റ്റിവി കാണുകയായിരുന്നു.അവര്‍ രണ്ടുപേരും..
പെട്ടന്ന് അവള്‍ പറഞ്ഞു നേരം വളരെ ഇരുട്ടി വല്ലത്ത ക്ഷീണം
പെട്ടന്ന് അവള്‍ പറഞ്ഞു നേരം വളരെ ഇരുട്ടി വല്ലത്ത ക്ഷീണം
ഞാന്‍ കിടക്കാന്‍ പോകട്ടെ..
അവള്‍ എണീറ്റ് നടന്ന് അടുക്കളയില് എത്തി,
അവള്‍ എണീറ്റ് നടന്ന് അടുക്കളയില് എത്തി,
സിങ്കില്‍ കിടന്ന ഗ്ലാസും സ്പൂണും കഴുകി വച്ചു,
പഞ്ചസാരാപാത്രം ഒഴിഞ്ഞിരിക്കുന്നു അതു നിറച്ച് അടച്ചു വച്ചു,
ഫ്രിഡ്ജിലെക്ക് കുപ്പികള് വെള്ളം നിറച്ചു , കുട്ടികളുടെ സ്നാക്ക് എടുത്തു വച്ചു
പിറ്റെ ദിവസത്തെ യൂണി ഫോം എടുത്തു,
പഞ്ചസാരാപാത്രം ഒഴിഞ്ഞിരിക്കുന്നു അതു നിറച്ച് അടച്ചു വച്ചു,
ഫ്രിഡ്ജിലെക്ക് കുപ്പികള് വെള്ളം നിറച്ചു , കുട്ടികളുടെ സ്നാക്ക് എടുത്തു വച്ചു
പിറ്റെ ദിവസത്തെ യൂണി ഫോം എടുത്തു,
കുട്ടികള്‍ വായിച്ചിട്ട് ബുക്കുകള്‍ അവിടെയിട്ടിട്ടാണു പോയത് അതെടുത്ത് ബുക്ക് ഷെല്‍ഫില്‍ അടുക്കി, വെയിസ്റ്റ് എല്ലാം ബാസ്കറ്റില്‍ ഇട്ടു,
നനഞ്ഞ റ്റവല്‍ വിരിച്ചിട്ടു ,
വാതില്‍ അടച്ചൊ എന്ന് ഒരു വട്ടംകൂടി നോക്കി,
ജനാലയുടെ കുറ്റികള്‍ ഇട്ടു... അലക്കനുള്ള തുണികള്‍ കൂടയില്‍ ഇട്ടു.
മോന്‍ പതിവു പോലെ ലൈറ്റ് ഇട്ട് കിടന്നുറങ്ങി ലൈറ്റ് ഓഫ് ആക്കി മോള്‍ ഹോം വര്‍ക്ക് ചെയ്ത ബുക്ക് ബാഗില്‍ വച്ചിട്ടില്ലാ അതും വച്ചു അവളേയും പുതപ്പിച്ചു ..
നാളെ ഫ്രണ്ടിന്റെ പിറന്നാള്‍ ആണ് കാര്‍ഡ് എടുത്ത് വച്ചു..
നാളേ വരും വഴിക്ക് കടയില്‍ കയറണം ലിസ്റ്റ് എടുത്ത് അതും ബാഗില്‍ വച്ചു. ബാത്ത്റൂമില്‍ പോയി പല്ലു തേച്ചു കൈയും കാലും കഴുകി ക്രീം പുരട്ടി ..
മോന്‍ പതിവു പോലെ ലൈറ്റ് ഇട്ട് കിടന്നുറങ്ങി ലൈറ്റ് ഓഫ് ആക്കി മോള്‍ ഹോം വര്‍ക്ക് ചെയ്ത ബുക്ക് ബാഗില്‍ വച്ചിട്ടില്ലാ അതും വച്ചു അവളേയും പുതപ്പിച്ചു ..
നാളെ ഫ്രണ്ടിന്റെ പിറന്നാള്‍ ആണ് കാര്‍ഡ് എടുത്ത് വച്ചു..
നാളേ വരും വഴിക്ക് കടയില്‍ കയറണം ലിസ്റ്റ് എടുത്ത് അതും ബാഗില്‍ വച്ചു. ബാത്ത്റൂമില്‍ പോയി പല്ലു തേച്ചു കൈയും കാലും കഴുകി ക്രീം പുരട്ടി ..
നൈറ്റ് ഡ്രസ്സിട്ട് വരുമ്പോള്‍ അവന്‍ വിളിച്ചു ചോദിച്ചു
“ങാ നീ കിടന്നില്ലേ? കിടക്കാന്‍ പോണൂ എന്ന് പറഞ്ഞിട്ട്...”
അവള്‍ പറഞ്ഞൂ “ഓ ഇതാ കിടക്കാറായി!”
ഷൂ എടുത്ത് റാക്കില്‍ വച്ചു
മീന്‍ കൂട്ടിലെ ലൈറ്റ് കെടുത്തി
കിളിക്ക് വെള്ളം കൊണ്ടു വച്ചു.
നാളത്തേക്കുള്ള് ഡ്രസ്സ് എടുത്ത് വച്ചൂ .
അപ്പോഴേക്ക് അവന്‍ “ഞാന്‍ കിടക്കുവാ.” റിമൊര്‍ട്ട് എടുത്ത് ടി വി ഓഫ് ആക്കി നടക്കവേ റ്റീഷേട്ട് ഊരി ചെയറിലെക്കിട്ട് നേരേ ബെഡ് റൂമിലെത്തി മറ്റോരു നിമിഷവും കളയാതെ അവന്‍ ഉറങ്ങി തുടങ്ങി.. റ്റിവി യുടെ അടുത്തിരുന്ന മിക്സ്ചറിന്റെ പാത്രവും ബിയറിന്റെ ബൊട്ടിലും റ്റീ ഷേട്ടും എടുത്തു റിമോര്‍ട്ട് തിരികെ വച്ചു ലൈറ്റ് കെടുത്തി അവള്‍ ചുറ്റും ഒന്നും കൂടി നോക്കി , പതിയേ നടന്നു .........
അസാധാരണമായി ഇവിടെ ഒന്നും നടന്നില്ലല്ലോ.....
മഹിളാദിനാശംസകള്‍ !!
ഒരു ഫോര്‍വേഡ് ഈ മെയിലില്‍ നിന്ന് പ്രചോദനം
ഇന്ന് സാര്‍വദേശീയ മഹിളാദിനം !!
“ങാ നീ കിടന്നില്ലേ? കിടക്കാന്‍ പോണൂ എന്ന് പറഞ്ഞിട്ട്...”
അവള്‍ പറഞ്ഞൂ “ഓ ഇതാ കിടക്കാറായി!”
ഷൂ എടുത്ത് റാക്കില്‍ വച്ചു
മീന്‍ കൂട്ടിലെ ലൈറ്റ് കെടുത്തി
കിളിക്ക് വെള്ളം കൊണ്ടു വച്ചു.
നാളത്തേക്കുള്ള് ഡ്രസ്സ് എടുത്ത് വച്ചൂ .
അപ്പോഴേക്ക് അവന്‍ “ഞാന്‍ കിടക്കുവാ.” റിമൊര്‍ട്ട് എടുത്ത് ടി വി ഓഫ് ആക്കി നടക്കവേ റ്റീഷേട്ട് ഊരി ചെയറിലെക്കിട്ട് നേരേ ബെഡ് റൂമിലെത്തി മറ്റോരു നിമിഷവും കളയാതെ അവന്‍ ഉറങ്ങി തുടങ്ങി.. റ്റിവി യുടെ അടുത്തിരുന്ന മിക്സ്ചറിന്റെ പാത്രവും ബിയറിന്റെ ബൊട്ടിലും റ്റീ ഷേട്ടും എടുത്തു റിമോര്‍ട്ട് തിരികെ വച്ചു ലൈറ്റ് കെടുത്തി അവള്‍ ചുറ്റും ഒന്നും കൂടി നോക്കി , പതിയേ നടന്നു .........
അസാധാരണമായി ഇവിടെ ഒന്നും നടന്നില്ലല്ലോ.....
മഹിളാദിനാശംസകള്‍ !!
ഒരു ഫോര്‍വേഡ് ഈ മെയിലില്‍ നിന്ന് പ്രചോദനം
ഇന്ന് സാര്‍വദേശീയ മഹിളാദിനം !!
ചിത്രം
34 comments:
:)
i loved that picture!!!
will come back and comment :)
സ്ഥിരം കാഴ്ചകള്‍ ല്ലേ?
വനിതാദിനാശംസകള്‍!
അസാധാരണമായി ഇവിടെ ഒന്നും നടന്നില്ലല്ലോ...
ഇല്ലേ?
ആ മുത്തശ്ശികൂട്ടം നല്ല രസിച്ചു.
ന സ്ത്രീ സ്വാതന്ത്രമര്‍ഹതി...
ചേച്ചി, മഹിളാദിനാശംസകള്‍!
ചിന്തകള്‍ മനസില്‍ കൊണ്ടു. ഇന്നത്തെ ജീവിത രീതികള്‍ ഇങ്ങനെയായിപ്പോയതിന്റെ ഉത്തരം ഒന്നാമത്തെ വരിയില്‍ തന്നെയുണ്ട്. “റ്റിവി കാണുകയായിരുന്നു.അവര്‍ രണ്ടുപേരും..
പെട്ടന്ന് അവള്‍ പറഞ്ഞു നേരം വളരെ ഇരുട്ടി വല്ലത്ത ക്ഷീണം
ഞാന്‍ കിടക്കാന്‍ പോകട്ടെ..“ എനിക്കു തോന്നിയിട്ടുള്ള ഒരു കാര്യമാണിത്. നമ്മുടെ വീടുകളിലെ ജീവിതക്രമത്തിന്റെ അടുക്കും ചിട്ടയും, പ്രത്യേകിച്ച് സന്ധ്യമുതല്‍ ഉറങ്ങാന്‍ പോകുന്നതുവരെയുള്ളത്, ഇന്നത്തെ സാഹചര്യങ്ങളില്‍ താളംതെറ്റിച്ചിരിക്കുന്നത് ഈ ടി.വിയാണ്. അത്രമേല്‍ അഡിക്റ്റായിരിക്കുന്നു ആള്‍ക്കാരിതിന്റെ മേല്‍. സന്ധ്യയായാല്‍ നാമജപമോ പ്രാര്‍ത്ഥനയോ ഇല്ല, സമയത്തിന് അത്താഴമൂണില്ല, കുടുംബാംഗങ്ങളെല്ലാം കൂടി ഒന്നിച്ചൊന്നു വര്‍ത്തമാനം പറയാന്‍ പോലും സമയമില്ല. അച്ഛന്‍ കൊമ്പത്ത്, അമ്മ വരമ്പത്ത് പിള്ളേര് തോന്നിയിടത്ത്!
ഒരാഴ്ചത്തേക്ക് ഈ വിഡ്ഡിപ്പെട്ടി ഒന്നു നിര്‍ത്തിവച്ചുനോക്കൂ പരീക്ഷണാര്‍ത്ഥം. വീട്ടില്‍ കൈവരുന്ന ക്രമസമാധാനം നേരില്‍ അനുഭവിക്കാം.
അവിടത്തെപ്പോലെ ഇവിടേയും.
വനിതാദിനാശംസകൾ!
ഏതാണ്ട് സെയിം ചുവയുള്ള ഒരു ഇ-മെയില്‍ ഫോര്‍വെഡ് കിട്ടിയതോര്‍ക്കുന്നു. അസാധാരണമായി ഒന്നും നടക്കുന്നില്ല എന്നതു സത്യം തന്നെ. ‘അസാധാരണങ്ങള്‍’ ഒരുപാടു പ്രതീക്ഷിക്കുന്നതും ശരിയാണോ? കാരണം പണ്ടത്തെ സാധാരണ സ്ത്രീ/പെണ്‍കുട്ടിയും ഇന്നത്തെ സാധാരണ സ്ത്രീ/പെണ്‍കുട്ടിയും തമ്മില്‍ ഒരുപാടു വ്യത്യാസം ഉണ്ട്. വ്യക്തിസ്വാതന്ത്ര്യം/വിദ്യാഭ്യാസം/തൊഴില്‍മേഖലകള്‍/സുരക്ഷിതത്വം എന്നിങ്ങനെ പലതിലും. ഒതുങ്ങിക്കൂടലിന്റെ പതിവു ചട്ടകൂടില്‍ നിന്നു പുറത്തുവന്നപ്പോള്‍ നല്ലതു മാത്രമല്ല സംഭവിച്ചിട്ടുള്ളത് എന്നും ഓര്‍ക്കേണ്ടിയിരിക്കുന്നു.
പോസ്റ്റില്‍ പറഞ്ഞതും സത്യം തന്നെ, സംശയമില്ല.
വനിതാദിനാശംസകള്‍!
ഇല്ല, അസാധാരണമായി അവിടെ ഒന്നും നടന്നില്ല. തികച്ചും സാധാരണം..!!
മഹിളദിനാശംസകള്‍!
“അപ്പോഴേക്ക് അവന്‍ “ഞാന്‍ കിടക്കുവാ.” റിമൊര്‍ട്ട് എടുത്ത് ടി വി ഓഫ് ആക്കി നടക്കവേ റ്റീഷേട്ട് ഊരി ചെയറിലെക്കിട്ട് നേരേ ബെഡ് റൂമിലെത്തി മറ്റോരു നിമിഷവും കളയാതെ അവന്‍ ഉറങ്ങി തുടങ്ങി.. “
---അവൻ അങ്ങനെ ഉറങ്ങിയാലും അവൾക്ക് അങ്ങനെ ഉറങ്ങാൻ സാധിയ്ക്കില്ല.ഒരു പിടി ജോലികൾ ചെയ്തു തീർക്കണം...നാളെത്തേയ്ക്കുള്ള കാര്യങ്ങൾ ഇന്നേ ഒരുക്കി വയ്ക്കണം.അല്ലെങ്കിൽ ജോലിയ്ക്കു സമയത്ത് പോകാൻ പറ്റുന്നില്ല.
ആചാരമായി മാറിയിരിയ്ക്കുന്ന വനിതാ ദിനങ്ങൾ ഓരോ വർഷവും കടന്നു പോകുന്നു..എന്നാൽ ക്രീമിലെയറിൽ പെട്ടവർ ഒഴികെ സമൂഹത്തിന്റെ അടിത്തട്ടി കിടക്കുന്ന വനിതകളുടെ ദുരവസ്ഥ ഒരു മാറ്റവുമില്ലാതെ തുടരുന്നു.
സമയോജിതമായ പോസ്റ്റ് മാണിക്യം...സാധാരണ കാര്യങ്ങളിലെ അസാധാരണമായ ചിന്തകൾ!
രണ്ട് ചിത്രങ്ങളും നന്നായി.
മഹിളാദിനാശംസകള്‍!
വനിതാദിനാശംസകള്‍!
ha..kollam ..
ithu kalakki
aasamsakal
പറഞ്ഞത് ഒക്കെ ശരിയാണ് ...
പണ്ടു ഞാന്‍ നല്ലൊരു പാചക കാരനായിരുന്നു ....
കല്യാണത്തിന് ശേഷം അടുക്കളയില്‍ കയറ്റിയിട്ടില്ല ...
കഴമ്പില്ലാത്ത കാരണം,ഞാന്‍ മസാല പാത്രങ്ങള്‍ അതാതു സ്ഥാനത്ത് തിരിച്ചു വയ്ക്കാറീല്ലെന്നാണ് .
എന്‍റെ ഭാര്യ താങ്കള്‍ക്ക് ഇമെയില്‍ അയച്ച സ്ഥിതിക്ക് ...ഇനി സഹായിച്ചിട്ട് തന്നെ കാര്യം ....
'ശക്തി' പ്രതീകത്തിന് കുപ്പുകൈ ...:-)
സ്വാഭാവിക സ്ത്രീ പക്ഷ ചിന്തകള്‍...:):):)
വനിതാ ദിനാശംസകള്‍....
ഇന്നിന്റെ സാധാരണം ഇന്നലെയുടെ അസാധാരണവുമായിരുന്നിരിക്കണം!
എല്ലാ ദിനങ്ങളും നമ്മുടേത് തന്നെയല്ലേ?
ഇത് സാധാരണത്തിലെ ഒരസാധാരണം...അല്ലെങ്കില്‍ അസാധാരണത്തിലെ ഒരു സാധാരണവുമാകാം...
മാണിക്യം ചേച്ചീ, ചെവിക്ക് പിടിയ്ക്കല്ലേ...
കണ്ണു തുറപ്പിക്കുന്ന വിവരണം. ഇടയ്‌ക്കൊക്കെ തീരുമാനമെടുക്കും. ന്നാലും ഇങ്ങിനെയക്കെ തന്നെയാ സംഭവിക്കുന്നത്. ശരിയാകുമായിരിക്കും
അല്ലേ......
http://padanam.blogspot.com/
http://kaanappuram.blogspot.com/
സ്ത്രീപക്ഷ ചിന്ദകള്‍ക്കു ഭാവുകങ്ങള്‍.... കഴിയുമെങ്കില്‍ എന്റെ പുതിയ പോസ്റ്റ് ഒന്നു വായക്കൂ.... വനിതാദിനം സ്പെഷ്യല്‍!
വനിതാ ദിനാശംസകള്‍!
എല്ലാവരും പറഞ്ഞതുപോലെ സ്ഥിരം കാഴ്ചകള്‍ !
കൂടുതല്‍ കമന്റില്ല.
:)
""അപ്പോഴേക്ക് അവന്‍ “ഞാന്‍ കിടക്കുവാ.” റിമൊര്‍ട്ട് എടുത്ത് ടി വി ഓഫ് ആക്കി നടക്കവേ റ്റീഷേട്ട് ഊരി ചെയറിലെക്കിട്ട് നേരേ ബെഡ് റൂമിലെത്തി മറ്റോരു നിമിഷവും കളയാതെ അവന്‍ ഉറങ്ങി തുടങ്ങി..""
ഇത്ര പെട്ടെന്ന് ഉറങ്ങിയോ?....... പാവം
very nice
please write every day few lines.. i feel u hv plenty of time
best compliments
മാണിക്ക്യാമ്മേ,
ശുഭസായാഹ്നം,
കഥവായിച്ചു ചെറുതെന്തിലും വളരെ ടച്ചിങ്ങ് ആയിട്ടുണ്ട്.
ഒരു വീട്ടമ്മയുടെ/ഒരു വനിതയുടെ പ്രാരാബ്ദങ്ങളും ഇവയെ ലാഘവബുദ്ധിയോടെ കാണുന്ന പുരുഷനേയും നന്നായി വരച്ചുകാട്ടിയിരിക്കുന്നു.......
വനിതാദിനാശംസകള്‍!
ഇതു വായിച്ചപ്പോള്‍ എന്റെ ഭാര്യക്കും, മക്കള്‍ക്കും ചിക്കന്‍ പോക്സ്. എന്നിട്ടും അവള്‍ ചിട്ടകള്‍ തെറ്റിക്കാതെ എല്ലാം ഭംഗിയായി ചെയ്യുന്നു. ഞാന്‍ അപ്പോഴും കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെ.
ജീവിതം ഇങ്ങനെ ഒക്കെ തന്നെ. അസാധാരണമായി അവിടെ ഒന്നും നടന്നില്ല.
വനിതാദിനാശംസകൾ!
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
മഹിളാദിനാശംസകള്‍.....
ഫോട്ടോകണ്ടപ്പോ തോന്നിയത്...
അമ്മച്ചിദിനാശംസകള്‍..!
ജെ പി സാറിന്റെ കമന്റ് വായിച്ചിട്ട് ചിരി അടക്കാന്‍ പറ്റുന്നില്ലാ.....
മഹിളദിനാശംസകള്‍!
:):)
വളരെ അവിചാരിതമായി എന്റെ ഒരു സുഹൃത്ത് അയച്ചു തന്ന link ല്‍ നിന്നാണ് ഈ സംഭവം കിട്ടിയത്. കൂട്ടം വിട്ടത് കൊണ്ട് മാണിക്യത്തിനെ കാണാനും കഴിഞ്ഞിരുന്നില്ല. എല്ലാ ആസംസകളും.
സന്തോഷ് വര്‍മ്മ
sapunago@gmail.com
വനിതാദിനാശംസകള്‍!
മഹിളാദിനാശംസകള്‍ !!
വെറുതേ ഒരു ഭാര്യ...!
എന്നും എല്ലായിടത്തും നടന്നുകൊണ്ടേയിരിക്കുന്നതു!
വീട്ടുജോലികൾ നമ്മുടെ എന്നു കണക്കാക്കിയാൽ തീരുന്ന പ്രശ്നമെ ഉള്ളൂ. പുരുഷന്മാർ ഇങ്ങനെയായതിന് സ്തീകളാണോ കാരണം, അതോ സ്ത്രീകൾ ഇങ്ങനെ ആയതിന് പുരുഷന്മാരാണോ കാരണം.
കണ്ടീഷ്യൻ ചെയ്തെടുത്ത പ്രോഗ്രാമിൽ നിന്നും വിട്ട് എന്തെങ്കിലും ചെയ്യാൻ അന്യോന്യം തയ്യാറായാൽ ഭൂമിയിൽ സ്വർഗ്ഗം പണിയാം.
നല്ലോരു ദിവസമായിട്ട് ആ പാവം ഭര്‍ത്താവിന് ബിയറിനുകൂട്ടാന്‍ ചിക്കന്‍ പോലുമില്ല. അതിനാരുക്കും വിഷമമില്ല !!
കൊള്ളാം . ഇതൊക്കെ മാറാന്‍ തുടങ്ങീന്നാ ഞാന്‍ വിചാരിച്ചത്.
അവള്‍ക്കു കിടന്നാല്‍ ഉറക്കം വരുമോ ?
karmanna...
ആഗ്നേയ
കനല്‍
മുരളിക...
അപ്പു ...അപ്പൂ അതു സാധിക്കുമോ?
പാറുക്കുട്ടി
എം.എസ്. രാജ്...
ബിന്ദു കെ പി
പാമരന്‍
സുനിൽ കൃഷ്ണൻ
വേണു
ഷമ്മി :)
salabham
karmanna..
ചാണക്യന്‍
തേജസ്വിനി
എം.അഷ്റഫ്.ശരിയാ അഷ്‌റഫ് പറഞ്ഞതാ സംഭവിക്കുക.
നീര്‍വിളാകന്‍
അനില്‍@ബ്ലോഗ്
ജെപി.
മണി|
Senu Eapen Thomas, ... :)
മലയാളി
ചാണക്യന്‍
കാപ്പിലാന്‍
Santhosh Varma
ലതി
കുമാരന്‍
ഏ.ആര്‍. നജീം..
എഴുത്തുകാരി
പാര്‍ത്ഥന്‍ ..പാര്ത്ഥന്റെ അഭിപ്രായം വളരെ ശരി!
ചങ്കരന്‍..ചങ്കരന് കണ്ടു പിടിച്ചത് ശരിക്കുള്ള വിഷമം!:)സങ്കടം വന്നാലും സന്തോഷം വന്നാലും..
ഹേമാംബിക
പോസ്റ്റ് വായിച്ച് അഭിപ്രായം അറിയിച്ചതിനു നന്ദി.
Post a Comment