Wednesday, March 11, 2009

ഏറ്റവും നല്ല വെള്ളിയാഴ്ചകള്‍‌! ......

നല്ലൊരു വാരാന്ത്യം എല്ലാവര്‍ക്കും നേരുന്നു....!
ഗള്‍‌ഫിലാണു ഈ ലോകത്തിലെ ഏറ്റവും നല്ല വെള്ളിയാഴ്ചകള്‍‌! നമുക്ക് സ്വന്തമായ ഒരു ദിവസം! കാലത്തെ അലാറം ഇല്ലാതെ ഉണരുക ഒരു ലേറ്റ് ബ്രേക്ക്ഫാസറ്റ്, കഴിഞ്ഞു വിപുലമായ ഉച്ചഭക്ഷണത്തിനു കിച്ചനില്‍ നില്‍ക്കുമ്പോള്‍ കാണാം,
11 :00 മണിയ്ക്ക് ആദ്യ ബാങ്കു വിളിയ്ക്കുമ്പോള്‍ തന്നെ ഉഷാറായി കിച്ചനില്‍ വന്നു എന്നോട് സ്പെഷ്യല്‍ കുശലം ചോദിച്ച് ഇത്തിരി പുന്നരോം പറഞ്ഞ് തിരിഞ്ഞ് കുപ്പീടെ പിടലിയ്ക്ക് പിടിക്കുന്ന ചാച്ചന്‍, അപ്പൊഴേയ്കും ഡോര് ‍ബെല്ല് അടിക്കും ... ഡിങ്കിരി പട്ടാളം എത്തി,ഇത്ര കൃത്യനിഷ്ടയുള്ള ഗ്രൂപ്പ് വേറെയില്ല്....രണ്ട മൂന്ന് മണിക്കുറ് ഉത്തരധ്രുവം മുതല്‍ ദക്ഷിണധ്രുവം വരെ സൂര്യനു താഴെയും മുകളിലും ചുറ്റുവട്ടത്തും ഉള്ളാ സകല കാര്യങ്ങളും ചര്‍ച്ചയ്ക്ക്.. ..
എന്റെ അടുക്കളയില്‍നിന്ന് അപ്പോള്‍ 'കൊമ്പന്‍ ഉലത്തിയ' മണം മതിലുകള്‍ ഭേദിച്ച് പുറത്തേയ്ക്ക് ....

ആറ് ഫ്ലാറ്റുകളിലായി പരന്നു കിടക്കുന്ന ഞങ്ങളുടെ ലോകം വലിയ കൂട്ടുകുടുംബം തന്നെയായിരുന്നു . വ്യാഴാഴ്ച വൈകുന്നേരങ്ങള്‍ ഷോപ്പിങ്ങ്, ഒത്തുകൂടല്‍ വിശേഷാവസരങ്ങളിലെ കള്‍ച്ചറല്‍ പരിപാടികള്‍ എന്നിങ്ങനെ .. വെള്ളിയാഴ്ച ഞങ്ങള്‍ സ്ത്രീകള്‍ എല്ലാവരും ഭക്ഷണം ഉണ്ടാക്കും വീട്ടില്‍ ഉച്ച ഭക്ഷണം പക്ഷെ എല്ലാവരും ഒന്നിച്ച് ഇരുന്നാണ് കഴിക്കുക പിന്നെ ആ ആഴ്ച ഇറങ്ങിയ ക്യാസറ്റ് ഇരുന്ന് കാണുക .. ഞങ്ങളുടെ ഇടയില്‍ കുടിയന്മാരില്ലായിരുന്നു,എന്നാല്‍ കുടിക്കാത്തവരുമില്ല..

അന്താക്ഷരി, പാട്ട്,പഴം കഥ പറച്ചില്‍ കാട്ടികുട്ടിയിട്ടുള്ള വിരുതുകള്‍ ഒക്കെ വിളമ്പും .. കൂട്ടത്തില്‍ പ്രണയിച്ചു ഒളിച്ചു ഓടി കെട്ടിയവര്‍ മുതല്‍ നാണിച്ച് കാല്‍ നഖം നോക്കി നിന്നപ്പോള്‍ കാ‍ര്‍ന്നോന്മാര്‍ കല്യാണം ഉറപ്പിച്ച് നടത്തിയവര്‍ വരെ .. ഇന്നിപ്പൊ ധൈര്യമായി പറയാം ആ സെറ്റിലേ എല്ലാവരും ആ‍ നാടുവിട്ടു .... ..
ലോകത്തിന്റെ തിരക്കുപിടിച്ച മൂലകളില്‍ ശ്വാസം വിടാന്‍ നിന്നാ നേരം പോയി എന്ന് പറഞ്ഞു നെട്ടോട്ടം തുടരവേ....

ചാച്ചന്റെ പതിവ് വീക്കെണ്ട് കോള്‍ .......
അപ്പോ പറഞ്ഞു വന്നതു വെള്ളിയാഴ്ചാ .......
ഒരു പുതിയ പൊസ്റ്റ് എഴുതി തുടങ്ങുകയാണ് .....................................

30 വര്‍ഷത്തെ പ്രവാസജീവിതം അതില്‍ തന്നെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള മേഖല ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്യങ്ങളെ നേരിടാന്‍ നിവര്‍ത്തിയില്ലാതെ നിസ്സഹാ‍യായി എന്നാല്‍ അതില്‍ പരസ്പരം കുറ്റപ്പെടുത്തി ഒളിച്ചോടാനും വയ്യാതെ നിന്ന ഒരു കൂട്ടത്തിനു
നടുവില്‍ കൌണ്‍സില്‍ ചെയ്യാനും അവരുടെ കഥകള്‍ കേള്‍‌ക്കാനും അനുഭവങ്ങള്‍ പങ്കു വയ്ക്കാനും ഇട വന്നപ്പോള്‍ മാത്രമാണു ജീവിതത്തിന്റെയും ജീവന്റെയും വിലയറിയുന്നത് .

ഒരാളുടെ ജീവിതത്തിലേ ഏറ്റ്വും വലിയ വിഷമം അഥവാ നിസ്സഹായാവസ്ഥ എന്താ? ആലോചിച്ചിട്ടുണ്ടോ?
പോട്ടെ ആണൊരുത്ത്ന്റെ നേട്ടം ?
പഠിച്ച് നല്ല ജോലി പിന്നെ മനസ്സില്‍ പിടിച്ച ഒരു പെണ്ണിനെ കണ്ടെത്തി വിവാഹം കഴിക്കുക പിന്നെ തന്റെ സ്വന്തം എന്ന് പറയാന്‍ ഒരു കുട്ടി, കുടുംബം ഇതൊക്കെയാണല്ലേ?

എനിക്ക് ഒരു കുഞ്ഞുണ്ടാവാന്‍ പോകുന്നു എന്ന് പെണ്ണിനെക്കാള്‍ ത്രില്ലൊടെ പറയുന്നത് ആണാണെന്ന് ഞാന്‍ എപ്പൊഴും ശ്രദ്ധിച്ചിട്ടുണ്ട്.. ഗര്‍ഭിണിയാവുമ്പോള്‍ ഒരു സ്ത്രീ അത്ര ഒന്നും പ്രതികരിക്കുന്നില്ല.
എന്നാല്‍ ഭാര്യ ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ മുതല്‍ ഒത്തിരി കിനാക്കള്‍ നെയ്യുന്ന ഭര്‍ത്താക്കന്മാര്‍.ഭാര്യയുടെ പ്രസവത്തൊടെ ശരിക്കും അച്ഛനാവുന്ന പുരുഷനെ ഇന്നു കാണാം അതാണു ശരാശരി ആള്‍ക്കാര്‍....
സ്വന്തം കുഞ്ഞിനേയും തോളിലേറ്റി നടക്കുന്നത് വലിയ അഭിമാനത്തൊടെയാണ്.

ഇനിയാണ് ഒരു നീറുന്ന യാഥാത്യത്തിന്റെ നടുവില്‍ ഞാന്‍ എത്തപെട്ടത്
അന്ന് ഞാന്‍ ഒരു പ്ലേസ്കൂള്‍ നടത്തുന്നു 2വയസ്സു മുതല്‍ മുകലിലൊട്ട് ഉള്ള കുട്ടികള്‍ .. എല്‍ കെ ജി യു കെ ജി കഴിഞ്ഞ് അവര്‍ മെയിന്‍ സ്കൂളില്‍ പോകും. എല്ലാവര്‍ക്കും അന്ന് എട്രന്‍സ് പരീക്ഷയുണ്ട് എല്ലാവരും മിടു മിടുക്കര്‍‌..
പെട്ടന്ന് ഒരു ദിവസം എനിക്ക് ഒരു ഫോണ്‍ വന്നു .
"മാഡം എനിക്ക് ഒരു കുട്ടിയുണ്ട് ഇപ്പോള്‍ 6 വയസായി ഇതു വരെ സ്കൂളില്‍ പോയിട്ടില്ലാ, ഞാന്‍ ഇവിടെ പല സ്ക്കൂളിലും ചെന്നു എന്റെ കുട്ടിയുടെ പ്രശ്നം......"

അയാള്‍ സംസാരിയ്ക്കാന്‍ ബുദ്ധിമുട്ടി ..ഞാന്‍ പറഞ്ഞു വൈകിട്ട് കുട്ടിയെയും കൂട്ടി വരൂ സംസാരിക്കാം ...
എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല കാരണം പലപ്പൊഴും -വിസ പ്രശ്നം- ഭാര്യ ഓവര്‍ സ്റ്റേ ആവും സ്കൂളില്‍ കൊണ്ട് വിടാന്‍ വയ്യാതെ , അല്ലങ്കില്‍ ആയിടയ്ക്ക് നാട്ടില്‍ നിന്നു എത്തിയതാവും ഭാഷയുടെ പ്രശ്നം അല്ലങ്കില്‍ എണ്ട്രന്‍സ് ജയിച്ചില്ലായിരിക്കും അങ്ങനെ പല കേസ്സുകള്‍ വരും.ഞാന്‍ കാര്യമാക്കിയില്ല. വൈകിട്ട് കുട്ടികള്‍ എല്ലവരും പോയി ..
ഞാന്‍ വീട്ടിലെ മറ്റ് ജോലികളുമായി നില്‍ക്കുമ്പോള്‍ ഡൊര്‍ ബല്ല് ..
ഞാന്‍ ഡോര്‍ തുറന്നു ഒരു ചെറുപ്പക്കരന്‍ മുപ്പതു- മുപ്പത്തഞ്ചു വയസോളം പ്രായം തോന്നും...
"മാഡം കാലത്തെ ഞാനാ ഫോണ്‍ ചെയ്തത് .."
“ഓ ശരി വരൂ.”
"ഫാമിലി വണ്ടീലാ കൂട്ടിവരാം" ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ കുട്ടിയെ എടുത്ത് അയളും പിറകില്‍ ഭാര്യയും ആയി വന്നു
കുട്ടി തോളിള്‍ കിടക്കുന്നു ..ചില കുട്ടികള്‍ അങ്ങനെയാണ് പുതിയ സ്ഥലം,ആളുകള്‍ പിന്നെ സ്ക്കൂള്‍ എന്ന് ഒക്കെ കേട്ടിട്ടാവും.
ഞാന്‍ അവരേയും കൂട്ടി എന്റെ ഓഫീസിലേയ്ക്ക് നടന്നു.....
അയാള്‍ കുട്ടിയെ മടിയില്‍ വച്ച് ഇരുന്നു ഞാന്‍ അപ്പൊഴാണ് കാണുന്നത് ആ കുട്ടിയുടെ നോട്ടം എങ്ങും ഉറയ്ക്കുന്നില്ല,ചെറിയൊരു സ്വരം വയ്ക്കുന്നുണ്ട് . അവരുടെ രണ്ടു പേരുടെയും മുഖത്തെയ്ക്ക് ഞാനറിയാതെ നോക്കി ജീവിതം കത്തി ജ്വലിച്ച് നില്‍ക്കണ്ട പ്രായം പക്ഷേ ആ മുഖത്ത് കണ്ട ഭാവങ്ങള്‍ മറക്കാനോ വിവരിക്കാനോ എനിക്കിന്നുമാവുന്നില്ല.
“കുട്ടി സംസാരിക്കുമോ?” ഞാന്‍ ചൊദിച്ചു
“ഇല്ലാ.” ...
“പറഞ്ഞാല്‍ കേള്‍ക്കുമോ?”
“ചിലപ്പോള്‍ വിളിച്ചാ നോക്കും.”അമ്മയാണതു പറഞ്ഞതു ..
“വേറെ കുട്ടികള്‍?”
“ഇല്ലാ ഇതിപ്പൊ രണ്ടാമതെ ഗര്‍ഭിണിയാ അതാ, ഇവനൊന്ന് സ്കൂളില്‍ പോയാല്‍......ചിലപ്പോ മറ്റു കുട്ടികളുടെ കൂടെ ഇരിക്കുമ്പോള്‍..” അര്‍ദ്ധൊക്‍തിയില്‍ അവര്‍ നിര്‍ത്തി...ബാ‍ക്കി പറയാതെ എന്നെ നോക്കി..
എനിക്ക് എന്തു മറുപടി പറയണം എന്ന് അറിയില്ലാ, അവിടെ എന്റെ മുന്നില്‍ ഇരിക്കുന്നവര്‍ എന്നെ നോക്കുകയാണു ..
എനിക്ക് പറയാം എനിക്ക് ആ കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാം എന്ന് അല്ല്ലങ്കില്‍ പറ്റില്ല എന്നും
...............................
......................................
..............................................
........................................................ഇതു ഒരു കഥയല്ല തുടരാം ...

37 comments:

മാണിക്യം said...

... “കരയിപ്പിച്ചല്ലൊ ചെറിയമ്മെ. എനിക്ക് സഹിക്കില്ല ആരുടേയും സങ്കടം കാണാന്‍.
ഈ എഴുത്ത് മുഴുവനാക്കണം. എന്നിട്ട് പോസ്റ്റ് ചെയ്യണം..പ്ലീസ് അമാന്തിക്കരുത്...”

മനപൂര്‍‌വമല്ലാ.. എഴുതാന്‍ ...പൂര്‍ത്തിയാക്കാന്‍ പറ്റുന്നില്ലാ അതാ പോസ്റ്റ് ചെയ്യാന്‍ താമസിച്ചത്.

ഒരു കഥയല്ല
വനിതദിനാശംസകള്‍ എഴുതിയപ്പോള്‍
മനസ്സില്‍ കൂടി കടന്നു പോയ കുറെ വനിതകള്‍
അവരെ ഞാന്‍ പരിചയപ്പെടാന്‍ ഇടയായ സന്ദര്‍ഭം..

തുടരാം ...

പാമരന്‍ said...

:(

മലയാ‍ളി said...

പതിവു പോലെ ഇത് വായിച്ച് മിണ്ടാതെ പോകണം എന്നാണ് കരുതിയത്...
വായന തുടങ്ങിയപ്പൊ ആ വിചാരം മനസ്സില്‍ ഒന്നുകൂടിയുറച്ചു....
ഗള്‍ഫിലെ ആര്‍ഭാടവും അടിച്ചുപൊളിയുമായി തരം താഴുമോ എന്നു പോലും ഒരുവേള ചിന്തിച്ചു...
പക്ഷെ...
ഇതുപോലെ ചിലരെ അറിയാവുന്നതുകൊണ്ട്,
ആകുട്ടിയേയും ആ അച്ഛനമ്മമാരെയും മനസ്സില്‍ കാണാന്‍, അവരുടെ നൊമ്പരങ്ങള്‍, വേദനകള്‍ തിരിച്ചറിയാന്‍ പ്രയാസമില്ല...

നാട്ടില്‍ ‘പെയ്‌ന്‍ & പാലിയേറ്റീവ്’ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്,
ഇതു പോലൊരു മോന്‍...
കൂനിന്മേല്‍ കുരു എന്നകണക്ക് അവന് ക്യാന്‍സറും!
അവനെക്കാള്‍,
വേദന ഞങ്ങള്‍ക്കായിരുന്നു....
ആ അച്ഛനമ്മമാരെ....
ആ വീട്ടുകാരെ...
എല്ലാം കണ്‍‌മുന്നില്‍ കാണുന്നു...
എല്ലാം വീണ്ടും മനസ്സില്‍ നൊമ്പരമുണര്‍ത്തുന്നു....
വയ്യ...
ഞാനൊന്ന് കിടക്കട്ടെ.....

മലയാ‍ളി said...

പറയാന്‍ മറന്നു...
നന്ദി
നന്മയുള്ളൊരു മനസ്സിന്....
കാത്തുവെക്കുക
ഈ നന്മയുടെ അമ്മമനസ്സ്...

:)

പൊറാടത്ത് said...

:(

ബാക്കി കൂടി എഴുതൂ..

രണ്‍ജിത് ചെമ്മാട്. said...

അനുഭവങ്ങളുടെ അക്ഷയഖനി തുറക്കൂ മാണിക്യമുത്തേ...
നല്ല ഹൃദയസ്പര്‍ശിയായ കുറിപ്പ്!

ബിന്ദു കെ പി said...

തുടരൂ ചേച്ചീ..
ഇത്തരം ഹൃദയസ്പർശിയായ പോസ്റ്റുകൾ ഇനിയും എഴുതൂ..

Baby said...

ഏതൊരു
പ്രവാസിയും പ്രത്യേകിച്ചു കുടുംബം ആയി ജീവിക്കുന്ന ........ജീവിച്ചിരുന്ന ആരുടെ മനസ്സിലും ഈ ഓര്മകളും വേദനകളും എല്ലാം, ചാരം പൊതിഞ്ഞ കനല്‍ പോലെ നീറി നില്ക്കുന്നുണ്ടായിരിക്കും...തീര്‍ച്ച...........
ഇതു വരെ മാണിക്യം എഴുതിയ ഓര്മക്കുറിപ്പുകളെക്കാള്‍ ഈ മനോഹര രചന
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..........ഇങ്ങനെയുള്ള സൃഷ്ടികള്‍ ഇനിയും ഇനിയും

അനില്‍@ബ്ലോഗ് said...

ചേച്ചീ,
ശരിക്കും എനിക്കിത് ഉള്‍ക്കൊള്ളാനാവും. എന്റെ അടുത്ത സുഹൃത്തുക്കള്‍ ചിലരനുഭവിക്കുന്ന വേദന ഞാന്‍ കാണുന്നതാണ്. കുട്ടികളേക്കാള്‍ അവര്‍ക്കാണ് കൌണ്‍സിലിംഗ് കൂടുതല്‍ ആവശ്യം.
ആശംസകള്‍

" salabham " said...

prayam ariyillaa..engilum njan chechi ennu vilikam ennanu vichariche

....pakshe...vayichu kazhinjappol enikku ..amme ennu vilkkanam ennu thonni....

nandi... ezhuthu thudarunnathu kathirikunnu...kanan pattunnundu aaa rangangal.... athu kondakam kannu niranju thudangeethu....

ചാണക്യന്‍ said...

“ എനിക്ക് പറയാം എനിക്ക് ആ കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാം എന്ന് അല്ല്ലങ്കില്‍ പറ്റില്ല എന്നും“-

എന്ത് മറുപടി പറഞ്ഞു, അടുത്ത ഭാഗം പോരട്ടെ.....

കാപ്പിലാന്‍ said...

ഒരു വലിയ മനസിനെ തിരിച്ചറിയുന്നു . എല്ലാ ഭാവുകങ്ങളും . തുടരുക .

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

ഞാന്‍ ഇതു പതിവുപോലെ ഒരു നല്ല രചനയാകും എന്നു കരുതിയാണ് വായിക്കാന്‍ തുടങ്ങിയത്..
പക്ഷെ വായിച്ചുവന്നപ്പോള്‍ ഒരുപാട് മുഖങ്ങല്‍ മനസ്സില്‍ വന്നു നിന്നു ആ പിഞ്ചുമുഖങ്ങല്‍ അവര്‍ക്കീ ലോകത്തെ എന്തെന്നറിയില്ല, അമ്മയുടെ കൊഞ്ചല്‍ വിളിയുടെ അര്‍ഥം അറിയില്ലാ, ആ കുരുന്നുകളുടെ, മാതാപിതാക്കളുടെ കണ്ണുനീര്‍ കാണാതെ ചിലപ്പോള്‍ നമ്മളെല്ലാവരും അവഞ്ജയോടും അത്ഭുതത്തോടും നോക്കുന്ന ജന്മം..

റ്റീച്ചറമ്മേ ആ മനസ്സിനു മുന്നില്‍ എന്റെ പ്രണാമം..
എന്നും ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ...

നീര്‍വിളാകന്‍ said...

ഇതെ അവസ്ഥയിലുള്ള ഒരു കുട്ടിയെ എനിക്കറിയാം....നിലത്ത് കിടന്ന് ശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിക്കുന്ന ഒരു കുട്ടിയെ....22ആം വയസ്സു വരെ ജീവിച്ച അവനെ മരിക്കുന്നതിനു തലേന്നുവരെ 5 അടിയില്‍ അധികം ഉയരമില്ലാത്ത അവന്റെ അമ്മ എടുത്തുകൊണ്ടു നടക്കുകയായിരുന്നു.... പൂര്‍ണ വളര്‍ച്ചയെത്തിയ ഈ കുട്ടിക്ക് ഏതാണ്ട് 6 അടി ഉയരവും, അതിനു തക്ക തടിയും ഉണ്ടായിരുന്നു എന്നു ചേര്‍ത്തു വായിക്കുമ്പോള്‍ ആ അമ്മ അനുഭവിച്ച പ്രയാസം ഊഹിക്കാമല്ലോ... അവന്‍ 2 വര്‍ഷം മുന്‍പ് മരിച്ചു.... മരിച്ച മകന്റെ അടുത്തിരുന്ന ആ അമ്മയുടെ മുഖത്ത് സങ്കടത്തേക്കാള്‍ ഏറെ നിര്‍വികാരത ആയിരുന്നു നിഴലിച്ചു നിന്നിരുന്നത്....

ദീപക് രാജ്|Deepak Raj said...

ഇതിന്റെ ബാക്കി കൂടി വന്നിട്ട് ഞാന്‍ കമന്റ് എഴുതാം.

സ്നേഹത്തോടെ
(ദീപക് രാജ്)

ശ്രീ said...

മുഴുവനെഴുതൂ ചേച്ചീ

...പകല്‍കിനാവന്‍...daYdreamEr... said...

ഒത്തിരി ഇഷ്ടമായി ചേച്ചി.. നൊമ്പരപ്പെടുത്തുന്ന വായന.. തുടരൂ.. ആശംസകള്‍..

അനോണി മാഷ് said...

ബാക്കി കൂടി എഴുതൂ..

കനല്‍ said...

തലക്കെട്ടും ആദ്യ പാരഗ്രാഫും വായിച്ച് കടന്നുപോയതാ. പക്ഷെ ഇന്ന് ഇനി വായിക്കാനൊന്നുമില്ലേന്ന് തിരക്കിയപ്പോള്‍ വന്നുപെട്ടത് ഈ പേജില്‍.

ബാക്കി പറയൂ. എന്നിട്ടെന്തായി?

smitha adharsh said...

മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്..ഈ വേദനയും,അതിന്റെ ആഴവും..
ബാക്കി എഴുതൂ..വരാം,ഇനിയും.

തെന്നാലിരാമന്‍‍ said...

വളരെ നല്ല പോസ്റ്റ്‌....ഇനിയും കാക്കുന്നു, എഴുതിത്തീരാത്ത വരികള്‍ക്കായി...

തെന്നാലിരാമന്‍‍ said...

വളരെ നല്ല പോസ്റ്റ്‌....ഇനിയും കാക്കുന്നു, എഴുതിത്തീരാത്ത വരികള്‍ക്കായി...

മുണ്ഡിത ശിരസ്കൻ said...

പണ്ടൊരു സ്പെഷ്യൽ സ്കൂളിൽ ഫോട്ടൊ എടുക്കാൻ പോയിട്ട് കണ്ണ് നിറഞ്ഞ് എടുക്കാതെ പോന്നു. കരയാൻ വയ്യെന്റെ ജോച്ചി.

കുഞ്ഞെന്നൊർക്കുമ്പോ...എന്റീശ്വരാ...

എം.എസ്. രാജ്‌ said...

ദൈവം അനുഗ്രഹിക്കട്ടെ!

തേജസ്വിനി said...

കണ്ണുനനയിച്ചു, എങ്കിലും ബാക്കി കൂടി പറയൂ ചേച്ചീ...

കിലുക്കാംപെട്ടി said...

കുറേ നാളിനു ശേഷം ആണു ബ്ലോഗില്‍ വായിക്കാന്‍ വന്നതു. ആദ്യം നോക്കിയതു മാണിക്യം.
അടുത്ത ബ്ലോഗ് പോയി നോക്കാന്‍ , വായിക്കാന്‍ കഴിയുന്നില്ല. കണ്ണുനീരിന്റെ മറവു കാരണം ഒന്നും കാണാന്‍ കഴിയുന്നില്ല....പിന്നെ എഴുത്തിന്റെ ഭംഗി എടുത്തു പറയണ്ടതല്ലല്ലോ.....പതിവുപോലെ തന്നെ സുന്ദരം

ചെറിയനാടൻ said...

നന്നായിരിക്കുന്നു മാണിക്കാമ്മേ...

ഈ അനുഭവക്കുറിപ്പുകൾ ഒരു ബൂലോഗ സംഭവമായിത്തീരട്ടേ...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ആശംസകളോടെ,

Typist | എഴുത്തുകാരി said...

കത്തി ജ്വലിച്ചു നില്‍ക്കണ്ട പ്രായം.. എന്നിട്ടും ആ മുഖത്തെ ഭാവങ്ങള്‍....
എനിക്ക് കാണാം ആ അമ്മയുടെ, അഛന്റെ മുഖങ്ങള്‍.

poor-me/പാവം-ഞാന്‍ said...

മാണിക്ക്യംജി,
താങ്കള്‍ക്കു ഏറ്റവും വിശ്വാസം ഉള്ള ആലെ കാണാന്‍ ഞാന്‍ ബ്ലോഗിലെ മായ കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഒന്നു മനസ്സിലായി ആള്‍ തല തിരിഞതാണെന്നു....(image o..n..l..y)

Durga said...

ഇതുപോലെ മനസില്‍ തട്ടുന്ന ഒരു പോസ്റ്റ് മാണിക്യത്തില്‍ വരാനായി കാത്തിരിക്കുകയായിരുന്നു. അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്ന്, യാഥാര്‍ത്ഥ്യബോധമുള്ള ഈ പോസ്റ്റിന് പൊന്നിന്റെ തിളക്കം.

ഇതുപോലെയുള്ള മുഖങ്ങള്‍ പരിചയമുള്ളതുകൊണ്ടാവാം വായിച്ചുകഴിഞ്ഞപ്പോള്‍ മനസിനൊരു ഭാരം..

ആര്‍ഭാടങ്ങളിലും തിരക്കിലും ജീവിക്കാന്‍ മറക്കുന്ന ഈ തലമുറക്ക്, ശരിക്കുള്ള ജീവിതമെന്താണെന്ന് പറഞ്ഞു കൊടുക്കൂ. സാമൂഹികപ്രതിബദ്ധതയും യാഥാര്‍ത്ഥ്യവും നിറഞ്ഞ പോസ്റ്റിനായ് കാത്തിരിക്കുന്നു. കാത്തിരിപ്പ് വെറുതെയാവില്ലാ എന്ന പ്രതീക്ഷയോടേ..

- സസ്നേഹം , ദുര്‍ഗ്ഗ !

Sureshkumar Punjhayil said...

Ariyan kazhiyunnu chechy.. Ashamsakal...!!!

ഷമ്മി :) said...

:(

Firefly said...

ee kaalathu oru kunjine kittunnathu mahaa bhagyam... athu oru normal baby aayaal athilum valia bhagyam.... ithonnum orkkathalle "ohhhhh ivanoru manna btthiya...." ennu pala ammamaarum vyathysthamayi chinthikkunna kuttiye patti parayunnathu?
ee velayil nammal eppozhum kayyilum pocketilum kondu nadakkunna cell phone ne onnu samshayathode nokkande? entha pandonnum ithra kuzhappangal illathirunnathu? innu manushyarkku sahanubhoothi illathaayo?

ചങ്കരന്‍ said...

ഇപ്പോഴേ വിഷമമാകുന്നു, ചുമ്മാ തുടരൂ എന്നു പറയാനും ആകുന്നില്ല.

കൂട്ടുകാരന്‍ | Friend said...

തല്ക്കാലം നോട്ടീസുകള്‍ പൊതു സ്ഥലങ്ങളിലും, ചര്‍ച്ചാ വേദികളിലും, വീടുകളിലും ഈ വിധത്തില്‍ എത്തിക്കുന്നു. ആദ്യ സംരംഭം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ക്ലിക്കി ഓരോ അഭിപ്രായങ്ങള്‍ പറഞ്ഞു പോകുക.

Anonymous said...

മാണിക്യം ചേച്ചീ,
ക്ഷമിക്കണം...ഇന്നാണ്‌ കണ്ടത്‌.....
മനോഹരമായിരിക്കുന്നു...കണ്ണു നനയിക്കുന്നു....ഒരു പാട്‌ നന്ദി...
എഴുത്ത്‌ തുടരുക...ഒരായിരം ഭാവുകങ്ങൾ...

പിരിക്കുട്ടി said...

മാണിക്യം ചേച്ചി
ഇത് വായിച്ചു ബാക്കി കൂടി വായിച്ചിട്ട് കമ്മന്റ് ഇടാം കേട്ടോ