Friday, September 12, 2008

നിലാവുള്ള രാത്രിയില്‍ കൂട്ടിരിക്കാനൊരു നക്ഷത്രം!


മനപൂര്‍വം, തുറക്കില്ലെന്നു പറഞ്ഞു ചേര്‍ത്തടച്ചോരാ
ജാലകവാതിലില്‍ ഒട്ടിനിന്നൊരാ നുറുങ്ങുവെട്ടത്തെ
ആ നിലാവിനെ, സ്നേഹിച്ചു പോയ് ഞാന്‍‌
നിലാവേ നീയെവിടെ എന്നോടൊരു വാക്കും
മിണ്ടാതെ എങ്ങോട്ടേ നീ ഓടിയത്?
നിന്നെകാണാതെ നിന്റുറക്കു പാട്ട്‌ കേള്‍ക്കാതെ
ഇരവുകള്‍ എത്രയായ് ഞാനീ ജാലകത്തിനരുകില്‍
നാളെത്രയായാലും കാണാതിരുന്നാലും
നിലാവേ നീ വീണ്ടും ഒരു ചന്ദ്രക്കലയായ്
ദൂരെയാചക്രവാളത്തില്‍ കള്ളചിരിയോടെത്തി
രണ്ട് കൈകൊണ്ടും ചേർത്ത് പിടിച്ച്
മൂർധാവിൽ ഒരു ചുടുചുംബനം തന്നാലപ്പോളതിൽ
അലിഞ്ഞ് പോമല്ലൊ എന്‍പരിഭവം
ഇത്ര ദിവസവും നിന്നെ കാണുമ്പോള്‍
നിന്‍കാതില്‍ ചൊല്ലാന്‍ കാത്ത
പരിഭവം ഒരുമാത്ര കൊണ്ടലിഞ്ഞുവല്ലോ
കണ്ണ് നിറയുകയൊന്നും വേണ്ട കേട്ടോ..
ഇത്ര ദിവസം കാണാതിരുന്നിട്ടും
പ്രീയനിലാവേ നിന്നൊടെനിക്കിഷ്ടംകൂടിയിട്ടെയുള്ളു..
ഒരു തരിമ്പുംകുറഞ്ഞില്ല.
കുളിരൂറും വെളിച്ചവുമതില്‍ നിന്‍‌ ‍സാന്ത്വനമാം
ഈ നിലാവിന്‍‌ ‍പട്ടുപുതപ്പെന്നുമെനിക്കിളം കുളിരാകും..
സത്യം.!!


Google Image

41 comments:

മാണിക്യം said...

നിലാവുള്ള രാത്രിയില്‍
കൂട്ടിരിക്കാനൊരു നക്ഷത്രം!
നിനക്കായ് !

Lathika subhash said...

സത്യം!
ആ നിലാവ് ഓണനിലാവാണോ?
ആ നക്ഷത്രം?

പണ്ട് കേട്ട ഒരു ലളിതഗാനം.
‘ഓണനിലാവേ പൂനിലാവേ ഓടിപ്പോവരുതേ
ഓമല്‍ക്കിരീടവും ചൂടി നീ ഓടിമറയരുതേ’

മാന്മിഴി.... said...

nice........................

mayilppeeli said...

വളരെ നന്നായിട്ടുണ്ട്‌...

siva // ശിവ said...

എനിക്കും ഇഷ്ടമാ മലമുകളില്‍ ചന്ദ്രബിംബം ഉയര്‍ന്നു വരുന്നത് കാണാന്‍...

പാമരന്‍ said...

ഒരു കുടന്ന നിലാവിന്‍റെ കുളിരുകോരീ
നിറുകയില്‍ അരുമയായ്‌ കുടഞ്ഞതാരോ...

smitha adharsh said...

നന്നായിരിക്കുന്നു..ഇഷ്ടപ്പെട്ടു.

കാപ്പിലാന്‍ said...

ചന്തയിലെ പ്ലാസ്റ്റിക് പാത്ര കച്ചവടക്കാരനെ പോലെ ഈയിടെയായി മാണിക്യ ചേച്ചിയുടെ കവിതകള്‍ ഏതെടുത്താലും ഒരു രൂപാ മാത്രം .ഒരേ ഭാവം .
ദുഃഖം .
എന്താണ് ഇങ്ങനെ എന്നറിയില്ല . വേറിട്ട്‌ ചിന്തിയ്ക്കാന്‍ ഉള്ള സമയമായില്ലേ എന്നൊരു ചിന്ത .

സ്നേഹപൂര്‍വ്വം
വിനീതന്‍

നരിക്കുന്നൻ said...

വളരെ നന്നായിരിക്കുന്നു. നിലാവുള്ള രാത്രികൾ, അകലെ നക്ഷത്രങ്ങളിലേക്ക് കണ്ണും നട്ട് ജനലഴികളിൽ പിടിച്ച് നിൽക്കുന്നത് എല്ലാം ഓർമ്മകളായിട്ട് ഒരുപാട് നാളായിരിക്കുന്നു. ഇവിടെ രാത്രിയുടെ നിലാവിന് നിയോൺ ബൾബിന്റെ പ്രകാശം നിറഞ്ഞിരിക്കുന്നു.

നിരക്ഷരൻ said...

നിലാവേ വാ...എന്നാളും നീ...

ചേച്ചീടെ നിലാവ് കവിതയ്ക്ക് ഒരുരൂപാ മാത്രം എന്നാണല്ലോ ആ ‘വിനീതന്‍’ പറയുന്നത് ?
അതിലെന്തെങ്കിലും സത്യമുണ്ടോ ?

അരൂപിക്കുട്ടന്‍/aroopikkuttan said...

നിലാവെന്നൊക്കെപ്പറഞ്ഞിട്ട് ചന്ദ്രന്റെ ഒരു നുറുങ്ങേ കിട്ടിയുള്ളോ ഗൂഗിളില്‍?!

മയൂര said...

ഇത് നിലാവ് കാണാതിരിക്കില്ല...:)

ഹരീഷ് തൊടുപുഴ said...

നല്ല കവിത...ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിലാവ് മറയില്ല ചേച്ചീ...

വിജയലക്ഷ്മി said...

njannivide aadhiyamayanu.kavitha nannairikunnu.nanmakalnerunnu....

Aloshi... :) said...

ഉള്ളിലെന്തോ ഒരു തേങ്ങല്‍ പോലെ ... എന്താന്നറിയില്ല.... എവിടെയോ എന്തോ നഷ്ടമാവുന്നത് പോലെ തോന്നുന്ന്നു....

Gopan | ഗോപന്‍ said...

മാണിക്യേച്ചി..
ഹൃദ്യമായി ഈ കുറിപ്പ്...
സ്നേഹ നിലാവ് മറയാതിരിക്കട്ടെ..

ശ്രീജ എന്‍ എസ് said...

ഇത്ര ദിവസം കാണാതിരുന്നിട്ടും
പ്രീയനിലാവേ നിന്നൊടെനിക്കിഷ്ടംകൂടിയിട്ടെയുള്ളു..
കണ്‍ മുന്നില്‍ നിന്ന് മാഞ്ഞാലും സ്നേഹം ഒരിക്കലും കുറയുന്നില്ല..കൂടുന്നതെയുള്ളൂ
എന്നും കൂട്ടായി നിലാവിന്റെ കുളിരുണ്ടാവട്ടെ....ഓണം കേമം ആയിരുന്നെന്നു കരുതട്ടെ

krish | കൃഷ് said...

"നിലാവേ നീയെവിടെ എന്നോടൊരു വാക്കും
മിണ്ടാതെ എങ്ങോട്ടേ നീ ഓടിയത്?"

അതാ എനിക്കും മനസ്സിലാവാത്തെ.
നിലാവേ പരിഭവം മാറ്റൂ.. വേഗം വരൂ.

മാണിക്യം said...

ലതി , മാന്മിഴി,മയില്‍പ്പീലി, ശിവ,പാമരന്‍, സ്മിത ആദര്‍ശ്,
കാ‍പ്പിലാന്‍,നരികുന്നന്‍, നിരക്ഷരന്‍, അരൂപികുട്ടന്‍‌‌,മയൂര, ഹരീഷ് തൊടുപുഴ,
പ്രീയ ഉണ്ണിക്രുഷ്ണന്‍, കല്യാണി,
ചെമ്മാച്ചന്‍, ഗോപന്‍, ശ്രീദേവി, കൃഷ്,




"നിലാവുള്ള രാത്രിയില്‍ കൂട്ടിരിക്കാനൊരു നക്ഷത്രം!"


വന്ന് വായിച്ചതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും വളരെ നന്ദി .. .

ചിലപ്പോള്‍ തോന്നാറുണ്ട് സൌഹൃതങ്ങളും
നിലാവുപോലെയാണെന്ന്..ശൂന്യമായ മനസ്സിലേക്ക് ഒരു ചന്ദ്രക്കല പോലെ ഉദിച്ചു വരിക ദിവസങ്ങള്‍ കൊണ്ട് അതു വളര്‍ന്ന് സുഖകരമായാ ഒരു നിലാവെളിച്ചം പോലെ കുളിരായി ഒരിളം പട്ടുപോലെ പരിഭവങ്ങളോ ലാഭനഷ്ട കണക്കു പറച്ചിലോ ഇല്ലാതെ കൈഎത്താദൂരത്തോ കണ്ണെത്താ ദൂരത്തോ ആയാല്‍ പോലും നമ്മെ ഓര്‍മ്മിക്കുന്ന നാം ഓര്‍മ്മിക്കുന്ന ഒരു സാന്ത്വന നിലാവ്..
ഇത്തിരി നാളുകള്‍ മറഞ്ഞിരുന്നാലും
ആ അനന്തമായാ വിഹായസ്സില്‍ എവിടെയോ ദൂരെ ഇരുന്ന് നമ്മളെ പറ്റി സ്നേഹത്തോടെ ഓർക്കുന്നതു അനുഭവിക്കുക അറിയുക .. കാണാത്ത നിലാവിനെ തേടി ജാലകവാതിലില്‍
മിഴിചേര്‍ത്തു നില്‍ക്കുമ്പോള്‍ അറിയുക
"നിലാവുള്ള രാത്രിയില്‍ കൂട്ടിരിക്കാനൊരു നക്ഷത്രം!"
ദൂരേ അങ്ങ് ദൂരെ

കുറുമാന്‍ said...

മറഞ്ഞാലും ഞാന്‍ എവിടെ പോകാന്‍,
പതിനഞ്ച് നാളുകള്‍ കൂടുമ്പോല്‍ മടങ്ങിപോകാതിരിക്കാനും വയ്യ, തിരിച്ചു പതിനഞ്ചു നാള്‍ കഴിയുമ്പോള്‍ പൂര്‍ണ്ണനായി തിരികെ വരാതിരിക്കാനും കഴിയില്ല. ആ ജനലില്‍ വരും, ഞാന്‍ വരാതിരിക്കില്ല. ഒരു പക്ഷെ ഇടവേളകളില്‍ നിങ്ങളെന്നെ കാണുന്നില്ലെങ്കില്‍ പോലും ഞാന്‍ അവിടെ തന്നെയുണ്ട്. എന്നെന്നും നിങ്ങളെ നോക്കികൊണ്ട് ഞാന്‍ അവിടെ തന്നെയുണ്ട്. ഒളിഞ്ഞും, തെളിഞ്ഞും നിങ്ങളെ നോക്കികൊണ്ട്.

Dewdrops said...
This comment has been removed by the author.
Dewdrops said...

നിലാവിനെ സ്നേഹിക്കുന്ന കൂട്ടുകാരീ നിനക്ക് അഭിനന്ദനങ്ങള്‍. ഇയും എഴുതൂ... ഇതു പോലെ.

അസ്‌ലം said...

ഈ നിലാവും ഈ കുളിര്‍കാറ്റും കൂട്ടിരിക്കാനൊരു നക്ഷത്രവും.നന്നായിരിക്കുന്നു ഈ കവിത.

hi said...

നിലാവ് എവിടെ പോകാന്‍ ..ഇവിടെയൊക്കെ തന്നെ കാണും .കുറുമാന്‍ പറഞ്ഞ പോലെ പതിനഞ്ച് ദിവസത്തെ ഇടവേളയല്ലേ ഉള്ളൂ... എവിടെ പോയാലും കറങ്ങിത്തിരിഞ്ഞ്‌ വരും . വന്നില്ലെന്കില്‍ പിന്നെ എന്തിനാ നിലാവിനെ ഇത്രയും സ്നേഹിച്ചത് അല്ലെ ?
നന്നായിട്ടുണ്ട് കവിത . ആശംസകള്‍

Unknown said...

'മാണിക്യ' ത്തിന്റെ രചനകളില്‍ നിറഞ്ഞു നില്ക്കുന്ന സുന്ദര കാല്പനികഭാവത്ത്തിന്റെ ചാരുത ഈ കവിതയിലും ഉണ്ട്. എന്നാല്‍ പച്ചയായ ജീവന്റെ തുടിപ്പും നിലനില്‍പ്പും അധിജീവനവും കൂടി വിഷയം ആകുന്നത് നന്നായിരിക്കും........

ഗീത said...

ഈ നിലാക്കവിത വായിച്ചു കഴിഞ്ഞപ്പോഴേക്കും സപ്ലൈ പോയി. മുറിയില്‍ കൂരിരുട്ട് നിറഞ്ഞു. കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്തു, ജനാലയിലൂടെ പുറത്തേക്ക് നോക്കി. അപ്പോഴതാ.....

പൂര്‍ണ്ണചന്ദ്രന്‍ ജാലകവാതിലിലൂടെ എന്നെത്തന്നെ നോക്കി നിന്നു പുഞ്ചിരി തൂകുന്നു......
ആ ശീതളകിരണാംഗുലികളാല്‍ എന്നുടല്‍ തഴുകുന്നു......
ആത്മാവു കൊണ്ട് അടുത്ത ആരുടേയോ സ്നേഹോദാരമായ തലോടല്‍ പോലെ.....

ഈ മാണിക്യനിലാക്കവിതയും ആ ശീതളാംശു പോലെ.....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കവിത നന്നായിരിക്കുന്നു.
ആശംസകള്‍.

ഹന്‍ല്ലലത്ത് Hanllalath said...

എനിക്കീ കവിത ഇഷ്ടപ്പെട്ടിട്ടില്ല... ആശയം നന്ന്...എങ്കിലും........
അത് ഓരോരുത്തരുടെ ഇഷ്ടങ്ങള്‍ വ്യത്യസ്തമാണല്ലോ
പക്ഷെ നിങ്ങളുടേതായി പല നല്ല സൃഷ്ടികളും ഞാന്‍ വായിച്ചിട്ടുണ്ട്....
ഇത് പലയിടത്തും മുഴച്ചു നില്ക്കുന്നു....
നന്നാക്കാമായിരുന്നു ഇനിയും....
വാക്കുകളുടെ തിരഞ്ഞെടുപ്പിലും പാളിച്ചകള്‍ ധാരാളം .....
ആശംസകള്‍ നേരുന്നു

thoufi | തൗഫി said...

നറുനിലാവില്‍ ഓര്‍മ്മകള്‍ക്ക് പത്തരമാറ്റ് തിളക്കമാണ്.തെളിഞ്ഞ നിലാവില്‍ ആകാശത്തേക്കു നോക്കിയിരിക്കുമ്പോള് അങ്ങകലയെങ്ങോയിരുന്ന് നമ്മുടെ
ഓര്‍മ്മകളെയും താലോലിച്ച് ഒരു താരകം
കണ്‍ചിമ്മുന്നത് കാണാം.

--മിന്നാമിനുങ്ങ്

ഞാന്‍ ആചാര്യന്‍ said...

മാണിക്യമേ 'പ്രേത കവിത' വല്ലതും സ്റ്റോക്കുണ്ടേല്‍ എറക്കി വിട്... ഒരു ട്രെന്‍ഡ് സെറ്ററാകൂ..

മന്‍സുര്‍ said...

മാണിക്യമേ....എത്ര മനോഹരം അല്ലേ ഈ നിലാവ്‌

നിലാവുള്ള രാത്രിയില്‍ കൂട്ടിരിക്കാന്‍
നിലാവുണ്ടെപ്പോഴും നിന്‍ ചാരെ
നിലാവിലെങ്കില്‍ പിന്നെ എവിടെ നിലാരാത്രി

പരിഭവം തെല്ലുമരുതേ..പ്രിയേ
നിന്നെ കളിപ്പിക്കാന്‍ ഒളിഞ്ഞിരിപ്പൂ
ഞാനീ മേഘമാം കാനനത്തില്‍

വെളിച്ചമായ്‌ നിന്നില്‍ പതിയുന്നേരം
അറിയുക നിന്നെ താരാട്ട്‌ പാടി തഴുകുകയാണെന്‍
വെളിച്ചമാം കരങ്ങള്‍

മറക്കാന്‍ കഴിയില്ല നിന്നക്കെന്നെ
നിന്നില്‍ ഞാന്‍ നിലാവായ്‌
ഒഴുകും കാലമത്രയും

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലബൂര്‍

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

നിലാവ് എവിടെപ്പോകാന്‍...!!

നന്നായിരിക്കുന്നു ഈ നിലാവ്...

ആശംസകളോടെ ..
ഗോപി.

ആൾരൂപൻ said...

കാണാത്തപ്പോള്‍ പരിഭവം.... അതു സ്വാഭാവികം... പിന്നീട്‌ കാണുമ്പോള്‍ ആഹ്ലാദത്തോടെ സ്വീകരിക്കുക .... അതിലാണ്‌ മനസ്സിന്റെ വലിപ്പം.......

നിലാവില്ലാത്ത രാത്രിയിലെ നക്ഷത്രങ്ങളെ വിടരുതായിരുന്നു .... അവരും ...

മാണിക്യവീണാമുപലാളയന്തിം .....

Unknown said...

നിലാവുള്ള രാത്രികളില് പഴയ വീടിന്റെ ഉമ്മറത്ത് രാത്രിയിലെ നക്ഷത്രങ്ങളെ നോക്കി പലതും ചിന്തിച്ചിച്ച് കിടക്കാറുണ്ട് ഇന്നിപ്പോ ഒരു നിലാവ് കണ്ടിട്ട് എത്രനാളായി

girishvarma balussery... said...

"നിലാവേ നീ വീണ്ടും ഒരു ചന്ദ്രക്കലയായ്"

വരികളില്‍ കല്ലുകടി ഉണ്ട്... ഇവിടെ പ്രതേകിച്ചു ... വരികളിലെ സ്നിഗ്ദത ഇഷ്ടായി...

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...!!
സസ്നേഹം,
ജോയിസ്||മുല്ലപ്പുവ്||

രസികന്‍ said...

നന്നായിരിക്കുന്നു ചേച്ചി ആശംസകൾ

ഹന്‍ല്ലലത്ത് Hanllalath said...

puthiyathonnum ille...?????

G. Nisikanth (നിശി) said...

ആദ്യമായാണിന്ന് മാണിക്യത്തിൽ കയറിയത്. ഓരോ ദിവസവും ഓരോ പുതിയ ബ്ലോഗിലേക്കെത്തപ്പെടുമ്പോൾ ഒരു പുതിയ ലോകം മുന്നിൽ മുന്നിൽ തുറന്നു കിടക്കുന്നതു പോലെ തോന്നുകയാണ്. എത്രയെത്ര എഴുത്തുകാർ, കവികൾ കവയിത്രികൾ കഥാകാരന്മാർ ചിത്രകാരന്മാർ പാട്ടുകാർ….. “അനന്തമജ്ഞാതമവർണ്ണനീയം….”

മാണിക്യത്തിന്റെ കഥയൊന്ന് ഓടിച്ചു നോക്കിയതേയുള്ളൂ. പക്ഷെ കവിതകൾ മുഴുവൻ വായിച്ചു നോക്കി. പല ആശയങ്ങളും മനോഹരങ്ങളായിരിക്കുന്നു. പിന്നെ ഇന്നരീതിയിൽ എഴുതുന്നതാണ് കവിത എന്നൊരു പ്രത്യേക നിഷ്കർഷയില്ലാത്തതിനാൽ കവിതയുടെ ചട്ടക്കൂടിനെക്കുറിച്ചോ രൂപഭാവത്തെക്കുറിച്ചോ ഒരു പൊതുവായ ചിത്രം കിട്ടുക ബുദ്ധിമുട്ടാണ്. പണ്ടൊരു കവിയരങ്ങിൽ മധുസൂദനൻസാർ തന്റെ അഗസ്ത്യഹൃദയം ഈണത്തിൽ ചൊല്ലിയപ്പോൾ തുടർന്നുവന്ന ഒരു ഉത്തരാധുനികൻ അതിനെ വലിച്ചുകീറിയ രംഗം ഇപ്പോഴും മനസ്സിലുണ്ട്. ഈണത്തിൽ ചൊല്ലുന്നതല്ല കവിത എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. അപ്പോൾ അദ്ധ്യക്ഷനായിരുന്ന വിഷ്ണുനാരായണൻ നമ്പൂതിരിസാർ ചോദിച്ചു “അപ്പോൾ കവിത ഈണത്തിൽ ചൊല്ലുതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ” എന്ന്. കവിത ചൊല്ലുമ്പോൾ ഈണത്തിലായിരുന്നാൽ കവി പാടാനറിയുന്നവനാണെങ്കിൽ അതിലെ വരികളെ സംഗീതത്തിന്റെ സഹായത്താൽ അതിലെ ഭാവം ആസ്വാദകർക്ക് പകർന്നുനൽകുന്നതിൽ എന്താണുതെറ്റ് എന്നതായിരുന്നു പൊതു വികാരം.
“ചുമരിലൊരു പല്ലി
വാലാട്ടിയൊരു പെൻഡുലം പോലെ
അവൾ മുടിയഴിച്ചിട്ടു
ആരോ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി
ഇരുണ്ട പുക മാനം കറുപ്പിച്ചു……” അങ്ങനെയും ഒരു കവിത (?) ഞാൻ അടുത്തിടെ വായിക്കാനിടയായി. സത്യത്തിൽ എനിക്കൊന്നും പിടികിട്ടിയില്ല. ഇതിലേതോ ആശയസമുദ്രം അടങ്ങിയുട്ടുണ്ടെന്നു എഴുതുന്നയാൾ വാദിക്കുന്നു. ഇപ്പരുവത്തിലായിരിക്കണം കവിതകൾ ഇരിക്കേണ്ടത് എന്നു വീമ്പടിക്കുന്നു. വായിക്കുന്നവർക്ക്, എന്തിന് എഴുതിയവർക്കു പോലും മനസ്സിലാകാത്ത രീതിയിൽ പടച്ചുവിടുന്ന ഇത്തരം സൃഷ്ടികൾ കവിതയാണെന്നെനിക്കഭിപ്രായമില്ല. കവിതയിൽ കവിതയുണ്ടാകണം. അതെന്താണെന്നു ചോദിച്ചാൽ വായുപോലെയും വൈദ്യുതിപോലെയും ഗന്ധംപോലെയും തൊട്ടുകാണിക്കാനും കഴിയില്ല. എങ്കിലും വായിക്കുന്നവർക്ക് മനസ്സിൽ ഏതെങ്കിലും തരത്തിലുള്ള വികാരം സൃഷ്ടിക്കാൻ കഴിയുന്ന ഒരു ഭാവം അതിനുണ്ടാകണം എന്നു ചുരുക്കം. അതിനൊരു താളംകൂടിയുണ്ടായാൽ ഭംഗിയായി. വരികൾക്കു ചേച്ചയുണ്ടാകണം. ആശയങ്ങൾ വ്യക്തമാകണം. ഉദാത്തമായ ബിംബങ്ങൾ ഉണ്ടാകണം. ആസ്വാദ്യകരമായ അലങ്കാരങ്ങൾ ഉണ്ടാകണം. കൂടുതൽ നിർവചിക്കാൻ കഴിയുന്ന ആശയചാരുതയും അർത്ഥപുഷ്ടിയും ഉണ്ടാകണം. എങ്കിൽ അങ്ങനെഴുതുന്നത് തീർച്ചയായും സ്വീകരിക്കപ്പെടും. മാണിക്യം ഇതിൽ പലതിലും സമ്പന്നയണ്. എങ്കിലും അൽപ്പം കൂടി ശ്രദ്ധിച്ചാൽ വളരെ നന്നായിരിക്കും.

വാക്കുകൾ ചേർത്തെഴുതുമ്പോൾ കൂട്ടക്ഷരം തന്നെ എഴുതിയാൽ നന്നായിരുന്നു. എല്ലാവരും ഇപ്പോൾ “ഇറച്ചികോഴി” എന്നല്ലേ എഴുതുന്നത്. “ഇറച്ചിക്കോഴി”യെ ആർക്കും വേണ്ടാ.
“തനിച്ചാണെന്ന് അറിഞ്ഞു ഞാൻ (ഇത് കൂട്ടിയെഴുതരുതോ?)
ചുറ്റും ശൂന്യതയും ഏകാന്തയും (വെണമെങ്കിൽ ഇതും)
തണുപ്പും ഇരുട്ടുമായ് ഒറ്റപെട്ടിരിയ്ക്കവേ“ ഇവിടെ ‘ഒറ്റപ്പെട്ടിരിക്കവേ‘ എന്നാകും ഉദ്ദേശിച്ചത്. ‘പ’ തീർച്ചയായും ഇരട്ടിക്കണം. അതുപോലെ സന്ധിദോഷങ്ങൾ അങ്ങിങ്ങായിക്കാണുന്നുണ്ട്. ചിലതെഴുതിവരുമ്പോൾ വാക്കുകൾ കിട്ടാതെ വരുന്നില്ലേയെന്നും ഒരു സംശയം. ലേശം അക്ഷരത്തെറ്റുകളും കാണുന്നുണ്ട് കേട്ടോ. ടൈപ്പിങ്ങിൽ സംഭവിക്കുന്നതാണ്. അൽപ്പം കൂടി ശ്രദ്ധിച്ചാൽ പരിഹരിക്കാം.

മഴയുടെ കവിത ചില വരികളിൽ സംഭാഷണം പോലെ തോന്നിച്ചു. ആശയങ്ങൾ മാത്രം മികച്ചുനിന്നാൽ പോരാ. അവയുടെ ആലേഖനവും അതുപോലെ മിഴിവുറ്റതായിരിക്കണം. നമ്മുടെ പ്രഗത്ഭരായ കവികളുടെ കാവ്യങ്ങളിലെ ശബ്ദഭംഗി ശ്രദ്ധിക്കുന്നതു നന്നായിരിക്കും. അക്കൂട്ടത്തിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒരു കവിയാണ് തിരുനെല്ലൂർ കരുണാകരൻ സാർ. എങ്കിലും ഇന്നും സാധാരണക്കാർക്കിടയിൽ ഓ.എൻ.വിയെപ്പോലെയോ മധുസൂദനൻ നായരെപ്പോലെയൊ ഒന്നും അദ്ദേഹം അറിയപ്പെടുന്നില്ല. പലരും ആ പേരുകേൾക്കുന്നതു തന്നെ “കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ” എന്ന കവിത ചിത്ര ഒരു സിനിമയ്ക്കുവേണ്ടി പാടിയതിനുശേഷമാണ്. എന്നുകരുതി അദ്ദേഹത്തെ അനുകരിക്കണമെന്നല്ല പറഞ്ഞത്. പദപരിചയം കൂടുതൽ പകർന്നു കിട്ടാൻ അതു സഹായകരമായിരിക്കും.

ആശങ്ങൾക്കാണ് ഇക്കാലത്തു ദാരിദ്യം. ആ ദാരിദ്ര്യമില്ലെങ്കിൽ അൽപ്പം കൂടി ശ്രദ്ധിച്ചാൽ എഴുതുന്ന കവിതകൾ കൂടുതൽ മികവുറ്റതാക്കാം. വിമർശനം ഇഷ്ടമാകുമോ എന്നറിയില്ല. എങ്കിലും എനിക്കനുഭവപ്പെട്ട ചില കാര്യങ്ങളാണ് പറഞ്ഞത്. കവിതകൾ അടിപൊളിയായിരിക്കുന്നു എന്നുപറഞ്ഞുപോകാനൊരു മടി. ഇനിയും ഇനിയും കൂടുതൽ എഴുതുക, ഞങ്ങൾക്കു വായിക്കാനായി.

സ്നേഹപൂർവ്വം

ചെറിയനാടൻ

Unknown said...

എന്നും മനസ്സില് നിറയുമി നിലാവ്