Monday, October 12, 2009

വിദ്യാരൂപിണി സരസ്വതീ ....

സരസ്വതി എന്നാല്‍ സാരം സ്വയം കൊടുക്കുന്നവള്‍ എന്ന് അര്‍ത്ഥം കല്‍പ്പിക്കാം. ആദ്ധ്യാത്മിക ജ്ഞാനത്തിന്‍റെ പ്രസാദം നല്‍കുന്ന ദേവിയാണ് സരസ്വതി. സരസ്വതീ സങ്കല്‍പ്പത്തില്‍ തന്നെ പല പ്രത്യേകതകളും കാണാം. വളരെ പ്രതീകാത്മകമാണ് ഈ സങ്കല്‍പ്പങ്ങള്‍. പ്രധാന സങ്കല്‍പ്പം വീണയാണ്. മറ്റൊന് ഗ്രന്ഥങ്ങള്‍. കൈയിലെ സ്ഫടിക ജപമാല, ഇരിക്കുന്ന താമരപ്പൂ, ശുഭ്രവസ്ത്രം, ഹംസം, മയില്‍ എന്നീ പക്ഷികള്‍, ഇതെല്ലാം സരസ്വതീ സങ്കല്‍പ്പത്തിന്‍റെ ഭാഗമാണ്.


Posted by Picasa


സരസ്വതിയുടെ കൈയിലുള്ള പുസ്തകം അറിവിനെയും വീണ സംഗീതാദി കലകളെയും ജപമാല ആത്മജ്ഞാനത്തെയും സൂചിപ്പിക്കുന്നു. ജ്ഞാന ചേതനയുടെ രണ്ട് ഭാവങ്ങളാണ് പ്രജ്ഞയും ബുദ്ധിയും.പ്രജ്ഞ ആത്മീയ ഔന്നത്യത്തിനും ബുദ്ധി ഭൌതിക മുന്നേറ്റത്തിനും സഹായിക്കുന്നു. .

പ്രജ്ഞയുടെ ദേവത ഗായത്രിയും വിദ്യയുടെ ദേവത സരസ്വതിയുമാണ്. വിദ്യയുടെ അധിദേവതയാണ് വാണീദേവിയായ സരസ്വതി. സരസ്വതീ ദേവി ശരീരത്തില്‍ രണ്ട് സ്ഥലങ്ങളില്‍ സൂക്ഷ്മ രൂപത്തില്‍ ആജ്ഞാ ചക്രത്തിലും സഹസ്രാരപത്മത്തിലും, ബുദ്ധിയെയും ചേതനയേയും നയിക്കുന്ന രണ്ട് സ്ഥാനങ്ങളായി വസിക്കുന്നു. ലക്ഷ്മി, ദുര്‍ഗ, സരസ്വതി യഥാക്രമം ഇച്‌ഛാശക്തിയുടെയും, ക്രിയാശക്തിയുടെയും ജ്ഞാനശക്തിയുടെയും പ്രതീകങ്ങളാണ്.
സരസ്വതീ ദേവി ആവിര്‍ഭവിച്ചത് വസന്തപഞ്ചമിയിലാണ് എന്നാണ് വിശ്വാസം. സരസ്വതിയെ ബ്രഹ്മാവിന്‍റെ ഭാര്യയായും മകളായും സങ്കല്‍പ്പിച്ചു കാണാം. ക്ഷേത്രങ്ങളില്‍ മാത്രമല്ല വീടുകളിലും വിജ്ഞാന കേന്ദ്രങ്ങളിലും സരസ്വതിയെ ആരാധിക്കുന്നു. സരസ്വതിയെ വിദ്യാരൂപിണിയായി സങ്കല്‍പ്പിച്ച് സ്തുതിക്കുന്നു ..
*സരസ്വതീ ദേവീ വിവരങ്ങള്‍ക്ക് ഗൂഗിള്‍ സെര്‍ച്ച്
മഹത്തായ ഭാരത പാരമ്പര്യത്തില്‍ അക്ഷരം ദേവീ വരദാനമെന്നും അക്ഷരപൂജ ദൈവത്തിന്റെ പ്രത്യേകത അനുഗ്രഹം ആവശ്യമുള്ളതാണെന്ന് കരുതി അക്ഷരത്തെ ബഹുമാനിക്കാനും വന്ദിക്കാനും പ്രാപ്തരാക്കുകയായിരുന്നു പണ്ട് ഗുരുക്കന്മാര്‍ ചെയ്തിരുന്നത്.ഏതു വിദ്യയും ആരംഭിക്കും മുന്നെ പ്രാര്‍ത്ഥന. ഇന്നും സ്കൂളുകളില്‍ പ്രാര്‍ത്ഥനയുണ്ട്.ഒരോ ദിവസത്തേയും പഠനം ആരംഭിക്കുന്നതിനു മുന്നെ ബുദ്ധിക്ക് ശക്തിയും പ്രകാശവും നല്‍കി അനുഗ്രഹിക്കണമേ എന്നു.
എന്തിനു വേണ്ടി? അക്ഷരങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവ് നന്നായി നല്ല മാര്‍‌ഗത്തില്‍ ഉപയോഗിക്കാനും സഹജീവികളില്‍ അനുകമ്പയോടും സ്നേഹത്തോടും സന്തോഷത്തോടും കൂടെ ഇടപഴകാന്‍ പര്യാപ്തമാക്കാനും ആയി നാം ആര്‍ജിക്കുന്ന അക്ഷരഞ്ജാനം ഉപയോഗിക്കാന്‍ ഇടയാക്കണെ എന്ന് ഓര്‍മ്മിക്കാന്‍....

സ്വബുദ്ധിയും ചിന്താശക്തിയും ഉള്ള മനുഷ്യര്‍ തമ്മില്‍ സംവേദിക്കുമ്പോള്‍ അഭിപ്രായ വിത്യാസം ഉണ്ടാവും, ഉണ്ടാവണം. പ്രതിപക്ഷ ബഹുമാനത്തോടെ അവിടെ കാര്യങ്ങള്‍ പറയണം. സ്വീകരിക്കാവുന്നവ സ്വീകരിക്കുക തള്ളികളയണ്ടത് തള്ളികളയുക. വിത്യസ്ത രുചിയും അഭിപ്രായവും ഉള്ളവരെ ഒത്തൊരുമയോടെ സ്നേഹത്തില്‍ കൊണ്ടു പോകുക എന്നതാണ് ഒരു എഴുത്തുകാരന്റെ /സുഹൃത്തിന്റെ ചുമതല.

ഈശ്വരന്‍ നമുക്ക് ഒരോരുത്തര്‍‌ക്കും തന്നിരിക്കുന്ന അനുഗ്രഹങ്ങള്‍ എത്രയാണെന്ന് ചിന്തിക്കുന്നില്ല, കാണുവാന്‍ കണ്ണ് -കേള്‍‌‍ക്കുവാന്‍ കാത് -സംസാരിക്കുവാന്‍ നാവ് -ചിന്തിക്കുവാന്‍ ബുദ്ധി - അന്ധനെയും ബധിരനേയും മൂകനേയും നോക്ക്. ഈ വക കുറവുകള്‍ നമുക്കില്ല,ബുദ്ധിമാന്ദ്യമുള്ളവരും അല്ല, കൈ കാലുകള്‍ക്ക് സ്വാധീനമില്ലാതെയും ഇല്ല. സ്വന്തഭക്ഷണം എടുത്ത് വായില്‍ വയ്ക്കാന്‍ കഴിയാത്ത അംഗവൈകല്യവും ബുദ്ധിമാന്ദ്യവും ഉള്ളവരെ കണ്ടിട്ടൂണ്ടോ ? ഒരു നിമിഷമെങ്കിലും ഒരോരുത്തര്‍‌ക്കും കിട്ടിയ ദൈവാനുഗ്രഹത്തിനു നന്ദി പറഞ്ഞിട്ടുണ്ടോ? ഇന്ററ് നെറ്റില്‍ കൂടി ലോകത്തിന്റെ എല്ലാ മൂലയിലേയ്ക്കും കണ്ണും കാതും വാക്കുകളും എത്തിയപ്പോള്‍ ഇതൊന്നും സാധിക്കാത്തവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ? കുറഞ്ഞപക്ഷം വാക്കാലും പ്രവര്‍ത്തിയാലും സഹജീവിയോട് സ്നേഹത്തോടെ കരുതലോടെ നല്ലത് പറഞ്ഞ് മുന്നോട്ട് പൊയ്ക്കുടേ?

തൂലിക പടവാളിനേക്കാള്‍ ശക്തമാണ്. വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനെ ക്ഷതം വരൂ . തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത് . അതു വേണോ ദയവായി ചിന്തിക്കു‍.......

48 comments:

പൊറാടത്ത് said...

"കുറഞ്ഞപക്ഷം വാക്കാലും പ്രവര്‍ത്തിയാലും സഹജീവിയോട് സ്നേഹത്തോടെ കരുതലോടെ നല്ലത് പറഞ്ഞ് മുന്നോട്ട് പൊയ്ക്കുടേ?"

വളരെ നല്ല ചിന്ത..

പാവപ്പെട്ടവന്‍ said...

സ്വബുദ്ധിയും ചിന്താശക്തിയും ഉള്ള മനുഷ്യര്‍ തമ്മില്‍ സംവേദിക്കുമ്പോള്‍ അഭിപ്രായ വിത്യാസം ഉണ്ടാവും, ഉണ്ടാവണം. പ്രതിപക്ഷ ബഹുമാനത്തോടെ അവിടെ കാര്യങ്ങള്‍ പറയണം

ഇന്നുകളില്‍ നമ്മള്‍ പലരും ചിന്തിക്കാന്‍ മടിക്കുന്ന ഒരു കാര്യമാണ് ഇതൊക്കെ , കാര്യവ്യവഹാരങ്ങളില്‍ ഇന്നിപ്പോള്‍ ആരെ വീഴ്ത്താം എന്നാണു നാന്‍ ചിന്തിച്ചു തുടങ്ങുന്നത്
അര്‍ത്ഥ പൂര്‍ണമായൊരു പോസ്റ്റു ആശംസകള്‍

ശ്രീ said...

വളരെ നല്ലൊരു പോസ്റ്റ്, ചേച്ചീ.

പലരും ഇത്തരത്തില്‍ ചിന്തിയ്ക്കാന്‍ മെനക്കെടാറില്ല എന്നാതാണ് സത്യം. നമുക്ക് എന്തെല്ലാം ഉണ്ട് എന്നതിനേക്കാള്‍ എന്തെല്ലാം ഇല്ല എന്ന് ചിന്തിച്ച് പരിതപിയ്ക്കുന്നവരാണ് അധികവും.

സ്കൂളുകളിലെ പ്രാര്‍ത്ഥന പോലും വെറുമൊരു ചടങ്ങ് എന്നതില്‍ കവിഞ്ഞ് പലതുമാണ് എന്ന് ചിന്തിയ്ക്കാനോ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാനോ മുതിര്‍ന്നവര്‍ ശ്രദ്ധിയ്ക്കുന്നുണ്ടോ?

എങ്കിലും, പഠനത്തില്‍ നിന്നും, അക്ഷരങ്ങളില്‍ നിന്നും ലഭിക്കുന്ന അറിവ് നല്ല മാര്‍‌ഗത്തില്‍ ഉപയോഗിക്കാനും സഹജീവികളില്‍ അനുകമ്പയോടും സ്നേഹത്തോടും സന്തോഷത്തോടും കൂടെ ഇടപഴകാന്‍ പര്യാപ്തമാക്കാനും എല്ലാവര്‍ക്കും സാധിയ്ക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിയ്ക്കാം.

jayanEvoor said...

തൂലിക പടവാളിനേക്കാള്‍ ശക്തമാണ്. വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനെ ക്ഷതം വരൂ . തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത് . അതു വേണോ ദയവായി ചിന്തിക്കു‍......


സത്യം!

കൈ വിട്ട ആയുധവും കൈ വിട്ട വാക്കും...!
രണ്ടും മുറിവേല്‍പ്പിക്കും.
ആദ്യത്തേത് ചികില്സിച്ച്ച്ചു മാറ്റാം...

siva // ശിവ said...

വളരെ നല്ല ചിന്തകള്‍.... എല്ലാവര്‍ക്കും ഉപകാരപ്രദം ആകുന്നവ....

ജയകൃഷ്ണന്‍ കാവാലം said...

അക്ഷരം എന്നാല്‍ അ + ക്ഷരം = ഒരിക്കലും നശിക്കാത്തത് എന്നര്‍ത്ഥം. അനശ്വരമായത് ഒന്നേയുള്ളൂ ഈശ്വരന്‍. ഈശ്വരീയമായ ഒന്നിന് സൃഷ്ടിക്കുവാനും, നിലനിര്‍ത്തുവാനും, സംഹരിക്കുവാനും പോന്ന ശക്തിയുണ്ട്. ആ അക്ഷരത്തെ എന്നും നന്‍‍മയ്ക്കായി മാത്രമേ (അതും അതീവശ്രദ്ധയോടെ മാത്രം) ഉപയോഗിക്കാന്‍ പാടുള്ളൂ. ഇന്നു പലര്‍ക്കും അക്ഷരത്തിലെ നിഗ്രഹകലയെ പരിപോഷിപ്പിക്കാനാണ്‌ പലര്‍ക്കും താല്‍‍പര്യമെന്നത്‌ ദുഃഖകരമായ ഒരു സത്യമാണ്. അക്ഷരത്തിന് ഒരു വ്യക്തിയെ മാത്രമല്ല ഒരു സമൂഹത്തെ തന്നെ കലാപത്തിലേക്കു നയിക്കുവാനോ, ഉന്‍‍മൂലനം ചെയ്യുവാനോ ഉള്ള ശക്തിയുണ്ട്‌. അതുകൊണ്ട്‌ അക്ഷരം കൈകാര്യം ചെയ്യുന്നവര്‍ സൂക്ഷ്മത പുലര്‍ത്തേണ്ടത് ആവശ്യമാണ്.

അവസരോചിതമായ ഒരു നല്ല പോസ്റ്റ് ചേച്ചീ.ബൂലോകത്ത് നന്മ പറഞ്ഞു തരാന്‍ ഇങ്ങനെയൊരു ചേച്ചിയുള്ളത് അനുഗ്രഹമാണ്. ആശംസകള്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പറഞ്ഞ വാക്കും എയ്ത അമ്പും തിരിച്ചെടുക്കാനാവില്ല

അതുകൊണ്ട് തന്നെ രണ്ടു പ്രവൃത്തിയും സൂക്ഷിച്ചു ചെയ്യേണ്ടിയിരിക്കുന്നു...!

നല്ല ചിന്തകൾ..ആശംസകൾ മാണിക്യം!

പാര്‍ത്ഥന്‍ said...

ജയകൃഷ്ണൻ കാവാലം പറഞ്ഞത്

[ഇന്നു പലര്‍ക്കും അക്ഷരത്തിലെ നിഗ്രഹകലയെ പരിപോഷിപ്പിക്കാനാണ്‌ പലര്‍ക്കും താല്‍‍പര്യമെന്നത്‌ ദുഃഖകരമായ ഒരു സത്യമാണ്.]

വളരെ ശരിയാണ്.

നേതാവ് ആഹ്വാനം ചെയ്തതും കേട്ട് സഹോദരങ്ങളുടെ കഴുത്തറുക്കാൻ പോകുന്നത് അവർ ഐഡിയോളജി പഠിച്ചിട്ടല്ല. പക്ഷെ അക്ഷരത്തിന്റെ നിഗ്രഹശക്തി അവിടെ പ്രയോജനപ്പെടുത്തുന്നു.

മനസ്സിനെ മുറിവേല്പിക്കാതെ സുദർശനം പ്രയോഗിക്കാനുള്ള കഴിവ്‌ ഉണ്ടാവട്ടെ എല്ലാവർക്കും.

bilatthipattanam said...

വിദ്യാ/ധനം സർവ്വധനാൽ പ്രധാനമീലോകത്തിൽ;
വിനിയോഗിക്കണമീരണ്ടുമെന്നും
സർവ്വേശ്വരിയെപോൽ !
വിനയംകൊടുത്താൽ നേടീടാമിവയിൽ നിന്നുമേവർക്കും;
വിരോധമൊട്ടുമില്ലാതെ സർവ്വൈശ്വര്യവും മംഗളങ്ങളും !
(വിദ്യയുടേയും-ധനത്തിന്റെയും ദേവതയെ കുറിച്ച് പണ്ട്കേട്ട വരികൾ/ഓർമ്മയിൽ നിന്നാണ്ട്ട്ടാ)
ഈ ഗുണദോഷ ചിന്തകൾ കലക്കീട്ടാ...വളരെ നല്ല ഉപദേശങ്ങൾ...
ഭവതിയെ ബുലോഗത്തെ ഗുരുനാഥയായി നമിക്കുന്നൂ.....

നീമ said...

ആശംസകള്‍
വീണിടം വിദ്യയും വിദ്യ കച്ചവടകെന്ദ്രവുമാക്കുന്ന സരസ്വതിദേവിയുടെ സ്വന്തം നാട്

VEERU said...

അതെ..പരസ്പര ബഹുമാനവും സ്നേഹവും ഇല്ലാത്ത വിദ്യഭ്യാസം കൊണ്ടൊരു പ്രയോജനവുമില്ല !!
വളരെ മനോഹരമായെഴുതിയിരിക്കുന്നു..
അഭിനന്ദനങ്ങൾ !!

hshshshs said...

“നല്ലതിനല്ലേൽ വിദ്യയിതെന്തിനു??”
കിടിലോൽക്കിടിലം ശക്തമിതങ്ങനെ..
ബൂലോകർ മിഴി ‘യോപ്പൺ’ചെയ്യാൻ !!

lakshmy said...

വളരേ നല്ല പോസ്റ്റ് ചേച്ചീ
ആശംസകൾ

കണ്ണനുണ്ണി said...

പന്ചെന്തിരിയങ്ങള്‍ക്ക് ക്ഷതം സംഭവിച്ചവരെ മാത്രമല്ല അംഗ വൈകല്യം സംഭവിച്ചവര്‍ എന്ന് വിശേഷിപ്പിക്കേണ്ടത്. 'വകതിരിവ് ' ഇല്ലെങ്കില്‍ മറ്റു എന്ത് ഉണ്ടെങ്കിലും വികലാംഗന്‍ എന്നാ വിശേഷണം അനുയോജ്യം തന്നെ ആവും...

നല്ല പോസ്റ്റ്‌ ചേച്ചി..

കുമാരന്‍ | kumaran said...

കൊള്ളാം. നല്ല പോസ്റ്റ്. പരസ്പര ബഹുമാനത്തോടെ ഒന്നിച്ച് മുന്നേറാം.

ബിന്ദു കെ പി said...

നമുക്ക് വാക്കുകൾ കൊണ്ട് ആരേയും മുറിവേല്‍പ്പിക്കാതിരിയ്ക്കാം.....

യൂസുഫ്പ said...

വാഴ്‌വോളം നിനവ്,
നിനവില്‍ സ്നേഹമായിരിക്കണം.
സ്നേഹം- അത് നല്‍കാനാകണം.
തീര്‍ത്തും ലാഭേഛയില്ലാതെ.

വയനാടന്‍ said...

കുറഞ്ഞപക്ഷം വാക്കാലും പ്രവര്‍ത്തിയാലും സഹജീവിയോട് സ്നേഹത്തോടെ കരുതലോടെ നല്ലത് പറഞ്ഞ് മുന്നോട്ട് പൊയ്ക്കുടേ?
കണ്ണു തുറപ്പിക്കുന്ന ചോദ്യം. നന്ദി

ബൃഹസ്പതി jupiter said...

തൂലിക പടവാളിനേക്കാള്‍ ശക്തമാണ്. വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനെ ക്ഷതം വരൂ . തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത് .വാക്കാലും പ്രവര്‍ത്തിയാലും സഹജീവിയോട് സ്നേഹത്തോടെ കരുതലോടെ നല്ലത് പറഞ്ഞ് മുന്നോട്ട് പൊയ്ക്കുടേ?

വളരെ നല്ലൊരു പോസ്റ്റ്, ചേച്ചീ.

INTIMATE STRANGER said...

nalla chindha..bhaavukangal..

മീര അനിരുദ്ധൻ said...

അക്ഷരങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവ് നന്നായി നല്ല മാര്‍‌ഗത്തില്‍ ഉപയോഗിക്കാൻ നമ്മളിൽ പലർക്കും കഴിയാറില്ല.അതിനു നമുക്ക് സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.നല്ല പോസ്റ്റ് ചേച്ചീ.ഇത് കാണാൻ വൈകിപ്പോയി

Sureshkumar Punjhayil said...

Anubhavam enteyum guruvakunnu chechi...!
Nalla post...! Ashamsakal...!!!

ഏ.ആര്‍. നജീം said...

സംഗീതത്തിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീദേവി കടാക്ഷം മാണിക്ക്യത്തിന് ആവശ്യത്തോളം ഉണ്ടെന്നറിയാം അത്കൊണ്ടാണല്ലോ ഇത്തരം നല്ല പോസ്റ്റുകള്‍ ഉണ്ടാകുന്നത്. അതെന്നും നിലനില്‍ക്കട്ടെ എന്നും ഒപ്പം ഐശ്വര്യ ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ഉണ്ടാകട്ടെ...

കറുത്തേടം said...

"വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനെ ക്ഷതം വരൂ. തൂലീക മനസ്സിനെയാണ് തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത്" വളെരെ ശ്രദ്ധേയമായ വാക്കുകള്‍.

ബ്ലോഗ്‌ സ്വന്തം താല്പര്യങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്പ്പിക്കുവാനുള്ള ഒരുപാധിയായി കാണുമ്പോഴാണ് പ്രശ്നം. നമ്മുടെ സംസ്കാരവും പൈതൃകവും നമ്മുടെ എഴുത്തിലും പ്രതിഫലിക്കും. അത് നല്ലതായാലും ചീത്തയായാലും.

ബൂലോകത്ത് എല്ലാവര്‍ക്കും നല്ല ബുദ്ധി തോന്നിപ്പിക്കേണമേ എന്ന് സരസ്വതി ദേവിയോട് പ്രാര്‍ത്ഥിക്കാം.

"യാ കുന്ദേന്ദു തുഷാരഹാര ധവളാ, യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാ വരദണ്ഡമണ്ഡിതകരാ, യാ ശ്വേതപത്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിര്‍, ദേവൈ സദാ പൂജിതാ
സാ മാം പാദു സരസ്വതി ഭഗവതീ, നിശ്ശേഷജാഡ്യാപഹാ"

മുഴുവനായും വായിക്കാന്‍ ഗുരുജിയുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുക...

Seema Menon said...

വളരെ നല്ല ചിന്തകള്‍, ചേച്ചീ.!

ശ്രീ (sreyas.in) said...

പോസ്റ്റിനും ശ്രീ ജയകൃഷ്ണന്‍റെ അഭിപ്രായത്തിനും പ്രത്യേകം നന്ദി.

അക്ഷരമായത് ഒന്നേയുള്ളൂ ഈശ്വരന്‍ എന്നറിഞ്ഞ്, ആ അക്ഷരത്തെ അറിയാന്‍ നമുക്ക് ശ്രമിക്കാം. മലയാള / സംസ്കൃത ഭാഷയിലെ ഓരോ അക്ഷരങ്ങളെയും സരസ്വതീദേവിയുടെ ഓരോ ശരീരഭാഗമായി പറയാറുണ്ട്‌. അതിന്‍റെയെല്ലാം ഉറവിടം ഓം അഥവാ പ്രണവം എന്ന ഏകാക്ഷരം കൊണ്ട് ദ്യോതിപ്പിക്കുന്ന ഈശ്വരനും.

യാ ദേവി സര്‍വ്വഭൂതേഷു
വിദ്യാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോനമഃ

ഗീത said...

"കുറഞ്ഞപക്ഷം വാക്കാലും പ്രവര്‍ത്തിയാലും സഹജീവിയോട് സ്നേഹത്തോടെ കരുതലോടെ നല്ലത് പറഞ്ഞ് മുന്നോട്ട് പൊയ്ക്കുടേ?

തൂലിക പടവാളിനേക്കാള്‍ ശക്തമാണ്. വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനെ ക്ഷതം വരൂ . തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത് . അതു വേണോ ദയവായി ചിന്തിക്കു‍....... "

പരമ സത്യം.
ശരീരത്തിന്റെ മുറിവ് ഒരിക്കല്‍ ഉണങ്ങും. പക്ഷേ മനസ്സിനേറ്റ മുറിവ് ഒരിക്കലും ഉണങ്ങില്ല. ജീവിതാന്ത്യം വരെ അതു പച്ചയായി നീറിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ പിന്നെ അള്‍ഷീമേര്‍സ് പിടി പെടണം.
നല്ല പോസ്റ്റ് ജോച്ചി.

നരിക്കുന്നൻ said...

തൂലിക മനസ്സിനെയാണ് വൃണപ്പെടുത്തുന്നത്...

അവസരോചിതമായ പോസ്റ്റ്. ചിന്തിക്കേണ്ട വസ്തുതകൾ..

Anonymous said...

eitha ampum paranja vakkum orupole...pinne aranavo vedanippichath?

mini//മിനി said...

ചിന്തകള്‍ വളരെ നന്നായിരിക്കുന്നു.
അക്ഷരങ്ങളുടെ ലോകത്ത് നമ്മള്‍ ഇപ്പോള്‍ പരിചയപ്പെടുന്നത് ഇന്റര്‍നെറ്റിലൂടെയാണ്. ചിന്തയും വാക്കും പ്രവൃത്തിയും നന്നായാല്‍ മനുഷ്യ വര്‍ഗ്ഗം നന്നാവും. അധ്യാപനജീവിതത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷമാണ് ഞാന്‍ ബ്ലോഗില്‍ സ്ഥിരമായി കയറിയത്. അതുകൊണ്ട് പരിചയക്കാര്‍ കുറവാണ്. പ്രത്യേകിച്ച് എന്റെ കണ്ണൂര്‍ ജില്ലയില്‍.

നിരക്ഷരന്‍ said...

ഈയടുത്ത് എവിടെന്നോ കിട്ടിയ മറ്റൊരറിവ്.
സരസ്വതി ഇരിക്കുന്നത് ഒരു താമരയുടെ മുകളിലാണെങ്കിലും അത് മുങ്ങിപ്പോകുന്നില്ല. സരസ്വതിക്ക് തീരെ ഭാഗം ഇല്ലാത്തതുകൊണ്ടാണത് എന്നാണ് പറയപ്പെടുന്നത്. വിദ്യ കൈയ്യിലുള്ളവന് ഭാരം ഇല്ലാതാകുന്നു, അഥവാ അഹങ്കാരം ഇല്ലാതാകുന്നു എന്ന് അതിനെ നിര്‍വ്വചിച്ചിരിക്കുന്നു.

വിദ്യ കൈയ്യിലില്ലാത്തവന്‍ , അഥവാ അഹങ്കാരിയായ ഒരുവന്‍ തൂലിക എന്ന പടവാളുകൊണ്ട്(വിദ്യയില്ലാത്തവന്റെ കൈയില്‍ എങ്ങനെ തൂലിക വരും ? വന്നാല്‍ത്തന്നെ അതിന് മൂര്‍ച്ചയുണ്ടാകില്ലല്ലോ !) ആഞ്ഞാഞ്ഞ് വെട്ടിയിട്ടും കാര്യമൊന്നുമില്ല എന്നും വേണമെങ്കില്‍ നിര്‍വ്വചിക്കാം.

ഉമേഷ്‌ പിലിക്കൊട് said...

:-)

അരുണ്‍ കായംകുളം said...

വളരെ നേരത്തെ വായിച്ചതാണ്‌...
തിരക്ക് കാരണം കമന്‍റിടാന്‍ മറന്ന് പോയി.
നന്നായിരിക്കുന്നു
(ചാറ്റ് ചെയ്തപ്പോള്‍ അഭിപ്രായം ഞാന്‍ പറഞ്ഞായിരുന്നു)

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...

നമ്മ്മുക്കു വായും മറ്റുള്ളവര്‍ക്കു ചെവിയും മാത്രമേ തന്നിട്ടുള്ളു എന്നാണു നമ്മില്‍ കൂടുതല്‍ പേരും കരുതിയിരിക്കുന്നത്...

യൂസുഫ്പ said...

:)

ഒരു നുറുങ്ങ് said...

തൂലിക കൊണ്ടും കുത്തിനോവിക്കുന്നവരുണ്ട്!
ആരേയും ദ്രോഹിക്കരുതൊന്നുകൊണ്ടും,നാക്കും വാക്കും
വളരെ കരുതലോടെ യൂസ് ചെയ്യാന്‍ ശ്രമിക്കുക.
സഹജീവികളോട് മനസ്സറിഞ്ഞൊന്ന് പുഞ്ചിരിക്കുക,പര
മാവധി വിട്ട് വീഴ്ചയും സഹിഷ്ണുതയും എഴുത്തിലും
സം‌വദിക്കുന്നതിലും പ്രകടമാക്കി ശരീരഭാഷ മെച്ചപ്പെടുത്തി
തന്നേക്കാള്‍ പരിഗണന അപരനുനല്‍കാന്‍ കഴിയുന്ന
ഒരു ലോകം വളര്‍ന്നുവരട്ടെയെന്ന് ആശംസിക്കുന്നു!!

ശിഹാബ് മൊഗ്രാല്‍ said...

Sincere way of sharing..

with love,

Shihab Mogral

തൃശൂര്‍കാരന്‍..... said...

തൂലിക പടവാളിനേക്കാള്‍ ശക്തമാണ്.
വളരെ ശരിയാണ്.

Mahesh Cheruthana/മഹി said...

മാണിക്യം,

വളരെ നല്ല പോസ്റ്റു! ആശംസകള്‍.!

ManzoorAluvila said...

വളരെ അവസരോചിതമായ രചന..നന്നായിരിക്കുന്നു ആശംസകൾ

Akbar said...

നല്ല ചിന്ത.
നല്ലൊരു പോസ്റ്റ്. ആശംസകള്‍

ബോധിസത്വൻ said...

ബുദ്ധന്റെ ആൽചുവട്ടിൽ മാത്രമത്രേ സരസ്വതി ദേവി പൂർണ്ണതയോടെ പ്രത്യക്ഷപ്പെട്ടത്‌ ........

പഥികന്‍ said...

നല്ല ചിന്ത. നല്ല പോസ്റ്റ്. അതിനേക്കാള്‍ വിവരം പങ്കു വെച്ച കമന്റുകള്‍.

“സ്വബുദ്ധിയും ചിന്താശക്തിയും ഉള്ള മനുഷ്യര്‍ തമ്മില്‍ സംവേദിക്കുമ്പോള്‍ അഭിപ്രായ വിത്യാസം ഉണ്ടാവും, ഉണ്ടാവണം. പ്രതിപക്ഷ ബഹുമാനത്തോടെ അവിടെ കാര്യങ്ങള്‍ പറയണം.“

തീര്‍ച്ചയായും അങ്ങനെയാവണം. അങ്ങനെ അഭിപ്രായം നമുക്കു പറയാന്‍ കഴിയട്ടെ.

maithreyi said...

Xmas തിരക്കിലായോ മഷേ......പുതുപോസ്‌റ്റൊന്നും കാണാനില്ലല്ലോ. ഞാന്‍ ലീവിലാണ്‌. അതിനാല്‍ ബ്ലോഗെഴുതി ആള്‍ക്കാരെ കൊല്ലുന്നു. വടി കൊടുത്ത്‌ അടി വാങ്ങിച്ചുകൊണ്ടിരിക്കുന്നുവെന്നര്‍ത്ഥം. കാണാം.....season's greetings!

മുഖ്‌താര്‍ ഉദരം‌പൊയില്‍ said...

തൂലിക പടവാളിനേക്കാള്‍ ശക്തമാണ്. വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനെ ക്ഷതം വരൂ . തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത് . അതു വേണോ ദയവായി ചിന്തിക്കു‍.......

സോണ ജി said...

പ്രിയ സുഹ്ര്യത്തേ ,
പുതുവത്സരാശംസകള്‍ നേരുന്നു...ഈ പുതു യുഗത്തില്‍ എഴുത്തിന്റെ പാതയില്‍ ഒരു അശ്വത്തെ പോലെ കുതിക്കാന്‍ താങ്കള്‍ക്കു കഴിയുമാറാകട്ടെ..അതിനു്‌ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ...

lekshmi said...

വളരെ നല്ലൊരു പോസ്റ്റ്, ചേച്ചീ.