Monday, September 14, 2009

ലക്ഷ്യം...........

വിദ്യാഭ്യാസകാലം അവസാനിക്കാരായി.പന്ത്രണ്ടു വര്‍ഷങ്ങളും ഏതാനും മാസങ്ങളും കഴിഞ്ഞു.അസ്ത്രപ്രയോഗത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രാവീണ്യം എന്നറിയാനായി ദ്രോണര്‍ ഒരു പരീക്ഷ നടത്തുവാന്‍ തീരുമാനിച്ചു. കൃപരും അതിനോട് യോജിച്ചു. വൃക്ഷാഗ്രത്തില്‍ ഒരു കൃത്രിമക്കിളിയെ നിക്ഷേപിച്ചിട്ട് ദ്രോണര്‍ ശിഷ്യരോട് പറഞ്ഞു:- "ചെല്ലുക. ലക്ഷ്യം തെറ്റാതെ ആ വൃക്ഷാഗ്രത്തില്‍ ഇരിക്കുന്ന കിളിയുടെ കഴുത്ത് നിങ്ങള്‍ അമ്പെയ്തു മുറിക്കണം."

ആദ്യം തന്നെ യുദ്ധിഷിഷ്ടരനെ വിളിച്ചു.വില്ലുകുലച്ച് ലക്ഷ്യം നോക്കി കൊണ്ടു നില്‍ക്കുമ്പോള്‍ ആചാര്യന്‍ ചോദിച്ചു :-"ആ മരവും കിളിയും അതിന്റെ കഴുത്തും ഞാനും ഈ നില്ക്കുന്ന ജനങ്ങളും നിനക്ക് ദൃഷ്ടിഗോചരമാണോ? "
"അതേ ഗുരോ! ഞാനെല്ലാവരേയും കണുന്നു."
"ശരി നീ അത്രയ്ക്കായില്ല. മാറിനില്‍ക്കുക." എന്നു പറഞ്ഞദ്ദേഹം രണ്ടാമതായി ദുര്യോധനനെ വിളിച്ചു.
അവന്റെ ഉത്തരവും ശരിയായില്ല, പിന്നെ ഭീമനേയും ദുര്യോധനാനുജന്മാരായ തൊണ്ണുറ്റൊന്പതുപേരേയും നകുലസഹദേവന്മാരെയും ക്രമപ്രകാരം വിളിച്ചു. ആരുടെ മറുപടിയും തൃപ്തികരമായിരുന്നില്ല.
കര്‍ണ്ണനെ വിളിച്ചു മറുപടി ശരിയായില്ല.



ലക്ഷ്യം മാത്രം കാണുന്നതായി ആരും പറഞ്ഞില്ല. ഒടുവിലാണു പാര്‍ത്ഥനെ വിളിച്ചത്. അര്‍ജുനനോടൂം അതെ ചോദ്യം തന്നെ ചോദിച്ചു.അര്‍ജുനന്‍ ലക്ഷ്യസ്ഥാനതേക്ക് നോക്കിക്കൊണ്ടു പറഞ്ഞു:-
"ആ പക്ഷിയുടെ കഴുത്തല്ലാതെ മറ്റൊന്നിനേയും ഞാന്‍ കാണുന്നില്ല. ആ പക്ഷിയെ തന്നെയും ഗോചരമല്ല."
"ശരി ബാണം തൊടുത്തു വിടൂ." - ആചാര്യന്‍ കല്പ്പിച്ചു ഉത്തരക്ഷണത്തില്‍ വിജയന്‍ ഉന്നം നോക്കി അസ്ത്രമെയ്തു കിളിയുടെ കഴുത്തുമുറുച്ചു താഴെയിട്ടു......

ലക്ഷ്യം അതേവര്‍ക്കും ഉണ്ടാവണം
എഴുത്ത്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ..
എഴുതുന്നത് വായനക്കര്‍ക്ക് മനസ്സിലാവണം .
ഒരു ഗുരു പഠിപ്പിച്ചാല്‍ ശിഷ്യര്‍ക്ക് അത് മനസ്സില്‍ ബുദ്ധിയില്‍ തറഞ്ഞു കയറണം. അതാണു ലക്ഷ്യം.

ലക്ഷ്യം പിഴച്ചാല്‍ ....

ഒരു വേട്ടക്കരനു വേണ്ടതും ലക്ഷ്യമാണ്. എയ്തുകൊള്ളിക്കണ്ടത് എവിടെ എന്നു മാത്രം നിശ്ചയിക്കുക,
അല്ലതെ മറ്റൊന്നും ഓര്‍ക്കരുത് ആലോചിക്കരുത് ഇരയുടെ മുന്‍-പിന്‍ കാലം ആലോചിച്ചാല്‍,
അമ്പുകൊണ്ടാല്‍ അല്ലങ്കില്‍ വേട്ടയാടപ്പെട്ടാല്‍
ഇരയുടെ മനോഗതി ഇവയോക്കെ ചിന്തിച്ചാല്‍ ലക്ഷ്യമില്ലാത്ത വേട്ടയാവും...
വെറും ഒരു ഗോഗ്വാ വിളി.
വേട്ടക്ക് പോയി തിരികെ വന്ന് മൂരിയിറച്ചി വാങ്ങി കഴിക്കാം....

പിന്നെ എന്റെ ചുറ്റും ശബ്ദമുഖരിതമാവണം എന്നു മാത്രമാഗ്രഹിക്കുമ്പോള്‍
വെറുതെ കുറെ വേട്ട പട്ടികളും ആയി കാടിളക്കി ഒരോട്ടം,
അത് നല്ലതാണു ശരീരം ഒന്നിളകികിട്ടും.
വേട്ടക്കാരനും ഇരയും ഒന്നാണെന്ന് മനസ്സിലാക്കുന്ന ഒരു കാലം വരും .....

മൃഗങ്ങള്‍ വേട്ടയാടും പക്ഷെ അതവയ്ക്ക് ഭക്ഷണത്തിനു വേണ്ടി മാത്രം, അല്ലാതെ മൃഗങ്ങള്‍ വിനോദത്തിനു വേട്ടയാടാറില്ല.
വെറുതേ ഇങ്ങനെ ഒക്കെ ഒന്നു ചിന്തിച്ചു.... നിങ്ങള്‍ക്ക് യോജിക്കാം വിയോജിക്കാം



ചിത്രം ഗൂഗിളിനോട് കടപ്പട്

38 comments:

ശ്രീ said...

"ലക്ഷ്യം അതേവര്‍ക്കും ഉണ്ടാവണം
എഴുത്ത്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ..
എഴുതുന്നത് വായനക്കര്‍ക്ക് മനസ്സിലാവണം .
ഒരു ഗുരു പഠിപ്പിച്ചാല്‍ ശിഷ്യര്‍ക്ക് അത് മനസ്സില്‍ ബുദ്ധിയില്‍ തറഞ്ഞു കയറണം. അതാണു ലക്ഷ്യം"

വളരെ ശരി തന്നെ ചേച്ചീ...

ഹരീഷ് തൊടുപുഴ said...

എഴുതുന്നത് വായനക്കര്‍ക്ക് മനസ്സിലാവണം .

athu thanne...
chilarezhuthunnathu avarkku maathrame manasilakunnulloo..
enikkonnum pidi kittiyilla..!!

രഘുനാഥന്‍ said...

തീര്‍ച്ചയായും ശരിതന്നെ പ്രിയ മാണിക്യം...

എഴുത്തുകാര്‍ അലസമായി എയ്യുന്ന അമ്പുകള്‍ ആവരുത് വാക്കുകള്‍. അതിനു അര്‍ഥവും ലക്ഷ്യവും വേണം. എങ്കിലേ അത് കൊള്ളേണ്ട സ്ഥലത്ത് കൊള്ളേണ്ടതു പോലെ കൊള്ളൂ...

അദ്ധ്യാപകര്‍ അലക്ഷ്യമായി പറയുന്ന വാക്കുകള്‍ പോലും കുട്ടികള്‍ ശ്രദ്ധിക്കും !!. നല്ലതായാലും ചീത്തയായാലും. ആയതിനാല്‍ അതിനും അര്‍ഥം വേണം ശരിയായ മാര്‍ഗ ബോധം അഥവാ ലക്‌ഷ്യം വേണം.

നല്ല കാഴ്ചപ്പാടുകള്‍ ..ആശംസകള്‍

ജോ l JOE said...

എന്റെ ചുറ്റും ശബ്ദമുഖരിതമാവണം എന്നു മാത്രമാഗ്രഹിക്കുമ്പോള്‍...
കാടിളക്കി ഒരോട്ടം,......

കുറിക്കു കൊള്ളുന്ന അമ്പ്‌....

Malayali Peringode said...

:)

saju john said...

നല്ലോരു ലേഖനം...

പക്ഷെ.....

don;t say "YES" when you want to say "NO"

ഇത്തരം ഒരു ചിന്താഗതി, ഒരു സമൂഹത്തിനും വേണ്ടതാണു...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വേട്ടക്കാരനും ഇരകളും..

1
വേട്ടക്ക്
വേട്ടക്കാരനിര
തുണ.

2
വേട്ടക്കാരന്‍
വേട്ടക്ക് വരാതായപ്പോള്‍
ഇരകള്‍ക്ക് മുഷിഞ്ഞു.

പിന്നെയവര്‍
പരസ്പരം വേട്ടയാടി.

3
വേട്ടയാടിത്തളര്‍ന്ന്
വിശ്രമിക്കുമ്പോള്‍
വേട്ടക്കാരനറിഞ്ഞില്ല,
മറ്റൊരു വേട്ടയിലെ
ഇരയാണ് താനെന്ന്.

4
ഇരകളില്ലാതായാല്‍
മുടങ്ങുന്ന വേട്ടയെപ്പറ്റി
ആകുലനായ വേട്ടക്കാരന്‍
ഇരയെ സംരക്ഷിക്കാന്‍
നിയമം കൊണ്ടു വന്നു.

5
ഇരുളിന്റെ മറവില്‍
ഇര കാത്തിരുന്നു,
വേട്ടക്കാരനു വേണ്ടി.
...................

ഇരകളെങ്കിലും പരസ്പരം വേട്ടയാടാതിരുന്നെങ്കില്‍?

പൊറാടത്ത് said...

ഇതേതായാലും ലക്ഷ്യം കണ്ടു... :)

പാവപ്പെട്ടവൻ said...

മാണിക്ക്യം കണ്ട ലക്ഷൃത്തിലേക്ക് ഈ അമ്പ്‌ ചെന്നെത്തി എന്നു പറയാം ഉദാകരണസഹിതം നിരത്തിയ ഈ ലേഖനം എന്തുകൊണ്ടും നാന്നായിരിക്കുന്നു

siva // ശിവ said...

ഈ കഥ മുമ്പ് വായിച്ചിട്ടുണ്ട്..... ഉദ്ദേശം മനസ്സിലായില്ല....

കണ്ണനുണ്ണി said...

ശത്രുവും മിത്രവും...ഇരയും വേട്ടക്കാരനും ഒക്കെ ആപേക്ഷികമല്ലേ...
ഉറുമ്പിനു മുന്നില്‍ ആട് വലുത്..ആനയ്ക്ക് മുന്നില്‍ ആട് വെറും ഉറുമ്പ്...
ശത്രു എന്ന് നിനച്ചു...ഒരാളെ വിലയിരുത്തിയാല്‍ ആ ആലോലം കൊള്ളരുതാത്തവന്‍ ലോകത്ത് വേറെ ഇല്ലെന്നു തോന്നും..
എല്ലാം മനസ്സിന്റെ തോന്നലുകള്‍ മാത്രമാവും....
ശ്ശൊ..എനിക്ക് വയ്യ...പറഞ്ഞു പറഞ്ഞു ഞാന്‍ എന്താ പറഞ്ജോണ്ടിരിക്കനെന്നു മറന്നു പോയി..

അനില്‍@ബ്ലോഗ് // anil said...

ആയ്യോ !!
ലക്ഷ്യം എന്തെന്ന് കണ്ടെത്താനാവുന്നില്ല.
:)

അരുണ്‍ കരിമുട്ടം said...

കര്‍ണ്ണനെ വിളിച്ചു മറുപടി ശരിയായില്ല

ഇത് ശരിയല്ലന്ന് തോന്നുന്നു.ദ്രോണര്‍ കര്‍ണ്ണനെ അഭ്യാസം പഠിപ്പിച്ചിട്ടുണ്ടോ??
പിന്നെ കിളിയുടെ കഴുത്താണോ അതോ കണ്ണാണോ കണ്ടത്??
ആകെ കണ്‍ഫ്യൂഷന്‍!!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ കഥ എഴുത്തുകാർക്ക് മാത്രമല്ല, എല്ലാവർക്കും ബാധമാണ്.അതുകൊണ്ടാണല്ലോ “ലക്ഷ്യം പലപ്പോളും മാർഗത്തെ സാധൂകരിക്കും” എന്നു പറയുന്നത്....!

മറ്റൊരു കഥ കൂടി ഉണ്ട്.

ഒരു ദിവസം അർജ്ജുനൻ ഭക്ഷണം കഴിക്കുമ്പോൾ വിളക്ക് കെട്ടുപോയി ഇരുട്ടായി.പക്ഷേ ഇരുട്ടിലും ഭക്ഷണം കഴിക്കുന്നത് തുടർന്നു.അപ്പോൾ അർജ്ജുനൻ ഇങ്ങനെ ചിന്തിച്ചു.:“ഇരുട്ടത്തും എന്റെ കൈ വായിലേക്കുള്ള വഴി കൃത്യമായി കണ്ടെത്തുന്നുവല്ലോ..അപ്പോൾ എന്തു കൊണ്ട് ഇരുട്ടിൽ എന്തു കൊണ്ട് എന്റെ അസ്ത്രങ്ങൾക്ക് ലക്ഷ്യത്തിലെത്താൻ സാധിക്കില്ല?”ഈ ചിന്ത അദ്ദേഹത്തെ ഇരുട്ടിൽ പരിശീലിക്കാൻ പ്രേരിപ്പിച്ചു.അങ്ങനെ ഇരുട്ടിലും ലക്ഷ്യസ്ഥാനത്ത് അമ്പു കൊള്ളിക്കാൻ പ്രാപ്തനായി.പിൽ‌ക്കാലത്ത് ഇരുട്ടിൽ ജയദ്രഥനെ കൊല്ലാൻ ഇത് അദ്ദേഹത്തെ സഹായിച്ചു.

അപ്പോൾ ലക്ഷ്യം മുന്നിലുണ്ടെങ്കിൽ പിന്നെ മറ്റൊന്നും തടസ്സമാകില്ല എന്ന് ചുരുക്കം

നന്ദി മാണിക്യം !

പാര്‍ത്ഥന്‍ said...

മാണിക്യം ചേച്ചീ,
ലക്ഷ്യമാണ് പ്രധാനം. മഹാഭാരതത്തിലെയാണ്, ഗീതയിലെയാണ് എന്നൊക്കെപ്പറഞ്ഞ് ആകെ കൊഴ്പ്പാക്കാൻ ഇതുമതി.

@അരുൺ:
കൌരവരുടെ കൂടത്തന്നെയായിരുന്നു കർണ്ണനും അഭ്യാസം പഠിച്ചത്. രാജകുമാരന്മാർക്കുള്ള മത്സരത്തിൽനിന്നാണ് കർണ്ണനെ മാറ്റിനിർത്തിയത് എന്നല്ലെ കഥ.

നന്മ പറഞ്ഞു തരാൻ ഗുരു ഇല്ല.
അദ്ധ്യാപകനും ടീച്ചർക്കും വിദ്യാഭ്യാസമേ നൽകാൻ കഴിയൂ.

കറുത്തേടം said...

വളരെ ശ്രദ്ധേയമായ ഒരു ലേഖനം. മാണിക്യം, താങ്കളുടെ ലേഖനം ലക്‌ഷ്യം കണ്ടു.

ലക്ഷ്യം നല്ലതാണ് എന്നാല്‍ ലക്ഷ്യം ഇതാവണം എന്ന വിവേചന ബുദ്ധിയാണ് ഒരാള്‍ക്ക്‌ ഉണ്ടാകേണ്ടത്. മഹാഭാരതത്തിലെ ഒരു കഥ വളരെ രസകരമായി അവതരിപ്പിച്ചു തന്റെ പോസ്റ്റ്‌ന്റെ ലക്‌ഷ്യം അതേപടി വായനക്കാരില്‍ എത്തിച്ചിരിക്കുന്നു.

പിന്നെ ഒരു ചെറിയ സംശയം വായനക്കാരില്‍ ഉണ്ടായോ എന്ന് എനിക്കും ഒരു സംശയം. ദ്രോണരുടെ ശിഷ്യരെ കുറിച്ചും ചോദ്യത്തെ കുറിച്ചും?

Typist | എഴുത്തുകാരി said...

രണ്ടു കഥയും ഇഷ്ടായി (പോസ്റ്റിലെ കഥയും, സുനിലിന്റെ കമെന്റിലെ കഥയും) രണ്ടും മുന്‍പ്‌ കേട്ടിട്ടുണ്ട്. ലക്ഷ്യം വേണമെന്നും, അതു മനസ്സില്‍ വച്ചു പരിശ്രമിക്കണം എന്നും മനസ്സിലായി. പക്ഷേ വേറെ എന്തോ ലക്ഷ്യം ഉണ്ടോ ഇവിടെ. അതോ എന്റെ തോന്നലോ?എന്തായാലും അതെനിക്കു മനസ്സിലായില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

ബുലോഗവനം ഇളക്കിമറിച്ച് ലക്ഷ്യമില്ലാതെ എയ്തുകളിക്കുന്നവർക്കുള്ള ഒരു ഗുരുവചനം !
തീർച്ചയായും ലക്ഷ്യത്തിലെത്തിയ ഒരു ശരം തന്നെയാണിത് ..കേട്ടൊ

Anil cheleri kumaran said...

ലക്ഷ്യം അതേവര്‍ക്കും ഉണ്ടാവണം
എഴുത്ത്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ..
എഴുതുന്നത് വായനക്കര്‍ക്ക് മനസ്സിലാവണം .
ഒരു ഗുരു പഠിപ്പിച്ചാല്‍ ശിഷ്യര്‍ക്ക് അത് മനസ്സില്‍ ബുദ്ധിയില്‍ തറഞ്ഞു കയറണം. അതാണു ലക്ഷ്യം.

ലക്ഷ്യം പിഴച്ചാല്‍ ....
പിഴച്ച ലക്ഷ്യങ്ങൾക്കുള്ള ഉത്തരമാണല്ലോ ഈ ലക്ഷ്യം.....

(അരുൺ‌ പറഞ്ഞത് പോലെ, കർ‌ണ്ണനെ വിളിക്കാൻ ഇടയില്ലല്ലോ. കർ‌ണ്ണനന്ന് വേറെ സ്കൂളിലല്ലേ പഠിക്കുന്നത്? അങ്ങേർ തെറ്റിക്കാനിടയുമില്ല.)

ഗീത said...

"മൃഗങ്ങള്‍ വേട്ടയാടും പക്ഷെ അതവയ്ക്ക് ഭക്ഷണത്തിനു വേണ്ടി മാത്രം, അല്ലാതെ മൃഗങ്ങള്‍ വിനോദത്തിനു വേട്ടയാടാറില്ല."

ശരിയാണ് ജോച്ചി. വേട്ട എങ്ങനെ ഒരു വിനോദം ആവുമെന്ന് തീരെ മനസ്സിലാവുന്നില്ല. നിഷ്കളങ്കരായ മൃഗങ്ങള്‍ അമ്പേറ്റു പിടഞ്ഞു മരിക്കുന്നത് കാണുക ഒരു സന്തോഷമോ? സാഡിസ്റ്റുകള്‍ക്ക് മാത്രം കഴിയുന്ന കാര്യം.

VEERU said...

അതേ...ആ അഭിപ്രയത്തോടു യോജിക്കുന്നു..വിനോദത്തിനു വേണ്ടിയുള്ള വേട്ടയെ ഒരിക്കലും ന്യായീകരിക്കാനാവില്ല തന്നെ...!!

Sureshkumar Punjhayil said...

Vayichirunnu chechy.. Nannayirikkunnu, Ashamsakal...!!!!

മാണിക്യം said...

ലക്ഷ്യത്തില്‍ എത്തിയ
എല്ലാവര്ക്കും വളരെ നന്ദി..

ശ്രീ നന്ദി

ഹരീഷേ കൂടുതല്‍ ഒന്നും ഇല്ല.
ഇത്രയുമേ മനസ്സിലാക്കനുള്ളു.

രഘുനാഥന്‍
"അലക്ഷ്യമായി പറയുന്ന വാക്കുകള്‍ പോലും കുട്ടികള്‍ ശ്രദ്ധിക്കും !!. നല്ലതായാലും ചീത്തയായാലും. ആയതിനാല്‍ അതിനും അര്‍ഥം വേണം" നന്ദി ഇതു തന്നെയാണു ഞാന്‍ പറഞ്ഞതുമ്.

ജോ അങ്ങനെയും മറ്റുള്ളവരോട് സംവേദിക്കുന്നവരുണ്ട്

മലയാളി നന്ദി :)

നട്ട പിരാന്തന്‍,
മനസ്സിലുള്ളത് പറയാനുള്ള ചങ്കൂറ്റം അതെ സമൂഹത്തിനതുണ്ടായെ പറ്റൂ.

രാമചന്ദ്രാന്‍ വെട്ടിക്കാട്ട്,
ഇന്നു വേട്ട മനുഷ്യനാവശ്യമില്ല നായാടിയില്‍ നിന്ന് വളരെ മുന്നിലായി ഇന്നത്തെ മനുഷ്യന്‍. അതെ പരസ്പരം വേട്ടയാടാതിരുന്നെങ്കില്‍....

പൊറടത്ത് നന്ദി

പാവപ്പെട്ടവനു നന്ദി

ശിവ കഥക്ക് ശേഷവും ചിലവരികള്‍ കുറിച്ചിരുന്നു ദുരൂഹതയൊന്നും ഇല്ലായിരുന്നല്ലോ

മാണിക്യം said...

കണ്ണനുണ്ണീ യ്യോ എവിടെ വരെ എത്തി?

അനിലേ
'ചെറുശ്ശേരിയുടെ എരിശ്ശേരിയില്‍ കഷ്ണമില്ല
ഇളക്കി നോക്കിയാല്‍ കാണുമെന്ന് ചെറുശ്ശെരി...'
എന്റെ ലക്ഷ്യം,
അതു അനില്‍ കണ്ടില്ല അല്ലേ? :)

അരുണ്‍
പണ്ഡുപുത്രരും കൌരവരും സൂതപുത്രനയ കര്‍ണ്ണനും, ഹിരണ്യധനുസ്സിന്റെ പുത്രനായ ഏകലവ്യനും ദ്രോണ ശിഷ്യര്‍ തന്നെ [സംഭവപര്‍വ്വം] അഭ്യാസപരീക്ഷക്കു കിളിയുടെ കഴുത്ത് എയ്തു വീഴ്ത്തി എന്നാണു വായിച്ചത് ...

സുനില്‍കൃഷ്ണന്‍
“ലക്ഷ്യം പലപ്പോളും മാർഗത്തെ സാധൂകരിക്കും” മഹാഭാരത്തില്‍ നിന്ന് ഉള്ക്കൊള്ളാന്‍ ധാരാളമുണ്ട്, ഇന്നത്തെ ആധുനീക യുഗത്തിലും മര്‍ഗനിര്‍ദേശമാവാന്‍ പറ്റിയ എത്രയോ ഉദാഹരണങ്ങള്‍ ..
അഭിപ്രായം പങ്കു വച്ചതിനു നന്ദി സുനില്‍

മാണിക്യം said...

പാര്‍ത്ഥന്‍
പറഞ്ഞതാണ്‍ ശരി
"നന്മ പറഞ്ഞു തരാൻ ഗുരു ഇല്ല.
അദ്ധ്യാപകനും ടീച്ചർക്കും വിദ്യാഭ്യാസമേ നൽകാൻ കഴിയൂ."
അതു തന്നെയാണിന്നത്തെ വിദ്യാഭ്യാസത്തിന്റെയും ജീവിതത്തിന്റെയും പോരായ്മ.
പ്രതിനായകന്മാരെ വാഴ്തി വന്നപ്പോള്‍
ശരിയായ ധര്‍മ്മവും മൂല്യവും നഷ്ടമാവുന്നു. അഭിപ്രായത്തിനു നന്ദി

കറുത്തേടം നന്ദി..
ദ്രോണ ശിഷ്യര്‍ .. കറുത്തേടത്തിനും സംശയമോ? ഞാന്‍ അറുണിനു മറുപടിയിട്ടു.

എഴുത്തുകാരി
നന്ദി.... ചുമ്മാ തോന്നിക്കോളു.
മനസ്സിലാവാത്തത് മനസ്സിലായി എന്നു പറഞ്ഞാല്‍ മനസ്സിലായതു മനസിലാവാതെ പോവും :)

ബിലാത്തിപട്ടണം നന്ദി ...
പരന്ന വായന ആണെന്നു മനസ്സിലായി :)


കുമാരാ ബ്ലോഗ് വായനക്കിടക്ക് മഹാഭാരതം കൂടി വായിക്കുക, പാര്‍ത്ഥന്‍ പറഞ്ഞത് ഒരു വലിയ പരമാര്‍ത്ഥമാണു ഇന്നത്തെ സ്കൂളും അദ്ധ്യാപകരും വിദ്യാഭ്യാസം മാത്രമെ നല്‍കുന്നുള്ളു

ഗീതേ ............. വാക്കുകള്‍ക്ക് നന്ദി


വീരൂ & സുരേഷ് ഇവിടെ എത്തിയതിനും വായിച്ചതിനും ഏറെ നന്ദി..

എല്ലാവര്‍ക്കും നന്ദി

ഈദാശംസകള്‍ നേരുന്നു

പാവത്താൻ said...

നല്ല പോസ്റ്റ്.അര്‍ജ്ജുനന്‍ ആരാ മോന്‍? മിടുക്കനാ. മൂരിയിറച്ചി എനിക്കും വളരെ ഇഷ്ടമാണ്. ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം കൂടുകയും ചെയ്യുന്നതാണല്ലൊ ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലത്.ഇരയോടുള്ള സഹതാപവും വേട്ടക്കാരനോടുള്ള ഭയം കലര്‍ന്ന ആദരവും ലഭിക്കും.കൊന്നാല്‍ പാപം തിന്നാല്‍ തീരും.വായിച്ചപ്പോള്‍ ഇങ്ങനെ ഒക്കെ തോന്നി.... നിങ്ങള്‍ക്ക് യോജിക്കാം വിയോജിക്കാതിരിക്കാം...

Sabu Kottotty said...

വീണ്ടു വിചാരം കാണിയ്ക്കുമെന്നു പ്രതീക്ഷ്യ്ക്കാം

jayanEvoor said...

സംഗതി പിടികിട്ടി!

പക്ഷെ ആര്‍ക്കാണ് ലക്ഷ്യമില്ലാത്ത്തത് ചേച്ചീ....!?
ബൂലോഗത്തുള്ള എല്ലാര്‍ക്കും അവരവരുടെ ലക്‌ഷ്യം ഉണ്ട്!
ചിലരുടെത്‌ നമുക്ക്‌ വേഗം മനസ്സിലാവും, ചിലരുടെത്‌ വൈകിയും!

യോജിച്ചും വിയോജിച്ചും, നിസ്സംഗത പാലിച്ചും ഒക്കെ നമ്മള്‍ ബൂലോഗ വാസികള്‍ ഇങ്ങനങ്ങ് പോകും!

the man to walk with said...

lakshyam..?

ഗിരീഷ്‌ എ എസ്‌ said...

ഹൃദ്യമായ എഴുത്ത്‌
ആശംസകള്‍...

raadha said...

ചേച്ചിയുടെ പോസ്റ്റ്‌ ലക്‌ഷ്യം കണ്ടെത്തി..സംശയമില്ല. അത് മനസ്സിലായവര്‍ മനസ്സിലായില്ല എന്ന് നടിക്കുന്നതും കാണാന്‍ കഴിഞ്ഞു. പറയാനുള്ളത് വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു!!!

hshshshs said...

ങ്ങളു ബന്നു ബദരീങ്ങളേം ബിളിച്ച് തന്ന ആ ഈദാശംസ ജോറാക്കിക്കളഞ്ഞൂട്ടാ..ഞമ്മടെ മഹാകാവ്യം ബായിച്ച് തെറിപറയണതിനു പകരം തന്ന ആശംസ പെരുത്തിഷ്ടായി..അതാ ഉള്ളിലു നേരൊള്ള മനുഷ്യന്റെയൊരു പുകില്..!!ഇങ്ങളുടെ അർശ്ശുനനേം മാസ്റ്ററേം പറ്റീം ബായിച്ചു ബോധിച്ചേക്ക്ണ്..!! ന്നാലും ങ്ങളു തൊടങ്ങി ബെച്ചേടത്തു നിന്നും കാര്യങ്ങള് കൊണ്ടെത്തിച്ചതു നിക്കങ്ങട്ട് ദഹിച്ചില്ലാന്നു ബിചാരിച്ച് എടങ്ങേറാവണ്ടട്ടാ...

poor-me/പാവം-ഞാന്‍ said...

I too agreed but not to disagree.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"വേട്ടക്കാരനും ഇരയും ഒന്നാണെന്ന് മനസ്സിലാക്കുന്ന ഒരു കാലം വരും ....."

വളരെ നല്ല ചിന്തകൾ....

ലക്ഷ്യം‌ മാത്രം‌ കാണുന്നവൻ‌ തെറ്റാതെ ലക്ഷ്യത്തിലെത്തിയേക്കാം‌. പക്ഷെ ലക്ഷ്യത്തിലെത്താനുള്ള പരാക്രമത്തിൽ പലരെയും പലതിനെയൂം തട്ടിവീഴ്ത്തുന്നത് അറിയുന്നുണ്ടാവില്ല.

“അവനവനാത്മസുഖത്തിനാചരിക്കുന്നവ
യപരന്നു ഗുണത്തിനായ് വരേണം”

ഗുരുവിന്റെ ഈ വാക്കുകൾ ഇക്കാലഘട്ടത്തിൽ കൂടുതൽ പ്രസക്തമായി തോന്നുന്നു.

വയനാടന്‍ said...

ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്നു പണ്ടു വിശ്വസ്സിച്ചിരുന്നു; എന്നാലങ്ങനെയൊന്നില്ലെന്നു പിന്നീടു മനസ്സിലായി.
എന്തായാലും ഒന്നുറപ്പ്‌; ലക്ഷ്യമുണ്ടായേ തീരൂ; കൃത്യമായ ലക്ഷ്യമുള്ള കുറിപ്പ്‌. അതു ലക്ഷ്യം കണ്ടിരിക്കുന്നു.
നന്ദി

നീര്‍വിളാകന്‍ said...

വേട്ടയെ ജീവിതവുമായി കൂട്ടിക്കുഴച്ചു കാണുന്നത് അര്‍ത്ഥവത്താണെന്ന് വിശ്വസിക്കുന്നില്ല.... ലക്ഷ്യത്തിലേക്ക് മാത്രം ലക്ഷ്യം വച്ച് മറ്റു പ്രതിബന്ധങ്ങളെ കണ്ടില്ല എന്ന് നടിക്കുന്ന പുതു തലമുറയുടെ ജീവിത രീതിയെയും ഞന്‍ നഖശിഖാന്തം എതിര്‍ക്കുന്നു.... ലക്ഷ്യം മാത്രം മുന്നില്‍ കാണുന്ന പുതു തലമുറയില്‍ അഗദി മന്ദിരങ്ങള്‍ ഉണ്ടാവുന്നു, ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ പെരുകുന്നു.... ഇതെല്ലാം ലക്ഷ്യം മാത്രം കണ്ട് മുന്നേരുന്നതിന്റെ ബാക്കി പത്രങ്ങള്‍!!!!

മുരളി I Murali Mudra said...

മാര്‍ഗമല്ല ലക്ഷ്യമാണ്‌ പാധാന്യം...
സത്യം..

Anonymous said...

വേട്ടക്കാരനും ഇരയും ഒന്നാണെന്ന് മനസ്സിലാക്കുന്ന ഒരു കാലം വരും .....aham brahmasmi......