Monday, September 7, 2009

കൊച്ചു കൊച്ചു സന്തോഷങ്ങള്‍



ഇന്ന് ലേബര്‍ ഡേയ് അവധി ദിവസം എന്ന മറവില്‍ ഇന്നലെ കിടന്നപ്പോള്‍ ലേശം താമസിച്ചു രാത്രി ഒന്നര മണി ചുമ്മ മക്കളോടൊപ്പം ഇരുന്ന് കത്തി വയ്പ്പായിരുന്നു റ്റിവിയില്‍ ലോകത്തെ ഏറ്റവും ഭാരം കൂടിയ വ്യക്തി വെറും 1250 പൗണ്ട് ഡയറ്റിങ്ങും ഓപറേഷനും കൊണ്‍റ്റ് 500 പൗണ്ടിനു താഴെ എത്തിച്ചു നാലു വര്‍ഷത്തിനു ശേഷം അയാള്‍ നടക്കുന്നത് കണ്ട് കരയണൊ ചിരിക്കണൊ എന്നറിയതെ കുറെ നേരം ഇരുന്നു....

ഒന്നു ഉറങ്ങി വന്നപ്പോള്‍ ഫോണ്‍ കോള്‍ അസമയത്ത് ഫോണ്‍ ബെല്ലടിച്ചാല്‍ ആകെ ഒരു വിറയലാ ..
ഫോണ്‍ എടുത്തപ്പോള്‍ പരിചയമില്ലാത്ത നമ്പറും ..സംസാരിച്ചപ്പോള്‍ വിശ്വസിക്കാനയില്ല .
വിളിക്കുന്നത് മുസ്തഫ!
ഞാന്‍ പെട്ടന്ന് ഉണര്‍ന്നു എന്താണിവിടെ സമയം എന്ന് മുസ്തഫക്ക് അറിയില്ലാ ഞാനും പറഞ്ഞില്ല.

കുറെ സമയം സംസാരിച്ചു .. അവിടെ നോമ്പാണ് . മകന്‍ പെരുന്നാളിനു ജൗളിയെടുക്കാന്‍ പോയിരിക്കുന്നു .ഇപ്പോള്‍ സ്കൂള്‍ അവധിയാണ് ....മുസ്തഫാ പറഞ്ഞു കൊണ്ടെയിരുന്നു.

ചാച്ചന്‍ നാട്ടില്‍ ചെന്നപ്പോള്‍ വിളിച്ചതും വളരെ കാര്യമായി എന്നൊട് പറഞ്ഞു..

മുസ്തഫാ ഫോണ്‍ വച്ചു ..
സമയം വെളുപ്പിനു മൂന്നു മണി പിന്നെ ഞാന്‍ ഉറങ്ങീല്ലാ.....
"മുസ്തഫാ സുഖമാണോ?" എന്നു ഞാന്‍ ചോദിച്ചപ്പോള്‍
"അതെ സുഖാണ്" .. എന്നു മുസ്തഫയുടെ മറുപടി..ഞാന്‍ അറിയാതെ എന്റെ കണ്ണില്‍ നിന്ന് കണ്ണൂനീര്‍‌ വന്നു...
മുസ്തഫയുടെ സ്ഥിതി കുറെ എനിക്ക് അറിയാം എന്നാലും മുസ്തഫക്ക് ഒരു പരാതിയും ഇല്ലാ.
എല്ലാവരോടും എത്ര നന്നായി സംസാരിക്കുന്നു ഇല്ലായ്മയോ വേദനയോ ഒന്നും മുസ്തഫയുടെ സംസാരത്തില്‍ വിഷയമല്ല.
ഇതാണു ശരിക്കും ഉള്ളില്‍ നന്മയുള്ള മനുഷ്യന്‍! അതെ സമയം മറ്റുള്ളവരെ പറ്റി തിരക്കാന്‍ മുസ്തഫ മറക്കുന്നും ഇല്ലാ.
കുറച്ചു ദിവസം ആയി ഞാന്‍ മുസ്തഫയെ വിളിച്ചിട്ട് അപ്പൊഴാ എനിക്ക് ഇന്നലെ മുസ്തഫായുടെ ഫോണ്‍ ..
വളരെ സന്തോഷം തോന്നി..
ആ സന്തോഷം ഉള്ളില്‍ ഒതുങ്ങുന്നില്ലാ അതുകൊണ്ടാണീ പോസ്റ്റ്...
സുലൈഖക്കും മുസ്തഫക്കും മകനും നല്ലതു വരുത്തണേ എന്നു പ്രാര്‍ത്ഥിക്കുന്നു..


മുസ്തഫയെ അറിയാത്തവര്‍ ഈ പോസ്റ്റുകള്‍ കൂടി വായിക്കുക.
http://sarpagandhi.blogspot.com/2009_04_01_archive.html
http://vrindavani.blogspot.com/2009/04/blog-post.html

30 comments:

പൊറാടത്ത് said...

മുസ്തഫയുടെ സന്തോഷത്തിൽ മാണിക്യത്തോടൊപ്പം പങ്കുചേരുന്നു

കണ്ണനുണ്ണി said...

ദുഖത്തിന് നടുവില്‍ പരാതികള്‍ ഇല്ലാതെ സന്തോഷിക്കുവാന്‍ കഴിയുന്ന മുസ്തഫയെ ദൈവം കാണാതെ ഇരിക്കുമോ?
എന്തായാലും ആ ഇത്തിരി സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു

Unknown said...

ദൈവം തന്ന ആരോഗ്യവും സമ്പത്തും നാള്‍ക്കുനാള്‍ ഞാന്‍ ദുരുപയോഗം ചെയ്യുകയല്ലേ എന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന മുഖങ്ങള്‍..ആശംസകള്‍ ചേച്ചീ

അരുണ്‍ കരിമുട്ടം said...

മുസ്തഫക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് കൊണ്ട്, ഈ സന്തോഷത്തില്‍ പങ്ക് ചേരുന്നു.ഈശ്വരന്‍ എല്ലാം കാണുന്നുണ്ട് എന്നാണ്‌ വിശ്വാസം

K G Suraj said...

പിൻതുണ ഉറപ്പിക്കുന്നു...

ശാന്ത കാവുമ്പായി said...

മുസ്തഫക്കും നല്ല മനസ്സുള്ള മാണിക്യത്തിനും നല്ലതു മാത്രമുണ്ടാവട്ടെ.

പകല്‍കിനാവന്‍ | daYdreaMer said...

സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു. ആശംസകള്‍

Sabu Kottotty said...

എല്ലാര്‍ക്കും നല്ലതു മാത്രം വരട്ടെ....

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍.
മുസ്തഫക്കും, ചേച്ചിക്കും.

വയനാടന്‍ said...

മാത്രുഭൂമി ആഴ്ച്ചപതിപ്പിലെ ബ്ലോഗനയിൽ മുമ്പു വായിച്ചിരുന്നു മുസ്തഫയുടെ കഥ.

സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു.

മുരളി I Murali Mudra said...

അദ്ദേഹത്തിന്‌ നല്ലത് മാത്രം വരുത്താന്‍ പ്രാര്‍ത്തിക്കുന്നു......
ആശംസകള്‍..

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

ഇവിടെയാണു്‌ നന്മകള്‍ ബാക്കി നില്‍ക്കുന്നത്. വംശനാശം നേരിടുന്ന നന്മകള്‍. അതിര്‍ത്തികളില്ലാതെ അവ വളര്‍ന്നു പന്തലിക്കട്ടെ!
എല്ലാം മറന്നു ജീവിക്കാന്‍ മുസ്തഫയെ പ്രേരിപ്പിക്കുന്നതും അതല്ലേ?

Typist | എഴുത്തുകാരി said...

ഇതൊന്നും കൊച്ചു കൊച്ചു സന്തോഷങ്ങളല്ല, വലിയ സന്തോഷങ്ങള്‍ തന്നെയാണു്. ഇത്ര അകലെയിരുന്നുകൊണ്ട് മുസ്തഫയോട് സംസാരിക്കുമ്പോള്‍ മുസ്തഫക്കു കിട്ടുന്ന സന്തോഷം തീരെ ചെറുതല്ല. മുസ്തഫക്കു നല്ലതു വരട്ടെ.

Malayali Peringode said...

മുസ്‌തഫയും മുസ്തഫയെ പോലെയുള്ളവരും അതിനേക്കാള്‍ കഷ്ടപ്പെടുന്നവരും....
എത്രയോ ആളുകള്‍ സ്വന്തം
വിഷമതകള്‍ പുറത്ത് കാണിക്കാതെ, പറയാതെ...

എന്തായാലും ഇതുപോലെ, ഇതിനേക്കാള്‍ ബുദ്ധിമുട്ടനിഭവിക്കുന്നവര്‍ക്ക് ദൈവം നല്ലതു വരുത്തട്ടെ...

ശ്രീ said...

സന്തോഷത്തില്‍ പങ്കു ചേരുന്നു

Senu Eapen Thomas, Poovathoor said...

മുസ്ഥഫയെ പരിചയപ്പേടുത്തി തന്ന ചേച്ചിക്ക്‌ നന്മകള്‍ നേരുന്നു.

ദൈവം തന്ന ആരോഗ്യത്തിനു നന്ദിയും പറയാന്‍ ഇട വരുത്തിയ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍:...

നോമ്പിന്റെ ഈ നാളില്‍ സര്‍വ്വ നന്മകളുമായി ഈശ്വരന്‍ മുസ്ഥഫയെയും, ആ വലിയ മനസ്സിനെയും, കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

ബിനോയ്//HariNav said...

ആശംസകള്‍ :)

saju john said...

ഈ ലോകം ഇന്നും നിലനിൽക്കുന്നതും, അതിനു ചാരുത പകരുന്നതും, ഇത്തരം സ്നേഹനിധികളായ മനുഷ്യൻ ലോകത്തിൽ ജീവിക്കുന്നത് കൊണ്ടാണു.

മാണിക്യം പോലെ മനോഹരവുമാവട്ടെ താങ്കളുടെ ജീവിതവും, അതിൽ നിന്നുള്ള ഉറവുകളും.

സ്നേഹത്തോടെ.......നട്ടു

തൃശൂര്‍കാരന്‍ ..... said...

മുസ്തഫക്കും , മുസ്തഫയെപ്പറ്റി പറഞ്ഞ മാണിക്യത്തിനും ആശംസകള്‍ ...

K C G said...

ഒന്നിലും തൃപ്തി വരാതെ പരാതികളും ആവലാതികളും മാത്രം പറഞ്ഞു നടക്കുന്നവര്‍ക്ക് ഒരു മാതൃക തന്നെ മുസ്തഫ. ഈശ്വരന്‍ കാക്കട്ടെ.
ജോച്ചിയുടെ കൊച്ചു സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു.
ഓ.ടൊ. ജോച്ചിയുടെ നമ്പര്‍ മൊബൈലില്‍ തെളിയുമ്പോള്‍ എനിക്കു തോന്നുന്ന സന്തോഷം കൊച്ചൊന്നുമല്ല കേട്ടോ, വളരെ വളരെ വലുതാണ്.

the man to walk with said...

orkkunnu mushtafaye..nanma varatte

raadha said...

എനിക്കും കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ഓര്‍ക്കാനും ഓമനിക്കാനും ഇഷ്ടമാണ്. രണ്ടു പേര്‍ക്കും നന്മകള്‍ നേരുന്നു.

പാവപ്പെട്ടവൻ said...

ഈ സന്തോഷത്തില്‍ പങ്ക് ചേരുന്നു.

yousufpa said...

മുസ്തഫ നമുക്കിടയിലെ ഒരു നൊമ്പരമാണ്. നാം പലരും അദ്ദേഹത്തെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. വേദനയ്ക്കും യാതനയ്ക്കുമിടയില്‍ ആരോടും പരാതിയില്ലാതെ തന്‍റെ ഇല്ലായ്മയില്‍ മനസ്സിനെ തളര്‍ത്താതെ വായനയില്‍ വേദന മറക്കുന്ന വ്യക്തി.

ആവുന്നതൊക്കെ അദ്ദേഹത്തിനായി ചെയ്തു കൊടുക്കാം അല്ലേ...നമുക്ക്?.

മാണിക്യം ചിലപ്പോള്‍ ധനത്തേക്കാള്‍ ഉപകാരപ്രദം നല്ല വാക്കുകളും നല്ല പ്രവൃത്തികളുമാണ്. അത്തരത്തിലുള്ള ഒന്നാണ്‌ ഈ സൃഷ്ടി.

വാഴക്കോടന്‍ ‍// vazhakodan said...

ചില നല്ല മനസ്സിന്നുടമകള്‍ നമ്മെ എപ്പോഴും അല്‍ഭുതപ്പെടുത്തിക്കൊണ്ടിരിക്കും.മുസ്തഫയെ കുറിച്ച് ഞാന്‍ മുന്‍പ് വായിച്ചിരുന്നു.
ചേച്ചിയുടെ സന്തോഷത്തില്‍ ഈ ഞാനും പങ്ക് ചേരുന്നു.

asdfasdf asfdasdf said...

മുസ്തഫയെ സഹായിക്കാന്‍ ബൂലോക കാരുണ്യം കഴിഞ്ഞ ഏപ്രിലില്‍ ഒരു പോസ്റ്റിട്ടിരുന്നു. നല്ല പ്രതികരണമായിരുന്നു.
http://boologakarunyam.blogspot.com/2009/04/blog-post.html മുസ്തഫയ്ക്ക് നല്ലതു വരട്ടെ.

sm sadique said...

സങ്കടങ്ങസള്‍ക്ക് മേലെ കയറി നിന്ന് ചിരിക്കുന്ന ചിരിയാണ് അത് .അത് തിരിച്ചറിയുക എന്നതാണ്‌ മനുഷ്യത്വം

Anonymous said...

പ്രിയപ്പെട്ട ചേച്ചി , ഞാന്‍ മുസ്തഫ
ഇന്ന് ഞാന്‍ ബ്ലോഗുകളുടെ ലോകത്തേക്ക് കടന്നപ്പോള്‍
മാണിക്യം ബ്ലോഗ്സ്പോട്ട് ഡോട്ട് കോം കണ്‍ടു.
കാണുകമാത്രമല്ല വായിക്കുക കൂടി ചെയ്തു.
ഞാന്‍ എന്താണ് പറയുക എനിക്കൊന്നും കിട്ടുന്നില്ല.
അസ്തമിക്കാന്‍ പോകുന്ന സൂര്യനെ തിരിച്ചു വിളിച്ച ഈ സ്നേഹ നിധികളോട്
ഒരു രണ്‍ടു വാക്കു പറയാന്‍ ഈ ഭൂമി മലയാളത്തില്‍ അക്ഷരങ്ങളില്ലല്ലോ
എന്റെ ദൈവമേ..............

ഏ.ആര്‍. നജീം said...

ഇന്നാണ് മുസ്തഫയെക്കുറിച്ചുള്ള മൈനയുടെ ബ്ലോഗ് കാണുന്നത്.. ആ മഹനീയ സംരഭത്തിനു ഭാഗമായ മാണിക്ക്യത്തേയും അഭിനന്ദിക്കണമെന്ന് തോന്നിയത് കൊണ്ടാണ് പഴയതെങ്കിലും ഈ പോസ്റ്റ് തേടി വന്നത്...

Unknown said...

എന്താണ് മുസ്തഫയുടെ ഇപ്പോഴത്തെ അവസ്ഥ. പിന്നീട് വിളിക്കാനും അന്വേഷിക്കാനും പറ്റിയിട്ടില്ല. ആരെങ്കിലും കോൺടാക്ട് ഉണ്ടോ?