Thursday, December 31, 2009

വരവേല്‍‌പ്പ്

Posted by Picasa




രാവും പകലും പോലെ നല്ലതും കെട്ടതും ആയ കുറെ ഓര്‍മ്മകളും
അനുഭവങ്ങളും ലോകത്തിനു നല്‍കി ഇതാ അവന്‍ യാത്രയാവുന്നു...
ഇനി വരില്ല എന്ന് അറിയുമ്പോള്‍ മനസ്സില്‍ നോവുണരുന്നു.
കഴിഞ്ഞ ഒരു വര്‍ഷം നല്‍കിയ അനുഭവങ്ങളെ ജീവിതത്തിനു മുതല്‍‌ക്കൂട്ടാക്കം.
നമ്മില്‍ നിന്ന് വേര്‍പെട്ടു പോയവരെ ഒരു നിമിഷം ഓര്‍മ്മിക്കാം.
അവരുടെ ലോകത്ത് നിത്യശാന്തി ലഭിക്കണെയെന്ന് പ്രാര്‍‌ത്ഥിക്കാം.
പോയദിനങ്ങളില്‍ ലഭിച്ച എല്ലാ നന്മകള്‍ക്കും നന്ദി ചൊല്ലാം.

പുതുവര്‍ഷം സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും
ആയുരാരോഗ്യങ്ങളും നമുക്കോരോരുത്തര്‍ക്കും നല്‍കാനായിട്ടാവട്ടെ വരുന്നത്.
മറക്കാനും പൊറുക്കാനും എല്ലാമനസ്സുകള്‍ക്കും ശക്തി ലഭിക്കട്ടെ,
അന്യരെ വിധിക്കുവാന്‍ ആരും അര്‍ഹരല്ല എന്ന തിരിച്ചറിവ്
മനസ്സില്‍ ബോധത്തില്‍ എന്നും എപ്പോഴും നിറയട്ടെ,
മറ്റുള്ളവരെ സ്നേഹിക്കാനും നമുക്ക് ലഭിക്കുന്ന സ്നേഹവായ്പ്പുകള്‍
തിരിച്ചറിയാനുമുള്ള വിവേകവും മനസ്സും എന്നുമുണ്ടായിരിക്കട്ടെ
ഏറ്റവും വലിയ സമ്പാദ്യം നമുക്കുള്ള സുഹൃത്തുക്കള്‍ ആണെന്ന് ഓര്‍മ്മിക്കാം.

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
മാണിക്യം

Monday, October 12, 2009

വിദ്യാരൂപിണി സരസ്വതീ ....

സരസ്വതി എന്നാല്‍ സാരം സ്വയം കൊടുക്കുന്നവള്‍ എന്ന് അര്‍ത്ഥം കല്‍പ്പിക്കാം. ആദ്ധ്യാത്മിക ജ്ഞാനത്തിന്‍റെ പ്രസാദം നല്‍കുന്ന ദേവിയാണ് സരസ്വതി. സരസ്വതീ സങ്കല്‍പ്പത്തില്‍ തന്നെ പല പ്രത്യേകതകളും കാണാം. വളരെ പ്രതീകാത്മകമാണ് ഈ സങ്കല്‍പ്പങ്ങള്‍. പ്രധാന സങ്കല്‍പ്പം വീണയാണ്. മറ്റൊന് ഗ്രന്ഥങ്ങള്‍. കൈയിലെ സ്ഫടിക ജപമാല, ഇരിക്കുന്ന താമരപ്പൂ, ശുഭ്രവസ്ത്രം, ഹംസം, മയില്‍ എന്നീ പക്ഷികള്‍, ഇതെല്ലാം സരസ്വതീ സങ്കല്‍പ്പത്തിന്‍റെ ഭാഗമാണ്.


Posted by Picasa


സരസ്വതിയുടെ കൈയിലുള്ള പുസ്തകം അറിവിനെയും വീണ സംഗീതാദി കലകളെയും ജപമാല ആത്മജ്ഞാനത്തെയും സൂചിപ്പിക്കുന്നു. ജ്ഞാന ചേതനയുടെ രണ്ട് ഭാവങ്ങളാണ് പ്രജ്ഞയും ബുദ്ധിയും.പ്രജ്ഞ ആത്മീയ ഔന്നത്യത്തിനും ബുദ്ധി ഭൌതിക മുന്നേറ്റത്തിനും സഹായിക്കുന്നു. .

പ്രജ്ഞയുടെ ദേവത ഗായത്രിയും വിദ്യയുടെ ദേവത സരസ്വതിയുമാണ്. വിദ്യയുടെ അധിദേവതയാണ് വാണീദേവിയായ സരസ്വതി. സരസ്വതീ ദേവി ശരീരത്തില്‍ രണ്ട് സ്ഥലങ്ങളില്‍ സൂക്ഷ്മ രൂപത്തില്‍ ആജ്ഞാ ചക്രത്തിലും സഹസ്രാരപത്മത്തിലും, ബുദ്ധിയെയും ചേതനയേയും നയിക്കുന്ന രണ്ട് സ്ഥാനങ്ങളായി വസിക്കുന്നു. ലക്ഷ്മി, ദുര്‍ഗ, സരസ്വതി യഥാക്രമം ഇച്‌ഛാശക്തിയുടെയും, ക്രിയാശക്തിയുടെയും ജ്ഞാനശക്തിയുടെയും പ്രതീകങ്ങളാണ്.
സരസ്വതീ ദേവി ആവിര്‍ഭവിച്ചത് വസന്തപഞ്ചമിയിലാണ് എന്നാണ് വിശ്വാസം. സരസ്വതിയെ ബ്രഹ്മാവിന്‍റെ ഭാര്യയായും മകളായും സങ്കല്‍പ്പിച്ചു കാണാം. ക്ഷേത്രങ്ങളില്‍ മാത്രമല്ല വീടുകളിലും വിജ്ഞാന കേന്ദ്രങ്ങളിലും സരസ്വതിയെ ആരാധിക്കുന്നു. സരസ്വതിയെ വിദ്യാരൂപിണിയായി സങ്കല്‍പ്പിച്ച് സ്തുതിക്കുന്നു ..
*സരസ്വതീ ദേവീ വിവരങ്ങള്‍ക്ക് ഗൂഗിള്‍ സെര്‍ച്ച്
മഹത്തായ ഭാരത പാരമ്പര്യത്തില്‍ അക്ഷരം ദേവീ വരദാനമെന്നും അക്ഷരപൂജ ദൈവത്തിന്റെ പ്രത്യേകത അനുഗ്രഹം ആവശ്യമുള്ളതാണെന്ന് കരുതി അക്ഷരത്തെ ബഹുമാനിക്കാനും വന്ദിക്കാനും പ്രാപ്തരാക്കുകയായിരുന്നു പണ്ട് ഗുരുക്കന്മാര്‍ ചെയ്തിരുന്നത്.ഏതു വിദ്യയും ആരംഭിക്കും മുന്നെ പ്രാര്‍ത്ഥന. ഇന്നും സ്കൂളുകളില്‍ പ്രാര്‍ത്ഥനയുണ്ട്.ഒരോ ദിവസത്തേയും പഠനം ആരംഭിക്കുന്നതിനു മുന്നെ ബുദ്ധിക്ക് ശക്തിയും പ്രകാശവും നല്‍കി അനുഗ്രഹിക്കണമേ എന്നു.
എന്തിനു വേണ്ടി? അക്ഷരങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവ് നന്നായി നല്ല മാര്‍‌ഗത്തില്‍ ഉപയോഗിക്കാനും സഹജീവികളില്‍ അനുകമ്പയോടും സ്നേഹത്തോടും സന്തോഷത്തോടും കൂടെ ഇടപഴകാന്‍ പര്യാപ്തമാക്കാനും ആയി നാം ആര്‍ജിക്കുന്ന അക്ഷരഞ്ജാനം ഉപയോഗിക്കാന്‍ ഇടയാക്കണെ എന്ന് ഓര്‍മ്മിക്കാന്‍....

സ്വബുദ്ധിയും ചിന്താശക്തിയും ഉള്ള മനുഷ്യര്‍ തമ്മില്‍ സംവേദിക്കുമ്പോള്‍ അഭിപ്രായ വിത്യാസം ഉണ്ടാവും, ഉണ്ടാവണം. പ്രതിപക്ഷ ബഹുമാനത്തോടെ അവിടെ കാര്യങ്ങള്‍ പറയണം. സ്വീകരിക്കാവുന്നവ സ്വീകരിക്കുക തള്ളികളയണ്ടത് തള്ളികളയുക. വിത്യസ്ത രുചിയും അഭിപ്രായവും ഉള്ളവരെ ഒത്തൊരുമയോടെ സ്നേഹത്തില്‍ കൊണ്ടു പോകുക എന്നതാണ് ഒരു എഴുത്തുകാരന്റെ /സുഹൃത്തിന്റെ ചുമതല.

ഈശ്വരന്‍ നമുക്ക് ഒരോരുത്തര്‍‌ക്കും തന്നിരിക്കുന്ന അനുഗ്രഹങ്ങള്‍ എത്രയാണെന്ന് ചിന്തിക്കുന്നില്ല, കാണുവാന്‍ കണ്ണ് -കേള്‍‌‍ക്കുവാന്‍ കാത് -സംസാരിക്കുവാന്‍ നാവ് -ചിന്തിക്കുവാന്‍ ബുദ്ധി - അന്ധനെയും ബധിരനേയും മൂകനേയും നോക്ക്. ഈ വക കുറവുകള്‍ നമുക്കില്ല,ബുദ്ധിമാന്ദ്യമുള്ളവരും അല്ല, കൈ കാലുകള്‍ക്ക് സ്വാധീനമില്ലാതെയും ഇല്ല. സ്വന്തഭക്ഷണം എടുത്ത് വായില്‍ വയ്ക്കാന്‍ കഴിയാത്ത അംഗവൈകല്യവും ബുദ്ധിമാന്ദ്യവും ഉള്ളവരെ കണ്ടിട്ടൂണ്ടോ ? ഒരു നിമിഷമെങ്കിലും ഒരോരുത്തര്‍‌ക്കും കിട്ടിയ ദൈവാനുഗ്രഹത്തിനു നന്ദി പറഞ്ഞിട്ടുണ്ടോ? ഇന്ററ് നെറ്റില്‍ കൂടി ലോകത്തിന്റെ എല്ലാ മൂലയിലേയ്ക്കും കണ്ണും കാതും വാക്കുകളും എത്തിയപ്പോള്‍ ഇതൊന്നും സാധിക്കാത്തവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ? കുറഞ്ഞപക്ഷം വാക്കാലും പ്രവര്‍ത്തിയാലും സഹജീവിയോട് സ്നേഹത്തോടെ കരുതലോടെ നല്ലത് പറഞ്ഞ് മുന്നോട്ട് പൊയ്ക്കുടേ?

തൂലിക പടവാളിനേക്കാള്‍ ശക്തമാണ്. വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനെ ക്ഷതം വരൂ . തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത് . അതു വേണോ ദയവായി ചിന്തിക്കു‍.......

Monday, September 14, 2009

ലക്ഷ്യം...........

വിദ്യാഭ്യാസകാലം അവസാനിക്കാരായി.പന്ത്രണ്ടു വര്‍ഷങ്ങളും ഏതാനും മാസങ്ങളും കഴിഞ്ഞു.അസ്ത്രപ്രയോഗത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രാവീണ്യം എന്നറിയാനായി ദ്രോണര്‍ ഒരു പരീക്ഷ നടത്തുവാന്‍ തീരുമാനിച്ചു. കൃപരും അതിനോട് യോജിച്ചു. വൃക്ഷാഗ്രത്തില്‍ ഒരു കൃത്രിമക്കിളിയെ നിക്ഷേപിച്ചിട്ട് ദ്രോണര്‍ ശിഷ്യരോട് പറഞ്ഞു:- "ചെല്ലുക. ലക്ഷ്യം തെറ്റാതെ ആ വൃക്ഷാഗ്രത്തില്‍ ഇരിക്കുന്ന കിളിയുടെ കഴുത്ത് നിങ്ങള്‍ അമ്പെയ്തു മുറിക്കണം."

ആദ്യം തന്നെ യുദ്ധിഷിഷ്ടരനെ വിളിച്ചു.വില്ലുകുലച്ച് ലക്ഷ്യം നോക്കി കൊണ്ടു നില്‍ക്കുമ്പോള്‍ ആചാര്യന്‍ ചോദിച്ചു :-"ആ മരവും കിളിയും അതിന്റെ കഴുത്തും ഞാനും ഈ നില്ക്കുന്ന ജനങ്ങളും നിനക്ക് ദൃഷ്ടിഗോചരമാണോ? "
"അതേ ഗുരോ! ഞാനെല്ലാവരേയും കണുന്നു."
"ശരി നീ അത്രയ്ക്കായില്ല. മാറിനില്‍ക്കുക." എന്നു പറഞ്ഞദ്ദേഹം രണ്ടാമതായി ദുര്യോധനനെ വിളിച്ചു.
അവന്റെ ഉത്തരവും ശരിയായില്ല, പിന്നെ ഭീമനേയും ദുര്യോധനാനുജന്മാരായ തൊണ്ണുറ്റൊന്പതുപേരേയും നകുലസഹദേവന്മാരെയും ക്രമപ്രകാരം വിളിച്ചു. ആരുടെ മറുപടിയും തൃപ്തികരമായിരുന്നില്ല.
കര്‍ണ്ണനെ വിളിച്ചു മറുപടി ശരിയായില്ല.



ലക്ഷ്യം മാത്രം കാണുന്നതായി ആരും പറഞ്ഞില്ല. ഒടുവിലാണു പാര്‍ത്ഥനെ വിളിച്ചത്. അര്‍ജുനനോടൂം അതെ ചോദ്യം തന്നെ ചോദിച്ചു.അര്‍ജുനന്‍ ലക്ഷ്യസ്ഥാനതേക്ക് നോക്കിക്കൊണ്ടു പറഞ്ഞു:-
"ആ പക്ഷിയുടെ കഴുത്തല്ലാതെ മറ്റൊന്നിനേയും ഞാന്‍ കാണുന്നില്ല. ആ പക്ഷിയെ തന്നെയും ഗോചരമല്ല."
"ശരി ബാണം തൊടുത്തു വിടൂ." - ആചാര്യന്‍ കല്പ്പിച്ചു ഉത്തരക്ഷണത്തില്‍ വിജയന്‍ ഉന്നം നോക്കി അസ്ത്രമെയ്തു കിളിയുടെ കഴുത്തുമുറുച്ചു താഴെയിട്ടു......

ലക്ഷ്യം അതേവര്‍ക്കും ഉണ്ടാവണം
എഴുത്ത്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ..
എഴുതുന്നത് വായനക്കര്‍ക്ക് മനസ്സിലാവണം .
ഒരു ഗുരു പഠിപ്പിച്ചാല്‍ ശിഷ്യര്‍ക്ക് അത് മനസ്സില്‍ ബുദ്ധിയില്‍ തറഞ്ഞു കയറണം. അതാണു ലക്ഷ്യം.

ലക്ഷ്യം പിഴച്ചാല്‍ ....

ഒരു വേട്ടക്കരനു വേണ്ടതും ലക്ഷ്യമാണ്. എയ്തുകൊള്ളിക്കണ്ടത് എവിടെ എന്നു മാത്രം നിശ്ചയിക്കുക,
അല്ലതെ മറ്റൊന്നും ഓര്‍ക്കരുത് ആലോചിക്കരുത് ഇരയുടെ മുന്‍-പിന്‍ കാലം ആലോചിച്ചാല്‍,
അമ്പുകൊണ്ടാല്‍ അല്ലങ്കില്‍ വേട്ടയാടപ്പെട്ടാല്‍
ഇരയുടെ മനോഗതി ഇവയോക്കെ ചിന്തിച്ചാല്‍ ലക്ഷ്യമില്ലാത്ത വേട്ടയാവും...
വെറും ഒരു ഗോഗ്വാ വിളി.
വേട്ടക്ക് പോയി തിരികെ വന്ന് മൂരിയിറച്ചി വാങ്ങി കഴിക്കാം....

പിന്നെ എന്റെ ചുറ്റും ശബ്ദമുഖരിതമാവണം എന്നു മാത്രമാഗ്രഹിക്കുമ്പോള്‍
വെറുതെ കുറെ വേട്ട പട്ടികളും ആയി കാടിളക്കി ഒരോട്ടം,
അത് നല്ലതാണു ശരീരം ഒന്നിളകികിട്ടും.
വേട്ടക്കാരനും ഇരയും ഒന്നാണെന്ന് മനസ്സിലാക്കുന്ന ഒരു കാലം വരും .....

മൃഗങ്ങള്‍ വേട്ടയാടും പക്ഷെ അതവയ്ക്ക് ഭക്ഷണത്തിനു വേണ്ടി മാത്രം, അല്ലാതെ മൃഗങ്ങള്‍ വിനോദത്തിനു വേട്ടയാടാറില്ല.
വെറുതേ ഇങ്ങനെ ഒക്കെ ഒന്നു ചിന്തിച്ചു.... നിങ്ങള്‍ക്ക് യോജിക്കാം വിയോജിക്കാം



ചിത്രം ഗൂഗിളിനോട് കടപ്പട്

Monday, September 7, 2009

കൊച്ചു കൊച്ചു സന്തോഷങ്ങള്‍



ഇന്ന് ലേബര്‍ ഡേയ് അവധി ദിവസം എന്ന മറവില്‍ ഇന്നലെ കിടന്നപ്പോള്‍ ലേശം താമസിച്ചു രാത്രി ഒന്നര മണി ചുമ്മ മക്കളോടൊപ്പം ഇരുന്ന് കത്തി വയ്പ്പായിരുന്നു റ്റിവിയില്‍ ലോകത്തെ ഏറ്റവും ഭാരം കൂടിയ വ്യക്തി വെറും 1250 പൗണ്ട് ഡയറ്റിങ്ങും ഓപറേഷനും കൊണ്‍റ്റ് 500 പൗണ്ടിനു താഴെ എത്തിച്ചു നാലു വര്‍ഷത്തിനു ശേഷം അയാള്‍ നടക്കുന്നത് കണ്ട് കരയണൊ ചിരിക്കണൊ എന്നറിയതെ കുറെ നേരം ഇരുന്നു....

ഒന്നു ഉറങ്ങി വന്നപ്പോള്‍ ഫോണ്‍ കോള്‍ അസമയത്ത് ഫോണ്‍ ബെല്ലടിച്ചാല്‍ ആകെ ഒരു വിറയലാ ..
ഫോണ്‍ എടുത്തപ്പോള്‍ പരിചയമില്ലാത്ത നമ്പറും ..സംസാരിച്ചപ്പോള്‍ വിശ്വസിക്കാനയില്ല .
വിളിക്കുന്നത് മുസ്തഫ!
ഞാന്‍ പെട്ടന്ന് ഉണര്‍ന്നു എന്താണിവിടെ സമയം എന്ന് മുസ്തഫക്ക് അറിയില്ലാ ഞാനും പറഞ്ഞില്ല.

കുറെ സമയം സംസാരിച്ചു .. അവിടെ നോമ്പാണ് . മകന്‍ പെരുന്നാളിനു ജൗളിയെടുക്കാന്‍ പോയിരിക്കുന്നു .ഇപ്പോള്‍ സ്കൂള്‍ അവധിയാണ് ....മുസ്തഫാ പറഞ്ഞു കൊണ്ടെയിരുന്നു.

ചാച്ചന്‍ നാട്ടില്‍ ചെന്നപ്പോള്‍ വിളിച്ചതും വളരെ കാര്യമായി എന്നൊട് പറഞ്ഞു..

മുസ്തഫാ ഫോണ്‍ വച്ചു ..
സമയം വെളുപ്പിനു മൂന്നു മണി പിന്നെ ഞാന്‍ ഉറങ്ങീല്ലാ.....
"മുസ്തഫാ സുഖമാണോ?" എന്നു ഞാന്‍ ചോദിച്ചപ്പോള്‍
"അതെ സുഖാണ്" .. എന്നു മുസ്തഫയുടെ മറുപടി..ഞാന്‍ അറിയാതെ എന്റെ കണ്ണില്‍ നിന്ന് കണ്ണൂനീര്‍‌ വന്നു...
മുസ്തഫയുടെ സ്ഥിതി കുറെ എനിക്ക് അറിയാം എന്നാലും മുസ്തഫക്ക് ഒരു പരാതിയും ഇല്ലാ.
എല്ലാവരോടും എത്ര നന്നായി സംസാരിക്കുന്നു ഇല്ലായ്മയോ വേദനയോ ഒന്നും മുസ്തഫയുടെ സംസാരത്തില്‍ വിഷയമല്ല.
ഇതാണു ശരിക്കും ഉള്ളില്‍ നന്മയുള്ള മനുഷ്യന്‍! അതെ സമയം മറ്റുള്ളവരെ പറ്റി തിരക്കാന്‍ മുസ്തഫ മറക്കുന്നും ഇല്ലാ.
കുറച്ചു ദിവസം ആയി ഞാന്‍ മുസ്തഫയെ വിളിച്ചിട്ട് അപ്പൊഴാ എനിക്ക് ഇന്നലെ മുസ്തഫായുടെ ഫോണ്‍ ..
വളരെ സന്തോഷം തോന്നി..
ആ സന്തോഷം ഉള്ളില്‍ ഒതുങ്ങുന്നില്ലാ അതുകൊണ്ടാണീ പോസ്റ്റ്...
സുലൈഖക്കും മുസ്തഫക്കും മകനും നല്ലതു വരുത്തണേ എന്നു പ്രാര്‍ത്ഥിക്കുന്നു..


മുസ്തഫയെ അറിയാത്തവര്‍ ഈ പോസ്റ്റുകള്‍ കൂടി വായിക്കുക.
http://sarpagandhi.blogspot.com/2009_04_01_archive.html
http://vrindavani.blogspot.com/2009/04/blog-post.html

Monday, July 20, 2009

ബൂലോകത്ത് രണ്ടു വര്‍ഷം !!

മാണിക്യം ബുലോകത്ത് രണ്ട് വര്ഷം പിന്നിടുന്നു
ജൂലൈ 21, 2007 മാണിക്യം ആദ്യമായി പോസ്റ്റ്‌ ഇട്ടു ...


മാണിക്യം പടം തന്നത് ജോബിന്‍,

വര്‍ഷങ്ങള്‍ക്കു മുന്‍പേ ഓര്‍മ്മയില്‍ നിന്നു പഴംകഥകള്‍ പറഞ്ഞപ്പോള്‍,
അവന്‍ എന്നൊട് ചോദിച്ചു “ഇതൊക്കെ എഴുതിക്കുടെ?”
ഞാന്‍ :- അയ്യയ്യോ ഒഴുക്കിന് എഴുതാന്‍ എനിക്കറിയില്ലാ,
“പിന്നെ ഇപ്പൊ പറയുന്നാതൊ?”എന്നായി അവന്‍.
ഞാന്‍:- “ഹൊ അതു നിന്നോടല്ലെ?”
“അതു തന്നാ പറഞ്ഞേ എന്നോട് പറയുവാ എന്നു വിചാരിച്ച് എഴുതിക്കേ.”
ഇങ്ങനെ എന്നെ എഴുതാന്‍ പഠിപ്പിച്ച എന്റെ പ്രീയപ്പെട്ട ചങ്ങാതിയെ
സ്നേഹത്തോടെ ഓര്‍ത്തുകൊണ്ട്


ആദ്യഹെഡര്‍ ഹരിലാല്‍ ഉണ്ടാക്കി തന്നു.

[ഇപ്പൊള്‍ ഈ ഹെഡര്‍ മാണിക്യം 2 -ല്‍ ഉണ്ട് പുതിയ ഹെഡര്‍ ചെയ്തിരിക്കുന്നത് വിജില് ]

"നന്നായി എഴുതുന്നുണ്ടല്ലോ എന്താ ഒന്നും എഴുതാത്തത്?
എഴുതിയതെല്ലാം മയില്‍പ്പീ‍ലികളാക്കി വെക്കാതെ അവയെല്ലാം വെളിച്ചം കാണട്ടെ. എന്ന് പറഞ്ഞു ബ്ലോഗിലേക്ക് ക്ഷണിച്ച മലയാളം കമ്യൂണിറ്റിയിലെ പ്രീയ സുഹൃത്തിനെ സ്മരിച്ചു കൊണ്ട്,

ബ്ലോഗ് മോഡി പിടിപ്പിച്ച കനല്‍, സജി, ഹരിലാല്‍, ജോബിന്‍, നജീം,സംവിദാനന്ദ്...

എഴുതിയവ വായിച്ച് എഡിറ്റു ചെയ്തു തന്ന രാജ്, സന്ധ്യ, അജിത്, ബേബി, ഷമ്മി, കുറുമാന്‍, മലയാളി, സുനില്‍കൃഷ്ണന്‍, മലയാളം ഒരു സാന്ത്വനം കമ്യൂണിറ്റി സുഹൃത്തുക്കള്‍ എന്നിവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട്.....

എന്റെ എല്ലാ പോസ്റ്റും വായിക്കുകയും പോസ്റ്റിനേക്കാള്‍ നല്ല അഭിപ്രയങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍‌ലോഭം പറഞ്ഞ അജിത് നായര്‍ , അത്ക്കന്‍, അനില്‍@ബ്ലോഗ്‌,അനില്‍ശ്രീ,അപ്പു,അനൂപ്‌ കോതനല്ലൂര്‍,അനൂപ് തിരുവല്ല,അരുണ്‍ കായംകുളം,അരൂപിക്കുട്ടന്‍,ആര്യന്‍,
പി എ അനിഷ്, അനീഷ്‌.കെ ആര്‍,ആദര്‍ശ്, അനോണി മാഷ്, അരീക്കോടന്‍, ആഗ്നേയ, ആചാര്യന്,എം.അഷ്റഫ്, അലി
അജീഷ് മാത്യു കറുകയില്‍, അജയ്‌ ശ്രീശാന്ത്‌, അല്ഫോന്‍സക്കുട്ടി, ഇന്‍ഡ്യാഹെറിറ്റേജ്‌, ഇട്ടിമാളു , ഉപാസന,ഉണ്ണി തെക്കേവിള, ഉഷശ്രീ , ഉസ്മന്‍, എഴുത്തുകാരി, ഏറനാടന്‍, കനല്‍.,കനക, 'കല്യാണി' ,കാപ്പിലാന്‍, കാന്താരിക്കുട്ടി,കുഞ്ഞന്‍, കുറുമാന്‍, കിലുക്കാംപെട്ടി , കൂട്ടുകാരന്‍, കുറ്റ്യാടിക്കാരന്‍, കുഞ്ഞിപെണ്ണ് , കുമാരന്‍, കണ്ണനുണ്ണി, ഷൈന്‍ അഥവാ കുട്ടേട്ടന്‍,കൈതമുള്ള്, കൃഷ്, കിനാവ്, കൃഷ്ണ.തൃഷ്ണ, കൊട്ടോട്ടിക്കാരന്‍്‌, കണ്ടന്‍ പൂച്ച. കല്‍പക് എസ്,കണ്ണൂരാന്‍ ഗോപന്‍, ഗീത്, ഗോപി, ഗിരീഷ്‌ എ എസ്‌, ചാണക്യന്‍, ചെറിയനാടന്‍, ചങ്കരന്‍, ചെമ്മാച്ചന്‍, ജെപി, ജയകൃഷ്ണന്‍ കാവാലം, ജിതേന്ദ്രകുമര്‍, ജോസഫ്‌ കളത്തില്‍,ജോസ്മോന്‍ വാഴയില്‍,ദീപക് രാജ്, ദുര്‍ഗ,ദ്രൗപദി, തോന്ന്യാസി, തൈക്കാടന്, തേജസ്വിനി ,തറവാടി,തണല്‍ , തെന്നാലിരാമന്‍‍,തോക്കായിച്ചന്‍ .. തൂലികാ ജാലകം,താരകന്‍, ധൂമകേതു , ധൃഷ്ട്യുമ്നന്‍,
നിരക്ഷരന്‍,നിര്‍മ്മല,നരിക്കുന്നന്‍,നീര്‍വിളാകന്‍,നവരുചിയന്‍,നന്ദു,നിരജ്ഞന,നിഷ്ക്കളങ്കന്‍
ഏ.ആര്‍.നജീം,നൊമാദ്,നന്ദന,നന്ദന്‍/നന്ദപര്‍വ്വം, പാമരന്‍, പാവപ്പെട്ടവന്‍, പാര്‍ത്ഥന്‍ , പൈങ്ങോടന്‍, പാറുക്കുട്ടി, പാവം-ഞാന്‍, പകല്‍കിനാവന്‍, പള്ളിക്കരയില്‍, പിരിക്കുട്ടി , പടിപ്പുര ,പൂച്ചസന്ന്യാസി , പൊറാടത്ത്, പോങ്ങുമ്മൂടന്‍, . പ്രയാന്, പ്രയാസി, പ്രശാന്ത് ക്രിഷ്ണ,പ്രീയ ഉണ്ണികൃഷ്ണന്‍, ബാലാമണി ,ബിജു കോട്ടപ്പുറം, ബിന്ദു കെ പി, ബിന്ദു ഉണ്ണി, ബേബി, ബാജി ഓടംവേലി, ബഷീര്‍ വെള്ളറക്കാട്‌, ഭൂമിപുത്രി, മനീഷ്, മന്‍സൂര്‍, മനോഹര്‍, മയൂര, മലയാ‍ളി, മുസാഫിര്‍, മുരളിക, മുന്നൂറാന്‍, മാറുന്ന മലയാളി., മഹേഷ് ചെറുതന/മഹി , മയില്‍പ്പീലി, മിഴി വിളക്ക്, മുണ്ഡിത ശിരസ്കന്‍, മൈത്രെയി, മേരിക്കുട്ടി, മണി,'മുല്ലപ്പൂവ് മാഹിഷ്‌മതി, മിന്നാമിനുങ്ങ്‌ , മിന്നാമിനുങ്ങുകള്‍/സജി, മാന്മിഴി, മഴതുള്ളികിലുക്കം, മലമൂട്ടില്‍ മത്തായി, മുകേഷ് ....
യാരിദ്‌, രാജ്‌ , രഘുനാഥന്‍, രസികന്‍, രണ്‍ജിത് ചെമ്മാട്,എം.എസ്. രാജ്‌, രാജന്‍ വെങ്ങര
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.,രജിത്തിന്റെ ലോകം ലീല എം ചന്ദ്രന്‍..,ലതി, ലക്ഷ്മി,വിജില്‍, വേണു, വിജയലക്ഷ്മി, വയനാടന്‍, വല്യമ്മായി,വേറിട്ട ശബ്ദം, വികടശിരോമണി,വര്‍ത്തമാനം,വാസ് വാസുദേവന്‍, വാഴക്കോടന്‍ ,വാല്‍മീകി , വെള്ളായണിവിജയന്‍, വിനയാ, വിചാരം,ശിവ, ശലഭം, ശ്രീ, ശ്രീവല്ലഭന്‍,ശ്രീക്കുട്ടന്‍,ശ്രുതസോമ, ശിശു,ശെഫി, ബി ശിഹാബ്,
ശരത്‌ എം ചന്ദ്രന്‍,ഷമ്മി, സമാന്തരന്‍, സുല്‍,സൂസന്‍,.സന്ധ്യ,.സുനില്‍കൃഷ്ണന്‍, സുരേഷ്കുമര്‍ പൂഞ്ഞയില്‍ ,സുനില്‍ ജെയ്ക്കബ്, സുനീഷ് തോമസ്, സംവിദാനന്ദ്,സ്മിത ആദര്‍‌ശ്, സെനൂ ഈപ്പന്‍, സ്നേഹതീരം,സന്തോഷ്,സനാതനന്‍ സഹയാത്രികന്‍, കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി, ഹരീഷ് തൊടുപുഴ , ഹരിയണ്ണന്‍,ഹരിശ്രീ ,ഹേമാംബിക, ഹന്‍ല്ലലത്ത്,ഹരിത്
റസാഖ് പെരിങ്ങോട് ,റിന്‍സി,റനിസ് ബാബു,

balussery, Karmanna..pheenixfrmpegasus ,Santhosh Varma ,nardnahc hsemus, Rare Rose, My......C..R..A..C..K........Words ,the man to walk with..,Agnivesh, girishvarma,kunjubi sreedevi,patchikutty, firefly,,Prasanth. R Krishna, Sapna Anu B.George , Cartoonist ,keralafarmer ,JamesBright ,jayanEvoor ,RAHMAN@BEKAL ,ushadxb
sandeep salim (Sub Editor(Deepika Daily))

വന്ന് വന്ന് ബ്ലോഗ് വെറും അക്ഷര കൂട്ടമല്ലാതെ ആവുന്നു. ഒരോ മനസ്സിലേയ്ക്കുള്ള നൂല്‍ പാലം...
എന്റെ രചനകള്‍ക്ക് വളരെ അധികം പോരായ്മകളുണ്ട്, എന്നിട്ടും നല്ല വാക്കുകള്‍ പറയുന്നത് കാണുമ്പോള്‍ വന്ന്
ഞാന്‍ ശരിക്കും ചെറുതായി പോകുന്നു. അതു പോലെ തന്നെ പൊരുത്തക്കേടുകള്‍
ചൂണ്ടി കാണിക്കുന്ന ഒരു വലിയ സുഹൃത് വലയവും എന്റെ ബന്ധുബലമായി..

ഇന്ന് നന്ദിയോടെ സ്നേഹത്തോടെ എല്ലവരേയും സ്മരിക്കുന്നു..
“മനസ്സു കൊണ്ടു വിളിച്ചാല്‍ കേള്‍ക്കുന്ന അകലങ്ങളില്‍ മനസ്സില്‍ തന്നെയുണ്ടാവുമെന്ന”
വിശ്വാസം നിങ്ങളെ ഓരോരുത്തരേയും പറ്റി ഓര്‍ക്കുമ്പോള്‍ ഉണ്ട്...
കമന്റുകള്‍ ഇട്ടില്ലെങ്കിലും എന്റെ ബ്ലോഗ് സന്ദര്‍ശിയ്ക്കുകയും വായിയ്ക്കുകയും ചെയ്യുന്ന
എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി!

Posted by Picasa

Friday, July 17, 2009

ഇനി ഒരു മണിക്കൂര്‍ ...........

Posted by Picasa


പുറത്ത്‌ ചന ചന മഴ വിഴുന്നു. തുള്ളികള്‍ കാണാനില്ല പുല്ലിനു പച്ചപ്പ്‌ കൂടി തണുപ്പ്‌ ഇരച്ചു വരുന്നു .. എന്നാലും മനസ്സില്‍ തീ കോരിയിട്ടത് പോലെ ഒന്നും ശബ്ദിക്കാതെ കഴിഞ്ഞ 24 മണിക്കൂര്‍ തള്ളിവിടുന്നു .. മുഖം പുറത്ത്‌ കാണിക്കാതെ രണ്ടു ബാത്‌റൂം ഉരച്ചു കഴുകി ജനാലയുടെ ചില്ലെല്ലാം തുടച്ചു ഡ്രായിംഗ് റുമിലെ ചെടിയുടെ ചട്ടികള്‍ എല്ലാം മാറ്റിയും തിരിച്ചും, ചെടി പുതിയ ചട്ടിയിലേക്ക് മാറ്റിയും വച്ചു..
ഇനി ..
അറിയാതെ കണ്ണുകള്‍ ടെലഫോണില്‍ ഉടക്കി .. കണ്ണില്‍ ഇരുട്ട് കയറും പോലെ .. ഇന്നലെ മോനു ഇഷ്ടമുള്ള ചിക്കന്‍ കറി വയ്ക്കുമ്പോഴാ ഫോണ്‍, പതിയെ എടുത്തു, അങ്ങേ തലക്കല്‍ നിന്നും പ്രിയ. നാത്തുന്‍ കുറെ നാളായി വിളിച്ചിട്ട് .. പതിവ്‌ പോലെ ലൈനിന് ക്ലാരിറ്റി ഇല്ലാത്തതും ഒക്കെ പറയുന്നതിന് പകരം പെട്ടന്ന് ചോദിച്ചു
" നിഥിനു കല്യാണം ആലോചിക്കുന്നോ ?
" ഹും അതും വേണ്ടേ? ഞാന്‍ ഉത്തരം ഒരു മറു ചോദ്യമാക്കി
"എന്താ നാട്ടില്‍ വേറെ പെണ്ണിലേ? "
"അതെന്താ അങ്ങനെ ചോദിച്ചേ ?" അവളുടെ സ്വരത്തില്‍ ഇഷ്ടക്കുറവ് ഞാന്‍ കേട്ടു.. അവള്‍ക്ക്‌ ഒരു മാറ്റവും ഇല്ല .. വയസ്സ്‌ പത്തു നാല്‍പ്പത്തഞ്ച് ആയിട്ടും വിവാഹപ്രായമായ മക്കള്‍ ആയിട്ടും ആ പഴേ കുറുമ്പ്‌ ഇപ്പോഴും ..
വിണ്ടും അവള്‍ " അതെ വേണ്ടാ ആ കു‌ട്ടരുമായി അത് ചേരില്ല ...
"എന്താ? എന്താ അങ്ങന്നെ പറഞ്ഞെ?"
"നിനക്ക് അറിയില്ല, ഇതിപ്പോ രണ്ടാം ഊഴം.."
ഞാന്‍ വേഗം അടുപ്പ്‌ ഓഫ് ആക്കി
"പ്രീയെ നീ കാര്യം പറ ...."
"ആ പെണ്ണിന്റെ അമ്മയെ നിനക്കറിയുമോ?"
"അതെ, അറിയും ചെറിയമ്മായിയുടെ മോള്‍ അല്ലെ ?"
"ഹും അതൊക്കെ തന്നെ. കുഞ്ഞേട്ടനെ കൊണ്ട് അവരെ കെട്ടിക്കാന്‍ കുറെ നോക്കിയതാ." "അമ്മയുടെ പ്രാര്‍ത്ഥന കൊണ്ടാ അത് നടക്കാഞ്ഞത്‌ ... വല്ലാത്ത കു‌ട്ടരാ,അന്ന് ഒരു തരത്തിലാ കുഞ്ഞേട്ടനെ രക്ഷപെടുത്തിയത്‌ ഇനി നിനക്ക് നിന്റെ വീട്ടില് നിന്ന് പുറത്താക്കപെടണോ?"
" ചേട്ടന്‍ വന്ന് പറഞ്ഞു നല്ല പെണ്ണാന്നു..."
"ഹും പെണ്ണൊക്കെ നല്ലതാ ആ കൂട്ടരു ശരിയല്ല .."
"അതിപ്പോ...... ഞാന് എന്ത് പറയാനാ ചേട്ടന്‍ ......"
"എന്താ? എന്താ പറഞ്ഞാല്‍ നിന്റെയും കൂടെ മോനല്ലേ?"
"പ്രീയെ നീയ് കാര്യം തെളിച്ചു പറ ..."
" ഹും പറയാം ഇപ്പൊ എപ്പോ വന്നാലും കുഞ്ഞേട്ടന്‍ സ്ഥിരം അവിടാ ........"
പെട്ടന്ന്‍ ലൈന്‍ കട്ടായി തലക്കുള്ളില്‍ ഒരു മു‌ളിച്ച മാത്രം ...ഫോണ്‍ കയ്യില്‍ വച്ച് ഞാന്‍ അവിടെ നിന്നു..
എത്ര നേരം അറിയില്ല ...... അടുത്ത കോള്‍, ചേട്ടനാ ഒന്നും പറഞ്ഞില്ല
ടുറിന് ഇടയില്‍ ഉള്ള പതിവ് കോള്‍ ...
രാത്രി മുഴുവന് ഒന്നും ചിന്തിക്കാനോ വിശകലനം ചെയ്യാനോ കഴിയാതെ നേരം വെളുപ്പിച്ചു ....
വീണ്ടും ചേട്ടന്‍, അധികം സംസാരിച്ചില്ല പറഞ്ഞത് ഒക്കെ മു‌ളി കേട്ടു..
അപ്പോള്‍ മറുതലക്കല്‍ നിന്ന്
" നിനക്ക് എന്നാ സുഖമില്ലേ? എന്താ ഒന്നും മിണ്ടാത്തെ.. അപ്പോള്‍ മെല്ലെ ചോദിച്ചു
"നമ്മുടെ പ്രീയയുടെ നമ്പര്‍ കയ്യിലുണ്ടോ എങ്കില്‍ അവളെ ഒന്ന് വിളിക്ക്‌ .. "
"ഹും എന്താപ്പോ?" സ്വരത്തിന് ഘനം വച്ചിരുന്നു....
"അല്ല,... ഇന്നലെ ഇവിടെ വിളിച്ചു." ബാക്കി എങ്ങനെ പറയണം എന്നറിയാതെ .....
" എന്താ അവള്‍ പറഞ്ഞത് ?.."
"നിഥിന്റെ കല്യാണക്കാര്യത്തെ കുറിച്ചാ ...."
"എന്താ അവള് പറഞ്ഞെ ?"
ഈ തവണ സ്വരത്തില്‍ ഒരു മാറ്റം അതോ എനിക്ക് തോന്നിയതോ ?
എന്ത് പറയണം ? ഞാന് മിണ്ടാതെ നിന്നു ..
"പറ അവളെന്തു പറഞ്ഞു ?"
"ഇത് ശരിയാവില്ല അവര്‍ക്ക്‌ ഒന്നും ഇഷ്ടമല്ല വല്യേച്ചിയും കുഞ്ഞേച്ചിയും പ്രിയയോട്‌ പറഞ്ഞത്രേ ...."
"നിന്നോട്‌ അവള്‍ എന്ത് പറഞ്ഞു?" സ്വരത്തില്‍ ഒരു ചെറിയ മാറ്റം. അതുണ്ടായിരുന്നോ?
വളരെ നിര്‍വികാരതയോടെ "ലതെ ചേട്ടന് വേണ്ടി ആലോചിച്ചിരുന്നു എന്ന്.."
"ഹും ഞാന് അവളേ ഒന്നു വിളിച്ചിട്ട് തിരികെ വിളിക്കാം .."ലൈന്‍ കട്ടായി ..

ഉടനെ തന്നെ തിരിച്ചു വിളിച്ചു
"....അത് പിന്നെ ലതയും ഞാനും ഒക്കെ ഒന്നിച്ചായിരുന്നില്ലേ തറവാട്ടില്‍?
അമ്മു പറഞ്ഞാണെല്ലാവരും അറിഞ്ഞത് .. ഒരു ചെറിയ അടുപ്പം.. അതിപ്പോ ആ പ്രായത്തില്‍,.. അത്രേയുള്ളൂ .... അത് നടന്നെങ്കില്‍ നിന്റെ സ്ഥാനാത്ത് അവളായേനെ .. ഹും അത് കൊണ്ടു കൂടാ ഞാന് വാക്ക്‌ കൊടുത്തെ, അറിയാവുന്ന കുട്ടി .."

" മനസ്സിലായി ...." അത് മാത്രം ഞാന്‍പറഞ്ഞു ...
ചേട്ടന് തുടര്‍ന്നു ...
"അവന് എന്ത് കൊണ്ടും ചേര്‍ന്നകുട്ടിയാ നീ പറഞ്ഞു മനസ്സിലാക്ക്
പ്രിയയോട്‌ ഞാന്‍ സംസാരിച്ചോളാം, അല്ലങ്കിലും ഇവരൊക്കെ എന്തിനാ വേണ്ടാത്ത ഇടപെടല്‍? .."

മെയില്‍ ഈഗോ !!
"ഞാന്‍ പിന്നെ വിളിക്കാം ....." ലൈന്‍ കട്ടായി...
എന്നും തീരുമാനങ്ങള്‍ ഇങ്ങോട്ട് പറഞ്ഞിട്ടേ ഉള്ളു ചോദ്യം ചെയ്യുന്നത് ഇഷ്ടമല്ല .. അതറിയാവുന്ന കൊണ്ട് ഞാനും മിണ്ടീട്ടില്ല ... 'ഇഷ്ടം' അതിത്രയും നാള്‍ ഉളളില്‍ കൊണ്ടു നടന്നിരുന്നോ ? ....

ആരോടെങ്കിലും ഒന്ന് പറയാന്‍, ഇല്ല അച്ഛനുണ്ടായിരുന്നങ്കില്‍, എങ്കിലും അച്ഛനും ഇടപെടില്ല ചേട്ടന്റെ സ്വഭാവം അറിയാം തീരുമാനിച്ചത് നടത്തും .. ഇതിപ്പോ നിഥിന് അവന് സമ്മതിച്ചിട്ടില്ല .. 2 കൊല്ലം എങ്കിലും ജോലി ചെയ്യട്ടെ എന്നാണവന്‍ ..
അവനെ പറഞ്ഞു സമ്മതിപ്പിച്ചോളാം അടുത്ത വരവിന് എന്ന്‍ പറയുന്നു .. അതിനിടയിലാ ..

ഒരു പ്രായശ്ചിത്തമാണോ?
വലിയ ബിസിനസ്‌ സാമ്രാജ്യം. ഒന്നിനും ഞാനോ കുട്ടികളോ ഒരു കുറവും അറിഞ്ഞിട്ടില്ല അറിയിച്ചിട്ടും ഇല്ല .... ഇതിപ്പോ ഒന്നും ഇല്ലായിരിക്കും എന്നാലും പ്രീയ പഴേ സഹപാഠിയും ചങ്ങാതിയും ആയി തന്നെ ഈ കാലം മുഴുവന്‍ , അവളെ അവിശ്വസിക്കാന്‍ അതും പറ്റുന്നില്ല ...
തലക്ക്‌ വെളിവില്ലാതാവുന്നു .. ..

ഒരാളുടെ സഹായം കൂടിയെ കഴിയു‌ .. ഒന്ന് വിശകലനം ചെയ്യാന്‍ ..ഒരു ലോക പരിചയവും ഇല്ലാത്ത പോലെ ഞാന്‍

പയ്യെ മെഡിസിന്‍ ചെസ്റ്റ്‌ തുറന്നു. തുറക്കാത്ത സ്ലീപ്പിങ്ങ് പില്‍സ് കുപ്പി കയ്യില്‍ എടുത്തു, നടന്നു തുടങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍. എടുക്കണൊ വേണ്ടയോ? .... എടുത്തു........

രാജു ! പതിവ് പൊട്ടിച്ചിരി
"ഹലോ." ആ പ്രത്യേക ശൈലിയില്‍ നീട്ടി
"എവീടാ നീയ് ?"
ഒരു നിമിഷം കുപ്പി മുറുകെ പിടിച്ചു എന്റെ മൌനം അവിടെ വായിച്ചു ...
" എന്താ? എന്തു പറ്റി കുട്ടീ ? നിനക്കെന്നാ മോളെ? എന്താ ഒന്നും പറയതെ... ങേ ? ..
കണ്ണില്‍‍ ഇരുട്ട് കയറി...
"എന്തു പറ്റി നിനക്ക്?" പറയന്‍ വായ് തുറന്നപ്പോള്‍ ഡോര്‍ ബെല്ലുകേട്ടു നോക്കുമ്പോള്‍ നിഥിന്‍
"ഇല്ല ഒന്നുമില്ലാ ഞാന്‍ പിന്നെ പറയാം. എനിക്ക് എന്തായലും പറയതെ വയ്യല്ലൊ"..
ശരി ഞാന്‍ ഉടനെ വരാം ... ഫോണ്‍ കട്ടാക്കി....

നിഥിന്‍ വേഷം മാറി വന്നു
"അമ്മ ഞാന്‍ പുറത്തെക്ക് ഒന്നു പോകുന്നു...."
"ഹും പോയി വരു‌ .."

കുട്ടികള്‍ അറിയരുത് അതു ഞാന്‍ തീരുമാനിചു പിന്നെ എത്രമാത്രം സത്യമുണ്ടെന്നും അറിയില്ലല്ലൊ!
രാജു അവന്‍ എപ്പോഴും ഇങ്ങനാ. എത്രയോ നാള്‍ ഒരു വിവരവും കാണില്ല. പക്ഷെ ഞാന്‍ ഒന്നു വിഷമിച്ചാല്‍ അപ്പോള്‍ രാജുവെത്തും അച്ഛന്‍ മരിച്ചതില്‍ പിന്നെ അവന്‍ മാത്രമാണെന്നെ ഓര്‍ക്കാറുള്ളത്....

വരട്ടെ, എന്തിനും ഒരു തീരുമാനം അവന്റെ പക്കല്‍ കാണും
ഇനി ഒരു മണിക്കൂര്‍ എങ്കിലും എടുക്കും രാജു എത്താന്‍....
സോഫയില്‍ തന്നെ ഇരുന്നു പുറത്ത് തൂവാനമായി പെയ്തിറങ്ങുന്ന മഴയും നോക്കി ..
ആകാശം മൂടി കെട്ടിയിരിക്കുന്നു മനസ്സു പോലെ ....

Wednesday, July 1, 2009

മനസ്സിന്റെ താളുകള്‍ക്കിടയില്‍.....

.....♫ മനസ്സിന്റെ താളുകള്‍ക്കിടയില്‍
ഞാനൊരു മയില്‍ പീലി ഒളിച്ചു വച്ചു...♫ ..

Posted by Picasa

എന്റെ മനസ്സിന്റെ മേല്‍ക്കൂര തകര്‍ന്നു...
മയില്‍ പീലിയും വളപ്പൊട്ടുമായ് അടുക്കികൂട്ടിവച്ചവ
ഒന്നില്ലാതെ മേലോട്ട് പൊങ്ങി പറന്നു തുടങ്ങി
വെള്ള പഞ്ഞിക്കെട്ടു കണക്കേ അവ ആദിയും അന്തവുമില്ലാതെ പറന്നു പറന്നു .........
ഒന്നിനെ തപ്പി പിടിച്ചു വീണ്ടും മനസ്സിന്റെ ഉള്ളില്‍ ഇട്ട് പൂട്ടാന്‍ ശ്രമിക്കുമ്പോള്‍
ആ ഒന്ന് രണ്ടായി നാലായി എട്ടായി പതിനാറായി
എന്നെ കളിയാക്കി ചിരിച്ചും കരഞ്ഞും അങ്ങനെ പറന്നു തുടങ്ങുന്നു..
അടുക്കും ചിട്ടയുമില്ലാത്ത ഓര്‍മകള്!
മേഘത്തുണ്ടു പോലെ അങ്ങനെ പറക്കുന്നു ..
വരും അവ തിരികെ പെയ്തിറങ്ങും.
ഞാന്‍ പിടികിട്ടാത്ത അറ്റവും വാലും ആയി പറന്നുപരക്കുന്ന ഓര്‍മ്മയിലൂടെ നോക്കി
പലതും മറന്നു തുടങ്ങിയിരുന്നുവോ?

Posted by Picasa

മണിചേച്ചി മുഖം മേഘകൂട്ടത്തില്‍ പണ്ടെ ഒളിപ്പിച്ച നക്ഷത്രം
ഇന്ന് ആ മുഖം ഓര്‍മ്മയില്ല ഒന്ന് പോയി കണ്ടോര്‍ക്കാന്‍ ഇന്നു മണിചേച്ചിയും ഇല്ല...
പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോഴാ മണിചേച്ചിയെ കൊച്ചെളേമ്മ മഠത്തില്‍ നിന്ന് വീട്ടിലേക്ക് അയക്കുന്നത്.
അച്ഛന്‍ മരിച്ച് ഏറെ കഴിയും മുന്നെ അമ്മയെ വേറെ വിവാഹം കഴിപ്പിച്ചു.
രണ്ടാനച്ഛന്‍ മണിചേച്ചിയെ കൂടെ കൊണ്ടു പോകാന്‍ അമ്മയെ അനുവദിച്ചില്ല
അമ്മുമ്മയോടൊപ്പം നിന്ന് ഏഴാം ക്ലാസ്സ് വരെ പഠിച്ചു അപ്പോഴാ അമ്മുമ്മ മരിച്ചത് ..
അങ്ങനെ ആരോ മഠത്തില്‍ കൊണ്ടാക്കി.......
അമ്മക്ക് ജോലി കിട്ടിയപ്പോള്‍ കുട്ടികളായ എന്നെയും അനിയത്തിയേയും നോക്കാന്‍ ആണു മണിചേച്ചി എത്തുന്നത് അടുക്കളയില്‍ അന്നചേടത്തിയുടെ ഭരണകാലം.
ആരോരുമില്ലാത്ത എന്ന വാല്‍സല്യം മണിചേച്ചിയോട് എന്നും അന്നചേടത്തിക്കുണ്ടായിരുന്നു

ബാല്യത്തില്‍ പഠിച്ച പലപാട്ടുകളും മണിചേച്ചിയാ പാടി പഠിപിച്ചത്
ഓലക്കലു കൊണ്ട് പാമ്പിനെ ഉണ്ടാക്കാനും ...
ഓലപന്തു കെട്ടിതരാനും
കപ്പയിലകൊണ്ടു മാല ഉണ്ടാക്കാനും
വെള്ളത്തണ്ടു കൊണ്ട് പൊട്ടാസടിക്കാനും കാട്ടി തന്നത് മണിചേച്ചി...
മഴക്കലമായാല്‍ മഴ വെള്ളത്തില്‍ ഒഴുക്കാന്‍ കടലാസു തോണിയുണ്ടാക്കി
അതിനൊപ്പിച്ച് വഞ്ചിപ്പാട്ടൂം പാടുന്ന മണിചേച്ചീ.......
നനഞ്ഞ മണ്ണ് ചിരട്ടയില്‍ ആക്കി ചക്കര ചുട്ട് മഴയത്ത് വയ്ക്കണം
വെള്ളത്തില്‍ അവ അലിഞ്ഞ് ഒഴുകി പോകുന്നത് കണ്ടാലും കണ്ടാലും മതി വരില്ലാ.

മണിചേച്ചിക്ക് ധാരാളം കഥയറിയാം യക്ഷിയേയും പ്രേതത്തിനേയും ഒക്കെ പറ്റി കഥ പറച്ചിലും,
മഴ കോരിച്ചോരിയുമ്പോഴാ അതു കൊണ്ടാവും ഇന്നും മഴയത്ത് അവ ഓര്‍ക്കുന്നത് .......
മണിചേച്ചിക്ക് മരിച്ചവരേ പേടിയില്ല.
മണിചേച്ചിയുടെ അച്ഛന്‍ മണിചേച്ചിയെ കാണാന്‍ വരുമത്രേ
ആരേലും ചേച്ചിയെ സങ്കടപ്പെടുത്തിലാല്‍ ചേച്ചി കരഞ്ഞാല്‍
അന്ന് അച്ഛന്‍ വന്നു ചേച്ചീയുടെ മുടിയില്‍ വിരലോടിച്ചിരിക്കും.
മരിച്ചവര്‍ക്ക് സംസാരിക്കാന്‍ പറ്റില്ലത്രേ ..
നമ്മേ ദൂരെ നിന്ന് നോക്കി കാണാന്‍ മരിച്ചവരൊക്കെ നക്ഷത്രങ്ങളാകും............

കഥകള്‍ അങ്ങിനെ നീളും ചിലപ്പോള്‍ അമ്മയോട് ഈ കഥകളുടെ
അറ്റവും മൂലയും ചെന്ന് പറയുമ്പോള്‍ അന്നു മണിചേച്ചിക്ക് വഴക്കും കിട്ടും
"പൊട്ട കഥ" ഒക്കെ എന്തിനാ കുട്ടികളോട് പറയുന്നേ?
മേലാല്‍ ഇത്തരം ഒന്നും പറയരുതെന്ന താക്കിതും..
അപ്പോള്‍ മണിചേച്ചി കരയുന്നുണ്ടാവും.......
മെല്ലെ ചേച്ചിയോട് "ഇന്നു ചേച്ചീടെ അച്ഛന്‍ വരുമോ?" എന്നവും പിന്നെ എന്റെ ചോദ്യം,
അപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ വിരിയുന്ന ചിരി ഇന്നും മുന്നില്‍ ...
ചേച്ചിയും ഇന്ന് മേഘതുണ്ടുകള്‍ക്കു പിന്നില്‍ ഒളിച്ചിരിക്കുന്ന നക്ഷത്രമായിരിക്കും ..
അവിടെയിരുന്ന് എന്നെ നോക്കുന്നു എന്ന് ഓര്‍മ്മിക്കാന്‍ ഒരു സുഖം ......

പിന്നെ....
പിന്നെ.......
ഓര്‍മ്മകള്‍ മുറിയുന്നു.....

Tuesday, March 24, 2009

‘ഒരു വഴിത്തിരിവ്’.............

ഏറ്റവും നല്ല വെള്ളിയാഴ്ചകള്‍‌! ......തുടര്‍ച്ച.

ഞാന്‍ എന്തു പറയണം എന്നറിയാതെ മിഴിച്ചിരുന്നു.

ഒടുവില്‍ "രണ്ടു ദിവസം കഴിഞ്ഞ് വരൂ."എന്ന് പറഞ്ഞു. ഉച്ചയ്ക്കു ശേഷം അമ്മയും‌‌ ‌‌കൂടെ വരട്ടെ ... ഞാന്‍ പറഞ്ഞു കഴിഞ്ഞപ്പൊള്‍ എന്തോ വലിയ ആശ്വാസം പോലെ അവരെന്നെ നോക്കി അന്ന് ഒരു ഞായര്‍ ആയിരുന്നു ബുധനാഴ്ച വരാന്‍ തയാറായി അവര്‍ പോയി ..എനിക്ക് ഉറങ്ങാന്‍ പറ്റൂന്നില്ലാ പിറ്റെന്ന് ഞാന്‍ എന്റെ മറ്റൊരു ഫ്രണ്ടിനെ വിളിച്ചു അവരും ഒരു സ്ക്കൂള്‍ നടത്തുന്നുണ്ട് അന്ന് ലൈസന്സില്ലാതെ പതിനഞ്ചില്‍ താഴെ കുട്ടികളുമായി സ്ക്കൂള്‍ നടത്താം പക്ഷെ ഈ സ്ക്കൂള്‍ പ്രൈവറ്റ് ആണ് സ്റ്റാഫ് കൂടുതല്‍ ഉണ്ട് ഞാന്‍ ഈ കുട്ടിയെ പറ്റി പറഞ്ഞു ഉടനെ അവര്‍ പറഞ്ഞു വേണ്ടാ കേട്ടോ ഇങ്ങനെയുള്ള കുട്ടികളെ ചേര്‍ത്താല്‍ മറ്റുകുട്ടികളുടെ പേരന്റ്സ് തടസം പറയും തന്റെ ബിസ്സിനസ്സിനെ ബാധിക്കും .....ഞാന്‍ പറയുന്നത് കേള്‍ക്ക്, പല പേരന്റ്സിനും ഇഷ്ടമാവില്ല. ആ കുട്ടിയുടെ ചേഷ്ടകള്‍, ചെറിയകുട്ടികള്‍ അല്ലേ അവര്‍ അനുകരിക്കും. ചിലകുട്ടികള്‍ക്ക് ഭയം ആവും, വേണ്ട കേട്ടോ.പിന്നെ റിസ്ക് ഫാക്റ്റര്‍ അതും നോക്കണം.

ഞാന്‍ ഒന്നും പറയാതെ ഫോണ്‍ വച്ചു എന്തോ മനസ്സ് വല്ലാതെ മുറിപ്പെട്ടു ..ഞാന്‍ തനിയെ പറഞ്ഞു ഇതു ബിസ്സിനസ്സ് അല്ല, ചാച്ചനെ വിളിച്ചിട്ട് പറഞ്ഞു ഞാന്‍ ആ കുട്ടിയെ നോക്കാന്‍ തീരുമാനിച്ചു ചിലപ്പോള്‍ അതൊടെ റെഗുലര്‍ സ്ക്കൂള്‍ പൂട്ടണ്ടതായി വരും .. ഓഫീസില്‍ ആയതു കൊണ്ടാവാം കൂടുതല്‍ ഒന്നും പറഞ്ഞില്ല. പതിവ് മൂളല്‍ ഞാന്‍ എന്റെ തീരുമാനം ഉറപ്പിച്ചു .

ഏതയാലും ഞാന്‍ എന്റെ മറ്റു ചില സുഹൃത്തുക്കളെ കൂടി വിവരം അറിയിച്ചു, പലരും പ്രോത്സാഹിപ്പിച്ചു എങ്കിലും നിയമ വശങ്ങള്‍ നോക്കണം കുട്ടിക്ക് എന്തെങ്കിലും വയ്യായ്ക വന്നാല്‍ ആരുണ്ട് എന്ന ചോദ്യം. ഒരു മണിക്കുര്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു സുഹൃത്തിന്റെ ഫോണ്‍ ആ വാരാന്ത്യത്തില്‍ ഇന്‍ഡ്യന്‍ കൌണ്‍സിലര്‍ ജനറലിന്റെ ഭാര്യ പേട്രണ്‍ ആയുള്ള ഒരു ലേഡീസ്‌ ക്ലബ് ഭാരവാഹികളുടെ മീറ്റിങ്ങ് അന്നു ഞാന്‍ ചെല്ലുന്നോ? അവരെ കാണാം സ്വാധിനമുള്ള പല ആളുകളും ഉണ്ട് ഒരു പക്ഷെ ഈ വിഷയം അവതരിപ്പിച്ചാല്‍ നല്ല ഒരു റെസ്‌പോണ്‍സ് കിട്ടുമെന്ന് പറഞ്ഞു.ആലോചിച്ചപ്പോല്‍ എന്തു കൊണ്ട് ഒന്നു ശ്രമിച്ചു കൂടാ എന്ന് തോന്നി മീറ്റിങ്ങിനു പോകാന്‍ മദ്രാസ്സുകാരായ എന്റെ രണ്ടു ഫ്രണ്ട്സ് കൂട്ട് ഉണ്ടെന്നത് ഒരു ധൈര്യം ആയി.

ഇതിനിടക്ക് ഞാന്‍ ഈ കുട്ടിയെ നോക്കാം എന്ന് പറഞ്ഞ് കഴിഞ്ഞ് എനിക്ക് വേറെ നാലു പേരന്റ്സിന്റെ ഫോണ്‍ വന്നു.ആ കുട്ടികള്‍ക്കും സ്കൂളില്‍ പോകാന്‍ പറ്റാത്ത അവസ്ഥ ഞാന്‍ എല്ലാവരോടും ശനിയാഴ്ച വീണ്ടും വിളിക്കു എന്ന് പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് റിയാ അമ്മയുടെ കൂടെ എത്തി....അപ്പോള്‍ ആണു മനസ്സിലാകുന്നത് ആ കുട്ടി സ്വയം നേരെയിരിക്കാനാവില്ല വീണു പോകും.എനിക്ക് ഒരു ബേബി ചെയര്‍ ഉണ്ട് അതില്‍ ഇരുത്തി ഒരു അവന് അമ്മ തന്നെ ഭക്ഷണം കൊടുത്തു.
സ്ട്രൊകൊണ്ട് കുടിക്കും. ആദ്യമായി എനിക്ക് നിസഹായവസ്ഥ എന്താണെന്ന് മനസ്സിലായി...

അടുത്ത ദിവസം ഞങ്ങള്‍ മീറ്റിങ്ങിന് എത്തി ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ക്രീം ലെയര്‍ എന്ന് അവകാശപ്പെടുന്ന കൂട്ടം
മലയാളികള്‍ ആരും തന്നെയില്ലാ 25 പേരോളം ഉണ്ട് ..എന്തായാലും അനുഭാവപൂര്‍വം ഞങ്ങള്‍ അവതരിപ്പിച്ച കാര്യം കേട്ടു എന്ന് മത്രമല്ല ഉടനെ തന്നെ വേണ്ടത് ചെയ്യാമേന്ന് ഒരു വാക്കും.കാര്യമായി തന്നെ എല്ലാവരും പിറ്റെന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി
അന്വേഷണത്തില്‍ അറിഞ്ഞു മാനസീക വികാസം കുറഞ്ഞ കുറെ ഏറെ കുട്ടികള്‍ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയില്‍ ഉണ്ട് എത്രയോ കുട്ടികള്‍ വീടിനുള്ളില്‍ തന്നെ ആയി കഴിയുന്നു അങ്ങനെയുള്ള കുടുംബങ്ങള്‍ ഒന്നിച്ചു നാട്ടില്‍ പോലും പോകാറില്ല, സാധരണ ഗള്‍ഫ് ജീവിതമാവില്ല ഈ കുടുംബങ്ങളില്‍ പാര്‍ട്ടികള്‍ ഔട്ടിങ്ങ് ഷൊപ്പിങ്ങ് എന്തിനു ഒരു പായ്ക്കറ്റ് ഖുബൂസ് വാങ്ങാന്‍ പോലും കുടുംബം മുഴുവനൊടെ മിക്കപ്പോഴും പുറത്ത് പോവുക. ആ നിലയില്‍ നിന്ന് വിത്യസ്തമായി ഇവിടെ ആ കുട്ടിയെ വീട്ടില്‍ ഇരുത്തി ആരെങ്കിലും കൂടെ ഇരിക്കും അല്ലങ്കില്‍ കാറില്‍ കൊണ്ടു പോയാലും പുറത്ത് മറ്റുള്ളവരുള്ളിടത്ത് ഇറക്കില്ല..ഇതൊക്കെ പറഞ്ഞു കേട്ടപ്പോള്‍ മാത്രമാണ് ആ കുടുംബത്തിലേ ഒരോ അംഗങ്ങളും അനുഭവിക്കുന്നത് അറിയുന്നത്. അന്നു കുറെ വിവരങ്ങള്‍ കേട്ടു.

മിക്ക സ്കൂളിലും സ്പെഷ്യല്‍ എഡ്യുക്കേഷനു വേണ്ടാ സ്റ്റാഫില്ലാ അതു കൊണ്ടു തന്നെ കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ പറ്റുന്നില്ലാ .ഒരു അറബ് സ്കൂള്‍ ഉണ്ട് പക്ഷെ അവിടെ നാഷ്ണലിനു തന്നെ സീറ്റ് തികയുന്നില്ല പിന്നെ താങ്ങാനാവത്ത ഫീസും.
അവിടത്തെ ഡയറക്‍ടര്‍ ഒരു ജര്‍മങ്കാരി ഞങ്ങള്‍ക്ക് ട്രെയിനിങ്ങും പഠിപ്പിക്കാനുള്ള ബവേറിയന്‍ കരിക്കുലവും തരാം എന്ന് പറഞ്ഞു ഞങ്ങള്‍ നാലുപേര്‍ അവിടെ ചേര്‍ന്നു. ഈ സമയത്താണു ഒരു ഓഫര്‍ മാഞ്ചസ്റ്റര്‍ യൂണിവെഴ്സിറ്റിയുടെ ഒരു കൊഴ്സ് ചിലവ് കൈയ്യില്‍ നിന്ന് എടുക്കണം പക്ഷെ കൌണ്സിലേറ്റ് വഴി പഠിക്കനും പരീക്ഷയ്ക്കും ഉള്ള സൌകര്യം ​ചെയ്യാം എന്നു 56 പേര്‍ പങ്കെടുത്ത ആ മീറ്റിങ്ങില്‍ നിന്ന് ഞങ്ങള്‍ 6 പേര്‍ അപ്പോള്‍ തന്നെ റെജിസ്റ്റര്‍ ചെയ്യുന്നു.സ്പെഷ്യല്‍ നീഡ് കുട്ടികള്ക്കായി ഒരു വിങ്ങ് തുടങ്ങാന്‍ ആ മീറ്റിങ്ങില്‍ തന്നെ തീരുമാനം ആദ്യമായി ധനശേഖരണം അതിനു നല്ല ഒരു കൂട്ടം ആളുകള്‍ മുന്നോട്ട് വന്നു,3 മാസം കൊണ്ട് അതായത് സെപ്റ്റബറില്‍ സ്പെഷ്യല്‍ കെയര്‍ സെന്റര്‍ എന്ന് ശാഖ ഇന്ത്യന്‍ എബസിയുടെ സ്കൂളില്‍ തുടങ്ങി.

ഞാന്‍ ആ നേരം കൊണ്ടു എന്റെ കൊഴ്സ് തീര്ത്തു SCC ചേര്‍ന്നു ആദ്യത്തെ ആറ് മാസം ശമ്പളമില്ലതെ ജോലിചെയ്യണം ഫണ്ട് കുറവാണ്.അതു വരെ മുന്നൊട്ട് വന്ന പലരും അതോടെ പിന്‍വാങ്ങി.എന്റെ സ്കൂള്‍ പൂട്ടി -മാസം രണ്ടായിരം റിയാലിനു മേല് എനിക്ക് ഉണ്ടായിരുന്ന വരുമാനം ഇല്ല . റിയ ഉള്‍പ്പെടെ 4കുട്ടികളും എന്റെ ഒപ്പം സ്പെഷ്യല്‍ കെയര്‍ സെന്ററില്‍ വന്നു. അതൊരു നല്ല ഗ്രൂപ്പ് ആളുകളുടെ സഹായമുള്ള കൂട്ടയ്മയായി കുട്ടികളെ ആഴചയില്‍ ഒരു ദിവസം ഒരു ശിശു രോഗവിദഗ്ദയും,ENTയും വന്നു നോക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ ഫിസിയോ തെറപ്പിസ്റ്റ് വന്ന് പരിശീലനം എല്ലാ ദിവസവും സ്പീച്ച് തെറപ്പിക്ക് സ്പീച്ച് തെറപ്പിസ്റ്റ്,ഹെഡ്മിസ്ട്രസ്,2റ്റീച്ചേഴ്സ്,ഒരു ആയ,ഇങ്ങനെ 8 പേരടങ്ങുന്ന് ഫാകള്‍റ്റി 20 കുട്ടികള്‍.
സെറിബ്രല്‍ പാള്‍സി,ഡൌണ്‍സിഡ്രൊം, ഓര്‍ട്ടിസ്റ്റിക്,ഹിയറിങ്ങ് ലോസ്, ലേണിങ്ങ് ഡിസേബിള്‍ഡ് ഇങ്ങനെയുള്ളവരാണ് ആദ്യബാച്ചില്‍ വന്നത്, ആദ്യദിവസം പേരന്റ് റ്റീച്ചര്‍ മീറ്റിങ്ങ് അന്ന് ആ മാതാപിതാക്കളുടെ സന്തോഷം കാണണമായിരുന്നു.എല്ലാ കുട്ടികളും യൂണിഫിമില്‍ വന്നു.

ബുദ്ധിമാന്മാരെ അതി ബുദ്ധിമന്മാരക്കുന്ന് മെയിന്‍ സ്‌ട്രീമില്‍ നിന്ന് ഞാന്‍ mentally challenged ആയുള്ള കുട്ടികളുടെ അടുത്തെത്തി.

ഒന്നു ചിരിക്കാതെ പേരറിയാതെ ഞാന്‍ തൊടുന്നു അല്ലെ തലോടുന്നു എന്ന് തിരിച്ചറിയുന്നില്ലാത്ത കുഞ്ഞുങ്ങള്‍ .ഞാന്‍ എന്തെല്ലാം അവര്‍ക്കായി ചെയ്താലും അവരെന്നെ തിരിച്ചറിയാറു പോലും ഇല്ലാ, ‘താങ്ക്യൂ റ്റീച്ചര്‍’ എന്ന് പറയാനാവാത്ത മക്കള്‍!
നല്ലതു സുന്ദരന്‍ കണ്ടാല്‍ ഓടിചെന്ന് വാരി എടുക്കാന്‍ തോന്നും എന്ന് പറയുന്ന മക്കളല്ല. അക്ഷരങ്ങളോ പാഠങ്ങളൊ അല്ല അത്യാവശ്യം ദൈനം ദിന ആവശ്യങ്ങള്‍ക്ക് സ്വയം പര്യാപ്തത ഇതു മാത്രമായിരുന്നു അവരെ പരിശീലിപ്പിക്കാന്‍ ശ്രമിച്ചത്. ഒന്ന് നേരെ ഇരിക്കാന്‍. ഭക്ഷണം എടുത്ത് വായില്‍ വയ്ക്കാന്‍. ചെരുപ്പിടാന്‍, വസ്ത്രം ധരിക്കാന്‍.എന്തിന് പടി കയറാനും ഇറങ്ങാനും.ഒരു രണ്ട് വയസ്സുള്ള കുഞ്ഞ് സ്വയം ചെയ്യുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ അറിയില്ലാതിരുന്ന പത്തുവയസ്സുകാരുണ്ട്, അവര്‍ക്ക് സിമ്പതിയല്ല വേണ്ടത് എന്ന് മാതാപിതാക്കളെ പറഞ്ഞു ബോധ്യപെടുത്തുന്നതായിരുന്നു ഏറ്റവും ശ്രമകരം.
കാലത്ത് 8 മണിക്ക് ആ കുട്ടികള്‍ വന്നാല്‍ ഉച്ച്ക്ക് ഒരു മണിക്ക് പോകുന്നതു വരെയുള്ള് എല്ലാ ചെയ്തികളും എഴുതി അവയുടെ റിപ്പൊര്‍ട്ട് ആ വാരാന്ത്യത്തില്‍ എല്ലാവരും ചേര്‍ന്ന് ചര്‍ച്ച Individual Education Program ല്‍ വരുത്തേണ്ടുന്ന മാറ്റങ്ങള്‍ വിദഗ്ദരുടെ അഭിപ്രായങ്ങള്‍.ഇങ്ങനെ ആഴ്ചയില്‍ ആറ് ദിവസവും ജോലി പല ദിവസവും ക്ലാസ് കഴിഞ്ഞ് മീറ്റിങ്ങുകള്‍ ..

ചില ദിവസങ്ങല്‍ മലമുകളിലേക്ക് കല്ലുരുട്ടി കയറ്റുന്ന നാരാണത്തു ഭ്രാന്തനെ പോലെ ആയിരുന്നു
"ഞാന്‍ ചെയ്തതു ഒന്നും ആവുന്നില്ല"എന്ന് ഏതു നേരവും മനസ്സ് പറഞ്ഞു.
അന്ന് ചിലപ്പൊള്‍ ഈശ്വരനോട് പോലും ഞാന്‍ എന്തു പറയണമെന്ന് അറിയാതെ ഇരുന്നു പോകും.. ......

ഞാന്‍ ജോലി കഴിഞ്ഞ് വന്ന് മണിക്കുറുകള്‍ വായിക്കാനിരിക്കുന്നത് എന്റെ ആ ദിവസത്തെ പകലിനെ മറക്കാനായിരുന്നു....
...ഓരൊ മുഖവും മുന്നില്‍... പരിചയപ്പെട്ട അമ്മമാര്‍..
എഴുതാന്‍ ..ധാരാ‍ളം . ..എന്തുമാത്രം സാധിക്കുമെന്നറിയില്ല, എന്നാലും ശ്രമിക്കാം..

Wednesday, March 11, 2009

ഏറ്റവും നല്ല വെള്ളിയാഴ്ചകള്‍‌! ......

നല്ലൊരു വാരാന്ത്യം എല്ലാവര്‍ക്കും നേരുന്നു....!
ഗള്‍‌ഫിലാണു ഈ ലോകത്തിലെ ഏറ്റവും നല്ല വെള്ളിയാഴ്ചകള്‍‌! നമുക്ക് സ്വന്തമായ ഒരു ദിവസം! കാലത്തെ അലാറം ഇല്ലാതെ ഉണരുക ഒരു ലേറ്റ് ബ്രേക്ക്ഫാസറ്റ്, കഴിഞ്ഞു വിപുലമായ ഉച്ചഭക്ഷണത്തിനു കിച്ചനില്‍ നില്‍ക്കുമ്പോള്‍ കാണാം,
11 :00 മണിയ്ക്ക് ആദ്യ ബാങ്കു വിളിയ്ക്കുമ്പോള്‍ തന്നെ ഉഷാറായി കിച്ചനില്‍ വന്നു എന്നോട് സ്പെഷ്യല്‍ കുശലം ചോദിച്ച് ഇത്തിരി പുന്നരോം പറഞ്ഞ് തിരിഞ്ഞ് കുപ്പീടെ പിടലിയ്ക്ക് പിടിക്കുന്ന ചാച്ചന്‍, അപ്പൊഴേയ്കും ഡോര് ‍ബെല്ല് അടിക്കും ... ഡിങ്കിരി പട്ടാളം എത്തി,ഇത്ര കൃത്യനിഷ്ടയുള്ള ഗ്രൂപ്പ് വേറെയില്ല്....രണ്ട മൂന്ന് മണിക്കുറ് ഉത്തരധ്രുവം മുതല്‍ ദക്ഷിണധ്രുവം വരെ സൂര്യനു താഴെയും മുകളിലും ചുറ്റുവട്ടത്തും ഉള്ളാ സകല കാര്യങ്ങളും ചര്‍ച്ചയ്ക്ക്.. ..
എന്റെ അടുക്കളയില്‍നിന്ന് അപ്പോള്‍ 'കൊമ്പന്‍ ഉലത്തിയ' മണം മതിലുകള്‍ ഭേദിച്ച് പുറത്തേയ്ക്ക് ....

ആറ് ഫ്ലാറ്റുകളിലായി പരന്നു കിടക്കുന്ന ഞങ്ങളുടെ ലോകം വലിയ കൂട്ടുകുടുംബം തന്നെയായിരുന്നു . വ്യാഴാഴ്ച വൈകുന്നേരങ്ങള്‍ ഷോപ്പിങ്ങ്, ഒത്തുകൂടല്‍ വിശേഷാവസരങ്ങളിലെ കള്‍ച്ചറല്‍ പരിപാടികള്‍ എന്നിങ്ങനെ .. വെള്ളിയാഴ്ച ഞങ്ങള്‍ സ്ത്രീകള്‍ എല്ലാവരും ഭക്ഷണം ഉണ്ടാക്കും വീട്ടില്‍ ഉച്ച ഭക്ഷണം പക്ഷെ എല്ലാവരും ഒന്നിച്ച് ഇരുന്നാണ് കഴിക്കുക പിന്നെ ആ ആഴ്ച ഇറങ്ങിയ ക്യാസറ്റ് ഇരുന്ന് കാണുക .. ഞങ്ങളുടെ ഇടയില്‍ കുടിയന്മാരില്ലായിരുന്നു,എന്നാല്‍ കുടിക്കാത്തവരുമില്ല..

അന്താക്ഷരി, പാട്ട്,പഴം കഥ പറച്ചില്‍ കാട്ടികുട്ടിയിട്ടുള്ള വിരുതുകള്‍ ഒക്കെ വിളമ്പും .. കൂട്ടത്തില്‍ പ്രണയിച്ചു ഒളിച്ചു ഓടി കെട്ടിയവര്‍ മുതല്‍ നാണിച്ച് കാല്‍ നഖം നോക്കി നിന്നപ്പോള്‍ കാ‍ര്‍ന്നോന്മാര്‍ കല്യാണം ഉറപ്പിച്ച് നടത്തിയവര്‍ വരെ .. ഇന്നിപ്പൊ ധൈര്യമായി പറയാം ആ സെറ്റിലേ എല്ലാവരും ആ‍ നാടുവിട്ടു .... ..
ലോകത്തിന്റെ തിരക്കുപിടിച്ച മൂലകളില്‍ ശ്വാസം വിടാന്‍ നിന്നാ നേരം പോയി എന്ന് പറഞ്ഞു നെട്ടോട്ടം തുടരവേ....

ചാച്ചന്റെ പതിവ് വീക്കെണ്ട് കോള്‍ .......
അപ്പോ പറഞ്ഞു വന്നതു വെള്ളിയാഴ്ചാ .......
ഒരു പുതിയ പൊസ്റ്റ് എഴുതി തുടങ്ങുകയാണ് .....................................

30 വര്‍ഷത്തെ പ്രവാസജീവിതം അതില്‍ തന്നെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള മേഖല ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്യങ്ങളെ നേരിടാന്‍ നിവര്‍ത്തിയില്ലാതെ നിസ്സഹാ‍യായി എന്നാല്‍ അതില്‍ പരസ്പരം കുറ്റപ്പെടുത്തി ഒളിച്ചോടാനും വയ്യാതെ നിന്ന ഒരു കൂട്ടത്തിനു
നടുവില്‍ കൌണ്‍സില്‍ ചെയ്യാനും അവരുടെ കഥകള്‍ കേള്‍‌ക്കാനും അനുഭവങ്ങള്‍ പങ്കു വയ്ക്കാനും ഇട വന്നപ്പോള്‍ മാത്രമാണു ജീവിതത്തിന്റെയും ജീവന്റെയും വിലയറിയുന്നത് .

ഒരാളുടെ ജീവിതത്തിലേ ഏറ്റ്വും വലിയ വിഷമം അഥവാ നിസ്സഹായാവസ്ഥ എന്താ? ആലോചിച്ചിട്ടുണ്ടോ?
പോട്ടെ ആണൊരുത്ത്ന്റെ നേട്ടം ?
പഠിച്ച് നല്ല ജോലി പിന്നെ മനസ്സില്‍ പിടിച്ച ഒരു പെണ്ണിനെ കണ്ടെത്തി വിവാഹം കഴിക്കുക പിന്നെ തന്റെ സ്വന്തം എന്ന് പറയാന്‍ ഒരു കുട്ടി, കുടുംബം ഇതൊക്കെയാണല്ലേ?

എനിക്ക് ഒരു കുഞ്ഞുണ്ടാവാന്‍ പോകുന്നു എന്ന് പെണ്ണിനെക്കാള്‍ ത്രില്ലൊടെ പറയുന്നത് ആണാണെന്ന് ഞാന്‍ എപ്പൊഴും ശ്രദ്ധിച്ചിട്ടുണ്ട്.. ഗര്‍ഭിണിയാവുമ്പോള്‍ ഒരു സ്ത്രീ അത്ര ഒന്നും പ്രതികരിക്കുന്നില്ല.
എന്നാല്‍ ഭാര്യ ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ മുതല്‍ ഒത്തിരി കിനാക്കള്‍ നെയ്യുന്ന ഭര്‍ത്താക്കന്മാര്‍.ഭാര്യയുടെ പ്രസവത്തൊടെ ശരിക്കും അച്ഛനാവുന്ന പുരുഷനെ ഇന്നു കാണാം അതാണു ശരാശരി ആള്‍ക്കാര്‍....
സ്വന്തം കുഞ്ഞിനേയും തോളിലേറ്റി നടക്കുന്നത് വലിയ അഭിമാനത്തൊടെയാണ്.

ഇനിയാണ് ഒരു നീറുന്ന യാഥാത്യത്തിന്റെ നടുവില്‍ ഞാന്‍ എത്തപെട്ടത്
അന്ന് ഞാന്‍ ഒരു പ്ലേസ്കൂള്‍ നടത്തുന്നു 2വയസ്സു മുതല്‍ മുകലിലൊട്ട് ഉള്ള കുട്ടികള്‍ .. എല്‍ കെ ജി യു കെ ജി കഴിഞ്ഞ് അവര്‍ മെയിന്‍ സ്കൂളില്‍ പോകും. എല്ലാവര്‍ക്കും അന്ന് എട്രന്‍സ് പരീക്ഷയുണ്ട് എല്ലാവരും മിടു മിടുക്കര്‍‌..
പെട്ടന്ന് ഒരു ദിവസം എനിക്ക് ഒരു ഫോണ്‍ വന്നു .
"മാഡം എനിക്ക് ഒരു കുട്ടിയുണ്ട് ഇപ്പോള്‍ 6 വയസായി ഇതു വരെ സ്കൂളില്‍ പോയിട്ടില്ലാ, ഞാന്‍ ഇവിടെ പല സ്ക്കൂളിലും ചെന്നു എന്റെ കുട്ടിയുടെ പ്രശ്നം......"

അയാള്‍ സംസാരിയ്ക്കാന്‍ ബുദ്ധിമുട്ടി ..ഞാന്‍ പറഞ്ഞു വൈകിട്ട് കുട്ടിയെയും കൂട്ടി വരൂ സംസാരിക്കാം ...
എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല കാരണം പലപ്പൊഴും -വിസ പ്രശ്നം- ഭാര്യ ഓവര്‍ സ്റ്റേ ആവും സ്കൂളില്‍ കൊണ്ട് വിടാന്‍ വയ്യാതെ , അല്ലങ്കില്‍ ആയിടയ്ക്ക് നാട്ടില്‍ നിന്നു എത്തിയതാവും ഭാഷയുടെ പ്രശ്നം അല്ലങ്കില്‍ എണ്ട്രന്‍സ് ജയിച്ചില്ലായിരിക്കും അങ്ങനെ പല കേസ്സുകള്‍ വരും.ഞാന്‍ കാര്യമാക്കിയില്ല. വൈകിട്ട് കുട്ടികള്‍ എല്ലവരും പോയി ..
ഞാന്‍ വീട്ടിലെ മറ്റ് ജോലികളുമായി നില്‍ക്കുമ്പോള്‍ ഡൊര്‍ ബല്ല് ..
ഞാന്‍ ഡോര്‍ തുറന്നു ഒരു ചെറുപ്പക്കരന്‍ മുപ്പതു- മുപ്പത്തഞ്ചു വയസോളം പ്രായം തോന്നും...
"മാഡം കാലത്തെ ഞാനാ ഫോണ്‍ ചെയ്തത് .."
“ഓ ശരി വരൂ.”
"ഫാമിലി വണ്ടീലാ കൂട്ടിവരാം" ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ കുട്ടിയെ എടുത്ത് അയളും പിറകില്‍ ഭാര്യയും ആയി വന്നു
കുട്ടി തോളിള്‍ കിടക്കുന്നു ..ചില കുട്ടികള്‍ അങ്ങനെയാണ് പുതിയ സ്ഥലം,ആളുകള്‍ പിന്നെ സ്ക്കൂള്‍ എന്ന് ഒക്കെ കേട്ടിട്ടാവും.
ഞാന്‍ അവരേയും കൂട്ടി എന്റെ ഓഫീസിലേയ്ക്ക് നടന്നു.....
അയാള്‍ കുട്ടിയെ മടിയില്‍ വച്ച് ഇരുന്നു ഞാന്‍ അപ്പൊഴാണ് കാണുന്നത് ആ കുട്ടിയുടെ നോട്ടം എങ്ങും ഉറയ്ക്കുന്നില്ല,ചെറിയൊരു സ്വരം വയ്ക്കുന്നുണ്ട് . അവരുടെ രണ്ടു പേരുടെയും മുഖത്തെയ്ക്ക് ഞാനറിയാതെ നോക്കി ജീവിതം കത്തി ജ്വലിച്ച് നില്‍ക്കണ്ട പ്രായം പക്ഷേ ആ മുഖത്ത് കണ്ട ഭാവങ്ങള്‍ മറക്കാനോ വിവരിക്കാനോ എനിക്കിന്നുമാവുന്നില്ല.
“കുട്ടി സംസാരിക്കുമോ?” ഞാന്‍ ചൊദിച്ചു
“ഇല്ലാ.” ...
“പറഞ്ഞാല്‍ കേള്‍ക്കുമോ?”
“ചിലപ്പോള്‍ വിളിച്ചാ നോക്കും.”അമ്മയാണതു പറഞ്ഞതു ..
“വേറെ കുട്ടികള്‍?”
“ഇല്ലാ ഇതിപ്പൊ രണ്ടാമതെ ഗര്‍ഭിണിയാ അതാ, ഇവനൊന്ന് സ്കൂളില്‍ പോയാല്‍......ചിലപ്പോ മറ്റു കുട്ടികളുടെ കൂടെ ഇരിക്കുമ്പോള്‍..” അര്‍ദ്ധൊക്‍തിയില്‍ അവര്‍ നിര്‍ത്തി...ബാ‍ക്കി പറയാതെ എന്നെ നോക്കി..
എനിക്ക് എന്തു മറുപടി പറയണം എന്ന് അറിയില്ലാ, അവിടെ എന്റെ മുന്നില്‍ ഇരിക്കുന്നവര്‍ എന്നെ നോക്കുകയാണു ..
എനിക്ക് പറയാം എനിക്ക് ആ കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാം എന്ന് അല്ല്ലങ്കില്‍ പറ്റില്ല എന്നും
...............................
......................................
..............................................
........................................................ഇതു ഒരു കഥയല്ല തുടരാം ...

Saturday, March 7, 2009

“ങാ നീ കിടന്നില്ലേ”

റ്റിവി കാണുകയായിരുന്നു.അവര്‍‌ രണ്ടുപേരും..
പെട്ടന്ന് അവള്‍ പറഞ്ഞു നേരം വളരെ ഇരുട്ടി വല്ലത്ത ക്ഷീണം
ഞാന്‍ കിടക്കാന്‍ പോകട്ടെ..
അവള്‍ എണീറ്റ് നടന്ന് അടുക്കളയില് ‍എത്തി,
സിങ്കില്‍ കിടന്ന ഗ്ലാസും സ്പൂണും കഴുകി വച്ചു,
പഞ്ചസാരാപാത്രം ഒഴിഞ്ഞിരിക്കുന്നു അതു നിറച്ച് അടച്ചു വച്ചു,
ഫ്രിഡ്ജിലെക്ക് കുപ്പികള് ‍വെള്ളം നിറച്ചു , കുട്ടികളുടെ സ്നാക്ക് എടുത്തു വച്ചു
പിറ്റെ ദിവസത്തെ യൂണി ഫോം എടുത്തു,
കുട്ടികള്‍ വായിച്ചിട്ട് ബുക്കുകള്‍ അവിടെയിട്ടിട്ടാണു പോയത് അതെടുത്ത് ബുക്ക് ഷെല്‍ഫില്‍ അടുക്കി, വെയിസ്റ്റ് എല്ലാം ബാസ്കറ്റില്‍ ഇട്ടു,
നനഞ്ഞ റ്റവല്‍ വിരിച്ചിട്ടു ,
വാതില്‍ അടച്ചൊ എന്ന് ഒരു വട്ടംകൂടി നോ‍ക്കി,
ജനാലയുടെ കുറ്റികള്‍ ഇട്ടു... അലക്കനുള്ള തുണികള്‍ കൂടയില്‍ ഇട്ടു.
മോന്‍ പതിവു പോലെ ലൈറ്റ് ഇട്ട് കിടന്നുറങ്ങി ലൈറ്റ് ഓഫ് ആക്കി മോള്‍ ഹോം വര്‍ക്ക് ചെയ്ത ബുക്ക് ബാഗില്‍ വച്ചിട്ടില്ലാ അതും വച്ചു അവളേയും പുതപ്പിച്ചു ..

നാളെ ഫ്രണ്ടിന്റെ പിറന്നാള്‍ ആണ് കാര്‍ഡ് എടുത്ത് വച്ചു..
നാളേ വരും വഴിക്ക് കടയില്‍ കയറണം ലിസ്റ്റ് എടുത്ത് അതും ബാഗില്‍ വച്ചു. ബാത്ത്റൂമില്‍ പോയി പല്ലു തേച്ചു കൈയും കാലും കഴുകി ക്രീം പുരട്ടി ..
നൈറ്റ് ഡ്രസ്സിട്ട് വരുമ്പോള്‍ അവന്‍ വിളിച്ചു ചോദിച്ചു
“ങാ നീ കിടന്നില്ലേ? കിടക്കാന്‍ പോണൂ എന്ന് പറഞ്ഞിട്ട്...”

അവള്‍ പറഞ്ഞൂ “ഓ ഇതാ കിടക്കാറായി!”

ഷൂ എടുത്ത് റാക്കില്‍ വച്ചു

മീന്‍ കൂട്ടിലെ ലൈറ്റ് കെടുത്തി

കിളിക്ക് വെള്ളം കൊണ്ടു വച്ചു.

നാളത്തേക്കുള്ള് ഡ്രസ്സ് എടുത്ത് വച്ചൂ .

അപ്പോഴേക്ക് അവന്‍ “ഞാന്‍ കിടക്കുവാ.” റിമൊര്‍ട്ട് എടുത്ത് ടി വി ഓഫ് ആക്കി നടക്കവേ റ്റീഷേട്ട് ഊരി ചെയറിലെക്കിട്ട് നേരേ ബെഡ് റൂമിലെത്തി മറ്റോരു നിമിഷവും കളയാതെ അവന്‍ ഉറങ്ങി തുടങ്ങി.. റ്റിവി യുടെ അടുത്തിരുന്ന മിക്സ്ചറിന്റെ പാത്രവും ബിയറിന്റെ ബൊട്ടിലും റ്റീ ഷേട്ടും എടുത്തു റിമോര്‍ട്ട് തിരികെ വച്ചു ലൈറ്റ് കെടുത്തി അവള്‍ ചുറ്റും ഒന്നും കൂടി നോക്കി , പതിയേ നടന്നു .........

അസാധാരണമായി ഇവിടെ ഒന്നും നടന്നില്ലല്ലോ.....

മഹിളാദിനാശംസകള്‍ !!


ഒരു ഫോര്‍വേഡ് ഈ മെയിലില്‍ നിന്ന് പ്രചോദനം








ഇന്ന് സാര്‍വദേശീയ മഹിളാദിനം !!

ചിത്രം
http://kaanaamarayathu.blogspot.com സുനിൽ കൃഷ്ണന്റെ ശേഖരത്തിൽ നിന്ന്

Monday, February 9, 2009

മരുത് ...........

അടുത്ത അവര്‍ ഓഫ് ആണ് ....
ക്ലാസ്സില്‍ നിന്ന് ഇറങ്ങി, സ്റ്റാഫ് റൂമിലേക്ക് പോകാന്‍ തോന്നിയില്ല ലൈബ്രറിയിലേക്ക് നടന്നു. ഭാഗ്യം ആരും തന്നെ ഇല്ല. നേരെ കമ്പ്യൂട്ടര്‍ സെക്‍ഷനില്‍ എത്തി മെയില്‍ ബോക്സ് തുറന്നു മെയില്‍ പരിചയമില്ലാത്ത ഐഡി .... ആരാണൊ എന്തോ, ഒരു വിശ്വം, സ്വയം പരിചയപ്പെടുത്തി രേണുകയുടെ ബ്ലോഗ് വായിച്ചിരുന്നു .. ചുവട്ടില്‍ നന്ദി എന്നു കുറിച്ചു അടുത്ത മെയില്‍ തുറന്നു .. മരുത് - മെസജ് അയച്ചിരിക്കുന്നു
മാന്ത്രികകുതിരക്ക് എന്താ രേണുകയോട് ഇത്ര ദ്വേഷ്യം ? ഞാന്‍ രേണുവിനോട് സ്ക്രാപ്പ് ചെയ്യുന്ന കൊണ്ട് മാത്രം മാന്ത്രികകുതിര എന്നെ അകറ്റുന്നു എന്താ സത്യാവസ്ഥ ഒന്നു പറയാമോ ?

ഒട്ട് നേരം ഞാന്‍ ആലോചിച്ചു.. മറുപടി ..ഇപ്പൊ വേണ്ടാ എന്ന് തീരുമാനിച്ചു ,ബാക്കി സെര്‍ഫിങ്ങ് തുടര്‍ന്നു.....
ഒരു മണിക്കൂര്‍ പോയതു അറിഞ്ഞില്ല... ഇറങ്ങി നടന്നപ്പോള്‍ ‘മരുത്’എന്ന 'പേരിനെ പറ്റി' -അങ്ങനെ പറയാന്‍ പറ്റൂ ... ആരോ!
പലയിടത്തും പോസ്റ്റ്കള്‍ വായിച്ചിട്ടുണ്ട്, ശക്തമായ ഭാഷ, നിശിത വിമര്‍ശനം,കാര്യങ്ങള്‍ പറയുമ്പോള്‍ അതു വ്യക്തമായി പറയുന്നു, നേരിട്ട് അറിയില്ല. അറിവില്ലായ്മയില്‍ നിന്ന് ഉടലെടുക്കുന്ന ചെറിയ ഭയം അതാണ് ആ പേരിനെ പറ്റി ഓര്‍ത്തപ്പോള്‍ തോന്നിയത്. ഇതിപ്പൊ എന്താണാവോ എനിക്ക് ഒരു മെയില്‍ ? ... ...

'മാന്ത്രികകുതിര' ..അവളെ പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് പാഞ്ഞു വരുന്ന മറ്റൊരു ചിത്രമുണ്ട് .സയാമീസ് ! സയലന്‍സറില്ലാത്ത ബൈക്കില്‍ ക്യാമ്പസിനെ വലം വയ്ക്കുന്നപോലെ, ഒര്‍കൂട്ടില്‍ എല്ലാവരുടെയും സ്ക്രാപ്പിലേയും സജീവ സാന്നിധ്യം .. വളരെ ഫ്രണ്ട്‌ലി ആണ് ചാറ്റിലും സ്ക്രാപ്പിലും മെയിലിലും ആയി വരും പല ഹെല്‍‌പ് ഫുള്‍ റ്റിപ്സും കിട്ടും
പരന്ന വായന പങ്കുവയ്ക്കാന്‍ മടിയും ഇല്ലാ, ആകെ കൂടി ശബ്ദമുഖരിതം, അതാണ് സയാ‍മിസ്.

നല്ല ഒരു സുഹൃത്ത് എന്നു തോന്നിപ്പിക്കും പോലെയുള്ള അവനെ, ഒട്ടുമിക്കവര്‍ക്കും ഇഷ്ടം..

അടുത്ത രണ്ടു ദിവസങ്ങള്‍ അവധി എങ്കിലും രാവിലെ തന്നെ എണിറ്റു പ്രഭാതത്തിന്റെ ഭംഗി അത് കാണാന്‍ ഒരു ദിവസം.. മറ്റുള്ള ദിവസങ്ങളില്‍ ഒന്നും പ്രഭാത ഭംഗി ആസ്വദിക്കാറില്ലന്ന് തൊന്നുന്നു.. ഞാന്‍ ഇന്ന് അതു തന്നാ അലോച്ചിക്കുന്നത്..ഒറ്റ പാച്ചില്‍ ആണ്. ഞായറാഴ്ച ഇങ്ങനെ സുഖമുള്ള ഒരു അലസതയില്‍ ഒരു കപ്പ് കാപ്പിയും ആയി മനസ്സിന്റെ പുല്‍മേടുകളില്‍ അലയുക. പുല്‍നാമ്പില്‍ തങ്ങി നില്‍ക്കുന്ന മഞ്ഞുതുള്ളി, വെയില്‍ ഏറ്റ് തിളങ്ങുന്ന ആ മഞ്ഞുതുള്ളിയെ ആണ് ഞാന്‍ നോക്കിയത് പിന്നെ ആ വെയിലില്‍ ബാഷ്പമായി അല്പനേരത്തിന് ശേഷം ആ മഞ്ഞു തുള്ളി ഇല്ലാതാവും.അതെ.. ആ മഞ്ഞുതുള്ളിക്കു എന്തു ആഹ്ലദമാണ് പുല്‍ നാമ്പിനെ പുണരാന്‍ അതുപോലെ വെയിലിനും..
ഇന്നു ജീവിക്കാം പിന്നെ മരിക്കാം നന്നായി ജീവിക്കാം ആരെയും നോവിക്കാതെ.....

എല്ലാ തിങ്കളാ‍ഴ്ചയും മുറു മുറുത്തു കൊണ്ടാ ഉണരുന്നതു തന്നെ, ഒരിക്കലും പൊരുത്തപെടാനാ‍വാത്ത 'തിങ്കളാഴ്ചപ്രഭാതം'!കാലത്തെ രണ്ടു ബസ്സ് മാറി കയറി ഒരു മണിക്കുറ് യാത്ര ചെയ്തു വേണം സ്കൂളില്‍ എത്തുവാന്‍...വൈകിട്ടും അതുപോലെ, ..മലയാളം വായിക്കാനും എഴുതാനും വല്ലാത്തൊരിഷ്ടമാ അതു കൊണ്ട് 12 :00 മണിവരെ വായിക്കും അല്ലങ്കില്‍ എഴുതും. കുറെ ഓണ്‍ലൈന്‍ സൌഹൃദവും ഉണ്ട്. കാലത്ത് മെയില്‍ നൊക്കി .. ആദ്യം തുറന്നത് മരുതിന്റെ മെയില്‍
എന്റെ ഈ മെസ്സേജിന്റെ റിപ്ലയ് വേഗം തന്നെ തരുമെന്നു പ്രതീക്ഷിക്കുന്നു... ഇനി ഒരു മറുപടി എഴുതാതെ വയ്യാ എന്തെഴുതണം എന്ന് ഒരു രൂപവുമില്ല, വീക്കെന്‍ഡില്‍ ഈ കാര്യം തന്നെയാ ചിന്തിച്ചതു എങ്ങും എത്തീല്ലന്ന് മാത്രം .. കാലത്ത് രണ്ട് അവര്‍ ഫ്രീ ആണ് മറുപടി കുറിക്കുക തന്നെ, എങ്ങനെ കുറിക്കണം ഒരു രൂപവുമില്ല

മരുത്,
എല്ലാ സുഹൃത്തുക്കള്‍ക്കും തന്നെ ഞാന്‍ സ്ക്രാപ്പ് ഇടുന്നുണ്ട്,അതു തങ്കള്‍‍ക്കുംകിട്ടി ഒരു സ്നേഹാന്വേഷണം അല്ലാതെ അതില്‍ കുടുതല്‍ ഒന്നും ഞാന്‍ അയക്കാറില്ല,താങ്കള്‍ ആണ് എന്റ്റെ സ്ക്രാപ്പ് ബുക്കില്‍ ആദ്യം മെസേജ് ഇട്ട് തുടങ്ങിയത് പിന്നെ ചില പോസ്റ്റുകളും കണ്ടിരുന്നു ..നന്നായി മലയാളം എഴുതുന്ന ഒരു വ്യക്തി എന്ന് നിലയില്‍ ഞാന്‍ താങ്കളെ ശ്രദ്ധിച്ചിരുന്നു,ഇത്രയും താങ്കളുടെ മെസേജിനുള്ള ആമുഖം ...ഞാന്‍ ആരുമായും ഒരു വിരോധവും വചു പുലര്‍ത്തുന്നില്ലഎനിക്ക് എന്തു പറയണം എന്നറിയില്ലാ ഞാന്‍ സയാമീസ് വഴി ആണ് 'മാന്ത്രികകുതിര'യെ അറിയുന്നത്,..
ഞാന് കണ്ടിട്ടില്ലാ, കുറെ നാളായി എന്നോട് ചാറ്റ് ചെയ്യാറുമില്ലാ...എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് പ്രശ്നമൊന്നുമില്ലാ നിഴലിനോട് ആരും പട വെട്ടാറില്ലാല്ലോ!

രേണുക.

ഇങ്ങനെ ഒരു മറുപടി ഇട്ടശേഷം സ്ക്രാപ്പില്‍ പരതുമ്പോള്‍ മരുതിന്റെ സ്ക്രാപ് "അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും മറ്റുള്ളവരെ അധിക്ഷേപിക്കാനുള്ളതായിരിക്കരുത്

രേണു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു മറുപടി എഴുതാനുള്ള മൂഡില്‍ ആരുന്നു അതിങ്ങനെ ആയി....
“എന്റെ ശരി നിന്റെ വീക്ഷണത്തില്‍ തെറ്റാവാം
നിന്റെ ശരി എനിക്ക് ശരിയാവണം എന്നു ഇല്ലതാനും .....”

ഇതാകെ പൊല്ലാപ്പ് ആവുമൊ? സ്വസ്ഥമായി ഇനിയുള്ള കാലം പോകാനാവില്ലേ? .. ജോലി വീട് ഈ റൂട്ട് മാത്രമായി ആകെ ഒറ്റപെട്ടപ്പോള്‍ സ്വതവേ മിതഭാഷിയും എന്നാല്‍ എപ്പോഴും വിവരത്തോടെ തീരുമനം പറയുകയും ചെയ്യുന്ന മനു ആണ് ഓണ്‍ ലൈന്‍ മലയാളം വായന എന്ന് ഐഡിയ തന്നത്.

കുറെ ദിവസത്തേക്ക് ഒരു അനക്കവും ഇല്ലായിരുന്നു,മെയിലൊ മെസേജൊ സ്ക്രാപ്പൊ ഒന്നും,അകാരണമായ ഒരു ഭയം മനസ്സിനെ പിടി കൂടി അവന്‍ തിരിച്ച് പ്രതികരീക്കുമെന്നും, വാക്ക് കൊണ്ടു പോലും സഹായിക്കന്‍ ആരും ഉണ്ടാവില്ലന്നും, മാനസീകമായി വല്ലതെ ഞെരുങ്ങാന്‍ പോകുന്നു എന്നു ഉള്ളില്‍ ഇരുന്നാരോ പറയും പോലെ.....ഫലമൊ? ഓണ്‍ ലൈന്‍ വന്നു കഴിയുമ്പോള്‍ ചില പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടിയുടെ'മാനസീകാവസ്ഥയോടെ
സമയം നോക്കും പിന്നെ കോണ്ടാക്റ്റ് ലിസ്റ്റ് നോക്കും' ഈ നിറങ്ങള്‍ മങ്ങിയ ഗോളങ്ങളിലേക്ക്, അതു പച്ചയോ ചുവപ്പൊ എപ്പോഴാകും?
നെര്‍വസ് നെസ്സ് മാറ്റാന്‍ എന്തു ചെയ്യണം എന്നറിയാതെ വീണ്ടും ഒരു കട്ടന്‍ കാപ്പിയുടെ പിറകെ പോണു
ഇടയ്ക് ഓര്‍ത്തു, എന്റെ പൊട്ടത്തരത്തിനു കേറി മറുപടിയും കുടഞ്ഞിട്ടു ഇനി എന്താവുമോ ? ആരോടെങ്കിലും ഒന്നു പറയണം പക്ഷേ ആരോട് ?

ഉള്ളിലെ പേടി നിമിഷം വച്ചു വളര്‍ന്നു.... സയാമിസിനെ കണ്ടിരുന്നെങ്കില്‍ അവനും ഈയിടെ തിരക്കാണ് നെറ്റ് ഇല്ല്ലാ . ..അങ്ങനെ ഒരനക്കവും ഇല്ലാതെ മനസ്സ് അല്പം ഒന്നു ശാന്തമായ ഒരു ശനിയാഴ്ച ചാറ്റ് ബൊക്സ് ഓറഞ്ചു കളറായി !
ഹമ്മെ ദെ വന്നിരിക്കുന്നു! ......പക്ഷേ ഭയന്ന പോലെ ഒന്നുമുണ്ടായില്ലാ വളരെ മൃദുവായി മാന്യമായി കാര്യങ്ങള്‍ പറഞ്ഞു. മകളെ ജീവനും മുകളിലായി സ്നേഹിക്കുന്ന അച്ഛന്‍ ..എത്രയോ മൈലുകള്‍ ദൂരെ ആയിട്ടും സ്വന്തം അച്ഛന്റേ കാല്‍ മനസ്സാലെ തൊട്ടു വന്ദിച്ച് ദിവസം ആരംഭിക്കുന്ന മകന്‍, ഭാര്യയുടെ ആശകള്‍ക്ക് വിലകല്‍പ്പിക്കുന്ന ഭര്‍ത്താവ്, ജീവിത മൂല്യങ്ങള്‍ മാനിക്കുന്നവന്‍, പറയുന്ന വാക്കും പ്രവര്‍ത്തിയും തമ്മില്‍ അന്തരമില്ലാത്തവന്‍ .....

പുറത്ത് തകര്‍ത്ത് മഴപെയ്യുന്ന ആ ദിവസം,
കുറെ നേരം ചാറ്റ് ചെയ്തു ഒടുവില്‍ യുഗങ്ങളായി തൊട്ടടുത്ത് നിന്ന ആള്‍ എന്ന പ്രതീതി ജനിപ്പിച്ചു കൊണ്ട് പോയി, വല്ലാത്ത ഒരാശ്വാസം തോന്നി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു പച്ച മനുഷ്യന്‍ !!

ശരിയാ.. നമ്മള്‍ എന്തിനാ വല്ലവരുടെയും കാര്യത്തില്‍ കാടു കയറുന്നെ ഹഹാഹ് രേണൂന്റെ മായാജാലം, മെയില്‍ ഇടൂ എന്നു പറഞ്ഞ് പിരിഞ്ഞു.

പിന്നെ എപ്പൊഴോ വന്ന മെയിലില്‍ സമയക്കുറവാണു കാരണം..പിന്നെ എന്തു എഴുതണം എന്നു അറിയാന്‍ വയ്യാത്ത അവസ്ഥയും.. നിന്റെ വരികള്‍ക്കു മുമ്പില്‍ ഞാന്‍ അലിഞ്ഞ് ഇല്ലാതാവുന്ന ഒരു പ്രതീതി..എന്തേ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല.. അറിയില്ല.. ഉത്തരം ലഭിക്കാത്ത പല ചോദ്യങ്ങളില്‍ ഇതും കൂടീ...
ഇപ്പോള്‍ നീ എനിക്കു ആരാണ്?. അമ്മയോ സഹോദരിയോ സുഹൃത്തോ കാമുകിയോ ? അറിയില്ല.... എന്തായിരുന്നാ‍ലും ഈ പരുക്കന്‍ മനസ്സില്‍ ചലനങ്ങളും പിന്നീട് ഓളങ്ങളും സൃഷ്ടിച്ചു കൊണ്ടു നീ തന്നെ മുന്നേറുന്നു.... എവിടെയും തോല്‍ക്കാന്‍ മനസ്സില്ലാത്ത ഞാന്‍, നിന്റെ മുമ്പില്‍........ ...
വായിച്ചപ്പോള്‍ മനസ്സില്‍ ഒരു നിര്‍വചിക്കാന്‍ ആവാത്ത എന്തോ ഒരു വികാരം തോന്നി...

തീ കാഞ്ഞ് നിന്റെ അരുകില്‍, നിലാവില്‍ കുളിച്ച ആ നക്ഷത്രങ്ങള്‍ നിറഞ്ഞ മാനം നോക്കി ഇരിക്കും പോലെ !
നീ എന്റെ മനസ്സിന്റെ ഏതു ഭാഗമാണ് അപഹരിച്ചതെന്ന് എനിക്കറിയില്ല അങ്ങനെ ഒരു മനസ്സ് എനിക്കുണ്ടെന്നുപോലും ഞാന്‍ അറിയുന്നത് ഇപ്പൊഴാണ്.

നീ എനിക്കാരാ എന്ന ചൊദ്യം ഞാനും നീയും ഒരേ സ്വരത്തില്‍ ചോദിക്കാതെ ചോദിച്ചപ്പൊള്‍ മാത്രം...........
ഞാനും നീയുമായി ഉള്ള സൌഹൃദത്തിനു എന്തു പേരിട്ട് വിളീച്ചാലും ശരി..
നീ പരുക്കന്‍ എന്നു പറയുമ്പോഴും എനിക്ക് നിന്റെ മൃതുലമായ ഭാവം മാത്രമാണല്ലൊ കാണാന്‍ അനുഭവിക്കാന്‍ കിട്ടുന്നത്, നീ എന്നെ വിളിക്കുന്നത് ....ശബ്ദം ശ്രവിക്കുന്നത് ... ഒപ്പം സമയം ചിലവിടുന്നത്..

..ദ്വേഷ്യത്തോടെ നമ്മളുടെ ആദ്യ ചാറ്റ് തുടങ്ങുന്നത് എന്ന് നീ പറയുന്നു...എനിക്ക് അന്നും ഇതാ ഒരു ബന്ധം തുടങ്ങുന്നു എന്ന ഒരു തോന്നലാ വന്നതു ......... അതു ശരിയുമായി...
കുറെ ദിവസം നിന്റെ മെയില്‍ ഇല്ല നിന്റെ സ്ക്രാപ്പ് ഇല്ല എനിക്ക് വല്ലാത്ത പറഞ്ഞറിയിക്കാന്‍ വയ്യാത്ത വിഷമം ആയിരുന്നു ..
ഞാന്‍ എന്നൊട് ചോദിച്ചു എന്താ എന്താ എനിക്ക് പറ്റിയത് എന്ന് ..
ഒരു ഉത്തരവും മനസ്സില്‍ വന്നില്ല. ആകെ ഒരു ശൂന്യത ...

ശൂന്യത എന്ന് പറയുമ്പോള്‍ നിനക്ക് മനസ്സിലാവുമോ ? ആകെ ഇരുട്ട് ഒറ്റപെടല്‍ നിശബ്ദത ഇതൊക്കെ മന‍സ്സില്‍ അനുഭവിക്കുക എന്നു പറഞ്ഞാല്‍ ശരിക്കും ഞാന്‍ ഇതിനു മുന്‍പ് അറിഞ്ഞിട്ടില്ല ഇതു പോലെ ഒര‍വസ്ഥ ...
ആരാ? എന്താ? ആ സ്വരമൊ മുഖമോ എനിക്ക് അറിയാഞ്ഞപ്പൊഴും എങ്ങനെ ഞാന്‍ ഇത്ര ആകൃഷ്ടമായി എന്നു ഞാന്‍ ഓര്‍ത്തു.. പിന്നെ തനിയെ പറഞ്ഞു വരില്ല ഇനി ഒരിക്കലും.
ആരോ.... വന്നു...പൊയി..
അവിടെ വികാരങ്ങള്‍ക്ക് സ്ഥാനമില്ല..... പെട്ടന്ന് ഒരു ദിവസം എനിക്ക് നിന്റെ മെയിലുകള്‍ .....
വായിക്കാന്‍ ആവാതെ ഞാനിരുന്നു. കണ്ണ് നിറഞ്ഞു വീണ്ടും നീ വന്നു.........................

Posted by Picasa


ഇപ്പൊള്‍ ഞാന്‍ ചോദിക്കട്ടെ എല്ലാവര്‍ക്കും കാണും അല്ലെ മനസിനുള്ളില്‍ ഒരു സൌഹൃദം ഒരു കൂട്ട് ആരോടും പറയാന്‍ വയ്യാതെ വിങ്ങുന്ന മനസ്സിന്റെ തേങ്ങലുകള്‍ പങ്കു വയ്ക്കാന്‍ മറ്റൊരു മനസ്സ് ..

അല്ല അങ്ങനെയാ വേണ്ടത്. അല്ലേ ?
♥♥♥♥♥♥♥♥ Happy Valentine Day♥♥♥♥♥♥♥

Tuesday, January 13, 2009

ആളോഹരി ......



"എങ്ങോട്ടാ അന്നചേടത്തിയേ കാലത്ത് തന്നെ ?"
ചായക്കടയിലേക്ക് നടക്കുന്നതിനിടക്ക് ഗോവിന്ദങ്കുട്ടി ചോദിച്ചു ..
"നെല്ലറയ്ക്കല്‍ എല്ലാരും എത്തി ത്രേസ്യാകൊച്ചമ്മയുടെ മക്കളെല്ലാം വന്നു എന്നെ വിളിപ്പിച്ചതാ കാലത്തെ ചെല്ലാന്‍."
"വന്നോ"? ഗോവിന്ദങ്കുട്ടി തിരിഞ്ഞ് നിന്ന് ചോദിച്ചു ..

"ഹും ഹും" അന്നചേടത്തി ധൃതിയില്‍ നടന്നു.. ധനുമാസത്തിന്റെ കുളിരൂറുന്ന പ്രഭാതം ... മഞ്ഞിനെ കീറിമുറിച്ച് കാറ്റ് വീശികൊണ്ടിരുന്നു... അന്നചേടത്തി നെല്ലറയ്ക്കലെ പടികടക്കുമ്പോള്‍ കിഴക്ക് വെള്ളകീറിയിട്ടേയുള്ളു....നേരെ വടക്കേപുറത്ത് ചെന്നു.. അടുക്കളയുടെ വാതില്‍ തുറന്നിട്ടുണ്ട് ത്രേസ്യാമ്മ കാപ്പി തിളപ്പിച്ചു വച്ചിട്ടുണ്ട്..
"ങ്ഃ അന്നകൊച്ച് വന്നോ ?"
“ഹോ ! എന്നാ തണുപ്പാ കൈയ്യും കാലും കോച്ചി പൊകുന്നു”..അന്നചേടത്തി അടുപ്പിനടുത്തേക്ക് നീങ്ങി .. .. ..
കയ്യില്‍ രണ്ട് ഗ്ലാസ്സ് കാപ്പിയുമായി ത്രേസ്യാമ്മ നടന്നു .
"നീ എണീറ്റോ അമേരിക്കയില്‍ നിന്ന് ഇത്രേം ദൂരം യാത്ര ചെയ്ത് വന്നതല്ലേ എന്നോര്‍ത്താ ഞാന്‍ വിളിക്കാഞ്ഞത് ...."
ഗീവറീച്ചന്‍ കണ്ണും അടച്ച് തലയാട്ടി വിരലൂം കൈയും കൂടി തട്ടി വാക്ക്മാനില്‍ പാട്ട് കേട്ടിരിക്കുന്നു.

"ഇതെന്നാ ടാ ഇത്?വന്നിട്ട് പെറ്റതള്ളയോട് ഒരു കുശലം പോലും പറയാതെ നീ എന്നാ ഈ തലയാട്ടി കാണിക്കുന്നെ? ങേഃ?"
കാപ്പിഗ്ലാസ്സ് നീട്ടികോണ്ട് ത്രേസ്യാമ്മ ചോദിച്ചു.. ഗീവറീച്ചന്‍ ചെവിയില്‍ നീന്ന് ഇയര്‍ഫോണ്‍‌ മാറ്റി കാപ്പി കൈയ്യില്‍ വാങ്ങീട്ട് പറഞ്ഞു.

"ഓ മമ്മ ന്യൂയിയര്‍‌ അല്ലേ രണ്ട് പാട്ട് ഒക്കെ കേട്ട് ഒന്നു ജോളിയാവണ്ടേ?"

"മ്ഉം! അതെ, എടാ മറ്റുള്ളവരൊക്കെ എണീറ്റ് വരും മുമ്പേ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ," ത്രേസ്യാമ്മാ ഗീവറീച്ചന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നു,

"യേസ് മമ്മാ ജസ്റ്റ് ആസ്‌ക്‍ --ചോദിക്കു "

"ഹാഃ നിര്‍ത്തടാ ആ പോക്കണം കെട്ട വിളി എന്നാ മമ്മ? ഞാന്‍ എന്നാ മാനാത്തിയാണൊ? "

ഹ്ഹ്ഹ് ഈ അമ്മേടെ ഒരു കാര്യം ഞാന്‍ ഇത്രയും നാള്‍ അമേരിക്കയില്‍ അല്ലരുന്നോ അതു കൊണ്ട് ഒരു ചെയിഞ്ച് ..."

"എന്തു കുന്തൊം ആകട്ടെ എടാ നമ്മുടെ തോമസുകുട്ടിടെ മോള്‍ ഒരു കറുപ്പായി പയ്യനെ കെട്ടീന്നോ അല്ല അവന്റെ കൂടെ പൊറുതി ആയന്നോ ഒക്കെ കേട്ടതു നേരാണൊ?"

"അമ്മേ ഇപ്പൊ ബ്ലാക്‍സിനെ കെട്ടുന്നത് അവിടെ ഒരു സ്റ്റൈലാ അമ്മാ തോമസ്സുകുട്ടിച്ചായന്റെ മോള്‍ അതായത് അമ്മേടെ ആങ്ങളയുടെ മോള്‍ സ്റ്റൈലിന് കുറക്കുമോ?" ഗീവറീച്ചന്‍ ചിരിക്കുന്നു...

"ച്ഛേ! കുടുംബത്തിനു മാനക്കേടൂണ്ടാക്കാന്‍ ജനിച്ച വക.. ങഃ അതിരിക്കട്ടെ നിനക്കിപ്പോഴും ആ തിരുവല്ലാക്കാരന്‍ അച്ചായീടെ പെട്രോള്‍ കടേല്‍ എടുത്ത് കൊടൂപ്പാണോ പണി?

"യ്യോ ഈ അമ്മേടെ ഒരു വര്‍ത്താനം കേട്ടില്ലെ? അല്ലേലും ഞാന്‍ സ്റ്റെല്ല്ലയെ കെട്ടിയപ്പോ തൊട്ട് അമ്മ ഈ മൊനവച്ചുള്ള വര്‍ത്താനം തോടങ്ങിയതാ..അതാ ഞാന്‍ ഇങ്ങോട്ട് പോരാന്‍ നേരവും അവള്‍ പറഞ്ഞത്........."

"ഒരു സ്റ്റെല്ലേം അവക്കടെ അപ്പനും" ! ത്രേസ്യാമ്മ മുഖം കനപ്പിച്ചു ഗീവറീച്ചന്‍ കാപ്പി ഗ്ലാസ്സില്‍ നോക്കിയിരുന്നു. ജോര്‍ജ്ജൂട്ടി പടികടന്നു വന്നു ഗീവറീച്ചനെ മുന്‍‌വശത്ത് കണ്ട് ചിരിച്ചൂ കൊണ്ട് അടുത്തെത്തി,

"ചേട്ടാ! സോറി ഇന്നലെ എയര്‍പോര്‍ട്ടില്‍ വന്ന് റിസീവ് ചെയ്യാന്‍ വരാന്‍ പറ്റീല്ല നേരത്തേ എത്താമെന്ന് ഒര്‍‌ത്താ പോയത് .

"നീ എവിടെ പോയി "?

"ഞാന്‍ മെഴ്‌സിയുടെ വീട് വരെ" .

"ആരാ മേഴ്‌സി"?

"അവന്‍ കെട്ടാന്‍ പോണതവളെയാ", ത്രേസ്യാമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു..

"ചേട്ടാ സ്റ്റെല്ലചേച്ചിയും മക്കളും സുഖമായിരിക്കുന്നോ അവരെ കൂടെ കൊണ്ടു വരാരുന്നു.. ഒന്നു കാണാരുന്നു".

"അല്ലേ തന്നെ ആരു കണ്ടെന്നാ അവിടെ വച്ചു കെട്ടി എന്ന് കേട്ടതല്ലതെ...ആ കൊച്ചുങ്ങളെ പൊലും ഒന്നു കണ്ടിട്ടില്ല", ത്രേസ്യാമ്മ പരിഭവിച്ചു.

എന്റമ്മച്ചി ഒന്ന് നിര്‍ത്ത്, ആണ്ടു പിറപ്പായിട്ട് ആ പരാതി പെട്ടി തൊറക്കാതെ . ടെസി കടന്നു വന്നു .

ഗീവറീച്ചന്‍ ടെസിയെ കണ്ട് "എടി പെങ്ങളെ നി അങ്ങ് മോഡെണ്‍ ആയി പ്പൊയല്ലോ?

ജോര്‍ജ്ജുകുട്ടി അവളെ നോക്കി പറഞ്ഞു " കേട്ടോ ചേട്ടാ, മോശം വരുകേലാ, നമ്മുടേ അല്ലെ പെങ്ങള്‍?.."

"ഹും അതത്ര കാര്യമല്ല!..ടെസി ജോജ്ജൂട്ടിയെ നോക്കി കൊണ്ട് പറഞ്ഞു,

“ഇന്ന് ഒരു എക്സിക്യൂട്ടിവ് മീറ്റിങ്ങ് ഉണ്ട് ഞാന്‍ ഇറങ്ങട്ടെ പിന്നെ കാണാം .."

"ടെസമ്മേ നീ‍യിപ്പൊ പോയാലെങ്ങനാ?" ത്രേസ്യാമ്മ പറഞ്ഞത് തെല്ലും വക വയ്ക്കാതെ ടെസ്സി കാറിന്റെ കീയും ആയി പുറത്തേക്ക് നടന്നു


"അമ്മേ ഇവള്‍ ?" ഗീവറീച്ചന്‍ അന്തം വിട്ടപോലെ

"അതെ ഇങ്ങനെ കുറെ കാര്യങ്ങള്‍ക്ക് കൂ‍ടി തീര്‍ച്ചയും തീരുമാനോം ആവണം. പിന്നേ റോയിച്ചന്റെ കാര്യം, അതിനാ എല്ലാവരും ഈ തവണ വരണം എന്ന് ഞാന്‍ പറഞ്ഞത്, ഞാന്‍ ഇനിയെത്ര നാളാ ? അതുമല്ല അവന്റെ കാര്യങ്ങള്‍ നോക്കാന്‍ എനിക്ക് ആവതില്ല. എന്താ വേണ്ടത് എന്ന് ഇനി സഹോദരങ്ങള്‍ പറയ്, മത്തായിച്ചന്‍‌ കുടുംബ വീതം വേണ്ടാന്നാ വിളിച്ചപ്പോള്‍ പറഞ്ഞത് എന്റെ വീതവും ഞാന്‍ റോയിച്ചനു നീക്കി വയ്ക്കുന്നു ആരും എതിര് പറയില്ലല്ലോ ടെസിക്ക് സ്ത്രീധനം കൊടുത്താ കെട്ടിച്ചത്..."

ഇത്രയും ആയപ്പോള്‍ ഗീവറീച്ചന്‍ ചാടി വീണു..

" അപ്പോ അമ്മച്ചി എന്തുവാ പറഞ്ഞു വരുന്നെ? മത്തായ്ച്ചായന്റെ വീതവും അമ്മച്ചിയുടെതും ടെസിയുടേയും പിന്നെ റോയിച്ചതും നാലു ഷെയര്‍ അവനു തന്നെ എന്നോ?

"ഹും! അത് മാത്രമല്ല. നീ അമേരിക്കയില്‍, പിന്നെ നീ ഇങ്ങോട്ട് വരാന്‍ പോണോ? നിന്റെ വീതം കൂടെ റോയിച്ചന് കോടുക്കണം".

"ഞാന്‍ അമേരിക്കയിലാ എന്ന് പറഞ്ഞാല്‍ മതിയോ? ഇപ്പോ എന്റെ പ്രശ്നം അമ്മച്ചിക്ക് അറിയാന്‍ വയ്യാഞ്ഞാ വീതം വയ്പ് എന്ന് പറഞ്ഞതു കൊണ്ട് കൂടിയാ ഞാന്‍ വന്നത് എനിക്ക് ജോലിയില്ല. ഇവിടെ ഈ സ്വത്ത് ഒക്കെ ഇട്ടിട്ട് എന്താവാനാ എന്നാ സ്റ്റെല്ല ചോദിക്കുന്നേ . എന്റെ വീതം ആരാന്ന് വച്ചാ എടുത്തിട്ട് എനിക്ക് പണം കിട്ടണം. അതിപ്പോ റോയിച്ചനോ അമ്മച്ചിയോ ആരാന്ന് വച്ചാല്‍ എടുത്തോ ."

"അതിനും മാത്രം കാശിപ്പോ എനിക്ക് എവിടുന്നാ റോയിച്ചനും ഒന്നുമില്ലാ "

"എന്നാ പൊറത്ത് കൊടുക്കണം . ഞാന്‍ ആകെ ഇടിഞ്ഞു നിക്കുന്ന നേരമാ അമ്മയുടെ വീതം കൂടെ എനിക്ക് താ ഞാന്‍ അമ്മയുടെ കാര്യങ്ങള്‍ പൊന്നു പോലെ നോക്കി കോളളാം. അല്ലേ എന്റെ കൂടെ വന്ന് നിക്ക് അതു പറഞ്ഞാല്‍........"

"വേണ്ടാ .അതു മാത്രം നീ പറേണ്ടാ ഈ വീടും റോയിച്ചനേയും വിട്ട് ഞാന്‍ എങ്ങോട്ടുമില്ല, അവന് ആരുമില്ല "

"അമ്മച്ചി " ജോര്‍ജുട്ടി വിളിച്ചു " അതപ്പം എങ്ങനെ വീതിക്കാനാ ? എന്റെ കാര്യം അറിയാ‍മല്ല്ലൊ? അല്ലെല്‍‌ തന്നെ ഗള്‍ഫിലെ ജോലിക്ക് അവിടെ ഒരു ഉറപ്പും ഇല്ല, ബാക്കി എല്ലാരേം വച്ചു നോക്കുമ്പോള്‍.."

"എടാ അതിനു നിന്റെ കെട്ട് പോലുമായില്ല നല്ല ഒരു തൊക ആ വഴീല്‍ നിനക്ക് കിട്ടത്തില്ലായൊ?" ഗീവറീച്ചന്‍ തുടര്‍ന്നു.

"ഞങ്ങള്‍ ഒക്കെ ഒരു സമ്പാദ്യോം ഇല്ല . അമേരിക്കേല്‍ മിച്ചവും നീക്കിയിരുപ്പും ഒന്നും ഇല്ലാ"

"എന്നാ പിന്നെ നീ ഇവിട്ടുത്തെ കാര്യങ്ങള്‍ അന്വഷിക്ക് ഇവിടെ നില്ല് .അല്ല പിന്നെ!"

"അതെന്നാ വര്‍ത്താനമാ എന്റമ്മച്ചി.ഒരു കണക്കിനാ അമേരിക്കയില്‍ എത്തിയത് ഇഞ്ഞിം അതു വിട്ട് ഇവിടെ എന്ന് നിക്കാന്‍ പറഞ്ഞാല്‍ അതു പറ്റത്തില്ല്ല. എന്റെ വീതം കൊറഞ്ഞാ സ്റ്റെല്ലായോട് പിന്നെ ഞാന്‍ എന്നാ പറയും?"

"അമ്മച്ചി ടെസിക്ക് ഒന്നും കൊടുക്കണ്ടാന്ന് വയ്ക്കാം പക്ഷെ ജെസ്സിയോ? അവള്‍ക്ക് നല്ല പ്രയാസം ആണ് ഞാന്‍ അവളെ കണ്ടതല്ലേ?" ജോര്‍ജ്ജൂട്ടി പറഞ്ഞു.

"എടാ ജൊര്‍ജ്ജൂട്ടി, ദേ ഒള്ള കാര്യം ഞാന്‍ പറയാം, അവളെ പറ്റി ഒറ്റ അക്ഷരം മിണ്ടരുത്,കുടുംബത്തിന് മാനക്കേട് വരുത്തി വച്ചവള്‍ അവള്‍ ഒറ്റ ഒരുത്തി കാരണമാ ഇച്ചായന്‍ ഇത്ര നേരത്തെ .... " ത്രേസ്യാമ്മ വിതുമ്മി.

"എന്റമ്മച്ചി അതൊന്നും ഇന്ന് ഒരു ഇഷ്യൂ അല്ലന്നെ ! ഇന്റര്‍ കാസ്റ്റ് മാര്യേജ് എന്നൊക്കെ പറഞ്ഞാല്‍..."

"ശ്ശേ ! നിര്‍ത്തടാ .. നീ തലേം കൊണ്ടങ്ങ് പോയി, നാണം കെട്ടത് ഞങ്ങളാ , അല്ല ആര്‍‌ക്കേലും മറക്കാന്‍ പറ്റുവോ? മനസ്സു ചോദ്യോം കഴിഞ്ഞ പെണ്ണ്, കെട്ടിന്റെ തലേ ആഴ്ച അന്യജാതിക്കാരന്റെ കൂടെ ഒളീച്ചോടി പോവ്വാന്ന് വച്ചാ. അതും വേറെ വീടും കുടീം ഉള്ളൊരുത്തന്‍ ! ഇവിടെ മിണ്ടരുത് അവളടെ കാര്യം . അവള്‍ ഏത് നരകത്തിലോ പോട്ടെ. അങ്ങനെ ഒന്നിനെ ഞാന്‍ പെറ്റില്ലന്ന് അങ്ങ് വയ്ക്കും, നയാ പൈസ ങേഹേ! ഇല്ല. അവക്ക് ഒരു കര‍ടു പോലും ഈ കുടുമ്മത്തൂന്ന് എന്റെ കൊക്കേ ജീവനുണ്ടങ്കില്‍ കൊടുക്കത്തില്ല. "

വീല്‍ചെയര്‍ കൈ കൊണ്ട് ഉരുട്ടി കൊണ്ട് റോയിച്ചന്‍ വന്നു,

"എന്നാ ? എന്നാ അമ്മച്ചി? എന്നതാന്നേ ഒച്ചപ്പാട്? ചേട്ടായിയേ അമ്മച്ചി എന്നാത്തിനാ രാവിലേ അരിശപ്പെടുന്നേ? ആരോടാ ? എന്നാ കൊച്ചേട്ടാ ? "

റോയിച്ചന്‍ ജോര്‍ജ്ജുട്ടിയുടെ അടുത്തെക്ക് നീങ്ങി ... ത്രേസ്യാമ്മ എങ്ങോട്ടന്നില്ലാതെ നോക്കിയിരുന്നു. റോയിച്ചന്‍ എല്ലാവരേയും മാറി മാറി നോക്കി..

"എന്നാ പ്രശ്നം ഞാങ്കൂടറിയട്ടെ,"

ഗിവറീച്ചന്‍ ജോര്‍ജ്ജൂട്ടിയെ നോക്കി പറഞ്ഞു.

"അവനറിയട്ടെ നീ പറേടാ."

"ഉം... അമ്മച്ചി പാര്‍ട്ടീഷന്റെ കാര്യം തീരുമാനിക്കാനാ എല്ലാരും വരാന്‍ പറഞ്ഞേ, അമ്മച്ചീടെ ഇഷ്ടം പോലായിക്കോന്ന് മാത്തായിച്ചായന്‍, പുള്ളിക്കാരന് ഷെയര്‍ വേണ്ടാ, ഇപ്പൊ അവിടെന്ന് മാറാന്‍ പറ്റില്ലാന്ന് ഞാ‍ന്‍ വിളിച്ചപ്പോഴും പറഞ്ഞു , ടെസിചേച്ചിക്ക് സ്ത്രീധനം കൊടുത്താ കെട്ടിച്ചേ അതു കൊണ്ട് ആ പങ്കും, നിനക്കും അമ്മയ്ക്കും. അന്നേരം ഞാന്‍ ജെസ്സിയുടെ കാര്യം പറഞ്ഞു, ഞാന്‍ മുംബേയില്‍ പൊയി കണ്ടതാ അവളും കൊച്ചും ഒരു ഫ്ലാറ്റില്‍ ഒരു മുറി ഷെയര്‍ ചെയ്താ കഴിയുന്നേ, അവള്‍ക്ക് ഒരു ചെറിയ ജോലി, ശരിക്കും പ്രയാസമാ , വീതം ഒന്നും അവക്ക് കൊടുത്തിട്ടില്ലല്ലൊ. അവളുടെ കാര്യം കഷ്ടത്തിലാ, അവള്‍ക്ക് നമ്മള്‍ അല്ലതാരാ ? അത് കേട്ടതാ അമ്മച്ചി കലികൊണ്ടത്."

"ഞാന്‍ പറയട്ടെ എനിക്ക് എണീറ്റ് നടക്കാന്‍ വയ്യ, അമ്മച്ചിം ചേട്ടായിമാരും ഞാന്‍ പറയുന്നത് കേക്കണം. ജെസ്സിചേച്ചിയേം കുഞ്ഞിനേയും ഇങ്ങ് കൊണ്ടുവരണം, ഇവിടെ അവര്‍‌ക്ക് ഒരു വിഷമം വരത്തില്ല. റോയിച്ചന്‍ പറഞ്ഞ് നിര്‍ത്തി .എല്ലാവരും ത്രേസ്യാമ്മയെ നോക്കി...

"അത് .. ശരിയാ, നല്ല തീരുമനം തന്നാ, അമ്മച്ചിം ചേട്ടായിം എന്തോ പറേന്നു?
ജോര്‍ജ്ജുട്ടി രണ്ട് പേരേയും മാറി മാറീ നോക്കി.

ഗീവറിച്ചന്‍ പറഞ്ഞുതുടങ്ങി "കാര്യം അവള്‍ എല്ലാരെം കരിവാരി തേച്ചിട്ട് ഇറങ്ങി പോയതാ .. ഇടയ്ക്കിടക്ക് സ്റ്റെല്ലാ അതു പറഞ്ഞ് എന്നെ കൊച്ചാക്കാറുമുണ്ട് ."
ത്രേസ്യാമ്മ ഗീവറീച്ചനെ ഒന്ന് ഇരുത്തി നോക്കി.

റൊയിച്ചന്‍ ചോദിച്ചു "അല്ല ഞാന്‍ ആക്‍സിടന്റ് കഴിഞ്ഞ് 4 കൊല്ലമായി ഈ വീട്ടിലാ അമ്മച്ചിക്ക് നല്ല പ്രയാസമുണ്ട് . ടെസിചേച്ചി വല്ലപ്പൊഴും വന്നു പോകും .ഈയിടെ ആയി അമ്മച്ചിക്ക് മിക്കപ്പൊഴും പ്രഷറും തലചുറ്റലും .ഞാന്‍ ഒത്തിരി ആലോചിച്ചു എന്നിട്ടാ ഈ പറെന്നേ . കൊച്ചേട്ടന്‍ ജെസ്സിചേച്ചിയെ കണ്ടുന്നല്ലെ പറഞ്ഞത് ..?
കൊച്ചേട്ടാ ജെസ്സിച്ചേച്ചി ഇങ്ങ് വരാന്‍ പറ.അമ്മച്ചി എതിര് പറയല്ല് ഇതല്ലാതെ മറ്റെന്നതാ ഒരു പോംവഴി? ഇപ്പൊ ഇവിടെ ഇങ്ങനെ ഒന്ന് തിരുമാനിച്ചാല്‍ അതല്ലെ നല്ലത് .എന്നാ ചേട്ടാ? റോയിച്ചന്‍ ഗീവറീച്ചനെ നോക്കി

"ഞാന്‍ ഇപ്പൊ എന്നാ പറയാനാ ,മത്തായിച്ചായനോടും കൂടി ചോദിക്ക് അല്ലേ അമ്മച്ചി?"

ത്രേസ്യാമ്മ ഇരുന്നിടത്ത് നിന്നെണീറ്റ് ഒരു നടപ്പ് , ആരോടും ഒന്നും പറഞ്ഞില്ല...
ഗീവറീച്ചന്‍ പയ്യെ പറഞ്ഞു "അമ്മച്ചി എട്ടുക്കും ഏഴുക്കും അടുക്കുമെന്ന് തോന്നുന്നില്ല.."

"ചേട്ടായിയുടെ അഭിപ്രായം പറ അമ്മച്ചിയെ ഞാന്‍ പറഞ്ഞ് സമ്മതിച്ചു കൊള്ളാം " റോയിച്ചന്‍ വിടാനുള്ള ഭാവം ഇല്ല.

ജോര്‍ജ്ജുട്ടിയും റോയിച്ചനും ഗീവറീച്ചനെ തന്നെ നോക്കി.

"അതിപ്പോ ഞാന്‍ പറേവാണങ്കില്‍ ആകെ ഏഴ് പേരാ, ഭാഗം തിരിച്ചാല്‍,
മത്തായിച്ചായന് ഭാഗം വേണ്ടാന്നാ, അപ്പോ പിന്നെ ആറ് അതില്‍ അമ്മച്ചി പെണ്ണുങ്ങളെ ഒഴിവാക്കാനാ പറേന്നേ അതനുസരിച്ച് നാലാക്കി വീതിച്ചാല്‍ അമ്മയുടെ വീതോം കൂടെ
റോയിച്ചന്റെ പങ്ക് ആവും, ആളോഹരി അപ്പോ ......."

ജോര്‍ജ്ജുട്ടിയുടെ ഭാവം മാറി "അത് കന്നംതിരിവല്ലിയോ ചേട്ടാ.ങേഃ ?അങ്ങനെ ജെസ്സിയെ തള്ളിക്കളയാന്‍ പറ്റത്തില്ല.."

"ഇതിലിപ്പോ എന്നാടാ ഒരു കന്നംതിരിവ് റോയിച്ചന്‍ പറഞ്ഞ പോലാണെല്‍ ....."

"അതിനു അമ്മച്ചി സമ്മതിച്ചില്ലല്ലോ! അതുമല്ല അവള്‍ക്ക് വീതം കൊടുത്തിട്ട് ഇവിടെ വന്ന് നിക്ക് എന്ന് പറയുന്നതും, ഔദാര്യത്തില്‍ ഇവിടെ വന്നു നിന്നോ എന്ന് പറയുന്നതും രണ്ടും രണ്ടാ. അവക്കും ഇല്ലേ അവളുടെ അഭിമാനം . അതുകൊണ്ടാണല്ലൊ ഇത്ര നാളായിട്ടും ഒന്നും ചോദിക്കാതെയും പറയാതേയും അവള്‍ അവിടെ കഴിയുന്നത്. .."ജോര്‍ജ്ജുട്ടി ഒന്നു നിര്‍ത്തി.

"അത് കൊച്ചേട്ടന്‍‌ പറയുന്നതാ‍ അതിന്റെ ശരി." റോയിച്ചനും ജോര്‍ജ്ജൂട്ടിയുടെ ഭാഗം പിടിച്ചു. "ജെസ്സിചേച്ചിക്കും ന്യായമായും വീതം കിട്ടണം."

"അപ്പോ നിങ്ങള്‍ എന്നതാ പറയുന്നേ എങ്ങനെ തീര്‍ക്കാനാ?എനിക്ക് വീതം കിട്ടണം അല്ലാതെ ഞാന്‍ സ്റ്റേല്ലയുടെ അടുത്ത് എന്നാ പറയും..?

അന്നചേടത്തി അങ്ങോട്ട് കടന്നു വന്നു റോയിച്ചാ, "ദേ ത്രേസ്യകൊച്ചമ്മ..."

എന്നാ ? എന്നാ അന്നചേടത്തീ? ജോര്‍ജ്ജൂട്ടി വാതിക്കലേക്ക് കുതിച്ചു ഗീവറീച്ചനും പിറകെ .
അന്നചേടത്തീ റോയിച്ചന്‍ വീല്‍ചെയര്‍ ഉരുട്ടാന്‍ ശ്രമിക്കുന്ന കണ്ട് അന്നചേടത്തി അരുകില്‍ എത്തി

"അമ്മക്ക് എന്നാ?"

" ഓ അവിടെ ഇരുന്ന് പതം പെറക്കി കരയുവാ ..കൊറെ നേരമായി.."

ത്രേസ്യാമ്മ ... പറയുന്നു.... "ഇങ്ങനെ പരാതി പറയുന്നത് ആര്‍ക്കും ഇല്ലാഞ്ഞിട്ടല്ലൊ. ദൈവം കൈ നിറയെ തന്നു. 6 മക്കളും വല്യ കുഴപ്പമില്ലാത്ത നിലയിലുമായി.. ഇച്ചായന്റെ കാലശേഷം എനീക്ക് ഒരു ബുദ്ധിമുട്ടും വരരുതെന്നും ഞാന്‍ ആരുടെ മുന്നിലും കൈ നീട്ടരുതെന്നും പറഞ്ഞാ ഈ സ്വത്തെല്ലാം ഇച്ചായന്‍ എന്റെ പേരില്‍ എഴുതി വച്ചത്. അതെല്ലാം വീതം വെക്കാം എന്നു കരുതിയത് എനിക്ക് കുരുട്ട് ബുദ്ധിയില്ലാത്ത കൊണ്ടാ.."

"അതിനിപ്പോ എന്നാ ഒണ്ടായീന്നാ അമ്മച്ചി എന്നാത്തിനാ ഈ കരയുന്നെ?" റോയിച്ചന്‍ തിരക്കി.

"ഓ ! എന്നാ ഓണ്ടാവാനാ ? ഇനി ഇപ്പൊ ഞാന്‍ അവടെ വരുതിക്ക് നിക്കണമെന്നല്ല്യോ തീരുമാനിക്കുന്നെ? "

"അതെന്നാ വര്‍ത്താനമാ അമ്മച്ചി അവള്‍ക്ക് ആരുമില്ല, ഇവിടത്തെ കാര്യവും അതു പോലെ തന്നെ ഇവിടെ അവളൊരുത്തി നിന്നാല്‍ ഞങ്ങള്‍ക്ക് അന്യനാട്ടില്‍ സമാധാനമായിട്ട് നിന്ന് പണിയെടുക്കാം അമ്മച്ചീടെ അടുക്കല്‍ ഉത്തരവാദിത്വത്തില്‍ പെട്ട ആളുണ്ട് എന്ന സമാധാനത്തില്‍ അതു കൊണ്ടല്ലിയോ?" ജോര്‍ജ്ജുട്ടി പറഞ്ഞപ്പോള്‍ ത്രേസ്യാമ്മ ഒന്നു തണുത്തു.

ഗീവറീച്ചന്‍ പറഞ്ഞു "അമ്മച്ചി എല്ലാം ഭാഗം വച്ചാലും അമ്മച്ചീടെ കയ്യില്‍ തന്നെ അല്ല്യോ ?എന്റെ ബന്ധപ്പാടുകൊണ്ടാ .. ഞാന്‍ ......"

അത്രയും ആയപ്പോള്‍ വാതിക്കല്‍ ടെസി എത്തി,

"ഹും!എനിക്കറിയാരുന്നു ഇതിങ്ങണെ വരൂന്ന് അണ്ടിയോടടുക്കുമ്പോഴല്ലെ മാങ്ങാടെ പുളി അറിയൂ..." എല്ലാരും ടെസ്സിയെ നോക്കി ..

"ഞാന്‍ പറയുമ്പോ ആര്‍ക്കും പിടിക്കില്ല, ഈ വീതം വയ്പ്പാ, എന്നൊക്കെ ചുമ്മാ പറയാനാ. അഞ്ചു പൈസ എന്റമ്മ വിട്ടുകളിക്കത്തില്ല . ഞാന്‍ പറഞ്ഞില്ലാരുന്നോടാ റൊയിച്ചാ. ഇപ്പൊ എങ്ങനിരിക്കുന്നു?
ഇതുകൊണ്ടാ നീ പറഞ്ഞപ്പോള്‍ ഞാന്‍ ഇവിടെ നിക്കത്തില്ലന്ന് അറത്ത് മുറിച്ചങ്ങ് പറഞ്ഞത്."

"അമ്മച്ചീടെ അര്‍ത്തി ആര്‍ക്കും അറിയത്തില്ലെലും എനിക്ക് അറിയാം എന്റെ കണ്ണിന് കണ്ടതാ അപ്പച്ചന്‍ അറ്റാക്ക് വന്നപ്പൊള്‍ അമ്മ വേഗം രെജിസ്ട്രാറെ വീട്ടില്‍ കൊണ്ട് വന്ന് അപ്പന്റെ വിരലടയാളം പതിപ്പിച്ച് വസ്തു എല്ലാം അമ്മെടെ പേരിലോട്ട് മാറ്റിയത് . അല്ലങ്കില്‍ സ്വത്തിനു എല്ലാ മക്കള്‍ക്കും അവകാശം വരും . ഇതിപ്പോ 50,000 രൂപ തന്ന് എന്നെ കെട്ടിച്ചു കോടി കണക്കിന്റെ ഇപ്പൊഴത്തെ സ്വത്തിനു എനിക്ക് അവകാശമില്ലന്ന് പറയാമല്ലോ ! ആയിക്കോ ആയിക്കോ എനിക്ക് വേണ്ടാ , പക്ഷെ ജെസ്സിയോട് അന്യായം ചെയ്യല്ല് , നിങ്ങള്‍ക്ക് അറിയാമോ അപ്പച്ചന്‍ പ്രത്യേകം പറഞ്ഞതാ ജെസ്സിക്ക് പണിയിച്ച ആഭരണൊം പറഞ്ഞൊത്ത സ്ത്രീധന കാശും അവക്ക് കൊടുക്കണം എന്ന്, അന്നും ഘടകം എതിര് നിന്നത് അമ്മച്ചിയാ .പെണ്മക്കള്‍ക്ക് ഒന്നും കൊടുക്കരുത് എന്ന മനോഭാവം.."

"നിര്‍ത്തടീ ഇപ്പൊ ഇറങ്ങണം നീ ഇവിടുന്ന് ഞാന്‍ ചത്താലും ഇവിടെ കേറിപ്പൊകരുത് ..."

ത്രേസ്യാമ്മ കൈചൂണ്ടി നിന്ന് വിളിച്ചു പറഞ്ഞു..

"ഞാന്‍ പോകുവാ അതു പറയാനാ വന്നതും.." ടെസ്സി മുറിയില്‍ നിന്ന് ബാഗും തൂക്കി ഇറങ്ങി...

ആ പോക്ക് കണ്ട് ജോര്‍ജ്ജുട്ടിയും ഗീവറീച്ചനും നിന്നു റോയിച്ചനെന്തോ പറയാനായി വന്നപ്പോഴെക്ക് ടെസിയുടെ കാറ് റോഡില്‍ എത്തിയിരുന്നു.......

ഇവക്ക് ഇതെന്താ പറ്റിയേ ? നമ്മുടെ ടെസി എത്ര പാവം ആരുന്നു വെറും തൊട്ടാവാടി ഇതിപ്പോ ....പാതിക്ക് നിര്‍ത്തീട്ട് ഗീവറിച്ചന്‍ ജോര്‍ജ്ജൂട്ടിയെ നോക്കി പിന്നെ റോയിച്ചനേം ... റൊയിച്ചന്‍ കണ്ണ് നിറഞ്ഞൊഴുകി .. ചേട്ടായി ഒക്കെക്കും കാ‍രണം ഞാനാ അന്ന് ഞാന്‍ ആണ് ഡ്രൈവ് ചെയ്തിരുന്നത് ... ടെസിചേച്ചി ബാക്ക് സീ‍റ്റിലുറക്കമാരുന്നു . മുന്നില്‍ ഉണ്ണികുട്ടന്‍ എന്റെ ഒപ്പം. അവനേ കുറ്റിക്കാനത്തൂന്ന് വിളിച്ചു കൊണ്ട് വരുവാരുന്നു ... ഞാന്‍ അത്ര സ്പീടില്‍ ഒന്നും അല്ലാരുന്നു ,പെട്ടന്ന് മുന്നില്‍ തടി കയറ്റിയ ലോറി വളവ് തിരിഞ്ഞ് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റീല്ല ബോധം വരുമ്പോള്‍ ഞാന്‍ ഹോസ്പിറ്റലില്‍ പിന്നെ ഒക്കെ കേട്ട അറിവേയുള്ളു....

ഇടിയുടെ ഊക്കില്‍ ഉണ്ണികുട്ടന്‍ തെറിച്ചു പോയി ലോറി ഡ്രൈവര് സീറ്റില്‍ ഇടിച്ചു ടെസിചേച്ചിക്ക് ചില്ലറ പരുക്കുകള്‍ ...
6 മാസം അശുപത്രി കിടന്നിട്ട് ഞാന്‍ എത്തുമ്പോള്‍ ടെസിചേച്ചി ഈ കോലത്തില്‍ അളിയനും ആയുള്ള ചേര്‍ച്ച കുറവ് മുഴുവന്‍ ആയി. ഉണ്ണികുട്ടനാരുന്നു ആകെയുണ്ടാരുന്നത് അവന്‍ പോയതോടെ ..............
റോയിച്ചന്‍ വല്ലാതെ കരഞ്ഞു .
ആ വിടും എസ്റ്റേറ്റും നേരത്തേ തന്നെ ചേച്ചീടെ പേരില്‍ ആയിരുന്നു, പിന്നെ കമ്പിനിയുടെ 35% ഷെയര്‍ ചേച്ചിക്കാണ്, അളിയന് ആ പഴേ ഒരഫയര്‍ ഉണ്ടന്ന് ചേച്ചിക്കും അറിയാം, അതു കൊണ്ടാവും അളിയന്‍ സ്വത്തിന്റെ കണക്കിന് വന്നില്ല. അവര്‍ പിരിഞ്ഞു. അളിയന്‍ ബാങ്കോക്കിലും സിങ്കപ്പുരിലുമായി കഴിയുന്നു. ഒരു എട്ട് ഒന്‍പതു മാസം മുന്നെ നാട്ടില്‍ വന്നപ്പോള്‍ എന്നെ വന്നു കണ്ടിട്ട് പോയി...അവര്‍ തമ്മില്‍ കണ്ടും ഇല്ല. ..

“ടെസിയെ കുറ്റപ്പെടുത്താന്‍ പറ്റില്ല. എനിക്ക് അതല്ല രണ്ടു പെണ്മക്കളേയും അമ്മ കരുതാത്തതെന്താ? ...
“ജെസിയെ ഇങ്ങ് കൊണ്ടു വരണം, അവളുടേ മകന്‍ .അവന്‍‌ വന്നാല്‍ ...........
ബാക്കി തീരുമാനം എന്ന നിലയില്‍ ജോര്‍ജ്ജൂ‍ട്ടി ആരോടന്നില്ലതെ പറഞ്ഞു.“ഞാന്‍ നാളെ തന്നെ പോകാം.”