Saturday, May 31, 2008

ഒരു തോരാമഴയില്‍...

മഴ

മഴനനഞ്ഞ്, നനഞ്ഞ് ഒലിച്ച് വരുന്ന ഓര്‍‌മ്മകള്‍
ഓര്‍മ്മ വച്ചനാള്‍ മുതല്‍ മഴ നനയുന്നത് ഹരമാണ്

ഒന്നും പറ്റിയില്ലങ്കില്‍ നെടും പുരയില്‍ നിന്ന്
അടുക്കള പുരയിലേക്ക് ഓടുക

നനയാന്‍ പാകത്തിന്‍ വെള്ളം കിട്ടിയില്ലങ്കില്‍
വെള്ളം വീഴുന്ന ഓടിന്റെ താഴേകൂടി ഓടുക...

അങ്ങനെ നനഞ്ഞ് നനഞ്ഞ്
ബാല്യത്തില്‍ നിന്ന് കൌമാരത്തില്‍ എത്തി

വീണ്ടും നനഞ്ഞു... വീണ്ടും നനഞ്ഞപ്പോള്‍ കണ്ടത്
നനഞ്ഞ സ്വപനങ്ങള്‍...കണ്ണിരിന്റെ നനവുള്ള ....

കണ്ണീരിന്റെ നനവാണെന്നറിഞ്ഞത്,
ഒലിച്ചിറങ്ങിയ മഴത്തുള്ളികള്‍ക്ക്

ഉപ്പുരസമുണ്ടെന്നറിഞ്ഞപ്പോഴാണ്.........
വീണ്ടും ചക്രവളങ്ങളില്‍ മഴയുടെ ഇടിമുഴക്കം

കുട

ചുറ്റും നൂല്‍ മഴ ! മഴ നനയണ്ടേ?..
മഴ നനയുവാനാണെനിക്കിഷ്ടം....

ഒരു കുടയുണ്ടായിരുന്നെങ്കില്‍
ഉണ്ടായിരുന്നെങ്കില്‍...

അതും പിടിച്ചു നനയാമായിരുന്നു
അതൊരു രസമല്ലെ ഒരു കുട പിടിച്ച്

ഉം... അതെ അതെ
നനയാതിരിക്കാന്‍ ചേര്‍ന്നു നില്‍ക്കും

പക്ഷേ അങ്ങോളം നനയും
ഇടക്ക് കുടക്ക് വേണ്ടി തല്ലുകൂടും

കുട ചായിച്ചു പിടിക്കും
അപ്പോള്‍ രണ്ടാളും നനയും.


മരം

നനഞ്ഞ് ഓടിവന്ന്
മഴയത്ത് മരച്ചുവട്ടില്‍

നില്‍ക്കുവാന്‍ സാ‍ധിക്കുക
ഒരു വലിയ ഭാഗ്യം തന്നെ !
ജീവിതത്തില്‍ ആ വിധം
ഒരു വന്‍മരത്തിന്റെ

തണല്‍ അനുഭവിക്കുന്നത്
ജീവിതത്തിലെ പുണ്യവും !

41 comments:

മാണിക്യം said...

ചുറ്റും നൂല്‍ മഴ !
മഴ നനയണ്ടേ?..
"ഒരു തോരാമഴയില്‍..."
മഴ നനയുവാനാണെനിക്കിഷ്ടം....

ഹരിയണ്ണന്‍@Hariyannan said...

(((((ഠേ))))

നല്ല മഴ!!
ഒരു കുടകിട്ടിയിരുന്നെങ്കില്‍.....!

Gopan | ഗോപന്‍ said...

മഴ : കൌമാരത്തില്‍ നിന്നും യൌവനത്തിലെക്കുള്ള ഓട്ടത്തില്‍ മഴക്ക് പരിചയമില്ലാത്ത വ്യഥയുടെ ഭാവം.. മഴത്തുള്ളികള്‍ക്ക് കണ്ണീരിന്‍റെ രുചി..

കുട : കുസൃതികള്‍ നിറഞ്ഞ ആ പഴയ നിമിഷങ്ങള്‍ക്ക് മഴത്തുള്ളികളുടെ നനവ്‌.

മരം : ജീവിതമഴയില്‍ മരഛായ തേടുന്ന കവി മനസ്സ്.

കവിതകള്‍ വളരെ നന്നായിരിക്കുന്നു മാണിക്യേച്ചി :)

ജെയിംസ് ബ്രൈറ്റ് said...

മഴ..
അതിനോടുള്ള നമ്മുടെ സമീപനം
നമ്മുടെ പ്രായത്തിനും കാലത്തിനും അനുസരിച്ചു മാറുന്നു...!
ജീവിതാനുഭവങ്ങളിലൂടെ നമ്മളുടെ സമീപനങ്ങളും
ആസ്വാദന നിലവാരങ്ങളും പരിണാമങ്ങള്‍ക്കു വിധേയമായിക്കൊണ്ടേ ഇരിക്കുന്നു...!

നല്ല കവിത.
നല്ല ആശയം!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജീവിതത്തിന്റെ എല്ലാ അവസ്ഥയ്ക്കും രണ്ട് ഭാവങ്ങള്‍ ഉണ്ടു എന്ന് വ്യക്തമാക്കുന്ന കവിത.അതു സന്തോഷവും സന്താപവും സാഹചര്യങ്ങള്‍ക്കനുസരിച്ചു നല്‍‌കുന്നു.മഴ നനഞ്ഞ് രസിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ തന്നെ ഒരു വന്‍‌മഴയില്‍ മരത്തിന്റെ തണലിനായി ഓടുന്നു.പ്രണയാവസ്ഥയില്‍ കുട ഉണ്ടെങ്കിലും മഴ നനഞ്ഞിരുന്നെങ്കില്‍ എന്ന് മനം ആശിയ്ക്കുന്നു.

ഒരു വലിയ സത്യം ആണ് ഈ ചെറിയ വരികളിലൂടെ മാണിക്യം കാട്ടിത്തരുന്നത്.ബാല്യവും, കൌമാരവും, യൌവനവും എങ്ങനെ മനുഷ്യ മനസ്സുകളുടെ ചിന്തകളേയും സ്വപ്നങ്ങളേയും സ്വാധീനിയ്ക്കുന്നു എന്നു ഈ കവിത നമുക്കു വെളിവാക്കിത്തരുന്നു.ബാല്യത്തില്‍ അലസഭാവം ആണെങ്കില്‍, യൌവനത്തില്‍ മനം അഭയത്തിനായി തുടിയ്ക്കുന്നു.

നല്ല കവിത !

കനല്‍ said...

മഴ ഇപ്പോള്‍ പെയ്യുമ്പോഴും മനസ് അറിയാതെ ബാല്യത്തിലെത്താറുണ്ട്.പ്രാ‍യമെത്ര ആയാലും മഴയോടുള്ള മനസിന്റെ സമീപനം ഒന്ന് തന്നെയാണ്. ഏറെ ദുഖിച്ചിരിക്കുമ്പോള്‍ മഴ നമ്മളെ സ്വാന്തനിപ്പിക്കും.സന്തോഷിച്ചിരിക്കുമ്പോള്‍ മഴ നമ്മളെ ആശ്ലേഷിക്കും.

കൊടുംങ്കാറ്റും ഭയങ്കര ഇടിമിന്നലോടും കൂടിയ മഴ
കുട്ടികാലത്ത് ഒരു പേടി സ്വപ്നമായിരുന്നു.ആ സമയത്ത് എന്റെ കൊച്ചുവീടിന്റെ ഇരുട്ടുമൂടിയ മുറിയില്‍ മഴയത്തു നിന്നും ഓടിയൊളിക്കുന്ന ബാല്യവും ഓര്‍മ്മവരുന്നു.

മഴയെയും ബാല്യകാലത്തെയും ഓര്‍മ്മിപ്പിച്ച “മാണിക്യ കവിത” മഴപോലെ ഭംഗിയായിരിക്കുന്നു.ചറപറ കുടയില്‍ പതിക്കുന്ന മഴ മരച്ചുവട്ടില്‍ എത്തുമ്പോള്‍ ധിം ധിം എന്നാകുന്നത് ഓര്‍ക്കുന്നില്ലേ?

നന്ദു said...

അതെ ചേച്ചി, ഒരു മഴക്കാലം കൂടി വരവായി.. ജോലിയൊന്നുമില്ലെങ്കിൽ മഴ നല്ലതാ. വെറുതെ ഇങ്ങനെ നോക്കിയിരിക്കാൻ. പക്ഷെ പുറത്തെയ്ക്കിറങ്ങേണ്ടി വരുമ്പോൾ മഴയുടെ ഈ സൌന്ദര്യമൊന്നും അന്നേരം തോന്നില്ല. ശപിക്കും..“ നാശം പിടിച്ച മഴ!!!“
കുട : അതെന്നെ എന്റെ വിദ്യാഭ്യാസകാലത്തെയ്ക്ക് കൂട്ടീക്കൊണ്ട് പോയി..(ഒരു കുടക്കീഴിൽ ഒന്നിച്ച് നടന്നു നടന്ന്...നടന്ന്... അതെ ആ നടത്തം ഇപ്പോഴുമുണ്ട് ഒന്നിച്ച് !!)
മരം: പെട്ടെന്നു പെയ്യുന്ന മഴ യിൽ സാന്ത്വനമേകാൻ വഴിവ്ക്കിലെ മരം. സ്വയം നനഞ്ഞും യാത്രക്കാരനെ സംരക്ഷിക്കുന്ന വൻ മരം!!
നല്ല ചിന്തകൾ ചേച്ചീ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മഴ പെയ്യുമ്പോള്‍ മണ്ണിന്റെ ഗന്ധമുയരും... അതൊരു ലഹരിയാണ്‌.

നന്നായി ഈ കവിത

Kalpak S said...

മെല്ലെ പോകുന്ന ട്രെയിന്‍... ചാറല്‍ മഴ... ജനല്‍ കമ്പികളില്‍ ഇപ്പോ വീഴും ഇപ്പൊ വീഴും എന്നു പറയുന്ന മഴത്തുള്ളികള്‍... ട്രെയിനിന്റെ ഇരുമ്പുപാളികളില്‍ മുഖം തൊടാന്‍ ആഗ്രഹം, ആ തണുപ്പില്‍ ചേര്‍ത്തു വെയ്ക്കാന്‍ വല്ലായ്മ്മ... തണുപ്പ്... കുളിര്‍മ്മയേകുന്ന കാറ്റ്.. ഷര്‍ട്ടിന്റെ കൈ നനയുന്നു.... മണ്ണിന്റെ മണം.. കൈത്തണ്ടയില്‍ രോമാഞ്ചം... പത്മരാജനെയും സുമലതയെയും മോഹന്‍ലാലിനെയും ഓര്‍മ്മിപ്പിക്കുന്ന മഴ.... അത് കഴിഞ്ഞു. ഇനി മഴ നനയാതിരിക്കാന്‍ എനിക്കും ഒരു മരം വേണം.

ചേച്ചിയമ്മേ..... സ്നേഹത്തില്‍ പൊതിഞ്ഞ ആശംസകള്‍...

ഹരീഷ് തൊടുപുഴ said...

കുട്ടിക്കാലത്തൊക്കെ മഴ നനഞ്ഞു നടക്കുമായിരുന്നു; അപ്പോള്‍ കൂടി വന്നാല്‍ ഒരു ജലദോഷം അല്ലെങ്കില്‍ ഒരു ചെറിയ പനി. ഇപ്പോള്‍ മഴ നനയാനേ പേടിയാ..എന്തൊക്കെ അസുഖങ്ങളാണീപ്പോള്‍!!
ഇപ്പോഴത്തെ അസുഖങ്ങള്‍ പിടിപെട്ടാല്‍ എല്ലാം താറുമാറാകും..

ഹരീഷ് തൊടുപുഴ said...

ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെ ഓര്‍മിപ്പിക്കുന്ന ഈ മഴക്കവിതയ്ക്ക് അഭിനന്ദനങ്ങള്‍...

ശെഫി said...

മഴക്കു ശേഷം മരം പെയ്യാറുണ്ട്‌
നീയൊരു മരം പെയ്യിച്ചപ്പോള്‍ ഞാനതിനു താഴെ നിന്നു ഗൃഹാതുരം നനഞ്ഞു

Sapna Anu B.George said...

ഈ മഴയുടെ കുളിരും നനവും, ഇവിടെയിരുന്നു ഓര്‍ക്കാനെങ്കിലും കഴിയണേ തമ്പുരാനെ!!!!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അത്രമേല്‍ പരിചിതമാണെനിക്ക് മഴ...
എന്റെ മഴ.. എന്റെ മാത്രം..എന്റെ കുട്ടിക്കാലം, രാവിന്റെ അന്ധ്യയാമങ്ങളില്‍ കൂട്ടിനെത്തിയ ഹിമകണങ്ങളെ പുണര്‍ന്ന് നിദ്രയൊഴിഞ്ഞ് കാത്തിരുന്ന കാലം,
അതില്‍ അസൂയ്യപൂണ്ട് അങ്ങകലെ ആമ്പല്‍ക്കുളത്തില്‍ ഒളിച്ചിരുന്ന എന്റെ സ്വപ്നങ്ങള്‍ ... രാവിന്റെ മാറില്‍ ഒളിച്ചിരിക്കുന്ന പ്രഭാത സൂര്യന്റെ കിരണങ്ങള്‍ പിന്നെയും ബാക്കി.....
പുതുമഴയില്‍ പുളകം കൊള്ളാനും അനുരാഗത്താല്‍ തരളമാകാനും ഹൃദയത്തെ കോരിത്തരിപ്പിക്കുന്ന മഴ.
പ്രവാസത്തിന് മഴയെന്നും ഒരൊര്‍മ മാത്രം.

krish | കൃഷ് said...

“അങ്ങനെ നനഞ്ഞ് നനഞ്ഞ്
ബാല്യത്തില്‍ നിന്ന് കൌമാരത്തില്‍ എത്തി
വീണ്ടും നനഞ്ഞു... വീണ്ടും നനഞ്ഞപ്പോള്‍ കണ്ടത്
നനഞ്ഞ സ്വപനങ്ങള്‍...കണ്ണിരിന്റെ നനവുള്ള ....
കണ്ണീരിന്റെ നനവാണെന്നറിഞ്ഞത്,
ഒലിച്ചിറങ്ങിയ മഴത്തുള്ളികള്‍ക്ക്
ഉപ്പുരസമുണ്ടെന്നറിഞ്ഞപ്പോഴാണ്...“

കാലവര്‍ഷം തുടക്കം കുറിക്കുന്ന ഇന്നുതന്നെ ഈ മഴക്കവിത ഇട്ടത് നന്നായി.
കവിത നന്നായീട്ടുണ്ട്.

Unknown said...

പുതുമഴ , മണ്ണിന്റെ മണം അങ്ങനെ എന്തെല്ലാം ജീവിതത്തില്‍ നിന്ന് നഷ്ടപ്പെടുന്നു . മഴയത്ത് നനഞ്ഞ് നടക്കുന്നതിന്റെ ലഹരി ചെറുപ്പത്തില്‍ ആസ്വദിച്ചിട്ടുണ്ട് . യാത്രയില്‍ അവിചാരിതമായി മഴ വന്നാല്‍ ഇപ്പോഴും ഞാന്‍ നടക്കാറേയുള്ളൂ . മറ്റുള്ളവര്‍ ഓടുമ്പോള്‍ വിചാരിക്കാറുണ്ട് , മഴയെ ഇങ്ങനെ ഭയപ്പെടുന്നതെന്തിന് ?

ഏതോ ഒരു ബ്ലോഗില്‍ മാണിക്യത്തിന്റെ കമന്റില്‍ പിടിച്ചാണ് ഇവിടെയെത്തിയത് . മാനസിക വളര്‍ച്ച മന്ദഗതിയിലായ കുട്ടികളെ പഠിപ്പിക്കുന്നതില്‍ ആത്മസംതൃപ്തിയും സക്ഷാത്ക്കാരവും കണ്ടെത്താന്‍ ശ്രമിക്കുന്ന ആ നല്ല മനസ്സിന്റെ മുന്‍പില്‍ പ്രണമിക്കണമെന്ന് തോന്നി .
ആശംസകളോടെ,

hi said...

:)

ജന്മസുകൃതം said...

ഹായ്‌....ആകെ നനഞ്ഞു...പോയി തല തോര്‍ത്തെടി....പനിപിടിക്കൂല്ലേ...?
വളരെ നന്നായിട്ടുണ്ട്‌,കേട്ടോ...ഇനിയും ..നനയുക ഓ...അല്ല,എഴുതുക

Malayali Peringode said...

മഴ നനയുവാനെനിക്കിഷ്ടം...
എന്നും.

അന്ന് സ്കൂളില്‍ പോകുമ്പോ മഴനനയാന്‍
വാശിപിടിച്ച് കരഞ്ഞത്....
പനിവരുമെന്ന് പറഞ്ഞെന്നെ പിടിച്ചുവലിച്ച്
കുടയില്‍ ബലമായിപ്പിടിച്ചു നിറുത്തിയത്....

ഇന്നും മഴനനയാന്‍ തന്നെയാണെനിക്കിഷ്ടം.
പക്ഷേ...
കുറച്ചുസമയമെങ്കിലും
ഈ കുടയുടെ ചുവട്ടില്‍
ഒരുമിച്ചു നില്‍ക്കാമല്ലോ!

ഹൈ, കുട പിടിച്ചുവലിക്കല്ലമ്മേ!

പാമരന്‍ said...

അയ്യോ സോറി ചേച്ചീ വരാന്‍ വൈകിപ്പോയീ...

മഴയ്ക്കെത്ര ഭാവങ്ങള്‍!
ബാല്യത്തിന്‍റെ കുസൃതി മഴ
കൌമാരത്തിന്‍റെ പ്രണയമഴ
യൌവ്വനത്തിന്‍റെ പേമാരി പെയ്തൊടുങ്ങുമ്പോള്‍
വാര്‍ധക്യത്തിന്‍റെ നനുത്ത മഴ
ഒടുവില്‍ കുഴിയിലേയ്ക്കെടുക്കുമ്പോള്‍ കണ്ണീര്‍ മഴയും

അതിനിടയിലെത്ര കുടകള്‍.. വാഴയിലകള്‍, മരത്തണലുകള്‍..

ആകെ ഫിലോസഫിക്കലാണല്ലോ ചേച്ചീ... :)

തോന്ന്യാസി said...

അങ്ങനെ ഞാനും നനഞ്ഞു....

ഒരു നല്ല മഴ.......

ശ്രീ said...

നല്ല മഴ തന്നെ ചേച്ചീ... ഇതു വായിച്ചപ്പോള്‍ ഏറെ നാളുകള്‍ക്കു ശേഷം ഉണങ്ങിയ മണ്ണില്‍ വീഴുന്ന മഴത്തുള്ളികള്‍ക്കൊപ്പം ഉയര്‍ന്നു പൊങ്ങുന്ന പുതുമണ്ണിന്റെ ഗന്ധം എങ്ങും പരക്കുന്നതു പോലെ...
:)

ഗീത said...

ഓരോ പ്രായത്തില്‍ മഴയ്ക്കോരോ ഭാവം നാം കല്‍പ്പിക്കുന്നു. കുട്ടിക്കാലത്ത് മഴയില്‍ നനഞ്ഞു കുതിരാന്‍ മോഹം. യൌവ്വന കാലത്ത് മാറി നിന്ന്‌ മഴയുടെ പ്രണയഭാവം ആസ്വദിക്കുന്നു. പിന്നേയും പ്രായം ചെല്ലുമ്പോള്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്നു പോകാതെ ഒരു മരത്തണലിന്റെ അഭയം ആഗ്രഹിക്കുന്നു....

“ജീവിതത്തില്‍ ആ വിധം
ഒരു വന്‍മരത്തിന്റെ
തണല്‍ അനുഭവിക്കുന്നത്
ജീവിതത്തിലെ പുണ്യവും !“

പുണ്യം തന്നെയാണ് ചേച്ചീ....
നല്ല കവിത.

ജോസ്‌മോന്‍ വാഴയില്‍ said...

മഴ പ്രണയമാണ്... മഴയോടെനിക്കും...!!
മഴ സാന്ത്വനമാണ്...
മഴ മറ്റെന്താല്ലാമോ ആണ്.

എന്നാല്‍ ഒപ്പം മഴ വിനാശകാരിയുമാണ്...!! അല്ലേ..?? ജൂലൈ 26ന്റെ മറക്കാത്ത ഓര്‍മ്മകളുമായി കഴിയുന്ന എന്നെ പോലുള്ളവര്‍ക്ക് മഴയെ ചിലപ്പോഴൊക്കെ പേടിയുമാണ്..!!!

മാണിക്യാമ്മേ..., എന്തൊക്കെ ആയാലും.. ബാല്യത്തിലെ മഴയോര്‍മ്മകള്‍ കുളിരേകുന്നത് തന്നെ...!! അതിനെ വീണ്ടുമോര്‍മ്മിപ്പിച്ചതിന് ഒരായിരം നന്ദി..!! കൊള്ളാം..!! മനോഹരമായിരിക്കുന്നു...!!!

Unknown said...

മഴ പെയ്യുമ്പോള്‍
ആ മഴയത്തൂടെ ഒന്ന് ഓടി നടക്കാന്‍
പിന്നെ തൂമ്പകൊണ്ട് പറമ്പു നിറയെ ചാലു കീറാന്‍
ഓട്ടിറമ്പിലൂടെ ഒഴുകിയെത്തുന്ന മഴയത്ത് ആ മഴ തുള്ളികള്‍ ശിരസ്സില്‍ ഏറ്റുവാങ്ങാന്‍
പിന്നെ രാത്രി മഴ പെയ്യുമ്പോള്‍
ആ സ്വരം കേട്ട് ചുമരിനോട് ഉമ്മ വച്ച് ആ തണുപ്പ്
ആവാ‍ഹിച്ച് പുറത്തു തകര്‍ത്തു പെയ്യുന്ന മഴയുടെ
ആരവം കേള്‍ക്കാന്‍
കാതുകള്‍ അടച്ചും തുറന്നും
ആ ഭംഗി നുകരാന്‍
ഞാന്‍ ബാല്യം ഓര്‍ത്തു പോയി

Unknown said...

മഴ നനയാന്‍ കൊതിയാകുന്നു
എത്രനാളായി
ഒരു മഴ കണ്ടിട്ട്
ഇവിടെ ദുബായി
ചുട്ട് പൊള്ളുവാണ്

raj said...

മഴ.. വേനല്‍ മഴ.. അല്ലെങ്കില്‍ വേനല്‍ കഴിഞ്ഞ് എത്തുന്ന മഴ.. അതിനെ എത്ര ഹൃദ്യമായാണ്‍ നമ്മള്‍ വരവേല്‍ക്കുന്നത്...വറ്റി വരണ്ട് കിടക്കുന്ന മണ്ണിലേക്കു വീഴുന്ന മഴത്തുള്ളി.. അതു ഞൊടിയിടക്കുള്ളില്‍ അപ്രത്യക്ഷമാകും..തുടര്‍ച്ചയായി വരുന്ന മഴയോടൊപ്പം നമുക്കു മഴയോടുള്ള ഹരവും കുറയും..ആദ്യമാദ്യം നനയാന്‍ നമുക്ക് എത്ര തീഷ്ണമായ ആവേശമാണ്.. പക്ഷെ ക്രമേണ നമ്മള്‍ മഴയെ ശപിച്ഛു തുടങ്ങും.. എന്നിരുന്നാലും ഒലിച്ഛിറങ്ങുന്ന മഴത്തുള്ളീകളോടൊപ്പം ചില സ്വപ്നങ്ങളും നെയ്തു കൂട്ടാന്‍ എന്തു രസമാ‍ണ്‍..നെയ്തു കൂട്ടുന്ന സ്വപങ്ങളില്‍ പലതും ഭാവിയില്‍ യാഥാര്‍ഥ്യമാകാറുമുണ്ട്.. പിന്നീട് നഷ്ട്ടസ്വപ്നങ്ങളെ നമ്മള്‍ അയവിറക്കുന്നതും പെയ്തിറുങ്ങന്ന മഴയിലാണു.. പെയ്തിറങ്ങുന്ന മഴയില്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ആളോടൊപ്പം പാതി നനഞ്ഞൂള്ളോരു യാത്ര.. അതിന്റെ ആവാച്യമായ അനുഭൂതി...അതില്‍ ഞാന്‍ ഇപ്പോള്‍ അലിഞ്ഞില്ലാതവുന്നു..

മാണിക്യം said...

എന്റെ തോരാമഴയില്‍ വന്നിറങ്ങി
ഈ മഴയുടെ വിവിധ ഭാവങ്ങളെയും
മനസ്സിന്റെ മടിത്തട്ടില്‍ സൂക്ഷിച്ച
ഓര്‍മ്മകളെയും പങ്കുവച്ച

ഹരിയണ്ണന്‍,
ഗോപന്‍,
ജെയിംസ്
സുനില്‍
മൂസ്സ
നന്ദു
പ്രീയാ ഉണ്ണികൃഷ്ണന്‍
കല്പക്
ഹരീഷ് തൊടുപുഴ
ശെഫി,
സപ്നാ അനു
സജി
കൃഷ്
സുകുമാരേട്ടന്‍
ഷമ്മി
ലീല റ്റീച്ചര്‍
മലയാളി
പാമരന്‍
തോന്ന്യാസി
ശ്രീ
ഗീതാഗീതികള്‍,
ജോസ്‌മോന്‍
അനൂപ് എസ് നായര്‍.
ബേബീ
രാജ്--
നിങ്ങള്‍ ഓരോരുത്തരോടും വാക്കുകള്‍ കൊണ്ട് നന്ദി പറയാന് എനിക്ക് ആ‍വില്ല.
എന്നാലും ഒലിച്ചിറങ്ങുന്ന മഴത്തുള്ളീകളോടൊപ്പം
സ്വപ്നങ്ങള്‍ നെയ്തു കൂട്ടാന്‍
കുടയോടെയും കുടയില്ലാതെയും
ആ മഴ തുള്ളികള്‍ ശിരസ്സില്‍ ഏറ്റുവാങ്ങാന്‍ ,
ഒന്നിച്ചു നനയാന്‍ കൂട്ടുവന്നുവല്ലോ ……
ഈ മഴയില്‍ നിന്നു ഗൃഹാതുരം നനഞ്ഞുവല്ലൊ .....

"ഒരു തോരാമഴയില്‍..." br/>
എന്നൊടൊപ്പം കൂടിയവര്‍ക്കും
മരച്ചുവട്ടിലും കുടക്കിഴിലും വാഴയിലക്കടിയിലും
നിന്ന് നനഞ്ഞവര്‍ക്കും ഇടയില്‍ ഞാനലിയുന്നു. ..കുഞ്ഞു കുഞ്ഞു മഴതുള്ളികള്‍ മേനിയില്‍ പടരുമ്പോലുള്ള നിര്‍വൃതിയോടെ!!

Unknown said...

ഇളം വെയിലിനിടയിലെ നനുത്ത ചാറ്റല് മഴ പോലൊരു കവിത ……………

ബാല്യത്തില് മഴ സുഖമുള്ള ഒരു നനവ് ……………
കൌമാരത്തില്‍ ഒരു കുടക്കീഴിലെ സ്വപ്നങ്ങള്‍ …………
കൌമാരവും കടന്നു യവ്വനത്തില്‍ എത്തുമ്പോള്
നോവും നനവും കുളിരും നിറഞ്ഞ സംഗീതം മഴ നാരുകളില്‍ നിന്ന്…………….

പിന്നെ, ദൂരെ നിന്നു പെയ്തിറങ്ങി അരികിലേക്കൊടിയെത്തുന്ന മഴയെ പിന്നിലാക്കി മരച്ചുവട് ലക്ഷ്യമാക്കിയുള്ള ഓട്ടം .........
മര ചില്ലകളില്‍ തട്ടിചിതറി താഴെ എത്തുന്ന കുഞ്ഞു കുഞ്ഞു മഴതുള്ളികള്‍ മേനിയില്‍ പടരുമ്പോലുള്ള നിര്വൃതി ……….

ഒന്നു മാത്രം ചേരാത്തതായി തോന്നി …………
ഈ കവിതയിലെ 'മരച്ചുവടിന് " "തണല്‍ " ആയി ബന്ധം ഇല്ല ……….. വെയിലില്‍ നിന്നുള്ള സംരക്ഷണമാണ് ……തണല്‍!

കൈലാസി: മണി,വാതുക്കോടം said...

കാലവര്‍ഷാരംഭത്തിലെ കുളിര്‍ദായകമായ മഴപോലെ മനോഹരം ഈ കവിതകളും.
മരം:ഒരു മഴകഴിഞ്ഞ് മരത്തിന്റെ ചുവട്ടില്‍ പോയിനിന്ന് ചില്ലകള്‍ കുലുക്കുന്വോള്‍ വീഴുന്ന വെള്ളത്തില്‍ നനയുന്നതും ഒരു രസം തന്നെ.

പൈങ്ങോടന്‍ said...

ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഒരു കവിത. വിഷയദാരിദ്ര്യമാണോ?

ശരത്‌ എം ചന്ദ്രന്‍ said...

മഴയുടെ ഓര്‍മ്മകള്‍....
നന്നായിരികുന്നു ചേച്ചീ....
“മഴയുടെ ഓര്‍മ്മകള്‍....ആലിലത്തുമ്പിലെ തുള്ളികളായ് ....
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...“
(ഇതൊരു സിനിമാ പാട്ടാ.. )

ശരത്‌ എം ചന്ദ്രന്‍ said...
This comment has been removed by the author.
Unknown said...

നനഞ്ഞ് ഓടിവന്ന്
മഴയത്ത് മരച്ചുവട്ടില്‍

നില്‍ക്കുവാന്‍ സാ‍ധിക്കുക
ഒരു വലിയ ഭാഗ്യം തന്നെ !
ജീവിതത്തില്‍ ആ വിധം
ഒരു വന്‍മരത്തിന്റെ
തണല്‍ അനുഭവിക്കുന്നത്
ജീവിതത്തിലെ പുണ്യവും !

അക്ഷരങ്ങളില്‍ അഗ്നി കണ്ടു, പേരും മഴയത്തും പോള്ളിപ്പോയി ....

നിരക്ഷരൻ said...

“ഒന്നും പറ്റിയില്ലങ്കില്‍ നെടും പുരയില്‍ നിന്ന്
അടുക്കള പുരയിലേക്ക് ഓടുക.
നനയാന്‍ പാകത്തിന്‍ വെള്ളം കിട്ടിയില്ലങ്കില്‍
വെള്ളം വീഴുന്ന ഓടിന്റെ താഴേകൂടി ഓടുക...“

ഓര്‍മ്മ വച്ചനാള്‍ മുതല്‍ മഴ നനയുന്നത് എന്റ്റ്റേയും ഹരമാണ് മണിക്യേച്ചീ....

ഇപ്പോള്‍ ഒരു പെരുമഴ നനഞ്ഞ സുഖം.

മന്‍സുര്‍ said...

ഈ വരികളിലൂടെ യാത്ര ചെയ്യുന്നേരം
ഒരു നിമിഷമെങ്കിലും മനസ്സ്‌ പിന്തിരിഞ്ഞ്‌ നോക്കിയില്ലേ

ബാല്യത്തിന്‍ കളിക്കളങ്ങളില്‍
സ്കൂല്‍യാത്രകളില്‍
ആര്‍ത്തു പെയ്യുന്ന മഴയില്‍
ഒരു നിമിഷമെല്ലാം മറന്നൊന്ന്‌
മഴ നനയാന്‍ കൊതിക്കാത്തവരാരുണ്ട്‌

ഓര്‍മ്മകളുടെ മണിച്ചെപ്പില്‍
ഇന്നും മായാതെ ജീവന്‍ തുടിക്കുമീ
മധുരമാം മഴകാലം
വിരിയുകയായ്‌..പൊഴിയുകയായ്‌
സ്വര്‍ണ്ണാക്ഷരങ്ങളായ്‌..ഈ തോരാമഴയില്‍..

ഓര്‍മ്മകളുടെ സ്വപ്‌നലോകത്തേക്ക്‌
മധുരമാം വരികളിലൂടെ കൈപിടിച്ചു നടത്തുകയാണ്‌
എഴുത്തുകാരിയോടൊപ്പം നമ്മെയും

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

ഹാരിസ്‌ എടവന said...

മഴയും കുടയും ....വളരെ നന്നായി.ഇനി പഴയതു പോലെ മഴ നനയാന്‍ കഴിയുമോ?
മഴച്ചാറ്റലിലൂടേ കാല്‍ വഴുക്കുന്ന വരമ്പില്‍ കൂടെ നടക്കാന്‍ കഴിയുമോ?

ഹരിശ്രീ said...

മനോഹരമായ വരികള്‍...

ഗൃഹാതുരതയുണര്‍ത്തുന്ന വരികള്‍...

നന്ദി...

:)

ഒരു സ്നേഹിതന്‍ said...

നനഞ്ഞ് ഓടിവന്ന്
മഴയത്ത് മരച്ചുവട്ടില്‍

നില്‍ക്കുവാന്‍ സാ‍ധിക്കുക
ഒരു വലിയ ഭാഗ്യം തന്നെ !
ജീവിതത്തില്‍ ആ വിധം
ഒരു വന്‍മരത്തിന്റെ
തണല്‍ അനുഭവിക്കുന്നത്
ജീവിതത്തിലെ പുണ്യവും !

വരികളെല്ലാം ഒരുപാടിഷ്ടപ്പെട്ടു...

ആശംസകള്‍....

smitha adharsh said...

മഴ എന്നും,എല്ലാവര്ക്കും എഴുതാന്‍ ഒരു വിഷയമാണ്...എന്നാലും,ഇതു ഇത്തിരി വ്യത്യസ്തമായി തോന്നി.ഗഹനമായ പലതും വളരെ ലളിതമായി പറഞ്ഞല്ലോ...മാണിക്യം ചേച്ചീ...ശരിക്കും ഒത്തിരി നന്നായി....പുതു മഴയില്‍ കുതിര്‍ന്ന മണ്ണിന്‍റെ ഹരം പിടിപ്പിക്കുന്ന ആ ഗന്ധം ഓര്ത്തു പോയി..

G. Nisikanth (നിശി) said...

കല്ലും നെല്ലും പതിരും തിരയാൻ ഞാനാളല്ല.
എനിക്കിഷ്ടപ്പെടുന്നുണ്ട്; കവിതയും കഥകളും..
എല്ലാം വായിക്കാൻ നേരം കിട്ടിയില്ല
ഇനിയും എഴുതുക…..
മാണിക്യം പോലെ തിളങ്ങട്ടെ…..

ചെറിയനാടൻ