Wednesday, October 8, 2008

പ്രണയ നൊമ്പരങ്ങള്‍ .....

ശനിയാഴ്ച വാരാന്ത്യം എന്നു പേരെയുള്ളു നിലം തോടാതെ നിന്നാലെ പാതിരാ എങ്കിലും ആവുമ്പോള്‍ ജോലികള്‍ എവിടെലും എത്തുകയുള്ളു. കാലത്തു കണ്ണുതുറന്ന് ക്ലോക്കില്‍ നോക്കി 6:30 ഒട്ടും വെട്ടം വന്നിട്ടില്ലാ നല്ലാ തണുപ്പും ഇന്നലെ രാത്രി 5 ഡിഗ്രി ആയിരുന്നു, എണീറ്റിരുന്ന് ഇന്നത്തെയ്ക്ക് ഒരു അജന്‍ഡാ മനസ്സില്‍ കുറിച്ചു വാക്യും ചെയ്യണം തുണികള്‍‌ കഴുകണം ഇന്ത്യന്‍ കടയില്‍ ഒന്നു പോണം വൈകിട്ട് എഞ്ചല്‍ വരുന്നു മോള്‍ക്ക് അച്ചാറും ചിക്കന്‍ കറിയും ചപ്പാത്തിയും കൊടുത്തു വിടണം ,പരീക്ഷ കാരണം ഈ ആഴ്ച മോള്‍ വരുന്നില്ലാ...പതിയെ ഇരുന്നാല്‍ നടക്കില്ല ഓട്ടം തുടങ്ങാം കിച്ചനില്‍ കോഫി മെയ്ക്കറ് ഓണാക്കി ബാത്ത് റൂമിലേയ്ക്ക് നടന്നു ...
പല്ലുതെപ്പും കുളിയും കഴിഞ്ഞെത്തുമ്പോള്‍ , 'അമ്മാ കാപ്പി' എന്നും പറഞ്ഞു കുട്ടന്‍ ഉണന്നു വന്നിട്ടുണ്ട് ഒന്നിച്ചിരുന്ന് കാപ്പി കുടിച്ചൂ ..
'നിനക്കെന്താ ഇന്ന് പരിപാടി?'
"ഞാന്‍ പോവ്വാമ്മാ മൈക്കിള്‍ വീടു മാറുന്നു, അവനെ ഹെല്പ് ചെയ്യാമെന്ന് ഏറ്റതാ റോണി വരും" .
'അപ്പോള്‍ നീ ഉച്ചയ്ക്കുണ്ണാന്‍ വരില്ലേ

"ഇല്ലാമ്മാ" ..ഞാന്‍ ദോശയും ചമ്മന്തിയും ഉണ്ടാക്കി അതു കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ റോണി എത്തീ അവനു 'ഡൊസാ' ഇഷ്ടം തന്നെ, കഴിചിട്ട് രണ്ടാളും പോയി ...

ഞാന്‍ ക്ലീനിങ്ങ് വാഷിങ്ങ് ചെടികളുടെ പരിപാലനം ഒക്കെ ആയി നീങ്ങി .. അപ്പോഴാ സാറായുടെ ഫോണ്‍ "ചേച്ചി ഞാന്‍ ബ്രാംറ്റണിനു പോണു വരുന്നോ? ആന്റി ഒന്നു വീണു കാല്‍ സ്പ്രെയിന്‍ ആയിരിക്കുന്നു ഒന്നുകാണണം കുറച്ച് കറിയൊക്കെയുണ്ടാക്കി അതെത്തിക്കണം തിരികേ വരുമ്പോള്‍ ഇന്ത്യന്‍ കടയിലും ഒന്ന് കയറാം"

.. 'ശരി സാറാ ഞാന്‍ ഇപ്പോള്‍ റെഡിയാവാം' .. പത്തു പതിനഞ്ചൂ മിനിട്ടിനുള്ളില്‍ ‍ സാറാ എത്തി,
എല്ലാവരുടെയും സഹായത്തിന് എന്നും എപ്പോഴും സാറയുണ്ട്.. ഒരൊന്നു പറഞ്ഞ് ആന്റിയുടെ വീട് എത്തിയതറിഞ്ഞില്ലാ ഞങ്ങള്‍ ചെല്ലുമ്പോള്‍ മാഗിയാന്റി കാല്‍ നീട്ടി വച്ചിരുപ്പുണ്ട് , വളരെ അപൂര്‍‌വമായ കാഴ്ച സാറാ കളിയാക്കി അങ്ങനെ ഒരിടത്തിരിക്കുന്നതും കണ്ടു എന്ന്..ആന്റി ലഞ്ച് കഴിച്ചിരുന്നില്ല ഞങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു...

ആന്റിയോടൊപ്പം ലഞ്ച് കഴിച്ചു കുറെ നേരം കഥകള്‍ ഒക്കെ പറഞ്ഞിരുന്നു .. കാപ്പിയും കുടിച്ച് ഒരു മൂന്ന് മണിയോടെ ഞങ്ങള്‍ ഇറങ്ങി കാറില്‍ വന്നപ്പൊഴാണു സാറാ കനകത്തിന്റെ കാര്യം പറയുന്നതു , ഒപ്പം ജോലി ചെയ്തിരുന്നു തൊട്ടടുത്താ കുറെ നാളായി കണ്ടിട്ട്
"ഇവിടെ വരെ വന്നിട്ട് കാണാതെ പോയാല്‍ പരിഭവം ആവും പിന്നെ കുട്ടികള്‍ക്ക് കുറച്ചു സ്വീറ്റ്‌സും വാങ്ങി അതും കൊടുക്കണം ചേച്ചി പ്രശനം ഇല്ലാല്ലോ ഒരു 10 മിനിട്ട്.. ."
'ഹേയ് ! എന്തു പ്രശ്നം കണ്ടിട്ട് പൊകാം' .എന്ന് ഞാനും പറഞ്ഞു, സാറാ മൊബൈലില്‍ വിളിച്ചു കുമാറിന്റെ ഹലോ കേട്ടു പിന്നെ ഒന്നും ഇല്ലാ.. വീണ്ടും വിളിക്കുമ്പോള്‍ എന്‍‌ഗേജ്‌ഡ്, സാറാ ഡയറിയില്‍ നിന്ന് വീട്ടിലെ നമ്പറ് എടുത്തു ഡയല്‍ ചെയ്തു ഫോണ്‍ സ്പീക്കറില്‍ ഇട്ട് ഹോള്‍ഡറില്‍ വച്ചുകൊണ്ട് കാറ് മുന്നൊട്ടെടുത്തു.. അപ്പുറത്ത് ഫോണ്‍ എടുത്തു സാറ "ഹലോ" എന്ന് പറയുകയും ഒരു സ്ത്രീ ശബ്ദം
' സ്റ്റുപ്പിഡ്! ബിച്ച്! ഞാനും എന്റെ മക്കളും നിങ്ങളോടൊക്കെ എന്തു തെറ്റാ ചെയ്തേ? നിനക്കോന്നും ഒരു പണിയും ഇല്ലേ? എന്തിനാ ആ മനുഷ്യനെ ഇങ്ങനെ......'


സാറാ എല്ലാം കേട്ടിരുന്നു നിനാക്കൊക്കെ വേറെ ഒരു പണീം ഇല്ലേ എന്ന് വരെ എത്തിയപ്പോള്‍ ഞാന്‍ സാറായെ നോക്കി
നമ്പറ് ശരിയാണൊ എന്നു ചോദിച്ചു ..അതേ എന്നവള്‍ തലയാട്ടി.. ഒരു ഭാവഭേദവും ഇല്ലാതെ സാറാ ഡ്രൈവ് ചെയ്യുന്ന കണ്ട് ഞാന്‍ അതിശയിച്ചു , "കനകം ഇതു ഞാനാ, സാറാ, ഇവിടെ വരെ വന്നതാ ഒന്നു കണ്ടിട്ടു പോകാം എന്നു കരുതി...."
'യ്യോ സോറി സാറാ എവിടാ?'
ഞാന്‍ ഇതാ നിങ്ങളുടെ പാര്‍ക്കിങ്ങ് ലോട്ടില്‍ വെസ്റ്റ് ഗേയ്റ്റ് ..
ഓക്കെ ഞാന്‍ ഇതാ എത്തി ..
സാറാ കൂള്‍ ആയിട്ടിരിക്കുന്നു ഞാന്‍ എന്തു ചോദിയ്ക്കണമെന്നറിയാതെ, സാറായുടെ കൂടെ ഞാനും കാറില്‍ നിന്നിറങ്ങി..
ആപ്പോള്‍ ലോണിന്റെ അരുകില്‍ കൂടി കനകം ഞങ്ങളുടെ അടുത്തെത്തി... ഒന്നും പറയാ‍തെ സാറ കനകത്തിന്റെ കൈ പിടിച്ചു .. പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു "എന്താ എന്തു പറ്റി?" കനകം പറഞ്ഞു തുടങ്ങി ഞാന്‍ കാറില്‍ ചാരി നിന്ന് അവളെ കാണുകയായിരുന്നു .
നല്ല ഉയരം കാണാന്‍ ബഹു സുന്ദരി,ഇരുപതുകളില്‍ പ്രായം, രണ്ടു കുട്ടികളുടെ അമ്മയാണെന്ന് പറയില്ല...

“ഞാന്‍ കാലത്തു ജോലിയ്ക്ക് പോയി തിരിച്ച് വീടെത്തുമ്പോള്‍ കുട്ടികള്‍ രണ്ടും കുളിച്ചിട്ടില്ലാ ഉണ്ടിട്ടില്ലാ . ഉണ്ടാകിയ ഭക്ഷണം ഒക്കെ അതു പോലിരിക്കുന്നു .. രവി കുടിച്ചു ബോധമില്ലാതെ ആ കാര്‍പെറ്റില്‍ കിടക്കുന്നു, മൊബൈല്‍ ഫോണ്‍ തഴെ കിടപ്പുണ്ട്. അവിടം ആകെ വാരി വലിച്ചിട്ടിരിക്കുന്നു .. ഉള്ളിലെയ്ക്ക് പോകാന്‍ പറ്റില്ലാ, ഇതിപ്പോ ഒരു പതിവായിരിക്കുന്നു രവിയ്ക്ക് ജോലിയില്ലാത്ത ദിവസം കാലത്തേ മുതല്‍ കുടി തുടങ്ങും , ഞാന്‍ വല്ലോം പറഞ്ഞാല്‍ പിന്നെ ചീത്ത വിളിയായി അടിയായി .ഞാന്‍ എന്തിനാ ഇങ്ങനെ ദേഹം നോവിക്കുന്നെ .കുറെ നാളായി ഞാന്‍ ഇപ്പൊ ഒന്നും പറയുന്നുമില്ല ആളുടെ ഇഷ്ടം പോലായ്ക്ക്ക്കൊട്ടെ , പക്ഷെ ചെറിയ കുട്ടികളല്ലെ അവര്‍‌ക്ക് ഭക്ഷണം പോലും കൊടുത്തിട്ടില്ലാ , മദ്യപിച്ചു നിലത്ത് വീണുറങ്ങുന്ന ഭര്‍ത്താവും! സംയമനം പാലിയ്ക്കാനാവില്ലാ മറുപുറത്താരാന്ന് പോലും ചോദിക്കാതെ..ശരിക്കും പൊട്ടിതെറിച്ചു ”...ഞാന്‍ എല്ലാം കേട്ടിരുന്നു

"ഞാനല്ലാതെ ഈ ലോകത്തില്‍ ആരും സഹിക്കില്ല ..നീ ഒന്ന് ഒര്‍‌ത്തു നോക്ക് എത്ര കാലമായി ഞാന്‍ സഹിക്കുന്നു ഇന്നു ശരിയാവും നാളെ ശരിയാവും എന്നുള്ള പ്രതീക്ഷ ഒക്കെ വിട്ടു ഇപ്പോ ഈ കുട്ടികളെ ഓര്‍ത്താ..." കനകം പറഞ്ഞു കൊണ്ടേ ഇരുന്നു..
സാറാ പറഞ്ഞു 'എല്ലാം ശരിയാവും നീ നോക്കിക്കോ ശരിയാവാതെ എവിടെ പോവാന്‍?'
"ഹും ആവും എന്റെ തല പോണം അപ്പോള്‍ ശരിയാവും,..."
"അതൊന്നും ഇല്ലാ" സാറാ തിരിഞ്ഞ് കാറില്‍ നിന്ന് കവര്‍ എടുത്തു കനകത്തിനെ ഏള്‍പ്പിച്ചു, "ഞാന്‍ വരാം അടുത്തു തന്നെ ഒരു ദിവസം . ചെല്ല് ചെന്ന് വല്ലതും കഴിക്ക് എന്നിട്ട് കുട്ടികള്‍ക്ക് ഒപ്പം ഇരിക്ക്. രവി ഉണരുമ്പോള്‍ സമാധാനമായി വരുംവരായ്കകള്‍ പറഞ്ഞു മനസ്സിലാക്കാം" ..ഞാന്‍ കനകത്തിന്റെ മുഖത്തേയ്ക്ക് നോക്കി ഓളങ്ങളില്ലാത്ത ജലാശയം പോലെ കണ്ണുകള്‍, വല്ലാത്ത നിശ്ചയ ദാഢ്യവും..ഒറ്റ നോട്ടത്തില്‍ ആരും ഇഷ്ടപെട്ടു പോകും ആ കുട്ടിയെ, യാത്രപറഞ്ഞ് ഞങ്ങള്‍ കാറില്‍ കയറി അവള്‍ കൈ വീശി ഞങ്ങള്‍ പോന്നു.

...... സാറാ യാനിയുടെ മ്യൂസിയ്ക്കിട്ടു സാറാ റ്റെന്‍‌ഷനിലാണെന്ന് മനസ്സിലായി ..........
ഒന്നും മിണ്ടാതെ ഞങ്ങള്‍ കുറേ ദൂരം പോയി ..അടുത്തു കണ്ട ഒരു റ്റിംഹോട്ടണില്‍ നിര്‍ത്തി ഓരോ കാപ്പിയും വാങ്ങി
ആ തിരക്കൊഴിഞ്ഞ ഹാളിലെ ഒരു കോണില്‍ വന്നിരുന്നു... മധുരമില്ലാത്ത കട്ടന്‍ കാപ്പി അവള്‍ കുടിച്ചു തുടങ്ങി...
ഞാന്‍ മുന്നില്‍ ഇരുന്ന പേപ്പര്‍ നാപ്‌കിന്‍ പലതരത്തില്‍ മടക്കിയും നിവര്‍ത്തും അതുവരെ കണ്ടതും കേട്ടതും
ഒരു ഫ്രെയ്മില്‍ ആക്കാന്‍ ഞാന്‍ ശ്രമിച്ചു.........

..പെട്ടന്ന് സാറാ പറഞ്ഞു തുടങ്ങി "ഞാ‍ന്‍ രവിയെ ആണ് ആദ്യം പരിചയപെട്ടത് എന്റെ തൊട്ടു സീനിയര്‍ ആയി കോളജില്‍ ഉണ്ടായിരുന്നു ഒരു സകലകലാവല്ലഭന്‍ ! തബലയും ഗിറ്റാറും പാട്ടും പ്രസംഗവും എന്നു വേണ്ടാ ഞങ്ങളുടെ കോളജിന്റെ ഹീറോ!‘ഒരു കം ഈസി ഗൊ ഈസി ഫെലൊ’ എല്ലാറ്റിനും മുന്നില്‍ ഉണ്ട്, ചിരിയും ബഹളവും ...."

"എന്റെ ജൂണിയര്‍, ഹോസ്റ്റലില്‍ എന്റെ റും മെയിറ്റായിരുന്നു ഗംഗാ ...
രവിക്ക് അവളോട് ഇഷ്ടവും,കുറെ നാള്‍ ഗംഗാ ഒന്നും പ്രതികരിച്ചില്ലാ, പിന്നെ വളരെ ഇഷ്ടത്തിലായി.. എന്നാലും വളരെ ലോ പ്രൊഫൈല്‍ വളരെ ഡീപ് ആയ ഒരു ബന്ധം ആയിരുന്നു.അതങ്ങനെ നീങ്ങി.. രവി പി ജി കഴിഞ്ഞു മുംബെയിലേയ്ക്ക് ജോലിയായി പോയി, ഗംഗ പഠിത്തം തുടര്‍ന്നു അവള്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പെട്ടന്ന് ഒരു കല്യാണാലോചന വീട്ടുകാര്‍ ഉറപ്പിച്ചു ,ഗംഗയ്ക്ക് സമ്മതമില്ലായിരുന്നു ..പക്ഷേ ഗംഗ വിവാഹത്തിനു സമ്മതിച്ചില്ലങ്കില്‍ വിഷം കഴിച്ചു മരിക്കുമെന്ന് അവളുടെ അമ്മ പറഞ്ഞു വീട്ടില്‍ ഇളയ കുട്ടിയാണവള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു

അവള്‍ വീട്ടില്‍ നിന്ന് വന്ന് മൂന്നു ദിവസം ഒന്നും മിണ്ടാതെ- ഉറങ്ങാതെ- ഭക്ഷണം കഴിക്കാതെ -ഹോസ്റ്റല്‍ റൂമില്‍ അവള്‍ ഇരുന്ന ഇരുപ്പ്! ഞാന്‍ പലവട്ടം മുംബേയ്ക്ക് വിളിച്ചു ..അവസാനം രവിയുടെ സുഹൃത്തിനെ കിട്ടി.. ഒരു ബൈക്ക് ആക്‌സിടന്റില്‍ രവി ഹോസ്പിറ്റലില്‍ ആണെന്നറിഞ്ഞു അല്പം സീരിയസ്സ് ആണ്.ഇത്തരം ഒരു സംഗതി ഇപ്പൊള്‍ അവനെ അറിയിക്കാന്‍ പറ്റില്ലാ, അവന്‍ എന്നും ഗംഗയെ പറ്റി പറയുന്നതാണേ എനിയ്ക്കറിയാം.. ഒന്നും മിണ്ടാന്‍ വയ്യാത്ത അവസ്ഥയാണെന്നു പറഞ്ഞു . വിവരങ്ങളെല്ലാം ഞാന്‍ ഗംഗയെ അറിയിച്ചു.....

സാറാ പറഞ്ഞു കൊണ്ടേ ഇരുന്നു അവളുടെ മുഖത്ത് വല്ലത്ത പിരി മുറുക്കം.മധുരമില്ലാത്ത കാപ്പി അവള്‍ കുടിക്കുന്നത് റ്റെന്‍ഷന്‍ കൂടുമ്പോഴാ പറഞ്ഞു തീരാതെ എനിക്ക് ഒന്നും തിരിച്ചു ചോദിക്കാനും ഇല്ലാ ഇവിടെ ഇപ്പൊള്‍ ഒരു നല്ലാ കേള്‍വിക്കാരിയെ ആണാവശ്യം ..സാറാ തുടര്‍ന്നു... അന്നു വൈകിട്ട് ഗംഗ ബോധം കെട്ടു വീണു, അവളെ കൊണ്ടു ഹോസ്പിറ്റലില്‍ അഡ്‌മിറ്റാക്കി ഗംഗയുടെ വീട്ടില്‍ അറിയിച്ചു.. അമ്മയും മറ്റും വന്നു അവിടെ നിന്ന് അവളെ ഡിസ്‌ചാര്‍ജ് ആക്കി കൊണ്ടു പോയി. പിറ്റെ ആഴ്ച തന്നെ നിശ്ചയവും തുടര്‍ന്ന് വിവാഹവും ഗംഗാ ഭര്‍ത്താവിനോടിപ്പം ആസ്ട്രേലിയായില്‍ ............പിന്നെ അവളെ പറ്റി എനിയ്ക്ക് ഒരു വിവരവും ഇല്ല.
ഒരു മാസം കഴിഞ്ഞാ രവി അറിയുന്നതു തന്നെ. അവന്‍ അപ്പൊള്‍ തന്നെ നാട്ടില്‍ വന്നു .. എന്നെ കണാന്‍ വന്നിരുന്നു ഒന്നും ചോദിച്ചില്ലാ....
'ദൈവത്തിന്റെ ഓരോ കളികള്‍'! എന്നു പറഞ്ഞു...പിന്നെ അവന്‍ മുംബേയ്ക്ക് തിരികെ പോയില്ലാ..അതിനു ശേഷമാണവന്‍ മദ്യപിക്കാന്‍ തുടങ്ങിയത് പലപ്പൊഴും എന്നെ വന്നു കണ്ടിരുന്നു. സഹോദരന്മാരില്ലാത്ത എനിക്ക്
അവന്‍ സഹോദരനും സുഹൃത്തും ഒക്കെയായിരുന്നു.. പി. ജി ഫൈനല്‍ എക്‌സാം സ്റ്റഡി ലീവിനു ഒരു ദിവസം ഞാന്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ രവി , നന്നായി കുടിച്ചിട്ടുണ്ടെന്ന് പ്രത്യേകം പറയണ്ടല്ലൊ,ബൈക്ക് ഓടിച്ചാണ് വന്നത്, എന്നെ വിളിച്ചു കോളജ് ഗ്രൌണ്ടില്‍ അന്നു ഇരുട്ട് വീഴും വരെ ഇരുന്നു കുറെ പറഞ്ഞു ഒടുവില്‍ പറഞ്ഞു കഴിഞ്ഞ ദിവസം ഒന്നു പെണ്ണു കാണാന്‍ പോയി വീട്ടുകാരുടെ നിര്‍‌ബന്ധം ..എനിക്ക് ഒരു ഡിമാന്റും ഇല്ലാ, നല്ല കുട്ടി ,എന്നു വീട്ടുകാര്‍ തീരുമാനിച്ചു ..ഞാന്‍ ഈ വിവാഹത്തിനു സമ്മതിക്കണം എന്നു അമ്മാവന്മാരും ,അച്ഛനും ചേട്ടന്മാരും .....
ഇതാത്രേ എനിക്കു വിധിച്ചിരിക്കുന്നത്.ഞാന്‍ ആശിച്ചത് കിട്ടിയില്ലാ, അവള്‍ പോയി. എനിക്കു വേണ്ടി ഞാന്‍ വരുന്നവരെ അവള്‍ കാത്തില്ലാ. കൈയില്‍ മുഖം താങ്ങി പൊട്ടി പൊട്ടി അവന്‍ കരഞ്ഞു ..
"എന്റെ മനസ്സില്‍ നിന്ന് ഞാനെങ്ങനെ അവളെ ഒഴിവാക്കും നീ പറ"...
ഒന്നും പറയാനില്ലായിരുന്നു എനിക്ക് അല്ലെങ്കിലും എന്തു പറയും? ഗംഗ ഇരുന്ന ഇരുപ്പും അവളുടെ നിലയും ഞാന്‍ തന്നെയാണല്ലൊ കണ്ടത്!
"നീ പറ ഞാന്‍ എന്താ വേണ്ടത്?"രവിയുടെ ചോദ്യം
'ശരിയാ നീ വിവാഹം കഴിക്ക് ഇങ്ങനെ കഴിയണ്ടാ. രവി ഒന്നും പറഞ്ഞില്ലാ.യാത്ര പോലും പറയാതെ അവന്‍ ബൈക്ക് എടുത്ത് പോയി...
രണ്ടാഴ്ച കഴിഞ്ഞ് വിവാഹ ക്ഷണകത്തു കിട്ടി 'രവി വെഡ്‌സ് കനകം'.

......അതു ഏഴു വര്‍ഷം മുന്നേ.....

ഞാന്‍ പിജി കഴിഞ്ഞ് യു എസ്സിനും പിന്നെ നാലുവര്‍ഷത്തിനു ശേഷം ഇവിടെയും എത്തി... വളരെ യാദൃശ്ചികമായി ഞാന്‍ എത്തിയതോ കനകം ജോലിചെയ്യുന്ന അതേ ഓഫീസില് ‍അധികം ഇന്ത്യാക്കരില്ലാത്തതിനാല്‍ ഞങ്ങള്‍ വേഗം സുഹൃത്തുക്കളായി, അപ്പൊഴൊന്നും രവിയുടെ കനകം എന്ന് ഞാന്‍ അറിഞ്ഞേയില്ലാ.. .. ഒരു ദിവസം ഓഫീസ് കഴിഞ്ഞപ്പോള്‍ കനകം പറഞ്ഞു തുഷാര മോളുടെ പിറന്നാളാ, അവളുടെ ഒപ്പം ഷോപ്പിങ്ങിനും പിന്നെ ഹാള്‍ ഡെക്കറെറ്റ് ചെയ്യാനും അന്നു ചെല്ലണം എന്ന്. മറ്റു തിരക്ക് ഒന്നുമില്ലാ ഞാന്‍ പോയി അവിടെ വച്ചാ പിന്നെ രവിയെ കാണുന്നത് വിശ്വസിക്കാനായില്ലാ. ".... its a small world ..."എന്നും പറഞ്ഞ് ചിരിച്ചു,
അപ്പൊഴും അവന്‍ നന്നായി കുടിച്ചിരുന്നു.........


പിന്നെ മൂന്നര കൊല്ലത്തോളം ഞാന്‍ കനകത്തോടൊപ്പം ഒരേ ഓഫീസില്‍ ആയിരുന്നു ആറു മാസം മുന്നേ അവള്‍ വേറെ ജോലിയിലേയ്ക്ക് മാറി.....

തമാശയായിട്ടല്ല രവിയും ഗംഗയും വളരെ ഗാഢമായി പ്രണയിച്ചിരുന്നു എങ്കിലും സാധാരണ പ്രണയിതാക്കളെ പോലെ കോളജ് വരാന്തയിലോ ക്യാന്റീനിലോ തീയറ്ററിലോ ബീച്ചിലോ ഒന്നും അവര്‍ പൊയിരുന്നില്ലാ കത്തയച്ചിരുന്നില്ലാ, അഴ്ചയില്‍ ഒരിയ്ക്കല്‍ ഒരു ഫോണ്‍ അത് മണിക്കുറുകള്‍ രവി നിര്‍ത്താതെ സംസാരിക്കും ഒരു ചെറു പുഞ്ചിരിയുമായ് മൂളി മൂളി ഗംഗാ ഇരിക്കുന്നുണ്ടാവും ഇങ്ങേ തലയ്ക്കല്‍, അവളൂടെ മനസ്സിന്റെ മതിലില്‍ കരിങ്കലില്‍ കൊത്തി ശില്പം തീര്‍ക്കുകയായിരുന്നു അവന്‍ ..ഏതെങ്കിലും ദിവസം വിളിക്കും അങ്ങനെ കൃത്യ ദിവസം എന്നു ഒന്നും ഇല്ല. വളരെ ശാന്തമായി ഒഴുകുന്ന പുഴ പോലെ രവിയുടെ എല്ലാ വാക്കുകളും അവള്‍ വേദവാക്യം പോലെ എടുത്തിരുന്നു.ഒന്നിനെയും എതിര്‍ക്കാന്‍ അവള്‍ക്ക് ത്രാണിയില്ലന്ന് തോന്നിയിരുന്നു.. ................

കനകം അതേ അവള്‍ കനകം തന്നെയാ, സുന്ദരി കഴിവുള്ളവള് ‍അവളുടെ മിടുക്കാണ് ഇന്നീ കാണുന്നതൊക്കെ എല്ലാം നോക്കി നടത്താന്‍ കഴിവുണ്ട് രവിയുടെ കാര്യം പറഞ്ഞാല്‍ അവന്‍ സംസാരിക്കുമ്പോള്‍ ഇന്നും പഴയ ആളു തന്നെ മണിക്കൂറുകള്‍ പുതിയതും പഴയതും ആയ ഫ്രണ്ട്‌സിനോട് സംസാരിക്കും. ജോലി കഴിഞ്ഞാല്‍ സ്വന്തം വീടിന്റെ ഉള്ളില്‍ കുപ്പിയും അവനും,കനകത്തിനു ഇഷ്ടപെടത്തതും അതു തന്നെ എന്നാല്‍ മയത്തില്‍ പറയന്‍,അതവള്‍ക്കു അറിയില്ലാ...

"കനകം പറയും എന്നും രാവിലെ രവി ശാന്തനും സല്‍ സ്വഭാവിയും വളരെ നല്ലൊരു മനുഷ്യന്‍ സൂര്യന്‍ അസ്തമിച്ചാല്‍ പിന്നെ രക്ഷയില്ല..എന്തു ചെയ്യും? കനകത്തിനു ആറു ദിവസവും ജോലിയാണ്..രവിയ്ക്ക് അഞ്ചു ദിവസവും വാരാന്ത്യം മൊത്തം രവി മുങ്ങിത്താഴും എന്നാ കനകം പറയുനത്.. എന്നാലും ഗംഗയെ പറ്റി ഇന്നു വരെ ഒരക്ഷരം പറഞ്ഞിട്ടില്ലാ. എല്ലരോടും വലിയ സ്നേഹം കനകം അവനെ വല്ലതെ ചീത്ത പറയും....

ഇപ്പോള്‍ കണ്ടില്ലേ അതു പോലെ .. അവള്‍ക്ക് എല്ലാം അരിശം. അവനെ മനസീലാക്കുന്നില്ലാ. അതിന്റെ ഫലം. എവിടെ എന്താ പിശകിയത്?"

ആരോടെന്നില്ലാതെ ചോദിച്ചു കൊണ്ട് അവള്‍‌ ഒഴിഞ്ഞ കാപ്പി കപ്പ് തിരിച്ചു കൊണ്ടിരുന്നു...................
ചിത്രം ഗൂഗിള്‍

49 comments:

മാണിക്യം said...

".... its a small world ..." .. എന്നും പറഞ്ഞ് ചിരിച്ചു...
"എവിടെ എന്താ പിശകിയത്?"
ആരോടെന്നില്ലാതെ ചൊദിച്ചു കൊണ്ട് അവള്‍‌ ഒഴിഞ്ഞ കാപ്പി കപ്പ് തിരിച്ചു കൊണ്ടിരുന്നു......

krish | കൃഷ് said...

ഒഴിഞ്ഞ കപ്പില്‍ വീണ്ടും കാപ്പി നിറച്ചുകൊടുക്കുക.
അതു കുടിച്ചുകഴിയുമ്പോഴേക്കും പോസ്റ്റ് വായിച്ചിട്ട് കമന്റാം.

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

ഇതാത്രേ എനിക്കു വിധിച്ചിരിക്കുന്നത്.ഞാന്‍ ആശിച്ചത് കിട്ടിയില്ലാ, അവള്‍ പോയി. എനിക്കു വേണ്ടി ഞാന്‍ വരുന്നവരെ അവള്‍ കാത്തില്ലാ. കൈയില്‍ മുഖം താങ്ങി പൊട്ടി പൊട്ടി അവന്‍ കരഞ്ഞു ..
"എന്റെ മനസ്സില്‍ നിന്ന് ഞാനെങ്ങനെ അവളെ ഒഴിവാക്കും നീ പറ"...
ഒന്നും പറയാനില്ലായിരുന്നു എനിക്ക് അല്ലെങ്കിലും എന്തു പറയും? ഗംഗ ഇരുന്ന ഇരുപ്പും അവളുടെ നിലയും ഞാന്‍ തന്നെയാണല്ലൊ കണ്ടത്!
"നീ പറ ഞാന്‍ എന്താ വേണ്ടത്?"


നന്നായിരിക്കുന്നു.. വായിക്കുമ്പോള്‍ ഒരോ വരികളും ചിത്രങ്ങളായ് മനസ്സില്‍ തെളിയുന്നു...

എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട്..
സസ്നേഹം
ഗോപി.

ചാണക്യന്‍ said...

:)

കാപ്പിലാന്‍ said...
This comment has been removed by the author.
കാപ്പിലാന്‍ said...

എനിക്ക് ചിരിക്കാന്‍ തോന്നുന്നില്ല .ഓരോ പെണ്ണുങ്ങള്‍ ചാടുന്ന ചാട്ടങ്ങള്‍ കാണുമ്പോള്‍ .ചിലത് ചെന്ന് വീഴുന്നത് പാതാളത്തില്‍ .പിന്നെ ഒരിക്കലും അവിടെ നിന്നും പൊങ്ങാന്‍ കഴിയാതെയാകും .കഥ പോലെയുള്ള ജീവിതം .അവതരണം ശരിയായില്ല .കുറേകൂടി നീട്ടാമായിരുന്നു .

Gopan | ഗോപന്‍ said...

ചില കഥകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം വേണമെന്നില്ല ചേച്ചി..മറ്റുള്ള പോസ്റ്റുകളില്‍ നിന്നും വ്യത്യാസമായ എഴുത്ത്.
അഭിനന്ദനങ്ങള്‍ !

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആര്‍ക്കും തെറ്റിയിട്ടില്ല, മനസ്സിലാക്കാനാണ് മറന്നത്

ഗംഗയും രവിയും ഇപ്പഴും ഒരുപാടുണ്ട്...

അരൂപിക്കുട്ടന്‍/aroopikkuttan said...

”നന്നായിരിക്കുന്നു!”
:)

കുപിതന്‍ said...

അവിടേം പഴി മദ്യത്തിന്.

വടക്കേ അമേരിക്കയില്‍ മദ്യനിരോധനം നടപ്പാക്കിയാല്‍ തീരുന്ന പ്രശ്നങ്ങള്‍ മാത്രമല്ലേ ഇവിടെയുള്ളൂ.

മയൂര said...

എവിടെയെന്തെനിലും പിശകട്ടെ...അതു പരിഹരിക്കുന്നതിലാൺ വിജയം.ഒരു പിശക്കുമില്ല്ലാത്ത മനുഷ്യരെങ്കിൽ എല്ലാരും താൻ ദൈവമെന്ന പദത്തിനു മത്സരിക്കുമ്മായിരുന്നു. ഇതൊക്കെയാൺ ജീവിതം, അതു ദിനമ്പ്രതി ജീവിക്കുക എന്നതിലാൺ വിജയം അല്ലെ.

നന്നായിട്ടുണ്ട്...:)

ഹരീഷ് തൊടുപുഴ said...

മാണിക്യാമ്മേ;
ഒറ്റയിരുപ്പിനിരുന്ന് വായിച്ചുതീര്‍ത്തു. വല്ലാത്തൊരു അനുഭവം തന്നെ അല്ലേ...
എന്റെ അഭിപ്രായത്തില്‍,
പോയതുപോയി; ആരുടെയും കുറ്റംകൊണ്ടല്ലല്ലോ...കനകത്തെയും കുട്ടികളെയു ഇങ്ങനെ തീ തീറ്റിക്കാതെയിരിക്കാന്‍ അയാളെ പറഞ്ഞ് മനസ്സിലാക്കാന്‍ പറയൂ സാറയോട്. സാറ പറഞ്ഞാള്‍ അയാള്‍ അനുസരിച്ചേക്കാം എന്നെനിക്കുതോന്നുന്നു.
പിന്നെ മദ്യപാനം ഒന്നിനുമൊരു പ്രതിവിധിയാണെന്നെനിക്കു തോന്നുന്നില്ല. പൂസാകുമ്പോള്‍ കുറച്ചുനേരത്തേക്ക് കുറച്ച് ആശ്വാസംകിട്ടിയേക്കും; പൂസിറങ്ങുമ്പോള്‍ നമ്മളെന്തുമറക്കാനാണോ കഴിച്ചത് ആ കാര്യങ്ങള്‍ പൂര്‍വാധികം ശക്തിയായി മനസ്സിലേക്ക് തികട്ടിവരും...അനുഭവം ഗുരു!!!!!

അനൂപ് തിരുവല്ല said...

:)

തരികിട said...

പ്രണയ വര്‍ണങ്ങളില്‍ നിന്നു പ്രണയ നൊമ്പരതിലെക്കൊരു യാത്ര...നന്നായിരിക്കുന്നു

തരികിട said...

പ്രണയ വര്‍ണങ്ങളില്‍ നിന്നു പ്രണയ നൊമ്പരതിലെക്കൊരു യാത്ര...നന്നായിരിക്കുന്നു

കനല്‍ said...

മാണിക്യപോസ്റ്റുകളില്‍
ഏറ്റവും ഹ്യദ്യമായത്,

അവതരണത്തിലും ശൈലിയിലും മികച്ചത്
ഇതുതന്നെ

അനില്‍@ബ്ലോഗ് said...

ചേച്ചീ,
എഴുത്തിന്റെ ശൈലിയാല്‍ ഹൃദയസ്പര്‍ശിയായി.

പക്ഷെ സാധാരണയി സാധാരണമായ ഒരു സംഭവം,പുറമേ നിന്നു നോക്കുന്നവര്‍ക്ക്. രവിയാകട്ടെ ഇതാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നു കരുതുകയും ചെയ്യുന്നു. അങ്ങിനെ അല്ല എന്ന്‍ ബോധ്യപ്പെടൂത്താന്‍, ഭാര്യക്ക്, അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്ക് ബോദ്ധ്യപ്പെടുത്താനാവുക, എന്നതിലാണ് ആ കൊച്ചിന്റെ ഭാവി.

ലീല എം ചന്ദ്രന്‍.. said...

"നീ പറ ഞാന്‍ എന്താ വേണ്ടത്?"രവിയുടെ ചോദ്യം
'ശരിയാ നീ വിവാഹം കഴിക്ക് ഇങ്ങനെ കഴിയണ്ടാ. രവി ഒന്നും പറഞ്ഞില്ലാ.യാത്ര പോലും പറയാതെ അവന്‍ ബൈക്ക് എടുത്ത് പോയി...
രണ്ടാഴ്ച കഴിഞ്ഞ് വിവാഹ ക്ഷണകത്തു കിട്ടി 'രവി വെഡ്‌സ് കനകം'.

മാണിക്യം,
ഒരു കേള്‍വിക്കാരിയുടെ റോള്‍ വളരെ നന്നായി.ഇന്ന് അതിനാണു ആര്‍ക്കും സമയമില്ലാത്തത്‌.
ഒരു കണക്കിന്‌ സാറയും കനകത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക്‌ കാരണക്കാരിയാണ്‌ അതുകൊണ്ടുതന്നെ ചീത്ത കേള്‍ക്കാനും അവളെ സമാധാനിപ്പിക്കാനും സാറയ്ക്കു ബാധ്യതയുണ്ട്‌.രവിയെ രക്ഷിക്കാനും .
കഥയില്‍ ചോദ്യമില്ല.
എന്തായാലും നന്നായി.അഭിനന്ദനങ്ങള്‍!!!!

Sunil Krishnan said...

"ആശിച്ചത് കിട്ടിയില്ലാ, അവള്‍ പോയി. എനിക്കു വേണ്ടി ഞാന്‍ വരുന്നവരെ അവള്‍ കാത്തില്ലാ. കൈയില്‍ മുഖം താങ്ങി പൊട്ടി പൊട്ടി അവന്‍ കരഞ്ഞു ..
"എന്റെ മനസ്സില്‍ നിന്ന് ഞാനെങ്ങനെ അവളെ ഒഴിവാക്കും നീ പറ"..."


ശരിയാണ്, ഒരിയ്ക്കലും ഒഴിവാക്കാന്‍ പറ്റില്ല.തീവ്രമായ അനുരാഗം പറിച്ചു നടപ്പെടാവുന്ന ഒന്നല്ല.കവി പാടിയപോലെ,ഒഴുകിക്കൊണ്ടിരിയ്ക്കുന്ന പുഴയുടെ ഗതി മാറ്റി വിടാന്‍ സാധിയ്ക്കും..മരത്തില്‍ ചുറ്റിക്കയറിയ വള്ളിപ്പടര്‍പ്പുകളെ നശിപ്പിയ്ക്കാന്‍ സാധിയ്ക്കും..എന്നാല്‍ ഒരു സ്ത്രീയുടെ മനസ് ഒരു പുരുഷനില്‍ ഉറച്ചു പോയാല്‍ അതിനെ മാറ്റി മറിയ്ക്കുക അസാദ്ധ്യം തന്നെ...ഇതു പുരുഷനും ബാധകമാണ്.യഥാര്‍ത്ഥ പ്രണയം അനശ്വരമാണ്.കാലമെത്ര കഴിഞ്ഞാലും അതിന്റെ നൊമ്പരം മാറുകയില്ല.സ്നേഹിച്ച പെണ്ണിനെ കിട്ടാത്തത് മൂലം വിവാഹമേ വേണ്ടെന്നു വച്ച ഒരു സുഹൃത്തു എനിയ്ക്കുണ്ട്.അവരെല്ലാം ആശ്വാസം കണ്ടെത്തുന്നത് മിയ്ക്കവാറും മദ്യത്തിലായിരിയ്ക്കും എന്നതും ഒരു സത്യം.

ഗംഗയും ഇതേ മാനസിക നിലയില്‍ ആയിരിയ്ക്കും.ഒരു പക്ഷേ ഇതിനേക്കാള്‍ തീവ്രമായ ദു:ഖം ആയിരിയ്ക്കും അവള്‍ സഹിച്ചിട്ടുണ്ടായിരിയ്ക്കുക.ഒരു പക്ഷേ വിവാഹം കഴിച്ച പുരുഷന്റെ മുന്നില്‍ അതൊന്നു പ്രകടിപ്പിയ്ക്കാന്‍ പോലുമാവാതെ അവളുടെ ഹൃദയം നീറി നീറി പുകയുന്നുണ്ടാവും.

പ്രണയത്തോളം തീവ്രവും ശക്തവുമായ ഒരു വികാരവും ഇല്ല.അതു മനസ്സുകളുടെ ബന്ധനമാണ്.അതിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിയ്ക്കില്ല.അതിനു വഴങ്ങിക്കൊടുക്കുക എന്നതു മാത്രമാണ് ഏക പോംവഴി.

മാണിക്യത്തിന്റെ ഈ പോസ്റ്റ് ഒതുക്കമുള്ള വാചകങ്ങളാലും,നാടകീയമായ വിവരണം കൊണ്ടും മുമ്പ് വന്നിട്ടുള്ള പല പോസ്റ്റുകളില്‍ നിന്നും ഏറെ വേറിട്ടു നില്‍‌ക്കുന്നു.വായനയ്ക്കു ഒഴുക്കു നല്‍‌കുന്ന ഒരു ശൈലി മാണിക്യം സ്വന്തമാക്കിയിരിയ്ക്കുന്നു...

നല്ല പോസ്റ്റ്.

smitha adharsh said...

മനസ്സില്‍ തട്ടി...വല്ലാതെ..പോസ്റ്റ് ഇഷ്ടപ്പെട്ടു..

പൊറാടത്ത് said...

കനകത്തെയും രവിയെയും വളരെ അടുത്തറിയുന്നപോലെ ഒരു ഫീൽ....

പ്രണയനൊമ്പരങ്ങളുടെ ഈ കഥ വളരെ മധുരമായി പറഞ്ഞിരിയ്ക്കുന്നു..ആശംസകൾ...

കുഞ്ഞന്‍ said...

ഒരു സിനിമ കാണുന്നതുപോലെ തോന്നി ഈ സംഭവം വായിച്ചപ്പോള്‍..

കാലം മറക്കാത്ത പ്രണയമൊ..? എനിക്കു തോന്നുന്നത് പ്രണയ നൈരാശ്യം ആയിരിക്കില്ല, മറിച്ച് കനകവും രവിയുടെയും ദാമ്പത്യത്തില്‍ കാണാപ്പുറങ്ങള്‍ ഉണ്ടാകാം..

പോസ്റ്റ് ഇഷ്ടമായി മാണിക്ക്യാമ്മേ..

krish | കൃഷ് said...

തിരിച്ചുവരാന്‍ വൈകി. കാപ്പി കൂടുതല്‍ കുടിപ്പിച്ചുവോ.

എഴുത്ത് നന്നായിട്ടുണ്ട്. ഇതുപോലുള്ള പ്രണയനൊമ്പരങ്ങള്‍ പലരുടേയും ജീവിതത്തിലുണ്ട്.
അതു പരിഹരിക്കുന്നതിലാണ് വിജയം. അല്ലെങ്കില്‍ അങ്ങനെ ജീവിതം തള്ളിനീക്കുന്നു.

Bindhu Unny said...

പിശകിയത് രവിക്ക് തന്നെ. ഭാര്യയ്ക്ക് മുന്നില്‍ മനസ്സ് തുറന്ന് കാണിക്കാതെ ചുമ്മാ കുടിച്ചിട്ടെന്തു കാര്യം? ഭാര്യ ഭര്‍ത്താവിനെ മനസ്സിലാക്കുന്നില്ല. ഭര്‍ത്താവ് ഭാര്യയെയോ? രണ്ടുപേരും പരസ്പരം മനസ്സിലാക്കിയാലല്ലേ ശരിയാവൂ.
രവിയെ ചീത്ത വിളിക്കുന്നതിനുപകരം രണ്ടെണ്ണം കൊടുക്കട്ടെ, കനകം. :-)

ഷമ്മി :) said...

നന്നായിട്ടുണ്ട് എഴുത്ത്,
ഒരു സംശയം. ഒരു പെണ്ണിനെ നോക്കാന്‍ കഴിയില്ലെന്കില്‍ പിന്നെ എന്നാ ഒണ്ടാക്കാനാ ഇവനൊക്കെ കല്യാണം കഴിച്ചത് ?

വികടശിരോമണി said...

നാട്ടിൽ,ഒരു ബസ്സുണ്ട്,മുന്നിൽ റൂട്ട് ഇങ്ങനെ എഴുതിയിരിക്കും:വെള്ളമാടുകുന്ന്-മേരിക്കുന്ന്.
കള്ളുകുടിയന്മാർ ഇങ്ങനെ വായിക്കും:
വെള്ളമടിക്കുന്നു-മരിക്കുന്നു.
ചിലപ്പോൾ തോന്നും,അവരേ ജീവിക്കുന്നുള്ളൂ എന്ന്.
നല്ല രചനാശൈലി.ആശംസകൾ...

ഗീതാഗീതികള്‍ said...

തലക്കെട്ട് കണ്ടപ്പോള്‍ ഒരു കവിതയായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ നൊംബരപ്പെടുത്തുന്ന ഒരു അനുഭവം.

കനകത്തിന് ഇത്തിരിക്കൂടി ക്ഷമയാകാമായിരുന്നു. രവിയും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ പാടില്ല. സാറക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ? അവിടെ ഈ കുടി കുറക്കാനുള്ള ചികിത്സയോ കൌണ്‍സല്ലിങ്ങോ ഒന്നുമില്ലേ?

കഥ പോലെ ആസ്വദിച്ചെങ്കിലും അവസാനം ഒരു വിഷമം.

മലമൂട്ടില്‍ മത്തായി said...

My apologies for commenting in English. Most of the story is about the guy who lives in his yesterdays. Today is different and he does not want to come to terms with it. He should be kicked out of the house a long time ago.

Everyone lives only once. And that is not be destroyed by being a drunk and a wife beater.

മാണിക്യം said...

കൃഷ് ആദ്യ കമന്റിനു നന്ദി
ഗോപി അഭിപ്രായം അറിയിച്ചതിനും,ഞാന്‍ പറഞ്ഞത് ചിത്രങ്ങളായ് തെളിഞ്ഞു എന്നൊക്കെ പറയുമ്പോള്‍ സന്തോഷം.
ചാണക്യന്‍ വന്നതിനും ഈ പുഞ്ചിരിക്കും നന്ദി ...

കാപ്പിലാന്‍ നിരൂപണം സന്തോഷത്തോടെ സ്വീകരിക്കുന്നു... നീട്ടാമായിരുന്നു, ....നീ‍ട്ടിയില്ല :)

ഗോപന്‍അഭിപ്രായത്തിനു നന്ദി , ശരിയാണ് ചിലതിനു ഒന്നും ഉത്തരമില്ലാ...

പ്രീയ ഉണ്ണിക്രൃഷ്ണന്‍ആര്‍ക്കും തെറ്റിയിട്ടില്ല, മനസ്സിലാക്കാനാണ് മറന്നത് ,ശരിയായ നിരീക്ഷണം ..നന്ദി

അരൂപികുട്ടന്‍അഭിപ്രയം അറിയിച്ചതിനു വളരെ നന്ദി.
കുപിതന്‍ പഴി പറയില്ല, പരസ്പരം അറിയുക ഉള്‍ കൊള്ളുകാ എന്നുള്ളതാണു മര്‍മ്മം .
മയൂര ശരിയാണു മയൂര ദിനം പ്രതി ജീവിക്കുക. ജീവിയ്ക്കാന്‍ മറക്കുന്നവര്‍ ഒരു വശത്ത്...ഓര്‍മ്മയില്‍ വെന്തു ജീവിക്കുന്നവര്‍ മറ്റൊരു വശം
ഹരീഷ് നമ്മളെന്തു മറക്കാനാണോ കഴിച്ചത് ആ കാര്യങ്ങള്‍ പൂര്‍വാധികം ശക്തിയായി മനസ്സിലേക്ക് തികട്ടിവരും...ശരിയാണ്, കുറച്ചു നേരത്തേയ്ക്ക് മാത്രം, ഒരു ഒളിച്ചോട്ടം !! ....

മാണിക്യം said...

അനൂപ് നന്ദി
തരികിട നന്ദി
കനല്‍അഭിപ്രായത്തിനു വളരെ നന്ദി.

അനില്‍ കുടിച്ചിട്ട് എന്റെ ഭാര്യ ആണെനിക്ക് എല്ലാം അവളേയും മക്കളേയും എനിക്കിപ്പോ കാണണം എന്ന് പറഞ്ഞ് പലഹാര പൊതിയും വാങ്ങി വരുന്നവരെ കണ്ടിട്ടില്ലെ? അവരെ ഒന്നും ചെയ്യാന്‍ പറ്റില്ല ..കുറച്ചു നേരം ‘അല്‍ഫോന്‍സച്ചനെ‘ പോലെ പറക്കാന്‍ ആണു ശ്രമം...

ലീല എം ചന്ദ്രന്‍കഥയില്‍ ചോദ്യമില്ല. ജീവിതത്തിലും ...അല്ലേ?

സുനില്‍ കൃഷ്ണന്‍ ഒരു സ്ത്രീയുടെ മനസ് ഒരു പുരുഷനില്‍ ഉറച്ചു പോയാല്‍ അതിനെ മാറ്റി മറിയ്ക്കുക അസാദ്ധ്യം തന്നെ...ഇതു പുരുഷനും ബാധകമാണ്.യഥാര്‍ത്ഥ പ്രണയം അനശ്വരമാണ്.കാലമെത്ര കഴിഞ്ഞാലും അതിന്റെ നൊമ്പരം മാറുകയില്ല.... സുനില്‍ അഭിപ്രായത്ത്തിനു നന്ദി....

സ്മിതാ ആദര്‍‌ശ് ചില വാക്കുകള്‍ ചില മുഖങ്ങള്‍ മന‍സ്സില്‍ നിന്ന് മായില്ലാ......

പൊറാടത്ത് “ഗംഗയും രവിയും ഇപ്പഴും ഒരുപാടുണ്ട്... ”പ്രീയ പറഞ്ഞത് കേട്ടില്ലെ ഒരു പക്ഷെ പൊറാടത്തും കണ്ടു കാണും ......

കുഞ്ഞന്‍ കനക & രവിയുടെ ദാമ്പത്യത്തില്‍ കാണാപ്പുറങ്ങള്‍ ഉണ്ടാകാം..അതാണു വാസ്തവം!....

കൃഷ് തണുപ്പല്ലെ കാപ്പി കുടിച്ചു കൊണ്ടെ ഇരിക്കാം .. തിരികെ എത്തിയതില്‍‌ സന്തോഷം പരിഹാരം..........?

മാണിക്യം said...

ബിന്ദു ഉണ്ണി രവിയെ ചീത്ത വിളിക്കുന്നതിനുപകരം ... സ്നേഹത്തിനു മുന്നില്‍ കീഴടങ്ങാത്തവരില്ലാ വാശിയും ഉപദ്രവവും ഒന്നും ആകില്ലാ ഒരിക്കലും പരസ്പരം പ്രകോപിപ്പിക്കാതിരിക്കുകാ അതല്ലേ എളുപ്പം?

ഷമ്മി നല്ല ചോദ്യം. ഉറക്കെ ചോദിക്കാം .. മനസ്സ് ..അതിനെ മയത്തില്‍ കൈകാര്യം ചെയ്യുകാ, പുരുഷന്മാര്‍ പുറമെ കാണിക്കുന്ന ഈ കാണിക്കല്‍‌ മാത്രമേയുള്ളു
90%വും വളരെ മൃദുവായ വികാരജീവികളാ നഷ്ടപെട്ടാലോ എന്ന തോന്നല്‍ പോലും താങ്ങാന്‍ കെല്പില്ലാത്തവര്‍. ..പിന്നെ ..?

വികടശിരോമണി നന്ദി, ഒരു ശീലം ഒക്കെ ഫുള്‍ സ്റ്റോപ്പ് ഇടും പോലെ നിര്‍ത്താന്‍ പറ്റില്ലാ...വെള്ളമടിക്കുന്നു-മരിക്കുന്നു.:)

ഗീതാഗീതികള്‍ ഗീതാ പറഞ്ഞാതാണ് ശരി കനകത്തിന് ഇത്തിരി ക്കൂടി ക്ഷമയാകാമായിരുന്നു. രവിയും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ പാടില്ല, ഒരേ കാര്യം നേരിടുമ്പോള്‍ പുരുഷന്‍ കുടിക്കും എന്നിട്ട് ഒറ്റയുറക്കം ഭാര്യ ആ റ്റെന്‍ഷനും പിന്നെ ബാക്കി ബോധമില്ലാ തുറങ്ങുന്നാ മനുഷ്യനെ നോക്കി....

കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച സ്ത്രീകളാ ഭാഗ്യം ചെയ്തവര്‍ വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയാനും പിരിമുറുക്കമില്ലാതെ ജീവിയ്ക്കാനും അവര്‍ക്ക് കഴിഞ്ഞു

മലമൂട്ടില്‍ മത്തായി പേരു പോലല്ലൊ അളിന്റെ ചിന്താഗതി! രവി ഭാര്യയെ സ്നേഹിക്കുന്നില്ല എന്നലല്ലൊ ആഴ്ചയില്‍ 5 ദിവസവും ഇരട്ടവരയ്ക്കുള്ളില്‍,
വാരാന്ത്യം ... ഇങ്ങനെ .......

ഒരു ചങ്ങാതി വെള്ളിയാഴച്ചയും ശനിയാഴ്ചയും വെള്ളമടി ചീട്ടുകളി പൂകുറ്റി ആവും. ഞായറാഴ്ച കാലത്തെ എണീറ്റു പള്ളില്‍ പോയിട്ട് എന്നാ പ്രാര്‍ത്ഥനാ!! ശരിക്കും കുഞ്ഞാടാണ് പിറ്റേ വെള്ളിയാഴ്ച വരെ .. ..

ഞങ്ങള്‍ പറയുന്നതു വെള്ളിയ്യാഴ്ച ഈശോമിശിഹാ കുരിശ്ശേ മരിച്ച ഓര്‍മ്മ വരുമ്പോള്‍ പിന്നെ പിടിച്ചാ നില്‍ക്കുല്ലാ ഞായറഴ്ച കര്‍ത്താവ് ഉയര്‍ത്താല്‍ പിന്നെ റെഡി ...
ചില കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ....
വിട്ടു കൊടുക്കാം ബലം പിടിച്ചൂം പിടിച്ചു പറിച്ചും കിട്ടുകില്ലല്ല്ലൊ സ്നേഹം അഥവാ മനസ്സ് ...
അതു കൊച്ചു കൊച്ചു സ്നേഹപ്രകടനത്തിലൂടെ വിട്ടുകൊടുക്കളിലൂടെ നേടാം...

"പ്രണയ നൊമ്പരങ്ങള്‍ ....."
വായിച്ച് അഭിപ്രായം അറിയിച്ച വര്‍ക്കും എനിക്ക് മെയില്‍ വഴി അഭിപ്രായവും വിമര്‍ശനവും തന്നവര്‍‌ക്കും , എനിക്ക് സപ്പോര്‍ട്ട് തന്ന എല്ലാ പ്രീയ സുഹൃത്തുക്കള്‍ക്കും നന്ദി!!

സഹയാത്രികന്‍ said...

കൊള്ളാം...നടക്കുന്ന കാര്യങ്ങള്‍ തന്നെ...
പക്ഷേ ഈ പ്രണയം നഷ്ടപ്പെട്ടവന്‍ മദ്യത്തെ പ്രണയിക്കുന്നതെന്തിനു...! ഇതുപോലെ ഒരുപാടെണ്ണമുണ്ട്... സ്വയം മനസ്സിലാക്കാത്തവര്‍...
കുഞ്ഞേട്ടന്‍ പറഞ്ഞത്... കാരണം അതാകാനേ തരമുള്ളൂ... !

Kunjipenne - കുഞ്ഞിപെണ്ണ് said...

ശ്ശെ..ടാ..ആ ഗംഗേടെ കാര്യം ഒന്നാലോചിച്ച് നോക്ക് ..ഞാനെന്തൊരു പോത്ത്..ചെലപ്പം അവരും സ്മാള് കഴിച്ചൌണ്ട് നടക്കുവായിരിക്കും

Areekkodan | അരീക്കോടന്‍ said...

പോസ്റ്റ് ഇഷ്ടപ്പെട്ടു..

അനൂപ്‌ കോതനല്ലൂര്‍ said...

മാണിക്യാ ചേച്ചി വളരെ ഇഷ്പ്പെട്ടു കഥ

lakshmy said...

‘എവിടെ എന്താ പിശകിയത്?"
ഒരുപാട് പേർ ചോദിച്ചു കൊണ്ടിരിക്കുന്ന, ഉത്തരം കിട്ടാത്ത ചോദ്യം. ‘ഒരു മാതൃകാബന്ധത്തിന്റെ ചേരുവകൾ ഇങ്ങിനെ’ എന്നൊരു കൃത്യമായ നിർവചനം ആർക്കു പറയാനാകും. നൂലാമാലകളാൽ മൂടിയ മനസ്സിന്റെ കെട്ടുകളഴിക്കാൻ ക്ലിയർ കട്ട് പാതകളുണ്ടോ?

നല്ല എഴുത്ത് മാണിക്യേച്ചി. ഇഷ്ടമായി

'മുല്ലപ്പൂവ് said...

നന്നായി ട്ടോ..
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
ജോയിസ്||മുല്ലപ്പുവ്..!!

Rajith's WORLD | രജിത്തിന്റെ ലോകം said...

ചുരുക്കം ചില സ്ഥലങ്ങലിലേ തടസം ഒഴിവാക്കി നിര്‍ത്തിയാല്‍ നല്ല ഒഴുക്കുള്ള എഴുത്ത്. നന്നായിരിക്കുന്നു. പക്ഷേ ചില സംശയങ്ങള്‍ ബാക്കി...
എല്ലാവരും കൂടുവിട്ടു കൂടുമാറിക്കളിക്കുന്ന ഇക്കാലത്തും ഭൂതകാലത്തിന്റെ നൊമ്പരങ്ങളാണ് ജീവിതം എന്ന് ധരിച്ചു കുടിച്ചു മരിക്കുന്ന നായകന്‍, ദു:ഖങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന, മണലില്‍ തല മാത്രം പൂഴ്ത്തി ഒളിച്ചു കളിക്കുന്ന ഒട്ടകപ്പക്ഷിയേ ഓര്‍മ്മിപ്പിക്കുന്നു.
കഥയെന്താ പാതി വഴിക്ക് നിര്‍ത്തി തുടങ്ങിയേടത്ത് തന്നെ തിരിച്ച് വന്നത്. അത്ര അടുപ്പമുള്ള സാറയെന്ന കൂട്ടുകാരിയ്ക്ക്, നായകനെ‍ മനസ്സു തുറക്കാനും, നായികയ്ക്ക് അല്പം ക്ഷമിക്കാനും ഒരവസരം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കാമായിരുന്നു.

എവിടെയോ തുടങ്ങി എങ്ങാണ്ടോ അവസാനിച്ച പോലെ തോന്നുന്നു...
ചിലപ്പം എന്റെ വായനയുടെ കുഴപ്പാവും...!

Still,".... its a small world ..."

മലയാ‍ളി said...

അസ്സലായിരിക്കണു.... :)

തോന്ന്യാസി said...

ഇതിന് ഞാന്‍ കമന്റുന്നില്ല.........

വന്നു,വായിച്ചു....എന്നറിയീക്കാന്‍ ഒരു കൈയ്യൊപ്പ്

Durga said...
This comment has been removed by the author.
Durga said...

മാണിക്യം -

ജീവിതഗന്ധമുള്ള ഒരു പോസ്റ്റ്. എങ്കിലും ഇതിന്റെ അവതരണമൊക്കെ എന്തോ എനിക്കിഷ്ടമായില്ലാ. കാമ്പുള്ള കഥയാരുന്നു, പക്ഷേ, കഥവായിച്ചു കഴിയുമ്പോള്‍ ഒരു കാവ്യനീതി ഇല്ലാത്തതുപോലെ, ന്യായാന്യായങ്ങള്‍ കാണാന്‍ ശ്രമിച്ചാലും പരാജയപ്പെടുന്നപോലെ. പിന്നെ കഥ തീര്‍ന്നിട്ടും തീരാത്തതുപോലെയും. ആരൊക്കെയോ പറഞ്ഞതുപോലെ, മദ്യവും നഷ്ടപ്രണയവും ഒരോ കാരണങ്ങള്‍ മാത്രം. അവരു തമ്മില്‍ മനസു തുറന്നു സംസാരിക്കാത്തതും പരസ്പരം അര്‍ഹിക്കുന്നത് കിട്ടാത്തതുമാണെന്നു തോന്നുന്നു യഥാര്‍ത്ഥകാരണം!

അമേരിക്കയിലോ ക്യാനഡയിലോ നടക്കുന്നതുകൊണ്ട് സംസാരത്തില്‍ ഇംഗ്ലീഷ് കലര്‍ത്തുന്നതിവിടെയൊക്കെ സാധാരണമാണ് എന്നെനിക്കറീയാം. പക്ഷേ അതൊരു കഥയായി വായിക്കുമ്പോള്‍ ആകെ കല്ലുകടിയാണത്. എനിക്കെന്തോ ആ ശൈലിയോട് പൊരുത്തപ്പെടാന്‍ പറ്റുന്നില്ല.
ചേച്ചിക്ക് ഗദ്യമാണ് കവിതകളേക്കാല്‍ വഴങ്ങുന്നതെന്നണെന്റെ അഭിപ്രായം.

- സ്നേഹാശംസകളോടെ, ദുര്‍ഗ്ഗ

മാണിക്യം said...

സഹയത്രികന്‍:അഭിപ്രായത്തിനു നന്ദി,
കുഞ്ഞിപെണ്ണേ: ആരും ഓര്‍ത്തില്ല ഗംഗയെ, ആ പറഞ്ഞതിനു സാധ്യത ഇല്ലാതില്ലാ :)
അരീക്കോടന്‍ : ഇവിടെ വരെ വന്നതിനു നന്ദി..
അനൂപ്: ഇഷ്ടായീ എന്നറിഞ്ഞതില്‍ വളരെ സന്തോഷം,
ലക്ഷ്മി: രണ്ടു വ്യക്തികള്‍, അവരുടെ വ്യക്തിത്വം കൂട്ടി മുട്ടുമ്പോള്‍ വിട്ടു വീഴ്ച്കക്കും മാപ്പാക്കനും തുറന്ന് സംസാരിക്കാനും മടിയ്ക്കുമ്പോള്‍ ഒരു കൂരയ്ക്ക് കീഴേയാണങ്കില്‍ പോലും അകലം കൂടുകയാണ്..
മുല്ലപ്പുവ്: ആശംസകള്‍ക്കു നന്ദി ജോയിസ്.
രജിത്: ഞാന്‍ കണ്ടത് വളരെ കുറച്ച് അതിലെ എന്റെ ഓര്‍മ്മയ്ക്ക് ഇവിടെ എത്തിയ്ക്കാനായത് തുഛം തുടക്കവും ഒടുക്കവും ഇല്ലാ ശരിയാണ് “പിടിച്ചു വാങ്ങാന്‍ കിട്ടുന്നതല്ല സ്നേഹം എന്ന് മനസ്സിലാക്കുന്നവര്‍ ചുരുക്കം ..”
മലയാളി: നന്ദി
തോന്ന്യാസി : കൈ ഒപ്പ് ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്
ദുര്‍‌ഗാ: തുറന്ന അഭിപ്രായത്തിനു മുന്നില്‍ എന്റെ പ്രണാമം.
“അവരു തമ്മില്‍ മനസു തുറന്നു സംസാരിക്കാത്തതും പരസ്പരം അര്‍ഹിക്കുന്നത് കിട്ടാത്തതുമാണെന്നു തോന്നുന്നു യഥാര്‍ത്ഥകാരണം”..... ഞാന്‍ ഈ പറഞ്ഞതു മുഴുവന്‍ കൂടീ‍ ഒരു വാചകത്തില്‍ ഒതുക്കി . അപാരം! .. ശരിയാണ് .. ഇതിനെ ഒരു കഥാ എന്ന് ഒതുക്കി നിര്‍‌ത്തുമ്പോള്‍ എന്റെ ഈ കഥയിലെ ശൈലി പൊരുത്തകേട് ആണ്. ..

ഇടയില്‍ കേട്ടത് : “ ഓ മൈ ഗോഷ്! സ്റ്റെപ്പില്‍ നിന്ന് സ്ലിപ്പ് ആയി ആങ്കിള്‍ ഒന്നു സ്പ്രൈയിന്‍ ചെയ്തു , വാട്ട് എ പെയിന്‍!

ദുര്‍‌ഗാ വാഴ്തുകള്‍ അല്ലാതെ, ആത്മാര്‍‌ത്ഥമായ അഭിപ്രായം വിമര്‍‌ശനം നിരൂപണം പറഞ്ഞതിന് പ്രത്യേകം നന്ദി.

മെയിലില്‍ എനിക്ക് നിരൂപണവും അഭിപ്രായങ്ങളും എത്തിച്ച പ്രീയാ സുഹൃത്തുക്കള്‍‌ക്ക് പ്രത്യേകം നന്ദി..

Baby said...

ഞാന്‍ മുമ്പേ സൂചിപ്പിച്ചിരുന്നതു പോലെ , മാണിക്ക്യത്തിനു കഥകളെകാള്‍ കൂടുതല്‍ വഴങ്ങുന്നത് കവിതകല്‍ ആണ്
…………ആശയത്തിനു പുതുമ അവകാശപ്പെടാനില്ല , അപ്രതീക്ഷിതമായ ഒരു പരിണാമമൊ, പിരിമുറുക്കമൊ അല്ലെങ്കില്‍ ഒരു കഥ വായിച്ചു കഴിയുമ്പോള്‍ ഉള്ള ഒരനുഭൂതി നല്കാന്‍ പൂര്‍ണമായും ഈ കഥക്ക് കഴിഞ്ഞു എന്നു പറയാന്‍ കഴിയില്ല ………..ദുഖങ്ങള്‍ക്കു മറുമരുന്നു മദ്യം ആണെന്നും അതു ജീവിതം നശിപ്പിച്ചു കളയുമെന്നും ഉള്ള പഴയ ആശയത്തിന്റെ പുനരാവിഷ്‌ക്കരണം
……..എന്നാല്‍ അവതരണ ശൈലിയും മറ്റും നന്നായിട്ടുണ്ട്
…………വൈവിദ്ധ്യം ആയ എത്രയൊ വിഷയങ്ങല്‍ ഉണ്ട് ……….മഹഭാരതവും രാമായണവും ബൈബിളിലെ എല്ലാം കഥകളുടെ ഖനികല്‍ ആണു ………..അവ പുതിയ പ്രമേയങ്ങള്‍ക്ക് വഴിവക്കട്ടെ

ലതി said...

മാണിക്യം,
ഞാന്‍ വൈകി.
നല്ല പോസ്റ്റ്.

“കനകം മൂലം,
കാമിനി മൂലം.
ഗംഗാ..... നീയെവിടെ?”

ഇനിയെങ്കിലും
ആ കുഞ്ഞുങ്ങളെ
വിഷമിപ്പിക്കാതെ
രവിയും കനകവും
സുഖമായി ജീവിക്കണേ എന്റെ ഏറ്റുമാനൂരപ്പാ..

ഹരിയണ്ണന്‍@Hariyannan said...

മാണിക്യം....

ഈ ബ്ലോഗിലെ വളരെത്തിളങ്ങുന്ന മാണിക്യമായിരിത്തോന്നി ഈ കഥ!

അഭിനന്ദനങ്ങള്‍!!

Vijil said...

അസ്തമയ സൂര്യനെ സാക്ഷിയാക്കി ..
മദ്യ ഗ്ലാസ്സിലെ അവസാന കവിളും
കുടിക്കാന്‍ തുടങ്ങുന്ന നിന്നെ നോക്കി
ആരോ പറയുന്നതു കേട്ടു
" ...പെണ്ണിനായ് ജീവിതം തുലച്ചവന്‍..."

പക്ഷെ....
ഞാന്‍ കാരണമാണോ നീ...?
നിന്നെ ഞാനോ തുലച്ചത് ...?
അതോ എന്നെ നീയോ.....?
===============================
എവിടെയോ വായിച്ച് മറന്ന വരികള്‍
ഇവിടെ പോസ്റ്റുന്നു.... ചുമ്മാ.....

പൈങ്ങോടന്‍ said...

കഥയോ അതോ ജീവിതമോ?
ഇഷ്ടപ്പെട്ടു

Senu Eapen Thomas, Poovathoor said...

ഒത്തിരി കള്ളങ്ങള്‍ ഉണ്ട്‌ ഇതില്‍.

1. പല്ലുതെപ്പും കുളിയും കഴിഞ്ഞെത്തുമ്പോള്‍...

2. ഞാന്‍ ക്ലീനിങ്ങ് വാഷിങ്ങ് ചെടികളുടെ പരിപാലനം ഒക്കെ ആയി നീങ്ങി

3. ആപ്പോള്‍ ലോണിന്റെ [Bank Loan aano] അരുകില്‍ കൂടി കനകം [Gold aano] ഞങ്ങളുടെ അടുത്തെത്തി...

ആരോടെന്നില്ലാതെ ചോദിച്ചു കൊണ്ട് ഞാനീ
ഒഴിഞ്ഞ കാപ്പി കപ്പ് തിരിച്ചു കൊണ്ടിരുന്നു...................
വായിച്ചു കേട്ടോ..ചുമ്മാ ചൊറിയാന്‍ ഇത്രയും എഴുതിയതാ. ഐപ്പോഴും പ്രകോപനപരമായ കമന്റിനു നല്ല ചൂടന്‍ മറുപടി കിട്ടുമല്ലോ..അതിനായി കാത്തിരിക്കുന്നു..ഉറങ്ങാതെ...

സസ്നേഹം...
പഴമ്പുരാണംസ്‌.