Sunday, June 20, 2010

അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?


ഇന്നും അച്ഛനെ ഓര്‍ത്തു...
രാവിലെ വന്ന മെയില്‍ കണ്ടു വായിച്ചു ....
ഫാദേഴ്സ് ഡെയ്!

അച്ഛനെ ഓര്‍ക്കുക എന്നു പറഞ്ഞാല്‍ അതെന്റെ ഇന്നു വരെയുള്ള ജീവിതം തന്നെ. അക്ഷരം എഴുതി തുടങ്ങുന്നതിനു മുന്നെ അച്ചന്റെ വിരല്‍ തുമ്പില്‍ തുങ്ങി നടന്ന കാലം. ഓര്‍മ്മ വയ്ക്കുമ്പോള്‍ മുതല്‍ അമ്മയുടെ മടിയില്‍ അനുജത്തിയുണ്ടായിരുന്നു.. അമ്മയുടെ അടുത്തെക്ക് ചെന്നാല്‍ അപ്പോള്‍ വിളിച്ചൂ പറയുന്നത് ഇപ്പോഴും മനസ്സില്‍ മുഴങ്ങി കേള്‍ക്കാം
" ദെ ഇവളെ അങ്ങോട്ട് ഒന്നു വിളിച്ചേ ഇവിടെ വന്നു എന്നെ ശല്യപ്പെടുത്തുന്നു ..."
അങ്ങനെ അച്ഛന്റെ ഓഫീസ് മുറിയില്‍ എനിക്കും കിട്ടി ഒരു കൊച്ചു മേശയും കസേരയും ..
അവിടെയും നിലത്തും ഒക്കെ ആയി എന്തെങ്കിലും കളിയും ഒക്കെ ആയി കൂടും. ഇടയ്കിടക്ക് ഞാന്‍ വിളിക്കും
"അച്ഛാ.." .
"ഊം....."അച്ഛന്‍ ഒന്നു നീട്ടി മൂളും അതാവും ജോലിക്കിടയില്‍ അച്ഛന്റെ മറുപടി ..
എന്നാലും ഞാന്‍ വിളിക്കുകയും അച്ഛന്‍ മൂളുകയും ചെയ്യും കുറെ നേരമാവുമ്പോള്‍ അച്ചന്റെ അടുത്ത് ചെന്നു അച്ഛനെ ചാരി നില്‍ക്കും അപ്പോള്‍ അച്ഛന്‍ മടിയില്‍ എടുത്ത് ഇരുത്തും പിന്നെ കൈവിരലില്‍ പേനകൊണ്ട് മനുഷ്യന്റെ മുഖം വരച്ചു തരും ...
പിന്നെ ഒരു സിഗററ്റ് വലിക്കാന്‍ ആയി അച്ഛനിറങ്ങും കൂടെ ഞാനും, എന്റെ കൈയ്യില്‍ ഒരു കൊച്ചു വെള്ളകുപ്പി റബര്‍ അടപ്പുള്ളത് ഉണ്ടാവും അച്ഛന്റെ സിഗററ്റിന്റെ തുമ്പില്‍ തീ എരിയുന്നത് നോക്കി നില്‍ക്കും എന്നിട്ട് പയ്യെ വിളിക്കും "അച്ഛാ ..." ഇത്തവണ അച്ചനറിയാം ഞാന്‍ എന്തിനാ വിളിച്ചതെന്ന് അച്ഛന്‍ എന്നെ നോക്കും ഞാന്‍ കയ്യിലേ കൊച്ചു കുപ്പി അച്ഛന്റെ നേരെ നീട്ടും അച്ഛനതില്‍ പുകഊതി നിറച്ച് അടച്ചു തരും കുറെ നേരം ആ പുക അതിലുണ്ടാവും ഞാന്‍ അതും നോക്കി നില്‍ക്കും ..
പിന്നെ അച്ഛന്‍ പയ്യെ തോട്ടത്തിലേക്ക് നടക്കാന്‍ തുടങ്ങും
"അച്ഛാ ഞാനും.."
"ഇപ്പോഴൊന്നും തിരികെ വരില്ലാ നടന്നൊണം ... "
എന്നാലും തിരികെ വരുമ്പോള്‍ അച്ഛന്‍ എന്നെ എടുത്ത് കൊണ്ട് ആവും വരുന്നത്....

ഒരിക്കല്‍ എന്റെ കാല്‍ ഒടിഞ്ഞു .. അന്ന് ലേറ്റ് ആയി പിറ്റെദിവസമെ പ്ലാസ്റ്റര്‍ ഇടാന്‍ പറ്റൂ എന്ന് ഡോക്ടര്‍...
അന്നു രാത്രി മുഴുവന്‍ ഉറങ്ങാതെ അച്ഛന്‍ എന്റെ അടുത്തിരുന്നു ...
ഇല്ല ഇനിയുള്ള എല്ലാ ദിവസവും ഒര്‍ത്താലും ഓര്‍ത്താലും തീരില്ല അച്ഛന്റെ ഓര്‍മ്മ!

ഇവിടെ ഇന്ന് ഫദേഴ്സ് ഡെയ് ...
ഞാന്‍ ഒരിക്കലും അച്ഛനെ " ഹാപ്പി ഫാദേഴ്സ് ഡെയ് " എന്നു വിഷ് ചെയ്തിട്ടില്ല ..
അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?

67 comments:

Malayali Peringode said...

hmmmmmm!

നാടകക്കാരന്‍ said...

മാതാ പിതാ ഗുരുർ ദൈവം എന്നാണല്ലോ ..അവരെ പ്രർത്ഥിക്കൂ...അവർക്കു നന്മചെയ്യൂ

സന്ധ്യ said...

:( വിഷമം വേണ്ടാ, കിട്ടുന്ന ഓരോ സാഹചര്യത്തിലും അവര്‍ക്ക് സന്തോഷം മാത്രം കൊടുത്ത കുട്ടികള്‍, എന്നും ഫാദേഴ്സ് ഡേ തന്നെയല്ലേ ആഘോഷിച്ചത്!

- സന്ധ്യ

ഹരിയണ്ണന്‍@Hariyannan said...

കേട്ടതെവിടെയെന്ന് ഓര്‍മ്മയില്ലെങ്കിലും മനസ്സിലെന്നും നില്‍ക്കുന്ന ഒരു ഡയലോഗ് ഇടക്കിടെ വീട്ടില്‍ പറയാറുണ്ട്..
"നീയവളെ പത്തുമാസം ഗര്‍ഭപാത്രത്തില്‍ ചുമന്നു,ഞാന്‍ നെഞ്ചിലും!"

സത്യമല്ലേ? മക്കള്‍ എപ്പോഴും അച്ഛന്റെ നെഞ്ചിലാണ് വളരുന്നത്!

jayanEvoor said...

പിതൃസ്മരണയിൽ കണ്ണു നിറഞ്ഞു;മനസ്സും...

hi said...

:)

നിരക്ഷരൻ said...

ഞാനെന്തുപറയാന്‍ മാണിക്യേച്ചീ :(

Sranj said...

All the days that you are happy and keep smiling must be happy days for him.. for he should still be watching you and caring you from wherever he is now...

തറവാടി said...
This comment has been removed by the author.
തറവാടി said...

ഗര്‍ഭപാത്രത്തിന്റേയും അമ്മിഞ്ഞപാലിന്റേയും അവകാശവാദങ്ങളിലാത്തതുകൊണ്ടാണെന്ന് തോന്നുന്നു..........!!

ഓരോ നിമിഷവും കണ്ണില്‍ കാണാനാവുന്ന പോസ്റ്റ്!:

ഇതൊക്കെയാണെങ്കിലും വൈകീട്ട് കാല് തിരുമ്മാന്‍ പറഞ്ഞാല്‍ ഹൈസ്പീഡ് ട്രെയിന്‍ പോകുന്നതുപോലെ കാലിന്‍‌മേലൂടെ ഒരോടിക്കലാണ്, " മത്യാ" എന്നൊരു നാല് പ്രാവശ്യം ഞാന്‍ ഉപ്പാട് ചോദിക്കുകയും ചെയ്തിരിക്കും, ഗതികെട്ട് " ആ ശെരി നീയ്യ് പോയ്ക്കോ" എന്നൊരു മറുപടീം ഒപ്പം ഒരു നീട്ടി വിളിയും " റം‌ലോ";

അവള്‍ പിന്നെ ഉപ്പ ഉറങ്ങുന്നതുവരെ കാലുഴിഞ്ഞുകൊടുക്കേം ചെയ്യും!

പലപ്പോഴും തോന്നിയിട്ടുണ്ട് അവളാണ് ഉപ്പാനെ വേണ്ടാത്തത് പഠിപ്പിക്കുന്നതെന്ന് ;), പെണ്‍ കുട്ടികളുള്ള പിതാവ് ഭാഗ്യവാന്‍ മാരാണെന്ന് തോന്നിയിട്ടുണ്ട് പച്ചാന പലപ്പോഴും റലത്തയാവാറുണ്ട് :), ആജു ഞാനും ;)

മനോഹര്‍ കെവി said...

Yes, Manikyam...I did think about my father today. It was not like another MOTHERS DAY.....I lost my father in 3 months back.
Still I am in a self-introspection, whether I did justice to my father...
I dont know...Your post was also touching one.

ഹംസ said...

ഇനിയുള്ള എല്ലാ ദിവസവും ഒര്‍ത്താലും ഓര്‍ത്താലും തീരില്ല അച്ഛന്റെ ഓര്‍മ്മ!

ഒരിക്കലും തീരാത്ത ഓര്‍മകള്‍ തന്നെയത് .. !!
ഷേവ് ചെയ്യത്ത കുറ്റിതാടികൊണ്ട് മുഖത്ത് പതുക്കെ ഉരസുമ്പോള്‍ മുള്ളുകുത്തുന്നു എന്ന് പറഞ്ഞ് ഉപ്പയുടെ മുഖം തട്ടിമാറ്റിയിരുന്നു. ഞാന്‍ .. ഇപ്പോള്‍ ഞാന്‍ എന്‍റെ മക്കളെ അങ്ങനെ ചെയ്യുമ്പോള്‍ അവരും തട്ടിമാറ്റും മുഖം.. ആ സുഖം ഞാന്‍ ഇപ്പോഴാണ് അനുഭവിക്കുന്നത് .

ബിന്ദു കെ പി said...

:( :(

ചിതല്‍/chithal said...

സുകൃതം ചെയ്ത അച്ഛന്മാര്‍ക്ക്‌ എന്നും ഫാദേര്‍സ്‌ ഡേ തന്നെ. അക്കാര്യത്തില്‍ സംശയമില്ല.
നല്ല എഴുത്ത്‌. ഇനിയും വരാം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അച്ഛനെ ഓര്‍മ്മിക്കാന്‍ നമുക്കെന്തിനാനു ഒരു ദിനം? അമ്മയെ ഓര്‍ക്കാനും ദിവസം? വേണമായിരിക്കും...ലോകം കാല്‍ക്കീഴിലാക്കനുള്ള നെട്ടോട്ടങ്ങള്‍ക്കിടയില്‍ ഇവരെ ഒക്കെ ഓര്‍ക്കാന്‍ നമുക്കെവിടെ സമയം?അതിനു നമ്മള്‍ അവര്‍ക്കായി കൃത്രിമത്വം നിറഞ്ഞ ദിവസങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നു....

നഷ്ടപ്പെടുമ്പോളാണു ഇല്ലാത്തതിന്റെ വേദന ഉള്ളില്‍ തിങ്ങുന്നത്.അപ്പോളേക്കും ഒരിക്കലും മടങ്ങിയെത്താനാവാത്ത യാത്രയിലുമായിരിക്കും.

”അച്ഛനമ്മമാര്‍ മക്കളെ എത്ര സ്നേഹിക്കുന്നു എന്ന് നീയൊരു അച്ഛനാകുമ്പോളേ മനസ്സിലാകൂ” എന്ന് ഒരു സിനിമയിലെ വാചകം..തികച്ചും അര്‍ത്ഥപൂര്‍ണ്ണം !

അച്ഛനെക്കുറിച്ചുള്ള ഈ മധുരസ്മരണകള്‍ പങ്കു വച്ചതിനു നന്ദി..

നന്ദി ആശംസകള്‍

sm sadique said...

വാക്കുകൾക്ക് അപ്പുറത്തേക്ക് കടന്ന് നോക്കുമ്പോൾ എന്റെ വാപ്പിച്ച(അച്ചൻ) വടിയുമായി നടന്ന് പടിയടാ… പടിയടാ… എന്ന് പറഞ്ഞ് പേടിപ്പിക്കുന്നു; കുട്ടിക്കാലത്ത്.

ശ്രീ said...

നല്ല ഓര്‍മ്മ, ചേച്ചീ...

വിഷ് ചെയ്തിട്ടല്ലല്ലോ സ്നേഹം കാണിയ്ക്കേണ്ടത്... അത് പ്രവൃത്തി കൊണ്ടല്ലേ നാം അവര്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടത് അല്ലേ?

ഗീത said...

സ്നേഹമുള്ള അച്ഛന്റെ ഭാഗ്യവതിയായ മകള്‍...
ഇതും കൂടി വായിച്ചപ്പോള്‍ നേരത്തേ ഉള്ള അസൂയ ഇരട്ടിച്ചു...

എറക്കാടൻ / Erakkadan said...

ഇഷ്ടായി

പട്ടേപ്പാടം റാംജി said...

അച്ഛനെ കുറിച്ച് പറഞ്ഞാല്‍ എഴുതാന്‍ സ്വലം പോരാതെ വരും.
ഈ േഡകള്‍ സത്യത്തില്‍ ആവശ്യമില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌.
സ്നേഹവും ഉത്തരവാദിത്വവും ഏതെങ്കിലും ദിവസങ്ങളില്‍ ഒതുക്കെണ്ടാതാണോ...
വളര്‍ച്ചയുടെ ഓര്‍മ്മകള്‍ മായാതിരിക്കട്ടെ...

Anil cheleri kumaran said...

:)

Muralee Mukundan , ബിലാത്തിപട്ടണം said...

ഫാദേഴ്സ് ഡേയിൽ അച്ച്ഛന് കൊടുക്കുവാൻ ഇതിൽ‌പ്പരം എന്ത് പിതൃസ്മരണയാണ് ഇനി കാഴ്ച്ചവെക്കുവാൻ പറ്റുക..?
പടങ്ങളടക്കം ചിരകാലസ്മരണകൾ മനസ്സിനുള്ളിൽ നിന്നും വന്നത് തന്നെ...കേട്ടൊ മാണിക്യമേം...

raj said...

എങ്ങനെ ജീവിക്കണമെന്ന് അച്ഛൻ ഒരിക്കലും എനിക്ക് പറഞ്ഞുതന്നില്ല..സ്വന്തം ജീവിതത്തിലൂടെ അതെനിക്ക് കാണിച്ഛുതന്നു...................

‌ - കെല്ലർ
അച്ച്ഛൻ ഒന്നുമല്ല.. അമ്മയാണ് എല്ലാമെന്ന് പറയുമ്പോൾ ഒരിക്കൽ ഒരുനിമിഷം അച്ഛനു വേണ്ടി മാറ്റി വെയ്ക്കാം..ദുഖം വരുമ്പോൾ ഒന്നുറക്കെ കരയാൻ പോലുമാവതെ എല്ലാം ഉള്ളിൽ ഒതുക്കി വെയ്ക്കുന്ന അച്ഛന്റെ മുഖം ഒന്നോർത്ത് നോക്കാം.. പരാതിപ്പെട്ടി തുറക്കുമ്പോൾ ഒരു നേർത്ത ചിരിയിൽ എല്ലാം ഒതുക്കി കടന്നു പോകുന്ന അച് ഛന്റെ മുഖം ഇപ്പൊ മൻസ്സിൽ തെളിഞ്ഞുവരുന്നില്ലെ... .അച് ഛ്ൻ സ്നേഹത്തിന്റെ മൂർത്തിമത് ഭാവം..സങ്കടത്തിന്റെ നടുവിലും പതറാതെ എല്ലാവർക്കും ശക്തി നൽകി താങ്ങായി, തണലായി നിൽക്കുന്ന അച് ഛൻ.പുറമെ ഗൌരവം കാണിക്കുന്ന അച്ഛന്റെ മനസ്സിലെ അണയാത്ത സ്നേഹം തിരിച്ഛറിയുന്നില്ലെ..പൂമുഖത്തെ ചാരു കസേരയിൽ കാണാമറയത്തേക്ക് അച്ഛൻ വെറുതെ നോക്കിയിരിക്കുകയല്ലെന്നു ഇനിയും മനസ്സിലായില്ലെ?അച്ഛൻ ആലോചിക്കുകയാണു മക്കളുടെ ഭാവിയെക്കുറിച്ഛ്..
അങ്ങ് വിദൂരതയിരുന്ന് മകന്റെ ജീവിതത്തെപ്പറ്റി സന്തോഷാശ്രുക്കൾ പൊഴിക്കുന്ന അച്ഛന്റെ മുൻപിൽ ദാ ഈ മകന്റെ സാഷ്ട്ടംഗ് പ്രണാമം.. മിഴിനീർപ്പൂക്കളിൽ പൊതിഞ്ഞ സ്നേഹാദരങ്ങൾ.

ഹേമാംബിക | Hemambika said...

എനിക്ക് ശരിക്കും വിഷമം വരുന്നു. ഇങ്ങനെ ഓരോന്ന് എഴുതിപ്പിടിപ്പിച്ചു..
തീര്‍ച്ചയായും അവിടെ ഫാതെര്സ് ഡേ ഉണ്ടാകും. ഇവിടെ ഉള്ളതിലും എത്രയോ അച്ചന്മാരും മക്കളും അവിടെ ഉണ്ട് ..

Echmukutty said...

നല്ല അച്ഛന്മാരുള്ള മക്കളും നല്ല മക്കളുള്ള അച്ഛന്മാരും ഭാഗ്യം ചെയ്തവർ.
എല്ലാവർക്കും നല്ല അച്ഛന്മാരാകാനും നല്ല മക്കളാകാനും കഴിയട്ടെ.
അഭിനന്ദനങ്ങൾ.

കുഞ്ഞൂസ് (Kunjuss) said...

അവിടെ തീര്‍ച്ചയായും ഫാദേര്‍സ് ഡേ ഉണ്ടാവും ചേച്ചീ... ആ അച്ഛന്‍ ഈ മോളെ കാണുന്നുമുണ്ടാവും.
ചേച്ചിയുടെ ഈ പോസ്റ്റ്‌ കണ്ണ് നിറച്ചു, എന്നും സ്നേഹം മാത്രം നല്‍കിയിരുന്ന അച്ഛനെയോര്‍ത്ത്...!

പാറുക്കുട്ടി said...

മനസ്സില്‍ തട്ടിയ പോസ്റ്റ്

the man to walk with said...

oru kuppi pukachurilinte gandham..

Vayady said...

ഈ മാണിക്യത്തെ ഞാനും പലയിടത്തും വെച്ച് കണ്ടിട്ടുണ്ട്. എന്റെ ബ്ലോഗില്‍ വന്നതില്‍ ഒരുപാട് സന്തോഷം. പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ അതിലേറെ സന്തോഷം.

എന്റെ കുട്ടിക്കാലം വര്‍ണ്ണശബളമായിരുന്നു. അതിന്‌ പ്രധാന കാരണക്കാരന്‍ എന്റെ അച്ഛനാണ്‌. അമ്മയേക്കാളേറെ ഞാനെന്റെ അച്ഛനെ സ്നേഹിക്കുന്നു.

മാണിക്യത്തിന്റെ സ്നേഹനിധിയായ അച്ഛനെകുറിച്ചുള്ള ഓര്‍മ്മ ഞങ്ങളുമായി പങ്കുവെച്ചതിന്‌ നന്ദി.

Vayady said...

എന്റെ ബ്ലോഗിലിട്ട കമന്റിന്‌ മറുപടി എഴുതിയിട്ടുണ്ട്. സമയം പോലെ വന്നു വായിക്കുമല്ലോ. :)

അരുണ്‍ കരിമുട്ടം said...

സൂര്യനായി തഴുകി എന്നെ ഉറക്കുമീ അച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്ന് കരയുമ്പോള്‍ അറിയാതെ....
നന്നായി ചേച്ചി ഈ പോസ്റ്റ്
:)

ഒഴാക്കന്‍. said...

achan amma avaraanellam........ ellaam

ഒഴാക്കന്‍. said...

achan amma avaraanellam........ ellaam

mukthaRionism said...

അച്ഛന്‍!
ഓര്‍മകളില്‍ തണുപ്പ്!

ഏ.ആര്‍. നജീം said...

സ്നേഹത്തിന്റെയും സഹനത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായി ഓരോരുത്തരുടെയും മനസ്സില്‍ അമ്മ എന്ന സത്യത്തോടൊപ്പം സ്നേഹത്തോടെ അതിലേറെ ബഹുമാനത്തോടെ നമ്മള്‍ മനസ്സില്‍ സൂക്ഷിക്കുന്ന പുണ്യം അച്ഛന്‍....

നന്ദി , ഈ ഓര്‍മ്മകുറിപ്പിന്

അലി said...

ഫാദേഴ്സ് ഡേ എന്ന പ്രത്യേകം തെരഞ്ഞെടുത്ത ഒരു ദിവസത്തിലേക്കൊതുക്കാതെ എന്നും അവരെ ഓർക്കുന്ന മക്കളാവുക. അതല്ലേ നമുക്കു ചെയ്യാൻ കഴിയുക.

എഴുത്ത് മനസ്സിൽ തൊട്ടു.

Manoraj said...

മാണിക്യം ചേച്ചി, ഞാൻ ഒന്നും പറയുന്നില്ല. കാരണം ഇത് വരെ ഫാദേർഴ്സ് ഡേ എന്നൊന്ന് ഞാൻ ഓർത്തിട്ടില്ല. ഇക്കൊല്ലമാണെങ്കിൽ അച്ഛൻ കൂടെയുമില്ല. ഉള്ളപ്പോൾ വിലയറിയില്ല എന്നത് എത്ര വാസ്തവം.

krishnakumar513 said...

അച്ഛനെക്കുറിച്ചുള്ള ഈ മധുരസ്മരണകള്‍ പങ്കു വച്ചതിനു നന്ദി..

Anonymous said...

ഉള്ളില്‍ തട്ടിയ പോസ്റ്റ്-അച്ഛനെക്കുറിച്ച് എനിക്കുമുണ്ട് ഒരു പിടി ഓര്‍മ്മകള്‍..ദൂരെയിരുന്ന് നമ്മെ കാണുന്നുണ്ടാകും, അനുഗ്രഹിക്കുന്നുണ്ടാകും തീര്‍ച്ച...

Jishad Cronic said...

അച്ഛനെകുറിച്ചുള്ള ഓര്‍മ്മ ഞങ്ങളുമായി പങ്കുവെച്ചതിന്‌ നന്ദി.

ജീവി കരിവെള്ളൂർ said...

ഓര്‍മ്മകള്‍ക്ക് ഇങ്ങനെ ഒരു ഡേയില്‍ മാത്രം ഒതുങ്ങാന്‍ കഴിയില്ലല്ലോ .

ബഷീർ said...

ഉള്ളപ്പോൾ അവരെ പരിചരിക്കാൻ അവരുടെ സ്നേഹലാലനകൾ ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ചവർ പിന്നീടവരെപറ്റി ഓർക്കുമ്പോൾ വിങ്ങലിനിടയിലും ഒരു ആത്മ സംതൃപതിയുണ്ടാവും,പക്ഷെ അവരെ അവഗണിച്ചവർ അവർക്ക് നാളെ ദു:ഖിക്കേണ്ടിവരും.. അവരിൽ പെടാതിരിക്കട്ടെ ഏവരും..

മനസ് വായിച്ചു. ഈ പോസ്റ്റിൽ.. കൂടുതൽ എന്ത് പറയാൻ. !! ആശംസകളോടെ

കുഞ്ഞാമിന said...

കണ്ണു നിറഞ്ഞു. മനസ്സും...

Sulthan | സുൽത്താൻ said...

ചേച്ചി,

സുഹ്ര്‌ത്തായും, വഴികാട്ടിയായും കൂടെയുള്ള പിതാവിനെ, കൂടുതൽ ശ്രദ്ധിക്കുവാൻ ഓർമ്മിപ്പിക്കുന്നു ഈ പോസ്റ്റ്.

ആശംസകൾ.

കൂതറHashimܓ said...

ജാഡകളില്ലാത്ത ബന്ധം
അവിടെ കൊടുക്കല്‍ വാങ്ങലുകള്‍ക്കെന്ത് വില
((ഹാപ്പി ഫാതേര്‍സ് ഡേ എന്ന് വക്കില്‍ എന്ത് കാര്യമാണുള്ളത്, അത് മനസ്സില്‍ അല്ലേ വേണ്ടത്)

ജന്മസുകൃതം said...

ആശംസകള്‍ അച്ഛനെക്കുറിച്ചുള്ള ഈ സ്മരണകള്‍ പങ്കു വച്ചതിന്ന്.

Kalavallabhan said...

അഛനെക്കുറിച്ചോർക്കാൻ ദിവസങ്ങളൊന്നും വേണ്ട. ദാ ഇങ്ങനെ ഒരോന്ന് എപ്പോഴും തെളിഞ്ഞ് വരും. ഒരു ദിവസം എത്ര വട്ടം എന്നേ ചോദിക്കേണ്ടതുള്ളു.

അഭി said...

അച്ഛനെ കുറിച്ചുള്ള ഈ ഓര്‍മ്മകള്‍ നന്നായി ചേച്ചി

Anonymous said...

പഴയ ഫോട്ടോകള്‍ ഇട്ടത് ഗംഭീരമായി. സമയത്തിലൂടെ ഉള്ള നമ്മുടെയെല്ലാം സഞ്ചാരത്തില്‍ എത്ര മാറ്റങ്ങള്‍ ആണ് നമുക്കുണ്ടാകുന്നത്.

വേറൊരു കാര്യം; ഏതോ ഒരിടത്ത് കിടക്കുന്ന ഒരു മാണിക്യം ബ്ലോഗിലൂടെ നമ്മുടെ സ്വന്തം ആയി നമുക്ക് തോന്നുന്നുവെങ്കില്‍ പിന്നെ ഈ ലോകത്ത് മനുഷ്യര്‍ തമ്മില്‍ എന്തിനാണ് അകല്‍ച്ച? എന്തിനാണ് സംഘര്‍ഷങ്ങള്‍?
ആശംസകള്‍

സ്നേഹതീരം said...

വളരെ ഹൃദയസ്പര്‍‌ശിയായി എഴുതി.ഭാവുകങ്ങള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല ഓര്‍മ്മകള്‍!

saju john said...

ഒരിക്കല്‍ ഞാനും ഒരു അച്ചനാവും,......

ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ഒരു സംശയം..

ഞാനത് മെയില്‍ ചെയ്യാം.

ഹാപ്പി ഗ്രാന്റ്മാ ദിനം ഒന്നും ഇല്ലേ....

mini//മിനി said...

ഓർമ്മകൾ സുന്ദരമായ ഓർമ്മകൾ.

മുകിൽ said...

മൈത്രേയിക്കു നന്ദി, ഈ പരിചയപ്പെടുത്തലിന്.

ശ്രീനാഥന്‍ said...

മൈത്രേയി പറഞ്ഞാണ് ഇവിടെ എത്തിയത്, ചിലതു വായിച്ചു, ഒരു ലാളിത്യം, നിഷ്കളങ്കത എല്ലാം ഈ ബ്ലോഗിലുണ്ട്, ഇനിയും വരാം, ഓർമകൾ നേർത്തൊരു സുഗന്ധമായി അനുഭവപ്പെടുന്ന ഈ ഇടത്തിലേക്ക്.

mayflowers said...

ചെറുപ്രായത്തിലെ പിതാവിനെ നഷ്ടപ്പെട്ട എനിക്ക് 'father's day' വായിച്ചപ്പോള്‍ ആ നഷ്ടം ഒന്ന് കൂടി അനുഭവപ്പെട്ടു.
ഇന്ന് എന്‍റെ കുട്ടികളും,അവരുടെ ഉപ്പയും തമ്മിലുള്ള ആ പ്രത്യേക കെമിസ്ട്രി ഞാന്‍ മനസ്സ് നിറഞ്ഞു ആസ്വദിക്കുകയാണ്.
നല്ല പോസ്റ്റ്‌..

Unknown said...

Very touching....

With regards,

മഴത്തുള്ളികള്‍ said...

വാ‍യിക്കുന്നവരുറ്റെയും കണ്ണു നിറഞ്ഞു....മറ്റൊന്നും പറയാന്‍ കഴിയുന്നില്ല

yousufpa said...

അച്ഛൻ ........ഒരു സ്നേഹത്തിന്റെ തേനുറവ തന്നെ .

smitha adharsh said...

മനസ്സില്‍ തട്ടി..

Fayas said...

ഓര്‍മകളുണ്ടായിരിക്കുക എന്നത് വലിയ കാര്യമാണ്... പ്രത്യകിച്ചു ഈ കാലത്ത്...

Pranavam Ravikumar said...

Good Thoughts!

Thanks for blogging...

siya said...

മാണിക്യേച്ചീ ..ഓര്‍മകള്‍ക്ക് മരണം ഉണ്ടാവില്ല എന്ന് പറയുന്നത് എന്നും വിശ്വസിക്കാവുന്ന ഒരു കാര്യം അല്ലേ?ഇത് വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു . കാരണം എന്‍റെ അപ്പന്‍ നു തിരക്കുകളില്‍ ഇതൊക്കെ നഷ്ടം ആയി . എന്നാലും ഇപ്പോള്‍ ഞാന്‍തിരക്ക് ആയപോള്‍ അപ്പന്‍ നു എന്നോട് സ്നേഹം കൂടി ,അപ്പോള്‍ അപ്പനും മോള്‍ക്കും തമ്മില്‍ നേരില്‍ കാണാന്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കണം ...

Unknown said...

നന്നായി ഓര്‍ത്തു അച്ഛനെ ...ശരിക്കും കുട്ടികാലത്തെക്ക് കൊണ്ട് പോയി ........ഇത് പോലെ ഉള്ള എന്റെ ഓര്‍മകളും ഒക്കെ എന്റെ മുത്തശിയെ ചുറ്റി പറ്റിയ എന്ന്മാത്രം

നൗഷാദ് അകമ്പാടം said...

മനസ്സിനെ വല്ലാതെ ആര്‍ദ്രമാക്കി ഈ എഴുത്ത്...
എനിക്ക് എന്റെ ഉപ്പയെ കണ്‍ട ഓര്‍മ്മയില്ല..എന്റെ രണ്ടാം വയസ്സില്‍ മരിച്ച് പോയി..
എന്റെ ഉപ്പയും ഉമ്മയും എല്ലാം എന്റെ ഉമ്മതന്നെ..
എനിക്കൊരു ഉപ്പയുണ്ടായിരുന്നെങ്കില്‍ എന്നു ഞാനോര്‍ക്കാനിടവരുത്താതെ വളര്‍ത്തിയ എന്റെ ഉമ്മ...
എന്റെ ഉമ്മയുടെ മഹത്വം...
നിഴലു പോലെ എന്നോടൊപ്പം ...അല്ലെങ്കില്‍ ശ്വാസനിശ്വാസം പോലെ...

എങ്കിലും ഓരോ പ്രാര്‍ത്ഥനയിലും എന്റെ ഉപ്പ എനിക്കൊപ്പം ചേരുന്നുണ്ട്......


നന്ദി..ഈ എഴുത്തിനു...!

ശ്രീനാഥന്‍ said...

ഓണാശംസകൾ!

Anoop Nair said...

its really touching one.