Wednesday, September 12, 2007

എന്റെ ആദ്യത്തെ ആത്മഹത്യാ ശ്രമം...........

എന്റെ ആദ്യത്തെ ആത്മഹത്യാ ശ്രമം...........
മാളുട്ടീടെ നൊമ്പരങ്ങള് - 2

ഞാന് ആത്മഹ്ത്യ ചെയ്യാന് തീരുമാനിച്ചു.
അന്നു ഒരു ഏഴു വയസ്സില് തഴേ പ്രായം കാണു അങ്ങനെ പറയുന്നതു എനിക്ക് പ്രായം ഒറ്മ്മ ഇല്ല.
ആങ്ങള ജനിച്ചില്ല അവന് ജനിച്ചപ്പൊ എനിക്ക് ഏഴുവയസ്സ് കഴിഞ്ഞിരുന്നു.
ഒരു ദിവസം വീട്ടില് അച്ഛനും അമ്മയും ഇല്ലാ,ഞാന് എന്തൊ ഒക്കെ ചെയ്തു നടന്നപ്പൊള്
അച്ഛന്റെ ഓഫീസ് റുമില് കയറി, അവിടെ നിരൊധാനാജ്ഞാ ഒള്ളതാ കയറരുതു എന്ന്.
അപ്പൊ അച്ഛന് ഇല്ലാത്തപ്പൊഴ് കയറി ആ മേശലുള്ള തൊക്കെ ഒന്നു കാണണം
അങ്ങനെ ഒരു ചിന്ന ആശൈ .അത്രേ ഒള്ളു.
കുറെ ചെത്തിക്കുര്‍പ്പിച്ച പെന്‍സില്, ചുവപ്പ്, നീല,പച്ച, കറുപ്പ്, മഷിക്കുപ്പികള്, പല തരം പേനകള്,
ബ്ലൊട്ടിങ്ങ് പാഡ്, റബറ്, മുട്ടുസൂചി, ഇങ്ക് പാഡ്, അതു തുറന്നു കൈ കൊണ്ട് ഒന്നു പിടിച്ചൂ കൈ നിറയെ അതിലെ മഷി, അതു കാര്യമാക്കില്ല,വേട്ട തുടര്‍ന്നു ..
മേശയില് നല്ല ഒരു മേശവിരിയുണ്ട്..(അമ്മേ ഭാഷയില് ആപ്ലിക്ക് വര്‍ക്ക് ചെയ്തതു )
കൈവിരല് പാടുകള് അവിടെ ഒക്കെ പതിച്ച് ഞാന് ..ജൈത്രയാത്ര തുടരുകയാണ് .
ഞാന് സൌകര്യാര്‍ത്ഥം മേശേല് ഇരുന്നു.
ആ പച്ച മഷിക്കുപ്പി കാണാന് ഒരു ശേലാരുന്നു, അതു കൈയിലെടുത്തു ,
അത്രെ അറിയാവു പിന്നെ എല്ലാം വളരെ പെട്ടന്നാരുന്നു.
മഷിക്കുപ്പി പൊട്ടി.മേശവിരിയിലും,എന്റെ ഉടുപ്പിലും,നിലത്തും,ആകെ പ്രശനമായി.
ക്രൈം സീന് ...
അപരാധിയായ ഞാന്! കൈയ്യബദ്ധം പറ്റി .
‍അതറിയം അടി ഓറപ്പാ അതീന്ന് രക്ഷപെടാന് ഒരു മാര്‍‌ഗവും ഇല്ലാ..
ചാവുകതന്നെ. തീരുമാനിച്ചു,
അപ്പൊ എങ്ങ്നെ ചാകും? തല പൂകഞ്ഞ് ആലോചിച്ചു.
അവിടെ ഒരു ദിവസം ഒരു കോഴികുഞ്ഞു ചത്തു,
ഒറ്റാലില് ഇട്ടതാ വെയിലു കൊണ്ടാ ചത്തേ.
അന്നു അമ്മ ജൊലിക്കാരിയെ ഒത്തിരി വഴക്കു പറഞ്ഞു അതിനെ വെയിലത്തിട്ടിട്ടാ ചത്തെ എന്ന്.
അപ്പൊ ചാവാന് വഴി തെളിഞ്ഞു ഞാന് പൊയി വെയിലത്തു കിടന്നു.
വെയിലു തീരുവോളം,
വെയിലും കൊണ്ടു,
ചത്തുമില്ല
കിട്ടാനുള്ള പൂശ് കിട്ടുകേം ചെയ്തു
പിന്നെ മുതല് മുറിപൂട്ടി ഇട്ടിട്ടാ അവരു പുറത്തു പോകാറ്.
അങ്ങനെ ഒത്തിരി ഒണ്ട് മാളുട്ടീടെ നൊമ്പരങ്ങള്

22 comments:

usha said...

ചിരിയും നൊമ്പരവും മനസ്സില്‍ കൊണ്ടു വരുന്ന ഭാവം... നന്നായിട്ടുണ്ട്

സഹയാത്രികന്‍ said...

മാളൂട്ട്യേ... നല്ല ഐഡിയ ആണല്ലോ...!

ഇനീം ആ ഒത്തിരി ഒത്തിരി ഉള്ള നൊമ്പരങ്ങളു ഇത്തിരി ഇത്തിരി ആയിട്ട് പറഞ്ഞോളൂട്ടോ... ഞങ്ങളൊക്കില്ല്യേ ഇവിടെ കേള്‍ക്കാന്‍... അപ്പൊ പിന്നെ വരാട്ടോ...

:)

Malayali Peringode said...

അങ്കമാലീലെ പ്രധാനമന്ത്രി ആരാന്നാ പറഞ്ഞെ..?

കുറച്ച് മുമ്പ്, ഇന്റെര്‍നെറ്റ് എക്സ്പ്ലോററില്‍ ആത്മഹത്യ ചെയ്യുന്നതിനെ പറ്റി മറ്റൊരു ബ്ലോഗില്‍ വായിച്ചു. ഇപ്പൊ വെയിലത്തു കിടന്നും അതു ചെയ്യാം എന്നു മനസ്സിലായി!

ആരാ മാണിക്യത്തിന് ഭുദ്ധിയുണ്ടെന്നുപറഞ്ഞത്?
:-)

ഈ നൊമ്പരങ്ങള്‍ തുടരുമല്ലോ അല്ലെ?



-------

ബാജി ഓടംവേലി said...

അങ്ങനെ ഒരു ചിന്ന ആശൈ .അത്രേ ഒള്ളു.

www.keralatribute.com said...

മാണിക്യമെ......


ഇട്യ്ക്കിടെ ഇവിടെ വരാറുണ്ട്. പോസ്റ്റുകള്‍ ഒന്നിനൊന്നു മെച്ചം. ഒറിജിനല്‍. ഒന്നാന്തരം കഥകള്‍. വെണ്ണിക്കുളത്തുകാരനായതുകൊണ്ട് ചോദിക്കുകയാ, കവി ഗോപാലക്കുറുപ്പിന്റെ ആരായിട്ടു വരും. നന്നാവുന്നുണ്ട്. ഭാവുകങ്ങള്‍

ഹരിയണ്ണന്‍@Hariyannan said...

ആത്മകഥാംശമുള്ള എഴുത്തിനേ ആത്മാവുള്ളൂ..
മാളൂട്ടിയുടെ നൊമ്പരങ്ങളില്‍ അവരണ്ടും വേണ്ടുവോളമുണ്ട്!
നന്നായി...
ഇനിയും വായിക്കാന്‍ ഞങ്ങള്‍ റഡി..
എഴുതാന്‍ താങ്കളും..

Jobin Daniel said...

വായിച്ചു ഞാന്‍ തലതല്ലി ചിരിച്ചു.. കാരണം പറഞ്ഞാല്‍ എന്റെ ബാല്യവും ഇതുപോലൊക്കെ തന്നെയായിരുന്നു.. അതുകോണ്ട് ഈ രംഗങ്ങള്‍ എന്റെ കൊച്ചു ഭാവനയില്‍ പോലും വ്യക്തമായി കാണാന്‍ കഴിഞ്ഞു. മനോഹരമായ് ഈ അക്ഷരങ്ങള്‍ അതു ചിത്രീകരിച്ചു തന്നു. ഇനിയുമിനിയും പോരട്ടെ..
:)

മയൂര said...

നല്ല രസായിട്ട് എഴുത്തിയിരിക്കുന്നു....:)

കനല്‍ said...

വളരെ നന്നായിട്ടുണ്ട്...കുട്ടികാലത്ത് എന്റെ കുഞ്ഞുപെങ്ങള്‍ കുസ്യതിത്തരത്തിന് അടി കിട്ടുമ്പോള്‍,അമ്മയോട് പറയുമായിരുന്നു.“ഇനീം തല്ലിയാ മോള് ആറ്റില്‍ചാടി ചാവും”അപ്പോള്‍ അമ്മ അടി നിറുത്തും . ആരൊ പറഞ്ഞു കേട്ടതാ അവള്‍ ആറ്റിലേക്ക് ചാടിയാ ചാവാമെന്ന്.

ശ്രീ said...

നന്നായിട്ടുണ്ട്. ആത്മാര്‍‌ത്ഥമായി എഴുതിയിരിക്കുന്നു.
:)

Unknown said...
This comment has been removed by the author.
Unknown said...

വെയിലത്ത് എത്ര നേരം കിടന്നു? സമ്മതിക്കണം ട്ടൊ….. ഇനിയും ഊണ്ടൊ ഇമ്മാതിരി അനുഭവങള്? “രണ്ടാമത്തെ ആത്മഹത്യാ ശ്രമം........." എപ്പൊ എഴുതും?

ഉറുമ്പ്‌ /ANT said...

ഈ ഐഡിയ കൊള്ളമല്ലോ,
പലരും എന്നോടു പറഞ്ഞു, വെയിലുകൊണ്ടിട്ടാ കറുത്തു പോയതെന്ന്‌. വെയിലുകൊണ്ടാ ചത്തു പോകുമെങ്കില്‍ അതൊരു നല്ല കാര്യം തന്നെ.
ഒന്നൂടെ ശ്രമിച്ചു നോക്കൂ ചിലപ്പോ നടന്നേക്കും. :)

kerala said...

പണ്ടത്തെ വേലത്തരങ്ങള്‍ ഒക്കെ ഇവിടെ പങ്കൂ വെച്ചതിന് ഞാന്‍ എന്താ തരിക...

ഒരു നാരങ്ങ ...ആ‍യാല്ലോ.... ;)

പൈങ്ങോടന്‍ said...

കഥയുടെ പേര് ശ്രദ്ധിച്ചില്ലേ...
“ എന്റെ ആദ്യത്തെ ആത്മഹത്യാ ശ്രമം”

അതിനര്‍ത്ഥം പിന്നീട് പല തവണയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നല്ലേ..ഇനി “ എന്റെ രണ്ടാം ആത്മഹത്യാ ശ്രമം “, എന്റെ മൂന്നാം ആത്മഹത്യാ ശ്രമം “, എന്നിങ്ങനെ ഒരു പരമ്പര തന്നെ വരും.

ഇതൊക്കെ വായിച്ച് ഞാനെന്നാണാവോ ആത്മഹത്യ ചെയ്യുക.


നന്നായിട്ടുണ്ട് കെട്ടോ മാണിക്യം..ഇനിയുള്ള അനുഭവപരമ്പരകളും പോരട്ടെ

hi said...

എനിക്കിഷ്ടമായി

മാണിക്യം said...

പ്രീയമുള്ളവരേ,എന്റെ ബ്ലൊഗ് വായിച്ചു അഭിപ്രായം എഴുതിയവര്‍ക്കും, വയിച്ചു പോയവര്‍ക്കും നന്ദി.അന്നൊക്കെ ചെറിയ തെറ്റുകള്‍ക്കും കൈ അബദ്ധങ്ങള്‍ക്കും വലിയ ശിക്ഷ കിട്ടുമായിരുന്നു,ആ അടിയെ പറ്റി ഒര്‍ക്കുമ്പൊള്‍ ശരിക്കും പേടിച്ചിട്ടൂണ്ട്, അങ്ങനെയുള്ള് ഒരു ദിവസത്തിന്റെ
ഓര്‍‌മ്മയാണ് ഇവിടെ ഞാന്‍ കോറിയിട്ട്ത് .. ഉഷ, സഹയാത്രികന്‍, വര്‍ത്തമാനം,
ബാജി ഓടംവേലി, റനീസ്, ഹരി,
ജൊബിന്‍, മയൂര, ശ്രീ,കനല്‍, ഉറുമ്പ്,
ജി കെ, കേരളാ, പൈങ്ങോടന്‍, ഷമ്മി,
ഒരൊരുത്തരും തന്ന പ്രോത്സാഹനത്തിനും ഹൃദയഗമായ നന്ദി...വീണ്ടും കാണാന്‍ ഇടയാക്ക്ണെ എന്ന പ്രാര്‍ത്ഥനയോടെ മാണിക്യം

പൂച്ച സന്ന്യാസി said...

എന്റെ മാണിക്യമേ..ചെറുപ്പത്തില്‍ വെയിലത്തല്ലേ കിടന്നുള്ളൂ ചാകനായിട്ട്, ഞാനൊക്കെയാണേല്‍ എത്രയോ പ്രാവശ്യം ചാകാന്‍ പോയിട്ട് തിരിച്ച് വന്നതാണ്. വണ്ടിക്കീഴേല്‍ കേറാന്‍ മുക്കിന് പോയിട്ട് അവിടെ കുത്തിയിരിക്കും, എന്നിട്ട് വിശക്കുമ്പം തിരിച്ച് വീട്ടില്‍ കേറി വരും, അതുപോലെ കനാലില്‍ ചാടാന്‍ പോയിട്ട് , കനാലിന്റെ താഴത്തെ തോട്ടില്‍ നിന്ന് മീനും പിടിച്ച് ഉച്ചയാകുമ്പം കേറി വരും. പിന്നെ തൂങ്ങിച്ചാകാന്‍ പോകയാണെന്ന് പറഞ്ഞിട്ട് അപ്പുറത്തെ മാവിന്‍ ചോട്ടില്‍ പോയി ഇരിക്കും, അവിടിരുന്ന് വട്ടുകളിച്ച്, പച്ചമാങ്ങയും തല്ലി പറിച്ച് താഴത്തെ വീട്ടീന്ന് ഉപ്പും വാങ്ങി പച്ചവെള്ളവും കുടിച്ച് വൈകിട്ട് കേറിവന്ന് കിടക്കും...ഇങ്ങനെ എത്രയോ ആല്‍മഹത്യാ ശ്രമങ്ങള്‍....കൊള്ളാം ...ഇതെല്ലാം ഇപ്പോ ഓര്‍മ്മിപ്പിച്ചു തന്നതിന്.

തോക്കായിച്ചന്‍ said...

ഹഹ കൊള്ളാം.. നല്ല പണി തന്നെ.. വെയിലത്തു കിടന്നു ചാകുക.. അങ്ങനെ ചുട്ടുപൊള്ളി ചത്തവരും ഏറെയുണ്ടേ.. മാണിക്യം രക്ഷപെട്ടു എന്നു പറഞ്ഞാല്‍ മതി.. വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു കേട്ടാ...ഇനിയും പോരട്ടേ..

Unknown said...

എന്റെ ടീച്ചറെ ഒരുകമന്റിടണമെന്ന് എപ്പോഴും വിചാരിക്കും, പിന്നെ മനസ്സുപറയും ബ്ലോഗില്‍ കമന്റിടാന്‍ നീ ആയിട്ടില്ലാന്ന്, എന്നാലും ഇതിന്‍ കമന്റിയില്ലേല്‍ അതു മോശമായിപ്പോകും.....!!
നന്നായിട്ടുണ്ട്....:. ഓരോ പുതിയ പോസ്റ്റും പുതിയ..പുതിയ അനുഭവങ്ങളാണ്‍. അപ്പോ ഈ മാളൂട്ടീം ഇത്രപേടിത്തൊണ്ടിയാരുന്നോ?? ഞാനെങ്ങാനുവാരുന്നേല്‍ അത് ചേച്ചീടെ മേലടിച്ചേല്‍പ്പിക്കാന്‍ വഴിനോക്കി നടന്നേനേ...ഹി ഹി.

Unknown said...

എനിക്കൊന്നും ഇല്ലേ പറയാന്‍... കൊല്ല് കൊല്ല്

നിരക്ഷരൻ said...

എന്നേം കൊല്ല് :) :)
(വെയിലത്തിട്ട് കൊല്ലണ്ട.)