Thursday, February 7, 2008

ഒരു പ്രണയത്തിന്റെ ഉദയം........

"ഏതാ സ്ഥലം അറിയില്ലാ. ഒരു വയല്‍.
അവിടെ ആ വരമ്പില്‍ കൂടി ഓടുകയാണു പെണ്‍കുട്ടി
മുന്നില്‍ ഒരാളുണ്ട് അവള്‍ പിറകെ, നല്ല വെട്ടമില്ലാ പിന്നെ ഏതോ ഒരു കുന്ന്
പെണ്‍കുട്ടി കയറാന്‍ വയ്യാതെ അപ്പൊ മുന്നില്‍ ഉള്ള ആള്‍ തിരിഞ്ഞു കൈ നീട്ടി
അവര്‍ ആ കുന്നു കയറി നിറുകയില്‍ എത്തി
അവിടെ മുഴുവന്‍ മൂടല്‍ മഞ്ഞ്, കോടമഞ്ഞു. പരസ്പരം കാണാന്‍ വയ്യാ...
എങ്കിലും ആ കൈയില്‍ നിന്ന് പിടി വിടാതെ കുന്നില്‍ നില്‍ക്കുന്നു
ചുറ്റും മൂടല്‍ മഞ്ഞിന്‍റെ പുകമറ
പതിയെ ഉദിച്ചുയര്‍ന്നു സൂര്യന്‍
ആ വെട്ടത്തില്‍ നോക്കുമ്പോള്‍
കോടമഞ്ഞിനൊപ്പം അവരും അലിഞ്ഞില്ലാതാവുന്നു............!"

നല്ല സ്വപ്നം തന്നെ! വട്ടായോന്നൊരു സംശയം.
പോടാ, സുന്ദരമായിരുന്നു നീ ആ റ്റെംബൊയില്‍ കേള്‍ക്കാഞ്ഞിട്ടാ
അതിനു സംശയം വേണ്ടാ വട്ടു തന്നെ
ഇനി മാറാന്‍ എന്താണാവോ വഴി ?
ഞാന്‍ പറയാം നീ വിട്ടിട്ടു പൊക്കോ
ഇപ്പൊ മനസ്സിലായില്ലെ എന്‍റെ കുറേ പൊട്ടസ്വപ്നങ്ങള്‍
അതെ ഒള്ളു കൈയില്‍
എനിക്ക് അതു മതി ഈ പൊട്ട സ്വപനങ്ങള്‍ ..ഞാന്‍ പോണില്ലാ..........
സ്വപ്നം കാണുന്നത് നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെയല്ലല്ലോ...ആണോ
പിന്നെ എന്തൊക്കെയാ വിശേഷം അത് പറ
എന്തു പറയണം എനിക്കു ഒന്നുമില്ലാ വിശേഷം..
എന്തെങ്കിലും ഒക്കെ പറ ഇഷ്ടമുള്ള എന്തും എനിക്ക് കേള്‍ക്കാന്‍
ഞാന്‍ എന്താ എന്‍റെ മുത്തേ പറയേണ്ടേ നീ പറ ഞാന്‍ കേള്‍ക്കട്ടേ
നീ എന്റെ അടുത്ത് ആയിരുന്നേല്‍ ഇപ്പൊ ഒന്നും പറയില്ലെ?
ആ അഗ്രഹം അതാ എനിക്കും, നീപറയുന്നത് കേള്‍ക്കാന്‍
നീ പറ ഞാന്‍ കേക്കട്ടേ മടിയില്‍ തലവച്ച്
ഞാന്‍ ഇങ്ങനെ കിടന്നേനേ നീ പറയുന്നതും കേട്ട്
എങ്കില്‍ ആ കണ്ണീല്‍ നിന്നു ഞാന്‍ എല്ലാം വായിച്ചെടുത്തേനെ
എന്നെ സ്വപ്ന ലോകത്തേക്ക് കൊണ്ടുപോവുകയാണോ?
കൂടെ എത്താന്‍ പറ്റുന്നുണ്ടോ?
തീര്‍ച്ചയായും
ഇപ്പൊ കണ്ണൂം ഇല്ല
കണ്ണെന്തിനാ???? ഹൃദയമുണ്ടല്ലോ..............
ഹൃദയം ഒരു അവയവം ആണ്
മറ്റുള്ളവര്‍ അതു കീറി മുറിക്കും
അതില്‍ ഒന്നും സൂക്ഷിച്ചു വക്കാന്‍പറ്റില്ലാ
മണ്ണാങ്കട്ട...
മുഷ്ടിയുടെ വലുപ്പം മാത്രമേയുള്ളു
അതില്‍ നിന്ന് അത്രയും സ്നേഹമെ കിട്ടൂ
ഞാന്‍ തോറ്റു
തോല്‍ക്കണ്ടാ, നേരോ? അതു പറ.
ആഹ്, എനിക്കറിയില്ല
അതു ഞാന്‍ പറഞ്ഞില്ലെ നീ ഒന്നും പറയാതെ എനിക്കു
ഒന്നും മിണ്ടാന്‍ പറ്റില്ലാ
ഞാന്‍ എന്തു പറയണം എന്റെ മോളെ, വല്ലതും പറഞ്ഞാല്‍…..
നമ്മുടെ കുഴപ്പം എന്താന്ന് വച്ചാ ഒത്തിരി സ്നേഹിക്കുന്നു
അതു കാരണം മിണ്ടാന്‍ വയ്യ
മറ്റൊന്നും ചിന്തിക്കാന്‍ പറ്റുന്നില്ല
വേറെ ഒന്നും ബോധത്തില്‍ വരുന്നില്ലാ
നീ പറ മോളേ ഞാന്‍ കേള്‍ക്കുന്നുണ്ട് ഞാന്‍ ദേ
ഒരു ചിത്രത്തിലോട്ട് നോക്കി ഇരുന്നു സ്വപ്നം കാണുവാ
കണ്ടൊ ഞാന്‍ പറഞ്ഞില്ലെ നീ മറ്റെതൊ ലോകത്താ.
അവിടെ എന്തോ ഏതൊ എനിക്കു അറിയില്ലാ, ഷെയറ് ചെയ്യാന്‍ നീ തയ്യാറുമല്ല.
ഇറങ്ങി വാ ആ ലോകത്തേക്ക് എന്റെ കൂടെ
അപ്പോ ഞാന്‍ ഷെയര്‍ ചെയ്യാം..എല്ലാം
സ്നേഹത്തിനു ഒരു പ്രത്യേകതയുണ്ടെന്നു തൊന്നുന്നു……….അത് അതിന്റെ ഉന്നതിയില്‍ എത്തിയാല്‍ ……..പിന്നെ താഴൊട്ടാണു പ്രയാണം……….
അതു കൊണ്ടു ഇടക്കു വഴക്കു കൂടിസ്നേഹത്തിന്റെ ഒഴുക്കിനു വേഗത കുറക്കണം ………
ഒരിക്കലും പാരമ്യത്തിലെത്താത്ത ഒരു യാത്ര ആകണം അത്.
എന്താ എന്നോട് വഴക്ക് കൂടാനാണൊ പ്ലാന് ?
ഒരു രതിയുടെ അവസ്സാനം പോലെയാവരുത് സ്നേഹം……..!
രതിയുടെ ആരംഭം പോലെ എന്ന് പറഞ്ഞാല്‍ നിഷേധിക്കുമോ?
ഹും അതു ആലോചിക്കാവുന്നതാണ്............
അതു എപ്പഴും ഒന്നു കുത്തി നോവിച്ചു കൊണ്ടിരിക്കും
അതു നൊമ്പരം ആണു............
ആഹ്, എനിക്കറിയില്ല..എന്തിനാ നൊമ്പരപ്പെടുന്നത്?
മതി ആയൊ എന്നെക്കൊണ്ട് അത്രയും പറയിച്ചപ്പോള്‍....
പോരാ...എത്ര കേട്ടാലും എനിക്ക് മതിയാവില്ല...
നീ സ്വാര്‍ത്ഥനാ
അയ്യോ..അതെന്താ,,,
എന്നോട് ഒന്നും പറയാതെ...... എന്നെ..............
ഞാന്‍ എന്താ പറയേണ്ടത് എന്റെ പൊന്നേ
നീ പറ ഞാന്‍ കേള്‍ക്കട്ടേ
എന്തിനാ ഈ വേലിക്കെട്ട് നിനക്ക് എന്നെ അംഗീകരിക്കാന്‍ പറ്റില്ല അല്ലെ?
നീ ഈ പറയുന്നപോലെ അല്ലെ?
അതല്ലെ സത്യം
എനിക്കൊന്നും മനസിലായില്ല .......ഇങ്ങനെ മറയിട്ട് പറയല്ലെ ,
ഒന്നിനെ കുറിച്ചും പറയാനുള്ള ഇഷ്ടം എന്നോട് നിനക്കില്ലാ അതാ മിണ്ടാത്തതു.
കുന്തം... നീ പറ അല്ലാതെ ചുമ്മ മിണ്ട് മിണ്ട് എന്ന് പറഞ്ഞാല്‍ ഞാന്‍ എന്താ പറയുക
ഒരു കാര്യംചെയ്യാം ഈ വര്‍ത്തമാനം വിട്..
ബോറടിച്ചു അല്ലേ
ഇല്ല
ഇങ്ങനെ പൊയാല്‍ ഞാന്‍ ഡിപ്രെസ്ഡ് ആവും അതില്‍ നിന്നു കരകേറാന്‍ പാടാ‍,
അല്ലങ്കില്‍ തന്നെ ഒരു ആത്മഹത്യാപ്രവണത കുറച്ചു ദിവസമായി പുറകെ കൂടിയിരിക്കുനു
വട്ട് പറയല്ലേ
ഒക്കെ അവസാനിപ്പിക്കാം വയ്യാ വയ്യ
നീ കൂടി ഒന്നും പറയാതായാല്‍ എന്റെ ചിന്തകള്‍ തിരിച്ചു വിടാന്‍ ഒന്നുമില്ലാ
ഒന്ന് കെട്ടിപ്പിടിച്ചോട്ടെ... സ്‌നേഹം കൊണ്ട് നിന്നെ എനിക്ക് പൊതിയണം..വെറുതെ,
നിന്റെ എല്ലാ പ്രയാസങ്ങളും മാറ്റാന്‍ വേണ്ടി മാത്രം. പിണങ്ങല്ലേ മുത്തേ.
ഇല്ല
ഈ ബന്ധം അതും എനിക്ക് പേടിയാ
എനിക്കൊന്നും മന‍സിലായില്ല ഒന്ന് തെളിച്ച് പറ
തെളിച്ചു പറഞ്ഞാല്‍ എനിക്ക് മരിക്കാന്‍ തോന്നുന്നു..........
എന്റെ മന‍സ്സ് നിറയെ നീ ആയി, ഞാന്‍ ഇങ്ങനെ അങ്ങു പോട്ടെ ഇതില്‍ ഒട്ടും കുറവ് വരും മുന്‍പെ........
മണ്ണാങ്കട്ട..ഞാനില്ലെ നിനക്ക്...... ഉണ്ട്.......... ഞാനുണ്ട് മോളേ..
തെറ്റോ ശരിയോ............ തെറ്റെങ്കില്‍ മാപ്പ്
എനിക്ക് വേണം നിന്നെ....... എനിക്ക് വേണം നിന്റെ ഈ സ്നേഹം ...
അപ്പൊ മരിക്കണമെന്ന ചിന്ത എന്തിനേക്കാളും‍ കൂടുന്നു.
ദേ, ഇനി മേലില്‍ ഞാന്‍ ഇവിടെ വരില്ല ങാ പറഞ്ഞേക്കം എന്നെ കൂടേ വിഷമിപ്പിക്കല്ലേ.
അപ്പൊ എളുപ്പമായി തിര്‍ന്നു അല്ലെ വാണം പോലെ കുതിച്ചു പാഞ്ഞ ഒരു സ്നേഹം!
നീ ഇങ്ങു വാ......... മനസു കൊണ്ട് പറന്ന് .........ഞാന്‍ ഉണ്ട് താങ്ങും തണലുമായി.
വന്നാല്‍..?
വന്നാല്‍.... യഥാര്‍ത്ഥ സ്നേഹം നിനക്ക് അനുഭവിക്കാം....
ഞാന്‍ എന്താ ഇങ്ങനെ നിന്റെ അടുത്തെത്തുമ്പൊള്‍ മാത്രം അടി തെറ്റുന്നെ
ആരു പറഞ്ഞു തെറ്റുന്നെന്ന് എങ്ങിനെ തെറ്റി ....
ഞാന്‍ ആരാ ?
എന്റെ പ്രിയപ്പെട്ടവള്‍............ എന്നെന്നും എനിക്ക് പ്രിയപ്പെട്ടവള്‍....
എനിക്ക് വേണ്ടി കാത്തിരിക്കുന്ന എന്‍റെ മാത്രം പെണ്ണ്.........
പിന്നെന്താ മിണ്ടാത്തേ
അതല്ലേ ഏറ്റവും കഷ്ടം........... മിണ്ടാന്‍ പറ്റുന്നില്ലാ...............
ഈ സ്നേഹമില്ലാതെ ശ്വസിക്കാന്‍ പോലും വയ്യാ............
ഈ സ്നേഹത്തിനു മുന്നില്‍ പ്രായം, പക്വത...... ഒക്കെ അങ്ങു മറക്കുന്നു ...
മന‍സ്സ് കൈ വിട്ട് ചില കൊച്ചുപിള്ളാരേക്കാള്‍ താഴെ
മനസു കൊണ്ട് പ്രായം തോന്നിക്കുന്നതാ എറ്റവും വലിയ ശാപം..
നി എന്നെ എങ്ങനാ ഈ നിലയില്‍ എത്തിച്ചേ.?...........
ആഹ് എനിക്കും അറിയില്ല ...
തെറ്റെങ്കില്‍ മാപ്പ്......
മാപ്പ്! അതാരു തരും ഈശ്വരനൊ?
എന്തോ ഒരു കുറ്റബോധം പോലെ..? എന്നോട് വെറുപ്പ് തോന്നുന്നുവോ..?
തെറ്റോ അതാര് തീരുമാനിക്കും നീയൊ അതോ ഞാനോ?
എന്തിനാ ഈശ്വരന്‍ മാപ്പ് തരുന്നത്..
ഈശ്വരന്‍ തന്നെ തന്ന വികാരമല്ലേ, ഈ സ്‌നേഹം
എന്റെ ജീവന്‍ കളഞ്ഞാലും നിന്നെ കുറ്റപ്പെടുത്തില്ലാ,വെറുക്കില്ലാ.
എന്റെ ഈ ജീവിതത്തിലെ ഏറ്റവും വലിയ ഈ സ്നേഹ നിധിയെ!!
ഞാന്‍ എന്താ ഇങ്ങനെ... സ്‌നേഹത്തെ ഞാന്‍ ദുരുപയോഗം ചെയ്യുകയാണോ..
തെറ്റെന്നറിഞ്ഞിട്ടും..പക്വതയില്ലായെന്ന് തോന്നിയിട്ടും മനസിന്റെ പാച്ചില്‍
അതെ എന്തേ അങ്ങനെ?
ആഹ്.... പോട്ടെ............ എന്തോ അത് വിടാം..
എനിക്ക് പ്രിയപെട്ട നിന്റെ സ്‌നേഹത്തെ ഞാന്‍ വെറുതെ സ്വന്തം ആക്കാന്‍ ഉള്ള വെമ്പല്‍ അപ്പോഴാ ചുറ്റും ഉള്ള ബന്ധനങ്ങള്‍ ‍കാണുന്നേ
അപ്പോഴാ നിരാശ........... വല്ലാതെ താമസിച്ചല്ലോ ഒന്നു കണ്ടു മുട്ടാന്‍
അടുത്ത ജന്മം ???? എന്നെ നീ തിരിച്ചറിയുമോ?
അടുത്ത ജന്മം വരെ കാത്തിരിക്കാന്‍ എനിക്ക് വയ്യ
സ്വാര്‍ത്ഥതയാവാം... ഈ സ്‌നേഹം നഷ്ടപ്പെടുമെന്ന തോന്നലാകാം..
ആ മനസ്സ് മനസ്സ് മാത്രം എനിക്ക് വേണം.. എന്നും എന്നെന്നും
നീ എന്നോടൊപ്പം വേണം ഊണിലും ഉറക്കിലും എപ്പോഴും..
എന്താവശ്യത്തിനും കൂട്ടു നില്‍ക്കാന്‍.. ..മനസുകൊണ്ട്..
അതു മതി. അത്രേയേ എനിക്ക് വേണ്ടൂ.
അതെ ശരീരം ഭൂമിക്കും മറ്റുള്ളവര്‍ക്കും പങ്കു വയ്ക്കുമ്പോള്‍
മനസ്സ് അതു ഞാന്‍ അവിടെ സമര്‍പ്പിക്കുന്നു
എറിഞ്ഞുടക്കല്ലേ, നോവിക്കല്ലെ ഇനിയും ഒരു വേദന താങ്ങാന്‍ വയ്യാ
വേദനിപ്പിക്കാന്‍ പറഞ്ഞതല്ല..പക്ഷേ മനസല്ലെ...
നമ്മുടെ പ്രണയം, മുനയ്ക്ക് മൂര്ച്ചയേറിയ ഒരു സര്‍ജിക്കല്‍ നീഡിലാണ്.
ആത്മാവിലൂടെ അതിസൂക്ഷ്മതയോടെ അതിവേഗം അത് കയറിയിറങ്ങുന്നു.
തിടുക്കം കൊണ്ടോ അതോ മറ്റെന്തെങ്കിലും കാരണമോആ നേരം വേദനയറിയുന്നില്ല.
പിന്നെ മുറിവുണങ്ങാന്‍ കാത്തിരിക്കുമ്പോഴാണ്,മുറിഞ്ഞ കോശങ്ങള്‍ പരസ്പരം മുഖം നോക്കിയിരിക്കുമ്പോഴാണ്ഉള്ളില്‍ വേദനയുടെ സൂചിക്കുത്ത്...
അതെ അത് കയറട്ടെ...., നമുക്ക് തടയണ്ടാ.................
നിനക്ക് പറ്റുമോ?
ആ വേദന... അതും ഒരു സുഖമായേ ഞാന്‍ കരുതൂ.............
ആ മുറിഞ്ഞ് കോശങ്ങള്‍ ഒരു നല്ല നിമിഷത്തിന്റെ
ഓര്‍മ്മയ്ക്കായ് സൂക്ഷിച്ചു വയ്ക്കാം
ഒപ്പം ഈ വേദന താങ്ങാന്‍
മരണം വരെ വേദനിപ്പിക്കില്ലെന്ന് വാക്ക് തന്നാല്‍....?
എനിക്ക് വാക്കുകളീല്ല മനസ്സ് കൊണ്ട്
ആ മനസ്സിനെ ഞാന്‍ ഒന്നു പുണര്‍ന്നോട്ടേ...........
സ്നേഹം കിട്ടുന്നിടത്തു ചായും മുറിപ്പെടുത്തിയാല്‍ സ്വയം മുറിയും
തെറ്റോ ശരിയോ........, പ്രായമോ പക്വതയോ സാഹചര്യങ്ങളോ........
ബന്ധങ്ങളൊ ഒക്കെ ഞാന്‍ മറക്കുന്നു..
നിന്നോടുള്ള അന്ധമായ ഭ്രാന്തു പിടിച്ച പ്രണയമാകാം.............
മനസു കൊണ്ടെങ്കിലും ഞാന്‍ നിന്നില്‍ അലിഞ്ഞു തീരുന്നു..
തെറ്റെങ്കില്‍ എന്നെ വഴക്കുപറയാം,
ഗുണദോഷിക്കാം , കുറ്റപ്പെടുത്താം. പിണങ്ങാം
ഇല്ലാ ഏതോ നിര്‍വൃതിയിലാ......
ഈ സുന്ദര നിമിഷം നമ്മുടെ സ്‌നേഹത്തെ കൂട്ടുകയേ ഉള്ളു പെണ്ണേ.......
സന്തോഷം തോന്നുന്നോ?
എന്റെ സന്തോഷത്തിന് നിന്നു തരികയാണല്ലേ?.......
അല്ല.
അത് വേണ്ട, നിന്റെ സന്തോഷം മാറ്റി വച്ചിട്ട്.....
എനിക്ക് ഒരു സുഖവും സന്തോവും വേണ്ട.
പാലില്‍ പഞ്ചസാര അലിഞ്ഞു ചേരുന്നതു കണ്ടിട്ടില്ലേ? അതു പോലെ ഞാന്‍ അങ്ങ് എത്തുകയാണ്
ഇനിയെങ്കിലും ഈ മറ നീക്കാന്‍‌ നീ ഒന്ന് തുറന്ന് പറ
എന്താ നിന്റെ മനസില്‍ ഇപ്പോള്‍?
ഒരു മനസ്സ് അതിനെ ഞാന്‍ ഉള്‍ക്കൊള്ളുകയാണ്...........
എന്താ ഇങ്ങനെ ചോദിക്കുന്നേ?
തെറ്റെന്നറിഞ്ഞിട്ടും മനസ്സ് പതറുന്നു....................
അതെ.......
വല്ലാത്തൊരു...... എന്തിനോ വേണ്ടിയുള്ള ഒരു കൊതി
അപ്പോഴാ ഞാന്‍ പറഞ്ഞേ................
പ്രശ്നം ഈ ശരീരമാണല്ലൊ അതു അങ്ങു തുലച്ചാല്‍ പിന്നെ മനസ്സ് ഫ്രീ ആകുമല്ലൊ
ശരീരമാകാം പക്ഷേ ശരീരം മാത്രമല്ലല്ലോ.. തന്നെയുമല്ല.....................
നമ്മള്‍ മനസിനെ ആല്ലേ ആദ്യം പ്രേമിച്ചത്?
അതിന്റെ ഒഴുക്കു കൂടുകയേ ഉള്ളൂ
എന്തു പറയണം അതും നീ തീരുമാനിക്കു.................
പക്ഷേ, എന്തൊ ഒരു വലിയ ആശ്വാസം തോന്നുന്നു..
ഇപ്പോഴുള്ള ആ ചെറിയ മറ കൂടി ഒന്ന് നീക്കിക്കൂടെ നിനക്ക് ?
ഒന്നുമില്ല.
ഒരു മറയും ഇല്ലാതെ...
ഇല്ല
ഉണ്ടോ?
ഉണ്ട് ഒക്കെ ഞാന്‍ പറയുന്നതേയുള്ളൂ........
നീ ചോദിക്കു
മനസ്സ് മറനീക്കി ഇറങ്ങി വന്നുടെ.............. .എനിക്ക് വേണ്ടിയെങ്കിലും?
ജീവിതാവസാനം വരെ കാത്തിരിക്കാം ബന്ധനങ്ങള്‍ ഒക്കെ പൊട്ടിച്ച് നീ വരുന്നതും നോക്കി

13 comments:

മാണിക്യം said...

മാണിക്യം said...
“.......തെറ്റെങ്കില് എന്നെ
വഴക്കുപറയാം,
ഗുണദോഷിക്കാം ,
കുറ്റപ്പെടുത്താം.......”

"ഒരു പ്രണയത്തിന്റെ ഉദയം........"

February 5, 2008 5:25 PM
Rajith said...
വഴക്കോ എന്തിന് ..
നന്നായിരിക്കുന്നു അല്ലാ മനോഹരമായിരിക്കുന്നു..
ഒരു കൊച്ചു തസ്ലീമയോന്ന് എനിക്കു സംശയം. ഹ..ഹ

February 5, 2008 7:02 PM
Sandhya said...
ജോച്ചീ..

പ്രണയത്തിന്‍റെ മറ്റൊരു ഭാവം അല്ലേ?

അതേ, ചിലസമയത്ത് ഈ ശരീരമല്ലേ ഒക്കെക്കും തടസ്സം? മനസ്സെത്തുന്നിടത്ത് , ശരീരത്തിന് എത്താവാനാവില്ല.


ബന്ധനങ്ങളൊക്കെ തീര്‍ത്തുവരുമ്പോള്‍ , ഏതവസ്ഥയിലും സ്വീകരിക്കാമെന്നു പറയുന്ന ആ സ്നേഹത്തെ , ദൈവം കണ്ണുതുറന്നു കണ്ടാല്‍ ആ പ്രണയിനിയുടെ ജീവിതം സഫലം! ദൈവം അത് കണ്ടില്ലെന്ന് വെച്ചാല്‍, ഇനിയുള്ള ജന്മങ്ങള്‍ ഒരുമിച്ചാവണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് അവസാന ശ്വാസം, അല്ലേ?

ഇനിയും എഴുതണം... വായിക്കാന്‍ , ആസ്വദിക്കാന്‍ ഞങ്ങളിവിടെ ഉണ്ട്...

- സസ്നേഹം, ജോച്ചിയുടെ സ്വന്തം സന്ധ്യ :)

February 5, 2008 7:07 PM
കനല്‍ said...
പ്രണയത്തിന്റെ ഭാഷ, രൂപം, ഭാവം ഒന്നു തന്നെയാണ്. അത് അനുഭവിക്കുന്നവര്‍ മാത്രം മാറുന്നു.

നന്ദി മാണിക്യം , പ്രണയത്തിന്റെ അനുഭൂതി ഒരു വായനയിലൂടെ സമ്മാനിച്ചതിന്.


February 5, 2008 8:25 PM
Rajesh said...
ഇതു പോലെ വേറിട്ടു നില്‍ക്കുന്ന പ്രണയങ്ങള്‍ വീണ്ടും ഉദിക്കട്ടെ..അസ്തമയം വരെ സ്നേഹത്തിന്റെ ഊഷ്മളത നില നിര്‍ത്തട്ടെ...ഒരു പൊന്‍പുലരിക്കായ് വീണ്ടും കാത്തിരിക്കട്ടെ...

February 5, 2008 8:29 PM
മഴതുള്ളികിലുക്കം said...
മാണിക്യം...

നീ എന്നോട്‌ പറായാന്‍..മറന്നുവോ
അതോ...ഉദിക്കും പ്രണയത്തിലെങ്ങോ
മറന്നുപോയോ........അറിയില്ല

ഒരു പ്രണയത്തിന്റെ ഉദയം...മികവ്‌ പുലര്‍ത്തിയില്ലായെന്ന്‌ പറയട്ടെ. എന്റെ മാത്രം അഭിപ്രായം.
നിന്റെയും , എന്റെയും ഉദിക്കുന്ന പ്രണയത്തിന്‍ വ്യത്യസ്തമാം കാഴ്‌ച്ചപ്പാടുകള്‍ പറയാന്‍ ശ്രമിചിരിക്കുന്നു.
മനസ്സിനെ അറിഞ്ഞുള്ള അടുകലുകളും..അറിയാതെയുള്ള അകല്‍ചകളൂം, ഒന്നില്‍ മാത്രം നിക്ഷിപ്തമായ മനസ്സും...അങ്ങിനെ ഒത്തിരി....
ഇവിടെ വ്യത്യസ്തമായ ഒരു കഥപറച്ചിലിന്റെ ശ്രമം അത്ര കണ്ട്‌ വിജയിച്ചുവെന്ന്‌ തോന്നുന്നില്ല. ഒരു പക്ഷേ പ്രണയാഭിപ്രായങ്ങളുടെ കുത്തനെയുള്ള ഭിന്നാഭിപ്രായങ്ങളാവം..

ഒന്ന്‌ തുറന്ന്‌ പറയാം ഞാന്‍...ഇവിടെ ശക്തമായൊരു ശൈലി മനസ്സില്‍ ഉണ്ടായിരുന്നു...ശക്തിയുള്ള ആശയം.
അക്ഷരങ്ങളായി വന്നപ്പോള്‍..മനസ്സില്‍ വിരിഞ്ഞൊരു ആശയത്തിന്റെ ഊര്‍ജ്ജം കാണാന്‍ എഴുതിയ ആള്‍ക്ക്‌ കഴിഞ്ഞിട്ടില്ല.

എന്റെ തോന്നലുകള്‍ എഴുതി എന്ന്‌ മാത്രം..
മനസ്സില്‍ പറയാനാഗ്രഹിചത്‌ പൂര്‍ണ്ണമായി പറയാന്‍ കഴിഞ്ഞില്ല അല്ലേ മാണിക്യം.

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

February 5, 2008 10:34 PM
മിന്നാമിനുങ്ങുകള്‍ //സജി.!! said...
ജനിക്കും മൃതിക്കും ഇടയിലെ ഒരു ഫീലിങ്ങ്സ് പക്ഷിയായ് ഇപ്പൊ ഞാന്‍ പറന്നു നടക്കുവാ
ഇത് വായിച്ചപ്പോള്‍
എന്തിനെന്നറിയില്ലയെങ്കിലുമൊമനെ-
ആശകള്‍ പൂത്തതും ഞാനറിഞ്ഞു.
ഇന്നു നീ എന്നിലെ ഞാന്‍ തന്നെയെന്നതും-
അകമെ അറിയുന്നു പൂങ്കിനാവെ......

മാണീക്യമേ മനസ്സിന്റെ മഷിക്കൂട്ടില്‍ നിന്നും ഉദിച്ച വരികള്‍

February 6, 2008 2:07 AM
renoof said...
എന്താ പറയാ മാണിക്ക്യമ്മെ.... ഞാന്‍ മറക്കാന്‍ ശ്രമിച്ചു കൊന്‍ഡിരിക്കുന്ന കാര്യങ്ങള്‍ എന്നോട് മാണിക്ക്യമ്മ ഓര്‍മ്മിപ്പിച്ചു.... സത്യം പറയാല്ലൊ ഞാന്‍ ടെന്‍ഷനായി...ഹിഹി... ഒരുപാടിഷ്ട്ടവുമായി...

February 6, 2008 3:03 AM
Abdhul said...
നല്ല ഭാവന എനിക്കും അവസരം കിട്ടിയിട്ടില്ല എന്നാലും നല്ല രസം വായിചിരിക്കാന്‍ ഇനിയും എഴുതുക എല്ലാ അഭിനന്ദനങ്ങളും.

"ഏതാ സ്ഥലം അറിയില്ലാ. ഒരു വയല്.
അവിടെ ആ വരമ്പില് കൂടി ഓടുകയാണു പെണ്കുട്ടി
മുന്നില് ഒരാളുണ്ട് അവള് പിറകെ, നല്ല വെട്ടമില്ലാ പിന്നെ ഏതോ ഒരു കുന്ന്
പെണ്കുട്ടി കയറാന് വയ്യാതെ അപ്പൊ മുന്നില് ഉള്ള ആള് തിരിഞ്ഞു കൈ നീട്ടി
അവര് ആ കുന്നു കയറി നിറുകയില് എത്തി
അവിടെ മുഴുവന് മൂടല് മഞ്ഞ്, കോടമഞ്ഞു. പരസ്പരം കാണാന് വയ്യാ...
എങ്കിലും ആ കൈയില് നിന്ന് പിടി വിടാതെ കുന്നില് നില്ക്കുന്നു
ചുറ്റും മൂടല് മഞ്ഞിന്റെ പുകമറ
പതിയെ ഉദിച്ചുയര്ന്നു സൂര്യന്
ആ വെട്ടത്തില് നോക്കുമ്പോള്..........................................

February 6, 2008 3:03 AM
ഏ.ആര്‍. നജീം said...
പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും ഒരുമിച്ച് ഏതാനും ചില വരികള്‍ അടങ്ങിയ സംഭാഷണ ശൈലിയില്‍ അഖ്യാനിപ്പിച്ച ഈ കഥാരചനാ രീതി ഹൃദ്യമായി എന്ന് ആദ്യമേ പറയട്ടെ...

ഒരു കമല്‍ ചിത്രത്തിലെ പ്രണയ രംഗം പോലെ മനോഹരമായി പകര്‍ത്തിയിരിക്കുന്നു...

തുടരട്ടെ, കൃതൃമത്വത്തിന്റെ കലര്‍പ്പും ജാഡയും ഇല്ലാത്ത ഈ ശൈലി...

ഹരിശ്രീ said...

മാണിക്യം,

മനോഹരം..... പ്രണയത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ മനോഹരമായി വിവരിച്ചിരിയ്കുന്നു....

ഒരു പ്രണയത്തിന്റെ ഉദയം....

കൊള്ളാം...

Gopan | ഗോപന്‍ said...

മാണിക്യം
ഒരു പ്രണയത്തിന്‍റെ ഉദയം ഇഷ്ടപ്പെട്ടു..
നന്നായിരിക്കുന്നു..
അഭിനന്ദനങ്ങള്‍

കാപ്പിലാന്‍ said...

good story manikkyam

കാലമാടന്‍ said...

കൊള്ളാം, സഖാവേ...
------------------------------------------------
(ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
http://kaalamaadan.blogspot.com/2007/12/blog-post_28.htm

Unknown said...

മാണിക്യാമ്മേ........ നന്നായിരിക്കുന്നു..... പ്രണയത്തിന് ഒരു തകരാറുണ്ട്, അത്യുന്നതിയില്‍ അത് തിരിച്ചു പോക്കിനായി ആഗ്രഹിക്കുന്നു. ആ തിരിച്ചു പോക്ക് മനസ്സിലാവണമെങ്കില്‍, അതിന്റെ ഉന്നതിയോളം പ്രണയിക്കണം,വീണു ചിതറിയ ചില പ്രണയ നിമിഷങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു ഈ മാണിക്യസമ്മാനം. സ്നേഹത്തില്‍ ചാലിച്ച വരികള്‍ക്കായി ഇനിയും കാത്തിരിക്കുന്നു.....

REMiz said...

നന്നായി..
ഇതു നോക്ക്‌
ഹറ്ട്‌പ്‌://ഒരുപെന്ഗല്.ബ്ലൊഗ്സ്പൊത്.cഒമ്/2008/02/ബ്ലോഗ്-പോസ്റ്റ്_11.ഹ്റ്മ്ല്‍

( http://orupengal.blogspot.com/2008/02/blog-post_11.html )

ഗീത said...

നീണ്ട ഈ പ്രണയം ഇഷ്ടപ്പെട്ടു...

യദുമേയ്ക്കാട് said...

ellam nannayirikkunnu. manasinte moolayil alpam rahasyamaayum, alpam alakshyamaayum ittirunna, aa valappottukal thappiyetuth; ithreyenkilum untaakkiyallo. iniyum venamennu parayatte! atho ... matiyennu parayaanaakilla, swaadund, enno nunanja baalyathinte aa sukham, ithil njaanundo, njaan ariyunna palarumund, alle? .....enthaayaalum sukhakaramaaya oru neettal.......

Anonymous said...

മാണിക്യചേച്ചീ........
ഇപ്പോഴാ ഇത് വായിക്കാന്‍ സമയം കിട്ടിയത്....
പക്ഷേ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഒന്നു നല്ലോണം ഞെട്ടി...
പിന്നെ എന്‍റെ സെന്‍റ് മെയില്‍ ഫോള്‍ഡര്‍ ചെക്ക് ചെയ്തിട്ടാ ബാക്കി വായിച്ചത്....
ഞാന്‍ എന്റെ പെണ്ണിനയച്ച വല്ല മെയിലും വഴി തെറ്റി ചേച്ചിക്ക് വന്നോന്നറിയാന്‍....

കത്തിജ്വലിക്കുന്ന പ്രണയം....
എന്നിട്ടും ഒന്ന് അടുത്തിരിക്കാന്‍ പോലും പറ്റാത്ത അവരുടെ അവസ്ഥ.
ഇങ്ങനേം സ്നേഹിക്കുന്നവരെ ഇത്രേം ദൂരെയാക്കല്ലേ എന്നു പ്രാര്‍ത്ഥിക്കാനല്ലേ പറ്റൂ...

“ഒരു പ്രണയത്തിന്റെ ഉദയം”
ഈ തലക്കെട്ട് ഇതിനു ചേരില്ലാ എന്നാണ് എന്റെ അഭിപ്രായം...
ഇത് ഉദയമല്ലല്ലോ..... ചുട്ടുപൊള്ളുന്ന നട്ടുച്ചയല്ലേ....

നന്നായി എഴുതി ചേച്ചീ.... വളരെ നന്നായി....

കാപ്പിലാന്‍ said...

കൊള്ളാം,
കോളേജില്‍ പഠിക്കുന്ന എന്‍റെ സമയം ഓര്‍ത്തുപോയി ..

ഒരു നിമിക്ഷം.

പ്രണയം ...

ആരോടോ സംസാരിക്കുന്നതുപോലെ ..ആരോ കണ്മുന്നില്‍ വന്ന് നില്‍ക്കുന്നതുപോലെ ..ഇത്തരം കുറെ കഥകള്‍ പോരട്ടെ ..ച്വേച്ചി ..:):)

ഗൗരിനാഥന്‍ said...

എങ്ങനെ ഇത്ര ഒറിജിനല്‍ ആയി എഴുതി എന്ന് ചോദിക്കുന്നില്ല്യ...മനോഹരമായിട്ടുണ്ട്..പ്രണയം പോലെ തന്നെ..ഓരോ ചോദ്യവും മറുപടിയും എന്തായിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.,എന്നിട്ടും വീണ്ടും വീണ്ടും വായിക്കാന്‍ തോന്നി..വീണ്ടും വീണ്ടും മടുപ്പ് വരാതെ കേള്‍ക്കുന്ന പ്രണയ സംഭാഷണം പോലെ തന്നെ...നന്ദി, ആദ്യ പോസ്റ്റ് ആയി വായിച്ചാ കവിതയും മനോഹരം....

സൂത്രന്‍..!! said...

കൊള്ളാം ഇഷ്ടപെട്ടു... വായിചിരിക്കാൻ സുഖമുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു..