Thursday, August 7, 2008

ഇനി എനിക്കു പറയാനുള്ളത്...

ഇനി എനിക്കു പറയാനുള്ളത്

ഒരുവനെ സ്നേഹിക്കണമെങ്കില്‍
മനസ്സിലാക്കണം.വിശ്വസിക്കണം.
അറിയണം. പഠിക്കണം.
അതിനു ശ്രമിക്കണം


പഠിക്കണമെങ്കിലറിയണം.,പഞ്ചേന്ദ്രിയങ്ങളാല്‍
കാണണം ,കേള്‍ക്കണം തൊടണം
മണക്കണം രുചിയ്ക്കണം അങ്ങനെ അറിയണം ...


നീ എന്നെങ്കിലും അടുത്തു വന്നാല്‍ ഞാനറിയില്ല,
എങ്കിലും, ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം ..
അപ്പോള്‍‌ വിളിച്ചാല്‍ കേള്‍ക്കില്ല ഞാന്‍‌, കാണു‍‌കയുമില്ല,

നിന്റെ മണം അറിയില്ലാ,
നിന്റെ കൈ, അതിന്‍‌ ചൂട്
അതിന്റെ മൃദുത്വം അതുമറിയില്ല,


ഒരിക്കല്‍ എന്റെ കൈ വെള്ളയില്‍
നിന്‍ വിരലിന്‍ മൃദുത്വത്താല്‍,
നിന്റെ കൈയുടെ ചൂടിനാല്‍
അത് നീയാണെന്ന് കോറീയിടൂ..

ഏതു കോമയിലാണേലുമതുഞാനറിയും
ഒരു പക്ഷേ വിരലുകള്‍ കൊണ്ടു
നിന്‍കൈവിരല്‍‌പിടിക്കാനുള്ള ശേഷിയുണ്ടാവില്ല..
എങ്കിലും ഞാനറിയും ....

ഞാനറിയും അത് നീയാണെന്ന്
ഞാനറിയും നിന്‍ സാമീപ്യം..

ഇപ്പോള്‍, ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം ..
അപ്പോള്‍‌ വിളിച്ചാല്‍ കേള്‍ക്കില്ല ഞാന്‍‌, കാണു‍‌കയുമില്ല,
ഇനി ഒരിക്കലും പറയാനായില്ലയെങ്കിലോ?

ചിത്രം കടപ്പാട് ഗുഗിള്‍

56 comments:

മാണിക്യം said...

"ഇനി എനിക്കു പറയാനുള്ളത്..."

ജീവിതത്തെ
ജീവനുള്ളതാക്കുന്നത് ജീവിക്കുന്നവരാണ്.
സ്നേഹം പങ്കുവയ്ക്കാനുള്ളതാണ്
മനസ്സില്‍ കൂട്ടി വയ്ക്കുവാനുള്ളതല്ല.
സ്നേഹം ഹൃദയത്തില്‍ നിന്ന് വരണം.
എങ്കിലേ സ്നേഹത്തിലെ
പവിത്രത ഉളവാകൂ.

കാപ്പിലാന്‍ said...

എനിക്കൊന്നും പറയാന്‍ ഇല്ല എന്നല്ല .പറയാന്‍ ഉണ്ട് ഒരുപാട് .എങ്കിലും എന്‍റെ മണം അതിവിടെ കിടക്കട്ടെ .പിന്നെ വരാം

കാന്താരിക്കുട്ടി said...

ഇപ്പോള്‍, ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം ..
അപ്പോള്‍‌ വിളിച്ചാല്‍ കേള്‍ക്കില്ല ഞാന്‍‌, കാണു‍‌കയുമില്ല,
ഇനി ഒരിക്കലും പറയാനായില്ലയെങ്കിലോ?


ഹൌ !!!! രക്ഷപ്പെട്ടു..!!!!

keralainside.net said...

Your post is being listed by www.keralainside.net.
Thank You...

ശ്രീ said...

നല്ല ആഴമേറിയ വരികള്‍, ചേച്ചീ.

നന്നായിരിയ്ക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Nice...

CHANTHU said...

അറിവിന്റേയും അറിവില്ലായ്‌മയുടേയും ഇടങ്ങള്‍ക്കിടയില്‍ എന്തോ.... ബന്ധങ്ങളുടെ അറിയാക്കുരുക്ക്‌...
എനിക്കിങ്ങനെയൊക്കെ തോന്നുന്നു.
(നല്ല വരികള്‍)

പാമരന്‍ said...

അതെ കൂട്ടിവച്ചാലത്‌ ചീഞ്ഞ്‌ സ്നേഹമില്ലായ്മയായിപ്പോകും. നല്ല പോസ്റ്റ്‌ ചേച്ചീ..

അമ്മു said...

തത്കാലം സ്നേഹത്തെക്കുറിച്ച് പറയാന്‍ വയ്യ..


എന്നാലും ഈ വരികളോട് ഐക്യദാര്‍ഢ്യം...

ജീവിതത്തെ
ജീവനുള്ളതാക്കുന്നത് ജീവിക്കുന്നവരാണ്.

ലീല എം ചന്ദ്രന്‍.. said...

"ചൊല്ലുന്നതെല്ലാം കപടമീ ലോകത്ത്‌
നല്ലതു മത്സഖീ, മിണ്ടാതിരിക്കുക.
സ്നേഹത്തിനേപ്പറ്റി പാടാതിരിക്കുവാന്‍
പാടുന്നതൊക്കെയും സ്നേഹമായ്‌
മാറ്റുവാ-
നാണു കൊതിച്ചത്‌ ......"
(കടപ്പാട്‌:മേലത്ത്‌ ചന്ദ്രശേഖരന്‍ )
എങ്കിലും പറയാന്‍ ഏറെ ഉണ്ട്‌.പറയാം ..
ഞാനെന്റെ നാവിന്റെ കെട്ടൊന്നഴിച്ചോട്ടെ
..
മാണിക്യം...ഒരോ നിമിഷവും തീര്‍ന്നു പോകുകയാണ്‌ എന്നാലും ആരും അപ്പപ്പോള്‍ യാത്ര പറഞ്ഞ്‌ പോകാറില്ല .ഇവിടെ അത്തരമൊരു ധ്വനി..ഉള്ളതുപോലെ. എന്തേ...?
ഇനിയും പറയാന്‍ സമയമുണ്ട്‌ എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.

കനല്‍ said...

ഇനി എനിക്ക് പറയാനുള്ളത്...

എന്തോന്ന് ? ചാന്തോന്ന്
ചാന്തെങ്കില്‍ മണക്കൂല്ലേ?
മണക്കുന്ന പൂവല്ലേ?

ഇതാ ആദ്യവരികള്‍ വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്.
പ്രണയം തോന്നിയാല്‍ പ്രണയിക്കണം.
അത് തുറന്ന് പറഞ്ഞാല്‍ ലവളുടെയോ ലവളുടെയോ പ്രതികരണത്തെ ഭയക്കരുത്.
പ്രതികരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്, അത് തുറന്ന് പറഞ്ഞ ലവന്റെയോ ലവളുടെയോ മനസിനെ ബഹുമാനിക്കുക. പിന്നെ താല്‍പ്പര്യമില്ലെങ്കില്‍ നല്ല ഭാഷയില്‍ പറഞ്ഞ് മനസിലാക്കുക.

ഈ പ്രണയഭയങ്ങള്‍ കാരണം എത്രയോ പരസ്പരം ഇഷ്ടപെട്ട പ്രണയങ്ങള്‍ പൂത്തുലയാതെ കരിഞ്ഞു പോയിരിക്കുന്നു.

ഇനി മാണിക്യത്തിന് ഒരു സ്റ്റാട്യൂട്ടറി വാണിങ്ങ്

ഇനി മേലാല്‍ ഇത്തരം പ്രണയഫിലോസഫികള്‍ പറയരുത്!

മനുഷ്യനു വീണ്ടും വീണ്ടും പ്രണയിക്കാന്‍ തോന്നിപോകുന്നു.

നന്ദു said...

100% യോജിക്കുന്നു. :)

വിചാരം said...

ഒരുവനെ സ്നേഹിക്കണമെങ്കില്‍
അവനെ മനസ്സിലാക്കണം.
എങ്ങനെ മനസ്സിലാക്കും ? സ്നേഹത്തിന്റെ മുഖഭാവവുമായി വരുന്നവരുടെ രണ്ടാം മുഖം തികച്ചും സ്വാര്‍ത്ഥതയുടേതായിരിക്കും ഇത് തിരിച്ചറിയാനാവില്ല പിന്നെ എങ്ങനെ ഒരാളെ മനസ്സിലാക്കി സ്നേഹിക്കും .

ഒരുവനെ സ്നേഹിക്കണമെങ്കില്‍
അവനെ മനസ്സിലാക്കണം.
മനസ്സിലാക്കണമെങ്കില്‍
അവനെ വിശ്വസിക്കണം.
വിശ്വസിക്കണമെങ്കിലവനെ അറിയണം.
മനസ്സിലാക്കുക എന്നതും അറിയുക എന്നതും ഒന്നാല്ലേ അതോ കവിയത്രി ഇവിടെ എന്താണ് പറയാനുദ്ദേശിക്കുന്നത് ?.

പഞ്ചേന്ത്രിയങ്ങളാല്‍
കാണണം ,കേള്‍ക്കണം തൊടണം
മണക്കണം രുചിയ്ക്കണം അങ്ങനെ അറിയണം .... അമേരിക്കന്‍ ജീവിതം ഈ കാര്യങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നു എന്നിട്ടമരില്‍ കുടുംബ ബന്ധം മനസ്സിലാക്കാതെ കാണാതെ പോലും കല്യാണം കഴിച്ച നമ്മുടെ പഴയ കാരണവന്മാരുടെ കുടുംബ ബന്ധങ്ങളെ പോലെ അടച്ചുറപ്പിലല്ലോ ? .

നീ എന്നെങ്കിലും അടുത്തു വന്നാല്‍ ഞാനറിയില്ല,
എങ്കിലും, ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം ..
അപ്പോള്‍‌ വിളിച്ചാല്‍ കേള്‍ക്കില്ല ഞാന്‍‌, കാണു‍‌കയുമില്ല,

ഈ വരികളില്‍ മരണം മണക്കുന്നു .. കവിയത്രിയുടെ മരിക്കാനുള്ള കൊതിയും ഇവിടെ കാണുന്നുണ്ട്.

ഇടയ്ക്കുള്ള വരികള്‍ക്ക് ഞാന്‍ മൌനം പാലിക്കുന്നു ..
ദേ വീണ്ടും ആ വരികള്‍

ഇപ്പോള്‍, ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം ..
അപ്പോള്‍‌ വിളിച്ചാല്‍ കേള്‍ക്കില്ല ഞാന്‍‌, കാണു‍‌കയുമില്ല,
ഇനി ഒരിക്കലും പറയാനായില്ലയെങ്കിലോ?
മരിക്കാന്‍ ഒരു പ്രായമാവണമെന്നൊന്നുമില്ല.

ശ്രീവല്ലഭന്‍. said...

"മനസ്സിലാക്കണമെങ്കില്‍
അവനെ വിശ്വസിക്കണം" അത് ശരിയാണ്.

ഇനി കുറെ ചോദ്യങ്ങള്‍ :
മനസ്സിലാക്കി സ്നേഹിക്കാന്‍ കഴിയുമോ? മനസ്സിലായെന്നു തോന്നിയാലും മനസ്സിലാകണം എന്നുണ്ടോ? സ്നേഹവും ആപേക്ഷികമല്ലേ?
ഒരുവളെ ആണെങ്കില്‍ വ്യത്യാസം ഉണ്ടോ?
ഇത്രയുമാണ് എനിക്കു പറയാനുള്ളത് :-)

മലയാ‍ളി said...

നന്ന്
എഴുതിയതൊന്നും പാ‍ഴായിട്ടില്ല
എഴുതും തോറും വാക്കുകള്‍ക്ക്
ശക്തിയും സൌന്ദര്യവും കൂടുന്നുണ്ട്

മരണം
അത് എല്ലാ ആത്മാക്കളും രുചിക്കുക തന്നെ ചെയ്യും!
ഞാനും നിങ്ങളും അതില്‍ നിന്നൊഴിവല്ല
സ്നേഹം യഥാര്‍ഥമായതെങ്കില്‍
മരിച്ചുകിടക്കുമ്പോഴും രുചിയും മണവും അറിയും!
തീര്‍ച്ച!

പറയാനുള്ളത് നേരത്തെ പറഞ്ഞേക്കുക...

ആഗ്നേയ said...

ആഴമുള്ള വരികള്‍(പഞ്ചേന്ദ്രിയം അല്ലേ?ഹാവൂ..ഓരോരുത്തര്‍ കഷ്ടപ്പെട്ടെഴുതുന്നതു പോയി ഭൂതക്കണ്ണാടി വച്ച് നോക്കി തെറ്റു കണ്ടുപിടിക്കുംപ്പോ എന്താ സുഖം;)ഞാന്‍ ഓടി...

vazhayil said...

vazhayil said:deep thought.congratulation

പൈങ്ങോടന്‍ said...

കാണാതേയും കേള്‍ക്കാതേയും തൊടാതേയും മണക്കാതേയും രുചിയ്ക്കാതേയും സ്‌നേഹിക്കാന്‍ പറ്റില്ലേ :)

ഞാനീ നാട്ടുകാരനല്ലേയ് :)

ഗീതാഗീതികള്‍ said...

ആദ്യം ആകര്‍ഷണം, പിന്നെയൊരിഷ്ടം, അതുപിന്നെ പ്രണയമായ് വളരുന്നു. സ്നേഹം, വിശ്വാസം ഒക്കെ പതുക്കെ പതുക്കെ തോന്നിത്തുടങ്ങുന്നു. പക്ഷേ ഒരാളെ അറിയുക എന്നത് അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. അതിന് സമയം എടുക്കും.

കാപ്പിലാന്‍ said...

മാണിക്ക്യം എന്ന പേര് ഹൃദയത്തില്‍ എഴുതിയിട്ടിട്ടുണ്ട് .അവിടെ അമ്മയായും ചേച്ചിയായും കളിതമാശ പറയുന്ന കൂട്ടുകാരിയായും എന്നും കാണും .ഈയിടെയായി ചേച്ചി വളരെ ദുഃഖിക്കുന്നു .എഴുത്തുകളില്‍ എല്ലാം അതെല്ലാം തെളിഞ്ഞു കാണാം .എന്താണ് പറ്റിയതെന്നറിയില്ല പക്ഷേ മരണക്കിടക്കയിലോ കോമായിലോ കിടക്കുമ്പോള്‍ എന്‍റെ കൈ ചേച്ചിയുടെ കൈകളില്‍ എഴുതണ്ട കാര്യമില്ല അതിനും മുന്നേ അറിയുക ഞങ്ങള്‍ എല്ലാവരും ചേച്ചിയെ സ്നേഹിക്കുന്നു ....

ആരെ..വ്വ ...എനിക്ക് സാഹിത്യം വരുന്നു .എന്‍റെ എഴുത്തുകളില്‍ ഞാന്‍ നിന്നെ തിരയുന്നു .

ദൈവമേ ..എവിടെയാണ് ആ സത്യമെന്ന മാണിക്ക്യം .

മാണിക്യം said...

ഇനി എനിക്കു പറയാനുള്ളത്

പ്രണയ ഫീലോസഫി!
ഇപ്പോള്‍ പ്രണയിക്കുകയായിരുന്നില്ല,
പകച്ചു നിന്നുപോയതാണ്.....
ഞാന്‍ കടന്നുചെല്ലുമ്പോള്‍ അവള്‍
കണ്ണുകള്‍ അടച്ചു കിടക്കുകയാണ്,
തലയ്കല്‍ ഉള്ള യന്ത്രത്തില്‍
ഹൃദയമിടിപ്പ് അടയാളപ്പെടുത്തുന്നു...
കയ്യില്‍ ട്രിപ്പ് ഇട്ടിരുക്കുന്നു കൃത്രിമശ്വാസോശ്ചാസം
ഈ കിടപ്പ് ഇന്ന് 34 ദിവസമായി.
ഒരുവാക്ക് മിണ്ടിയിട്ടില്ല്ല ,കണ്ണു തുറന്നിട്ടില്ല്ല
വിളികേട്ടിട്ടില്ല ....
ഞാന്‍ അവളുടെ അരികില്‍ ഇരുന്നു.
ചെറുചൂടുള്ള ആ കൈ പിടിച്ചു കൊണ്ട് , വാക്കുകള്‍‌ക്ക് അര്‍ത്ഥം ഇല്ലത്താ നിമിഷങ്ങള്‍..
ആകെയുള്ളത് ഉയര്‍‌ന്നു താഴുന്ന
ആ നെഞ്ചിലേ ശ്വാസവും ആ ചങ്കിടിപ്പും ...
ഇവിടെ ഏതു നാട് ഭാഷ ജാതി
ഒന്നും പ്രസക്തമല്ല......
കൈ വെള്ളയില്‍
:: ഇതു ഞാനാ::
എന്നു നഖം കൊണ്ടു
കോറിയിടുവാനാണു തോന്നിയത്..

നീ അടുത്തു വന്നാല്‍ ഞാനറിയില്ല,
എങ്കിലും,ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം. അപ്പോള്‍‌ വിളിച്ചാല്‍
കേള്‍ക്കില്ല ‌, കാണു‍‌കയുമില്ല.............

"മരിക്കാന്‍ പ്രായമാവണമെന്നൊന്നുമില്ല."
അവള്‍ക്ക് എന്നെക്കാള്‍ പ്രായം കുറവാ,

വന്നവര്‍‌ക്കും വായിച്ചവര്‍‌ക്കും നന്ദി!!

വിചാരം said...

മാണിക്യം
ഇവിടെ പലരും തെറ്റായി ധരിച്ചു കവിതയില്‍ പ്രണായാതുരമായ വരികളാണന്ന്, കോമയിലായ ഒരു സ്നേഹിതയെ കുറിച്ചോര്‍ത്തപ്പോള്‍ എഴുതിയ വരികളാണന്ന് പറഞ്ഞപ്പോള്‍ വല്ലാതെ മനസ്സ് നൊന്തു. സ്നേഹിതയോടുള്ള സ്നേഹം വേദനാജനകമായ വരികളിലൂടെ എഴുതി ആ വേദന ഏവരിലും പകര്‍ന്നിരിക്കുന്നു, ആദ്യമേ തെറ്റിധാരണയ്ക്ക് വഴിവെക്കാതെ ഒരു വിശദീകരണ കുറിപ്പ് ഇടാമായിരിന്നു . കോമയിലായ സുഹൃത്ത് ജീവിതത്തിലേക്ക് തിരിച്ചു വരട്ടേയെന്നാശിക്കുന്നു.

Prasanth. R Krishna said...

കവിത നന്നായിട്ടുണ്ട്. പക്ഷേ മുഴുവനായ് യോജിക്കാന്‍ കഴിയില്ല.

"ഒരുവനെ സ്നേഹിക്കണമെങ്കില്‍
മനസ്സിലാക്കണം.വിശ്വസിക്കണം.
അറിയണം. പഠിക്കണം.
അതിനു ശ്രമിക്കണം"

സമ്മതിച്ചു.
പക്ഷേ....

"പഠിക്കണമെങ്കിലറിയണം.,പഞ്ചേന്ദ്രിയങ്ങളാല്‍
കാണണം ,കേള്‍ക്കണം തൊടണം
മണക്കണം രുചിയ്ക്കണം അങ്ങനെ അറിയണം ..."

ഇവിടെ തീരെ യോജിക്കാന്‍ പറ്റില്ല

സ്നേഹിക്കുവാന്‍ കാണണമന്നോ, കേള്‍ക്കണമന്നോ, തൊടണമന്നോ. രുചിക്കണമന്നോ ഉണ്ടോ?

ഉണ്ടങ്കില്‍ പിന്നെ എങ്ങനെ എനിക്ക് നിന്നയും, നിനക്ക് എന്നെയും സ്നേഹിക്കാനാവും?

ഞാന്‍ നിന്നെ കണ്ടിട്ടില്ല, നിന്‍റെ സ്വരം കേട്ടിട്ടില്ല. നിന്നെ സ്പര്‍ശിച്ചിട്ടില്ല, മണത്തിട്ടില്ല, രുചിച്ചിട്ടില്ല. എന്നിട്ടും ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
നീ ആരാണന്നു ഞാന്‍ അറിയുന്നു. നിന്‍റെ മനസ്സ് എന്താണന്നു ഞാനറിയുന്നു.

നിന്നിലെ നിന്നെ ഞാന്‍ അറിയുന്നു.

ലോകത്തിന്‍റെ രണ്ടുകോണുകളിലിരുന്നു നമ്മള്‍ സം‌വേദിക്കുന്നു, സല്ലപിക്കുന്നു.

ഇനി നീ എന്‍റെ ചോദ്യത്തുനുത്തരം തരിക.

പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് കാണുകയും കേള്‍ക്കുകയും സ്പര്‍ശിക്കുകയും മണക്കുകയും രുചിക്കുകയും വേണോ ഒരാളെ അറിയാന്‍?

ശ്രീവല്ലഭന്‍. said...

ക്ഷമിക്കുക. ഞാനും തെറ്റിദ്ധരിച്ചു. അല്ലെങ്കില്‍ അങ്ങിനെ വെറുതെ തമാശ രൂപത്തില്‍ എഴുതില്ലായിരുന്നു. സുഹൃത്ത് വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

Rare Rose said...

ഒറ്റനോട്ടത്തില്‍ വരികളിലൂടെ കടന്നു പോയപ്പോള്‍ പ്രണയത്തിന്റെ തേങ്ങലാണോയെന്നു സംശയിച്ചു... പക്ഷെ...മാണിക്യം ചേച്ചി വീണ്ടും രണ്ടാമതായി എഴുതിയിട്ട കമന്റ് കണ്ടപ്പോള്‍ പുളഞ്ഞു പോയി....വല്ലാതെ..വല്ലാതെ മനസ്സിനെ തൊട്ടു....ദൈവമേ..വരികളില്‍ വെളിപ്പെടാതിരുന്നതെല്ലാം ഒരു വിങ്ങലായി മനസ്സിലെവിടെയൊ തറച്ചു പോയി..

ആ സുഹൃത്ത് മരവിപ്പില്‍ നിന്നും ജീവിതത്തിന്റെ തുടുപ്പിലേക്കുണരുവാന്‍ ഞാനും പ്രാര്‍ത്ഥിക്കുന്നു....

smitha adharsh said...

വൈകി വന്നത് നന്നായി അല്ലെ...അല്ലെങ്കില്‍ ഞാനും കരുതിയേനെ..ചേച്ചി ഉദ്ദേശിച്ചത് "പ്രണയം" തന്നെ എന്ന്...
കൂട്ടുകാരി വേഗം സുഖം പ്രാപിക്കട്ടെ എന്നാഗ്രഹിക്കുന്നു...

ആഗ്നേയ said...

ആദ്യം വന്നപ്പോള്‍ വരികളുടെ ആഴം മനന്‍സ്സിനെ വല്ലാതെ തൊട്ടെങ്കിലും പ്രണയമേ എനിക്കും കാണാനായുള്ളൂ.
പൊള്ളിക്കുന്ന വാക്കുകള്‍..കൂട്ടുകാരി പെട്ടെന്ന് സുഖം പ്രാപിക്കട്ടെ...

ഗീതാഗീതികള്‍ said...

ജോച്ചീ ഇതു നേരത്തേ പറയാമായിരുന്നു. ഇപ്പോള്‍ വല്ലാതെ നോവുന്നു.

Gopan (ഗോപന്‍) said...

മാണിക്യേച്ചി,
ഹൃദയ സ്പര്‍ശിയായ വരികള്‍..
സ്നേഹിത എളുപ്പത്തില്‍ സുഖം പ്രാപിക്കട്ടെ !

Sunil said...

ഒരിക്കല്‍ എന്റെ കൈ വെള്ളയില്‍
നിന്‍ വിരലിന്‍ മൃദുത്വത്താല്‍,
നിന്റെ കൈയുടെ ചൂടിനാല്‍
അത് നീയാണെന്ന് കോറീയിടൂ..

ഏതു കോമയിലാണേലുമതുഞാനറിയും
ഒരു പക്ഷേ വിരലുകള്‍ കൊണ്ടു
നിന്‍കൈവിരല്‍‌പിടിക്കാനുള്ള ശേഷിയുണ്ടാവില്ല..
എങ്കിലും ഞാനറിയും ....

ഇതാണ് ബന്ധങ്ങളുടെ നിത്യ സൌരഭ്യം എന്ന് പറയുന്നത്.നമ്മള്‍ സ്നേഹിയ്ക്കുന്നവരുടെയും നമ്മളെ ഇഷ്ടപ്പെടുന്നവരുടെയും മനസ്സില്‍ ഒരു മുദ്ര, സ്നെഹത്തിന്റെ ഒരു മുദ്ര പതിപ്പിയ്ക്കാന്‍ നമുകു കഴിഞ്ഞാല്‍ പിന്നെ എല്ലാം ആയി..അതു പിന്നെ ഒരിയ്ക്കുലും മായാതെ മങ്ങാതെ നിലനില്‍ക്കും.ഏത് അബോധാവസ്ഥയിലും, ഏതു വിഷമ ഘട്ടങ്ങളിലും ആ സ്നേഹം നമുക്കു തിരിച്ചു കിട്ടും..ജീവിച്ചിരിയ്ക്കുന്ന ഓരോ നിമിഷങ്ങളിലും മറ്റുള്ളവരെ അറിയാന്‍ ശ്രമിയ്ക്കുക, അവരുടെ മനസ്സില്‍ ഒരു സ്നേഹ ബിന്ദുവായി മാറുക..എന്നെങ്കില്‍ എവിടെ വച്ചെങ്കിലും അവയെല്ലാം നമുക്കു തിരിച്ചു കിട്ടും..

നല്ല കവിതാ, മാണിക്യം

Baby said...

കവിതയുദെ ഭാഷക്കും രചനാരീതിക്കും
മുന്‍‌കാലങ്ങലില്‍ എഴുതിയ
കവിതകളെക്കാള്‍ സൌന്ദര്യം……………….
മനസ്സില്‍ ഒളിപ്പിച്ചു വച്ച
ചില സ്വപ്നങ്ങള്‍,
അവസ്സാനം, സ്വയം അറിയാതെ………
എവിടേയ്ക്കൊ ഓടി മറഞ്ഞതിന്റെ
ഒരു വല്ലാത്ത ശൂന്യത
വാക്കുകളില്‍ നിറഞ്ഞു നില്ക്കുന്നു…..…………..

മിന്നാമിനുങ്ങ്‌ said...

ഇടനെഞ്ചില്‍ കൊളുത്തിവലിക്കുന്ന വരികള്‍..
അവസാന കമന്റ് വായിച്ചപ്പോള്‍ നൊമ്പരം
നീറ്റലായ് പെയ്തിറങ്ങി..
ശുഭകരമാകട്ടെ,എല്ലാം.

ദ്രൗപദി |Draupadi said...

ഇഷ്ടമായി...
ആശംസകള്‍

നിരക്ഷരന്‍ said...

ചേച്ചീ...
കവിതകളുടെ അര്‍ത്ഥം തീരെ മനസ്സിലാക്കാന്‍ പറ്റാത്ത ഒരു ശരിയായ നിരക്ഷരനാണ് ഈയുള്ളവന്‍.

ജയകൃഷ്ണന്‍ കാവാലം said...

ഹൃദ്യമീ വരികള്‍...
മുറിപ്പെടുത്തുന്നു വാക്കുകള്‍...
ആഴങ്ങള്‍ ആഴങ്ങളെ കീഴ്പ്പെടുത്തുന്നതു പോലെ... ഈ വാക്കുകള്‍ ഓര്‍മ്മകളെ പുല്‍കി മായുന്നു...

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

'മുല്ലപ്പൂവ് said...

:)

Anonymous said...

പ്രിയപ്പെട്ട മാണിക്യമെ ഞാന്‍ ഒരു സത്യം പറയട്ടെ..എനിക്ക് കവിതയേക്കാള്‍ ഇഷ്ട്മായത് ഈ ഹൃദയത്തില്‍ തൊടുന്ന ഓര്‍മക്കുറിപ്പാണ്‍, എപ്പോഴും കവിതയായെ എഴുതു എന്ന വാശി എന്തിനാ ദേ ഇതുപോലെ ശക്തമായ സ്നേഹമുള്ള ഭാഷയില്‍ ഒരു ഓര്‍മക്കുറിപ്പായിരുന്നുവെങ്കില്‍, എല്ലായ്പ്പോഴും കവിത തന്നെ വേണമെന്ന് എന്താ നിര്‍ബന്ധം ഉറവകള്‍ പോലെ മണ്‍പുറ്റുപോലെ ഊറിവരുന്നതാണ്‍ കവിത!!എന്നൊക്കെ മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്ട്ടൊ...

“പ്രണയ ഫീലോസഫി!
ഇപ്പോള്‍ പ്രണയിക്കുകയായിരുന്നില്ല,
പകച്ചു നിന്നുപോയതാണ്.....
ഞാന്‍ കടന്നുചെല്ലുമ്പോള്‍ അവള്‍
കണ്ണുകള്‍ അടച്ചു കിടക്കുകയാണ്,
തലയ്കല്‍ ഉള്ള യന്ത്രത്തില്‍
ഹൃദയമിടിപ്പ് അടയാളപ്പെടുത്തുന്നു...
കയ്യില്‍ ട്രിപ്പ് ഇട്ടിരുക്കുന്നു കൃത്രിമശ്വാസോശ്ചാസം
ഈ കിടപ്പ് ഇന്ന് 34 ദിവസമായി.
ഒരുവാക്ക് മിണ്ടിയിട്ടില്ല്ല ,കണ്ണു തുറന്നിട്ടില്ല്ല
വിളികേട്ടിട്ടില്ല ....
ഞാന്‍ അവളുടെ അരികില്‍ ഇരുന്നു.
ചെറുചൂടുള്ള ആ കൈ പിടിച്ചു കൊണ്ട് , വാക്കുകള്‍‌ക്ക് അര്‍ത്ഥം ഇല്ലത്താ നിമിഷങ്ങള്‍..
ആകെയുള്ളത് ഉയര്‍‌ന്നു താഴുന്ന
ആ നെഞ്ചിലേ ശ്വാസവും ആ ചങ്കിടിപ്പും ...
ഇവിടെ ഏതു നാട് ഭാഷ ജാതി
ഒന്നും പ്രസക്തമല്ല......
കൈ വെള്ളയില്‍
:: ഇതു ഞാനാ::
എന്നു നഖം കൊണ്ടു
കോറിയിടുവാനാണു തോന്നിയത്..“

ഹരിശ്രീ said...

നല്ല വരികള്‍!!!!

:)

സിമി said...

ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.

അനോണി മാഷ് said...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Shooting star - ഷിഹാബ് said...

valareaa nannaayirikkunnu. ugran

രസികന്‍ said...

നല്ല വരികൾ നന്നായിരുന്നു

പുതിയ ഏതൊ ഒരു സിനിമയുടെ പരസ്യത്തിൽ കണ്ടു. ( ഒരു കോമഡി നടൻ കാമുകിയോടു പറയുന്നു )

ലോകത്ത് ആരും സ്നേഹിക്കുന്നയാൾക്ക് ഇതുവരെ കൊടുക്കാത്ത സമ്മാനം തരാമെന്ന്
സ്നേഹമായിരുന്നുപോലും ആ സമ്മാനം !!

ഇതൊരു തമാശയായിരുന്നെങ്കിലും അതിലും എന്തൊക്കെയോ അടങ്ങിയിട്ടില്ലെ!!!!!!!

മാണിക്യം പറഞ്ഞപോലെ
“സ്നേഹം ഹൃദയത്തില്‍ നിന്ന് വരണം.
എങ്കിലേ സ്നേഹത്തിലെ
പവിത്രത ഉളവാകൂ.“

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!

കാപ്പിലാന്‍ said...

ഒരു കവിതയുടെ കഥയുടെ അര്‍ഥം മനസിലാക്കി കൊടുക്കുക എന്നത് എഴുത്തുകാരുടെ ഏറ്റവും വലിയ പരാജയമാണ്

Prasanth. R Krishna said...

കാപ്പിലാന്‍ പറഞ്ഞത് സത്യം. പിന്നെ എല്ലാകവിതയും എല്ലാര്‍ക്കും മനസ്സിലാകണമന്നുമില്ലല്ലോ? കവി ഉദ്ദേശിക്കുന്നതും അനുവാചകന്‍ മനസ്സിലാക്കുന്നതും ഒരുപോലെ ആകണമന്നില്ലല്ലോ? ഒരു രസകരമായ സംഭവം ഞാന്‍ ഓര്‍ക്കുകയാണ്.

മഹാരാജാസ് കോളജിലെ മലയാളം സാഹിത്യ ബിരുദ ക്ലാസ്. പേരുകേട്ട ഒരു മലയാള അധ്യാപകന്‍ ചങ്ങമ്പുഴ കവിത പഠിപ്പിക്കുന്നു. കവിത വായിച്ച് അതിന്‍റെ അര്‍ത്ഥം വിശദമാക്കുമ്പോള്‍ പിന്‍ബഞ്ചില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി എഴുനേറ്റുനിന്ന് അധ്യാപകനോടു പറഞ്ഞു "സാര്‍ ആ കവിതയുടെ അര്‍ത്ഥം അങ്ങനെ അല്ല, കവി ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചിട്ടില്ല, കവി ഉദ്ദേശിച്ചത് ഇങ്ങനെ ആണ്" എന്ന് വിശദീകരിക്കാന്‍ തുടങ്ങിയപ്പോഴേക്കും വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഇന്‍സ‌ള്‍ട്ട് ചെയ്യപ്പെട്ടതായ് തോന്നിയ അധ്യാപകന്‍ ദേഷ്യത്തോടെ ചോദിച്ചു "കവി എന്താ ഉദ്ദേശിച്ചതന്ന് തനിക്ക് എങ്ങനെ അറിയാം, കവിയുടെ മനോഗതം കവിതയില്‍ ഉണ്ട്" എന്നു പറഞ്ഞ് ആ വിദ്യാര്‍ത്ഥിയെ ക്ലാസില്‍ നിന്നും ഇറക്കി വിട്ടു. പിന്നീട് ക്ലാസ് ഒക്കെ കഴിഞ്ഞപ്പോള്‍ മറ്റൊരു വിദ്യാര്‍ത്ഥി അധ്യാപകനോട് പറഞ്ഞു "സാര്‍ ക്ലാസില്‍നിന്നും ഇറക്കിവിട്ട ക്യഷ്ണപിള്ളയാണ് ഈ കവിത എഴുതിയിരിക്കുന്ന ചങ്ങമ്പുഴ" എന്ന്. അപമാനിതനും ഇളിഭ്യനുമായ അധ്യാപകന്‍ ചങ്ങമ്പുഴയോട് അടുത്തക്ലാസില്‍ പരസ്യമായ് ക്ഷമ പറയുകയുണ്ടായി. തന്‍റെ കവിതകള്‍ പാഠപുസ്തകത്തില്‍ പഠിക്കാന്‍ ഭാഗ്യം സിദ്ധിച്ച ലോകത്തിലെ ഏകകവി നമ്മുടെ ചങ്ങമ്പുഴ‌യാണ് എന്നത് മലയാളികള്‍ക്ക് അഭിമാനമല്ലേ?.

നരിക്കുന്നൻ said...

എന്തൊക്കെയോ പറയണമെന്നുണ്ട്...
പക്ഷേ,

പറഞ്ഞാലും നീ കേൾകില്ല, നീ അറിയില്ല, നീ കാണില്ല.

സംഗതി കൊള്ളാം.. നല്ല വരികൾ.. എനിക്ക് നന്നായി ഇഷ്ടപെട്ടു..

ആശംസകൾ

മുരളിക... said...

''ഇപ്പോള്‍, ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം ..
അപ്പോള്‍‌ വിളിച്ചാല്‍ കേള്‍ക്കില്ല ഞാന്‍‌, കാണു‍‌കയുമില്ല,
ഇനി ഒരിക്കലും പറയാനായില്ലയെങ്കിലോ?''

നില്‍കൂ, പോകല്ലേ.. അതിനും മാത്രം ഒന്നും ഉണ്ടായില്ലല്ലോ.. :)

പ്രയാസി said...

“ഇനി എനിക്കു പറയാനുള്ളത്

“ഒരുവളെ” സ്നേഹിക്കണമെങ്കില്‍
മനസ്സിലാക്കണം.വിശ്വസിക്കണം.
അറിയണം. പഠിക്കണം.
അതിനു ശ്രമിക്കണം“

ഷമ്മി :( said...

:)

abrthe said...

നന്നായിരിക്കുന്നൂ.

മാണിക്യം said...

വിചാരം,
പ്രശാന്ത്കൃഷ്ണ,ശ്രീവല്ലഭന്‍,
റെയര്‍ റോസ്,സ്മിതാ‍ആദര്‍‌ശ്,ഗീതാ,
ആഗ്നേയ,ഗോപന്‍,സുനില്‍,ബേബി,
മിന്നാമിനുങ്ങ്,ദ്രൌപതി നിരക്ഷരന്‍,
ജയകൃഷ്ണന്‍ കാവാലം,മുല്ലപ്പൂവ്,മരണം ,
ഹരീശ്രീ,ഷിഹാബ്,രസികന്‍,കാപ്പിലാന്‍, നരികുന്നന്‍, മുരളിക,പ്രയാസി,ഷമ്മി,

നിങ്ങളുടെ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി... വായിച്ചു അഭിപ്രായങ്ങളും വിമര്‍‌ശനങ്ങളും ഇവിടെ കമന്റായും മെയില്‍ വഴിയും പറഞ്ഞ
എല്ലാ പ്രീയ വായനക്കാര്‍‌ക്കും പ്രത്യേക നന്ദി ..
സ്നേഹാശംസകളോടെ മാണിക്യം

GURU - ഗുരു said...

ഏതു കോമയിലാണേലുമതുഞാനറിയും
ഒരു പക്ഷേ വിരലുകള്‍ കൊണ്ടു
നിന്‍കൈവിരല്‍‌പിടിക്കാനുള്ള ശേഷിയുണ്ടാവില്ല..
എങ്കിലും ഞാനറിയും ....
ഗുരു

girishvarma balussery... said...

നന്നായിട്ടുണ്ട്... ഈ ഭാവം എന്നും കാത്തു സൂക്ഷിക്കുക...
"നിന്റെ മണം അറിയില്ലാ,
നിന്റെ കൈ, അതിന്‍‌ ചൂട്
അതിന്റെ മൃദുത്വം അതുമറിയില്ല,"

"അതിന്റെ മൃതുത്വം പോലുമറിയില്ല "
എന്ന് ആക്കിയാല്‍ കൊള്ളാമോ?

രമ്യ said...

ജീവിതത്തെ
ജീവനുള്ളതാക്കുന്നത് ജീവിക്കുന്നവരാണ്.
സ്നേഹം പങ്കുവയ്ക്കാനുള്ളതാണ്
മനസ്സില്‍ കൂട്ടി വയ്ക്കുവാനുള്ളതല്ല.
സ്നേഹം ഹൃദയത്തില്‍ നിന്ന് വരണം.
എങ്കിലേ സ്നേഹത്തിലെ
പവിത്രത ഉളവാകൂ.

എനിക്കൊന്നും പറയാന്‍ ഇല്ല

എനിക്കൊന്നും പറയാന്‍ ഇല്ല

എനിക്കൊന്നും പറയാന്‍ ഇല്ല

ഏ.ആര്‍. നജീം said...

മാണിക്ക്യം..,

ഒരു നൊമ്പരത്തോടെയാണ് ഈ വരികള്‍ വായിച്ചു തീര്‍ത്തത്..

ഈ സംഭവം കൂടെ അറിഞ്ഞപ്പോള്‍ ഈ വരികള്‍ ഒരു നീറ്റലായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു....


ആ സുഹൃത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നറിയില്ലെങ്കിലും നന്നായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു

അഭിനന്ദനങ്ങള്‍....