Monday, February 25, 2008

'എന്റെ നിഴല്‍' ..




സത്യത്തില്‍ എന്റെ നിഴല് ............
എവിടെ വീഴണം എന്നു എനിക്കു
തീരുമാനിക്കാന്‍ ആവാത്ത എന്റെ നിഴല്‍
എന്റെ നിയന്ത്രണത്തില്‍ അല്ലാത്ത എന്റെ 'നിഴലിനെ
എങ്ങനെ എനിക്ക് ഇല്ലാതാക്കാന്‍ സാധിക്കും ?
നിഴല് പോലും വീഴാതെ ജീവിക്കാന്‍ ശ്രമിക്കണം ,
കാരണം നിഴലിനെ പോലും വെറുക്കുന്നവര്‍ ആണ് ചുറ്റും
ഞാന്‍ ചെയ്താ തെറ്റ് എന്താണ് ?
മറ്റുള്ളവരെ സ്നെഹിച്ചതൊ?
അവരെ വിശ്വസിച്ചതൊ?
സഹായിച്ചതല്ലാതെ ആരേയും ഞാന്‍ ഉപദ്രവിച്ചില്ലാല്ലോ
എന്നിട്ടും എന്റേ നിഴല്‍ പോലും അപശകുനമൊ?
ഞാന്‍ വഴി മാറിപോയാലും
'എന്റെ നിഴല്‍' ..
എന്റെ നിയന്ത്രണത്തില്‍ അല്ലാത്ത എന്റെ നിഴല്‍
എന്നാലും എന്റെ നിഴല്‍ അതെവിടെ പതിച്ചാലും
അതിന്റെ ഉത്തരവാദിത്വം എനിക്ക്
ഇതൊരു നിഴല്‍ യുദ്ധം ..
വെട്ടുകൊള്ളാത്ത വെടികൊള്ളാത്താ
തീപിടിക്കാത്ത നിഴലിനോടുള്ള യുദ്ധം
യുദ്ധത്തിന്റെ അവസാനം ജയത്തിന്റെയോ
പരാജയത്തിന്റെയൊ പിടിയില്‍
അമരാന്‍ പോണതു ഞാനോ നിഴലോ
ആരോ ആവട്ടേ
അപ്പോഴും നിന്നോട് ഒരു വാക്ക്
പകയെക്കാള്‍ പകപോക്കലിനെക്കാള്‍
സ്നേഹിക്കുന്നതു തന്നെ സായൂജ്യം
ഈ നിഴല്‍ യുദ്ധത്തില്‍ പടവെട്ടി മനസ്സില്‍ വിദ്വേഷവും
പകയും കൊണ്ട് നാള്‍ക്കുനാള്‍ നീ വിവേകം വെടിഞ്ഞ്
വികാരത്തിന്‍ അടിപ്പെട്ട് നിനക്കു ചുറ്റും
വിഷപുക വ്യമിപ്പിക്കുമ്പോള്‍
നീ എന്തു നേടും?
നിന്നെ വെറുക്കാത്ത എനിക്ക് കിട്ടുന്ന
സായൂജ്യത്തിന്റെ നിഴലിലേക്ക് ഞാന്‍ മടങ്ങട്ടേ!

46 comments:

മാണിക്യം said...

നിന്നെ വെറുക്കാത്ത എനിക്ക് കിട്ടുന്ന്
സായൂജ്യത്തിന്റെ നിഴലിലേക്ക് ഞാന്‍ മടങ്ങട്ടേ!

മാണിക്യത്തില്‍ ഇരുപത്തിഅഞ്ചാമത്തെ പോസ്റ്റ്!

കാപ്പിലാന്‍ said...

:) good

ശ്രീ said...

“എന്റെ നിയന്ത്രണത്തില്‍ അല്ലാത്ത എന്റെ 'നിഴലിനെ എങ്ങനെ എനിക്ക് ഇല്ലാതാക്കാന്‍ സാധിക്കും?”

നിഴലും ഒരു പ്രശ്നമാകുകയാണോ?
:)

ഇരുപത്തഞ്ചാം പോസ്റ്റിന് ആശംസകള്‍ നേരുന്നു.

കനല്‍ said...

ആരെയും വെറുക്കാത്ത ആ മനസിന് സ്നേഹത്തിലൂടെ ജന്മസാഫല്യം നേടാന്‍ കഴിയട്ടെ!
ജന്മദിനത്തിലും ഈ കവിതയുടെ പേറ്റ് നോവിലായിരുന്നു... അല്ല ആശംസകള്‍ നല്‍കിയപ്പോള്‍ ഒരു സന്തോഷകുറവ് കണ്ടിരുന്നു..

Sharu (Ansha Muneer) said...

എല്ലാവരും ഒരര്‍ത്ഥത്തില്‍ യുദ്ധം ചെയ്യുന്നത് സ്വന്തം നിഴലിനോടാണ്... കവിത നന്നായി :)

hi said...

:) kollaammm...ishtamaayii....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നിഴല്‍ക്കൂട്ടില്‍ ഞാന്‍ തനിയെ വലയുന്നു.
നിന്നെ വെറുക്കാത്ത എനിക്ക് കിട്ടുന്ന
സായൂജ്യത്തിന്റെ നിഴലിലേക്ക് ഞാന്‍ മടങ്ങട്ടേ!
ഇതങ്ങ് ഏറ്റൂ കലക്കന്‍.

Unknown said...

പതിവു രചനാ രീതിയില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന കവിത………………അന്നുവാചകനു ആല്‍മ പരിശോധനക്ക് പ്രേരണ നല്‍കുന്ന ഉല്‍ക്കാഴ്ച്ച …………………… Poem is a fantasy with surrealistic attitude…………

Abdhul Vahab said...

പാവം നിഴല്‍.................

എന്ത് ചെയ്യാം ഇതില്‍ നിന്നും ഒരു കാര്യം ഊഹിക്കാം മാണിക്ക്യമ്മയുടെ ജീവിതത്തില്‍ ഒരുപാട് ഒരുപാട് അനുഭവങ്ങള്‍ ഉണ്ടെന്നു......

എല്ലാവര്ക്കും ഊഹിക്കാം ഏതവസ്ഥയിലാണ് ഒരു മനുഷ്യന്‍റെ നിഴല്‍ പോലും വെറുക്കപ്പെടുന്നത് ഒരു പക്ഷെ സാമ്പത്തികമായി തരാം താണ അല്ലെന്ഘില്‍ സമൂഹത്തില്‍ പിന്തള്ളപ്പെടുമ്പോള്‍ എല്ലാം ആ വ്യക്തിയെ മാത്രമല്ല ആ വ്യക്തിയുടെ നിഴല്‍ പോലും വെറുക്കപ്പെടും...... ഹാ എന്ത് സമൂഹം......

കവിത കൊള്ളാം.....

അഭിനന്ദനം ഇനിയും ഇങ്ങനെയുള്ള സംഭവങ്ങള്‍ പോരട്ടെ....

ആ മറന്നു ഇരുപത്തിഅഞ്ചാമത്തെ പോസ്റ്റിനു പ്രത്യേക അഭിനന്ദനം...............

നിര്‍മ്മല said...

ഇരുപത്തിഞ്ചാമത്തെ പോസ്റ്റിനു ഇരുപത്തിയഞ്ചു അഭിനന്ദനങ്ങള്‍!
പിന്നേയ്, ഒരു നിഴല്‍ കണ്ടു ഭയന്നൊളിക്കാതെ വെളിച്ചത്തിലേക്കു മാറിനില്‍ക്കുക. നീണ്ടുനിവര്‍ന്നൊരു നിഴല്‍ എവിടെയെങ്കിലും വീഴട്ടെ. ആരേയും ബോദ്ധ്യപ്പെടുത്തണമെന്ന ശാഠ്യമില്ലാതെ :)

നിലാവര്‍ നിസ said...

ആശയം നന്ന്.. വരികള്‍ കുറച്ചൂടി നന്നാക്കാമായിരുന്നു..

CHANTHU said...

നിഴലു നന്ന്‌

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എന്റെ നിഴലിനെ സ്നേഹിക്കാന്‍ ഞാനല്ലാതെ മറ്റാര് ?

ആശംസകള്‍.

Unknown said...

നിഴലും വെളിച്ചവും മാറി മാറി നിഴലിക്കും
ജീവിത ദര്‍പ്പണത്തില്‍
ഒരു സത്യം മാത്രം നിലക്കുമെന്നും
പരമാര്‍ഥ സ്നേഹത്തിന്‍ മന്ദഹാസം.
“പരമ നിര്‍മല സ്നേഹമേ നിന്നുടെ
പരിധി ഇല്ലാത്ത നിര്‍വാണ മണ്ഡലം
സുലളിതൊജ്വലം, സുപ്രഭാ സങ്കുലം
സുഖദ സുന്ദര ചിന്താ സുരഭിലം
മഹിതമാകുമിവിടമായീടണം
മഹിയില്‍ നമ്മള്‍ തന്‍ ആത്മ ലീലാങ്കണം.
അഭിവാദനങ്ങള്‍! അനുമോദനങ്ങള്‍! കുഞ്ഞുബി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജീവിതമൊരു നിഴല്‍നാടകം പോലെ ല്ലേ.

കവിത നന്നായിരിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, നല്ല വരികള്‍.

ഏ.ആര്‍. നജീം said...

25 ആം പോസ്റ്റിന് അഭിനന്ദനങ്ങള്‍...!

നല്ലൊരു വിഷയം കവിതയാക്കി 25 ആം പോസ്റ്റാക്കിയത്...

നമ്മളെ എന്നും അനുഗമിക്കുന്നതെങ്കിലും പ്രത്യാശയുടെ വെളിച്ചം വിതറിയാല്‍ നിരാശയുടെ കരിനിഴല്‍ ഇല്ലാതാക്കാമല്ലോ...

നന്നായി കവിത

ഹരിയണ്ണന്‍@Hariyannan said...

മാണിക്യം..
വരികളിലൂടെയും വരികള്‍ക്കിടയിലൂടെയും വായിച്ചു!!
നിങ്ങള്‍ എപ്പോഴും സൌഹൃദങ്ങളോടുപുലര്‍ത്തുന്ന നീതി ശ്ലാഘനീയമാണ്!
അതിന്റെ നിഴലിന്റെ തണലില്‍ എല്ലാം ഭദ്രം!!
വാക്കുകള്‍ കൊണ്ടും വരികള്‍ കൊണ്ടും വരകള്‍ കൊണ്ടും വേദനിപ്പിക്കുന്നവരോട് നിങ്ങള്‍ ക്ഷമിക്കുന്നിടത്ത് ശത്രുക്കളുടെ നിഴല്‍യുദ്ധം അവസാനിക്കും!!

ശെഫി said...

വായിക്കനൊത്തിരിയുണ്ട് ഈ വരികളില്‍

kunjadu said...

മാണിക്ക്യാമ്മ ഇതുകലക്കിട്ടൊ? അവസാനം നിഴലിനെയും..................

kunjadu said...

25 ആം പോസ്റ്റിന് അഭിനന്ദനങ്ങള്‍...!

Anonymous said...

ജോച്ചിയേ...

സൌഹൃദത്തിന്റെ നിഴല്‍ യുദ്ധമാണല്ലേ ഇവിടെ നടക്കുന്നത്? നന്നായി... ഇതു തന്നെയാണ് എനിക്കും പറയാനുള്ളത്.നിന്നെ വെറുക്കാത്ത സായുജ്യം, അതിലാണ് ജീവിതം.. :)

ഒന്നേയുള്ളൂ... മരണശേഷം “നീയും ഞാനും “ തമ്മിലാവില്ല കണക്ക് തീര്‍ക്കല്‍ - ഞാനും ദൈവവും, നീയും ദൈവവും തമ്മില്‍... അവിടെയെനിക്ക് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാനാവും, അതെനിക്കുറപ്പാണ്!

പിന്നെ ജീവിച്ചിരിക്കുമ്പോള്‍ സൌഹൃദത്തിന്റെ തെളിനീരുറവ വറ്റാതെ കാ‍ാത്തുസൂക്ഷിച്ചുവെന്ന സന്തോഷവും സമാധാനവും. ഇതില്‍ കൂടുതല്‍ എന്താ വേണ്ടത്..?!

- സൌഹൃദാശംസകളോടെ ജോച്ചിയുടെ സ്വന്തം സന്ധ്യ :)

തോന്ന്യാസി said...

ഇഷ്ടമായി നിഴലിനെക്കുറിച്ചുള്ള ഈ കവിത ഒരുപാടൊരുപാട്

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

"ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും...
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും...

എന്നാണു പറയുന്നതെങ്കിലും ഇപ്പോള്‍ “സ്വന്തം നിഴലിനെപ്പോലും പേടിയ്ക്കണം “ എന്ന അവസ്ഥ സംജാതമായിരിയ്ക്കുന്നു..മാണിക്യം പറയുന്നു..“എന്നിട്ടും എന്റേ നിഴല്‍ പോലും അപശകുനമൊ?“....ഭീകരമായ ഒരു സത്യത്തിലേയ്ക്കു ഇതു വിരല്‍ ചൂണ്ടുന്നു.ഉണ്ണുമ്പോളും ഉറങ്ങുമ്പോളും നമ്മുടെ സന്തത സഹചാരിയായ നിഴലിനെ വെറുക്കാന്‍ നമുക്കു ആവുമോ?

നാമെല്ലാം എത്തിപ്പെട്ടിരിയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ നേരെ തിരിച്ചു വച്ചിരിയ്ക്കുന്ന ഒരു കണ്ണാടിയാണു ഈ കവിത.

ആശംസകള്‍!!!

Dr. Prasanth Krishna said...

സഹായിച്ചതല്ലാതെ ആരേയും ഞാന്‍ ഉപദ്രവിച്ചില്ലാല്ലോ
എന്നിട്ടും എന്റേ നിഴല്‍ പോലും അപശകുനമൊ?
ഞാന്‍ വഴി മാറിപോയാലും
'എന്റെ നിഴല്‍' ..
എന്റെ നിയന്ത്രണത്തില്‍ അല്ലാത്ത എന്റെ നിഴല്‍
എന്നാലും എന്റെ നിഴല്‍ അതെവിടെ പതിച്ചാലും
അതിന്റെ ഉത്തരവാദിത്വം എനിക്ക്
ഇതൊരു നിഴല്‍ യുദ്ധം ..

വളരെ നന്നായിരിക്കുന്നു കവിത. പരാതിയും പരിഭവവും ഒന്നുമില്ലാതെ സ്വയം സ്യഷ്ടിക്കുന്ന ഒരു സങ്കീര്‍ണ്ണമായ ലോകത്തുനിന്ന് എല്ലാം സ്വയം അറിയുന്ന ജീവിതം പ്രതിരൂപാത്‌മകമായി അവതരിപ്പിച്ചിരിക്കുന്നു. നന്നായി ഈ ഇരുപത്തഞ്ചാമത്തെ പോസ്റ്റിന് എല്ലാ ഭാവുകങ്ങളും.

ഗീത said...

നിഴലിനെ എന്തിനു വെറുക്കണം, ഭയക്കണം?
സുഖത്തിലും ദു:ഖത്തിലും ഒരുപോലെ ഒപ്പമുണ്ടായിരിക്കുന്ന കൂട്ടുകാരിയല്ലേ നിഴല്‍?

ആരേയും വെറുക്കാതെ, എല്ലാപേരേയും സ്നേഹിക്കുന്ന മാണിക്യത്തിന് നന്മകള്‍ മാത്രം വരട്ടേ!

ഹരിശ്രീ said...

വ്യത്യസ്തയുള്ള കവിത....

“എന്റെ നിയന്ത്രണത്തില്‍ അല്ലാത്ത എന്റെ 'നിഴലിനെ എങ്ങനെ എനിക്ക് ഇല്ലാതാക്കാന്‍ സാധിക്കും?”


25 -ആം പോസ്റ്റിന് ആശംസകള്‍

Malayali Peringode said...

മൂന്നു നാലു തവണ വന്നു പോയി...
എന്തെങ്കിലും അസംബന്ധ വാചകങ്ങളുമെഴുതി
സ്ഥലം വിടാന്‍ മടി...
ഇതിനൊക്കെ കമെന്റാനുള്ളാ കപ്പാക്കിറ്റി ഇല്യാന്നു കൂട്ടിക്കോളൂ!

പിന്നെ,
ചിലരങ്ങിനെയാ ഒരാളെ ഇഷ്ടമായാല്‍
അയാള്‍ പറയുന്നതെന്തും വേദവാക്യം!
വഴക്കുപറഞ്ഞാല്‍ പോലും അത് തമാശയായേ തോന്നൂ!

ചിലര്‍...
പിണങ്ങിയാല്‍ അങ്ങിനെയാ
അവര്‍ക്ക് ആ നിഴലിനെ എന്നല്ല, ആ നിഴല്‍ വീണ
സ്ഥലത്തെകൂടി വെറുപ്പായിരിക്കും....
അങ്ങിനത്തവര്‍ വീണ്ടും രഞ്ജിപ്പിലെത്തിയാലോ?
ഒരു തമാശപോലും പറയുമ്പോള്‍ സൂക്ഷിക്കണം!
ബ്രാക്കറ്റില്‍ ഹഹഹ ഇല്ലെങ്കില്‍ അതുമതി
പുകിലിന്!

നിഴലുപോലുമില്ലാത്ത, ആരുടെയും സ്വന്തമല്ലാത്ത,
ആരെയും വെറുക്കാത്ത, കമെന്റിടാന്‍ പിശുക്കനായ....
----------------മലയാളി

Kalpak S said...

എന്നും കൂടെയുള്ളവനായും, നിയന്ത്രണത്തില്‍ ഇല്ലാത്തവനായും പറയപ്പെടുന്നു നിഴലിനെ...

ഫസലുദ്ദിന്റ്റെ ഈ നിഴല്‍ കവിത വായിച്ചിട്ടുണ്ടോ??

http://fazaludhen.blogspot.com/2008/02/blog-post_09.html

മാണിക്യം said...

കാപ്പിലാന്‍:-ആദ്യകമന്റിനു നന്ദി
ശ്രീ:- അതേന്നാ തൊന്നുന്നെ
കനല്‍ :- സൃഷ്ടിയും സംഹാരവും രണ്ടും നോവാണ്‍........
ഷാരൂ:-നന്ദി
ഷമ്മി:-ഈ ഇഷ്ടം ഒത്തിരി ഇഷ്ടം
സജി:- നിഴലായി .......
ബേബി:-നിഴല്‍ ഒരു സത്യമാ‍ണ്‍
അത് എന്നും ഒരു ഫാന്റസി....
അബ്ദുള്‍:- അഭിപ്രായം പരഞ്ഞതില്‍ സന്തൊഷം
നിര്‍‌മ്മല:-വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും ഏറെ നന്ദി..
നിലാവര്‍ നിസ:-തീര്‍ച്ച ആയും ശ്രമിക്കാം നന്ദി
ചന്തു:- സന്തൊഷം!
വഴിപൊക്കന്‍:-ഇതുവഴി പോയതിനു നന്ദി.
കുഞ്ഞുബി:- നല്ല വരികള്‍
പ്രിയ ഉണ്ണികൃഷ്ണന്‍:-അതേ ഒരു നിഴല്‍ കൂത്ത്!
വാല്‍മീകി:-നന്ദിയുണ്ട്!
ഏ.ആര്‍.നജിം:-അഭിപ്രായത്തോട് യോജിക്കുന്നു
ഹരിയണ്ണന്‍:- അഭിപ്രായം പറഞ്ഞതില്‍ സന്തോഷം!
ശെഫി:- അതെ. വായിക്കൂ!
ഏകെ:-- നന്ദി ..നന്ദി..
സന്ധ്യാ:-“ഞാനും ദൈവവും, നീയും ദൈവവും തമ്മില്‍...” വളരെ ശരി ..
തോന്ന്യാസി:-ഒരുപാടൊരുപാട് ഉണ്ട് .....
സുനില്‍ കൃഷ്ണന്‍:-അതെ കണ്ണാടിയില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങളുടെ മുഖം വികൃതമാണ്‍ ....
പ്രശാന്ത് ആര്‍‌ കൃഷ്ണ:-വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ സന്തോഷം.
ഗീതാഗീതികള്:-:( ഉത്തരമില്ല ആശംസക്ക് നന്ദി.
ഹരിശ്രീ:-അഭിപ്രായത്തിനു നന്ദി.
മലയാളി:- ‘എന്റെ നിഴല്’ അതിന് ഇത്രയും ഒക്കെ അര്‍ത്ഥങ്ങളൊ? ഈശ്വരാ!
കല്പക് :-ഫസലുദ്ദിന്റ്റെ നിഴല്‍ കവിത ഉണ്ണി പറഞ്ഞപ്പൊ വായിചു കൊള്ളം !

ഇതുവഴി വന്ന് എന്റെ നിഴലി ലൂടെ കടന്നു പൊയവര്‍ക്ക് എല്ലാം പ്രണാമം. അഭിപ്രായംഎനിക്ക് തന്നവര്‍ക്കും
ങുഹും തരില്ലാ എന്നു പറഞ്ഞു ഇറുകെ പിടിച്ചു തിരികെ പോയവര്‍ക്കും നന്ദി..

“നിന്നെ വെറുക്കാത്ത എനിക്ക് കിട്ടുന്ന്
സായൂജ്യത്തിന്റെ നിഴലിലേക്ക് ഞാന്‍ മടങ്ങട്ടേ!”

ഫസല്‍ ബിനാലി.. said...

നിഴലുകളെ സ്നേഹിക്കുമ്പോള്‍ തന്നെ
ഭയപ്പെടേണ്ടിയുമിരിക്കുന്നു................
ഈ സമൂഹത്തില്‍ അപായപ്പെടാതിരിക്കാന്‍
ആശംസകള്‍

Unknown said...

സ്വന്തം നിഴലിനെ പോലും വിശ്വസിക്കാന്‍ കോള്ളാത്ത കാലത്താണു മാണിക്യന്‍ നാമോക്കെ ജിവിക്കുന്നത്‌

david santos said...

Excellent!
Have a good weekend

ബഷീർ said...

നല്ല മനസുകള്‍ക്ക്‌ നിഴലിനെ പേടിക്കേണ്ട ആവശ്യമില്ല.. നല്ല ചിന്തകള്‍ ഇനിയും തളിര്‍ക്കട്ടെ.. ആശംസകള്‍

Sherlock said...

അപാര ചിന്ത തന്നെ മാണിക്യം... :)

അതികം വാചക കസര്‍ത്തുകളില്ലാഞ്ഞതിനാല്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല

Unknown said...

സായൂജ്യത്തിന്റെ നിഴലിലേക്ക് ഞാന്‍ മടങ്ങട്ടേ!
നിഴലായ്....!

മഴവില്ലും മയില്‍‌പീലിയും said...

നിഴലുകള്‍നന്നായി..ഒന്നായിരുന്ന് എന്‍ നിഴലിനെ തനിയെ നടത്തിവിട്ടു..................

എം. ബി. മലയാളി said...

ഈ കവിതക്കു പിന്നിലാണു വെളിച്ചമിരിക്കുന്നത്..
അല്ലങ്കിലീ കവിതയുടെ നിഴല്‍
നിങ്ങളുടെ ജീവിത ത്തിലേക്ക്
നീളില്ലായിരുന്നു.........

നിഴലിനും, കവിതക്കും, വെളിച്ചത്തിനും പിന്നില്‍
കൈത്തലം ചേര്‍ത്തുവെച്ച്
ഈ നാളത്തെ കാക്കുക....

കാപ്പിലാന്‍ said...

ഞാന്‍ വീണ്ടും വന്ന് കവിത നന്നായി വായിച്ചു മനസിലാക്കി,ഇപ്പോഴും പൂര്‍ണ്ണമായി മനസിലായില്ലെങ്കിലും ഇത് സ്വന്തം എന്നതിനോടുള്ള ഒരു വിരോധമോ,വിധ്വേഷമോ മറ്റെന്തെല്ലാം ആണോ എന്ന് വര്‍ണ്യത്തില്‍ ആശങ്ക ഉല്‍ പ്രേഷ :)

അതെ പള്ളിയില്‍ ഉയിര്‍പ്പിന് പോകണ്ടായോ :)

മാണിക്യം said...

ഫസല്‍:-
നിഴലുകളെ സ്നേഹിക്കുമ്പോള്‍ തന്നെ
ഭയപ്പെടേണ്ടിയുമിരിക്കുന്നു.........

ഈ വരികള്‍ എന്റെ സ്റ്റാറ്റസ് മെസേജ് ആണിപ്പോള്‍... നന്ദി.:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍:- ശരിയാ‍ അനൂപ് അതു ഒരു സത്യം ആ‍ണല്ലോ!

ഡേവിഡ് സാന്റോസ്:‌- നന്ദി

ബഷീര്‍ വെള്ളറക്കാട്‌:- വന്നു വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

ജിഹേഷ്/ഏടാകൂടം:- അല്ലെലും അധികം ഏടാകൂടം എന്തിനാ എന്ന് ഞാന്‍ കരുതി.:)

രജിത് :- അതല്ലെ അതിന്റെ ശരി?

കാണാമറയത്ത്:-:) അതേ!

നമ്പര്‍ വണ്‍ മലയാളി & കാപ്പിലാന്‍:-
കഴിഞ്ഞ കൊല്ലം വിന്ററ് കഴിഞ്ഞ് സ്‌പ്രിങ്ങിന്റെ തുടക്കത്തില്‍ ഞാന്‍ ഒന്നിനുമല്ലാതെ വെറുതെ എന്റെ നിഴലിന്റെ പടം എടുത്തതാണ്‍ ഈ കവിതക്ക് ഇട്ടത്...
ഈ വിന്റ്റില്‍ തണുത്തു വിറച്ചപ്പൊള്‍ ഈ നിഴലിനെ നോക്കിയിരുന്നു
എന്റെ നിയന്ത്രണത്തില്‍
അല്ലാത്ത എന്റെ 'നിഴലിനെ...


എനിക്ക് പടവെട്ടാന്‍ എന്റെ നിഴല്‍ മാത്രം
എന്നെ എന്നും അനുഗമിക്കുന്ന അനുകരിക്കുന്ന
ഈ നിഴലിനോടോ യുദ്ധം?
നിറം പോലുമില്ലാത്ത ഈ നിഴലിനെയും
ഞാന്‍ ഇപ്പൊള്‍ സ്നേഹിക്കുന്നു ..
എന്നും കൂട്ട് വരുന്ന എന്റെ നിഴല്‍....

നിഴലുകളെ സ്നേഹിക്കുമ്പോള്‍ തന്നെ
ഭയപ്പെടേണ്ടിയുമിരിക്കുന്നു............

മരമാക്രി said...

താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.

മരമാക്രി said...
This comment has been removed by a blog administrator.
മരമാക്രി said...
This comment has been removed by a blog administrator.
മരമാക്രി said...
This comment has been removed by a blog administrator.
ഉഷശ്രീ (കിലുക്കാംപെട്ടി) said...

25-ആ‍ാം പിറന്നാളിനു ആശംസകള്‍.ചൂടിന്റെ തീക്ഷണത തലയുടെ ഒത്ത നടുവിലെത്തുന്ന നിമിഷത്തില്‍ നിഴലും കാണാറില്ല.
നല്ല ചിന്തകള്‍ നല്ല വരികള്‍.

അനില്‍@ബ്ലോഗ് // anil said...

ചേച്ചീ,
നിഴല്‍ തേടി എത്തിയതാണ്.

എനിക്കെന്റെ നിഴലിനെ ഭയമില്ല, വെറുപ്പില്ല, എന്തെന്നാല്‍ ഞാന്‍ ഇരുളിലാണ് പാര്‍ക്കുന്നത്. വെളിച്ചമില്ലാതെ നിഴലുമില്ല.

നിഴലെങ്കിലും കൂട്ടുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ച നിമിഷങ്ങളും ധാരാളം.

ആശംസകള്‍.