Saturday, August 25, 2007

എന്റെ പ്രണയം ദിവ്യമാം പ്രണയം

സന്തോഷമാണ് എനിക്കിപ്പോള്...

ഞാന് എന്നെ തേടുക ആയിരുന്നു..എത്രയോ നാള്..
എനിക്കു എന്നേ നഷ്ടപ്പെട്ടു
നഷ്ടം പോലും അറിയാതെ ഞാന് ഇതാ
ഇപ്പോള് തിരിച്ച് കിട്ടുകയാണെനിക്കെന്നെ
സന്തോഷമാണ് എനിക്കിപ്പൊള്
പാട്ടിനെ സ്നേഹിക്കുന്ന ഞാന്
പൂവിനെ സ്നേഹിക്കുന്ന ഞാന്
പുല്ക്കൊടി തുമ്പില് തങ്ങി നില്ക്കും
മഞ്ഞുതുള്ളിയോടു കിന്നാരം പറയുന്ന ഞാന്
മൂളിപ്പാട്ടു പാടുന്ന ഞാന്
ഒറ്റയ്ക്കു പുഞ്ചിരിക്കുന്ന ഞാന്
അസ്തമിക്കുന്ന പൊന് സുര്യനെ നോക്കി
ചുറ്റും ഇരുട്ടു പരക്കും വരെ സ്വപ്നം കാണുന്ന ഞാന്
എവിടെ ആയിരുന്നു ഈ ഞാന്...?
കുടത്തില് നിന്നു പുറത്തു വന്ന ഭൂതം പോലെ
പ്രത്യക്ഷപ്പെട്ടപ്പൊള് ഈ കാലമെല്ലാം
വ്യക്തിത്വമില്ലാതെ മുഖം മൂടി ഇട്ട ഞാന്
എന്റെ ജഡം മാത്രം ആയിരുന്നു എന്നറിയുന്നു
എന്റെ ഈ അറിവു പ്രണയമാകുന്നു
കാലത്തിനും തീരത്തിനും അതീതമായ പ്രണയം
ഒരിക്കലും കാണില്ല ഒരിക്കലും എന്റേതാവില്ല
ഒരിക്കലും നോവിക്കില്ല
എന്നാല് എപ്പോഴും ഒരു മനസ്സു പങ്കു വച്ചു
ചിരിച്ചും ചിന്തിച്ചും ഈ പ്രപഞ്ച്ത്തെ ആസ്വദിച്ചും...
അതാണ് എന്റെ പ്രണയം ദിവ്യമാം പ്രണയം
എന്നിലെ എന്നെ തൊട്ടുണര്ത്തിയ പ്രണയം
എന്റെ മലയാളം
സന്തോഷമാണ് എനിക്കിപ്പോള്...

5 comments:

ഹരിയണ്ണന്‍@Hariyannan said...

മാണിക്യമേ...
എന്തായാലും ഞാനറിയാതെ തുടങ്ങിയ ഈ സംരംഭത്തിന് ഞാന്‍ തന്നെ വന്ന് ആദ്യ തേങ്ങ ഉടക്കട്ടെ..
നന്നായിവരും...

മാണിക്യം said...

അണ്ണോ അനുഗ്രഹാശിസ്സുകള്ക്ക് നന്ദി...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രണയം...ദിവ്യമായ വികാരം,
മനസ്സുകള്‍ ഒരു സ്വപ്നലോകത്തിലേയ്ക്ക് തിരിതെളിയിക്കുന്ന സന്ദര്‍ഭം.

എന്‍ മനസ്സേ നീയെവിടെ..?
എനിക്ക് ഹൃദയമില്ലല്ലൊ അതെന്നെ നഷ്ടപ്പെട്ടൂ..
ഈ വരികളികളിലൂടെ അവള്‍ പറഞ്ഞ വാക്കുകളീലെ ഗഡ്ഗദം ഞാന്‍ തിരിച്ചറിയുകയായിരുന്നു.
മിഴിയിണകളില്‍ ഉരുണ്ടുകൂടിയ ജലകണങ്ങള്‍ കൈലേസില്‍ ഒപ്പിയെടുത്ത് ഒരു ദീര്‍ഘനിശ്വാസതില്‍ ഒതുക്കാനെ എനിക്കായുള്ളൂ..
മനസ്സൊന്നു കലങ്ങിയൊ.?

മന്‍സുര്‍ said...

മാണിക്യമേ...

എങ്ങോ കൊഴിഞുപോയൊരാ സ്നേഹാനുഭൂതികളുടെ
ഒരു മടക്കയാത്ര....ഇവിടെ വീണ്ടും ഉണരുന്നുവോ...
പാതിയടഞ കണ്ണുകള്‍
കൊതിച്ചുവോ...മറ്റൊരു സ്നേഹതണലായി..

എഴുതുന്ന വരികളിലെ ലാളിത്യം..
വര്‍ണ്ണനന.......ജീവിത വീഥികളിലൂടെയുള്ള
യാത്രകളിലെ മര്‍മ്മരങ്ങള്‍..

അങ്ങിനെ എല്ലാമെല്ലാം....അറിയുന്നീ അക്ഷരങ്ങളിലൂടെ

ഈ മനോഹര കവിതക്ക്‌...അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

സന്തോഷമാണ് എനിക്കിപ്പോള്...
ഈ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു തുടര്‍ന്നും എഴുതുക....