
മറ്റേതോ ലോകത്തലയുന്നു ഞാന്‍
രാപകല്‍, നിര്വചിക്കാനാവാത്തൊരു
വികാരവും പേറി
ഒരു വല്ലാത്ത നിര്‍വൃതി..
ഇതു വെറും അനുരാഗമല്ല
എപ്പോഴും എന്നൊടൊപ്പം
മറ്റാര്‍ക്കും കാണാനാവാതെ
എന്‍ കാതില്‍ മണികിലുക്കം പോലുള്ള
ആ ചിരിയുമായ് ഗന്ധര്‍വ്വ ലോകത്തുനിന്നീ
ഭൂമിയില്‍ എത്തിയെന്നെ
നിന്ലോകത്തേക്ക് ഉയര്‍ത്തുന്ന
നീയെന്‍ ഗന്ധര്വ്വന് !
സ്വപ്നമാണൊ ?
അതോ വെറുമൊരു മിഥ്യയോ ?
കണ്ണടച്ചാല്‍ എന്നെ വാരി പുണരുകയായി..
നിന്നില്‍ അലിയുന്ന ഞാന്‍,
ഇതു പ്രണയമോ? അനുരാഗമോ?
അതോ ഗന്ധര്വ്വസംഗമമോ?
എന്നെ ഉന്മത്തമാക്കുന്നു നിന്‍സ്വരം
ഏതോ ഒരു ലഹരിയായ് എന്നില്‍ പടരുന്നു
ആനന്ദത്തിന്റെ പാരമ്യത്തില്‍ ഞാന്‍
നിന്നില്‍ അലിയുന്നു എന്നതു സത്യം മാത്രം.
എന്‍ ഹൃദയമിടിപ്പ് കൂടി
ശ്വാസോഛ്വാസം കനത്തു
കൈകാലുകള്‍ വിയര്‍ത്തു ..
അനങ്ങാനാവാതെ ഞാന്‍
ആ കരവലയത്തിന്
കരുത്തില്‍ ഞെരിഞ്ഞമരവേ
എന്റെ മനസ്സിനെയുള്ളം കൈയ്യിലിട്ട്
അമ്മാനമാടുന്നാ എന്റെ ഗന്ധര്‍വനെ
ഒരു വട്ടം,
ഒരു വട്ടം മാത്രം ഒന്നുകണ്ടെങ്കില്..................