Monday, July 28, 2008

തനിച്ചല്ലന്ന് അറിഞ്ഞു ഞാന്‍‌..

തനിച്ചാണെന്നറിഞ്ഞു ഞാന്‍‌
ചുറ്റും ശൂന്യതയുമേകാന്തയും
തണുപ്പും ഇരുട്ടുമായ് ഒറ്റപ്പെട്ടിരിയ്ക്കവേ
അപ്പോഴുള്ളിലുദിച്ചത് ഭയം തന്നായിരുന്നു
അറിയാത്തതിനോടുള്ള ഭയം ...
ആലില പൊലെ വിറക്കുന്നോരു
മനസ്സുമായി ഞാന്‍‌ നിലകൊണ്ട നേരം
ആ കൈ വന്നെന്‍‌ മനസ്സിനെ വാരിയെടുത്തു
ചൂടും വെളിച്ചവും ധൈര്യവുമുള്ള ആ കൈ ..
മുഖമില്ല എന്നാല്‍ സ്വരമുണ്ട്
ഏതേകാന്തതയിലും തിരിച്ചറിയാമാസ്വരം ..
"അടുത്തു അല്ലെ? വല്ലതെ അടുത്തു"
എന്ന് പറഞ്ഞ ആ സ്വരം
അതു മാത്രമെന്റെ ഉള്ളില്‍ മുഴങ്ങുന്നു.
ഞാനറിയാതെന്മിഴിനീര്‍ തുളുമ്പിയപ്പോഴാവിളി വന്നു.
സ്നേഹത്തിന്‍ഭാവം ഞാനറിയുകയാരുന്നു
ആയിരം കാതമകലെ നിന്നെത്തുമാസാമീപ്യം
ആ മനസ്സിന്‍‌ചുടില്‍ നിന്നുയരരുന്നോരു പ്രകാശം
വിവരിക്കനാവുന്നില്ലാ ആ അനുഭവം
മനസ്സിനുള്ളിലേക്ക് മാത്രമായൊരു സന്ദേശംതരുക
മനസ്സില്‍ നിന്ന് യഥാര്‍‌ത്ഥമായ സ്നേഹത്തിന്‍‌
സ്വരത്തില്‍‌ വെളിച്ചവും ചൂടും ചുറ്റും പരക്കുക
ഒന്നും പറയാതൊരു ഭാവവും പ്രകടിപ്പിക്കാതെ
ഒന്നു തോടാതരുകില്‍ തൊട്ടരുകില്‍‌
മനസ്സിലെ വിങ്ങലതു പറയാതറിയുക
അറിയുമ്പോളദൃശ്യമാം കൈ നീട്ടി
ഹൃദയത്തെ മനസ്സിനേ അതോ ബോധത്തെയൊ
പിടിച്ചുണര്‍‌ത്തി, അതേ ഉണര്‍‌‌ത്തി 'ജീവന്‍' ....
ജീവനിലാ തൊട്ടുണര്‍‌വ് തന്നത്
മനസ്സിനു തന്നെയാണ് ജീവന്‍ പകര്‍‌ന്നത് ..
ആ നീണ്ടു വന്ന കൈ മരണത്തില്‍ നിന്നെന്നെ
വീണ്ടും ജീവിതത്തില്‍ക്കൊണ്ടു നിര്‍‌ത്തി
മെല്ലെ ദൃഢമയി ആ സന്ദേശം തന്നു
"ഇല്ലാ ഞാന്‍‌ പോവില്ലാ
പാതി വഴിയില്‍ ഇട്ടിട്ട് പോവില്ല",
എനിക്കൊന്നും തിരികെ പറയാനില്ല.
വാക്കുകളില്ല.നന്ദിയതെന്നേ അര്‍‌ത്ഥമില്ലാവാക്കായി .....
മുഴങ്ങുന്നു ഏതു നേരവുമീവാക്കുകള്‍
അവയില്‍ നിന്നു ഉയരുന്ന ആ ശക്തി
മുന്നൊട്ട് ഇനിഎനിക്ക് ഒന്നും വേണ്ടാ ഒന്നും !
ഞാന്‍ വീണ്ടുമൊന്നോര്‍‌ക്കാന്‍ ശ്രമിക്കവേ,
തനിച്ചല്ലന്ന് അറിഞ്ഞു ഞാന്‍‌..

35 comments:

മാണിക്യം said...

ഞാന്‍ വീണ്ടുമൊന്നോര്‍‌ക്കാന്‍ ശ്രമിക്കവേ,
തനിച്ചല്ലന്ന് അറിഞ്ഞു ഞാന്‍‌..
സ്നേഹപൂര്‍‌വ്വം സമര്‍പ്പിക്കുന്നു നിനക്കായ് !!

Anonymous said...

"ഇല്ലാ ഞാന്‍‌ പോവില്ലാ
പാതി വഴിയില്‍ ഇട്ടിട്ട് പോവില്ല"

ഈ വാക്കുകളെ വെറും വാക്കുകളായി കാണരുത്, വെറും വാക്കുകളായി പറയരുത്...

ഇത്തിരിയെങ്കിലും ആത്മാര്‍ത്ഥത ഈ വാക്കുകളോട് കാണിച്ചാല്‍ നന്ന്....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇരുളില്‍ രണ്ടു പേര്‍ കണ്ടുമുട്ടുന്നു.പരസപരം കാണാനാവുന്നില്ല.ഒന്നാമന്‍ രണ്ടാമനോട്:
“തത്വമസി?”( നീ ആരാണ്?)
“അഹം ബ്രഹ്മാസ്മി”( ഞാന്‍ ബ്രഹ്മം ആകുന്നു) എന്ന് രണ്ടാമന്റെ മറുപടി.അയാള്‍ തിരിച്ചു ചോദിക്കുന്നു:
“തത്വമസി”“
“അഹം ബ്രഹ്മാസ്മി”ഒന്നാമന്റെ മറുപടി.
ഈ കഥ വെളിവാക്കുന്ന സത്യം ഇതാണ്.ഇരുട്ടില്‍ നീയോ ഞാനോ ഇല്ല.പുരുഷനോ സ്ത്രീയോ ഇല്ല.ബ്രഹ്മം( ജീവന്‍) മാത്രമേ ഉള്ളൂ.അതാകട്ടെ എല്ലാവര്‍ക്കും ഒരു പോലെയും.മുഖമറിഞ്ഞില്ലെങ്കിലും ജിവന്‍ ജീവനെ അറിയും, ജീവിതത്തെ അറിയും.അപ്പോള്‍ ഇരുളില്‍ തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്നത് ജീവനാണ്.അതായത് ഏകാന്തതയില്‍ ഒരാള്‍ക്കു കൂട്ടായിരിയ്ക്കാന്‍ നമ്മെ സഹായ്ക്കുന്നതും ഈ അറിവാണ്.അങ്ങനെ ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ഥ സൌഹൃദം വെളിവാകുന്നുള്ളൂ.ഒരാളുടെ ഏകാന്തതയെ അറിയാനും അതിനു കൂട്ടാകാനും നമുക്കു കഴിയുക എന്നത് വലിയ ഒരു കാര്യം ആണ്.നല്ല ആശയം, നല്ല കവിത....!

ജോസ്‌മോന്‍ വാഴയില്‍ said...

"ഇല്ലാ ഞാന്‍‌ പോവില്ലാ
പാതി വഴിയില്‍ ഇട്ടിട്ട് പോവില്ല"

സിനിമക്കോ മറ്റോ പറ്റിയ പ്രണയവരികള്‍ മാത്രമാണിന്ന്...!!! ഇന്നെല്ലാം വെറും വാക്കാണ്... സമയത്തിനനുസരിച്ചുള്ള പൊള്ളയായ വാക്ക്...!!!

തനിച്ചല്ലെന്നറിയുന്നവര്‍ ഭാഗ്യം ചെയ്തവര്‍...!!!

മിർച്ചി said...

സ്നേഹത്തിന്റെ ആ അദൃശ്യകരങ്ങൾ മാണിക്യത്തിനെന്നും കൂട്ടായിരിക്കട്ടേ!.

ശ്രീ said...

തനിച്ചല്ലെന്ന തിരിച്ചറിവു തന്നെ എത്രമാത്രം ആശ്വാസകരമാണ്... അല്ലേ ചേച്ചീ...
:)

നന്ദു said...

ചേച്ചീ, സ്നേഹത്തിനു മാത്രമെ കൂട്ടായിരിക്കാൻ പറ്റൂ, എന്നും എപ്പോഴും. സ്നേഹമില്ലാത്തിടം വെറൂം ശൂന്യം!.
എന്തായാലും തനിച്ചല്ല എന്ന് ഉറപ്പായല്ലോ?..

Sanal Kumar Sasidharan said...

വാക്കുകളുടെ കളിയില്ലാതെ നേര്‍മ്മയുള്ള ഒരു കവിത,നേരുള്ള വിനിമയം പലപ്പോഴും ഇങ്ങനെയാണ് അതിന് ഒരിമ്പവും കാണില്ല പക്ഷേ അതിന്റെ റീച്ച് അപാരമാണ്.ഭാഷയ്ക്കും അതീതമായി അത് പ്രവര്‍ത്തിക്കും,അതിന്റെ ശക്തിയാണ് ഈ കവിതയിലും ഉള്ളത്.വളരെ നന്നായി.

കാപ്പിലാന്‍ said...

കുറച്ചു നാളായി ബ്ലോഗും ചാറ്റിങ്ങും മാത്രമായി ജീവിച്ച ജോജി ചേച്ചി പെട്ടന്നായിരുന്നു ആ ബൈബിളിന്റെ പുറത്തു വെച്ചിരിക്കുന്ന കൊന്ത കണ്ടത് .കണ്ടതും ആദ്യമേ എടുത്തു ചുമ്പിച്ചു .പിന്നെ കൊന്ത ചൊല്ലി .പിന്നീട് ബൈബിള്‍ തുറന്നു വായിച്ച വാക്യം " ഇല്ല ,നിന്നെ ഒരുനാളും ഞാന്‍ കൈ വിടില്ല " .കഴിഞ്ഞ കുറെ നാളുകള്‍ ആയി രോഗത്താല്‍ ഭാരപ്പെടുകയായിരുന്നു .
പെട്ടന്ന് ഒരു ദൈര്യം കിട്ടിയതുപോലെ ,ഒരു പുത്തന്‍ ഉണര്‍വ്വ് .ആ വരികളില്‍ നിന്നും ഉയിര്‍ത്ത് എഴുന്നേറ്റ ,ചേച്ചിയുടെ മനോഹരമായ ഒരു കവിത .
നിത്യമാം ആ പ്രകാശം ചേച്ചിയെ എന്നും നടത്തട്ടെ .

ജിജ സുബ്രഹ്മണ്യൻ said...

പാതിവഴിയില്‍ ഇട്ടിട്ടു പോവില്ലാ എന്നു പറയാന്‍ ഒരാളുള്ളതു തന്നെ വലിയ ഒരു ആശ്വാസമല്ലേ.. തനിച്ചല്ല എന്ന തോന്നല്‍ ഉണ്ടാവുന്നതു എത്ര ആശ്വാസകരമാണു ചേച്ചീ....

Senu Eapen Thomas, Poovathoor said...

ഇല്ലാ ഞാന്‍‌ പോവില്ലാ
പാതി വഴിയില്‍ ഇട്ടിട്ട് പോവില്ല"
തനിച്ചല്ല എന്ന് അറിയുന്നത്‌ തന്നെ ഒരു ആശ്വാസമല്ലേ....
നല്ല ചിന്ത... നല്ല പോസ്റ്റ്‌...
ആശംസകള്‍.
പഴമ്പുരാണംസ്‌.

ജന്മസുകൃതം said...

മനസ്സിനുള്ളിലേക്ക് മാത്രമായൊരു സന്ദേശംതരുക
മനസ്സില്‍ നിന്ന് യഥാര്‍‌ത്ഥമായ സ്നേഹത്തിന്‍‌
സ്വരത്തില്‍‌ വെളിച്ചവും ചൂടും ചുറ്റും പരക്കുക
ഒന്നും പറയാതൊരു ഭാവവും പ്രകടിപ്പിക്കാതെ
ഒന്നു തോടാതരുകില്‍ തൊട്ടരുകില്‍‌
മനസ്സിലെ വിങ്ങലതു പറയാതറിയുക

പാമരന്‍ said...

അല്ല, തനിച്ചല്ല.. തനിച്ചാവാന്‍ കഴിയില്ല.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തനിച്ചാവരുത്

siva // ശിവ said...

നല്ല ചിന്തയും വരികളും..

Unknown said...

തനിച്ചല്ല എന്ന തോന്നലുണ്ടാകണം.അതിന്
നല്ല നല്ല സൌഹൃദങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്.
നല്ല കൂട്ടുകാര്‍ അടൂത്ത ബന്ധുകളെക്കാള്‍ ഗൂണം ചെയ്യും.വാചകം അങ്ങനെയല്ല എന്തായാലും
കവിത കൊള്ളാം ചേച്ചി

Gopan | ഗോപന്‍ said...

ചേച്ചി ,
തനിച്ചാകപ്പെട്ട നോവറിഞ്ഞാലെ തനിച്ചല്ലെന്ന ബോധത്തിന് മധുരമുണ്ടാകൂ..മറിച്ചൊന്നു പറയുവാന്‍ കഴിയാതെ സ്നേഹിച്ച മനസ്സിനെ പറിച്ചുകൊടുക്കേണ്ടി വരുമ്പോഴത്തെ അവസ്ഥ, പിന്നീടൊരു സഹയാത്രികന്‍ കൂടെയുണ്ടെന്നറിയുമ്പോള്‍ ലഭിക്കുന്ന ആശ്വാസം.. ഈ വരികളിലൂടെ ഊര്‍ന്നിറങ്ങിയ ഏകാന്തതക്ക് തണുപ്പേറെയാണ്..
തനിച്ചല്ല..തനിച്ചാകില്ല..സ്നേഹത്തെയറിഞ്ഞ ആരും .

അല്ഫോന്‍സക്കുട്ടി said...

“ഒന്നു തോടാതരുകില്‍ തൊട്ടരുകില്‍‌
മനസ്സിലെ വിങ്ങലതു പറയാതറിയുക
അറിയുമ്പോളദൃശ്യമാം കൈ നീട്ടി
ഹൃദയത്തെ മനസ്സിനേ അതോ ബോധത്തെയൊ
പിടിച്ചുണര്‍‌ത്തി,“ നന്നായിരിക്കുന്നു.

smitha adharsh said...

നല്ല വരികള്‍..ഇഷ്ടപ്പെട്ടു.വളരെയേറെ

തോന്ന്യാസി said...

ഇല്ലാ ഞാന്‍‌ പോവില്ലാ
പാതി വഴിയില്‍ ഇട്ടിട്ട് പോവില്ല

ഇതൊരു ഭംഗി വാക്കാണ് .....ആശ്വസിപ്പിയ്ക്കാന്‍ പറയുന്ന വെറും ഭംഗി വാക്ക്.........

ബാജി ഓടംവേലി said...

നല്ല ആശയം

മാണിക്യം said...

തനിച്ചാണെന്ന് അറിഞ്ഞു ഞാന്‍‌
ചുറ്റും ശൂന്യതയും ഏകാന്തയും തണുപ്പും ഇരുട്ടുമായ് ഒറ്റപെട്ടിരിയ്ക്കവേഅപ്പോഴുള്ളിലുദിച്ചത് ഭയം തന്നായിരുന്നു അറിയാത്തതിനോടുള്ള ഭയം .
ആലില പൊലെ വിറക്കുന്നോരു
മനസ്സുമായി ഞാന്‍‌ നിലകൊണ്ട നേരം ..


വിജില്‍ -ജോസ്മോന്‍ -തോന്ന്യാസി ..

ഈ സന്ദര്‍ഭം ഏതാണെന്ന് ഒന്ന് അലോചിക്കാം
മരിക്കുമ്പോള്‍‌ അഥവാ മരിച്ചയുടനെയുള്ള മനസ്സ്!!

ജീവനിലാ തൊട്ടുണര്‍‌വ് തന്നത് മനസ്സിനു തന്നെയാണ് ജീവന്‍ പകര്‍‌ന്നത് ..
ആ നീണ്ടു വന്ന കൈ മരണത്തില്‍ നിന്നെന്നെ വീണ്ടും നിത്യജീവനില് ‍കൊണ്ടു നിര്‍‌ത്തി മെല്ലെ ദൃഢമയി ആ സന്ദേശം തന്നു


"ഇല്ലാ ഞാന്‍‌ പോവില്ലാ
പാതി വഴിയില്‍ ഇട്ടിട്ട് പോവില്ല",

തീര്‍ച്ചയായും ആ വാക്ക് വാക്കാണ്.

സുനില്‍
“തത്വമസി”“
“അഹം ബ്രഹ്മാസ്മി”

ഞാന്‍ മനസ്സില്‍ കണ്ടത് എഴുതി കണ്ടപ്പോള്‍,... മറുപടി പറയാന്‍, ഇല്ലാ വാക്കുകള്‍ ഇല്ല!


മിര്‍ച്ചി, ശ്രീ, നന്ദു, ബാജി ,സ്മിത,അല്പോന്‍സക്കുട്ടി,

വളരെ നന്ദി എന്റെ വാക്കുകള്‍ വായിച്ചതിനും അഭിപ്രായം എഴുതിയതിനും..

കാന്താരി കുട്ടി, സെനൂ,
പമരന്‍, പ്രീയാ, ശിവ ,അനൂപ്

തനിച്ചല്ലാ. തനിച്ചാവില്ലാ ജനിക്കുമ്പോള്‍ മുതല്‍ കൂട്ടിനുള്ളതു മരണം എന്നും ഒപ്പം ഉണ്ടല്ലോ, ആ മടക്കയാത്രക്കുള്ള റ്റിക്കറ്റ്..

എല്ലാ മതത്തിലും ഒരുങ്ങിയിരിക്കാന്‍ പറയുന്നു അതേ തിരിച്ചു പോകാന്‍ തയാറായിരിക്കാന്‍..
ഗോപന്‍
ഈ വാക്കുകള്‍ വളരെ വളരെ
അര്‍‌ത്ഥവത്താണ് നന്ദി!

തനിച്ചാകപ്പെട്ട നോവറിഞ്ഞാലെ
തനിച്ചല്ലെന്ന ബോധത്തിന് മധുരമുണ്ടാകൂ
ഈ വരികളിലൂടെ ഊര്‍ന്നിറങ്ങിയ
ഏകാന്തതക്ക് തണുപ്പേറെയാണ്..
തനിച്ചല്ല..തനിച്ചാകില്ല..
സ്നേഹത്തെയറിഞ്ഞ ആരും .


കാപ്പിലാന്‍
നിത്യമാം ആ പ്രകാശം എന്നും
എല്ലാവരേയും നയിയ്ക്കട്ടെ നടത്തട്ടെ

എല്ലാവര്‍ക്കും നന്ദി
മനസിന്റെ അടിതട്ടില്‍ നിന്ന് നന്ദി!!

രസികന്‍ said...

മുഖമില്ല എന്നാല്‍ സ്വരമുണ്ട്
ഏതേകാന്തതയിലും തിരിച്ചറിയാമാസ്വരം ..

നന്നായിരുന്നു മാണിക്യന്‍,
ആശംസകളോടെ രസികന്‍

ഹരിശ്രീ said...

ഞാന്‍ വീണ്ടുമൊന്നോര്‍‌ക്കാന്‍ ശ്രമിക്കവേ,
തനിച്ചല്ലന്ന് അറിഞ്ഞു ഞാന്‍‌..

കൊള്ളാം

ആശംസകള്‍

ഗീത said...

ജോച്ചീ, ഇതു ഞാനൊരു പ്രണയകവിതയായി വായിക്കുന്നു. ഒന്നു തൊടാതരുകില്‍ തൊട്ടരുകില്‍ നിന്ന് തനിച്ചല്ലെന്ന ആശ്വാസമരുളുന്ന കൂട്ടുകാരന്‍...

ജോച്ചീ എത്ര മനോഹരമായ ഭാവന.സാധാരണ, കവിതകള്‍ പലതവണ വായിക്കും അതിലെ ആശയം മനസ്സിലാക്കിയെടുക്കാനായി. പക്ഷേ ഈ കവിത ആറേഴുതവണ വായിച്ചു, ആസ്വദിക്കാനായി മാത്രം. വളരെ നല്ല കവിത. ആചിത്രവും മനോഹരം.

വാചാലം said...

ഇതിലെ “ആശയത്തിനൊരു“ കമന്റ്, കവിതയെയോ കുറിപ്പിനെയോ വിമര്‍ശിക്കാനോ പരാമര്‍ശിക്കാനോ ഇല്ല . ഈ കുറിപ്പും കമന്റുകളും കണ്ടപ്പോള്‍ എന്തെങ്കിലും പറയണമെന്ന്‍ തോന്നി.

ഇതിനെയൊരു പ്രണയത്തിന്റെ ആശയമെന്നു മാത്രം പറഞ്ഞ് വിട്ടുപോകുന്നതെങ്ങിനെ? പ്രണയമെന്നൊക്കെ തോന്നിയാലും ഒരു വായനക്കാരിയുടെ സ്വാതന്ത്ര്യമെടുത്ത് ഒരു സൌഹൃദമെന്നും കരുതാം അല്ലേ?

ഒറ്റക്കാണെന്നു തോന്നുമ്പോഴേക്കും ഒരു സൌഹൃദത്തിന്റെ , സ്നേഹത്തിന്റെ കൈയെത്തും താങ്ങാന്‍. ഒറ്റക്കിരിക്കുമ്പോള്‍ , ഒരു മൌനംകൊണ്ട് കൂടെ കൂട്ടിരിക്കാന്‍, ആ മൌനത്തിലൂടെ മനസിനെ സാന്ത്വനിപ്പിക്കാന്‍ , അതിനൊരു കൂട്ടാകാന്‍ ചില ബന്ധങ്ങള്‍ക്ക് പറ്റും. മരിക്കുന്ന മനസിനു ജീവനേകാന്‍ ചില വാക്കുകള്‍ക്കും പറ്റും, അല്ലേ?

സൌഹൃദത്തിലാണെങ്കിലും പ്രണയത്തിലാണെങ്കിലും മറ്റേതു ബന്ധത്തിലാണെങ്കിലും സ്നേഹമെന്നത്തൊരു കാണാച്ചരടാണ്. ആ ചരട് പൊട്ടിച്ചെറിഞ്ഞ്, അറിഞ്ഞ ജീവനെ തട്ടിയെറിഞ്ഞ്, പറഞ്ഞതും കേട്ടതുമായ വാക്കുകള്‍ പൊള്ളയാണെന്ന് ഉറക്കെ വിളിച്ചു പറയുകയും, വെറും പ്രണയസിനിമക്ക് പറ്റിയ ഡയലോഗാണെന്നും പറയുന്നവര്‍ , എന്നും തനിച്ചായിരിക്കും, അങ്ങനെ തനിച്ചു കഴിയാനാണ് അവരുടെ വിധി. അതില്‍ ചിലതിനെ “കര്‍മ്മഫലം” എന്നോ , മറ്റുചിലത് “സ്വയം കൃതാനര്‍ത്ഥം” എന്നൊക്കെയോ വിളിക്കാം. സത്യം, “തനിച്ചല്ലാ എന്നു തിരിച്ചറിയുന്നവര്‍ ഭാഗ്യവാന്മാര്‍”!! ആ ഭാഗ്യം തനിയെ ഉണ്ടാവുന്നതല്ലാ, കൊടുക്കുന്നതിലും വാങ്ങുന്നതിലും ആത്മാര്‍ത്ഥതയും വിശ്വാസ്യതയും കൂടിച്ചേരുമ്പോള്‍ താനെ വന്നു ചേരുന്നതാണ്!!

അതുകൊണ്ട് , വീണ്ടുമോര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, കണ്ണടച്ച് ആ ജീവനെ അറിയുക, തനിച്ചല്ലെന്ന് അറിയുക , ആ വാക്കുകള്‍ മനസില്‍ കുറിച്ചിടുക , നന്ദി പറയാതെ ആ “ജീവന്റെ“ ഊര്‍ജ്ജവും ആത്മാവും ഉള്‍ക്കൊണ്ട് ,ആ ഭാഗ്യത്തെ കാത്തുസൂക്ഷിച്ച്, അതിന്റെ വെളിച്ചത്തില്‍ തളരാതെ...മുന്‍പോട്ടു തന്നെ...

“ആശയം“ ഇഷ്ടമായി :)

- ദുര്‍ഗ

Unknown said...

ഉഷ്മള്വും, ഉള്ളില്‍ ഏതൊ മൃതുല തലങ്ങളില്‍ ഒഴുകിപറന്നു എവിടെയൊക്കൊയൊ ആഗീകരണം ചെയ്യപ്പെട്ടു ഒരു നിറാവായ് നിറഞ്ഞു നില്ക്കുന്നു…………
"റോസ് മേരി" യെ ഒര്‍മിപ്പിക്കുന്ന ഗദ്യകവിത……….മനോഹരം ആയിരിക്കുന്നു

വാചാലം said...

കവിതക്കും കഥക്കും കുറിപ്പിനും വിഷയദാരിദ്രമുണ്ടോ എന്നൊരു സംശയമില്ലാതില്ല. ഒന്ന് മാറ്റിപ്പിടിക്കാറായി അല്ലേ? :)

മാണിക്യം said...

അതെനിക്ക് ഇഷ്ടപ്പെട്ടൂ !
വിഷയദാരിദ്ര്യം!!
അതുകൊണ്ടല്ലാ
ഡോളറിന്റെ വിലയിടിവ്
ആണവക്കരാറ്
തീവ്രവാദവും രാഷ്‌ട്രീയ്യപാര്‍‌‌ട്ടികളും
വിദ്യാഭ്യാസവും അഭ്യാസങ്ങളും
ഈ പരന്ന ഭൂമി [വേള്‍‌ഡ് ഇസ് ഫ്ലാറ്റ് ]
ഇങ്ങനെ എത്ര എങ്കിലും
തീഷ്ണമായ വിഷയങ്ങളെ
പറ്റി ഘോരം ഘോരം
നമുക്ക് എഴുതാം പറയാം
ചര്‍ച്ച നടത്താം പക്ഷേ
എനിക്ക് അതു വേണ്ടാ
ചെളികൊണ്ടു കുത്തിയ പാടവരമ്പീലൂടെ
നഗ്ന പാദയായ് നടക്കുമ്പോള്‍
ഉച്ചി തലവരെ ചെന്നെത്തുന്നാ
ആ കുളിര്‍‌മ,, ആ അനുഭൂതി,
ഒരു ചങ്ങതിയുടെ ചുടുനിശ്വാസം
ഒരാലിംഗനം ഇതോക്കെയാ
വായിക്കുമ്പോള്‍ തോന്നേണ്ടത്
ഇഷ്ടം പോലെ റ്റെന്‍ഷനനുള്ള
ഈ ലോകത്ത് നിന്ന് ഓടി
ചെന്ന് ഒരു മാഞ്ചോട്ടില്‍
അല്ലങ്കില്‍ ഒരു പാടവരമ്പില്‍
അല്പനേരം അതാ ഒരു ബ്ലോഗിലെ പോസ്റ്റ് വായിച്ചിറങ്ങുമ്പോള്‍ നല്ലതെന്നു തോന്നുന്നു
വയ്യ കുട്ടി പിരിമുറുക്കം
എന്നാലും താന്‍ പറഞ്ഞത് വളരെ ശരി!
ശ്രമിക്കാം ലൈന്‍ മാറ്റിപിടിയ്ക്കാന്‍...

യാരിദ്‌|~|Yarid said...

:)

hi said...

കൊള്ളാം നന്നായിട്ടുണ്ട്. ഈ പോസ്റ്റ്.
അതിനെക്കാള്‍ ഏറെ "ദുര്‍ഗ ? "യുടെ കമെന്റും:)

കാപ്പിലാന്‍ said...

വിതപ്പാന്‍ കൊണ്ടുപോയ വിത്തുകള്‍

കടല്‍ക്കരയിലെ ആ സായന്തനത്തില്‍ അയാള്‍
കടല്‍ക്കരയില്‍ ഇരുന്നത്
കാറ്റ് കൊള്ളാന്‍ ആയിരുന്നില്ല
വഴിയാത്രക്കാര്‍ അയാളെ നോക്കി ചിരിച്ചു
ചിലര്‍ ചോദിച്ചു
എന്തിനാണീ പാഴ് പ്രയക്ത്നം
കരയില്‍ കിടന്നൊരു നഷത്രകണ്ണുള്ള മീനിനെ
കടലില്‍ എറിഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു
നോക്ക് ..ഇതാണ് എന്‍റെ ലക്‌ഷ്യം
ജീവനുവേണ്ടി പിടയുന്ന ആ മീന്‍ പോകുന്നത് നോക്കുക
ഇതാണ് എന്‍റെ ലക്‌ഷ്യം

കൊയ്ത്തിനു വിരിച്ചിട്ട പാടത്ത്
കൂടനിറയെ വിത്തുകള്‍ വാരി വിതറുന്ന കര്‍ഷകന്‍
ഒരിക്കലും വിത്തിനെ വിത്തായി കാണുന്നില്ല പകരം
വിളനിറഞ്ഞു നില്‍ക്കുന്ന പാടമായിരിക്കും അയാളുടെ മനസ്സില്‍
ചില വിത്തുകള്‍ പാറപ്പുറത്തും
ചിലവ് പറവക്കു തീറ്റയും ആകാം
ചിലതോ വെറും നിലത്തു കിടന്നൊന്നിനും കൊള്ളാതെയും ആകാം

നിങ്ങള്‍ വിതയ്ക്കുക
അതാണ്‌ നിങ്ങളുടെ മാര്‍ഗം
വിളകിട്ടും എന്ന ലക്‌ഷ്യം മുന്നില്‍ കാണുക

reply for Durga's comment

hi said...

മരണം പാതി വഴിയില്‍ ഇട്ടിട്ടു പോകുന്ന സമയത്തെ വേദന അറിഞ്ഞിട്ടുണ്ടോ ?അതനുഭിവ്ച്ചു തന്നെ അറിയണം. ചിലപ്പോള്‍ ഒക്കെ മരണം പോലും ഭംഗിവാക്ക് പറഞ്ഞു കൊതിപ്പിക്കും.
"ഇല്ലാ പാതിവഴിയില്‍ ഇട്ടിട്ടു പോകില്ലാ.."
ആ വേദനയിലും നല്ലത് തനിച്ചാണെന്ന സത്യം അറിയുന്നതാണേ...

Anonymous said...
This comment has been removed by the author.
നിരക്ഷരൻ said...

നാലുവരിക്കവിതയില്‍ കൂടുതല്‍ എനിക്ക് വഴങ്ങില്ല ചേച്ച്യേ...ഞാന്‍ 110 സ്ഥലം വിട്ടു :) :)