Saturday, September 11, 2010

മഴമേഘം.....

മഴമേഘം.....

രുവശവും മരങ്ങള്‍ തിങ്ങി നിന്ന വഴിയിലൂടെ നടക്കവെ ഞാന്‍ അവനോട് പറഞ്ഞു
"എനിക്ക് കുറെ കാലത്തിനു ശേഷമൊരു കഥ എഴുതാന്‍ തോന്നുന്നു ...."
" കഥ വേണ്ട."
"എന്തു കൊണ്ടാന്നറിയില്ലാ നിന്നെ എനിക്ക് ഇഷ്ടമാണ് ."
"അതേയോ ശരി .ഇഷ്ടമുള്ളത് ആവാം, ഇതാ വിട്ടു തരുന്നു."
"പ്രണയമോക്കെ മനസ്സില്‍ നിന്ന് കൈ മോശമായെന്ന് തോന്നി തുടങ്ങി."
"എന്നെ പ്രോവോക് ചെയ്യാനും മാത്രം, അത്രത്തൊളം പ്രണയം ഇപ്പോഴും ഉണ്ട്, കേട്ടോ."
"പ്രണയം ഉണ്ടെങ്കില്‍ അത് കവിതയോട് പിന്നെ നിന്റെ സ്വരം അതും, പിന്നെ നിന്റെ കുസൃതി...."
" മതി മതി ...കുസൃതി ഫീല്‍ ചെയ്തൊ?"
വഴിയില്‍ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. വെള്ളിനിലാവ് മരച്ചില്ലയിലൂടെ അരിച്ചിറങ്ങുന്നു.
"നിലാവിന്റെ മണമെന്താന്ന് നോക്ക്."
"ഹും അതിനു മുന്‍പ് നിന്റെ ചെവിയില്‍ ഒരു നനഞ്ഞ ഉമ്മ വയ്ക്കണം.എന്നീട്ടു നിലാവു മാത്രമല്ല നിഴലും മണപ്പിക്കാം."
"ഞാന്‍ മരച്ചോട്ടിലിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു."
"ഹും."
"മരങ്ങളെ പ്രണയിക്കാം.. മരത്തിനു കാതുകളുണ്ടൊ?"
"ഉണ്ടാകാം മരത്തിനു എല്ലാം ഉണ്ട് കാലും കയ്യും.."
"അതെ അത് എനിക്കും തോന്നാറുണ്ട്. ശരിക്കും മരം സംസാരിക്കും"
"അതേ, കണ്ണീര്‍ പൊഴിക്കും, പാടും "
"മനസ്സില്‍ പറയുന്നതിനു പോലും മറുപടി തരും."
"തഴുകും തലോടും കണ്ടില്ലങ്കില്‍ വല്ലത്ത വിഷാദമാണ് ഇല അനക്കത്തില്‍ നിന്നതറിയാം."
" തഴുകല്‍! എന്തൊരു സുഖമാണത്."
"ഉം..."
"ഇവിടെ മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഭൂമിയില്‍ ഒറ്റക്ക് അല്ലന്നെ തോന്നല്‍"
"ആവാം"
"പറയാതെ എന്തൊ പറയുന്ന ഭാവം."
" ഞാന്‍ ഒന്നു ചോദിക്കട്ടെ ?"
"ചോദിക്ക്..എന്താ ചോദിക്കുന്നെ എന്നെങ്കിലും അറിയാമല്ലൊ"
" അതല്ല അതല്ല എന്നിലെ എന്നോട് തന്നെ ഞാന്‍ ചോദിക്കട്ടെ"
" ആലിംഗനം നീ ഓര്‍ക്കുന്നൊ?
"നിന്റെ ആലിംഗനം അതൊരു മരത്തില്‍ നിന്നാണെന്നു തോന്നി."
"അതൊരു തമാശയായി തോന്നിയൊ?"
"ഒരു പാവം പൊലെ വളരെ നിഷ്‌കളങ്കമായി ആയി വന്ന് പെട്ടന്ന് കെട്ടിപിടിച്ചു."
"എന്നിട്ട് എന്നിട്ട് .."
"ഞാന്‍ പോലും ഒന്നും ഓര്‍ത്തില്ല."
"അതേ അപ്പോള്‍ ഞാനും. അതിനു ശേഷം അന്ന് രാത്രി ഞാന്‍ ഇങ്ങോട്ടു കൊണ്ടു പോന്നു. കെട്ടി പിടിച്ച ആളെ. അത്രയേ ഉള്ളു."
"അതെ പാടുള്ളു ചില ഇഷ്ടങ്ങള്‍ മനസില്‍ തന്നെ ഇരിക്കട്ടെ".
മഴമേഘങ്ങള്‍ മാനത്ത് ഓടിവന്നു തുടങ്ങി ..നിലാവെളിച്ചവും കറുത്ത മഴമേഘങ്ങളും മനോഹരമായ കാഴ്ച.പെട്ടന്ന് അവന്‍ പറഞ്ഞു.
"എനിക്ക് ഒരു പെരുമഴയെ പോലെ പെയ്യണം."
"മരത്തിനു ചോട്ടില് ഞാനുണ്ടാവും മഴ തോര്‍ന്നാല്‍ മരം പെയ്യും."
"പെയ്യുന്നത് ഒരു തുള്ളി പോലും കളയാതെ കൊള്ളുമൊ?"
"ഉം.."
"എന്നാല്‍ ഇപ്പോള്‍ ആരും കാണതെ ഞാനൊന്നു പെയ്യട്ടെ.
നോക്ക് ഇവിടെ ഒരു മഴ മേഘം വിതുമ്പി നില്‍ക്കുന്നു.."
"ഒരു മഴമേഘം ഇതിലെ പറന്നകലുന്നു."
"ഒന്ന് പെയ്യാന്‍ പറ്റിയെങ്കില്‍... മുഴുവനായി."
"ഒരു മഴയും മുഴുവനായി പെയ്യുന്നില്ലാ."
"പെയ്യുമ്പോള്‍ ഞാന്‍ മുഴുവനായി പെയ്യും." അവനപ്പോള്‍ മഴമേഘത്തിന്റെ സ്വരമായിരുന്നു.
"തീര്‍ത്തും കുഴികള്‍ നിറച്ച് ഒരിടം പോലും ബാക്കി വയ്ക്കാതെ മലകള്‍ താഴ്‌വാരങ്ങള്‍ ഗര്‍‌ത്തങ്ങള്‍ അടിവാരങ്ങള്‍
എല്ലയിടവും നനച്ചു ഒരു പെയ്യല്‍...."
മാനത്തേയ്ക്ക് നോക്കി അകലത്തില്‍ നിന്നുള്ള ഇടിമുഴക്കം പോലെ അവന്‍ ചോദിച്ചു
"ഞാന്‍ പെയ്യട്ടെ?"
തണുത്ത കാറ്റിനു ചൂട് പിടിച്ചപോലെ, ചാറ്റല്‍ മഴ വന്നു വീണു...
മരച്ചോട്ടില്‍ നിന്ന് അവന്റെ കയ്യും പിടിച്ച് മാനത്ത് നിന്ന് വീണ മഴതുള്ളിയെ മുഖത്തേക്ക് ഏറ്റു വാങ്ങിയപ്പോള്‍
"വല്ലപോഴുമേ ഉള്ളു ഇതാ ഇത് പോലെ...."
അവന്റെ മുഖത്തെ ഭാവം വായിച്ചേടുക്കാന്‍ ഒരു വിഫല ശ്രമം നടത്തി.
വര്‍ഷങ്ങളുടെ ഓര്‍മ്മകളെ നനയ്ക്കുന്ന മഴ.
മരുഭൂമിയിലെ മഴ പോലെ!!

79 comments:

kichu / കിച്ചു said...

“വര്‍ഷങ്ങളുടെ ഓര്‍മ്മകളെ നനയ്ക്കുന്ന മഴ“

മനസ്സു നനയ്ക്കുന്ന ഓര്‍മകള്‍ :))

കനല്‍ said...

കഥ ബേണ്ടാ‍ാ‍ാ‍ാ‍ാ

:)

mini//മിനി said...

ഓ,, ഒരു മഴപെയ്ത് നനഞ്ഞതു പോലുള്ള തോന്നൽ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'നോക്ക് ഇവിടെ ഒരു മഴ മേഘം വിതുമ്പി നില്‍ക്കുന്നു..'


എവിടെ?? !!!

:)


--
നന്നായിരിക്കുന്നു കേട്ടോ, ആരും നനഞ്ഞുപോകും.

ഒഴാക്കന്‍. said...

ചേച്ചി ഒരു കുട താ മഴ പെയ്യുന്നു

ബഷീർ said...

ഓർമ്മകൾ മഴയായി പെയ്യുകയാണോ ?

sm sadique said...

മരുഭൂമിയിലെ മഴ പോലെ മരുഭൂമിയിലെ പ്രണയവും; എന്റെ പ്രണയം പോലെ …….
നല്ല ഒരു പ്രണയ കലഹം .

Sreekumar B said...

സഹൃദയന്‍ അല്ലാത്തത് കൊണ്ടാവാം, ഒന്നും മനസ്സിലായില്ല. എവിടെ പ്രകൃതി? എവിടെ പ്രണയം? എവിടെ അവനും അവളും? സ്വാര്ധത നിറഞ്ഞ ലോകത്തില്‍ ഇതൊക്കെ എവിടെയാ?

raj said...

ചില ബന്ധങ്ങൾ, അതു തഴച്ഛു വളരാൻ അന്യോന്യമുള്ള സാമീപ്യം പോലും ആവശ്യമില്ല എന്നു തോന്നിയിട്ടുണ്ട് ചിലപ്പോഴൊക്കെ. ഊർന്നിറങ്ങുന്ന ഊഷ്മളമായ പ്രണയത്തിനു ഒരു ചാറ്റൽ മഴയുടെ സൌന്ദര്യമുണ്ടാവും. മഴ മേഘങ്ങൾ വന്നു മൂടി , ആടിത്തിമർത്ത്, "തീര്‍ത്തും കുഴികള്‍ നിറച്ച് ഒരിടം പോലും ബാക്കി വയ്ക്കാതെ മലകള്‍ താഴ്‌വാരങ്ങള്‍ ഗര്‍‌ത്തങ്ങള്‍ അടിവാരങ്ങള്‍
എല്ലയിടവും നനച്ചു ഒരു പെയ്യല്‍...." നടത്തിക്കഴിയുമ്പോൾ മഴ മേഘങ്ങൾക്കുണ്ടാവുന്ന ആത്മ നിർവൃതി, ഒഴുകി വരുന്ന മഴവെള്ളത്തെ ചുടുചുംബനത്താൽ പൊതിയുന്ന താഴ്വാരം.
ആ‍ലിംഗനമായി, തലോടലായി അതു തൊട്ടറിയുമ്പോഴേ പ്രണയത്തെ നമുക്ക് ഉൾക്കൊള്ളാൻ കഴിയ്യൂ!!!!

Anil cheleri kumaran said...

പ്രണയത്തിന്റെ ജ്വാലകള്‍.

Unknown said...

എത്രയോ മഴക്കവിതകള്‍ എഴുതാന്‍ ബാക്കി, കഥകളും.

ജന്മസുകൃതം said...

ഈ മഴ .....വല്ലപ്പോഴും പെയ്യുന്ന ...പിന്നീട് മരം പെയ്യുന്ന ഈ മഴ.....കൊള്ളാം ...വല്ലാതെ നനയിച്ചു...അഭിനന്ദനങ്ങള്‍....

ജന്മസുകൃതം said...
This comment has been removed by the author.
പാറുക്കുട്ടി said...

മഴ എഴുത്ത് കൊള്ളാം.

Unknown said...

ഒന്നു പെയ്ത് പെയ്ത് പ്രണയമായി വെള്ളപ്പൊക്കമായി..ഒടുക്കം നേർത്തു നേർത്ത് വറ്റി വരളുമ്പോഴാണു വിഷമം ..

Sureshkumar Punjhayil said...

Niranju peyyunnu...!

manoharam chechy, Ashamsakal...!!!

Vayady said...

"പെയ്യുമ്പോള്‍ ഞാന്‍ മുഴുവനായി പെയ്യും." അവനപ്പോള്‍ മഴമേഘത്തിന്റെ സ്വരമായിരുന്നു.

പ്രണയവും മഴയും കൂട്ടിയിണക്കിയ ഈ കവിത മനോഹരം. ഒരു പ്രണയ മഴ നനഞ്ഞ സുഖം.
അഭിനന്ദങ്ങള്‍.

ഭാനു കളരിക്കല്‍ said...

പ്രണയത്തെ മഴയോട് ഉപമിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും. എങ്കിലും ഈ രചന വ്യത്യസ്തം

പട്ടേപ്പാടം റാംജി said...

പെയ്യുന്നുന്കില്‍ മുഴുവനായി പെയ്യണം.
മുഴുവന്‍ നനയുന്നത് പോലെ...

ശ്രീനാഥന്‍ said...

എനിക്കിഷ്ടായി. പ്രണയത്തിന്റെ പേമാരികൾ ഒടുങ്ങുകയും പ്രണയം മരം പെയ്യുകയും ചെയ്യുന്ന മധ്യവയസ്സിൽ ഇടക്കെങ്കിലും ഒന്ന് ഇരമ്പിപ്പെയ്യട്ടേ സ്നേഹം, മനസ്സിന്റെ മരുഭൂമിയിൽ!

ശ്രീനാഥന്‍ said...
This comment has been removed by the author.
the man to walk with said...

പ്രണയമഴ..

അനില്‍കുമാര്‍ . സി. പി. said...

‘ഇടിമുഴക്കം‘ പോലെ പെയ്തിറങ്ങുന്ന പ്രണയമഴ... അത് വല്ലപ്പോഴുമാകുമ്പോള്‍ മനസ്സ് നിറച്ച് പെയ്തൊഴിയും അല്ലേ, പെയ്ത് ഒഴിയാന്‍ പിന്നെയും ബാക്കി വെക്കാതെ... പിന്നെയും ഒരു പുതുമഴയുടെ പ്രത്യാശകളും ബാക്കിയാക്കി ...

Manoraj said...

പ്രണയം ഉണ്ട്. പക്ഷെ എനിക്കെന്തോ ഒന്ന് മിസ്സ് ചെയ്തു.. അത് ഒരു പക്ഷെ പ്രണയം തന്നെയാവും..

jayanEvoor said...

നനുനനുത്ത വെമ്പലുകൾ....!
ഇഷ്ടപ്പെട്ടു!

ഹേമാംബിക | Hemambika said...

"പെയ്യുന്നത് ഒരു തുള്ളി പോലും കളയാതെ കൊള്ളുമൊ?"
- njanum varatte ?

ഹേമാംബിക | Hemambika said...

"പെയ്യുന്നത് ഒരു തുള്ളി പോലും കളയാതെ കൊള്ളുമൊ?"
- njanum varatte ?

keraladasanunni said...

പ്രണയ മഴ പെയ്തിറങ്ങുന്നത് പോലെ ഒരു കവിത. ഇഷ്ടപ്പെട്ടു.

നീര്‍വിളാകന്‍ said...

ഒന്നു കുളിര്‍ത്തു.....:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രണയത്തിന്റെ ദിവ്യമായ അനുഭൂതികളെ മഴയുമായി കോര്‍ത്തിണക്കി മനോഹരമായിരിക്കുന്നു.പ്രണയ സുരഭിലമായ നിമിഷങ്ങളില്‍ അവന്‍ അവളില്‍ മഴയായി പെയ്തിറങ്ങുന്നു...വികാരത്തിന്റെ ഊഷ്മാവിനെ തണുപ്പിക്കുന്ന മനോഹരനിമിഷം..അവളും ആ ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു.....പ്രണയസല്ലാപങ്ങളിലൂടെ,ഒരു തഴുകലായി, ഒരു ആലിംഗനമായി..പിന്നെ എല്ലാം പൊട്ടിച്ചെറിയുന്ന വര്‍ഷപാതമായി അത് അവസാനിക്കുന്നു...

നന്ദി ആശംസകള്‍ !

" എന്റെ കേരളം” said...

മഴയിൾ രാത്രി മഴയിൽ ...........പൊഴിയും സ്നേഹ നിലവേ...!!!

Jishad Cronic said...

ഒരു മഴ നനഞ്ഞ സുഖം

K@nn(())raan*خلي ولي said...

ടീച്ചറെ, ഈ പോസ്റ്റ്‌ ഇട്ടതിന്റെ അന്ന് വായിക്കാന്‍ കഴിഞ്ഞില്ല. പെരുന്നാല്‍ന്റെ നാല് നാള്‍ ലീവിന് നാട് വരെ പോയി വന്നു. ക്ഷമിക്കുക.

മഴയും മരച്ചുവടും പ്രണയവും പ്രതികരണങ്ങളും കലക്കി ടീച്ചറെ.. ശരിക്കും ആസ്വദിച്ചു!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മഴയിൽ മുഴുകൂ.... ആശംസകൾ.

നരസിംഹം said...

" മഴയ്ക്കായ് കൊതിക്കുന്ന ഭൂമി
മഴയായ് പെയ്തിറങ്ങാന്‍ വെമ്പുന്ന മഴമേഘം.
ഭൂമിയില്‍ മഴയായ് പെയ്തിറങ്ങുമ്പോള്‍
മനസ്സിനെ നനക്കുന്ന പ്രണയം..."

:)

മാണിക്യം said...

കിച്ചു, കനല്‍, മിനി, വഴിപോക്കന്‍,
ഒഴാക്കന്‍, ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
sm sadique, ശ്രീ,ശ്രീകുമാരപിള്ള,
രാജ്, കുമാരന്‍, മുരളിക, ലീല എം ചന്ദ്രന്‍,
പാറുക്കുട്ടി, നാടകക്കാരൻ, പ്രയാണ്‍, Sureshkumar Punjhayil, Vayady,
ഭാനു കളരിക്കല്‍, പട്ടേപ്പാടം റാംജി,
ശ്രീനാഥന്‍, അനില്‍കുമാര്‍. സി.പി, മനോരാജ്,
ഡോ.ജയന്‍, ഹേമാംബിക, keraladasanunni, നീര്‍വിളാകന്‍, സുനിൽ കൃഷ്ണൻ, എന്റെ കേരളം, Jishad Cronic, കണ്ണൂരാന്‍, പള്ളിക്കരയില്‍,നരസിംഹം


മഴമേഘം വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി..

poor-me/പാവം-ഞാന്‍ said...

മഴ ആസ്വദിച്ചു...

ഗുണ്ട said...

മഴയൊക്കെ കൊള്ളാം പക്ഷേ പനിപിടിച്ച്ചാലുണ്ടല്ലോ ?

മനോഹര്‍ കെവി said...

nannayirikkunnu...
manikyam style maatiyallo... i am observing your style of writing 6 months back and this blog which is portrayed by only dialogue between two persons..

well done,,, the rain in the story reminds me "Thoovaanathumbikal" by Padmaraajan

welldone

G.MANU said...

പ്രണയഭാവങ്ങളെക്കുറിച്ചുള്ള ഈ കഥ നന്നായി....

കുഞ്ഞന്‍ said...

ചേച്ചി.. സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ഇതുവായിച്ചിട്ട് ഗദ്യമാണൊ പദ്യമാണൊയെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല,എന്റെ കുഴപ്പം, ചേച്ചിയുടെ പോസ്റ്റ് വായിച്ചിട്ട് മനസ്സിലാകാതെ കൊള്ളാമെന്ന് പറയാൻ ഒരു മടി..

ഹംസ said...

വര്‍ഷങ്ങളുടെ ഓര്‍മ്മകളെ നനയ്ക്കുന്ന മഴ.
മരുഭൂമിയിലെ മഴ പോലെ!!


വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു മഴകൊണ്ട അനുഭൂതി

Kalavallabhan said...

മരുഭൂമിയിലെ മഴ പോലെ!!
ഓർമ്മകൾ പോലെ

Malayali Peringode said...

ഹൊ!
ദ്‌ന്തൊരു മഴയായിത്!!
ആകെ നനഞ്ഞു!!!


:-)

Echmukutty said...

ആഹ്ലാദിപ്പിച്ചു, എന്നെ.
ഒരുപാട് നന്ദിയും സ്നേഹവും.

lekshmi. lachu said...

പ്രണയത്തിന്റെ ദിവ്യമായ അനുഭൂതികളെ മഴയുമായി കോര്‍ത്തിണക്കി മനോഹരമായിരിക്കുന്നു...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നന്നയിരിക്കുന്നു ചേച്ചീ...
പ്രണയം നിറഞ്ഞ ഒരു മനസ്സില്‍ നിന്നേ ഇങ്ങനെ ഒരു പ്രണയമഴ പെയ്യൂ

ഉഷശ്രീ (കിലുക്കാംപെട്ടി) said...

"വല്ലപോഴുമേ ഉള്ളു ഇതാ ഇത് പോലെ...."
അവന്റെ മുഖത്തെ ഭാവം വായിച്ചേടുക്കാന്‍ ഒരു വിഫല ശ്രമം നടത്തി.
വര്‍ഷങ്ങളുടെ ഓര്‍മ്മകളെ നനയ്ക്കുന്ന മഴ."
ഈ വരികളാണ് എനിക്കു ഏറ്റവും ഇഷ്ടമായത്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രണയമഴ ....

ഏ.ആര്‍. നജീം said...

ഒരു പ്രണയ കഥയുടെ സുഖത്തോടെ വായിച്ചു തീര്‍ത്തു...
നിലാവിന്റെ മണമോ..? അവനാണോ അവള്‍ക്കാണോ വട്ട്..? :)
നിലാവ് മാത്രമല്ല അതിന്റെ നിഴലിനു പോലും മനമുണ്ടാകാം അല്ലെ പ്രണയം ഭ്രാന്തമാകുംപോള്‍..? :)
മരുഭൂവില്‍ വല്ലപ്പോഴും പെയ്യുന്ന മഴ പോലെ നല്ല കൊച്ചു കഥകള്‍ കാണുമ്പോള്‍ അസൂയ തോന്നുന്നു ..

അഭിനന്ദനങ്ങള്‍...

വാഴക്കോടന്‍ ‍// vazhakodan said...

നന്നായിരിക്കുന്നു, ആരും നനഞ്ഞുപോകും.

പൊറാടത്ത് said...

പ്രണയത്തിനും മഴയ്ക്കും തമ്മില്‍ നല്ല ബന്ധമാണല്ലേ..

Sranj said...

മനസ്സിലേയ്ക്കു പെയ്തിറങ്ങിയ മഴ... വറ്റി വരണ്ടു കിടക്കുന്ന പ്രണയവും...ഓര്‍മ്മകളും ഒരു പോലെ നനഞ്ഞ് അതില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ പൊട്ടിമുളയ്ക്കുന്ന .. പ്രണയമഴ!

റഷീദ് കോട്ടപ്പാടം said...

വര്‍ഷങ്ങളുടെ ഓര്‍മ്മകളെ നനയ്ക്കുന്ന മഴ.
നന്നായി!
അഭിനന്ദനങ്ങള്‍....

Unknown said...

നീ ഒരു തീ മഴയായി പെയൂ
ഞാന്‍ അതില്‍ ഉരുക്കി തീര്‍ന്നാലും .....

yousufpa said...

വാകപൂഠ മണം ആ നിലാവിന് അനുഭവപ്പെട്ടിരുന്നുവോ?.

ഗീത said...

പ്രണയത്തിന്റെ വിങ്ങല്‍ നിറച്ച് പെയ്യാന്‍ വിതുമ്പി നിന്ന ഈ മഴമേഘത്തെ വല്ലാതെ ഇഷ്ടപ്പെട്ടു.
നല്ല കഥയാണ് ജോച്ചീ. ഇടയ്ക്കിടയ്ക്ക് ഇതുപോലെ മധുരമാര്‍ന്ന കഥകളും പറയണം.

Gopakumar V S (ഗോപന്‍ ) said...

ഒരു നനുത്ത മഴ....

ആശംസകള്‍ ....

muhammadhaneefa said...

മഴയും പ്രണയവും! മഴയോട്‌ നമ്മൾക്ക്‌ വൈകാരികമായ പ്രണയം തന്നെ ഉണ്ട്‌.മഴ ഓരോ മലയാളിക്കും അത്മാവിൽ പെയ്തിറങ്ങുന്ന അമൃതവർഷം തന്നെ!.എന്നിട്ടും മഴയില്ലാതാക്കാൻ നമ്മൾ അറിഞ്ഞും അറിയാതെയും മത്സരിക്കുന്നു.മഴയില്ലാതെ എങ്ങിനെ മരം ഇനി? കുളിരു നൽകുന്ന വരികൾ....ഇനിയും വർഷിക്കട്ടെ.

വീകെ said...

പ്രണയമഴ നന്നായിരിക്കുന്നു....

ആശംസകൾ....

Unknown said...

പ്രണയം മഴയായിപെയ്തു

Bindhu Unny said...

പ്രണയിതാക്കളും മഴയും. നല്ല കോമ്പിനേഷന്‍ :)

അതിരുകള്‍/പുളിക്കല്‍ said...

മരുഭൂമിയിലേക്കൊരു പ്രണയത്തിന്‍ തേന്‍മഴ....ഈ പ്രണയ മഴ മുഴുവനായും കൊള്ളണം...ചേച്ചീ ചില ഓര്‍മ്മകള്‍ കൂടി നനഞ്ഞു.അഭിനന്ദനങ്ങള്‍.....

Santhosh Varma said...

ശരിക്കും ഒന്നു നനഞ്ഞു കുളിര്‍ത്തു!!

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലായിടത്തും പെയ്യിക്കാൻ വേണ്ടി വന്ന ഈ മഴയെ ഞാനിന്നാണ് കണ്ടത്..
ഞാനും ഒന്ന് ഈ മഴ നനഞ്ഞ് കുളിച്ചു കേട്ടൊ

Akbar said...
This comment has been removed by the author.
Akbar said...

ഇത് വര്‍ണ്ണ മഴയോ, പ്രണയ മഴയോ, മരുഭൂ തണുപ്പിച്ച പേമാരിയോ. ഞാന്‍ ആകെ നനഞ്ഞു കേട്ടോ. ഇറവെള്ളം തീര്‍ത്ത തൂവെള്ള തിരശീലയിലൂടെ പെരുമഴയത്തെ ശീതക്കാറ്റില്‍ നൃത്തം വെക്കുന്ന മരച്ചില്ലകളെ നോക്കി അവാച്യമായ നിര്‍വൃതിയില്‍ ലയിച്ചിരുന്ന കുട്ടിക്കാലം ഓര്‍ത്ത്‌ പോയി.

വിജയലക്ഷ്മി said...

ഓര്‍മ്മകള്‍ക്ക് കുളിര്‍മ്മയെകാനൊരു മഴമേഘം ...

anju minesh said...

nananju kuthirnnu poyi........

Kalavallabhan said...

എന്തേ രണ്ടു മാസമായല്ലോ പുതിയതൊന്ന് കണ്ടിട്ട് ?

SUJITH KAYYUR said...

pranaya mazha thakarthu. ini puthiya post.

ente lokam said...

ഞാന്‍ ഇത് വായിച്ചു കമന്റ്‌ ഇട്ടത് ആണല്ലോ.?? ഈ ഗൂഗിള്‍ അമ്മച്ചിക്ക് വയസ്സായി...ശരി ഇനി
അത് ശരിയാവില്ല.എങ്കിലും ഒരു അഭിനന്ദനം..

സാബിബാവ said...

നല്ലൊരു പോസ്റ്റ്‌.
മഴ നനഞ്ഞ പോലെ കുഞ്ഞ് സുഖം

Anurag said...

മഴ കൊള്ളാം

സങ്കൽ‌പ്പങ്ങൾ said...

മഴയെന്റെ കൂട്ടുകാരിയാണ്.ഹൈറേഞ്ചുകാര്‍ക്ക് മഴയെപ്പഴും കൂടുതല്‍ സന്തോഷവും അതിലും ദുരിതവുമായി കടന്നു വരുന്ന കൂടൂകാരിയാണ്.മഴയുടെ കഥാകാരന് പ്രണാമം.എന്റെ ബ്ലൊഗ് സനന്ദര്‍ശിച്ചതിന് നന്ദി...

r s kurup said...

GOOD Though a little too sentimental

സുഗന്ധി said...

ഈ മഴ കൊള്ളാന്‍ ഞാന്‍ വൈകി..നന്നായി കെട്ടോ..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എത്ര നനഞ്ഞാലും എനിക്കു മതിയാവുന്നില്ല ചേച്ചി ഈ പ്രണയമഴ.ഇടക്കിടെ ഇവിടെ വന്നു ആ വരികള്‍ക്കുള്ളില്‍ കടന്നു ഒന്നു നനഞ്ഞ് പുറത്തു വരും..വല്ലാത്തൊരു സുഖം ....

എന്തെ ഒരു മടി എന്റെ ചക്കരക്ക്.ങൂം...

kochumol(കുങ്കുമം) said...

പ്രണയമഴ ....അഭിനന്ദങ്ങള്‍...