പുറത്ത് ചന ചന മഴ വിഴുന്നു. തുള്ളികള്‍ കാണാനില്ല പുല്ലിനു പച്ചപ്പ് കൂടി തണുപ്പ് ഇരച്ചു വരുന്നു .. എന്നാലും മനസ്സില്‍ തീ കോരിയിട്ടത് പോലെ ഒന്നും ശബ്ദിക്കാതെ കഴിഞ്ഞ 24 മണിക്കൂര്‍ തള്ളിവിടുന്നു .. മുഖം പുറത്ത് കാണിക്കാതെ രണ്ടു ബാത്റൂം ഉരച്ചു കഴുകി ജനാലയുടെ ചില്ലെല്ലാം തുടച്ചു ഡ്രായിംഗ് റുമിലെ ചെടിയുടെ ചട്ടികള്‍ എല്ലാം മാറ്റിയും തിരിച്ചും, ചെടി പുതിയ ചട്ടിയിലേക്ക് മാറ്റിയും വച്ചു..
ഇനി ..
അറിയാതെ കണ്ണുകള്‍ ടെലഫോണില്‍ ഉടക്കി .. കണ്ണില്‍ ഇരുട്ട് കയറും പോലെ .. ഇന്നലെ മോനു ഇഷ്ടമുള്ള ചിക്കന്‍ കറി വയ്ക്കുമ്പോഴാ ഫോണ്‍, പതിയെ എടുത്തു, അങ്ങേ തലക്കല്‍ നിന്നും പ്രിയ. നാത്തുന് കുറെ നാളായി വിളിച്ചിട്ട് .. പതിവ് പോലെ ലൈനിന് ക്ലാരിറ്റി ഇല്ലാത്തതും ഒക്കെ പറയുന്നതിന് പകരം പെട്ടന്ന് ചോദിച്ചു
" നിഥിനു കല്യാണം ആലോചിക്കുന്നോ ?
" ഹും അതും വേണ്ടേ? ഞാന്‍ ഉത്തരം ഒരു മറു ചോദ്യമാക്കി
"എന്താ നാട്ടില്‍ വേറെ പെണ്ണിലേ? "
"അതെന്താ അങ്ങനെ ചോദിച്ചേ ?" അവളുടെ സ്വരത്തില്‍ ഇഷ്ടക്കുറവ് ഞാന്‍ കേട്ടു.. അവള്‍ക്ക് ഒരു മാറ്റവും ഇല്ല .. വയസ്സ് പത്തു നാല്‍പ്പത്തഞ്ച് ആയിട്ടും വിവാഹപ്രായമായ മക്കള്‍ ആയിട്ടും ആ പഴേ കുറുമ്പ് ഇപ്പോഴും ..
വിണ്ടും അവള് " അതെ വേണ്ടാ ആ കുട്ടരുമായി അത് ചേരില്ല ...
"എന്താ? എന്താ അങ്ങന്നെ പറഞ്ഞെ?"
"നിനക്ക് അറിയില്ല, ഇതിപ്പോ രണ്ടാം ഊഴം.."
ഞാന്‍ വേഗം അടുപ്പ് ഓഫ് ആക്കി "പ്രീയെ നീ കാര്യം പറ ...."
"ആ പെണ്ണിന്റെ അമ്മയെ നിനക്കറിയുമോ?"
"അതെ, അറിയും ചെറിയമ്മായിയുടെ മോള് അല്ലെ ?"
"ഹും അതൊക്കെ തന്നെ. കുഞ്ഞേട്ടനെ കൊണ്ട് അവരെ കെട്ടിക്കാന്‍ കുറെ നോക്കിയതാ." "അമ്മയുടെ പ്രാര്‍ത്ഥന കൊണ്ടാ അത് നടക്കാഞ്ഞത് ... വല്ലാത്ത കുട്ടരാ,അന്ന് ഒരു തരത്തിലാ കുഞ്ഞേട്ടനെ രക്ഷപെടുത്തിയത് ഇനി നിനക്ക് നിന്റെ വീട്ടില്‍ നിന്ന് പുറത്താക്കപെടണോ?"
" ചേട്ടന് വന്ന് പറഞ്ഞു നല്ല പെണ്ണാന്നു..."
"ഹും പെണ്ണൊക്കെ നല്ലതാ ആ കൂട്ടരു ശരിയല്ല .."
"അതിപ്പോ...... ഞാന്‍ എന്ത് പറയാനാ ചേട്ടന് ......"
"എന്താ? എന്താ പറഞ്ഞാല്‍ നിന്റെയും കൂടെ മോനല്ലേ?"
"പ്രീയെ നീയ് കാര്യം തെളിച്ചു പറ ..."
" ഹും പറയാം ഇപ്പൊ എപ്പോ വന്നാലും കുഞ്ഞേട്ടന് സ്ഥിരം അവിടാ ........"
പെട്ടന്ന് ലൈന്‍ കട്ടായി തലക്കുള്ളില്‍ ഒരു മുളിച്ച മാത്രം ...ഫോണ്‍ കയ്യില്‍ വച്ച് ഞാന്‍ അവിടെ നിന്നു..
എത്ര നേരം അറിയില്ല ...... അടുത്ത കോള്‍, ചേട്ടനാ ഒന്നും പറഞ്ഞില്ല
ടുറിന് ഇടയില്‍ ഉള്ള പതിവ് കോള്‍ ...
രാത്രി മുഴുവന്‍ ഒന്നും ചിന്തിക്കാനോ വിശകലനം ചെയ്യാനോ കഴിയാതെ നേരം വെളുപ്പിച്ചു ....
വീണ്ടും ചേട്ടന്, അധികം സംസാരിച്ചില്ല പറഞ്ഞത് ഒക്കെ മുളി കേട്ടു..
അപ്പോള്‍ മറുതലക്കല്‍ നിന്ന്
" നിനക്ക് എന്നാ സുഖമില്ലേ? എന്താ ഒന്നും മിണ്ടാത്തെ.. അപ്പോള്‍ മെല്ലെ ചോദിച്ചു
"നമ്മുടെ പ്രീയയുടെ നമ്പര്‍ കയ്യിലുണ്ടോ എങ്കില്‍ അവളെ ഒന്ന് വിളിക്ക് .. "
"ഹും എന്താപ്പോ?" സ്വരത്തിന് ഘനം വച്ചിരുന്നു....
"അല്ല,... ഇന്നലെ ഇവിടെ വിളിച്ചു." ബാക്കി എങ്ങനെ പറയണം എന്നറിയാതെ .....
" എന്താ അവള് പറഞ്ഞത് ?.."
"നിഥിന്റെ കല്യാണക്കാര്യത്തെ കുറിച്ചാ ...."
"എന്താ അവള് പറഞ്ഞെ ?"
ഈ തവണ സ്വരത്തില്‍ ഒരു മാറ്റം അതോ എനിക്ക് തോന്നിയതോ ?
എന്ത് പറയണം ? ഞാന്‍ മിണ്ടാതെ നിന്നു ..
"പറ അവളെന്തു പറഞ്ഞു ?"
"ഇത് ശരിയാവില്ല അവര്‍ക്ക് ഒന്നും ഇഷ്ടമല്ല വല്യേച്ചിയും കുഞ്ഞേച്ചിയും പ്രിയയോട് പറഞ്ഞത്രേ ...."
"നിന്നോട് അവള് എന്ത് പറഞ്ഞു?" സ്വരത്തില്‍ ഒരു ചെറിയ മാറ്റം. അതുണ്ടായിരുന്നോ?
വളരെ നിര്‍വികാരതയോടെ "ലതെ ചേട്ടന് വേണ്ടി ആലോചിച്ചിരുന്നു എന്ന്.."
"ഹും ഞാന്‍ അവളേ ഒന്നു വിളിച്ചിട്ട് തിരികെ വിളിക്കാം .."ലൈന്‍ കട്ടായി ..
ഉടനെ തന്നെ തിരിച്ചു വിളിച്ചു "....അത് പിന്നെ ലതയും ഞാനും ഒക്കെ ഒന്നിച്ചായിരുന്നില്ലേ തറവാട്ടില്‍?
അമ്മു പറഞ്ഞാണെല്ലാവരും അറിഞ്ഞത് .. ഒരു ചെറിയ അടുപ്പം.. അതിപ്പോ ആ പ്രായത്തില്‍,.. അത്രേയുള്ളൂ .... അത് നടന്നെങ്കില്‍ നിന്റെ സ്ഥാനാത്ത് അവളായേനെ .. ഹും അത് കൊണ്ടു കൂടാ ഞാന്‍ വാക്ക് കൊടുത്തെ, അറിയാവുന്ന കുട്ടി .."
" മനസ്സിലായി ...." അത് മാത്രം ഞാന്പറഞ്ഞു ...
ചേട്ടന് തുടര്‍ന്നു ... "അവന് എന്ത് കൊണ്ടും ചേര്ന്നകുട്ടിയാ നീ പറഞ്ഞു മനസ്സിലാക്ക്
പ്രിയയോട് ഞാന്‍ സംസാരിച്ചോളാം, അല്ലങ്കിലും ഇവരൊക്കെ എന്തിനാ വേണ്ടാത്ത ഇടപെടല്‍? .."
മെയില്‍ ഈഗോ !!
"ഞാന്‍ പിന്നെ വിളിക്കാം ....." ലൈന്‍ കട്ടായി...
എന്നും തീരുമാനങ്ങള്‍ ഇങ്ങോട്ട് പറഞ്ഞിട്ടേ ഉള്ളു ചോദ്യം ചെയ്യുന്നത് ഇഷ്ടമല്ല .. അതറിയാവുന്ന കൊണ്ട് ഞാനും മിണ്ടീട്ടില്ല ... 'ഇഷ്ടം' അതിത്രയും നാള് ഉളളില്‍ കൊണ്ടു നടന്നിരുന്നോ ? ....
ആരോടെങ്കിലും ഒന്ന് പറയാന്‍, ഇല്ല അച്ഛനുണ്ടായിരുന്നങ്കില്, എങ്കിലും അച്ഛനും ഇടപെടില്ല ചേട്ടന്റെ സ്വഭാവം അറിയാം തീരുമാനിച്ചത് നടത്തും .. ഇതിപ്പോ നിഥിന് അവന് സമ്മതിച്ചിട്ടില്ല .. 2 കൊല്ലം എങ്കിലും ജോലി ചെയ്യട്ടെ എന്നാണവന് ..
അവനെ പറഞ്ഞു സമ്മതിപ്പിച്ചോളാം അടുത്ത വരവിന് എന്ന് പറയുന്നു .. അതിനിടയിലാ ..
ഒരു പ്രായശ്ചിത്തമാണോ?
വലിയ ബിസിനസ് സാമ്രാജ്യം. ഒന്നിനും ഞാനോ കുട്ടികളോ ഒരു കുറവും അറിഞ്ഞിട്ടില്ല അറിയിച്ചിട്ടും ഇല്ല .... ഇതിപ്പോ ഒന്നും ഇല്ലായിരിക്കും എന്നാലും പ്രീയ പഴേ സഹപാഠിയും ചങ്ങാതിയും ആയി തന്നെ ഈ കാലം മുഴുവന്‍ , അവളെ അവിശ്വസിക്കാന്‍ അതും പറ്റുന്നില്ല ...
തലക്ക് വെളിവില്ലാതാവുന്നു .. ..
ഒരാളുടെ സഹായം കൂടിയെ കഴിയു .. ഒന്ന് വിശകലനം ചെയ്യാന്‍ ..ഒരു ലോക പരിചയവും ഇല്ലാത്ത പോലെ ഞാന്‍
പയ്യെ മെഡിസിന് ചെസ്റ്റ് തുറന്നു. തുറക്കാത്ത സ്ലീപ്പിങ്ങ് പില്‍സ് കുപ്പി കയ്യില്‍ എടുത്തു, നടന്നു തുടങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍. എടുക്കണൊ വേണ്ടയോ? .... എടുത്തു........
രാജു ! പതിവ് പൊട്ടിച്ചിരി
"ഹലോ." ആ പ്രത്യേക ശൈലിയില്‍ നീട്ടി "എവീടാ നീയ് ?"
ഒരു നിമിഷം കുപ്പി മുറുകെ പിടിച്ചു എന്റെ മൌനം അവിടെ വായിച്ചു ...
" എന്താ? എന്തു പറ്റി കുട്ടീ ? നിനക്കെന്നാ മോളെ? എന്താ ഒന്നും പറയതെ... ങേ ? ..
കണ്ണില്‍ ഇരുട്ട് കയറി...
"എന്തു പറ്റി നിനക്ക്?" പറയന് വായ് തുറന്നപ്പോള്‍ ഡോര്‍ ബെല്ലുകേട്ടു നോക്കുമ്പോള്‍ നിഥിന്
"ഇല്ല ഒന്നുമില്ലാ ഞാന്‍ പിന്നെ പറയാം. എനിക്ക് എന്തായലും പറയതെ വയ്യല്ലൊ"..
ശരി ഞാന്‍ ഉടനെ വരാം ... ഫോണ്‍ കട്ടാക്കി....
നിഥിന് വേഷം മാറി വന്നു "അമ്മ ഞാന്‍ പുറത്തെക്ക് ഒന്നു പോകുന്നു...."
"ഹും പോയി വരു .."
കുട്ടികള്‍ അറിയരുത് അതു ഞാന്‍ തീരുമാനിചു പിന്നെ എത്രമാത്രം സത്യമുണ്ടെന്നും അറിയില്ലല്ലൊ!
രാജു അവന് എപ്പോഴും ഇങ്ങനാ. എത്രയോ നാള് ഒരു വിവരവും കാണില്ല. പക്ഷെ ഞാന്‍ ഒന്നു വിഷമിച്ചാല്‍ അപ്പോള്‍ രാജുവെത്തും അച്ഛന് മരിച്ചതില്‍ പിന്നെ അവന് മാത്രമാണെന്നെ ഓര്‍ക്കാറുള്ളത്....
വരട്ടെ, എന്തിനും ഒരു തീരുമാനം അവന്റെ പക്കല്‍ കാണും ഇനി ഒരു മണിക്കൂര്‍ എങ്കിലും എടുക്കും രാജു എത്താന്‍....
സോഫയില്‍ തന്നെ ഇരുന്നു പുറത്ത് തൂവാനമായി പെയ്തിറങ്ങുന്ന മഴയും നോക്കി ..
ആകാശം മൂടി കെട്ടിയിരിക്കുന്നു മനസ്സു പോലെ ....
Friday, July 17, 2009
ഇനി ഒരു മണിക്കൂര്‍ ...........
Subscribe to:
Post Comments (Atom)
29 comments:
ആദ്യം തേങ്ങ എന്റെ വക...ഇനി പോസ്റ്റ് വായിക്കട്ടെ ...
രഘുനാഥന് പറ്റിച്ചല്ലോ :) ഒരു തേങ്ങയുമായി ഞാന്‍ കുറേ നാളായി നടക്കുന്നു. സാരമില്ല കൊപ്രയാക്കി തിന്നാം.
വായിച്ചിട്ട് പിന്നെ വരാം ചേച്ചീ....
വായിച്ചു..നല്ല കഥ...രഹസ്യമായ ഒരിഷ്ടം നമ്മളെല്ലാവരും മനസ്സില്‍ കൊണ്ട് നടക്കാറുണ്ട് അല്ലെ.....ഒഴുക്കോടെ വായിക്കാന്‍ കഴിയുന്ന നല്ല എഴുത്ത്...ആശംസകള്‍
ആദ്യ പ്രണയം അവിസ്മരണീയം. ആർക്കെന്തു ചെയ്യാൻ പറ്റും.
നല്ല വിഷയം. ചുവരുകൾക്കുള്ളിൽ തങ്ങി നിൽക്കുന്ന മനോവിചാരങ്ങൾ, ആവലാതികൾ, വിഭ്രാന്തികൾ സംഭവങ്ങളും സംസാരങ്ങളുമായി ബന്ധിപ്പിച്ചുള്ള നിഗമനങ്ങൾ ആശ്വാസമായി എത്താറുള്ള കുടുംബസദസ്സിലെ അനിയൻ വെള്ളിവക്ഷത്രം. ബഹുകേമം!
കണ്ണെടുക്കാതെ വായിച്ചു. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങള്‍ കഥയിലേക്ക് പകര്‍ത്താന്‍ നന്നായി കഴിഞ്ഞു.
കൊള്ളാം, നല്ല കഥ.
ആർദ്രമായ മിഴികളെ തൊട്ടുണർത്തുന്നതാണു പ്രണയം.ജീവിതപ്പാതയിലെ ഏതെങ്കിലും ഒരു കോണിൽ, ഏതെങ്കിലും ഒരു നിമിഷത്തിൽ പ്രണയാതുരമാകാതിരുന്ന ഒരു മനസ്സും ഉണ്ടാവില്ല.ആദ്യാനുരാഗത്തിന്റെ നവ്യാനുഭൂതി കാലമെത്ര ചെന്നാലും മനസ്സിന്റെ എതോ ഒരു കോണിൽ സുഖമുള്ള ഒരു നൊമ്പരമായി നിറഞ്ഞു നിൽക്കും.
അത്തരമൊരു പ്രണയത്തിന്റെ കഥയാണു ഇതും.കഥാ നായകന്റെ ഉള്ളിന്റെ ഉള്ളിൽ പണ്ടത്തെ കളിക്കൂട്ടുകാരിയോട് ഉണ്ടായിരുന്ന സ്നിഗ്ദ്ധമായ ഒരു വികാരം.അതൊരു പക്ഷേ നൂറു ശതമാനം പ്രണയം ആയിരുന്നില്ലായിരിയ്ക്കാം.അതു കൊണ്ടാണല്ലോ അതു ഫലപ്രാപ്തിയിൽ എത്താതെ ഇരുന്നതും.എങ്കിലും അതിന്റെ സുഖം, ആ വേദന , അതു ആനന്ദ ദായകമാണ്.
“അരയന്നങ്ങളുടെ വീട്” എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ആദ്യാനുരാഗ കഥ വളരെ മനോഹരമായി ലോഹിതദാസ് അവതരിപ്പിച്ചത് ഞാൻ ഓർത്തു പോകുന്നു.
മാണിക്യം വളരെ ഭംഗിയായി പറഞ്ഞിരിയ്ക്കുന്നു.( ആദ്യ ഫോൺ സംഭാഷണം അല്പം കൂടി വ്യക്തമാക്കാമായിരുന്നു.അതുപോലെ ആളുകൾ തമ്മിലുള്ള ബന്ധവും).നന്ദി ...ആശംസകൾ !
""
" നിഥിനു കല്യാണം ആലോചിക്കുന്നോ ?
" ഹും അതും വേണ്ടേ? ഞാന്‍ ഉത്തരം ഒരു മറു ചോദ്യമാക്കി ""
കൂട്ടത്തില്‍ എനിക്കും ഒരു പെണ്ണിനെ ആലോചിച്ച് കൂടെ. പക്ഷെ കാനഡായില്‍ നിന്ന് വേണം.
നന്നായിരിയ്ക്കുന്നു....
ആദ്യപ്രണയം മറക്കാനാകില്ലാാര്ക്കും, പ്രത്യേകിച്ചും അതൊരു നഷ്ടംകൂടിയാകുമ്പോള്...
അവര്‍ക്കുവേണ്ടി എന്തു ചെയ്താലും മതിയാകില്ല പലപ്പോഴും...
അതുകൊണ്ടാകാം ‘ചേട്ടന്’ ഇക്കാര്യത്തില്‍ ഇത്തിരിയധികം കടുംപിടുത്തം പിടിച്ചിരിക്കുന്നതും
...
മനസ്സിലെ ചിന്തകള്‍ രൌദ്രഭാവം പൂണ്ട് മുഖം ചുവന്നിരിക്കുന്ന കഥാകൃത്തിനെ വായനക്കിടയില്‍ പലപ്പോഴും കണ്ടു...
നന്നായി അവതരിപ്പിച്ചിരിക്കുന്നു...
:)
ചേച്ചീ... കൊള്ളാം നന്നായിട്ടുണ്ടട്ടോ....
പക്ഷെ ഈ രാജു ആരാ.....
അല്ല വെറുതെ തോന്നിയതല്ലാട്ടൊ...വെറുമൊരു കഥാപാത്രമായി തോന്നിയില്ല അത്.. അതാ ചോദിച്ചത്...
എനിക്കിഷ്ട്ടപെട്ടു... എല്ലാവരുടെയുമൊക്കെ ജീവിതത്തിൽ നിന്നും അടർന്ന ഒരേട്....
ച്ഛെ! മ്മാച്ചോ...!
:)
കാലഭേതങള്ക്ക് അധീതമായ പ്രണയം. പ്രണയം ഒരുന്മാദം അല്ല…...സുഖം ഉള്ള ഒരു വേദനയാണ്. കാത്തിരുപ്പാണു …...
ഒറ്റ വാക്കില്‍ പറഞ്ഞാല്‍, മാണിക്യത്തിന്റെ സ്വതാസിദ്ധമായ ലാളിത്യം നിറഞു നില്ക്കുന്ന നല്ല ഒരു കഥ………..
അസ്വസ്തതയും…….നിസ്സഹായവസ്തയും നിറയുന്ന മനസ്സിനെ സന്ത്വനമേകാന് ഒരാള്‍ വരും എന്നുള്ള കാത്തിരുപ്പ്………..
മനുഷ്യര്‍ എപ്പോഴും അങ്ങനെ ആണേ ………..ഏതു വിഷമാവസ്തയിലും എവിടെ നിന്നൊ സന്ത്വനവുമായ് ഒരാള്‍ വരാതിരിക്കില്ല ………….എന്ന അശ്വാസവുമായി…….
ഇതൊരു തുടർക്കഥയാണോ ചേച്ചീ...? അവസാനം കണ്ടപ്പോൾ അങ്ങിനെ തോന്നി.
പകുതി വരെയുള്ള ഭാഗത്തിൽ എന്തോ ഒരു അവ്യക്തത തോന്നി. ഒരു പക്ഷേ മനസ്സിലാക്കാനുള്ള എന്റെ കഴിവുകേടുകൊണ്ടായിരിയ്ക്കാം...മൂന്നു നാലു പ്രാവശ്യം വായിയ്ക്കേണ്ടി വന്നു സംഗതി പിടി കിട്ടാൻ.. :)
ചേച്ചി നല്ല കഥ.....
ഇഷ്ടം ...അതൊരു മാജിക് ആണ് അല്ലെ..
വളരെ വളരെ ഇഷ്ടപ്പെട്ടു.
ഇത്തരം ചില ഫോണ്‍ കോളുകളാണ് പലപ്പോഴും നമ്മുടെ മനസ്സിന്റെ താളം ക്രമീകരിക്കുന്നത് ,
ഒരുമണിക്കൂര്‍ ഒരു ദിവസമായി തോന്നുന്ന കാത്തിരിപ്പുകളും.
നിര്‍ഭയമായി പറഞ്ഞു.
അത് നടന്നെങ്കില്‍ നിന്റെ സ്ഥാനാത്ത് അവളായേനെ .. ഹും അത് കൊണ്ടു കൂടാ ഞാന്‍ വാക്ക് കൊടുത്തെ, അറിയാവുന്ന കുട്ടി .."
ഫോണിലായതു കൊണ്ടാവും ഇത്രയും ധൈര്യം
:)
കൊള്ളാം. ആശങ്കകളുടെ ചക്രവ്യൂഹത്തിൽ അകപ്പെട്ട നായികയുടെ മനസ്സ്..ആ സ്ട്രെസ്സ് മനസ്സിലാകുന്നു വരികളിൽ
മാണിക്യത്തിന്റെ തിളക്കം കൂടിക്കൊണ്ടേയിരിക്കുന്നു.....
ഇതുവായിച്ചു ഞാനങ്ങു പൊട്ടിച്ചിരിച്ചു പോയി...........പെണ്ണ് പെണ്ണു തന്നേ.......പാവങ്ങള്‍, അല്ലേ ജോജിക്കുട്ടീ.
പക്ഷെ ഞാന്‍ ഒന്നു വിഷമിച്ചാല്‍ അപ്പോള്‍ രാജുവെത്തും അച്ഛന് മരിച്ചതില്‍ പിന്നെ അവന് മാത്രമാണെന്നെ ഓര്‍ക്കാറുള്ളത്....
വരട്ടെ, എന്തിനും ഒരു തീരുമാനം അവന്റെ പക്കല്‍ കാണും
ഇങ്ങനെ ഒരാൾ നല്ലതല്ലേ...പലതിനും സാന്ത്വനമേകുന്ന .... ഒരു മനസ്സ്..
നന്നായിട്ടുണ്ട് അവതരണം ഇഷ്ടപ്പെട്ടും.. ആശംസകൾ
കഥ കൊള്ളാം ചേച്ചീ
ഒന്നൂടെ വായിക്കണം..
ശക്തമായ എഴുത്ത്. ഇനിയും ഇതേപോലുള്ള കഥകള്‍ എഴുതുക. മലയാളം ബ്ലോഗ് അച്ചടിമാധ്യമാത്തോട് ചേര്‍ന്നുനില്‍ക്കുന്ന രചനകള്‍ സംഭാവന ചെയ്യുന്നുവെന്നറിയിക്കാന് പ്രാപ്തമാണ് ഇത്തരം രചനകള്‍. ആശംസകള്‍.
Good storry and my malayalam fond not working...bring your sidebar in the blog,your profile to the front and i have posted a story in sapnaanu.blogspot too, read and comment too
Oru manikkoor ippo kazinju kanum, Utharathinayi kathirikkunnu chechy...!
മെയില്‍ ഈഗോ !! ( athu veno.....!
Manoharam chechy, ashamsakal...!!!
മാണിക്യം തന്നെ എഴുത്തിന്റെ കാര്യത്തില്‍. വളരെ നല്ല രചനാ രീതി. ഇനിയും പ്രതീക്ഷിക്കാമല്ലോ ചേച്ചീ...
ആശംസകളോടെ....
നല്ല എഴുത്ത്...നന്നായി അവതരിപ്പിച്ചിരിക്കുന്നു...
ആശംസകള്‍.........
“രാജു അവന് എപ്പോഴും ഇങ്ങനാ. എത്രയോ നാള് ഒരു വിവരവും കാണില്ല. പക്ഷെ ഞാന്‍ ഒന്നു വിഷമിച്ചാല്‍ അപ്പോള്‍ രാജുവെത്തും അച്ഛന് മരിച്ചതില്‍ പിന്നെ അവന് മാത്രമാണെന്നെ ഓര്‍ക്കാറുള്ളത്.” ചില പ്രത്യേക സന്ദർഭങ്ങളിൽ കുറെ കാലത്തേക്ക് അപ്രത്യക്ഷനാകാറുണ്ടങ്കിലും, ഒന്നു മൻസ്സു വേദനിച്ചാൽ അവൻ ഓടിയെത്താറില്ലെ..നല്ല കഥ.. ഒത്തിരി ഇഷ്ടമായി.. ഭാവുകങ്ങൾ..
Post a Comment