Tuesday, March 24, 2009

‘ഒരു വഴിത്തിരിവ്’.............

ഏറ്റവും നല്ല വെള്ളിയാഴ്ചകള്‍‌! ......തുടര്‍ച്ച.

ഞാന്‍ എന്തു പറയണം എന്നറിയാതെ മിഴിച്ചിരുന്നു.

ഒടുവില്‍ "രണ്ടു ദിവസം കഴിഞ്ഞ് വരൂ."എന്ന് പറഞ്ഞു. ഉച്ചയ്ക്കു ശേഷം അമ്മയും‌‌ ‌‌കൂടെ വരട്ടെ ... ഞാന്‍ പറഞ്ഞു കഴിഞ്ഞപ്പൊള്‍ എന്തോ വലിയ ആശ്വാസം പോലെ അവരെന്നെ നോക്കി അന്ന് ഒരു ഞായര്‍ ആയിരുന്നു ബുധനാഴ്ച വരാന്‍ തയാറായി അവര്‍ പോയി ..എനിക്ക് ഉറങ്ങാന്‍ പറ്റൂന്നില്ലാ പിറ്റെന്ന് ഞാന്‍ എന്റെ മറ്റൊരു ഫ്രണ്ടിനെ വിളിച്ചു അവരും ഒരു സ്ക്കൂള്‍ നടത്തുന്നുണ്ട് അന്ന് ലൈസന്സില്ലാതെ പതിനഞ്ചില്‍ താഴെ കുട്ടികളുമായി സ്ക്കൂള്‍ നടത്താം പക്ഷെ ഈ സ്ക്കൂള്‍ പ്രൈവറ്റ് ആണ് സ്റ്റാഫ് കൂടുതല്‍ ഉണ്ട് ഞാന്‍ ഈ കുട്ടിയെ പറ്റി പറഞ്ഞു ഉടനെ അവര്‍ പറഞ്ഞു വേണ്ടാ കേട്ടോ ഇങ്ങനെയുള്ള കുട്ടികളെ ചേര്‍ത്താല്‍ മറ്റുകുട്ടികളുടെ പേരന്റ്സ് തടസം പറയും തന്റെ ബിസ്സിനസ്സിനെ ബാധിക്കും .....ഞാന്‍ പറയുന്നത് കേള്‍ക്ക്, പല പേരന്റ്സിനും ഇഷ്ടമാവില്ല. ആ കുട്ടിയുടെ ചേഷ്ടകള്‍, ചെറിയകുട്ടികള്‍ അല്ലേ അവര്‍ അനുകരിക്കും. ചിലകുട്ടികള്‍ക്ക് ഭയം ആവും, വേണ്ട കേട്ടോ.പിന്നെ റിസ്ക് ഫാക്റ്റര്‍ അതും നോക്കണം.

ഞാന്‍ ഒന്നും പറയാതെ ഫോണ്‍ വച്ചു എന്തോ മനസ്സ് വല്ലാതെ മുറിപ്പെട്ടു ..ഞാന്‍ തനിയെ പറഞ്ഞു ഇതു ബിസ്സിനസ്സ് അല്ല, ചാച്ചനെ വിളിച്ചിട്ട് പറഞ്ഞു ഞാന്‍ ആ കുട്ടിയെ നോക്കാന്‍ തീരുമാനിച്ചു ചിലപ്പോള്‍ അതൊടെ റെഗുലര്‍ സ്ക്കൂള്‍ പൂട്ടണ്ടതായി വരും .. ഓഫീസില്‍ ആയതു കൊണ്ടാവാം കൂടുതല്‍ ഒന്നും പറഞ്ഞില്ല. പതിവ് മൂളല്‍ ഞാന്‍ എന്റെ തീരുമാനം ഉറപ്പിച്ചു .

ഏതയാലും ഞാന്‍ എന്റെ മറ്റു ചില സുഹൃത്തുക്കളെ കൂടി വിവരം അറിയിച്ചു, പലരും പ്രോത്സാഹിപ്പിച്ചു എങ്കിലും നിയമ വശങ്ങള്‍ നോക്കണം കുട്ടിക്ക് എന്തെങ്കിലും വയ്യായ്ക വന്നാല്‍ ആരുണ്ട് എന്ന ചോദ്യം. ഒരു മണിക്കുര്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു സുഹൃത്തിന്റെ ഫോണ്‍ ആ വാരാന്ത്യത്തില്‍ ഇന്‍ഡ്യന്‍ കൌണ്‍സിലര്‍ ജനറലിന്റെ ഭാര്യ പേട്രണ്‍ ആയുള്ള ഒരു ലേഡീസ്‌ ക്ലബ് ഭാരവാഹികളുടെ മീറ്റിങ്ങ് അന്നു ഞാന്‍ ചെല്ലുന്നോ? അവരെ കാണാം സ്വാധിനമുള്ള പല ആളുകളും ഉണ്ട് ഒരു പക്ഷെ ഈ വിഷയം അവതരിപ്പിച്ചാല്‍ നല്ല ഒരു റെസ്‌പോണ്‍സ് കിട്ടുമെന്ന് പറഞ്ഞു.ആലോചിച്ചപ്പോല്‍ എന്തു കൊണ്ട് ഒന്നു ശ്രമിച്ചു കൂടാ എന്ന് തോന്നി മീറ്റിങ്ങിനു പോകാന്‍ മദ്രാസ്സുകാരായ എന്റെ രണ്ടു ഫ്രണ്ട്സ് കൂട്ട് ഉണ്ടെന്നത് ഒരു ധൈര്യം ആയി.

ഇതിനിടക്ക് ഞാന്‍ ഈ കുട്ടിയെ നോക്കാം എന്ന് പറഞ്ഞ് കഴിഞ്ഞ് എനിക്ക് വേറെ നാലു പേരന്റ്സിന്റെ ഫോണ്‍ വന്നു.ആ കുട്ടികള്‍ക്കും സ്കൂളില്‍ പോകാന്‍ പറ്റാത്ത അവസ്ഥ ഞാന്‍ എല്ലാവരോടും ശനിയാഴ്ച വീണ്ടും വിളിക്കു എന്ന് പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് റിയാ അമ്മയുടെ കൂടെ എത്തി....അപ്പോള്‍ ആണു മനസ്സിലാകുന്നത് ആ കുട്ടി സ്വയം നേരെയിരിക്കാനാവില്ല വീണു പോകും.എനിക്ക് ഒരു ബേബി ചെയര്‍ ഉണ്ട് അതില്‍ ഇരുത്തി ഒരു അവന് അമ്മ തന്നെ ഭക്ഷണം കൊടുത്തു.
സ്ട്രൊകൊണ്ട് കുടിക്കും. ആദ്യമായി എനിക്ക് നിസഹായവസ്ഥ എന്താണെന്ന് മനസ്സിലായി...

അടുത്ത ദിവസം ഞങ്ങള്‍ മീറ്റിങ്ങിന് എത്തി ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ക്രീം ലെയര്‍ എന്ന് അവകാശപ്പെടുന്ന കൂട്ടം
മലയാളികള്‍ ആരും തന്നെയില്ലാ 25 പേരോളം ഉണ്ട് ..എന്തായാലും അനുഭാവപൂര്‍വം ഞങ്ങള്‍ അവതരിപ്പിച്ച കാര്യം കേട്ടു എന്ന് മത്രമല്ല ഉടനെ തന്നെ വേണ്ടത് ചെയ്യാമേന്ന് ഒരു വാക്കും.കാര്യമായി തന്നെ എല്ലാവരും പിറ്റെന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി
അന്വേഷണത്തില്‍ അറിഞ്ഞു മാനസീക വികാസം കുറഞ്ഞ കുറെ ഏറെ കുട്ടികള്‍ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയില്‍ ഉണ്ട് എത്രയോ കുട്ടികള്‍ വീടിനുള്ളില്‍ തന്നെ ആയി കഴിയുന്നു അങ്ങനെയുള്ള കുടുംബങ്ങള്‍ ഒന്നിച്ചു നാട്ടില്‍ പോലും പോകാറില്ല, സാധരണ ഗള്‍ഫ് ജീവിതമാവില്ല ഈ കുടുംബങ്ങളില്‍ പാര്‍ട്ടികള്‍ ഔട്ടിങ്ങ് ഷൊപ്പിങ്ങ് എന്തിനു ഒരു പായ്ക്കറ്റ് ഖുബൂസ് വാങ്ങാന്‍ പോലും കുടുംബം മുഴുവനൊടെ മിക്കപ്പോഴും പുറത്ത് പോവുക. ആ നിലയില്‍ നിന്ന് വിത്യസ്തമായി ഇവിടെ ആ കുട്ടിയെ വീട്ടില്‍ ഇരുത്തി ആരെങ്കിലും കൂടെ ഇരിക്കും അല്ലങ്കില്‍ കാറില്‍ കൊണ്ടു പോയാലും പുറത്ത് മറ്റുള്ളവരുള്ളിടത്ത് ഇറക്കില്ല..ഇതൊക്കെ പറഞ്ഞു കേട്ടപ്പോള്‍ മാത്രമാണ് ആ കുടുംബത്തിലേ ഒരോ അംഗങ്ങളും അനുഭവിക്കുന്നത് അറിയുന്നത്. അന്നു കുറെ വിവരങ്ങള്‍ കേട്ടു.

മിക്ക സ്കൂളിലും സ്പെഷ്യല്‍ എഡ്യുക്കേഷനു വേണ്ടാ സ്റ്റാഫില്ലാ അതു കൊണ്ടു തന്നെ കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ പറ്റുന്നില്ലാ .ഒരു അറബ് സ്കൂള്‍ ഉണ്ട് പക്ഷെ അവിടെ നാഷ്ണലിനു തന്നെ സീറ്റ് തികയുന്നില്ല പിന്നെ താങ്ങാനാവത്ത ഫീസും.
അവിടത്തെ ഡയറക്‍ടര്‍ ഒരു ജര്‍മങ്കാരി ഞങ്ങള്‍ക്ക് ട്രെയിനിങ്ങും പഠിപ്പിക്കാനുള്ള ബവേറിയന്‍ കരിക്കുലവും തരാം എന്ന് പറഞ്ഞു ഞങ്ങള്‍ നാലുപേര്‍ അവിടെ ചേര്‍ന്നു. ഈ സമയത്താണു ഒരു ഓഫര്‍ മാഞ്ചസ്റ്റര്‍ യൂണിവെഴ്സിറ്റിയുടെ ഒരു കൊഴ്സ് ചിലവ് കൈയ്യില്‍ നിന്ന് എടുക്കണം പക്ഷെ കൌണ്സിലേറ്റ് വഴി പഠിക്കനും പരീക്ഷയ്ക്കും ഉള്ള സൌകര്യം ​ചെയ്യാം എന്നു 56 പേര്‍ പങ്കെടുത്ത ആ മീറ്റിങ്ങില്‍ നിന്ന് ഞങ്ങള്‍ 6 പേര്‍ അപ്പോള്‍ തന്നെ റെജിസ്റ്റര്‍ ചെയ്യുന്നു.സ്പെഷ്യല്‍ നീഡ് കുട്ടികള്ക്കായി ഒരു വിങ്ങ് തുടങ്ങാന്‍ ആ മീറ്റിങ്ങില്‍ തന്നെ തീരുമാനം ആദ്യമായി ധനശേഖരണം അതിനു നല്ല ഒരു കൂട്ടം ആളുകള്‍ മുന്നോട്ട് വന്നു,3 മാസം കൊണ്ട് അതായത് സെപ്റ്റബറില്‍ സ്പെഷ്യല്‍ കെയര്‍ സെന്റര്‍ എന്ന് ശാഖ ഇന്ത്യന്‍ എബസിയുടെ സ്കൂളില്‍ തുടങ്ങി.

ഞാന്‍ ആ നേരം കൊണ്ടു എന്റെ കൊഴ്സ് തീര്ത്തു SCC ചേര്‍ന്നു ആദ്യത്തെ ആറ് മാസം ശമ്പളമില്ലതെ ജോലിചെയ്യണം ഫണ്ട് കുറവാണ്.അതു വരെ മുന്നൊട്ട് വന്ന പലരും അതോടെ പിന്‍വാങ്ങി.എന്റെ സ്കൂള്‍ പൂട്ടി -മാസം രണ്ടായിരം റിയാലിനു മേല് എനിക്ക് ഉണ്ടായിരുന്ന വരുമാനം ഇല്ല . റിയ ഉള്‍പ്പെടെ 4കുട്ടികളും എന്റെ ഒപ്പം സ്പെഷ്യല്‍ കെയര്‍ സെന്ററില്‍ വന്നു. അതൊരു നല്ല ഗ്രൂപ്പ് ആളുകളുടെ സഹായമുള്ള കൂട്ടയ്മയായി കുട്ടികളെ ആഴചയില്‍ ഒരു ദിവസം ഒരു ശിശു രോഗവിദഗ്ദയും,ENTയും വന്നു നോക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ ഫിസിയോ തെറപ്പിസ്റ്റ് വന്ന് പരിശീലനം എല്ലാ ദിവസവും സ്പീച്ച് തെറപ്പിക്ക് സ്പീച്ച് തെറപ്പിസ്റ്റ്,ഹെഡ്മിസ്ട്രസ്,2റ്റീച്ചേഴ്സ്,ഒരു ആയ,ഇങ്ങനെ 8 പേരടങ്ങുന്ന് ഫാകള്‍റ്റി 20 കുട്ടികള്‍.
സെറിബ്രല്‍ പാള്‍സി,ഡൌണ്‍സിഡ്രൊം, ഓര്‍ട്ടിസ്റ്റിക്,ഹിയറിങ്ങ് ലോസ്, ലേണിങ്ങ് ഡിസേബിള്‍ഡ് ഇങ്ങനെയുള്ളവരാണ് ആദ്യബാച്ചില്‍ വന്നത്, ആദ്യദിവസം പേരന്റ് റ്റീച്ചര്‍ മീറ്റിങ്ങ് അന്ന് ആ മാതാപിതാക്കളുടെ സന്തോഷം കാണണമായിരുന്നു.എല്ലാ കുട്ടികളും യൂണിഫിമില്‍ വന്നു.

ബുദ്ധിമാന്മാരെ അതി ബുദ്ധിമന്മാരക്കുന്ന് മെയിന്‍ സ്‌ട്രീമില്‍ നിന്ന് ഞാന്‍ mentally challenged ആയുള്ള കുട്ടികളുടെ അടുത്തെത്തി.

ഒന്നു ചിരിക്കാതെ പേരറിയാതെ ഞാന്‍ തൊടുന്നു അല്ലെ തലോടുന്നു എന്ന് തിരിച്ചറിയുന്നില്ലാത്ത കുഞ്ഞുങ്ങള്‍ .ഞാന്‍ എന്തെല്ലാം അവര്‍ക്കായി ചെയ്താലും അവരെന്നെ തിരിച്ചറിയാറു പോലും ഇല്ലാ, ‘താങ്ക്യൂ റ്റീച്ചര്‍’ എന്ന് പറയാനാവാത്ത മക്കള്‍!
നല്ലതു സുന്ദരന്‍ കണ്ടാല്‍ ഓടിചെന്ന് വാരി എടുക്കാന്‍ തോന്നും എന്ന് പറയുന്ന മക്കളല്ല. അക്ഷരങ്ങളോ പാഠങ്ങളൊ അല്ല അത്യാവശ്യം ദൈനം ദിന ആവശ്യങ്ങള്‍ക്ക് സ്വയം പര്യാപ്തത ഇതു മാത്രമായിരുന്നു അവരെ പരിശീലിപ്പിക്കാന്‍ ശ്രമിച്ചത്. ഒന്ന് നേരെ ഇരിക്കാന്‍. ഭക്ഷണം എടുത്ത് വായില്‍ വയ്ക്കാന്‍. ചെരുപ്പിടാന്‍, വസ്ത്രം ധരിക്കാന്‍.എന്തിന് പടി കയറാനും ഇറങ്ങാനും.ഒരു രണ്ട് വയസ്സുള്ള കുഞ്ഞ് സ്വയം ചെയ്യുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ അറിയില്ലാതിരുന്ന പത്തുവയസ്സുകാരുണ്ട്, അവര്‍ക്ക് സിമ്പതിയല്ല വേണ്ടത് എന്ന് മാതാപിതാക്കളെ പറഞ്ഞു ബോധ്യപെടുത്തുന്നതായിരുന്നു ഏറ്റവും ശ്രമകരം.
കാലത്ത് 8 മണിക്ക് ആ കുട്ടികള്‍ വന്നാല്‍ ഉച്ച്ക്ക് ഒരു മണിക്ക് പോകുന്നതു വരെയുള്ള് എല്ലാ ചെയ്തികളും എഴുതി അവയുടെ റിപ്പൊര്‍ട്ട് ആ വാരാന്ത്യത്തില്‍ എല്ലാവരും ചേര്‍ന്ന് ചര്‍ച്ച Individual Education Program ല്‍ വരുത്തേണ്ടുന്ന മാറ്റങ്ങള്‍ വിദഗ്ദരുടെ അഭിപ്രായങ്ങള്‍.ഇങ്ങനെ ആഴ്ചയില്‍ ആറ് ദിവസവും ജോലി പല ദിവസവും ക്ലാസ് കഴിഞ്ഞ് മീറ്റിങ്ങുകള്‍ ..

ചില ദിവസങ്ങല്‍ മലമുകളിലേക്ക് കല്ലുരുട്ടി കയറ്റുന്ന നാരാണത്തു ഭ്രാന്തനെ പോലെ ആയിരുന്നു
"ഞാന്‍ ചെയ്തതു ഒന്നും ആവുന്നില്ല"എന്ന് ഏതു നേരവും മനസ്സ് പറഞ്ഞു.
അന്ന് ചിലപ്പൊള്‍ ഈശ്വരനോട് പോലും ഞാന്‍ എന്തു പറയണമെന്ന് അറിയാതെ ഇരുന്നു പോകും.. ......

ഞാന്‍ ജോലി കഴിഞ്ഞ് വന്ന് മണിക്കുറുകള്‍ വായിക്കാനിരിക്കുന്നത് എന്റെ ആ ദിവസത്തെ പകലിനെ മറക്കാനായിരുന്നു....
...ഓരൊ മുഖവും മുന്നില്‍... പരിചയപ്പെട്ട അമ്മമാര്‍..
എഴുതാന്‍ ..ധാരാ‍ളം . ..എന്തുമാത്രം സാധിക്കുമെന്നറിയില്ല, എന്നാലും ശ്രമിക്കാം..

46 comments:

മാണിക്യം said...

ഇനി ഒരിക്കല്‍
എനിക്ക് ഒന്നും കൂടി ഞാന്‍ കടന്നു വന്ന ഈ വഴികളെ പറ്റി പറയാനാവുമോ എന്നറിയില്ല.
എന്റെ അനുഭവങ്ങള്‍ ഒന്ന് വായിച്ചിരിക്കൂ..
വര്‍ണ ശബളമല്ലാത്ത ലോകം...

hi said...

:( njan enthu parayaan

വല്യമ്മായി said...

ഇപ്പോഴും സ്ഥിതിഗതികള്‍ വളരെയൊന്നും മെച്ചപ്പെട്ടിട്ടില്ല.
താങ്കളുടെ അന്നത്തെ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.അത് ആ മാതാപിതാക്കള്‍ക്ക് നല്‍കിയ അശ്വാസം മനസ്സിലാക്കാനാകുന്നുണ്ട്.


ഈ സ്കൂള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടോ?

Typist | എഴുത്തുകാരി said...

ഇതു വയിക്കുമ്പോഴെ വിഷമം തോന്നുന്നു,അപ്പോളിതു നേരിട്ടനുഭവിക്കുമ്പോഴത്തെ കാര്യം ആലോചിക്കാവുന്നതേ ഉള്ളൂ. ഇതിനു തുനിഞ്ഞിറങ്ങിയതിന് എത്ര അഭിനന്ദിച്ചാ‍ലും മതിയാവില്ല.

Mr. X said...

gr8

പകല്‍കിനാവന്‍ | daYdreaMer said...

ചേച്ചി .. അഭിനന്ദനങ്ങള്‍ ...

നരിക്കുന്നൻ said...

എല്ലാം മനസ്സിലാകുന്നു. ഇത്തരം നല്ല മനസ്സുകൾക്ക് നന്മ വരട്ടേ...
ഒരോ വാക്കുകളും മനസ്സിൽ തട്ടുന്നു.

Unknown said...

chechiyute pravarthanangalkku nandi

പ്രയാണ്‍ said...

മറ്റുള്ളവരുടെ ദുഖങ്ങള്‍ സ്വന്തമാക്കിമാറ്റാന്‍ കഴുവുള്ള ഈ മനസ്സിന് ഒരുപാടാശംസകള്‍

Anonymous said...

മാണിക്യം ചേച്ചീ,
നല്ല മനസ്സിന്‌ അഭിനന്ദനങ്ങൾ....ആശം സകൾ....

Anonymous said...

മാണിക്യം ചേച്ചീ,
അഭിനന്ദനങ്ങൾ....ആശം സകൾ....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കഴിഞ്ഞ രണ്ടു തവണയായി മാണിക്യം ഇട്ട ഈ പോസ്റ്റുകളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.സെറിബ്രൽ പാൾസി, ഓട്ടിസം,ഡൊൺ സിൻഡ്രോം,ലേണിംഗ് ഡിസ് എബിലിറ്റി ( പഠിയ്ക്കാനുള്ള കഴിവു കുറവ്) തുടങ്ങിയ അവസ്ഥകളെക്കുറിച്ച് നാം ഇപ്പോളും അജ്ഞരാണ് എന്നാണു എനിയ്ക്കു തൊന്നിയിട്ടുള്ളത്.വളരെ സാധാരണക്കാരാ‍യ കുട്ടികൾ ഉള്ളപ്പോൾ നമുക്ക് ഒരിക്കലും അങ്ങനെ അല്ലാത്ത ഒരവസ്ഥയെക്കുറിച്ചു ചിന്തിയ്ക്കാനോ, അഥവ ചിന്തിച്ചാൽ തന്നെ കാര്യമായെടുക്കാനോ തോന്നുകയില്ല.മനുഷ്യ മനസ്സ് അങ്ങനെയാണ്.

വളരെ നോർമൽ ആയ ആദ്യ കുട്ടി ഉണ്ടായ ശേഷം, 40 ദിവസം നേരത്തെ ഉണ്ടായ രണ്ടാമത്തെ മോൾക്ക് ഉണ്ടായ ചില പ്രശ്നങ്ങളാണു ഇത്തരം ജീവിതാവസ്ഥയെക്കുറിച്ച് മനസ്സിലാക്കാൻ എന്നെ പ്രേരിപ്പിച്ചത്.ജനിച്ച് അഞ്ചാം ദിവസം രക്തത്തിൽ ബാക്ടീരിയ ഇൻ‌ഫെക്ഷൻ ഉണ്ടായി 20 ദിവസത്തോളം മരണവുമായി മല്ലടിച്ച ശേഷമാണ് അവൾ ജീവിതത്തിലേയ്ക് മടങ്ങി വന്നത്.പക്ഷെ അതിനുശേഷം കൂടുതൽ പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു.അതിലൊന്നാണ് “മൈൽ സ്റ്റോൺ ഡിലേ”(mile stone delays)കമന്നു വീഴുന്ന പ്രായത്തിൽ അതു ചെയ്യില്ല, നടക്കാറുകുമ്പോൾ നടക്കില്ല..അങ്ങനെ..ധാരാളം ചികിത്സകൾ ചെയ്തു.തെറാപ്പികൾ നടത്തി.അങ്ങനെ ഇപ്പോൾ അവൾ മിടുക്കിയായി വരുന്നു.എങ്കിലും അഞ്ചു വയസ്സായിട്ടും സംസാരം ചില വാക്കുകളിൽ മാത്രം.അതിനു പ്രത്യേകം സ്പീച്ച് തെറാപ്പി ചെയ്യുന്നു.

അങ്ങനെയാണു ഇത്തരം കുട്ടികളെ കാണാനും അവരുടെ പ്രശ്നങ്ങൾ അറിയാനും കഴിഞ്ഞത്.മാണിക്യം പറഞ്ഞപോലെ പത്തും പന്ത്രണ്ടും വയസായിട്ടും തല നേരേ നിർത്താൻ വയ്യാത്ത കുട്ടികളെ കണ്ടു.സംസാരിയ്ക്കാത്തവർ,സ്വയം ബ്രഷു ചെയ്യാൻ പോലും അറിയാത്തവർ, പറഞ്ഞാൽ മനസ്സിലാകാത്തവർ..ഈ ലോകത്ത് ഇങ്ങനേയും കുട്ടികളുണ്ട്.പ്രത്യേക പരി രക്ഷയും, തെറാപ്പിയും , ശ്രദ്ധയും കൊണ്ട് നല്ല പോലെ വ്യത്യാസം ഉണ്ടാക്കാൻ സാധിയ്ക്കും.നമ്മുടെ നാട്ടിൽ സ്കൂളിൽ വിട്ടു കഴിയുമ്പോൾ പഠിയ്ക്കാനാവാതെ കുഴയുന്ന കുട്ടികൾ ഉണ്ട്.അതൊരു രോഗാവസ്ഥയാണെന്ന് സമൂഹം അറിയുന്നില്ല.ഇത്തരം കുട്ടികൾ ഭൂരി ഭാഗവും മനസ്സിൽ ഒട്ടനവധി കഴിവുകൾ ഉള്ളവരായിരിയ്ക്കും.എന്റെ മോൾ തന്നെ അഞ്ചു വയസ്സായിട്ടില്ല, കമ്പ്യൂട്ടറിൽ പെയിന്റ് ബ്രഷ് നന്നായി ഉപയോഗിയ്ക്കും.”താരെ സമീൻ പർ” എന്ന സിനിമയിൽ ശരിയ്ക്കും അതാണു കാണിച്ചിരിയ്ക്കുന്നത്.കണ്ണു നിറയിയ്ക്കുന്ന കഥ.

സെറിബ്രൽ പാൾസി കൊണ്ട് കണ്ണിന്റെ കാഴ്ച കുറഞ്ഞ് ശ്രവണശേഷി മങ്ങി, സംസാരമില്ലാതിരുന്ന “അൻ‌ജൻ സതീഷ്” എന്ന കുട്ടി , അവനു കിട്ടിയ ശ്രദ്ധാപൂരവമുള്ള തെറാപ്പിയിൽ കൂടി മിടുക്കനായ കഥ അറിയാമോ? എറണാകുളത്താണു അവൻ.അവനെക്കുറിച്ചുള്ളഈ വീഡിയോ കാണുക.

ഇനിയും കുറെ എഴുതാനുണ്ട്..അതു പക്ഷേ പോസ്റ്റിനെക്കാൾ വലുതായി പോകും.സമയം കിട്ടുമ്പോൾ ഇതെല്ലാം ചേർത്ത് ഒരു പോസ്റ്റായി ഇടാം.


ഓട്ടിസത്തെക്കുറിച്ചുള്ള ഈ കഥയും കാണൂ.ഇവിടെ വേറേയും വീഡിയോകൾ കാണാം.
എന്തായാലും ഏറ്റവും പുണ്യമുള്ള ഒരു കാര്യമാണു മാണിക്യം ഗൾഫിൽ ചെയ്തത്.ഇങ്ങനെ ഒരു ഭൂതകാലം മാണിക്യത്തിനു ഉണ്ടായിരുന്നുവെന്ന് എനിയ്ക്കറിയില്ലായിരുന്നു.

ഇത്തരം കുട്ടികളെ "disabled" എന്നല്ല വിളിയ്ക്കേണ്ടത്.”differently Abled"എന്നാണ്.

ഈ എഴുത്തിനും , ഇത്തരം കാര്യങ്ങൾ “ബൂലോക“ ശ്രദ്ധയിൽ എത്തിച്ചതിനും മാണിക്യത്തിനു നന്ദി.

പിരിക്കുട്ടി said...

നന്നായി
ഞാനും ശ്രദ്ധിച്ചിട്ടുണ്ട് ഇത്തരം കുട്ടികളെ
അവര്‍ക്ക് നമ്മള്‍ ശരിക്കും ഒരു സ്പെഷ്യല്‍ സ്കൂള്‍ ആണോ കൊടുക്കേണ്ടത്
മറ്റുള്ള കുട്ടികളുടെ കൂടെ തന്നെ പഠിപ്പികുകയല്ലേ വേണ്ടത്

ശ്രീ said...

എന്തായാലും തുടര്‍ന്നെഴുതൂ ചേച്ചീ... നേരിട്ട് അനുഭവിച്ച കാര്യങ്ങളുടെ ഈ വിവരണത്തിലൂടെ വായനക്കാരായ ഞങ്ങളും കുറച്ചെങ്കിലും നന്നായാലോ...

smitha adharsh said...

മനസ്സിലാക്കാന്‍ കഴിയുന്നു...ഈ നല്ല മനസ്സ്...
മാതാപിതാക്കളുടെ മനസ്സിനെ നമുക്ക് മനസ്സിലാക്കാം..അതവരുടെ കടമയാണെന്ന് ഒരു പരിധി വരെ തോന്നാറും ഉണ്ട്..പക്ഷെ,ഇത് പോലെ ശ്രദ്ധ ആവശ്യമുള്ള കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളായി കണക്കാക്കി നോക്കുന്ന അധ്യാപകരെ ദൈവത്തിനു തുല്യരായി തോന്നാറുണ്ട് എനിക്ക്..അവരുടെ നല്ല മനസ്സിന് നന്ദി മാത്രം പറയട്ടെ..

വാചാലം said...

ജോച്ചീ..

ഒന്നും പറയാനാവുന്നില്ല, എത്ര കിട്ടിയിട്ടും പരാതിപറയുന്നവരുടെ ലോകത്തുള്ളവര്‍ , ഇങ്ങനെയുള്ള കുഞ്ഞുങ്ങളുടെ കൂടെ ഒരു മണിക്കൂര്‍ ചിലവഴിച്ചിരുന്നുവെങ്കില്‍, പിന്നീട് ഓരോ ദിവസവും ആരോഗ്യവും ജീവിതവും തന്ന ദൈവത്തിനു നന്ദി പറയും.

ഈ പോസ്റ്റിനെപ്പറ്റി ഒന്നും പറയാനാവുന്നില്ല. ജീവനില്ലാത്ത ചവറുകള്‍ നിറയുന്ന ഇവിടെ, ജീവിതത്തിലെ ഈ ഏടൂകള്‍ തുറക്കൂ. ചിലരുടെയെങ്കിലും ജീവിതത്തെപ്പറ്റിയുള്ള വീക്ഷണം മാറാന്‍ ഇത് കാരണമാകും, പിന്നെ മാണിക്യത്തിന്റെ മാണിക്യമൂല്യം തിരിച്ചറിയാനും !

- സ്നേഹാശംസകളോടേ, ദുര്‍ഗ്ഗ!

Bindhu Unny said...

മാണിക്യത്തിന്റെ പരിശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

K C G said...

നന്മ നിറഞ്ഞ ആ മനസ്സിനു മുന്നില്‍ താണു നമിക്കുന്നു. മുകളിലൊരാള്‍ ഇതു കാണുന്നുണ്ട്‌ ജോച്ചീ. ദുര്‍ഗ എഴുതിയത്‌ വളരെ ശരി. ഈ ബൂലോകം ചവറുകള്‍ എഴുതി നിറയ്ക്കാതെ ഈ വിധം മനുഷ്യമനസ്സുകളെ സ്വാധീനിക്കുകയും നന്മയിലേക്ക്‌ നയിക്കുകയും ചെയ്യുന്ന ആര്‍ടിക്കിള്‍സ്‌ കൊണ്ട്‌ നിറയട്ടേ. ഇത്തരം അനുഭവചിത്രങ്ങള്‍ കുറച്ചുപേരെയെങ്കിലും നന്മയുടേയും സേവനത്തിന്റേയും പാത തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കും തീര്‍ച്ച.

Sureshkumar Punjhayil said...

Chechy, Vallathe novunnu... Enikkariyavunna palarudeyum karyangal koodiyayathinalakam... Ashamsakal.

അനില്‍@ബ്ലോഗ് // anil said...

വായിച്ചു. നല്ല മനസ്സിന് അഭിനന്ദനങ്ങള്‍.

സമാന്തരന്‍ said...

ആ വലിയ മനസ്സിനോട് ആദരപൂര്‍വ്വം...

ചാണക്യന്‍ said...

വായിച്ചു,
ബാക്കി ഭാഗങ്ങളും തുടര്‍ന്നെഴുതുക...
അഭിനന്ദനങ്ങള്‍....

പാവപ്പെട്ടവൻ said...

പേരിലല്ല മാണിക്യം ആ മനസ്സിലാണ് മാണിക്യം.
പരദുഃഖ സ്വദുഖ എന്ന പ്രയോകമേ ഇല്ലാതായ വര്‍ത്തമാനത്തില്‍ ഇത്തരമൊരു അനുഭവം എഴുതാന്‍ കഴിഞ്ഞത് ചിന്താപരം ,ആകര്‍ഷിണിയം
ആ വലിയ മനസ്സിനെ ആദരപൂര്‍വ്വം നമിക്കുന്നു .

അഭിനന്ദനങ്ങള്‍

പാറുക്കുട്ടി said...

ഇന്നാണ് ഈ പോസ്റ്റ് വായിക്കാൻ കഴിഞ്ഞത്. ചേച്ചിയ്ക്ക് ഇങ്ങനെയുള്ള ഒരു നല്ല മനസ്സ് ഈശ്വരൻ തന്നല്ലോ. വൈകുന്നേരങ്ങളിൽ പാർക്കിൽ നടക്കാൻ പോകുമ്പോൾ ഇത്തരത്തിൽ പ്രശ്നമുള്ള ഒരു കുട്ടിയെ സ്ഥിരമായി കാണാറുണ്ട്. എനിക്ക് അവനെയാണ് ഇപ്പോൾ ഓർമ്മ വരുന്നത്.

രഘുനാഥന്‍ said...

സത്യത്തില്‍ താങ്കള്‍ ഒരു മാണിക്യം തന്നെ... ആശംസകള്‍ ................

Unknown said...

തുടരുക ചേച്ചി.. കഴിയും.. ആശംസകള്‍.. മുരളിക.

ഏ.ആര്‍. നജീം said...

അനുഭവങ്ങള്‍ കൊരുത്തു ചേര്‍ത്ത നല്ലൊരു പോസ്റ്റ്..

അഭിനനങ്ങള്‍...

Jayasree Lakshmy Kumar said...

വളരേ നല്ല പോസ്റ്റ് മാണിക്യേച്ചി. ഈയിടെ കണ്ട, ഇൻഡ്യാ വിഷന്റെ 24 ഫ്രെയിംസെന്ന പരിപാടിയിലെ, ഒരു ഓട്ടിസം ബേബിയെ വളർത്തുന്ന അമ്മയുടെ ത്യാഗനിർഭരമായ ജീവിതത്തെ കുറിച്ചുള്ള ഫിലിം റിവ്യൂ ആണ് ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത്. യദാർത്ഥജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു കഥയാണത്രേ. ജീവിതത്തിൽ ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നവരുടെ വ്യഥ എത്ര വലുതായിരിക്കും. ഇത്തരം കുഞ്ഞുങ്ങളെ മുന്നിൽ കണ്ട് ജീവിക്കുക എന്നത് ജീവനോടെ ഉരുകിത്തീരുന്നതിന് തുല്യമായിരിക്കും. അവിടെ അവരെ ആശ്വസിപ്പിക്കാനും, കുടുംബത്തിനും ആ കുഞ്ഞുങ്ങൾക്കും വേണ്ട സപ്പോർട്ട് നൽകുവാനും കഴിയുക ഒരു മഹത്‌പ്രവർത്തിയാണ്

സുനിൽ കൃഷ്ണന്റെ കമന്റും തന്ന ലിങ്കുകളും വളെരേ നന്നായി. ഫിസിക്കലി ആൻഡ് മെന്റലി ചലെൻ‌ജ്ഡ് ആയ കുട്ടികൾ എന്നും ഒരു വേദനയാണ്. പക്ഷെ ഡൌൺസ് സിൻഡ്രം ബേബീസ് [അവർ എത്ര പ്രായമായാലും ബേബീസ് എന്നു തന്നെ വിളിക്കാൻ തോന്നും] ദൈവത്തിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരാണെന്ന് തോന്നാറുണ്ട്. അവരുടെ ജീവിതത്തിൽ സാധാരണക്കാരെ പോലെ ദു:ഖങ്ങളില്ല . ഒരു സെകന്റ് മാത്രം നീണ്ടു നിൽക്കാവുന്ന വേദനകളേ ഉള്ളു. അടുത്ത നിമിഷം അവർ നിറഞ്ഞ് ചിരിക്കും. എല്ലാ ദുഖങ്ങളും ദുരിതങ്ങളും അറിയുന്ന, അനുഭവിക്കുന്ന നമ്മളൊക്കെ ദൈവത്തിൽ നിന്നും എത്ര അകലെയാണ്!

Dr. Prasanth Krishna said...

ജീവിതം ഇതൊക്കയാണ്. ഇങ്ങനെ ഒരു പ്രൊഫഷനില്‍ എത്തിപ്പെടാനും ദൈവ്വാനുഗ്രഹം വേണം. പലപ്പോഴും ഇത്തരം കുട്ടികളെ കാണുമ്പോള്‍ അവരുടെ മാതാപിതാക്കളെ ആണ് ഓര്‍മ്മ വരിക.

മിഴികള്‍ നനക്കും മൊഴികള്‍
നിറക്കും കുഞ്ഞുങ്ങളേ നിങ്ങള്‍
നേര്‍ത്തകാറ്റില്‍ ഇളകിയാടും
മണ്‍ചിരാതിന്‍ ദീപനാളങ്ങള്‍

Dr. Prasanth Krishna said...
This comment has been removed by the author.
usman said...

ജീവിതത്തിന്റെ നേർ‌കാഴ്ചകൾ...
തുടർന്നെഴുതുക.
കാത്തിന്രിക്കുന്നു.

pheenixfrmpegasus said...

I really appreciate ur attitude to take up such a challenging decision! I m a teacher too... I stopped working in a regular school feeling very disgusted to see the way they run the school.... everything is an eyewash... both normal and difficult learners are put together.. my heart bleeds to see the difficult learners being teased or humiliated.. no way to save them.... when i resigned I didnt ve anything in my mind.. ur blog throws a spark... let me ponder over it... the parents at this end of our earth is very snobbish, hypocrites.... they dont realise wht they do to their kids by throwing em to be clawed by unsympathetic teachers and ignorant mates... hope I ll be convincing enuf to get their kids to be turned to self sufficient human beings!! Wish me luck guys!! All the best and keep up the good work! May ur kids be blessed!!

കാവാലം ജയകൃഷ്ണന്‍ said...

സ്നേഹം സേവനമായി രൂപാന്തരപ്പെടുമ്പോള്‍ ഈശ്വരന്‍ മനസ്സില്‍ എഴുന്നള്ളി വന്ന് കുടിയിരിക്കും. ദൈവത്തിന് പ്രിയങ്കരമായ മനസ്സുകള്‍ ദൈന്യതയില്‍ വിഷമിക്കുന്നവര്‍ക്കു വേണ്ടി ദുഃഖിക്കുന്നവരുടെ മനസ്സുകളത്രേ...

ഈശ്വരാനുഗ്രഹമുണ്ടാകും ചേച്ചീ...

സ്നേഹപൂര്‍വം

hi said...

ഈ പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ടോ ? തലക്കട്ട് വഴിത്തി"രി"വ്‌ അല്ലെ ശരി ? അതോ എനിക്ക് തെറ്റിയതാണോ ?

Appu Adyakshari said...

ചേച്ചീ ഇപ്പോഴേ വായിച്ചുള്ളൂ. ആ നല്ല മനസ്സിന് ഈശ്വരന്‍ പ്രതിഫലം നല്‍കട്ടെ.

Unknown said...

You have a heart of gold. Thanks..

വാഴക്കോടന്‍ ‍// vazhakodan said...

വളരെ താമസിച്ച് എത്തി എന്നൊരു പരിഭവത്തോടെ, എന്റെ എല്ലാവിധ ആശംസകളുംനെരുന്നു. ചേച്ചിയുടെ മനസ്സിന്റെ വലിപ്പം അത് ഇന്നത്തെ തലമുറകള്‍ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു.
എന്റെ കഥകളിലൂടെയും ഒന്ന് സഞ്ചരിക്കുമല്ലോ!

http://vazhakodan.blogspot.com

ജന്മസുകൃതം said...

ആശംസകള്‍ ................

Lathika subhash said...

ഞാന്‍ ഇപ്പൊഴാ ഇതൊക്കെ കാണുന്നത്.
എന്താ പറയുക?
ഈ നല്ല മനസ്സിനു നന്ദി.
അഭിനന്ദനങ്ങള്‍!!
ആശംസകളും..........
തുടര്‍ന്നെഴുതൂ......

musafir said...

ഞാന്‍ അഗ്നിവേശ്,keralarates.blogspot.com നിന്കള്‍ക്കു എന്തെന്കിലും പറയാനുന്ഡെന്‍കില്‍ തുറന്നു പറയൂ .. അല്ലാതെ remove post എന്നു പറന്ഞിട്ടു കാര്യമില്ല. ഇതു ബ്ലോഗാണു ആര്‍ക്കും ഏതഭിപ്രായവും എഴുതാം.എന്റെ അഭിപ്രായം ഞാനെഴുതി. നിന്കളുടെ അഭിപ്രായം എഴുതൂ

Patchikutty said...

ഒത്തിരി വൈകി പോയി എങ്കിലും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മനസ്സിലെ മാണിക്യം സൂക്ഷിക്കനാവട്ടെ എന്നും എന്നാളും. ദൈവം അനുഗ്രഹിക്കട്ടെ.

കണ്ണനുണ്ണി said...

മനസ്സിനെ സ്പര്ശിച്ചുട്ടോ...നന്നായിട്ടുണ്ട്...

ധൃഷ്ടദ്യുമ്നന്‍ said...

ഒരുപാട്‌ താമസിച്ചാണ്‌ എത്തിയതെന്നറിയാം..നല്ലതൊന്നും ആദ്യം കാണുന്ന സ്വഭാവം പണ്ടേ ഇല്ലാ
:( ചേച്ചിയുടെ നല്ല മനസ്സിന്‌ എല്ലാ ആശംസകളും..

VINAYA N.A said...

ചോരയില്‍ കുതിര്‍ന്നോരു നാരിയെ രക്ഷിച്ചത്‌
സൈ്വരതയാലേ എനിക്കുറങ്ങാന്‍ മാത്രമാണ്‌.............. അല്ലേ ചേച്ചീ ?

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മനസ്സില്‍ എവിടെയോ ഒരു പോറല്‍ ഏറ്റ പോലെ.
ആശംസകള്‍....
വെള്ളായണി വിജയന്‍

Echmukutty said...

വായിച്ചൂ... രണ്ട് പോസ്റ്റും... ചേച്ചിയുടെ നല്ല മനസ്സിനെ ആദരവോടെ കാണുന്നു...

മിണ്ടാത്ത കുട്ടിയെ ആണ് ഞാനാദ്യം കണ്ടത്.. പിന്നെ സെറിബ്രല്‍ പാള്‍സി,ഓട്ടിസം, ഡൌണ്‍ സിന്‍ഡ്രോം... എന്തിനാ ഈ പേരുകള്‍... അങ്ങനെ കുറെപ്പേര്‍... വാരാണസിയില്‍ അവര്‍ക്കായി വലിയൊരു റിഹാബിലിറ്റേഷന്‍ താമസ സൌകര്യം, പഠിക്കാന്‍... അത്യാവശ്യം അവരവരെ മാനേജ് ചെയ്യാന്‍... അതിനു മാത്രം ഒക്കെ സഹായിക്കുന്ന വിധത്തില്‍ ഒരു വര്‍ക്ക് ചെയ്തു... പിന്നെ എന്‍റെ കൂട്ടുകാരിക്ക് സെറിബ്രല്‍ പാള്‍സി വന്ന ഒരു വാവയുണ്ടായി.. ഇപ്പോ പന്ത്രണ്ട് വര്‍ഷമായി... ദില്ലിയില്‍ സ്പാസ്റ്റിക് സൊസൈറ്റിക്ക് വേണ്ടിയും കുറച്ച് ജോലി ചെയ്തു... അതുകൊണ്ട് ചേച്ചി എഴുതിയതെല്ലാം കൂടെ നിന്ന് കാണുകയായിരുന്നു ഞാന്‍ ഇതു വായിക്കുമ്പോള്‍... ചേച്ചി എഴുതാത്ത ഒരു അനുഭവം കൂടിയുണ്ട് എനിക്ക്... ഇമ്മാതിരി സ്ഥലങ്ങളില്‍ ഇത്തരം കുട്ടികളെ ഉപേക്ഷിക്കുന്ന അച്ഛനമ്മമാരും ആ കുട്ടികളോട് വളരെ നീചമായി പെരുമാറുന്നവരും അവരെ എന്തു തരം ചൂഷണത്തിനും വിധേയമാക്കുന്നവരും കൂടി നമ്മുടെ ചുറ്റുമുണ്ട്... നിസ്സഹായതയുടെ പരകോടിയില്‍ എത്തുമ്പോള്‍ പോലും ഒന്നും ചെയ്യാനാവാതെ ... മനുഷ്യന്‍ ... മനുഷ്യന്‍റെ ജന്മം..