തൂവാനം !!
എന്‍ പ്രണയം ..
ചെറു കണികകളായി
പെയ്തിറങ്ങുന്നു
കൈ നീട്ടി തൊടാന്‍ പറ്റാതെ
കണികകള്‍ കാണാനില്ലാതെ
തൂവാനമായി
ഒരു ചെറു നനവായ്
എന്നെ പൊതിയുന്നു.
എന്‍ മനസ്സിനെ ഇക്കിളിപ്പെടുത്തി,
ആപാദ ചൂഡമെന്നെ തൊട്ടുണറ്ത്തി,
ഒരനുഭൂതിയായ് നനവായ്
തെന്നി തെന്നി പോകുന്ന
ഈ മഴയെ
എന്‍ പ്രണയത്തെ
ഒന്നു വാരി പുണരാന്‍
കൈകളുയര്‍ത്തി ഞാന്‍ നില്പ്പൂ
എന്റെ പ്രപഞ്ചത്തെ
നനച്ച ഈ മഴയെ
എന്‍ പ്രണയത്തെ ഇനി
പിരിയാനാവില്ലൊര
Tuesday, December 4, 2007
മഴയില്‍ ..........
Subscribe to:
Post Comments (Atom)
30 comments:
......എന്റെ പ്രപഞ്ചത്തെ
നനച്ച ഈ മഴയെ
എന്‍ പ്രണയത്തെ ഇനി
പിരിയാനാവില്ലോരു നാളും!!
ക്വോട്ടാന് ഉദ്ദേശ്ശിച്ച വരികള്‍ തന്നെ ആദ്യ കമന്റ്... നന്നായിരിക്കുന്നു. ആ ചിത്രവും.
:)
എന്റെ പ്രപഞ്ചത്തെ
നനച്ച ഈ മഴയെ
എന്‍ പ്രണയത്തെ ഇനി
പിരിയാനാവില്ലോരു നാളും!!
Orikkalum piriyathirikkatte....
Nalla varikal..ishtaayi..
chithravum...
എന്‍ പ്രണയത്തെ
ഒന്നു വാരി പുണരാന്‍
കൈകളുയര്‍ത്തി ഞാന്‍ നില്പ്പൂ....
നമുക്ക് പ്രണയത്തെ പിരിയാന്‍ പറ്റില്ലായിരിക്കാം.
പക്ഷേ.....പ്രണയിനിയെ പിരിയാമല്ലോ....
എന്‍ പ്രണയത്തെ ഇനി
പിരിയാനാവില്ലോരു നാളും!! (പിരിയില്ലാ....)
സത്യം...ഇനി പിരിയാനാവില്ലാ.... ചേച്ചിക്കറിയാല്ലോ....!! ഇതെന്റെ കഥ തന്നെ....!! മഴയായ്...!!
നല്ല വരികള്‍...!!
നല്ല മാണിക്യം പോലോത്ത വരികള്‍
നന്നായിരിക്കുന്നു.
-സുല്‍
പ്രണയം പലര്‍ക്കും വിഭിന്നമായ അനുഭവങ്ങളാണു സമ്മാനിച്ചിട്ടുള്ളതു അതു കൊണ്ടുതന്നെ പ്രണയിച്ചവരില്‍ എല്ലാവര്ക്കും ഓമനിക്കാന്‍ ഒരുപാടു ഓര്‍മകളും കാണും
പക്ഷെ എന്റ്റെ പ്രണയം എനിക്കു കണ്ണുനീരെ തന്നിട്ടുള്ളു അതു കൊണ്ടായിരിക്കാം ഞാനും മഴയെ പ്രണയിക്കുന്നെ...
“കോരി ചൊരിയുന്ന മഴയത്തു നനഞ്ഞുകൊണ്ടു കരയാനാണു ഞാനിപ്പൊ കൊതികുന്നെ”
ഒന്നു കരഞ്ഞെങ്കിലും
എന്‍ പ്രണയത്തെ ഓര്മിപ്പിച്ചതിനു ഒരുപാടു നന്ദിയുണ്ട്....
“വളരെ നന്നായിട്ടുണ്ടേ.....”
ഈ മഴയെ
എന്‍ പ്രണയത്തെ
ഒന്നു വാരി പുണരാന്‍
കൈകളുയര്‍ത്തി ഞാന്‍ നില്പ്പു
എന്റെ പ്രപഞ്ചത്തെ
നനച്ച ഈ മഴയെ
എന്‍ പ്രണയത്തെ ഇനി
പിരിയാനാവില്ലോരു നാളും!!
നല്ല വരികള്‍...
ആശംസകള്‍...
നല്ല വരികള്‍... ആശംസകള്‍...
:)
മാണിക്യം...
പ്രഭ ചൊരിയും മാണിക്യമോ നിന് വരികള്‍
വെണ്ണിലാവിന്‍ വാസന്തമോ
ഒരു മഴയുടെ മാറില്‍ തലച്ചായ്ക്കും
മഴമേഘമോ
മഴയുടെ കുളിരില്‍ വിരിയും
മാരിവില്ലോ
മഴതുള്ളിയില്‍ ഈ പ്രപഞ്ചം കാണും
നിന് മഴ മനസ്സിന് ഒരു മഴയായ് കുളിരായ്
മഴയില്‍ വിരിയും പ്രണയം
മഴ തന് കുളിരായ് മാറിയെങ്കില്‍
അര്‍പ്പിക്കാം ഞാനൊരായിരം അഭിനന്ദനത്തിന്
മഴത്തുള്ളികള്‍
നന്മകള് നേരുന്നു
മാണിക്യം -
ഒന്ന് തൊടാനാവാതെ , പുണരാന്‍ കൊതിച്ച്, ഈ മഴയെ ഞാന്‍ നോക്കിനില്ക്കുന്നു ... എന്റെ പ്രണയമഴ വാരിപ്പുണരാന്‍ കൈകളുയര്‍ത്തി ഞാന്‍ നില്ക്കുന്നു,, കണ്ണടച്ച്.... കണ്ണുതുറന്നാല്‍, പുണരാന്‍ കഴിയില്ലെന്ന് അറിഞ്ഞാലോ? ആ മഴ പെയ്തു തോരാതിരിക്കട്ടേ... ഇനി പുണരാന്‍ കഴിഞ്ഞില്ലെങ്കിലും , എന്റ്റെ പ്രപഞ്ചത്തെയാകെ നനച്ച്, ഒരു കുളിര്‍മ്മയായി അതെന്നും ഇങ്ങനെ പെയ്യട്ടേ... എന്നിലെ ശൂന്യതയെ നിറക്കാന്‍ ഈ മഴക്കേ കഴിയൂ...
(ഈ കവിത കുറച്ചുകൂടി ശക്തമാക്കാമായിരുന്നു എന്നൊരു ചെറിയ അഭിപ്രായം മാത്രം... അനുഭവത്തിന്റെ ചൂട് കൂടുമ്പോള്‍ തീവ്രതയുണ്ടാകും എന്നതനുഭവം:) )
- സ്നേഹാശംസകളോടെ, സന്ധ്യ :)
“മാണിക്ക കല്ലാല്‍..“
അതന്നെ കൊള്ളാം..:)
ശ്രീ:ആദ്യ കമന്റിന് നന്ദി ,
എ.ആര്.നജീം:ആശംസകള്‍ക്കു നന്ദി,
വിജില്‍:അതൊരു സത്യമാണ്!,
ജോസ്മോന്:ഈ അവസരത്തില്‍ ഭാവുകങ്ങള്‍ ,
സുല്‍: നന്ദി ,
സുഹൃത്ത്:എല്ലാ കാലത്തും പ്രണയം ഒരു ഭാവത്തില്‍ അല്ലങ്കില്‍ മറ്റൊരു ഭാവത്തില്‍
എല്ലാ മനസ്സിലും ഉണ്ടാവും ചിലര്‍ മാത്രം പ്രതികരിക്കുന്നു!,
ഹരിശ്രീ, ക്രിസ്വിന് :ആശംസകള്‍ക്ക് നന്ദി,
മന്സൂറ്:പറയാതിരിക്കാന്‍ വയ്യാ കവിതയെക്കാള്‍ മനോഹരമായി കമന്റ്!!,
സന്ധ്യാ ഇങ്ങനെ ഒരഭിപ്രായ പ്രകടനം നടത്തിയതില്‍ സന്തോഷം ശരിയാണ് ഇത്തിരി കൂടി ശക്തമാക്കാമായിരുന്നു,
പ്രയാസി: നന്ദി വളരെ വളരെ...
പാതിയുറച്ച പാടവരമ്പത്തുടെ ഉള്ളംകാലില്‍ കുളിരേറ്റുവാങ്ങി നടന്നുനീങ്ങുമ്മ്പോഴുള്ള സുഖം…………………
പ്രണയ മഴയില്‍ കുളിച്ചു നിള്ക്കുകയാണെല്ലൊ…………
നിന്റെ പ്രപഞ്ചത്തെ നനയിച്ച ഈ മഴയെ, പ്രണയത്തെ എന്തു പേരിട്ടു വിളിക്കും…….………...!!!!
“പ്രണയമണിത്തൂവല്‍ തഴുകും പവിഴമഴ” എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം ആണു ഓര്‍മ്മ വന്നത്..മഴ എക്കാലത്തും കാല്പനികസൌന്ദര്യം നിറഞ്ഞതാണ്..മഴ നനഞ്ഞ് നീങ്ങുന്ന പ്രണയിനിയുടെ ചിത്രം മനസ്സിലില്ലാത്തവര്‍ ആരുണ്ട്?
“ഈ മഴയെ
എന്‍ പ്രണയത്തെ
ഒന്നു വാരി പുണരാന്‍
കൈകളുയര്‍ത്തി ഞാന്‍ നില്പ്പൂ“
പ്രണയ സങ്കലപ്പങ്ങളിലെ മനോഹരമായ ഒരു ഏട്.മനസ്സില്‍ പ്രണയം സൂക്ഷിയ്ക്കുന്ന ഓരോ ആളും ഈ മനോഹരമായ കവിതയ്ക്കു മാണിക്യത്തോട് കടപ്പെട്ടിരിയ്ക്കുന്നു...
മറ്റൊരു മനോഹരമായ ഭാവന....നന്നായിരിയ്ക്കുന്നു.
എന്‍ പ്രണയത്തെ ഇനി
പിരിയാനാവില്ലോരു നാളും!!
കാണാന്‍ വൈകി...
നന്നായിരിക്കുന്നു...
ഒരു ചെറുനനവായ് എന്നെ പൊതിഞ്ഞ...
എന്നില്‍ അനുഭൂതികള്‍ വിരിയിച്ച...
ഈ മഴ...
എന്‍ പ്രണയം...
മാണിക്യം നന്നായിരിക്കുന്നൂ...
ആശങ്ങള്‍ അസാധ്യമായി കോര്‍ത്തിണക്കി എന്ന്
പറയാനാവില്ലെങ്കിലും, തരക്കേടില്ലായിരുന്നൂ...
തുടര്‍ന്നും പ്രതീക്ഷിച്ച്കൊണ്ട്...
എന്റെ പ്രപഞ്ചത്തെ
നനച്ച ഈ മഴയെ
എന്‍ പ്രണയത്തെ ഇനി
പിരിയാനാവില്ലോരു നാളും!!
മഴയില്‍ സങ്കീതമുണ്ടെന്ന് പറഞ്ഞതും ഇടിമിന്നലിനു താളമുണ്ടെന്ന് പറഞ്ഞതും രാത്രിമഴയില്‍ ആലസ്യമുണ്ടെന്ന് പറഞ്ഞതും എന്റെ മഴയല്ലെ..?
പുതുമഴയായ് വന്നു നീ...
പുതുമഴയാല്പുളകം കൊള്ളാത്ത മണ്ണും അനുരാഗത്താല്‍ തരളമാകത്ത ഹൃദയവുമില്ലാ..
എന്റെ മാണീക്യമേ....
ഈ മഴവന്നപ്പോല് ഹൃദയം തരളമായൊ ആവൊ..?
കവിത
ഇഷ്ടമായി
ലളിതമായ പ്രയോഗങ്ങള്‍ വായന സുഗമമാക്കി...
സന്ധ്യ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ...
അഭിനന്ദനങ്ങള്‍
പ്രണയമഴയില്‍ പെയ്തിറങ്ങിയ കുളീരില് പൊതിഞ്ഞ കവിത...
വരികള്‍ മനോഹരമായിരിക്കുന്നു.
അഭിനന്ദനങ്ങള്‍!
ഹേയ്....മാണിക്യമേ!!!!
നീ ഈ എഴുതികൂട്ടിയ വരികളുണ്ടല്ലോ ശരിക്കും മാണിക്യത്തേക്കാള്‍ വിലപ്പെട്ടതാണു...
പിന്നെ ഇതിലെ ഈ വരികള്‍ ....പ്രണയത്തെ മഴയോടു ഉപമിച്ചതു!!!!! ......എന്റെ പ്രപഞ്ചത്തെ നനച്ച ഈ മഴയെ എന്‍ പ്രണയത്തെ ഇനി പിരിയാനാവില്ലോരു നാളും!! നിങ്ങള്‍ ഇന്നുവരെ എഴുതിയതില്‍ ....നിങ്ങളുടെ മാസ്റ്റര്‍ പീസ് വരികളാണു... !!!!
ഈ പ്രണയം കൂടുതല്‍ സുന്ദരം..
Upasana aadyamaayaaNIviTe...
mazhaththuLLiyil ninn eththiyathaaN
nannaayi maaNIkyam.
:)
upaasana
ബേബി:കമന്റിന്റെ“കുളിരേറ്റുവാങ്ങി”ഞാന്‍. നന്ദി..
സുനില്‍: അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി
റസാഖ് പെരിങ്ങോട് : തിരക്കിനിടയിലും വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി
ബിജോ നിരുപണം സന്തോഷപുര്‍വ്വം സ്വീകരിക്കുന്നു നന്ദി.
സജി : സുയിപ്പിക്കുന്ന അഭിപ്രായം
അങ്ങ് സുഖിച്ചു ട്ടോ
ദ്രൗപദി : പറഞ്ഞതു ഓര്‍മിക്കും നന്ദി ..
അലി : എന്റെ വരികള്‍ വായിച്ചതിനും അഭിപ്രായം രേഖപെടുത്തിയതിനും
നന്ദി.
ബിജു ബാലകൃഷ്ണന് : നന്ദി നന്ദി നന്ദി
ഇക്കു: നന്ദി
ഉപാസന : വന്നു വായിച്ചതിനും അഭിപ്രായത്തിനും നന്ദി.വളരെ സന്തോഷം.
മഴ..
നിര്ത്താതെപെയ്യട്ടെ!!
നല്ല വരികള്‍!!
എന്റെ പ്രപഞ്ചത്തെ
നനച്ച ഈ മഴയെ
എന്‍ പ്രണയത്തെ ഇനി
പിരിയാനാവില്ലൊരു നാളും
.............................അതു പൊലെ മാണിക്യംചേച്ചിനെ പിരിയാന്‍ എന്റ്ക്കും പറ്റില്ല.....വളരെ നന്നായിട്ടുണ്ടേ ചേച്ചിടേ വരികള്‍..
(എന്നാലും, എന്നെ പെടിപ്പിച്ചില്ലെ.........ഹ്മ്...ചേച്ചിയൊടു കുട്ടില്ല... :()
ഈ പ്രണയകവിതയും ഇഷ്ടമായി.
ആപാദ ചൂഡമെന്നെ തൊട്ടുണര്‍ത്തി
ഒരനുഭൂതിയായ് നനവായ്
തെന്നി തെന്നി പോകുന്ന
ഈ മഴയെ
എന്‍ പ്രണയത്തെ
ഒന്നു വാരി പുണരാന്‍
കൈകളുയര്‍ത്തി ഞാന്‍ നില്പ്പൂ...മലരും, മണവും, മഴയും ഹൃദദയത്തിനു നല്കുന്ന അനുഭൂതികള്‍..ആ അനുഭവങ്ങളെ പ്രണയിച്ചു പോകുന്നതുഎത്ര സുഖം.. നല്ല വരികള്‍.. അനുമോദനങ്ങള്‍.
Post a Comment