Wednesday, February 13, 2008

നിനക്കായ്.....




നിറവാര്‍ന്ന സൗഹൃദ സീമകള്‍ക്കപ്പുറ-
മൊരു സായം‌സന്ധ്യയില്‍ വന്നിറങ്ങി
ഏകാന്ത മാനസം തൊട്ടു തലോടിയി-
ട്ടേതോ മൃദു മന്ത്രമോതി നിന്നു


പൂങ്കുയില്‍ നാദവും പൂനിലാ രാത്രിയും
പൂക്കാത്ത മോഹങ്ങളായിരുന്നു
ഉല്ലാസമായെന്‍ ജീവനില്‍ നീയൊരു
വെള്ളരിപ്രാവായ് വരും‌വരെയില്‍

ഞാന്‍ വെയിലേറ്റു തളര്‍ന്നകാലങ്ങളില്‍
നിന്‍ ചിറകെന്‍ വെണ്‍‌കുടയായി മാറി
എന്‍ മനം പുഞ്ചിരി തൂകിയ നേരമോ
നിന്നില്‍ വസന്തം വിരിഞ്ഞു നിന്നു

എന്‍ കണ്‍‌കളീറനണിഞ്ഞ നാളൊക്കെയും
സാന്ത്വനമോതി നീയെന്‍ പ്രിയനായ്
നീയില്ലയെങ്കില്‍ തനിച്ചായിടുന്നൊരു
ഭൂമിയിലെന്തുണ്ടെനിക്ക് നേടാന്‍..?

25 comments:

മാണിക്യം said...

“എന്‌ കണ്‌കളീറനണഞ്ഞ നാളൊക്കെയും
സാന്ത്വനമോതി നീ പ്രിയനെപ്പോല്‌
നീയില്ലെയെങ്കില്‌ തനിച്ചായിടുന്നൊരു
ഭൂമിയിലെന്തുണ്ടെനിക്ക് നേടാന്‌?..”

ഏ.ആര്‍. നജീം said...

ഹോ...!!
അങ്ങിനെ ഈ മാണിക്ക്യത്തിന്റെ പോസ്റ്റില്‍ ഒരു തേങ്ങ ഉടയ്ക്കാന്‍ അവസരം കിട്ടി....

((( ഠോ )))

പിന്നെ കവിത...

ഒറ്റവാക്കില്‍ പറയട്ടെ...
പ്രണയാര്‍ദ്രമായ നല്ലൊരു കവിത...

ശ്രീ said...

പ്രണയം തുളുമ്പുന്ന മനോഹരമായ വരികള്‍... നല്ല ഈണം. ഇനി ആരെങ്കിലും ഒന്നു പാടിയാല്‍ നന്നായിരിയ്ക്കും.
:)

ശ്രീനാഥ്‌ | അഹം said...

:)

ദിലീപ് വിശ്വനാഥ് said...

മാണിക്യം, വളരെ നല്ല കവിത.

Sharu (Ansha Muneer) said...

നല്ല വരികള്‍... :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രണയമഴ പാടിവരുന്നല്ലൊ മാഷെ..
പ്രണയത്തിന് പകരം പ്രണയം മാത്രം അല്ലെ..
എവിടെത്തിരിഞ്ഞാലും പ്രണയം മാത്രം...
അതെ മാണിക്യാമ്മെ ഈ റ്റെമ്പ്ലേറ്റ്സ് ഒന്ന് മാറ്റൂ ഒരു ഫീല്‍ വരുന്നില്ലാ.. അതാ..

ഉപാസന || Upasana said...

പൂങ്കുയില്‍ നാദവും പൂനിലാ രാത്രിയും
പൂക്കാത്ത മോഹങ്ങളായിരുന്നു
ഉല്ലാസമായെന്‍ ജീവനില്‍ നീയൊരു
വെള്ളരിപ്രാവായ് വരും‌വരെയില്‍

നല്ല വരികള്‍ മാണിക്യം.
:)
ഉപാസന

Abdhul Vahab said...

ഈറന്‍ സന്ധ്യയില്‍ ഈറന്‍ കുളിരുമായ് ചാന്‍ചാന്‍ടിയെത്തുന്ന കാറ്റേ വാ.....................
മേലെ മുഖിലിലേ വാനബാടിയേ കാറ്റാടിയാടാന്‍ വാ......................... സായം സന്ധ്യ എല്ലാറ്റിനും ഒരു നല്ല മൂടുപടം നല്‍കുന്നു ഇതാ ഇവിടേ മാണിക്ക്യത്തിന്റ്റെ ഈ കവിതക്കും കൊള്ളാം സായം സന്ധ്യ നമുക്ക് സമ്മാനിച്ച ഈശ്വരനോട് നന്ദി
അതിനേ ഭംഗിയുള്ള കവിതയാക്കിയ മാണിക്ക്യത്തിനു അഭിനന്ദനം................ അഭിനന്ദനം............... അഭിനന്ദനം................. അഭിനന്ദനം......................

നിലാവര്‍ നിസ said...

നന്നായിട്ടുണ്ട്..

sv said...

പ്രണയ ദിനാശംസകള്‍...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

അപര്‍ണ്ണ said...

ഇഷ്ടായി മാണിക്യക്കവിത. :)

തോന്ന്യാസി said...

കവിത പ്രസിദ്ധീകരിക്കേണ്ട സമയം കിറുകൃത്യം

ഇനി പറയട്ടെ മനോഹരം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനോഹരമായ വരികള്‍

പ്രയാസി said...

കൊള്ളാം ..:)

Gopan | ഗോപന്‍ said...

നല്ല കവിത.

Unknown said...

ചുരുക്കം വാക്കുകളില്‍ മെനഞ്ഞു,
ഒരു പാല്‍പ്പായസം പോലെ മധുരതരം

കനല്‍ said...

ഞാന്‍ വെയിലേറ്റു തളര്‍ന്നകാലങ്ങളില്‍
നിന്‍ ചിറകെന്‍ വെണ്‍‌കുടയായി മാറി

സത്യമായിരുന്നു... പക്ഷെ ഈ കൊടുംതണുപ്പില്‍ ആ ചിറകുകള്‍ക്ക് കമ്പിളി ആവാമായിരുന്നില്ലേ?

കൊള്ളാം മാണിക്യം ...

ജോസ്‌മോന്‍ വാഴയില്‍ said...

“നീയില്ലയെങ്കില്‍ തനിച്ചായിടുന്നൊരു
ഭൂമിയിലെന്തുണ്ടെനിക്ക് നേടാന്‍..?“

മാണിക്യാമ്മ എന്നും എഴുതുന്നതില്‍ പലയിടത്തും ഞാനെന്റെ മനസ് കാണുന്നു...!!! ഇനിയുമെഴൂതൂ...!! എന്തു രസമാ വായിക്കാന്‍...!! അതിമനോഹരമായിരിക്കുന്നു...!!!

Malayali Peringode said...

എന്‍ കണ്‍‌കളീറനണിഞ്ഞ നാളൊക്കെയും
സാന്ത്വനമോതി നീയെന്‍ പ്രിയനായ്
നീയില്ലയെങ്കില്‍ തനിച്ചായിടുന്നൊരു
ഭൂമിയിലെന്തുണ്ടെനിക്ക് നേടാന്‍..?



............
ഒന്നുമില്ല!

മാണിക്യം said...

"നിനക്കായ്....."
പ്രണയ ദിനാശംസകള്‍...


നജിം തേങ്ങയുടച്ചതിനു നന്ദി.
താങ്കള്‍ നല്ല കവിത എന്ന്
വിശേഷിപ്പിച്ചതില്‍ വളരെ സന്തോഷിക്കുന്നു...........

ശ്രീ: എനിക്ക് ആഗ്രഹമുണ്ട് ...

ശ്രീനാഥ്‌ | അഹം :)നല്ല പുഞ്ചിരി :)

വാല്‍‌മീകി: വന്നതിനും വായിച്ചതിനും നന്ദി.

ഷാരു : നന്ദി

സജി: നിര്‍‌ദ്ദേശത്തിനു നന്ദി .
റ്റെമ്പ്ലേറ്റ്സ് മാറ്റാം. തിരക്ക് ഒഴിയട്ടെ..

ഉപാസന: ഒത്തിരി സന്തോഷം

അബ്ദുള്‍‌: സമ്മാനിച്ച അഭിപ്രായത്തിനും നന്ദി:)

നിലാവര്‍ നിസ:ഇവിടെ എത്തിയതിനു നന്ദി.

sv: നന്ദിയുണ്ട്........

അപര്‍ണ്ണ: ഇഷ്ടമറിയിച്ചതില്‍ സന്തോഷിക്കുന്നു.

തോന്ന്യാസി: ഓടി ഇവിടെ വരെ വന്നല്ലൊ :)

പ്രിയ ഉണ്ണികൃഷ്ണന്‍ : താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി.

പ്രയാസി:നന്ദി സ്വീകരിച്ചാലും!

ഗോപന്‍ നന്ദി ....

രജിത്തെ അതൊരു നല്ല ഒരു ഉപമ ആയി
പാല്പായാസം !!

കനല്‍: സത്യം ഇത്തിരി കനലും ചൂടും ഇങ്ങെത്തിയെങ്കില്‍ എന്താ ഒരു തണുപ്പ്!

ജോസ്മോനേ: മനസ്സിലുള്ളതൊക്കെ എഴുതാന്‍........

റസാക്ക്: ഇല്ലാ ഒന്നുമില്ല!

ഹരിയണ്ണന്‍@Hariyannan said...

നീയില്ലയെങ്കില്‍ തനിച്ചായിടുന്നൊരു
ഭൂമിയിലെന്തുണ്ടെനിക്ക് നേടാന്‍..?

*******************

91.6 C..Hallmarked!!

Unknown said...

കളഞ്ഞു പോയ സ്വപ്നങ്ങല് ഇന്നു ഏതോ വീണു കിട്ടിയ ചിപ്പിക്കുള്ളില് ഉറഞ്ഞ മുത്തു പോലെ………..

Unknown said...

“നീയില്ലയെങ്കില്‍ തനിച്ചായിടുന്നൊരു
ഭൂമിയിലെന്തുണ്ടെനിക്ക് നേടാന്‍..
നന്നായിട്ടുണ്ട്...

Mukesh M said...

entha yithuuuuuuuuu