ഒരു മഴക്കാലരാത്രിയിൽ എന്റെ ജനലിൽ
നിന്നെ കിനാവ് കണ്ട് ഞാൻ കിടന്നു.
എന്റെ കമ്പിളിക്ക് പോലും നിന്നെയറിയാം..
എന്നെകുത്തുന്ന കരിമ്പടക്കുഞ്ഞുങ്ങൾക്ക്
നിന്റെ പ്രണയലേഖനങ്ങൾ ഗീത പോലെ;
ഇറയത്ത് മഴ വീഴുന്ന പതിഞ്ഞ സ്വരം.
നിന്നെ ഞാൻ ആദ്യം കണ്ടത്
മഴനനഞ്ഞ ജനലഴികളിലൂടെയായിരുന്നു
നിന്റെ ചുറ്റും മഴ മൂടിയ രാത്രിയുടെ പാറാവ്
നിനക്ക് രാത്രിയുടെ ഗന്ധം
നനഞ്ഞ ചന്ദ്രിക അന്നു പറഞ്ഞത്
നീ വന്നത് കണ്ടില്ലെന്നാണ്
ഓര്‍മ്മയുടെ നിലാവെട്ടത്തിലൂടേയല്ലേ നീ നടന്ന് വന്നത്?
നിന്റെശ്വാസത്തിൽ
നീ ഏതോ ആഗ്രഹം ഒളിപ്പിച്ചു വച്ചിരുന്നു
ജനലഴികൾക്കുമപ്പുറം
നിന്റെ ആഗ്രഹം എന്നെ നോക്കിയിരുന്നു
ആർത്തിയോടേ..അതു ആവേശമല്ലെന്ന് എന്നോട് നീ പറഞ്ഞു.
ചുറ്റിപ്പടരുന്ന മുല്ലവള്ളി പോലെ നിന്റെ ശ്വാസഗതി
പിന്നീട് ആ അഗ്രഹത്തെ മാത്രം അവിടെ കാവൽ നിർത്തി
നീ ഇരുട്ടിൽ ഓടി ഒളിച്ചു.
വഴുവഴുപ്പിലും തെന്നി വീഴാതെ
നീ ഓടി ഒളിച്ചതും കണ്ടില്ലെന്നാണ്
തലതോർത്തിയ ചന്ദ്രിക പറഞ്ഞത്..
നീയാണു യഥാർത്ഥ പുരുഷൻ!!
37 comments:
ഫീലിംഗ്സ് ഉള്ള കവിത.. പക്ഷേ ഇതെന്താ ഒരു പുരുഷവിദ്വേഷ ലൈനാണോ?
ന്റെ കുഞ്ഞ് മന്സാ..
ഇതൊന്നും മനസിലാവുന്നില്ലല്ലോ മാണിക്യാമ്മേ?
മോളിലെ പോട്ടത്തിലെ ആ അങ്കിളും ആന്റിയും എന്താ
ചെയ്യണത്. ഡാന്‍സ് കളിക്ക്യാ?
അത് ശരി അങ്ങനെയായിരുന്നല്ലെ കാര്യങ്ങള്‍...:)
ഒന്നും മനസ്സിലായില്ല.
എന്നാലും കിടക്കട്ടെ ഒരു ബോംബ് !(തേങ്ങക്ക് പകരം, അതാണല്ലോ ഇപ്പഴത്തെ സ്റ്റൈല്‍)
ആരാണ് ഈ “ചന്ദിക”????
നനഞ്ഞ ചന്ദ്രിക അന്നു പറഞ്ഞത്
നീ വന്നത് കണ്ടില്ലെന്നാണ്
ഓര്‍മ്മയുടെ നിലാവെട്ടത്തിലൂടേയല്ലേ നീ നടന്ന് വന്നത്?
ചന്ദ്രികയുടെ പോലും കൺവെട്ടിച്ചു വരുന്ന പ്രണയനായകന്റെ ചിത്രം വളരെ മനോഹരമായി കോറിയിട്ടിരിയ്ക്കുന്നു.മധുരിയ്ക്കുന്ന ഓർമ്മകളിൽ കൂടി സഞ്ചരിയ്ക്കുന്ന കാമുകി.തന്റെ നായകനെ മറ്റാരും അറിയരുതെന്നും മറ്റാരും സ്വന്തമാക്കരുതെന്നും മോഹിയ്ക്കുന്നു.ഏകാന്തതയിലെ തലോടലായി ,ഇളം തെന്നലായി അവൻ വരുന്നു.
നല്ല ആശയം..ചില ഭാഗങ്ങൾ ഒന്നു കൂടി മിനുക്കിയിരുന്നെങ്കിൽ കൂടുതൽ നല്ല ഒരു കവിത ആകുമായിരുന്നു.
മനസ്സിലെവിടെയോ ഒരു ഇളം തെന്നൽ!
കവിത വായിച്ച് അഭിപ്രായം പറയാനൊന്നും എനിക്ക് അറിയില്ല ..വിവരവും ഇല്ല ..
കുറച്ചൊക്കെ മനസ്സിലായി .നല്ല വരികള്‍ ...
:)
Super ,fantastic, GR8,matturakkuvaan mattonnilla :)
കവിത കൊള്ളാം. പക്ഷേ ഒരു സംശയം
"നനഞ്ഞ ചന്ദ്രിക അന്നു പറഞ്ഞത്
നീ വന്നത് കണ്ടില്ലെന്നാണ്"
ചന്ദ്രിക എങ്ങനെ നനഞ്ഞു എന്ന് ഒരു പിടിയും കിട്ടിണില്ലല്ലോ മാണിക്യം?
എന്താ ഇപ്പോള്‍ ഇങ്ങനെ ഒരു ഫീലിംഗ്
നന്നായിട്ടുണ്ട് ചേച്ചീ
മഴ...
വരികള്‍...
നന്നായി
:-)
ഉപാസന
ഇത് മറ്റൊരു കള്ള കൃഷ്ണന് ആണല്ലോ.. പാവം രാധയുടെ സ്നേഹം കാണാത്ത, കണ്ടില്ലെന്ന് നടിക്കുന്നവന്...
ഹ ഹാ.. ചുമ്മ കലക്കീ സൂപ്പര്‍ എന്നൊക്കെ പറയണ്ട എന്നാണ് ആഗ്രഹം എന്നാലും പറയട്ടെ..
ഹൃദ്യം.. ഈവരികള്..
:)
:)
ഈ കവിത നിരൂവിക്കട്ടെ മാണിക്യമേ :)
"നിന്റെ ചുറ്റും മഴ മൂടിയ
രാത്രിയുടെ പാറാവ്
നിനക്ക് രാത്രിയുടെ ഗന്ധം
നനഞ്ഞ ചന്ദ്രിക അന്നു പറഞ്ഞത്
നീ വന്നത് കണ്ടില്ലെന്നാണ്"
ഈ പ്രയോഗങ്ങള്‍ വളരെയിഷ്ടമായി...
കാതലിന്റെ മേന്മ, നിലാവുപോലെ
കാല്‍പ്പനികമായ വരികള്‍...!!!
നന്നായിരിക്കുന്നു ,
അര്‍ത്ഥഗര്‍ഭമായ വരികള്‍.
നനഞ്ഞ ചന്ദ്രിക , മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയ പഴയ മധുമാസ ചന്ദ്രികയെ ഓര്‍മ്മിപ്പിച്ചു .
ഒരു കാര്യത്തില്‍ മാത്രമേ എനിക്കു പേടിയുള്ളൂ, കാപ്പിലാനെങ്ങാനും വല്ല നിരൂപണവും എഴുതുമോന്ന്. !!
കാപ്പിലാനെ,
ചുമ്മാ നിരൂപിക്കെന്നെ.
ആരെയാണ് കിനാവ് കണ്ടത്......
വളരെ നന്നായിരിക്കുന്നു..
പുരുഷന് തന്നെയാണോ? ഓരോരുത്തരു ഓരോന്നു നിരുവിക്കുന്നു, അല്ലേ?
നന്നായി ചേച്ചീ.
അനേകം അർത്ഥമാനങ്ങൾ കൽപ്പിക്കാവുന്ന വരികൾ.പക്ഷേ ഒരു സമഗ്രത ഫീൽ ചെയ്യുന്നില്ല.
ആശംസകൾ...
ഈശ്വരാ....പുരുഷന്മാര്ക്ക് മഴയത്ത് പുറത്തിറങ്ങാന്‍ പറ്റാതായോ...:)
വായിച്ചു.. അഭിപ്രായം പറയാന്‍ ഞാന്‍ ആയിട്ടില്ല.. നനഞ്ഞ ചന്ദ്രിക എന്തെങ്കിലും പറഞ്ഞാല്‍ അറിയിക്കാം..
പറയാനുള്ളത് നാനും ചൊവ്വേ പറയും, അതിന് നിന്റെ അനോണി കുന്തം വേണ്ടെടോ ...
വിട്ടു കള
നല്ല ആശയം,
മനോഹരമായിരിയ്ക്കുന്നു,
എനിക്കിഷ്ടായി.......
മൈ ചിക്കെന്‍ ഗോഡ് !!! അപ്പൊ അവിടെ വരെ എത്തി കാര്യങ്ങള്‍ ........അല്ലെ മാണിക്യമേ ??
സത്യം...എനിക്ക് ഒന്നും മനസ്സിലായില്ല. ഇതില്‍ കമന്റിട്ടവര്‍ ബുദ്ധി ജീവികള്‍ തന്നെ. സോ കിടക്കട്ടെ എന്റെ വക ഒന്ന്...
സസ്നേഹം,
പഴമ്പുരാണംസ്.
എങ്കിലും, ചന്ദ്രികേ, നമ്മള് കാണും സങ്കല്പലോകമല്ലീയുലകം..
നിലാവും മഴയും, പ്രേമത്തിന് ഒരു ഡെഡ്ലി കോമ്പിനേഷന്‍..
ഞാന്‍ തികച്ചും അശക്തനാണെ!
പാവം- ഞാന്‍
നിലാവിന്റെ നിറമുള്ള…………
പിന്നെ മാമ്പൂ ഗ്നന്ധം ഉള്ള………
മാതളനാരങ്ങയുടെ ഉള്ളിലെ ചോപ്പുള്ളാ കവിത………
നന്നായിരിക്കുന്നു
പ്രണയത്തിന്റെ മഴയിൽ കുതിർന്ന ഒരു കവിത, യൌവ്വന സ്വപ്നങ്ങളുടെ സംഗീതം, സ്നേഹത്തിന്റെ നനുത്ത തൂവൽ സ്പർശം, ഓർമ്മയുടെ വെളിച്ചത്തിൽകൂടി വന്നിട്ടും നനവാർന്ന ചന്ദ്രികപോലും രാത്രിയുടെ ഗന്ധമുള്ളവനെ കാണാൻ കഴിഞ്ഞില്ല. ഒരദൃശ്യനായി അവൻ ചുറ്റിപ്പടരുന്നു. ആരുമറിയാതെ എത്തിമടങ്ങുന്ന ഒരുകാമുകൻ…….
മാണിക്കാമ്മയ്ക്ക് ഈയിടെയായി പ്രായം കുറഞ്ഞുവരികയാണെന്നു തോന്നുന്നു. ഏതായാലും ബിംബങ്ങൾ നന്നായിട്ടുണ്ട്…….
മനോഹരമായ ആശയം....അല്പം കൂടി സമയമെടുത്തിരുന്നെന്കില് ഇതിലും നന്നാക്കാമായിരുന്നു..ഇമാജിനറികളുടെ പാല് നിലാവ്....വളരെ വളരെ വ്യത്യസ്തം....
ധൂമകേതു .
കനല്.
മാറുന്ന മലയാളി.
കൃഷ്
സുനില്‍ കൃഷ്ണന്
ആദര്‍ശ്
കാപ്പിലാന്
പ്രശാന്ത് ആര് കൃഷ്ണാ
കാന്താരിക്കുട്ടി
ശ്രീ
ഉപാസന
ഏ.ആര്. നജീം
യാരിദ്
സ്മിത ആദര്‍ശ്
രണ്‍ജിത് ചെമ്മാട്.
അനില്‍@ബ്ലോഗ്
ജെപി.
പാമരന്
വികടശിരോമണി
ചാണക്യന്
അനില്‍ശ്രീ
ഉണ്ണി തെക്കേവിള
തോന്ന്യാസി
രഘുനാഥന്
സെനൂ ഈപ്പന്
മുസാഫിര്‍
പാവം-ഞാന്‍
ബേബി
ചെറിയനാടൻ
അജിത് നായര്‍
“മുല്ലവള്ളി”
വായിച്ച എല്ലാവര്ക്കും നന്ദി...
അനേകം അർത്ഥമാനങ്ങൾ കൽപ്പിക്കാവുന്ന വരികൾ...എന്ന് വികടശിരോമണി,
നിശിത വിമര്‍ശം ഞാന്‍ പ്രതീക്ഷിച്ചു ... :)
വിലയേറിയ അഭിപ്രായങ്ങള്‍
അറിയിച്ചതിന് നന്ദി .......
ജോച്ചീ ക്ഷമിക്കണേ. രണ്ടു മൂന്നു തവണ വായിച്ചതാണ്. അനുഭൂതിദായകമായ കവിത. ചെറിയ ഒരു കമന്റെഴുതി പോകാന്‍ തോന്നിയില്ല. ആദ്യം വായിച്ചപ്പോള്‍ തോന്നി ഒരിക്കല്‍ കൂടി വായിച്ചിട്ട് കമന്റാം എന്ന്. രണ്ടാമതു വായിച്ചപ്പോഴും അതു തന്നെ സ്ഥിതി. എന്റെ വാക്കുകള്‍ക്ക് ശക്തി പോരാ ഈ കവിതക്ക് ആസ്വാദനം എഴുതാന്‍.
മാണിക്യേച്ചീ...
ഞാനും ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമാണ് വന്ന് വായിക്കുന്നത്.
തലതോര്‍ത്തിയ ചന്ദ്രികയുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ ‘യഥാര്‍ത്ഥ പുരുഷനെ’ വെറുതെ വിടാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട് :) :)
അവനിനിയും വരും ആഗ്രഹവും ആവേശവുമൊക്കെയായി. അന്ന് വീണ്ടും ഒരു കവിത എഴുതണേ ? :) :)
അര്‍ത്ഥഗര്‍ഭമായ വരികള്‍...
ചിന്താബന്ധുരമായ വരികള്‍!
നീയാണു യഥാർത്ഥ പുരുഷന് !!
അതുപോലെ അവന് പറഞ്ഞതു ചന്ദ്രിക കേട്ടില്ല...
ഞാന്‍ തൊട്ടതാണ് യഥാര്‍ത്ഥ പെണ്ണെന്ന്!!
Post a Comment