മാളൂട്ടിയുടെ നൊമ്പരങ്ങള്‍....
(ഓര്‍മ്മയില്‍ നിന്നു പഴംകഥകള്‍ പറ്ഞ്ഞപ്പോള്‍ അവന്‍ എന്നൊട് ചോദിച്ചു “ഇതൊക്കെ എഴുതിക്കുടെ?”
ഞാന്‍ :- അയ്യയ്യോ ഒഴുക്കിന് എഴുതാന്‍ എനിക്കറിയില്ലാ,
“പിന്നെ ഇപ്പൊ പറയുന്നാതൊ?”എന്നായി അവന്‍.
ഞാന്‍:- “ഹൊ അതു നിന്നോടല്ലെ?”
“അതു തന്നാ പറഞ്ഞേ എന്നോട് പറയുവാ എന്നു വിചാരിച്ച് എഴുതിക്കേ.”
ഇങ്ങനെ എന്നെ എഴുതാന്‍ പഠിപ്പിച്ച എന്റെ പ്രീയപ്പെട്ട ചങ്ങാതി എന്റെ ഈ കഥ ഞാന്‍ നിനക്ക് സമര്‍പ്പിക്കുന്നു. നീ എന്നെ ഒര്‍ക്കുന്നുണ്ടോ? ..എതായാലും എനിക്ക് ഞാന്‍ ഓരോ വാക്ക് എഴുതുമ്പൊഴും നിന്നെ മാത്രമെ ഓര്‍ക്കാന്‍ കഴിയുന്നുള്ളു......എന്റെ പ്രീയാ ചങ്ങാതിക്ക് “മാളൂട്ടിയുടെ നൊമ്പരങ്ങള്‍”.......)
തങ്കച്ചിയെ കണ്ടാല്‍ ചെറിയ കുട്ടിയാണ് .പക്ഷേ അവളുടെ താഴേയുള്ളവര്‍ സ്കൂളില്‍ പോകുന്നുണ്ട്.തങ്കച്ചി വീട്ടിലിരിപ്പാണ്, അവള്‍ ആരോടും മിണ്ടുന്നതു ഞാന്‍ കണ്ടിട്ടില്ലാ, ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും തങ്കച്ചി മുറ്റത്ത് ഇരുന്നു കളിക്കുന്നുണ്ടാവും, ഒറ്റക്ക്. കളിക്കുന്നതിനിടക്ക് തങ്കച്ചി മണ്ണുവാരി തിന്നും അതുകണ്ടാല്‍ ശാന്തേച്ചി വന്ന് അടികൊടുക്കും, അപ്പൊള്‍ തങ്കച്ചി ദയനീയമായി കരയുന്നതു കേള്‍ക്കാം
ഒരു ദിവസം, അന്ന് സ്കൂള്‍ ഇല്ലാ, ഞാന്‍ വീടിന്റെ പിറകുവശത്തുള്ള തോട്ടരുകില്‍ കൂടി നടക്കുമ്പൊള്‍ തങ്കച്ചി അതാ തോട്ടരുകില്‍ ഇരിക്കുന്നു മണ്ണ് വാരി തിന്നുന്നുമുണ്ട് അവളുടെ അടുത്ത് ആരുമില്ലാ. മഴക്കാലമായതിനാല്‍ തോട്ടില്‍ സാമാന്യം വള്ളമുണ്ട്. ഞാന്‍ വേഗം ഇറങ്ങി തങ്കച്ചിയെ എടുത്തു,ഞങ്ങളുടെ പറമ്പില്‍ കൂടി നടന്നു അവളുടെ വീട്ടിലേക്ക് ,തങ്കച്ചിയുടെ വീടടുത്തു ഞാന്‍ നോക്കുമ്പോള്‍ ആ വഴിയുടെ വളവില്‍ അമ്മ റിക്ഷായില്‍ വരുന്നു,എന്നെ കണ്ടൊ ? അറിയില്ലാ ഞാന്‍ തങ്കച്ചിയെ ശാന്തേച്ചിയെ ഏള്‍പ്പിച്ച് ഒറ്റ ഓട്ടം.അമ്മ വീടെത്തും മുന്നേ ഞാന്‍ അകത്തു കടന്നു. അമ്മ വെള്ളം പോലും കുടിക്കും മുന്‍പേ എന്നെ വിളിച്ചു കൈയില്‍ മുറ്റത്തു നിന്നു ഒടിച്ച ഗ്രീന്‍സിന്റെ വടിയുണ്ട്. അടി തുടങ്ങി. തോളത്തും മുതുകത്തും അടി എത്രയോ നേരം തുടര്‍ന്നു ഞാന്‍ നിന്നു കൊള്ളുകയാണു, ഞാന്‍ തങ്കച്ചിയെ എടുത്തതിനാണു അടി, നല്ല വേദനേടുക്കുന്നുണ്ട് ഞാന്‍ കരയുന്നില്ല മിഴിച്ചു നൊക്കി നില്‍ക്കുകയാണ്.
“തുറിച്ചൂ നോക്കുന്നോഅസത്തെ?” അതായി അടുത്ത കുറ്റം അടി തുടര്‍ന്നു, എന്നെ അടിച്ചാല്‍ കരയുന്നത് എന്റെ അനിയത്തിയാന്ണ്. കൂടെ കോറസ്സ് ആയി അതിനു താഴെയുള്ളാവരും, ഒടുവില്‍ വടി വലിച്ചെറിഞ്ഞ് അന്ന് അമ്മ പറ്ഞ്ഞോണ്ട് പോയതു ഇന്നെന്ന പൊലെ ചെവീല്‍ മുഴങ്ങുന്നു,
“ഹും! അവള് പോയിരിക്കുന്നു മന്ദപുത്തിയെ പൊക്കി എടുക്കാന്‍” ........
അന്നും ഇന്നും ഞാന്‍ ചെയ്ത തെറ്റ് എനിക്കു മനസ്സിലാവുന്നില്ലാ, എന്നു മാത്രമല്ല, കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഞാന്‍ ചെയ്ത ശരി തിരിച്ചറിയുകയും ചെയ്ത ആ ഒരു മുഹൂര്‍ത്തത്തില്‍ ഞാന്‍ ബുദ്ധിമാന്മാരെ അതിബുദ്ധിമന്മാരക്കുന്ന എന്റെ പണി ഉപെക്ഷിച്ച് സ്പെഷ്യല്‍ എഡ്യുകേഷനിലേക്ക് തിരിഞ്ഞു,
കഴിഞ്ഞ10 വര്‍ഷമായി, മനസ്സില്‍ കളങ്കമില്ല്ലത്ത, ഒരു പറ്റം കുട്ടികളൊടൊപ്പം. സ്വയം ഒരു നേരം ഭക്ഷണം കഴിക്കാന്‍ പഠിച്ചാല്‍, തനിയെ വസ്ത്രം ധരിക്കാന്‍ സാധിച്ചാല്‍,സ്വയം ചെരിപ്പ് ഒന്നിടാന്‍ ഒത്താല്‍ അതെല്ലാം നേട്ടങ്ങളാണ്. പരാതി ഇല്ല, പരിഭവമില്ല, കുശുമ്പില്ല്ലാ,പാരവെയ്പ്പില്ലാ, ഞാന്‍ അങ്ങനെ ഈ മാലാഖാമാര്‍ക്ക് ഒപ്പമാണ്.
ഇതെഴുതുമ്പൊള്‍ തങ്കച്ചി എവിടെയാണന്നറിയില്ലാ... ..
എന്നാലും ഓരോ അടിയുടെ ഗുണമേ!!...............................
Subscribe to:
Post Comments (Atom)
24 comments:
മാണിക്യം...!!! അതേ നിങ്ങള്‍ ശരിക്കും മാണിക്യം തന്നെ. നിങ്ങളേപ്പോലെ എല്ലാവരുമായാല്‍ ലോകം തിളങ്ങും... പ്രകാശിക്കും... മാണിക്യം പോലെ...!!!
എന്ത് പറയണം എന്നോന്നും അറിയില്ല.. പക്ഷേ.. അവഗണീക്കപ്പെടുന്ന ഒരുപാട് തങ്കച്ചിമാര്‍ക്കുവേണ്ടി എന്റെ ഒരു തുള്ളിക്കണ്ണീര്‍ ഇവിടെ നല്‍കുന്നു..
ഭാഗ്യമുള്ള ജന്മമാണ് നിങ്ങളുടേത്.അവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്നുണ്ടല്ലോ.എന്നെ പോലുള്ളവര്‍ ഇതുപോലെ കമന്റുക മാത്രം ചെയ്യും.
എല്ലാം നല്ലതിനാണന്നല്ലെ...
നന്ദി ജൊസ് മോന്‍,ജൊബിന്‍, ഷമി, കണ്ണൂരാന്‍ ..അഭിപ്രായങ്ങള്‍ നിരുപണങ്ങള്‍ ഇവയാണ്‍ രചനയെ മെച്ചപ്പടുത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ . ആ നിലയില്‍ താങ്കളുടെ അഭിപ്രായങ്ങള്‍ എനിക്ക് വളരെ വിലപ്പെട്ടതാണ്‍. ഹൃദയങ്കമായ നന്ദി..
ആശംസകള്‍ സുഹൃത്തേ.... ഒപ്പം നിങ്ങളുടെ... അല്ല നമ്മുടെ മാലാഖമാര്‍ക്കായ് പ്രാര്‍ത്ഥനയും...
സ്‌നേഹം ..,
അനിര്‍വചനീയമായ ഒരു വികാരം..!
അതു നല്‍കുവാനും ലഭിക്കുവാനും കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍..!
നന്നായി സഹോദരാ..
കണ്ണുനീരിറ്റിച്ചു പോകുന്നില്ല..
അഭിമാനത്തോടെ അഭിവാദ്യങ്ങള്‍!! :)
നമുക്ക് ചെയ്യാനാവാത്തത് മറ്റൊരാള്‍ ചെയ്യുന്നത് കാണുമ്പോള്‍ തോന്നുന്ന ഒരു വികാരമില്ലെ.. അല്പം അസൂയ കലര്‍ന്ന ബഹുമാനം.. എനിക്കതാ താങ്കളോട് തോന്നുന്നത് ... എല്ലാവരും അവഗണിക്കുന്നവര്‍ക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യാന്‍ സധിക്കുന്നല്ലൊ..!!!
ആശംസകള്‍!
മാണിക്യത്തിന്റെ നല്ല മനസ്സ് എല്ലാര്‍ക്കുമുണ്ടായിരുന്നെങ്കില്‍..
അഭിപ്രയങ്ങള് ഒക്കെ ഒരു ചെറുപുഞ്ചിരിയില് ഒതുക്കുന്ന മാന്യ സുഹൃത്തെ നന്ദി .. . സഹയാത്രികന് , വേണം പ്രാര്‍ത്ഥനകള്‍ അവര്‍ക്കും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവറ്ക്കും... നജിം,ശ്രീ നന്ദി.
ജ്യോതി അതാണ് ആവശ്യം അനുകമ്പ അല്ലാ അഭിവാദ്യങ്ങള്‍.അവരെ സ്വയം പര്യാപ്തരാക്കുക, ഇട്ടിമാളു തന്റെ എഴുത്തുകള്‍ വായിച്ച്പ്പൊഴൊക്കെ എനിക്കും ഇതെ വികാരമായിരുന്നു ..എന്റെ ഏടുകളിലെ മാനം കാണിക്കാതെ ഞാന്‍ സൂക്ഷിച്ച എന്റെ മയില്‍പീലിത്തുണ്ടുകള്‍ പുറത്തിറക്കാന്‍ എനിക്ക് പ്രചോദനം തന്നാ, എന്റെ എല്ലാ രചനയും വായിച് അഭിപ്രായം പറയുന്ന എന്റെ ചങ്ങാതി, നന്ദി എന്ന വാക്ക് നിരര്‍ത്ഥം ആവും,നിന്നോട് പറഞ്ഞാല്‍....
ബ്ലൊഗ് സ്പൊട്ടിലൂടെ ഒരു യാത്ര..... സുഖകരമായ ഒരു മഴ നനയും പോലെ....മലയാള മണ്ണിന്റെ ഗന്ധമുല്ല വക്കുകള്‍..... പറരഞ്ഞറിയിക്കാന്‍ വയ്യത്ത മനസ്സിന്റെ കോരിത്തരിപ്പ്..... താമര ഇതളില്‍ വീണ വെള്ളതുള്ളികള്‍ പൊലെ.... അത് എത്ര മനോഹരം ആണു.. മാണിക്യം
കുറച്ചുനാള്‍ മുന്‍പ് മാണിക്യം എന്റെബ്ലോഗിലിട്ടകമന്റിനു മറുപടിയായി ഞാനെഴുതിയ വാക്കുകള്‍ അതേപടി ഇവിടെയും ആവര്‍ത്തിക്കുന്നു.:
“സ്വയംകൃതമല്ലാത്ത തെറ്റുകള്‍കൊണ്ട് പൂര്‍ണ്ണമനുഷ്യന്‍(മനുഷ്യത്തത്തിന്റെ കാര്യത്തിലല്ല)ആകാനാകാതെ പോകുന്നവരോടൊത്ത് ജീവിതത്തിലെ ഒട്ടേറെ നിമിഷങ്ങള്‍ പങ്കുവക്കുകയും അവരെ നല്ലവഴി നടത്തുകയും ചെയ്യുന്ന മാണിക്യത്തിന്റെ മാനവസേവയെ ഞാനും അഭിനന്ദിക്കുന്നു.
അതൊരു ദിവസത്തിന്റെയല്ല...ജീവിതത്തിന്റെ പുണ്യമാണ്.“
പാവം......
അന്നു കിട്ടിയ അടി ഇപ്പോഴും എന്റെ മനസ്സില്‍ തങ്ങി നില്ക്കുന്നു.......
എല്ലാവരുടെയും ജീവിതം ദുഖവും സമാധാനവും ഒക്കെ ഉള്ളതാണ്......
കഴിന്ഞ്ഞതും വരാനിരിക്കുന്നതും നല്ലതിനാണെന്ന് കരുതുക....
പഴങ്കതളും തോറ്റം പാട്ടും തെയ്യം പാട്ടും,തങ്കച്ചി ദയനീയമായി കരയുന്നതു കണ്ടാല്‍ സങ്കടം വരും എന്ന് മനസ്സിലായി.ഹ്മം....
അപ്പോള്‍ അടികൊണ്ടാല്‍ കരയില്ലാല്ലെ..
അപ്പോള്‍ പിന്നെ കണ്ണില്‍ കൂടെ പൊന്നീച്ച പറന്നുകാണും.
അതൊ മിഴിനീരുപൊഴിയുമ്പൊഴും കരയില്ലെ.?
[എന്നെ അടിച്ചാല്‍ കരയുന്നത് എന്റെ അനിയത്തിയാന്ണ്.
കൂടെ കോറസ്സ് ആയി അതിനു താഴെയുള്ളാവരും]
ഇത് ഇവര്‍ക്ക് ഐസ്ക്രീം മേടിച്ച് കൊടുക്കാമെന്ന് പറഞ്ഞത് കൊണ്ടല്ലെ അവരും കരഞ്ഞത്.?
പിന്നെ ഈ പറഞ്ഞ കോറസ്സ് ഏട്ടനെ മനസ്സിലായില്ലാട്ടൊ ഹഹഹഹഹ..
പിന്നെ തങ്കച്ചി എവിടാന്ന് ഇതുവരെ അറിയില്ലെ..?
എന്താ മാണീക്യമെ ഇങ്ങനെ പറയുന്നെ.?
തങ്കച്ചി മാണിക്യത്തിന്‍റെ മനസ്സിന്‍റെ ഒരുകോണിലില്ലെ അതുകൊണ്ടല്ലെ ദശാബ്ദങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇന്നും നിറം മങ്ങാത്ത ഓര്‍മകള്‍ തൂലികയില്‍ പടരുന്നെ.?
ആത്മാവിലെ നൊമ്പരങ്ങളും പൊടികളഞ്ഞ ഡയറിക്കുറിപ്പുകളും ഇനിയും പ്രതീക്ഷിക്കുന്നു.സസ്നേഹം ഒരു പാവം.!!
നന്മകള്‍ നേരുന്നു..
സഞ്ചു, ഹരിലാല്‍ ,, സജി, കേരള ,വീണാ അഭിപ്രായം എഴുതുകയും പ്രൊത്സാഹിപ്പിക്കുകയും ചെയ്യുന്നാ നിങ്ങള്‍ ഒരൊരുത്തര്‍ക്കും എന്റെ ഹൃദയങ്കമമായ നന്ദി രേഖപ്പെടുത്തുന്നു,
:)
സത്യത്തില്‍ എനിക്കു ഒന്നും പറയാന്‍ കഴിയുന്നില്ല .... അതു എന്തു കൊണ്ടാണു എന്നറിയില്ലാ... ഇതു എഴുതിയ അളോടു തന്നെ ഇതെ പറ്റി പറയുന്നതു കൊണ്ടോ? മറ്റോ!!! പക്ഷേ ഞാന്‍ ഒന്നു പറയാം ....ഇതു വായിച്ചനിമിഷം മുതല്‍ ഇതിലെ കഥാപാത്രങ്ങള്‍ എന്നെ പിന്തുടരുന്നപൊലെ....എന്താ പറയുക!!! ഒരു നല്ല ക്ലാസിക്ക് സിനിമ കണ്ടാല്‍ അതിലെ കഥാപാത്രങ്ങള്‍ കുറെ കാലം നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കില്ലേ...അതു പൊലെ
പപ്പേട്ടന്റെ ഒരു പഴയ സിനിമയുണ്ട്. നൊമ്പരത്തിപ്പൂവ്. മാധവിയും, ബേബി സോണിയയുമാണ് പ്രധാന താരങ്ങള്‍. മമ്മൂട്ടിയുമുണ്ടതില്‍. വെറും പച്ചമനുഷ്യനായ ഒരു ഡോക്ടറുടെ വേഷത്തില്‍. താരജാഡകളൊന്നുമില്ലാത്ത ഒരു വേഷം. പെട്ടെന്ന് ആ സിനിമയാണ്, അതിലെ മമ്മൂട്ടിയുടെ കഥാപാത്രമാണ് ഓര്‍മ്മ വന്നത്. ചേച്ചി കണ്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും കാണണം.
പപ്പേട്ടനെ ഓര്‍മ്മിപ്പിച്ചതിന് നന്ദി, ഈ പോസ്റ്റിനും നന്ദി.
എന്റെ മനസ്സിലേയും ഒരു വലിയ ആഗ്രഹമാണ് അങ്ങിനെയുള്ള സ്ഥപനങ്ങളിൽ ജോലിക്കു പോകാൻ..
മാണിക്ക്യം ഒരു മാണിക്ക്യം തന്നെ!:)
‘അഭിനന്ദനങ്ങൾ’
Every birth has a purpose!! and God gives you many chances to realize it... a very few like you move towards it the earliest...
God Bless You!
ഞാൻ ഈ 'മാണിക്യത്തെ ' കാണാൻ വൈകിയെന്നേയുള്ളൂ, എത്രയോ നേരത്തെ തിരിച്ചറിഞ്ഞിരുന്നുവെന്നതിൽ സന്തോഷവും അഭിമാനവും....
Post a Comment