മദേഴ്സ് ഡേയ് വീക്ക് എന്‍ഡില്‍ ആക്കി ...
ഷോപ്പിങ് സെന്ററില്‍ എല്ലാം പൂച്ചെണ്ടും ഗിഫ്റ്റ് ഐറ്റംസും...
എല്ലാ കടയിലും ഹാപ്പി മദേഴ്സ് ഡെയ് എന്ന് എഴുതി വച്ചിരിക്കുന്നു...
ഷോപ്പിങ്ങ് മാളില്‍ അച്ഛനും മക്കളും സമ്മനപൊതികള്‍ വാങ്ങുന്നു നാളേ മദേഴ്സ് ഡെയ്....
അമ്മമാരെ ഈ ദിവസം എല്ലാവരും സന്ദര്‍ശിക്കും, അമ്മമാര്‍ നല്ലൊരു ശതമാനം റിട്ടയര്‍മെന്റ് ഹോം എന്ന വൃദ്ധസദനത്തില്‍ ആണ്....
ചിലരെ കാണാന്‍ ചെല്ലാന്‍ ആരും ഇല്ല. ഓര്‍മ്മ ഭാഗീകമായി ഇല്ലാത്തവരും ആ കൂട്ടത്തില്‍...
വെറുതെ ഞാന്‍ ഇന്ന് അവിടെ പോയി ..
ഡോറത്തി പഞ്ഞി കെട്ടു പോലത്തെ മുടിയും മുഖത്ത് നല്ലോരു ചിരിയും ആയി ഒരു ചെറിയ പാവയും കയ്യില്‍ പിടിച്ച് പതിവു പോലെ മുകളിലത്തെ നിലയിലെ വരാന്തയില്‍ ഞാന്‍ ചെല്ലുമ്പോള്‍ താഴെ കാര്‍ പാര്‍ക്കിലേക്ക് നോക്കി ഇരിക്കുന്നു. മിക്കവരുടെയും അടുത്ത് സന്ദര്‍ശകരുണ്ട് ... എന്നെ കണ്ടപ്പോള്‍ ഡോറത്തിക്ക് വലിയ സന്തോഷം കൈപിടിച്ച് എന്നെ അടുത്തിരുത്തി കുശലം പറഞ്ഞു.
അപ്പോള്‍ തഴെ ഒരു കാര്‍ വന്നു നിന്നു ഡോറത്തി പറഞ്ഞു "അതവളാ എന്റെ മകള്‍ എന്നെ കാണാന്‍ വരുന്നു "... ഞാന്‍ ഡോറത്തിയുടെ മുഖത്തെ തെളിച്ചവും കണ്ണിന്റെ പെട്ടന്നുള്ള തിളക്കവും നോക്കിയിരുന്നു...
കാറില്‍ നിന്ന് സ്വര്‍ണ്ണതലമുടിയുള്ള ഒരു സ്ത്രീ ഒരു പൂചെണ്ടും സമ്മന പൊതിയും ആയി ഇറങ്ങി നടന്ന് അടുത്ത കെട്ടിടത്തിലേക്ക് കയറി പോയി ...
അത് മറ്റാരോ ആയിരുന്നു...
ഞാന്‍ അവിടെ ഇരിക്കെ പല കാറുകള്‍ വന്നു ഓരോന്ന് വരുമ്പോഴും ഡോറത്തി അതേ പല്ലവി ആവര്‍ത്തിച്ചു...
പിന്നെ കയ്യില്‍ ഇരുന്ന പാവയില്‍ ആയി ശ്രദ്ധ. അടുത്ത സോഫയില്‍ ഇരുന്നവര്‍ എന്തോ സംസാരിക്കുന്നു, ഡോറത്തി എന്നോട് പറഞ്ഞു "അവര്‍ സ്വരം വയ്ക്കുന്നു എന്റെ മകള്‍ ഉറങ്ങാന്‍ പോകുന്നു എനിക്ക് അവളെ മുറിയില്‍ കൊണ്ട് കിടത്തണം"
ഞാന്‍ ഡോറത്തിയുടെ വീല്‍ ചെയര്‍ പയ്യെ മുറിയിലേക്ക് ഉരുട്ടിത്തുടങ്ങി .....
ഡോറത്തിയുടെ മകള്‍ മരിച്ചതാണ് ഡോറത്തിക്ക് ആരും ഇല്ല ...
എന്നെ പോലെ ചിലര്‍ അവരെ സന്ദര്‍ശിക്കും ...
ശരിയായ ഓര്‍മ്മ ഇല്ലാത്ത ഡോറത്തി മകളെ പ്രതീക്ഷിച്ച് ദിവസത്തിന്റെ നല്ലൊരു ഭാഗം കാര്‍ പാര്‍ക്കിലേക്ക് നോക്കിയിരിക്കും മറ്റു ചിലപ്പോള്‍ കയ്യിലെ പാവകുട്ടി മകള്‍ ആവും .......
തിരിച്ച് പോരുമ്പോള്‍ മനസ്സില്‍ പറഞ്ഞു
ഹാപ്പി മദേഴ്സ് ഡേയ്!
ഗീത :- അമ്മയെ ഓര്‍മ്മിക്കാന്‍ ഒരു ദിനം - അതു വേണ്ട. എല്ലാ ദിവസവും ഓര്‍ക്കാം.
ഒരമ്മക്ക് മക്കളെ കാണാനുള്ള ആശ ഉല്‍ക്കടമായിരിക്കും. എന്നാലും സമ്മാനപ്പൊതികളുമായി അവര്‍ വന്നില്ലല്ലോ എന്നൊന്നും അമ്മക്ക് പരിഭവമുണ്ടാകില്ല. മക്കള്‍ സുഖമായും സന്തോഷമായും കഴിയുന്നു എന്ന അറിവ് തന്നെ ധാരാളം സ്നേഹമയിയായ ഒരമ്മക്ക്. എല്ലാ അമ്മമാര്‍ക്കും മക്കളെ പ്രതി സന്തോഷിക്കാന്‍ സാധിക്കട്ടേ.
Saturday, May 8, 2010
Subscribe to:
Post Comments (Atom)
46 comments:
"അതവളാ എന്റെ മകള്‍ എന്നെ കാണാന്‍ വരുന്നു "... ഞാന്‍ ഡോറത്തിയുടെ മുഖത്തെ തെളിച്ചവും കണ്ണിന്റെ പെട്ടന്നുള്ള തിളക്കവും നോക്കിയിരുന്നു...
തിരിച്ച് പോരുമ്പോള്‍ മനസ്സില്‍ പറഞ്ഞു..
ഹാപ്പി മദേഴ്സ് ഡെയ്!
ഹാപ്പി മദേഴ്സ് ഡെയ്!
ചേച്ചീ... ഡൊറോത്തിയെപ്പോലുള്ള അമ്മമാര്‍ക്ക് മുന്നില്‍ ഒരിറ്റു കണ്ണീരോടെ....
"ഹാപ്പി മദേര്‍സ് ഡേ"
ആണ്ടിലൊരിക്കൽ ഇങ്ങിനെ ഒരു ദിവസം ഉള്ളത് കൊണ്ടുമാത്രം ഓർക്കപ്പെടുന്നവർ! (അതിശയമല്ല ഒരു തരം നിസ്സഹായതയാണ് ഫീൽ ചെയ്യുന്നത്)
ആശംസകൾ...
പാവം ...
ഡോറത്തിക്കു ചേച്ചിയെപ്പോലെയുള്ള മക്കളുണ്ട് .. നാട്ടിലെത്ര പേര് പടിക്കലേക്കു നോക്കിയിരിക്കുന്നു ...
മാതാവിനെ സ്നേഹിക്കാനൊരു ദിവസം ആവശ്യമില്ല.... ശരി തന്നെ .. പക്ഷെ ഒരു ദിവസമെങ്കിലും ഒന്ന് തിരിഞ്ഞു നോക്കാന്‍ സന്മനസ്സു എല്ലാവരും കാണിച്ചിരുന്നെങ്കില്‍...
അമ്മമാരെ എന്നും ഓര്‍ക്കാം, എന്നും സ്നേഹിക്കാം. പക്ഷേ ഇങ്ങനെയുള്ളൊരു ദിവസമുള്ളതുകോണ്ട് ചിലരെങ്കിലും അടുക്കളയിലെ കരിയുടെയും പുകയുടെയും വിയര്‍പ്പിന്റെയും മുഷിഞ്ഞതുണിയുടെ മണത്തിലും മുങ്ങിപ്പോയ സ്നേഹത്തെ ഓര്‍ക്കുന്നുണ്ടെന്നു സമാധാനിക്കം.
പുണ്യമെന്നു എല്ലാവരും ഒരേശബ്ദത്തില്‍ വിളിച്ചുപറയുന്ന മാതൃജന്മം ഇങ്ങനെയുള്ള ഡോറത്തിമാരിലും വഴിക്കണ്ണുമായി കാത്തിരിക്കുന്ന വൃദ്ധസദനങ്ങളിലും ഒതുങ്ങതിന്റെ വിങ്ങല്‍ , പിന്നെ കാലം വീണ്ടും അവരുടെ മക്കള്‍ക്കും അതേവിധി കരുതിവെക്കുന്നു.
ജീവിതത്തില്‍ എന്നും അമ്മയുടെ നിറവും സന്തോഷവും അനുഭവിക്കാന്‍ ദൈവം ജോച്ചിയെ അനുഗ്രഹിക്കട്ടെ.
- സസ്നേഹം , സന്ധ്യ
എല്ലാ അമ്മമാർക്കും സ്നേഹാശംസകൾ..
ച്ചേച്ചീ,
അമ്മയെ ഓർക്കാൻ ദിവസങ്ങൾ വേണ്ടി വരുന്നു ഇന്ന്.. പത്ത് മാസം വയറ്റിലെ അനക്കങ്ങളെ സൂക്ഷ്മതയോടെ താലോലിച്ച് , വേദനകൾ കടിച്ചമർത്തി, പ്രസവിച്ച്, പിന്നെ വളർച്ചയുടെ ഓരോ പടവുകളിലും മാറി നിന്നു ആസ്വദിച്ച് ഒരു നിലയിലാക്കുന്നത് വരെ എല്ലാവർക്കും അതൊരു തണലാണ്.. അത് കഴിഞ്ഞാൽ പുര മേലേ ചാഞ്ഞ തെങ്ങും.. ഏതായാലും അമേരിക്കൻ സംസ്കാരമാണേലും ഇത്തരം ദിവസങ്ങളിലെങ്കിലും ഓർക്കപ്പെടുന്നുണ്ടല്ലോ.. അത് തന്നെ വലിയ കാര്യം.. ഇന്നലെയും ഒരു പോസ്റ്റ് ഇവിടെ വായിച്ചിരുന്നു.. ഇതിലും തീവ്രമായത്.. നന്ദി.. നല്ല ഓർമ്മപ്പെടുത്തലുകൾക്ക്.. ഹാപ്പി മദേർഴ്സ് ഡേ എന്ന് ഞാൻ പറയുന്നില്ല.. കാരണം ദിവസത്തിൽ ഒതുക്കാനുള്ളതല്ല അത്..
Amma ye Oorkkan oru divasam????
Eni advaa aarenggilum ammaye Oorkkunnathu , mother's Day yil aanenggil.........Avarkku......Poochenddu poyittu.........puthiya thalamurayil ninnu enthu kittum ennu avarkku konddu ariyenddi thanne varum.
ഇവിടെ കമെന്റാന്‍ വരുന്ന എല്ലാ അമ്മമാര്‍ക്കും മാണിക്യത്തിനും എന്റെ വക'ആശംസകള്‍ '. എന്തിനാ ഈ ഒരു ദിവസം മാത്രം അമ്മക്ക്?എന്ന ചോദ്യം കേട്ടു കേട്ടു മടുത്തു,എല്ലാ ദിവസവും അമ്മക്കു തന്നെ.ജീവിതത്തില്‍ സ്വാര്‍ത്ഥതയും,എനിക്ക്,ഞാന്‍ എന്ന വാകും ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത, സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു മനസ്സ്.ഒരു ദിവസം അമ്മക്ക് എന്നു പറയുമ്പോ'ഓ എന്തിനാ! 'എന്നു ചോദിച്ചാലും മനസ്സില്‍ ,എനിക്കായിട്ടിവര് ഇതൊക്കെ ചെയൂന്നല്ലോ എന്നു തോന്നാതിരിക്കില്ല, തീര്‍ച്ച.എല്ലാ അമ്മമാര്‍ക്കും വീണ്ടും ആശംസകള്‍
ആശംസകളോടെ!
-സുല്‍
ആണ്ടിലൊരിക്കല്‍ മാത്രം ഓര്ക്കപ്പെടുന്നവളെ ഓര്‍ത്തുള്ള നെടുക്കത്തില്‍ നിന്ന് നിസ്സഹായതയിലേക്ക് ചുവടു മാറേണ്ടി വരുന്ന മയൂരയുടെ കമന്റിന് താഴെ ഒരു ഒപ്പ്...
അത് എന്റെ നിസ്സഹായതക്ക് കൂടി പകരമാവട്ടേ...
ഡോറത്തിക്ക് ആരുമില്ല..
അങ്ങനെ എത്രയെത്ര ഡോറത്തിമാര്..
ഇവിടെ മകള്‍ മരിച്ചു പോയെന്ന്..
എന്നാല്‍
മക്കള്‍ ജീവിച്ചിരിപ്പുണ്ടായിട്ടും..
വീടിനകത്തെ ഇരുട്ടു മുറിയില്‍..
അല്ലെങ്കില്‍ വൃദ്ധസദനത്തിന്റെ ഇടനാഴിയില്‍...
അമ്മ!
അമ്മദിനമില്ലെങ്കിലും
അമ്മ ദിനമായില്ലെങ്കിലും
എന്നും എപ്പോഴും
ആ ഗര്‍ഭപാത്രത്തിലെ ചൂട്
അമ്മിഞ്ഞപ്പാലിന്റെ മണം...
എല്ലാ അമ്മമാര്‍ക്കും എന്നും ഹാപ്പിയായിരിക്കട്ടെ..
ഡോറത്തി അമ്മ മരിച്ചുപോയ മകള്‍ വരുമെന്ന പ്രതീക്ഷയില്‍ കഴിയുന്നു. ! ജീവിച്ചിരിക്കുന്ന മക്കളെ പ്രതീക്ഷിച്ചിരിക്കുന്ന എത്ര എത്ര അമ്മമാര്‍ വൃദ്ധസദനത്തില്‍ നിരാശരായി കഴിയുന്നു.!!
ഹാപ്പി മദേഴ്സ് ഡേ എന്നു ഞാന്‍ പറയില്ല.! അമ്മയെ സ്നേഹിക്കാന്‍ ഒരു ദിവസം തിരഞ്ഞെടുക്കന്തിനോട് എനിക്ക് അനുകൂലിക്കാന്‍ കഴിയില്ല. എല്ലാ ദിവസവും ഹാപ്പി മദേഴ്സ് ഡേ ആവട്ടെ .!
അമ്മ, അത് ലോകത്ത് നമ്മെ ഏറ്റവും വിലമതിക്കുന്ന വികാരമാണ്. വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്തത്ര വലിയത്....
എല്ലാം അമ്മമാരും എന്നും സന്തോഷമായിരിക്കട്ടെ.
ഓരോന്നിനും ഓരോ ഡേ ഉണ്ടാക്കുന്നത് ആദിവസം സ്നേഹം വഴിഞ്ഞൊഴുകണം എന്ന ഉദ്ദേശത്തോടുകുടിയൊന്നുമല്ല..... അതുപയോഗിച്ചു വികാര/സ്നേഹ പ്രകടനങ്ങള്‍ എങ്ങിനെ കച്ചവടമാക്കി മാറ്റാം എന്ന കമ്പോള തന്ത്രത്തിന്റെ ഭാഗമാണത്.
കഷ്ടം തന്നെ ആ അമ്മയുടെ കാര്യം....
എങ്കിലും, ഇതിലും മോശാവസ്ഥയിൽ ജീവിയ്ക്കുന്ന എത്രയോ അമ്മമാർ..... മക്കൾ നല്ല നിലയിൽ ജീവിച്ചിരുന്നിട്ട് കൂടി, വർഷത്തിലൊരിക്കൽ പോലും മക്കളുടെ സാമീപ്യം അറിയാത്തവർ....
മദേര്‍സ് ഡെ.. ഫാദേര്‍സ് ഡെ.. വാലന്റൈന്‍സ് ഡെ..
എന്തോ, പേരു ചാര്‍ത്തി വിടുന്ന ഈ ദിനങ്ങളോടും അതിന്റെ പേരില്‍ നടക്കുന്ന പ്രഹസനങ്ങളോടും ഒരു താല്പര്യവുമില്ല. മനസ്സില്‍ സ്നേഹം ഉറവ വറ്റാതിരുന്നാല്‍ എന്തിനു വേരൊരു നാളും പേരും പറഞ്ഞുള്ള ആഘോഷം...
അമ്മയെ ഓര്‍ക്കാനായി ഒരു ദിനം വേണോ ആവോ? എന്നും ഓര്‍ത്ത് കൂടെ?
അമ്മയോർമ്മയുള്ള എല്ലാദിനങ്ങളിലും
എല്ലാ അമ്മമാരും സന്തോഷവതികളായിരിക്കട്ടെ...
മക്കളില്ലാത്ത അമ്മമാരെയും നമക്കെന്നുമോർമിക്കാം!
അമ്മമാരില്ലാത്ത മക്കളെയും!
അമ്മമാരുണ്ടായിട്ടുമനാഥകളായ മക്കളെയും!!!
-സസ്നേഹം,
മലയാളി
:-)
Touchin
നല്ല കുറിപ്പ്!!!!
മദേര്‍സ് ഡേ --- എഴുതി എഴുതി ആരോചകമായിരിക്കുന്നു ... വാക്കുകള്‍ക്ക് ചൂടും മൂര്‍ച്ചയും നഷ്ടപെട്ടിട്ടും നമ്മള് വീണ്ടും ഗൃഹാതുരതയോടെ ഈ ദിവസം കാത്തിരിക്കുന്നു.. നമ്മളൊക്കെ അമ്മയെ ഓര്‍ക്കാന്‍ ഈ ദിവസം സൂക്ഷിച്ചു വക്കുന്നു...
വരുന്ന തലമുറയില്‍, ഈ ദിനം കുട്ടികള്‍ക്ക് അമ്മയെ ഓര്‍ക്കാന്‍ വേണ്ടി ആയിരിക്കില്ല. മറിച്ചു, അമ്മമാര്‍ കുട്ടികളെ ഓര്‍ത്തു നെടുവീര്‍പ്പിടും. എത്ര കുട്ടികള്‍ അമ്മയെ ഓര്‍ക്കുമെന്ന് നമുക്ക് കണ്ടു തന്നെ അറിയണം. ഒന്നുകില്‍ ഒരിക്കലും ഓര്‍ക്കാത്തവര്‍, അല്ലെങ്കില്‍ ആ ദിവസം കൃത്രിമമായി ചിരിച്ചു "ചോ ച്വീറ്റ് മോം" എന്നൊക്കെ ഗോഷ്ടി കാണിക്കുന്ന കുട്ടികളെ കണ്ടു നമുക്ക് മനസ്സില്‍ ചിരിക്കാം.
മക്കള്‍ക്ക് മതിയാവോളം സ്നേഹം കൊടുക്കുക... തിരിച്ചു ഒന്നും ( അതെ, ഒന്നും ) പ്രതീക്ഷിക്കാതിരിക്കുക....
മകളെ അതിയായി സ്നേഹിക്കുകയും, വാനോളം പ്രതീക്ഷിക്കുകയും ചെയ്യുന്ന ചില അമ്മമാരെ മനസ്സില്‍ കണ്ടു കൊണ്ടാണ് ഞാന്‍ ഇത് എഴുതുന്നത്.
Expect the Worst; Hope for the Best...
If you follow this policy, you will not be disappointed tomorrow.
ശരിയാണ്...
ഒരു പ്രത്യേക ദിവസം വേണമെന്നില്ല അമ്മയെ ഓർക്കാൻ...
എന്നാലും ചടങ്ങിനായെങ്കിലും ഈ ദിവസം മാത്രം അമ്മയെ ഓർക്കുന്നവരുടെ എണ്ണം ഇക്കാലത്തു കൂടി വരികയാണ്.
മക്കൾ ചടങ്ങിനായാണു വരുന്നതെങ്കിൽ പോലും, ആ വരവ് അമ്മമാർക്കു നൽകുന്ന സന്തോഷം വലുതാണ്.
എല്ലാ അമ്മമാർക്കും ആശംസകൾ!
ഇന്ഗ്ലിഷ് അക്ഷരങ്ങള്‍ രാഷ്ട്രീയക്കാര്‍ പങ്കിട്ടെടുത്തു ,
വര്‍ഷത്തിലെ ദിവസങ്ങള്‍ നാം ഓരോരുത്തര്‍ക്കായി പകുത്തു നല്കി. 365 ദിവസങ്ങള്‍ തികയാതെയായിരിക്കുന്നു.
365 ദിവസവും mothers day ആണെന്നാണ് എന്റെ പക്ഷം......
ഒറ്റപെട്ടവരുടെ നാടായി മാറി കേരളവും. അണുകുടുംബ വ്യവസ്ഥിതി ഒരു പരാജയം ആണെന്ന് തോന്നിക്കും വിധം ക്രൂരമായ ഏകാന്തത. ഇത് കേരളത്തില്‍ മിക്ക കുടുംബത്തിലും എത്തി കഴിഞ്ഞു. കൂട്ടുകുടുംബം, ബഹുഭാര്യത്തം, polyandry, polyamory തുടങ്ങിയ വ്യവസ്ഥിതികള്‍ പരീക്ഷിക്ക പെടെണ്ടതാണ്. വയസ്സ് കാലത്ത് ഒറ്റപ്പെടുവാന്‍ ആണെങ്കില്‍ പിന്നെ എന്തിനു കുടുംബം ഒക്കെ ഉണ്ടാക്കണം?
നല്ല കുറിപ്പ് ചേച്ചി.
God made a wonderful mother,
A mother who never grows old;
He made her smile of the sunshine,
And He molded her heart of pure gold;
In her eyes He placed bright shining stars,
In her cheeks fair roses you see;
God made a wonderful mother,
And He gave that dear mother to me....
അമ്മ ദിനം / Mothers Day
അമ്മതൻ രതി സുഖ വഴിയേ മുളതെറ്റി ,
ചുമ്മാകടന്നുവന്നവൻ ഞാനെങ്കിലും;കിട്ടീ
യമ്മൂമ്മതൻ പരിചരണങ്ങളിത്രകാലം !
അമ്മയിപ്പോൾ നാലാമിണയുടെകൂടെ;എങ്ങോ....
ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ ; അത്
അമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !
അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണം
മമ്മിയെ ഇന്നു മാത്രം ! കൊടുത്തിടേണം പോലും;
ചമ്മലില്ലാതെ ഭാവുക സ്നേഹ കുറിപ്പുകൾ ,
സമ്മാനങ്ങളൊപ്പം വേറെയതു വേണ്ടപോലെ !
വിലപ്പെട്ട സാധനങ്ങള്‍ നമ്മള് സൂക്ഷിച്ചു വെക്കുന്നു. അമൂല്യമാണ് അമ്മയെന്ന് തിരിച്ചറിയുന്നത് നഷ്ടപ്പെടുമ്പോള്‍ മാത്രം.
ഇസ്മയിൽ പറഞ്ഞപോലെ ,എല്ലാം മാതാവിനുള്ള ദിനങ്ങളായിരിക്കട്ടെ..ആശംസകൾ
nalla post..
ishtaayi
ella makkalum ennum ammaye orkkanurundo ?
.
ammadinam ammaye orkkan enna nilayilekku
nammude nadum ?
മാണിക്യം,പ്രസക്തമായ പോസ്റ്റു,
എല്ലാം കച്ചവട കണ്ണോടു കൂടിമാത്രം വീക്ഷിക്കുന്ന ഈ സമൂഹത്തിന്റെ മറ്റൊരു ഉല് സവ ദിനം ! അമ്മയെന്ന പവിത്രമായ സ്നേഹത്തെ ഓര്‍മ്മിക്കുവാന്‍ എന്തിനൊരു ദിനം...
ഹാപ്പി മദേഴ്സ് ഡേ എന്നു ഞാന്‍ പറയില്ല.! അമ്മയെ സ്നേഹിക്കാന്‍ ഒരു ദിവസം തിരഞ്ഞെടുക്കന്തിനോട് എനിക്ക് അനുകൂലിക്കാന്‍ കഴിയില്ല.
ഡൊറോത്തിയെന്ന അമ്മ...
എന്തു പറയാനാണ്?
ഓ.ടോ. ഈ പേജ് കുറേ ദിവസമായി നോക്കുന്നു, ലോഡ് ചെയ്യുന്നേയില്ലായിരുന്നു. എന്തോ പ്രശ്നം. ഭാഗ്യം, ഇന്ന് കിട്ടി.
ആ കമന്റില്‍ ഞാന്‍ പറഞ്ഞത് എന്റെ മനസ്സില്‍ നിന്നാണ്. എല്ലാ അമ്മമാരും അങ്ങനെ തന്നെയാവും അല്ലേ?
നിശാഗന്ധി ... കുഞ്ഞൂസ് ...
ഡോണാ മയൂര ... Sranj ... സന്ധ്യ ...pallikkarayil ... Manoraj Sherly Aji ... Sapna Anu B.George സുല്‍ .. rasheed said... മുഖ്താര്‍... ഹംസ ...ചിന്തകന്‍ ...പൊറാടത്ത് ... കിച്ചു ... രാമചന്ദ്രന് വെട്ടിക്കാട്ട്...മലയാളി... അരുണ്‍ ചുള്ളിക്കല്‍ ... ചെമ്മാടന്‍ ... മനോവിഭ്രാന്തികള്‍.... jayanEvoor... ഇസ്മായില്‍ കുറുമ്പടി ( തണല്‍) ...ശ്രീകുമാരപിള്ള ...പട്ടേപ്പാടം റാംജി ..ഏ.ആര്. നജീം... ബിലാത്തിപട്ടണം... സുകന്യ...ബഷീര്‍ പി.ബി.വെള്ളറക്കാട് ... ഒഴാക്കന്. ... the man to walk with ... ചേച്ചിപ്പെണ്ണ് ... മഹി ....ലക്ഷ്മി ... ഗീത ...
പോസ്റ്റ് വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു കൊള്ളുന്നു.....
സത്യത്തില്‍ ചില പോസ്റ്റുകള്‍ എഴുതിക്കഴിഞ്ഞും അതിലെ കഥാപാത്രങ്ങള്‍ പിന്തുടരും അത്തരത്തില്‍ ഒരു ക്യാരക്ടര്‍ ആണ് ഡൊറത്തി... ഒരു കണക്കിന് ഡോറത്തിക്ക് ഓര്‍മ്മ ഇല്ലാത്തതും കൊള്ളാം എന്ന് തോന്നിപ്പോകും ....
ആണ്ടില്‍ ഒരു ദിവസം ഓര്‍ക്കുവാനുള്ള പ്രാധാന്യം മാത്രമാണൊ അമ്മയ്ക്കുള്ളത്? ഒന്നു ദേഹം നൊന്താല്‍ ഏതു പ്രായത്തിലും "ന്റ മ്മേ" എന്ന് ആണ് വായില്‍ നിന്ന് ആദ്യം വരുന്നത് .
മക്കള്‍ക്ക് മതിയാവോളം സ്നേഹം കൊടുക്കുക. തിരിച്ചു ഒന്നും പ്രതീക്ഷിക്കാതിരിക്കുക....
മനോഹര്‍ പറഞ്ഞത് ഇനിയുള്ള കാലത്ത് അമ്മമാര്‍ക്ക് മനസ്സില്‍ അടിവരയിട്ട് സൂക്ഷിക്കാം..
നേരത്തേ പോസ്റ്റു വായിച്ചതാണ്. പിന്നെ കമന്റാം എന്നു മാറ്റി. ഇന്നു ഡോരത്തി, നാളെ? നമ്മള് ദിവസവും ആഴ്ച്ചയും ഒന്നുമറിയാതെ ഓടുകയല്ലേ. അപ്പോള്‍ വേണ്ടതു പലതും വിട്ടു പോകുന്നു..... അക്കൂട്ടത്തിലായി അമ്മയും. ഒരു ഓര്‍മ്മദിനം വേണ്ടി വരുന്നു അമ്മയെ ഓര്‍ക്കാനും. ആരുടേയും കുറ്റമല്ല ഒന്നും ജീവിതത്തിന്റെ, കാലത്തിന്റെ അനിവാര്യത അത്ര മാത്രം. യാതൊരു സാഹചര്യക്കുറവുകളും ഇല്ലാഞ്ഞിട്ടും അച്ഛനമ്മമാരെ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്ന എത്രയോ പേരേ എനിക്കറിയാം. അവരുടെ സ്വത്തുക്കള്‍ അനുഭവിച്ചിട്ട് കൂസലില്ലാതെ അവരെ നിന്ദിക്കുന്നവരെ അറിയാം. വയസ്സായവരെ നോക്കണമെങ്കില്‍ നമ്മള് കുറച്ചു ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും, സുഖങ്ങള്‍ കുറച്ചു മാറ്റേണ്ടി വരും...പുറത്തു പോയി ആഹാരം കഴിക്കാനോ സിനിമയ്ക്കു പോകാനോ പിന്നെ സിറ്റിയില്‍ ചെണ്ടപ്പുറത്തു കോലു വയ്ക്കുന്നിടത്തൊക്കെ പോകാനോ പറ്റിയില്ലെന്നു വരാം. അതൊക്കെയല്ലേ അമ്മയെ പരിചരിക്കുന്നതിനേക്കാള്‍ വലുത്?ഇത് എഴുതിയാല്‍ തീരില്ല. തല്ക്കാലം വിട...
മാണിക്യം...
എന്റെ ആദ്യ വായനയാ ഈ മാതൃ ദിന ഓര്‍മ്മകള്‍.
രണ്ടു വശങ്ങള് ഉണ്ട് ഇതിനു.
ഒന്ന് : നൊന്തു പെറ്റ അമ്മയെ ഓര്‍ക്കാനൊരു ദിനമോ? അങ്ങിനെ പ്രത്യേക ദിനം വെച്ച് ഓര്‍മിക്കാന്‍ ഉള്ളതാണോ അമ്മ.
മനസ്സില്‍ എന്നും പൂവിട്ടു പൂജിക്കെണ്ടാതല്ലേ നമ്മുടെ അമ്മമാരെ. നമ്മെ നാമാക്കിയ, അമ്മിഞ്ഞ പാല് മുതല്‍ ഇന്ന് വരെ നമ്മെ നടത്തിയ...
ഇത്ര അധപതിച്ചോ നമ്മുടെ സംസ്കാരം, നമ്മുടെ മനസ്സ്.
രണ്ട് : ആധുനിക യുഗത്തില്‍ തിരക്കുകള്‍ക്കിടയില്‍, ഒന്നും ഓര്‍ക്കാനോ ചിന്തിക്കാനോ ആര്‍ക്കും സമയം കിട്ടാറില്ല, അതിനു മെനക്കെടുകയും ഇല്ല എന്നതാണ് സത്യം. അതിനിടയില്‍ ഇങ്ങനെ ഒരു ദിനം. അപ്പോഴെങ്കിലും നാം നമ്മുടെ അമ്മയെ ഓര്‍ക്കുന്നല്ലോ. അതിനു അവസരം സൃഷ്ടിച്ച പാശ്ചാത്യന്മാരെ നമിക്കാതെ വയ്യ.
ഇതൊന്നും കൂടാതെ മറ്റൊന്ന് : കച്ചവട കണ്ണുകളോടെ ഇങ്ങിനെ ഓരോ "ദിനങ്ങള്‍" സൃഷ്ട്ടിച്ചു വിടുന്ന 'മാര്‍ക്കറ്റിംഗ് ഭീകരാന്മാരെ' (നാം പോലുമറിയാതെ നമ്മെ, നമ്മുടെ വികാരങ്ങളെ, സ്നേഹത്തെ വിറ്റു കാശാക്കുന്ന ) അവരെയും ഓര്കാതെ വയ്യ.
ഇഷ്ടായി, നല്ല എഴുത്ത്. ഇത്തരം കാലിക ചിന്തകളുമായി ഇനിയും വരണം. പിന്തുടരുന്നു ഞാന്‍. കാത്തിരിക്കുന്നു ഇനിയും ആ വാക്കുകള്കായി.
സ്വര്‍ഗ്ഗം മാതാവിന്റെ കാല്‍ക്കീഴിലാണ്.എന്റെ ആദ്യ പോസ്റ്റ് ഇതായിരുന്നു.
അതെ, അമ്മമാര്‍ക്ക് അത്രേ വേണ്ടു, മക്കള്‍ എവിടെയായാലും നന്നായി ഇരുന്നാല്‍ മതി. അമ്മയുടെ സ്നേഹത്തിനു തുല്യമായ ഒന്നും ഈ ലോകത്തില്‍ എവിടേം ഇല്ല. ലോകത്തിലെ എല്ലാ അമ്മമാരും ഒരു പോലെ തന്നെ..
ഇവിടേക്കെത്താൻ കുറെ വൈകിപ്പോയി. എല്ലാവരും പറഞ്ഞപോലെ അമ്മമാരെ ഓർക്കാൻ പ്രത്യേക ദിവസം നമുക്ക് വേണ്ട. എന്നും ഓർക്കാം അമ്മമാരെ. ആശംസകൾ. ബ്ലൊഗിലെ കമന്റിനു നന്ദിട്ടൊ ചേച്ചി.
പാവം ഡോറാത്തി, അവരുടെ സങ്കടത്തിനു മുന്നിൽ ഞാനും മൂകനായി…….
ഇത്തരമൊരു ദിനത്തിലും ഓർക്കപ്പെടാത്ത അമ്മമാരെത്ര? തിരക്കുകളൊഴിഞ്ഞ ജീവിതത്തിൽ ശൂന്യമായ കണ്ണുകളോടെ കഴിഞ്ഞു കൂടുന്ന വൃദ്ധകൾ.
അവരൊക്കെ എന്തിനാണ് ജീവിച്ചത്? ഇങ്ങനെ ശൂന്യമായ നോട്ടത്തോടെ കഴിഞ്ഞു കൂടുവാനോ?
നല്ല എഴുത്ത്. അഭിനന്ദനങ്ങൾ.
ന്റെ ചെറുപ്പത്തില്‍ ഉപ്പാക്ക് എന്തോ ഒരസുഖം വന്നു. നല്ല വേദനയായിരുന്നു എന്ന് മാത്രം എനിക്കറിയാം. എന്തായാലും ഉപ്പാക്ക് നല്ല വേദനയുണ്ടായിരുന്നു. മരുന്നിന്റെ മയക്കം മാറുമ്പോള്‍ ഉപ്പ "ഇമ്മാ... ഇമ്മാ" എന്ന് വിളിക്കും. കണ്ണിലൂടെ വെള്ളം വരുന്നുണ്ടാകും. വാതില്ക്കല് നിന്ന് ഞങ്ങളും കരയും. ഉമ്മ എന്നിട്ട് കുഞ്ഞാമിനൂനെ തറവാട്ടിലേക്ക് അയക്കും. വെല്ലിമ്മാനോട് വിവരം പറഞ്ഞയക്കാന്‍. ആടിനും പയ്യിനും വെള്ളം കൊടുത്തു, പാടത്തെ പണിക്കാര്‍ക്ക് കഞ്ഞിയും കൂലിയും കൊടുത്തു വെല്ലിമ്മ ഓടി വരും.... ഉപ്പാന്റെ അടുത്തിരുന്നു കുറെ ചെല്ലിയും, ഊതിയും ഇരിക്കും. എന്നിട്ട് പറയും, "ഇമ്മാന്റെ കുട്ടി അല്ലാഹ് എന്ന് വിളിക്കണംട്ടോ, വേദന മാറും...." വെല്ലിമ്മ വന്നാല്‍ എനിക്ക് സന്തോഷമാണ്, കാരണം ഉപ്പാന്റെ വേദന മാറൂലോ. പക്ഷെ അപ്പോഴും ഉപ്പ 'ഇമ്മാന്നെ' വിളിക്കൂ...... മരിക്കുന്നത് വരെ ഉപ്പയും മറ്റു നാല് ആണ്മക്കളും എല്ലാ ദിവസവും വെല്ലിമ്മാന്റെ അടുത്ത് രാത്രി കുറച്ചു സമയം ഇരുന്നിട്ടെ വീടുകളിലേക്ക് വരൂ...
ഇന്നലെ ഉമ്മാനെ വിളിച്ചപ്പോള്‍ പറഞ്ഞു ഉമ്മാക്ക് പകലൊന്നും ഓതാന്‍ സമയം കിട്ടുന്നില്ല, അതുകൊണ്ട് മഗരിബി നിസ്കാരം കഴിഞ്ഞ് ഓതാന്‍ ഇരിക്കും. അപ്പോഴേക്കും കറന്റ് പോകും. ഉമ്മന്റെ ഉമ്മ മരിച്ച കൊല്ലം തികയാണ്.. അതിനു മുന്‍പ് കത്തം( ഖുറാന് മുഴുവനായി ഓതല്‍) തീര്‍ക്കാന്‍ കഴിയോ എന്നറിയില്ല. അതിനേക്കാള്‍ പ്രയാസം ഉമ്മാക്ക് കറന്റ് പോയാല്‍ മക്കളെ ഓണ്‍ലൈനില്‍ കാണാന്‍ പറ്റുന്നില്ലല്ലോ എന്നാണ്. മനസ്സ് മാത്രം അവര്‍ക്ക് കൊടുത്തു ഒന്നിനും ആവാതെ ഓരോ നിമിഷവും 'പടച്ചോനെ അവരെ കാക്കണേ" എന്ന് മന്ത്രിച്ച് ഇവിടെ ഞാന്‍ കടപ്പാടുകളും, കടമകളും അറുത്തുമാറ്റി, ഉരുകി ഉരുകി................... ഹാപ്പി മദര്‍സ് ഡേ!!!
Post a Comment