ പ്പൊ കഥ !!!
ചിലപ്പോള്‍ ആകാശം മുട്ടും വലിപ്പത്തില്‍ ചിലപ്പോള്‍ തീരെ കുട്ടിയാവും.
സങ്കല്പങ്ങള്‍ക്കപ്പുറമാണയാള്‍.
ഇനി ആ ‘സ്വരം‘ കേട്ട് കേട്ട് നന്മയുള്ള ആ മനസ്സിനെ പൂവിട്ട് പൂജിക്കുക.
ആശംസകളോടെ,,,
മാണിക്യേച്ചി..
എന്തായിപ്പോൾ ഇങ്ങനെയൊരു ചിന്ത..?
എനിക്കോപ്പോഴും അമ്പരപ്പാണു ചേച്ചി..!!
ആരോടെങ്കിലും അല്ലെങ്കില്‍ എന്തിനോടെങ്കിലും നമുക്ക് ഇഷ്ടം തോന്നിയാല്‍ പിന്നെ അവരുടെ അല്ലെങ്കില്‍ അതിന്റെ ഓരോ ചലനവും, സ്വരവും, നോക്കിയിരുന്നാല്‍ ഓരോന്നോരോന്നും അത്ഭുതമായി തോന്നും, അവയെല്ലാം നമ്മില്‍ സന്തോഷം ജനിപ്പിക്കും.....മനസ്സ് ഇപ്പോഴും ആ കരിഷ്മക്ക് പിന്നാലെ പാഞ്ഞു കൊണ്ടിരിക്കും ...
'പിന്നെ ഞാന്‍ എഴുതുമ്പോള്‍ ഉള്ള എന്റെ മാനസീക അവസ്ഥ അല്ല അതു വായിക്കുമ്പോള്‍ നിനക്കുള്ളത് അതുകൊണ്ട് തന്നെ പലപ്പോഴും ഞാന്‍ ഉദ്ദേശിച്ചത് ആവില്ല നീ വായിച്ചെടുക്കുന്നതു ..
'അല്ലങ്കില്‍ തീര്‍ച്ചയായും നീ ഒരു അഭിപ്രായം പറയും' എന്നു ഞാന്‍ കരുതുന്നത് നീ പലപ്പോഴും ഒന്നും മിണ്ടാതെ വിടുന്നത് എന്തുകൊണ്ടാണ് ...???.:
ഒത്തിരി പറയാനുണ്ടെങ്കില്‍ ഒന്നും പുറത്തു വരികില്ലാ അല്ലേ?'
അതെ, ശരിയാണ്..
അല്ലങ്കില്‍ തീര്‍ച്ചയായും ഞാനുമൊരു അഭിപ്രായം പറഞ്ഞേനേ..
ഒത്തിരി പറയാനുണ്ടെങ്കില്‍ ഒന്നും പുറത്തു വരികില്ലാ, അതെ ചിലപ്പോള്‍ അതുമാകാം..
അല്ല, അതു തന്നെ..
ഒത്തിരി പറയാനുണ്ട്..
പക്ഷേ, ഒന്നു പുറത്തു വരുന്നില്ല....
നാം ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം നല്ലതായാലും ചീത്ത ആയാലും അതു നമ്മുടെ മക്കള്‍ ആണനുഭവിക്കുക.....
എന്തൊക്കെയോ പറയാന്‍ ബാക്കിയുണ്ടല്ലോ...
ormmakal undayirikkanam..... aashamsakal.......
പറയാന്‍ അറിയാത്തതുകൊണ്ട് മിണ്ടാതെ പോകുന്നു
അടഞ്ഞുകിടന്നിരുന്ന ആ ജാലകങ്ങള്‍ ഓരോന്നായി തുറക്കട്ടെ... മനസ്സിലെ ആ കൊടുംകാറ്റു പുറത്തേക്കും വീശട്ടെ ....
"അതെ സമയം എന്തെങ്കിലും ഒരു ക്വാളിറ്റി അല്ലങ്കില്‍ നന്മയുള്ള മനസ്സിനെ പൂവിട്ട് പൂജിക്കാന്‍ ഞാന്‍ തയ്യാര്‍..."...
നൂറു വര്ഷം ഒരു കൂഷ്മാണ്ടമായി ജീവിക്കുന്നതിന്ക്കള്‍ നല്ലത്, ഒരു അറുപതു വര്ഷം സാമൂഹിക പ്രതിബദ്ധതയോടെ ജീവിക്കുന്നതല്ലേ ...
അതെ,ഒന്നു മിണ്ടിയാൽ കിട്ടുന്ന എനർജി.. അതു അനുഭവിച്ഛെങ്കിലെ മനസ്സിലാവൂ.ചിലപ്പോൾ ഒരു വാക്കു തന്നെ ഒരായിരം വാക്കിന്റെ ഫലം ചെയ്യാറുണ്ട്,പക്പക്ഷെ ചിലപ്പോഴൊക്കെ എന്തോക്കെയോ ഒത്തിരി പറയാനുണ്ടെങ്കിലും വാക്കുകളായി അത് പുറത്തേക്ക് വരാത്ത അവസ്ഥ. മൌനത്തിൽ കൂടിപ്പോലും അന്യോന്യം അറിയുന്ന അവസ്ഥയും കുറവല്ല.. ഉച്ഛാരണമില്ലാതെ, ശബ്ദത്തിന്റെ വേലിയേറ്റങ്ങളില്ലാതെ മൻസ്സുമാത്രം സംവദിക്കുന്ന അവസ്ഥ.അടുപ്പമുള്ള മനസ്സുകൾക്കെ അതിന്റെ മാധുര്യം മനസ്സിലാകൂ..
:)
പതിവു പോലെ തന്നെ എനിക്കൊന്നും മനസിലായില്ല.. ആരോടെങ്കിലും എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ ഈമെയില്‍ അയച്ചാല്‍ പോരേ ? ബ്ലോഗില്‍ ഇട്ട് നാട്ടാരെ കാണിക്കണോ ? :P
എഴുത്ത് കൊള്ളാം ;)
ഹെന്‍റ ദൈവമേ... ഈ ബൂലോകത്ത് എന്തൊക്കെ കാണണം വായിക്കണം ....!
ഞങ്ങളെപ്പോലെ സാധാരണക്കാര്‍ക്ക് ഇതൊന്നും അങ്ങട്ട് തലേല്‍ കേറില്ലെന്നെ..എന്നാലും നല്ല സൌഹൃദവും അതിന്റെ സുഖമുള്ള ഇഷ്ടാനിഷ്ടങ്ങളും ഒക്കെ അനുഭവപ്പെട്ടു എന്ന് പറയാം
അഭിനന്ദനങ്ങള്‍ മാണിക്ക്യംജീ
ശരിയാണ്. ചിലരുടെ സാന്നിദ്ധ്യം ഒരു പോസിറ്റീവ് എനര്‍ജി തന്നെ പ്രസരിപ്പിക്കും, നമുക്ക് അത് ഗുണകരവും ആകും.
ആ അവസാനം പറഞ്ഞ പ്രാര്‍ത്ഥന തന്നെ എനിക്കും.
മക്കള്‍ നമ്മളുടെ പ്രതിനിധികള്‍, അവര്‍ വഴി നമ്മുടെ ചെയ്തികള്‍ അറിയപ്പെടും. അതൊരു റിലേ ആയി തുടരും.
നന്ദി മാണിക്യച്ചേചീ..
ഒത്തിരി പറയാനുണ്ടെങ്കില്‍ ഒന്നും പുറത്തു വരികില്ലാ അല്ലേ?
എന്തൊക്കെയോ പറയണം പിന്നെ ഓര്‍ക്കും ഒന്നും പറയാതെ ചുമ്മാ ഇരിക്കുമ്പോള്‍
ആ മൌനത്തിലൂടെ എന്തെല്ലാം അന്യോന്യം മനസ്സ് കൈമാറും.
അതൊക്കെ ഒരിക്കലും വാക്കുകള്‍ കൊണ്ട് കൈമാറാന്‍ ആവില്ല ...
നീ ഇന്നു പലതും ചോദിച്ചു എനിക്ക് എന്തു പറയണമെന്നറിയില്ല ,
എന്തൊക്കയോ പറയണമെന്നു മനസ്സ് പറയുന്നു പക്ഷെഒന്നും പറയാന്‍ കഴിയുന്നില്ല.!!
മിണ്ടിയാൽ കിട്ടുന്ന എനർജി....
ഹും...
അതു മിണ്ടിയാൽ തന്നെ കിട്ടത്തൊള്ളൂ...
ഇതുവരെ മിണ്ടാത്തോണ്ട് ആ ‘എനർജി’ ഐസ് ആയി പൊയിട്ടുണ്ടാകുമോ?!
:-(
ചേച്ച്യേ,
തെന്താപ്പോ കഥ, തലകുത്തിനിൻ പോസ്റ്റ് വായിച്ചു. കമന്റുകൾ കലക്കി കുടിച്ചു. നോ രക്ഷ.
ചേച്ചിയുടെ നോവ് അറിയുന്നത്‌കൊണ്ടാവാം, അങ്ങട് കണക്റ്റാവണില്ല്യട്ടോ.
അല്ല, ഞങ്ങളെ വട്ടാക്കാൻ തന്നെ തിരുമാനിച്ചുല്ല്യേ.
പറയാൻ മറന്ന പരിഭവങ്ങൾ....
Sulthan | സുൽത്താൻ
എന്തായിരിക്കും എന്നാലോചിച്ച് ഞാനും കുറെ അന്തം വിട്ടിരുന്നു :) എന്തായാലും ഒരു അദൃശ്യ സ്പർശത്തിന്റെ ചരടിൽ കോർത്തിണക്കപ്പെട്ട മനസുകൾ തമ്മിലുള്ള സമാഗമം എന്നൊക്കെ പറഞ്ഞാലോന്ന് കരുതി.ശരിയാവുമോ എന്തോ !
ആശംസകൾ
നല്ല സുഹൃത്തുക്കള്‍ താരങ്ങളെപ്പോലെയാണ്.നിങ്ങള്‍ എപ്പോളും അവയെ കാണണമെന്നില്ല,പക്ഷെ,നിങ്ങള്‍ക്കറിയാം അവ എപ്പോഴും അവിടെയുണ്ടെന്ന്..(good friends are like stars.you don't always see them, but you know they are always there")
ലോകത്തിന്റെ ഏതു കോണിലിരുന്നാലും സാന്ത്വനത്തിന്റെ ഒരു സ്പര്‍ശമായി ആരുണ്ടാവുന്നോ അതാകുന്നു സുഹൃത്ത്.പുസ്തകത്താളുകളില്‍ എന്നോ പ്രസവിക്കുമെന്ന് കരുതി മാനം കാണാതെ സൂക്ഷിച്ചുവക്കുന്ന ഒരു മയില്‍പ്പീലി ത്തുണ്ടാണു സ്നേഹം.മറ്റാരും അറിയാതെ, അത്മാര്‍ത്ഥത മാത്രം കൈമുതലായി എന്നും ഉണ്ടാകുന്നത് അതു മാത്രം....ഓരോ സൊഹൃദവും ഓരോ വളപ്പൊട്ടുകളാണു..അവയെല്ലാം പലയിടങ്ങളില്‍ നിന്നു ശേഖരിച്ചതാവാം..എങ്കിലും മനസ്സിലെ മണിച്ചെപ്പില്‍ ഓരോന്നും അതിന്റേതായ സ്ഥാനങ്ങളില്‍ എന്നും ഉണ്ടാവും........!
ആശംസകള്‍!
"ഈ സ്ഥലത്ത് എല്ലവരും അവരുടെ സമയം = പണം എന്ന് കരുതുന്നവരാ. 'എന്നിട്ട് എന്തു നേടി' എന്നു ഞാന്‍ ചോദിക്കും ... മറ്റുള്ളവരുടെ അത്യാവശ്യത്തിനു- അതു അരോഗ്യമോ, പണമോ, ഒരു സാന്ത്വനമോ, ആകുവാന്‍ സാധിച്ചാല്‍ അതേ കരുതുന്നുള്ളു..."
ജീവിതം ചെറിയതാണെങ്ങിലും ചെറിയ സഹയങ്ങൾ, അതെങ്ങിലും ചെയ്യണം.
എനിക്കു വ്യത്യസ്ഥ അഭിപ്രായമാണ്.... ഇന്നിന്റെ ലോകത്തില്‍ ഒന്നും ശാശ്വതമല്ല.... സുഹൃത്തും, ബന്ധങ്ങളും എല്ലാം എന്തിനൊക്കയോ വേണ്ടി മാത്രം.... ആരും ഒരു പ്രവര്‍ത്തിയുടേയും ഫലം അനുഭവിക്കാനും പോകുന്നില്ല....
സന്ധ്യയുടെ സുഗന്ധം , ഇങ്ങെത്തി നന്ദി പറയുന്നില്ല,
മിനി അതെ അമ്പും തുമ്പും ഇല്ലാതെ അതു ചിലപ്പോൽ ചില മുരട്ട് വീട്ടു ജോലിക്കിടയിൽ ആവും ചിന്ത ഈ വിധം കത്തി കയറുന്നത് അപ്പോൽ ഒന്നു ഊറി ചിരിച്ചു പണി തുടരാൻ എന്തു രസം? പലപ്പോഴും മക്കൾ ചോദിക്കും അമ്മാ എന്നാ ഒറ്റക്ക് ചിരിക്കുന്നേ?
കുഞ്ഞൂസ് "കണ്ണാടി വേണ്ട" എന്നാലും ഇപ്പോൾ സ്പെക്സ് വേണം സാക്ഷാൽ വെള്ളേഴുത്ത് കണ്ണാടി :) .
കുട്ടന്‍മേനൊന്‍ കുടമാറ്റം കാണാൻ പറ്റാത്തതിന്റെ അസ്ക്യതയാണെന്നു കൂട്ടിക്കോ
ഒഎബി ആശംസകൾക്കും അഭിപ്രയതിനും നന്ദി
കുഞ്ഞാ അതു കുഞ്ഞൻ ആയിട്ടാ വളരുമ്പോൾ ആ അമ്പരപ്പ് അങ്ങു മാറും :)
Sranj.. .. ഒന്നും പറയുന്നില്ലാ ...പറഞ്ഞാൽ തീരില്ല അതോണ്ടാ
മുഖ്‌താര്‍... ." * ഹായ് കൂയ് പൂയ് * ഹയ്യട ഹുയ്യാ ഹൂയ്!!!!"
സോണ ജി . . ഇതിനാണോ വിളിച്ചിരുത്തുക എന്നു പറയുന്നതാവോ?
കൈതമുള്ള്. .. കൈതേ വന്നതിൽ സന്തോഷം .... നന്ദി ...
അനിൽ@ബ്ലോഗ് ഇല്ലാതില്ല ... തുടരാം സന്ദർഭത്തിനു അനുസരിച്ച് അതല്ലെ ശരി?
jayarajmurukkumpuzha മാണിക്യത്തിൽ എത്തിയതിനും അഭിപ്രയത്തിനും നന്ദി
തെച്ചിക്കോടന്‍ അതിനല്ലേ മൗനം വിദ്വാനു ഭൂഷണം എന്നു പറയുന്നേ?
എറക്കാട :) ഒരു തവണ ചിരിച്ചാൽ അതു നൂറു തവണ ചിരിച്ച മാതിരി :)
മനോവിഭ്രാന്തികള്‍ നൂറു വര്ഷം ഒരു കൂഷ്മാണ്ടമായി ജീവിക്കുന്നതിന്ക്കള്‍ നല്ലത്, ഒരു അറുപതു വര്ഷം സാമൂഹിക പ്രതിബദ്ധതയോടെ ജീവിക്കുന്നതല്ലേ ... അപ്പോൾ എനിക്ക് ഇനി 6 വർഷം കൂടി എന്നാണോ ?
ആറെങ്കിൽ ആറ് കൂഷ്മാണ്ഡം ആവുന്നില്ല :)
രാജ്.. വിശദമായ അപഗ്രഥത്തിനും അഭിപ്രായത്തിനു നന്ദി അതിപ്പോൾ നന്ദി പറഞ്ഞാൽ മതിയോ?:) തുമ്പും വാലും ഇല്ലാതെ ഞാൻ എഴുതുന്നതിൻ ഒക്കെ ഒരു അർത്ഥമുണ്ടെന്ന് എനിക്ക് ഇപ്പൊഴും ബോധ്യമായില്ലാ കേട്ടോ........
കുമാരന് :) ഇതുവഴി വന്നു അല്ലേ? നന്ദി
അബ്‌കാരി .... ഷമികുട്ടാ അതിനു എന്തേലും പറയാനുണ്ടായിട്ട് വേണ്ടേ? ..
ഇതു ചുമ്മാ ... [Mohan Lal]
അഭിപ്രയങ്ങൾ കമന്റുകൾ ഒക്കെ കൂടി എന്തോ ഒക്കെ ആയി ആക്കി ... അല്ലങ്കിൽ ബ്ലോഗിൽ ചേര കേറും
എഴുത്ത് കൊള്ളാം ;) എന്നു പറഞ്ഞപ്പോൾഅതു കേൾക്കാൻ ഒരു സുഖം!!
ഏ.ആര്‍. നജീം ..
"ഹെന്‍റ ദൈവമേ... ഈ ബൂലോകത്ത് എന്തൊക്കെ കാണണം വായിക്കണം ....! "
മര്യാദക്ക് പാഠഭേദത്തിൽ പോസ്റ്റ് ഇട്ടില്ലങ്കിൽ ഇതാ ശിക്ഷ മനസ്സിലായൊ?
ഗീത.. ചിലരുടെ സാന്നിദ്ധ്യം ഒരു പോസിറ്റീവ് എനര്‍ജി തന്നെ പ്രസരിപ്പിക്കും,...കണ്ടോ കണ്ടോ എനേർജി വരുന്ന വരവു കണ്ടോ
ഏറനാടന്‍... " റിലേ ആയി തുടരും. " തുടരണമല്ലോ അതിനല്ലേ ഈ പങ്കപ്പാടെല്ലാം നന്ദി....
ഹംസ..
എന്തൊക്കയോ പറയണമെന്നു മനസ്സ് പറയുന്നു പക്ഷെ ഒന്നും പറയാന്‍ കഴിയുന്നില്ല.!!
അതിപ്പോ ഞാൻ അങ്ങനെ ഒന്നു പറഞ്ഞത് പെരുത്ത് സൗകര്യമായി ..ഒന്നും പറയണ്ടല്ലൊ
മലയാളി. ഐസ് ഒക്കെപ്പോയി ഇനി സമ്മർ ആണേ ഇവിടെ അടിചു പൊളി തുടങ്ങി
സുൽത്താൻ ...അല്ല, ഞങ്ങളെ വട്ടാക്കാൻ തന്നെ തിരുമാനിച്ചുല്ല്യേ..
കറക്റ്റ്!! അതു തന്നാ ഉദ്ദേശം!!
ബഷീര്‍ പി.ബി.വെള്ളറക്കാട്...
ഞാനും ഇതെല്ലാം കൂടി റ്റൈപ്പ് ചെയ്തിട്ട് മാളോരു ചോദിച്ചാൾ എന്തു ഡെഫിനിഷൻ കൊടുക്കും എന്നു അലോചിച്ചിരുന്നു ഇപ്പോൾ അതിനൊരു തീർച്ചയും തീരുമാനോം ആയി ...
:)" ഒരു അദൃശ്യ സ്പർശത്തിന്റെ ചരടിൽ കോർത്തിണക്കപ്പെട്ട മനസുകൾ തമ്മിലുള്ള സമാഗമം !! ഹൊ എന്താ ഒരു വെയിറ്റ്!
ഒരു ലോഡ് നന്ദി കൊറിയറിൽ അയച്ചേക്കാം ...
സുനില്‍ കൃഷ്ണന്‍
Good friends are like stars.You don't always see them, but you know they are always there !
And you are one of them ..
No words to Thank you..:)
ഒഴാക്കന്‍ :) വന്നതിനും ഒരു പുഞ്ചിരി തന്നതിനും തിരികെ സമർപ്പിക്കുന്നു മറു പുഞ്ചിരി :) :)
കാക്കര . " ജീവിതം ചെറിയതാണെങ്ങിലും ചെറിയ സഹയങ്ങൾ, അതെങ്ങിലും ചെയ്യണം". അതിനുള്ള ശ്രമം ഒരിക്കലും കളയാറില്ല .നന്ദി..
നീര്‍വിളാകന്‍
ഒന്നും ശാശ്വതമല്ല.... സമ്മതിച്ചു എന്നാലും സൗഹൃതങ്ങൾ സുദൃഢം തന്നെ ... സൗഹൃതം അതൊരു കണ്ണാടിയാണു നമ്മൾ എന്തു കാണിക്കുന്നോ അതിന്റെ പ്രതിഫലനം .... ആരും ഒരു പ്രവര്‍ത്തിയുടേയും ഫലം അനുഭവിക്കാനും പോകുന്നില്ല....എന്നു പറയരുത് ..നല്ലതു ചെയ്താൽ സുസ്വപ്നം കണ്ടുറങ്ങാം അല്ലങ്കിലൊ? .
കാര്യമായി ഞാന് ഒന്നും എഴുതിഇല്ലാ എന്നിട്ടും ഇവിടെ നേരം ചിലവഴിച്ച എല്ലാ പ്രീയപ്പെട്ടവര് ക്കും എന്റെ നന്ദി
നമ്മള്‍ പരിചയക്കാരല്ല പക്ഷെ ഈ അനുഭവവത്തിന്റെ കാര്യത്തില്‍ ആര്‍ക്കാണ് പരിചയമില്ലാതത്?
നല്ല ചിന്തകൾ ചേച്ചീ....!
കൂടുതൽ എഴുതൂ!
Post a Comment