Tuesday, April 1, 2008

ഒരു വലിയ കടം.



ഒരു വലിയ കടം.
മരണം കടം തന്ന ജീവിതം,
കടം തിരിച്ചടക്കാറാവുന്നു.
പലിശ അടച്ചു തുടങ്ങി.
ആദ്യം അതെന്റെ പാല്‍ പല്ലുകളായി‍‌ഗഡുക്കളായി അടച്ചു,
ശൈശവവും, ബാല്യവും, കൌമാരവും.
പിന്നെ നരയും ജരയും.
മുടക്കം വന്നപ്പോള്‍‌ ജപ്തി തുടങ്ങി
കേള്‍വിയായും, കാഴ്ചയായും.
ഞാന്‍ നിസ്സഹായ ആയി നില്‍ക്കെ
കടം എന്ന പേരില്‍ നിഷ്കരുണം നിര്‍ദയമായി മരണദേവന്‍ പലിശ ഈടാക്കുന്നു.

മുതല്‍ എനിക്ക് തിരികെകൊടുക്കാനാവില്ല എന്ന തിരിച്ചറിവ് ,
ഇനി എന്താ ബാക്കി
എന്റെ ഓര്‍മ്മകള്‍, എന്റെ സ്വപനങ്ങള്‍
എന്തൊക്കെയാവൂം ജപ്തി ചെയ്യുക?
എന്റെ ചലനം, സംസാര ശേഷി എന്നിട്ടും
ഓരൊ തവണയും പലിശ മാത്രം കൈപറ്റി
തീരാക്കടം ബാക്കിയാക്കി

അവസാന മുതല്‍ ആയി എന്റെ ജീവന്‍
മരണ ദേവന്‍ പിടിച്ചെടുത്ത്
കടം തീര്‍ക്കാന്‍ ഇനി ഏതാനും നാള്‍ ബാക്കി

37 comments:

മാണിക്യം said...

ഒരു വലിയ കടം.
മരണം കടം തന്ന ജീവിതം,
കടം തിരിച്ചടക്കാറാവുന്നു.
പലിശ അടച്ചു തുടങ്ങി.

അനില്‍ശ്രീ... said...

മാണിക്യം,, നല്ല ആശയം..

പക്ഷേ ഈ എഴുത്ത് , ഇത് വേണ്ടായിരുന്നു എന്ന് തോന്നുന്നു...

Unknown said...

എന്റെ ഓര്‍മ്മകള്‍, എന്റെ സ്വപനങ്ങള്‍
എന്തൊക്കെയാവൂം ജപ്തി ചെയ്യുക?

ഓര്‍മ്മകള്‍ സ്വപ്നങ്ങള്‍ ഇല്ലെങ്കില്‍..
അത് ജീവിതമാണോ..?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പേടിപ്പിക്കുന്ന ഓര്‍മ്മകളൊന്നും വേണ്ടെന്നേ...

നന്ദു said...

ചേച്ചീ.. അതൊരു യാഥാര്‍ഥ്യമല്ലേ..?
കടം വാങ്ങിയാലത് തിരിച്ചടച്ചേ പറ്റൂ എന്നായാലും ..ശാശ്വതമായി വച്ചനുഭവിക്കാനാരും തരാറില്ല.. ചില കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്നപോലെ മരണദേവന്‍ ഇതെഴുതിത്തള്ളാന്‍ സാക്ഷാല്‍ ഈശ്വരന്‍ അനുവാദം കൊടുത്തിട്ടില്ലാലൊ?. എന്തു ചെയ്യാം ഇന്നു ഞാന്‍ നാളെ നീ എന്നു പറയുന്ന പോലെ ഈ കടങ്ങള്‍ നാമെല്ലാം അടച്ചു തീര്‍ക്കേണ്ടവ തന്നെയാണ്‍..മുതലും പലിശയും ചിലപ്പോള്‍ കൂട്ടു പലിശയുള്‍പ്പെടെ.! അതു കിട്ടിയ മുതല്‍ എങ്ങിനെ വിനിയോഗിച്ചു എന്നതനുസരിച്ച് പലിശയുടെ ശതമാനം മാറും എന്നേയുള്ളു... കിട്ടിയ മുതല്‍ സല്‍ക്കര്‍മ്മങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പലിശയില്‍ ഇളവുണ്ടാവും!!..
പിന്നെ ദൈവം ചിലരോട് ഒണ്‍ ടൈം സെറ്റില്‍മെന്റ് നടത്താറുണ്ട്.. അവിടെ ഗഡുക്കളുടെ ആവശ്യം വരില്ല.. ഒറ്റയടിക്ക് പലിശയും മുതലും ഒക്കെ അങ്ങ് എടുക്കും.. ഒരു കണക്കിനതാ നല്ലത്..!!

പിന്നെ ചേച്ചീ, സാധാരണ വായ്പ തിരിച്ചടയ്ക്കാന്‍ ഒരു കാല പരിധി തരില്ലേ അപ്പോള്‍ പിന്നെ പാല്‍പ്പല്ലില്‍ തുടങ്ങണോ?.

കവിത ഹൃദ്യമായി.. :)

Rare Rose said...

മാണിക്യം..വേറിട്ട ഒരു ആശയം..മരണത്തിന്റെ കൃപയാല്‍‍ കടമായിക്കിട്ടിയ ജീവിതം..പ്രതീക്ഷയുടെ യും,സ്വപ്നങ്ങളുടെയും ഇത്തിരി വെട്ടത്താല്‍ ഉള്ള ജീവിതത്തെ മനോഹരമാക്കൂ...അപ്പോള്‍ സമയാവുമ്പോള്‍ സംതൃപ്തിയോടെ മുഴുവന്‍ കടങ്ങളും വീട്ടിതീര്‍ക്കാനാവും..:-)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതിജീവീതത്തിന്റെ കൌതുകം നിറഞ്ഞ കാത്തിരിപ്പല്ലെ ഈ ജീവിതം,
ശരീരം നശ്വരമാകുകില്‍ അത്മാവ് അനശ്വരമാകുകില്ല്ലെ..?
ആയെ പറ്റൂ... ഒരു ദേഹിയില്‍ നിന്നും ആത്മാവ് അവന്റെ കര്‍മ്മം നിറവേറ്റി അടുത്ത ദേഹിയില്‍ അഭയം പ്രാപിക്കുന്നൂ.അത് പ്രകൃതി നിയമം.

മാണിക്യാമ്മെ ചിന്തകള്‍ നല്ലത്..
പക്ഷെ ആ ചിന്തകള്‍ തന്നതും ഈ ജീവിതം തന്നെയല്ലെ..
ജീവിച്ചുകൊണ്ടിരിയ്ക്കുന്ന ഒരോനിമിഷങ്ങളും ഈ മനുഷ്യന്‍ മരിച്ചുകൊണ്ടിരിയ്ക്കുന്നു.!!

പ്രിയ said...

വളരെ ആശ്ചര്യകരമായ ഒരു വീക്ഷണം ആണല്ലോ മാണിക്യം :)

"എന്റെ ഓര്‍മ്മകള്‍, എന്റെ സ്വപനങ്ങള്‍
എന്തൊക്കെയാവൂം ജപ്തി ചെയ്യുക? "

ഇതു സംഭവിക്കുന്നതിന് മുന്നേ ആ മുതല് അങ്ങ് തിരിച്ചു കൊടുക്കാന് കഴിഞ്ഞെങ്കില് ...

ശ്രീ said...

നല്ല ആശയം... നല്ല വരികള്‍!
:)

കാപ്പിലാന്‍ said...

ഇന്നലെ വൈകിട്ടുവരെ യാതൊരു കുഴപ്പവുമില്ലാതെ ചാറ്റിയ ചേച്ചി
ഹന്ത ..എന്ത് കുന്താമാണിത് കഷ്ടം

ചാച്ചിയെ...മാണിക്യ ചാച്ചിയെ
ആക്ച്വലി എന്താ സംഭവിച്ചത് ?
ഞാനും പലിശയും കൂട്ടുപലിശ്യും എല്ലാം അടച്ചു തീരാറായി
സി .സി അടഞ്ഞു തീരാറായ ഒരു ചക്കട വണ്ടി.
കൊള്ളാം ..

കനല്‍ said...

മരണത്തിന് പലിശ ഈടാക്കാന്‍ വേണ്ടിയാണോ ജീവിതം?
ജന്മമെടുത്തത് മരണത്തിന് കടക്കാരനാവാന്‍ വേണ്ടിയാണൊ?
എങ്കില്‍ ആരും ചോദിക്കാതെ എന്തിനാ മരണം ഈ കടം തരുന്നത്?
എന്റെ മാണിക്യാമ്മേ ഇത് വായിച്ചപ്പോള്‍ എനിക്കും ഭ്രാന്തായിന്നാ തോന്നുന്നത്. അല്ല എന്തിനാ ഈ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോയിച്ച് ഞാന്‍ സമയം വേസ്റ്റാക്കുന്നത്?
ഞാനൊന്നും ചോയിച്ചിട്ടുമില്ല , ചിന്തിച്ചിട്ടുമില്ല , ഈ പോസ്റ്റൊട്ട് വായിച്ചിട്ടുമില്ല...
അല്ലേ?

എന്നാലും....

കനല്‍ said...

നന്ദേട്ടാ നാട്ടിലെ പലിശക്കാരന്‍ വാസു...
ഈ കമന്റ് വായിച്ചാല്‍ ദൈവത്തിന് ആവാമെങ്കില്‍ എനിക്കായാലെന്താന്ന് ചോദിക്കും...
ചുപ്പ് രഹോ

എം.എച്ച്.സഹീര്‍ said...

പ്രിയപ്പെട്ട സുഹൃത്തേ...മരണത്തിനും പരിമിതികള്‍ ഏറെയാണ്‌. അതിന്‌ ജീവനുള്ള വസ്തുക്കളെ മാത്രമേ ആക്രമിക്കാന്‍ കഴിയുള്ളല്ലോ.. മനസ്സാണ്‌ ഏെറ്റവും വലിയ കടം അത്‌ കൊടുത്താല്‍ മടക്കിക്കിട്ടല്ലേ

തോന്ന്യാസി said...

കടം തിരിച്ചടക്കാറാവുന്നു.
പലിശ അടച്ചു തുടങ്ങി

എനിക്കാദ്യം കണ്ടപ്പൊഴേ തോന്നി ഡൈ ചെയ്തമുടിയും,സെറ്റ് പല്ലുമാണെന്ന്.....

എന്നാലും, ഈ കവിത ഇത്തിരി കടുപ്പമായിപ്പോയി.....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വാ..ഹ് !!
നല്ല നിരീക്ഷണം,ആശംസകള്‍

ശരത്‌ എം ചന്ദ്രന്‍ said...

നല്ല ജീവിതത്തെ പറ്റിയുള്ള വ്യതസ്തമായ കാഴ്ചപ്പാട്‌...വരികള്‍ ചിന്ത്യം....പക്ഷെ...അവസാനത്തേ വരികള്‍...വേണ്ടായിരുന്നു....

Gopan | ഗോപന്‍ said...

വളരെ ഇഷ്ടമായീ
ആശയവും രചനയും.

ഹരിയണ്ണന്‍@Hariyannan said...

ഒരു നല്ല കവിത...
എങ്കിലും ഇതുവായിക്കാനൊരു വൈഷമ്യം..
മരണം ദുര്‍ബലം..

ഹരിശ്രീ said...

ശൈശവവും, ബാല്യവും, കൌമാരവും.
പിന്നെ നരയും ജരയും.
മുടക്കം വന്നപ്പോള്‍‌ ജപ്തി തുടങ്ങി
കേള്‍വിയായും, കാഴ്ചയായും.


മാണിക്യം,

വളരെ നല്ല വരികള്‍....

ആശംസകള്‍....

മുസാഫിര്‍ said...

ഇതൊരു കടം വീട്ടലല്ല മാ‍ണിക്യം വരാന്‍ പോകുന്ന ജന്മത്തിനുള്ള ഡെപോസിറ്റ് അല്ലെ ?

Unknown said...

നമ്മൂടെയൊക്കെ ജീവിതം തന്നെ ഒരു കടമല്ലെ മാണിക്യന്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വളരെ വളരെ നല്ല ആശയം..ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

“മരണം വാതില്‍‌ക്കലൊരു നാള്‍
മഞ്ചലുമായി വന്നു വിളിയ്ക്കുമ്പോള്‍” പോകേണ്ടവരാണു നാമെല്ലാം....ഈ ജീവിതം മരണം കടം തന്നതാണെന്ന് മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍ നമ്മളിലെ അസൂയയും, താന്‍ പോരിമയും, ഗര്‍വും എല്ലാം സ്വയം കെട്ടടങ്ങും...

ഒരിക്കല്‍ തിരിച്ചു കൊടുക്കേണ്ടതാണീ ജീവിതം എന്ന തിരിച്ചറിവാണുണ്ടാകേണ്ടത്.

Aloshi... :) said...

ചേച്ചീ ആശയം കൊള്ളാം അവതരണവും.... പുതുമയുണ്ട്.... ചേച്ചിയുടെ പല എഴുത്തുകളിലും മരണം വിരുന്നുകാരനാവുബോള്‍ ഇവിടെ പിടിച്ചുപറിക്കാരനാവുന്നോ എന്നൊരു സംശയം...

മരണത്തെ പറ്റി വിത്യസ്തമായൊരു കാഴ്ചപാടാ എന്റേത്.... ലോകത്താകെ രണ്ടേ രണ്ട് സത്യങളേയുള്ളൂ..മരണവും പിന്നെ ജനനവും...

മരണമെന്ന യഥാര്‍ഥ്യം നിഷേധിക്കാനാവില്ല...
ജീവിതം ഒരു കടമല്ല അതൊരു ദാനവും പിന്നെ വരവുമാണ്....

ദാനമായി തന്നവ തിരിച്ചേല്‍പ്പിക്കാ‍ാനുള്ളതാണീ ജീവിതം.... തിരിച്ചേല്‍പ്പിച്ചേ ഒക്കൂ...
അതില്‍ ദുഖത്തിനു സ്ഥാനമില്ല പാടില്ല...

വേതാളം.. said...

ആദ്യമായാണ്‌ ഇവിടെ , നല്ല ആശയം

മാണിക്യം said...

അനില്‍ശ്രീ ...ആദ്യത്തെ കമന്റ് ഇട്ടതിന്‍ പ്രതേകം നന്ദി.
മരണം ഒരു സത്യം .. അത് ഓര്‍ക്കതെ അല്ലെ പലപ്പൊഴും നാം നെട്ടോട്ടം ഓടുന്നത്?
ആലപ്പാടന്‍ ഓര്‍മ്മകള്‍ സ്വപ്നങ്ങള്‍ ഇല്ലെങ്കില്‍..അത് ജീവിതമാണോ..?
അതില്ലാതവുന്ന അവസ്ഥയെ അല്ലെ മരണം എന്ന് വിളിക്കുന്നത്?
പ്രിയ ഉണ്ണികൃഷ്ണന്‍ ...പേടിപ്പിക്കുന്ന ഓര്‍മ്മകളൊന്നും വേണ്ടെന്നേ...പേടി ഇല്ലാ. ഒട്ടും ഇല്ല.എന്തിനാ പേടിക്കുന്നെ?
നന്ദു ..... പാല്‍പ്പല്ലില്‍ തുടങ്ങണോ?.വേണം , റിട്ടേണ്‍ റ്റിക്കറ്റ് കയ്യില്‍ വച്ചു കൊണ്ടാ യാത്ര തുടങ്ങുന്നത് ...
റെയറ് റോസ് ... സംതൃപ്തിയോടെ മുഴുവന്‍ കടങ്ങളും വീട്ടി പോകാന്‍ അനുഗ്രഹിക്കൂ
മിന്നാമിനുങ്ങുകള്‍ ...“ജീവിച്ചുകൊണ്ടിരിയ്ക്കുന്ന ഒരോനിമിഷങ്ങളും ഈ മനുഷ്യന്‍ മരിച്ചുകൊണ്ടിരിയ്ക്കുന്നു.!! .. അതെ അതാണ്‍ ശരി നന്ദി സജി!
പ്രിയ .ഇതു സംഭവിക്കുന്നതിന് മുന്നേ ആ മുതല് അങ്ങ് തിരിച്ചു കൊടുക്കാന് കഴിഞ്ഞെങ്കില് ...
കഴിഞ്ഞു എങ്കില്‍ “ഈ ജന്മം പുണ്യ ജന്മം”
ശ്രീ ... നല്ല വാക്കിന്‍ നന്ദി! :)
കാപ്പിലാന്‍ ... ഇന്നലെ വൈകിട്ടുവരെ യാതൊരു കുഴപ്പവുമില്ലാതെ, അതെ ഇത്ര നേരം ഒക്കെ മതീന്നേ !!
“തന്ന കരിയില ഞാന്‍ സന്തോഷത്തൊടെ സ്വീകരിക്കുന്നു, സൂക്ഷിക്കുന്നു ”
കനല്‍ ... ചൊദ്യങ്ങള്‍ ചോദിച്ചു ഉത്തരം മുട്ടിക്കല്ലേ!
എം.എച്ച്.സഹീര്‍ ... മരണത്തിന്‌ ജീവനുള്ള വസ്തുക്കളെ മാത്രമേ ആക്രമിക്കാന്‍ കഴിയുള്ളല്ലോ , സത്യം !
തോന്ന്യാസി ..
എനിക്കാദ്യം കണ്ടപ്പൊഴേ തോന്നി ...
” ആദ്യത്തെ നോട്ടത്തില്‍....
അടുത്ത നോട്ടത്തില്‍......
പിന്നത്തെ നോട്ടത്തില്‍.......തോന്ന്യാസി!! ..
വഴിപോക്കന്‍ .ആശംസകള്‍ക്ക് നന്ദി!!
ശരത്‌ എം ചന്ദ്രന്‍ ......അവസാനത്തേ വരികള്‍...അത് റ്റാര്‍ജറ്റ് ...
ഗോപന്‍. .. അഭിപ്രായത്തിന്‍ നന്ദി :)
ഹരിയണ്ണന്‍ .. മരണം ദുര്‍ബലം....! ആണല്ലേ?
“മണം‌ പോയുണങ്ങിയൊട്ടിയ
മെയ്യില്‍ നെയ്യുറുമ്പിഴയുംവരെ....
“നിശാഗന്ധി” യിലെ വരികള്‍ എന്നും ഓര്‍മ്മിക്കും!!
ഹരിശ്രീ ...ആശംസകള്‍ക്ക് വളരെ നന്ദി....
മുസാഫിര്‍ ...ഇനിയും ഒരു ജന്മം !! സോളിഡ് ബാലന്‍സോടെ അല്ലെ?
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ ... ജീവിതം തന്നെ ഒരു കടമല്ലെ? അതെ കടം തീരാകടം!
സുനില്‍ കൃഷ്ണന്‍ .
“ഈ ജീവിതം മരണം കടം തന്നതാണെന്ന് മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍
നമ്മളിലെ അസൂയയും, താന്‍ പോരിമയും, ഗര്‍വും എല്ലാം സ്വയം കെട്ടടങ്ങും...
ഒരിക്കല്‍ തിരിച്ചു കൊടുക്കേണ്ടതാണീ ജീവിതം എന്ന തിരിച്ചറിവാണുണ്ടാകേണ്ടത്.“

സുനില്‍ നന്ദി എന്റെ മനസ്സിലെ വരികള്‍ വായിച്ചെടുത്തതിന്‍....
ചെമ്മാച്ചന്‍ ...
ലോകത്താകെ രണ്ടേ രണ്ട് സത്യങ്ങളേയുള്ളൂ..മരണവും പിന്നെ ജനനവും...
അഭിപ്രായത്തൊട് പൂര്‍ണമായും യോജിക്കുന്നു. വന്നതിനും ഈ കുറിപ്പിനും നന്ദി..
വേതാളം .. നന്ദി!:)

"ഒരു വലിയ കടം." എണ്ണി നോക്കി ഇതുവഴി കടന്നു പോയ എല്ലാവര്‍ക്കും എന്റെ പ്രണാമം!

ജീവന്‍ ,മരണമായ് തിരിച്ചേല്‍പ്പിച്ചേ ഒക്കൂ...
അതില്‍ ദുഖത്തിനു സ്ഥാനമില്ല പാടില്ല...

തുരുതിക്കാടന്‍ said...

ദൈവമേ... എന്റെ കടം അടച്ച് തീര്‍ക്കാറായോ...?
എന്തിനാ മാണിക്യം മനസ്സില്‍ വെറുതെ സംഭ്രമം ജനിപ്പിച്ചത്...?

നല്ല ആശയം...

എഴുത്തിന് അല്പം കൂടെ ഒതുക്കം ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനേ...

തുടരൂ...

Unknown said...

കറുപ്പിലെ മഞ്ഞ അക്ഷരങ്ങല്…………………………….കാലം മരണത്തിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു വടമായ് മുന്നില്……………………….മൂകമായ് പകച്ചു നില്‍ക്കുന്നു പാവം മനുഷിയര്………………..

കവിത നല്‍കുന്ന സന്ദേശം………………ആശയത്തില് നിറ്ഞ്ഞു നില്‍ക്കുന്ന ആശങ്കകല്…………….എല്ലാം നന്നായിട്ടുണ്ടെ………………എന്നാല് ചില വാക്കുകല് കവിതയുടെ താളം വിട്ട് ഗന്ദിഅത്തിലീക്കു നീങ്ങുന്നു………………. “സംസാര ശേഷി……………..” തുടങ്ങിയ പദങ്ങല്…………………
…………………………………..ബേബി ഉദിനി…………

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല ചിന്ത.കണ്ണുകള്‍ നിറഞ്ഞു,എന്താ എന്നറീയീല്ല.

ആഗസ്റ്റില്‍ വരും അങ്ങോട്ട്....സംസാരിക്കാം....

പൈങ്ങോടന്‍ said...

കവിത നന്നായിട്ടുണ്ട് ചേച്ചീ..ആശയവും നന്ന്.

എം. ബി. മലയാളി said...

കാല്‍പ്പനീക ലോകത്തേയ്ക്കൊരു പരിചാരകന്‍,
എന്ന ആശയം പിറക്കുമ്പോള്‍
ആദ്യം കല്‍പ്പനാ ദരിദ്രനായ
എന്നെക്കുറിച്ചോര്‍ക്കുക...

മുഹമ്മദ് ശിഹാബ് said...

നല്ല ആശയം...

Good lines

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the DVD e CD, I hope you enjoy. The address is http://dvd-e-cd.blogspot.com. A hug.

കാപ്പിലാന്‍ said...

കരിയില സ്വീകരിച്ചതില്‍ സന്തോഷം
തന്ന സംഭാവനകള്‍ സന്തോഷം സ്വീകരിച്ച് മാണിക്ക്യം ചേച്ചിയിതാ പോകുന്നു .
പോകട്ടെ ..അങ്ങോട്ട്‌ പോകട്ടെ ..
അതെ പുതിയ കഥകള്‍ ഒന്നും ഇല്ലേ ..പോരട്ടെ ..ഇനി ഒരു കഥ ..കഥകള്‍ എല്ലാം വായിച്ചു.എല്ലാം ഒന്നിനോടൊന്നു മികവു പുലര്‍ത്തുന്നു.

Anonymous said...

ജോച്ചിയേ..

ആശയം ഇഷ്ടമായി..
കവിതയെന്നതിലുപരി ഒരു കുറിപ്പായിട്ടാണ് തോന്നിയത്.

അടുത്ത പൊസ്റ്റിനെന്താ ഒരു താമസം ? :)

- സസ്നേഹം , സന്ധ്യ :)

എസ്.കെ (ശ്രീ) said...

പലര്‍ക്കും വേദനകളെന്നോ മരണമെന്നോ..ഒക്കെ പറയുമ്പോള്‍ ഉള്‍ക്കൊള്ളാനാവുന്നില്ല....അതെന്താ????

ഒഴിവാക്കാനാവാത്ത ഒന്നാണത്...ജീവിതത്തില്‍ എപ്പോഒഴെങ്കിലും സ്വീകരിച്ചേ മതിയാവൂ..
ആ സത്യത്തെ...പിന്നെന്തിനു ഭയക്കണം...

തുറന്നുചിന്തിച്ച ആ മനസ്സിനെ നൂറുശതമാനം..അംഗീകരിയ്ക്കുന്നു.....

പിന്നെ കടംവീട്ടലുകള്‍...ജപ്തി....അതും സ്വാഭാവികം....

എന്റെ ഓര്‍മ്മകള്‍, എന്റെ സ്വപനങ്ങള്‍
എന്തൊക്കെയാവൂം ജപ്തി ചെയ്യുക?

ഇതിലല്പം വിയോജിപ്പുണ്ട്....ആ ഓര്‍മ്മകളിലും...സ്വപ്നങ്ങളിലുമല്ലേ ....നമ്മള്‍????....കടം കിട്ടിയ ജീവിതത്തിന് ഓര്‍മ്മകളും,...സ്വപ്നങ്ങളും...നഷ്ടപ്പെടല്ലേ എന്നാണു പ്രാര്‍ത്ഥന...!!....

Mr. X said...

കാലമാടന്‍ എന്ന പേരില്‍ ഞാന്‍ രണ്ടു തവണ പരസ്യമിട്ടതില്‍ രണ്ടാമത്തേത് അബദ്ധം പറ്റിയതാ. ഇത് എന്‍റെ പുതിയ id. വല്ലപ്പോഴും വരണേ...

ഏ.ആര്‍. നജീം said...

ഒരര്‍ത്ഥത്തില്‍ കടങ്ങളും കടപ്പാടുകളും ജീവിതത്തില്‍ സൗഹൃദങ്ങളും ബന്ധങ്ങളും ഊട്ടിയുറപ്പിക്കുവാനും കാരണമാകുന്നു അല്ലെ...?

നല്ല വിചാരം നന്നായി പകര്‍ത്തിയിരിക്കുന്നു.. അഭിനന്ദനങ്ങള്‍.