ഈസ്റ്റര്‍ ദിനാശംസകള്‍
കൊഞ്ച് 500 ഗ്രാം
സവോള വലുത് ഒന്ന് ചെറുതായി അരിഞ്ഞത് ഒരു കപ്പ്
ഇഞ്ചി കൊത്തിയരിഞ്ഞത് ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി 8 അല്ലി
കുടം പുളി രണ്ട് ചെറിയ കഷ്ണം
കറി വേപ്പില
മുളക് പൊടി ഒരു ചെറിയ സ്പൂണ്‍
മല്ലിപ്പൊടി ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍ പൊടി അര ചെറിയസ്പൂണ്‍
തേങ്ങാകൊത്ത് രണ്ട് വലിയ സ്പൂണ്‍
എണ്ണ രണ്ട് വലിയസ്പൂണ്‍
എണ്ണ അടുപ്പില്‍ വച്ച് ചൂടാവുമ്പോള്‍ അതിലേയ്ക്ക് അരിഞ്ഞ സവോള ഇട്ട് വഴറ്റുക
അതില്‍ വെളുത്തുളളിയും അരിഞ്ഞ ഇഞ്ചിയും ചേര്‍ത്ത് ഇളം തവിട്ട് നിറമാവുമ്പോള്‍
അതിലേയ്ക്ക് മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി ഇവ ഇട്ട് ചെറുചൂടില്‍ നന്നായി മൂപ്പിക്കുക
ഇതിലേയ്ക്ക് കൊഞ്ച് , കുടം പുളിയും ചേര്‍ത്ത് ഇളക്കി അടച്ച് വയ്ക്കുക.( 5 മിനിട്ട് സമയം മതിയാവും.)
തേങ്ങാകൊത്ത് കറിവേപ്പില ഇവയും ഇട്ട് ഇടയ്ക്ക് ഇളക്കി വെള്ളം വറ്റിച്ച് ഇറക്കുക.
15 comments:
എഴുതാന്‍ ഒക്കെ നല്ല മടിയായി ...
ഈസ്റ്റര്‍ ആഘോഷിച്ചു. പല വിഭവങ്ങളും ഉണ്ടാക്കി.
ഈ റെസിപ്പി എന്റെ സ്വന്തമാണ് ഇനി ഒരിക്കല്‍ ഇതോര്‍മ്മിച്ചു എന്ന് വരില്ല അതുകൊണ്ട് എഴുതി.
വലിയ ബന്ധപ്പാടൊന്നുമില്ല എളുപ്പം ഉണ്ടാക്കാം :)
ഏവര്‍ക്കും ഉയര്‍പ്പ് പെരുന്നാള്‍ ആശംസകള്‍....
കൊതിപ്പിക്കല്ലേ .. ഈസ്റ്റര്‍ കഴിഞ്ഞ സ്ഥിതിക്ക് ഇനി വിഷു ആശംസകള്‍ തരുന്നു.
ഈസ്റ്റര്‍ ദിനാശംസകള്‍ ....... !!!
നല്ല റസിപ്പി... വായിൽ വെള്ളം വരുന്നു.
ആശംസകൾ ചേച്ചി. :)
ഈസ്ടറിനു പരീക്ഷണം നടത്തി അല്ലെ?
ഇനി വിഷുവിനും ആയിക്കോട്ടെ ഒന്ന്.
ആശംസകള്‍.
ഈസ്റ്റർ കഴിഞ്ഞ സ്ഥിതിക്ക് ഇനി ‘വിഷു’വിനു നോക്കാം.
“ഈസ്റ്റർ & വിഷുദിനാശംസകൾ..”
"ഈസ്റ്റര്‍ ദിനാശംസകള്‍ ......." കണ്ടു വായിക്കാന്‍ വന്നപ്പോള്‍ കണ്ടത് "മലബാര്‍ മത്തിക്കറി ഉണ്ടാക്കുന്ന വിധം" ആയിപ്പോയി!!! എന്തായാലും രുചികരമായിരിക്കുന്നു...!!!
വിഷ്ണൂ ഇനി ഉണ്ടായ സംഭവം പറയാം ഈസ്റ്റര്‍ പ്രമാണിച്ച് മൂന്ന് നാലു ദിവസത്തെ അവധി ഒരു പോസ്റ്റ് എഴുതണം എന്നൊക്കെ ഓര്‍ത്തു, അടുക്കളയില്‍ നിന്ന് ഒന്ന് ഇറങ്ങീട്ട് വേണമല്ലൊ എഴുതാന്‍. ഒടുവില്‍ പാചകം ചെയ്തതിന്റെ ഒക്കെ പടം മാത്രം ബാക്കിയായി. അല്ലങ്കിലും ക്രിസ്തുമസ്സ് ആയാലും ഈസ്റ്റര്‍ ആയാലും ഈ പാചകംമാത്രമല്ലേ ബാക്കി ഉണ്ടാവൂ
ഓര്‍മ്മയ്ക്ക് കിടക്കട്ടെ.
Let me try this dish. Then I'll say thanks
ആശംസകൾ,വിഭവം നന്നായിട്ടുണ്ട്!
ശരിക്കും കൊതി വന്നു....
ഏപ്രില്‍ മാസം നാട്ടില്‍ ആയതിനാല്‍ ബ്ലോഗ്ഗുകളില്‍ എത്താന്‍ കഴിഞ്ഞില്ല ..
കൊഞ്ച് വിഭവം ഇഷ്ട്ടായി. ഒന്ന് പരീക്ഷിച്ചു നോക്കണം ..
ആശംസകള്‍
ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു....... വായിക്കണേ........
താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു.
สวยจังครับ ถ้ามีเวลามาเล่นคาสิโนออนไลน์กับเราได้ที่ http://hi111.net
Post a Comment