Friday, December 5, 2008

മേഘങ്ങളും പക്ഷികളും.....


മുന്‍പേ പറക്കുന്ന മേഘങ്ങള്‍

പുലര്‍ച്ച
എനിക്ക് പോയിട്ടും പോകാന്‍ കഴിഞ്ഞില്ലാ
നിനക്കോ?
എനിക്കും വരുവാനായില്ല ..

കാത്തിരിപ്പല്ല ഇതിന് വേണ്ടത്,
എല്ലാം സമയത്തിന് നടക്കണം

ഞാന്‍ സമയത്തിനു മുന്‍പേ ചലിക്കുന്ന
ഒരു സൂചിക

നീ നന്നായി അഭിനയിക്കുന്നു..
"റ്റു ഇമ്മച്‌വര്‍ റ്റു കമന്റ്"

ഇനി ഒന്നില്‍ നിന്നും തുടങ്ങണം
അടി മുടി
നീയെന്താ വിറക്കുന്നത്?
നീ വേറെ എന്തെങ്കിലും ചിന്തിക്ക്
ഞാന്‍ മനസ്സില്‍ വരരുത്...
കാര്‍ മേഘം ഉരുണ്ടു കൂടുന്നതിനു മുന്‍പേ
മഴ പെയ്യരുത്
ഇടി വെട്ടണം
മിന്നലടിക്കണം
പാദങ്ങളില്‍ തണുപ്പ്
ആ തണുപ്പ് ഉച്ചി വരെ ഇരച്ചു കയറണം
അതു ചൂടായി പരക്കണം

പെരു മഴ
അതു ഒടുവില്‍ മാത്രം
അപ്പോഴേക്കും ഉഴുതിട്ട
പാടത്ത് ഞാന്‍ വീണ്ടൂം വരണ്ടിരിക്കും

പറന്നു പോയപക്ഷികള്‍

നിനക്ക് മാത്രമേ
ഞാന്‍ ഇവിടെയുണ്ടന്ന് അറിയൂ
നീ ഈ ലോകത്തിൽ ജീവിക്കുന്നതായും..
നീ എന്നെ അറിഞ്ഞിട്ടില്ല
അറിഞ്ഞവരെ ഞാനും അറിഞ്ഞിട്ടില്ല
ഞാന്‍ ആരേയും അറിഞ്ഞില്ലാ നീയും..
പക്ഷെ നമ്മളെ ലോകം അറിഞ്ഞു തുടങ്ങുന്നു.
നമ്മൾ അറിഞ്ഞോ എന്നാണ് അവർക്ക് അറിയേണ്ടത്

എന്റെ അജ്ഞത അതു മേച്ചില്‍ പുറമായി
എന്റെ മേച്ചിൽപുറങ്ങളിലൂടെ
നിന്റെ ജിജ്ഞാസ തഴുകി തലോടി
കടന്നു പോയിരിക്കാം

ഞാന്‍ അലയുകയാണ്
നീ എന്നെ കൊണ്ട് പോയി
പലവഴികളിലൂടെ
സമ്മിശ്ര ഗന്ധങ്ങൾ..
നിന്റെ ഗന്ധം ഞാൻ മറന്ന് പോയി
ഞാൻ തേടുന്നവരിൽ ഇന്ന് നിന്റെ മുഖം ഇല്ല

നിന്നെ അറഞ്ഞതായി പലരും പറയുന്നു..
ലോകം നിന്നെ അറിഞ്ഞു കഴിഞ്ഞു,

19 comments:

കാപ്പിലാന്‍ said...

ഹായ് ,രണ്ടു സുന്ദര സംഭവങ്ങള്‍ അതോ ഒന്നാണോ :) ഒന്നായ നിന്നെ ഇഹ .....നന്നായിരിക്കുന്നു മാണിക്യ ചേച്ചി .

ഓടോ -എന്‍റെ കമ്പ്യൂട്ടറിന്റെ കുഴപ്പമാണോ ? ആദ്യത്തെ ഭാഗത്ത് ചില്ലക്ഷരങ്ങള്‍ നന്നായി കാണുന്നു .രണ്ടാമത്തേതില്‍ ചില്ലുകള്‍ ചതുരങ്ങള്‍ ആയും ..എന്താണ് അങ്ങനെ ?

...പകല്‍കിനാവന്‍...daYdreamEr... said...

ആദ്യത്തേത്‌ മനോഹരം... പിന്നത്തേതു അതി മനോഹരം......... :)
ആശംസകള്‍....

ഹരീഷ് തൊടുപുഴ said...

മാണിക്യാമ്മേ,
ആശംസകള്‍ നേരുന്നു.....

ശ്രീ said...

രണ്ടും നന്നായിട്ടുണ്ട് ചേച്ചീ.
:)

നന്ദന said...

രണ്ടും നന്നായി.കാപ്പിലാന്‍ പറഞ്ഞതു പോലുള്ള പ്രശ്നം എനിക്കു തോന്നണില്ല്യാട്ടോ മാണിക്കം ചേച്ചീ..

പാമരന്‍ said...

അടിപൊളി ആയിരിക്കുന്നു ചേച്ചി. ശെരിക്കും മനോഹരം..

ജെപി. said...

"നിനക്ക് മാത്രമേ
ഞാന്‍ ഇവിടെയുണ്ടന്ന് അറിയൂ
നീ ഈ ലോകത്തിൽ ജീവിക്കുന്നതായും..
നീ എന്നെ അറിഞ്ഞിട്ടില്ല "
+++++++ മനോഹരമായ കവിത
ആരെ പറ്റിയാ പറേണ് എന്റെ മാണിക്ക്യ ചേച്ചി.......

കുറുമാന്‍ said...

രണ്ടും വളരെ നന്നായിട്ടുണ്ട്. അപ്പോ ഒരു ആള്‍ ഇന്‍ ആള്‍ ആണല്ലെ :)

വികടശിരോമണി said...

“കാണട്ടെ കണ്ണടയാതെ
താഴെയിരിക്കും ശൈലങ്ങൾ;
കാണട്ടെ ഇമചിമ്മാതെ
മുകളിരിക്കും താരങ്ങൾ;
അമലേ നിന്നെത്തേടി വരും ഞാൻ
അവരറിയാത്തൊരു വേഷത്തിൽ...”
മുനകൂർത്ത സ്വപ്നങ്ങളാൽ കീറിപ്പോയ ഹൃദയവുമായി
കാത്തിരിക്കുക...കാത്തിരിപ്പുകളാണ് ജീവിതം.
ആശംസകൾ...

രണ്‍ജിത് ചെമ്മാട്. said...

"അപ്പോഴേക്കും ഉഴുതിട്ട
പാടത്ത് ഞാന്‍ വീണ്ടൂം വരണ്ടിരിക്കും"

ഇത്തരം ചില പ്രയോഗങ്ങളില്‍...
മനസ്സുടക്കി, വീണ്ടു വീണ്ടും ഈ വഴിയെത്താന്‍
പ്രേരിപ്പിക്കുന്നു....

mayilppeeli said...

രണ്ടു കവിതയും വളരെ നന്നായിട്ടുണ്ട്‌......ആശംസകള്‍....

Ajith Nair said...

ചിലതൊക്കെ മനസ്സിലായി...മനസ്സിലായതിൽ ചിലതൊക്കെ തന്നെയാണോ മനസ്സിൽ എന്നൊരു സംശയം....ആശംസകള്‍ നേരുന്നു.....അവിടെ ഇപ്പോൾ എതാ ഋതു?

ഗീതാഗീതികള്‍ said...

മാണിക്യം ചേച്ചീ നാള്‍ക്കുനാള്‍ കവിത്വം വര്‍ദ്ധിക്കുകയാണല്ലോ..
തീര്‍ച്ചയായും കവിതാ സമാഹാരം ഇറക്കണം കേട്ടൊ.

രണ്ടു കവിതയും ഇഷ്ടപ്പെട്ടു.
വരികള്‍ക്ക് വല്ലാത്തൊരാകര്‍ഷണീയത.

തോന്ന്യാസി said...

മേഘങ്ങളും പക്ഷികളും...

ഞാനൊന്നും പറയാനില്ല.......മനോഹരം എന്നല്ലാതെ.....

ഓ.ടോ.:കാപ്സ് അതു കമ്പ്യൂട്ടറിന്റെ,അല്ലെങ്കില്‍ കണ്ണിന്റെ കുഴപ്പമാണ്.....

Prasanth. R Krishna said...

രണ്ടുകവിതളും കൊള്ളാം. എന്തോ ഒരു മാസ്മരികതയുള്ള വരികള്‍. പിടിച്ചിരുത്തുന്നു. ഞാനും എന്തക്കയോ ആയിരുന്നു ആരുടയക്കയോ മനസ്സില്‍ എന്ന് ഓര്‍മ്മിപ്പിക്കുന്നു ഈ വരികള്‍.

ആശംസകള്‍

നിരക്ഷരന്‍ said...

മാണിക്യേച്ചീ...

ഗീതേച്ചി പറഞ്ഞത് കേട്ടില്ലേ ? കവിതാസമാഹാരം ഇറക്കണമെന്ന്. മിനിയാന്ന് ഒരു കാവ്യസമാഹാരം പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് വന്നതേയുള്ളൂ.(പ്രിയാ ഉണ്ണികൃഷ്ണന്റെ പ്രയാണം)

നമ്മുടെ ബൂലോകസുഹൃത്തുക്കളുടെ കൃതികളൊക്കെ ഇനിയും പുസ്തകങ്ങളായി ഇറങ്ങട്ടെ, അതിലൊന്ന് ചേച്ചീടെ കവിതാസമാഹാരമാകട്ടെ എന്നാശംസിക്കുന്നു.

സസ്നേഹം
-നിരക്ഷരന്‍

പിരിക്കുട്ടി said...

MAANIKYAPPENNE...
NANNAYITTUNDUTTO

അത്ക്കന്‍ said...

നന്നായല്ലൊ രണ്ടും..!

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

പെരു മഴ
അതു ഒടുവില്‍ മാത്രം
അപ്പോഴേക്കും ഉഴുതിട്ട
പാടത്ത് ഞാന്‍ വീണ്ടൂം വരണ്ടിരിക്കും...!!


എന്റെ അജ്ഞത അതു മേച്ചില്‍ പുറമായി
എന്റെ മേച്ചിൽപുറങ്ങളിലൂടെ
നിന്റെ ജിജ്ഞാസ തഴുകി തലോടി
കടന്നു പോയിരിക്കാം...!!

മനുഷ്യന്റെ / മനസ്സിന്റെ രണ്ടു ഭാവങ്ങള്‍... നന്നായിരിക്കുന്നു, പതിവില്‍ നിന്നും ഒരു വേറിട്ട സഞ്ചാരം.. നന്നായിരിക്കുന്നു റ്റീച്ചറമ്മേ...!!