സരസ്വതി എന്നാല്‍ സാരം സ്വയം കൊടുക്കുന്നവള്‍ എന്ന് അര്‍ത്ഥം കല്‍പ്പിക്കാം. ആദ്ധ്യാത്മിക ജ്ഞാനത്തിന്‍റെ പ്രസാദം നല്‍കുന്ന ദേവിയാണ് സരസ്വതി. സരസ്വതീ സങ്കല്‍പ്പത്തില്‍ തന്നെ പല പ്രത്യേകതകളും കാണാം. വളരെ പ്രതീകാത്മകമാണ് ഈ സങ്കല്‍പ്പങ്ങള്‍. പ്രധാന സങ്കല്‍പ്പം വീണയാണ്. മറ്റൊന് ഗ്രന്ഥങ്ങള്‍. കൈയിലെ സ്ഫടിക ജപമാല, ഇരിക്കുന്ന താമരപ്പൂ, ശുഭ്രവസ്ത്രം, ഹംസം, മയില്‍ എന്നീ പക്ഷികള്‍, ഇതെല്ലാം സരസ്വതീ സങ്കല്‍പ്പത്തിന്‍റെ ഭാഗമാണ്.
സരസ്വതിയുടെ കൈയിലുള്ള പുസ്തകം അറിവിനെയും വീണ സംഗീതാദി കലകളെയും ജപമാല ആത്മജ്ഞാനത്തെയും സൂചിപ്പിക്കുന്നു. ജ്ഞാന ചേതനയുടെ രണ്ട് ഭാവങ്ങളാണ് പ്രജ്ഞയും ബുദ്ധിയും.പ്രജ്ഞ ആത്മീയ ഔന്നത്യത്തിനും ബുദ്ധി ഭൌതിക മുന്നേറ്റത്തിനും സഹായിക്കുന്നു. .
പ്രജ്ഞയുടെ ദേവത ഗായത്രിയും വിദ്യയുടെ ദേവത സരസ്വതിയുമാണ്. വിദ്യയുടെ അധിദേവതയാണ് വാണീദേവിയായ സരസ്വതി. സരസ്വതീ ദേവി ശരീരത്തില്‍ രണ്ട് സ്ഥലങ്ങളില്‍ സൂക്ഷ്മ രൂപത്തില്‍ ആജ്ഞാ ചക്രത്തിലും സഹസ്രാരപത്മത്തിലും, ബുദ്ധിയെയും ചേതനയേയും നയിക്കുന്ന രണ്ട് സ്ഥാനങ്ങളായി വസിക്കുന്നു. ലക്ഷ്മി, ദുര്‍ഗ, സരസ്വതി യഥാക്രമം ഇച്‌ഛാശക്തിയുടെയും, ക്രിയാശക്തിയുടെയും ജ്ഞാനശക്തിയുടെയും പ്രതീകങ്ങളാണ്.

സരസ്വതീ ദേവി ആവിര്‍ഭവിച്ചത് വസന്തപഞ്ചമിയിലാണ് എന്നാണ് വിശ്വാസം. സരസ്വതിയെ ബ്രഹ്മാവിന്‍റെ ഭാര്യയായും മകളായും സങ്കല്‍പ്പിച്ചു കാണാം. ക്ഷേത്രങ്ങളില്‍ മാത്രമല്ല വീടുകളിലും വിജ്ഞാന കേന്ദ്രങ്ങളിലും സരസ്വതിയെ ആരാധിക്കുന്നു. സരസ്വതിയെ വിദ്യാരൂപിണിയായി സങ്കല്‍പ്പിച്ച് സ്തുതിക്കുന്നു ..
*സരസ്വതീ ദേവീ വിവരങ്ങള്‍ക്ക് ഗൂഗിള്‍ സെര്‍ച്ച്

മഹത്തായ ഭാരത പാരമ്പര്യത്തില്‍ അക്ഷരം ദേവീ വരദാനമെന്നും അക്ഷരപൂജ ദൈവത്തിന്റെ പ്രത്യേകത അനുഗ്രഹം ആവശ്യമുള്ളതാണെന്ന് കരുതി അക്ഷരത്തെ ബഹുമാനിക്കാനും വന്ദിക്കാനും പ്രാപ്തരാക്കുകയായിരുന്നു പണ്ട് ഗുരുക്കന്മാര്‍ ചെയ്തിരുന്നത്.ഏതു വിദ്യയും ആരംഭിക്കും മുന്നെ പ്രാര്‍ത്ഥന. ഇന്നും സ്കൂളുകളില്‍ പ്രാര്‍ത്ഥനയുണ്ട്.ഒരോ ദിവസത്തേയും പഠനം ആരംഭിക്കുന്നതിനു മുന്നെ ബുദ്ധിക്ക് ശക്തിയും പ്രകാശവും നല്‍കി അനുഗ്രഹിക്കണമേ എന്നു.
എന്തിനു വേണ്ടി? അക്ഷരങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവ് നന്നായി നല്ല മാര്‍ഗത്തില്‍ ഉപയോഗിക്കാനും സഹജീവികളില്‍ അനുകമ്പയോടും സ്നേഹത്തോടും സന്തോഷത്തോടും കൂടെ ഇടപഴകാന്‍ പര്യാപ്തമാക്കാനും ആയി നാം ആര്‍ജിക്കുന്ന അക്ഷരഞ്ജാനം ഉപയോഗിക്കാന്‍ ഇടയാക്കണെ എന്ന് ഓര്‍മ്മിക്കാന്‍....
സ്വബുദ്ധിയും ചിന്താശക്തിയും ഉള്ള മനുഷ്യര്‍ തമ്മില്‍ സംവേദിക്കുമ്പോള്‍ അഭിപ്രായ വിത്യാസം ഉണ്ടാവും, ഉണ്ടാവണം. പ്രതിപക്ഷ ബഹുമാനത്തോടെ അവിടെ കാര്യങ്ങള്‍ പറയണം. സ്വീകരിക്കാവുന്നവ സ്വീകരിക്കുക തള്ളികളയണ്ടത് തള്ളികളയുക. വിത്യസ്ത രുചിയും അഭിപ്രായവും ഉള്ളവരെ ഒത്തൊരുമയോടെ സ്നേഹത്തില്‍ കൊണ്ടു പോകുക എന്നതാണ് ഒരു എഴുത്തുകാരന്റെ /സുഹൃത്തിന്റെ ചുമതല.
ഈശ്വരന്‍ നമുക്ക് ഒരോരുത്തര്‍ക്കും തന്നിരിക്കുന്ന അനുഗ്രഹങ്ങള്‍ എത്രയാണെന്ന് ചിന്തിക്കുന്നില്ല, കാണുവാന്‍ കണ്ണ് -കേള്‍ക്കുവാന്‍ കാത് -സംസാരിക്കുവാന്‍ നാവ് -ചിന്തിക്കുവാന്‍ ബുദ്ധി - അന്ധനെയും ബധിരനേയും മൂകനേയും നോക്ക്. ഈ വക കുറവുകള്‍ നമുക്കില്ല,ബുദ്ധിമാന്ദ്യമുള്ളവരും അല്ല, കൈ കാലുകള്‍ക്ക് സ്വാധീനമില്ലാതെയും ഇല്ല. സ്വന്തഭക്ഷണം എടുത്ത് വായില്‍ വയ്ക്കാന്‍ കഴിയാത്ത അംഗവൈകല്യവും ബുദ്ധിമാന്ദ്യവും ഉള്ളവരെ കണ്ടിട്ടൂണ്ടോ ? ഒരു നിമിഷമെങ്കിലും ഒരോരുത്തര്‍ക്കും കിട്ടിയ ദൈവാനുഗ്രഹത്തിനു നന്ദി പറഞ്ഞിട്ടുണ്ടോ? ഇന്ററ് നെറ്റില്‍ കൂടി ലോകത്തിന്റെ എല്ലാ മൂലയിലേയ്ക്കും കണ്ണും കാതും വാക്കുകളും എത്തിയപ്പോള്‍ ഇതൊന്നും സാധിക്കാത്തവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ? കുറഞ്ഞപക്ഷം വാക്കാലും പ്രവര്‍ത്തിയാലും സഹജീവിയോട് സ്നേഹത്തോടെ കരുതലോടെ നല്ലത് പറഞ്ഞ് മുന്നോട്ട് പൊയ്ക്കുടേ?
തൂലിക പടവാളിനേക്കാള്‍ ശക്തമാണ്. വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനെ ക്ഷതം വരൂ . തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത് . അതു വേണോ ദയവായി ചിന്തിക്കു.......