Monday, October 20, 2008

കണ്ണിമാങ്ങാ ............

അന്ന് ഡിഗ്രി രണ്ടാം വര്‍‌ഷാവസാന പരീക്ഷ തീരുകയാണു...പലരും അന്നു തന്നെ വീട്ടില്‍ പോയി. ഞങ്ങള്‍ വളരെ കുറച്ചു പേര്‍ ബാക്കിയായി. മൂന്നാം കൊല്ലം ഡിഗ്രിക്കാര്‍ പോകുകയാണു അവരിത്തിരി വിഷമത്തിലാണ്, ഇത്രയും നാളത്തെ വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞു ജീവിതത്തിന്റെ തീക്കുണ്ഡത്തിലേയ്ക്ക് എടുത്തെറിയാന്‍ പോണു ....എല്ലാവരും പെട്ടി അടുക്കലും ആട്ടൊഗ്രാഫ് എഴുത്തും ഒക്കെയായി ചുറ്റിനടപ്പുണ്ട്.. വീട്ടില്‍ പോകുന്ന റാണിയെ ഗേയിറ്റ് വരെ കൊണ്ടാക്കി മഞ്ചോട്ടില്‍ ഇരുന്ന് കഥ പറച്ചില്‍ തുടങ്ങി. ...


മാവിന്‍ ചുവട്ടില്‍ കൂടി വന്നപ്പോള്‍ അറിയാതെ കഴിഞ്ഞ കൊല്ലം നടന്ന സംഭവമോര്‍ത്തു. ആ മാവില്‍ നിറയെ കണ്ണിമാങ്ങ കുലയായി കിടക്കുന്നു. നേരെയുള്ള നടപ്പാത വഴി ആരും ഗേയിറ്റിലെയ്ക്ക് നടക്കില്ല.. മാവിന്റെ ചുവട്ടില്‍ കൂടിയാ പോക്കും വരവും, ആ നടപ്പില്‍ കൈ എത്തി ഒരു കണ്ണിമാങ്ങ പറിച്ച് തിന്നും. ഞങ്ങള്‍ പറിക്കുന്ന വാശിക്ക് മാവ് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു ..അന്ന് ഒരു ശനിയാഴച ഉച്ച ഊണുകഴിഞ്ഞ് റാണി നേരെ മാഞ്ചോട്ടിലെയ്ക്ക് ഓടി അവിടെ നിന്ന് കൈ എത്തി മൂന്ന് നാലു മാങ്ങ പറിച്ചു, അവള്‍ കൊണ്ടു വന്നിട്ട് അതു തിന്നാല്‍ ഉള്ളം കയ്യില്‍ ഊണു മുറിയില്‍ നിന്ന് എടുത്ത ഉപ്പും ആയി ഞങ്ങള്‍ വരാന്തയില്‍ നില്ക്കുന്നു.. അപ്പോഴാ വാതില്‍ തുറന്ന് സിസ്റ്റര്‍ ‘റാണീ’ എന്ന് വിളിക്കുന്നത് മാവില്‍ നിന്നു കണ്ണിമാങ്ങാ പറിച്ചു എന്നാ ജാമ്യം ഇല്ലാ കുറ്റം! എല്ലാരുടെയും കയ്യില്‍ ഇരുന്ന ഉപ്പ് താഴെ വീണു... കഷ്ടകാലത്തിനു റാണി മാത്രം ആണു മാവിന്‍ ചുവട്ടില്‍ ... മാവില്‍ നിന്ന് മാങ്ങ പറിയ്ക്കുക എന്ന മഹാപരാധം ചെയ്തിരിക്കുന്നു..വേദപ്രമാണങ്ങള്‍ എത്രയാ നിലമ്പൊത്തിയത്ത്? അന്യന്റെ വസ്തു ആഗ്രഹിച്ചു , മോഷ്ടിച്ചു .. .. പറുദീസ പോലത്തെ ഹോസ്റ്റല്‍ അങ്കണത്തിന്റെ നടുവിലെ വൃക്ഷത്തിന്റെ കനിയാണ് പറിച്ചിരിക്കുന്നത്
"വച്ചേക്കയില്ല വിനാഴികപോലുമേ" ! കര്‍ത്താവിന്റെ മണവാട്ടി ഉറഞ്ഞു തുള്ളുകയാണ്.. .
അവസാനം വിധി വാചകം പൊഴിഞ്ഞു വീണു. വീട്ടില്‍ പോയി ഗാഡിയനെ വിളിച്ചു കൊണ്ട് വന്നിട്ട് ഹോസ്റ്റലില്‍ നിന്നാല്‍ മതി... മാവില്‍ നിന്ന് ഇനി ആരെങ്കിലും മാങ്ങ പറിച്ചാല്‍ ഇതു തന്നെയാ ശിക്ഷ..ഓര്‍ത്തോ..
"പെട്ടീ എടുപ്പിച്ചു വീട്ടില്‍ വിടും.."എന്ന് ഒരു അന്ത്യശാസനവും.

പപ്പാ മരിച്ച റാണിയുടെ ഗാഡിയന്‍‌ മൂത്താങ്ങള സണ്ണിച്ചായനാ ..ശരിക്കും ദുര്‍വാസ്സാവ്.... വലിയ ഭാവഭേദം കൂടാതെ റാണി ഒരുങ്ങാന്‍ തുടങ്ങി ..ഇടയ്ക്ക് പറയുന്നുണ്ട് എല്ലാരും വരണം രണ്ടായാലും ഒരു ഊണുറപ്പാ, ഒന്നുകില്‍ തല്ലി കൊല്ലും അപ്പോ അടിയന്തരം ...അല്ലങ്കില്‍ പഠിത്തം നിര്‍ത്തി ഏതെങ്കിലും അച്ചായന്റെ അച്ചിയാക്കി പടിയിറക്കും ..തിരിച്ച് വരവുണ്ടാക്കില്ല .. ‘ഹോ മൂന്ന്‍ കണ്ണിമാങ്ങയ്ക്ക് വേണ്ടി ഞാന്‍ എന്റെ ജീവിതം തീറെഴുതിയല്ലോ തമ്പുരാനേ’! റാണി ഷോള്‍ഡര്‍ ബാഗ് പായ്ക് ചെയ്തു സാരി മാറി. മരിച്ച വീടു പോലേ ഞങ്ങള്‍ എല്ലാം നിശബ്ദമായി തൂങ്ങിപ്പിടിച്ചു നിന്നു.. പിന്നെ ഉറുമ്പുകള്‍ നീങ്ങും പോലെ റാണിയുടെ പിറകെ ഗേയിറ്റ് വരെ ചെന്നു .... റാണി പോയി കഴിഞ്ഞ് നിരാഹാര സമരം ഞങ്ങള്‍ പ്ലാന്‍ ആക്കി.. വൈകിട്ട് ജഗ്ഗില്‍ കൊണ്ടു വച്ച ‘ചാപ്പി’ എന്ന് ഞങ്ങള്‍ വിളിക്കുന്ന മൂത്ര ചൂടുള്ള ആ ദ്രാവകം പന്നികള്‍ കുടിച്ചു, പ്ലേറ്റില്‍ നിരന്ന ബിസ്കറ്റുകള്‍ തിരികെ പാട്ടയിലേയ്ക്കും ...

ഫസ്റ്റ് സ്റ്റഡി റ്റൈം കഴിഞ്ഞു വൈകിട്ട് ഏഴുമണിയ്ക്ക് ബെല്ലടിച്ചു അതു പ്രാര്‍ത്ഥനയ്ക്ക്, എല്ലാവരും പ്രെയര്‍ റൂമില്‍ എത്തി ആര്‍‌ക്കും ഒരു ഉഷാറിലല്ല. പതിവിലും നേരമെടുത്തു പ്രാര്‍ത്ഥന കഴിഞ്ഞ് പയ്യെ നടന്നു ഡൈനിങ്ങ് ഹാളില്‍ എത്തി, സൂപ്രവിഷനു അസ്സിസ്‌റ്റന്റ് വാര്‍‌ഡനാണ്.. എല്ലാവരും കണ്ണുകൊണ്ട് സമരമുറ കൈമാറി എല്ലാവരും വന്നെത്തി മുട്ടു സൂചി വീണാല്‍ കേള്‍ക്കാം ഒറ്റ കുഞ്ഞ് മിണ്ടുന്നില്ലാ ആ നിശബ്ദത തന്നെ പന്തിയല്ല എന്ന് കൊച്ചുസിസ്റ്ററിനു മനസ്സിലായി .. ഭക്ഷണത്തിനു മുന്‍പേയുള്ള പ്രാര്‍ത്ഥന ചൊല്ലി. എല്ലാവരും ഇരുന്നു . ചോറ് റ്റേബിളിന്റെ നടുവില്‍ ആണു കറി പ്ലേറ്റില്‍ ഉണ്ട് ഒരോ സ്പൂണ്‍ ചോറൂവിളമ്പി ആരും പ്ലേറ്റില്‍ കൈ ഇടുന്നില്ലാ, സിസ്റ്ററ് നോക്കി ആരും മിണ്ടുന്നില്ലാ പ്ലേറ്റില്‍ നോക്കിയിരുപ്പുണ്ട് ഉണ്ണുന്നില്ലാ സിസ്റ്റര്‍‌ ചുറ്റിനടക്കുന്നു..

റാണിയുടെ പ്ലേറ്റിലും ചോറു വിളമ്പിയിട്ടുണ്ട് ആരോ പെട്ടന്ന് കരച്ചില്‍ തുടങ്ങി, അതു പിന്നെ മറ്റുള്ളവര്‍ തുടര്‍ന്നു. ഹാള്‍‌ വിട്ടു പോരണമെങ്കില്‍ 'ഗ്രേസ് ആഫ്റ്റര്‍ മീല്‍‌സ്‌' ചൊല്ലണം ആരൊ പ്രെയര്‍ പറഞ്ഞു എല്ലാവരും തിരികെ പോന്നു ... ഞങ്ങള്‍ പതിവിനു വിപരീതമായി ശനിയാഴ്ച രാത്രി അങ്ങും ഇങ്ങും നിന്ന് കുശു കുശുത്തു..... ഒന്‍പതു മണിയ്ക്ക് സെക്കണ്ട് സ്റ്റടിയ്ക്ക് ബെല്ലടിച്ചു വാര്‍‌ഡന്‍ വരാന്തയില്‍ പ്രത്യക്ഷപെട്ടു എല്ലാവരും തിരികെ റൂമിലേയ്ക്ക് വന്നിട്ടില്ല. പിറ്റെന്ന് ഞായര്‍ സാധാരണ ശനിയാഴ്ച രാത്രികള്‍ പൊട്ടിചിരിയും തമാശയും ആണ്‌ അന്നൊക്കെ പലവട്ടം വന്ന് ശബ്ദം കുറയ്ക്ക് എന്നു പറയാറുള്ള വാര്‍ഡന്‍ അന്തം വിട്ട് നിന്നു. അരും ചിരിക്കുന്നില്ല്ലാ അടക്കം പറച്ചില്‍ മാത്രം. സിസ്റ്റര്‍ മഠത്തിലോട്ട് നടന്നു ഇനി പത്തര ആ‍യിട്ട് നോക്കിയാ മതി ആരാധനയും കഴിഞ്ഞേ വരു ... ഉച്ചയ്ക്ക് ഉണ്ട പാടാ, വിശന്നു പണ്ടാരമടങ്ങുന്നു. എന്നാല്‍‌ വാശി കുറയ്കാനും വയ്യ .. അപ്പൊഴാ കത്തിയത് ................"ആരെങ്കിലും മാങ്ങ പറിച്ചാല്‍ ഇതു തന്നെയാ .ശിക്ഷ .ഓര്‍ത്തോ.. പെട്ടീ എടുപ്പിച്ചു വീട്ടില്‍ വിടും.." അതാണെ പണ്ടുള്ളവര്‍ പണ്ടേ പറഞ്ഞിട്ടുണ്ട് പറഞ്ഞാ കേള്‍ക്കണം ചുമ്മാ കേക്കുവല്ല ശ്രദ്ധിച്ചു കേള്‍ക്കണം ....



ഒറ്റ ഓട്ടം മാവിന്‍ ചുവട്ടിലോട്ട് അവിടെ ഇരുട്ടാണു താഴ്ന്നു നില്‍ക്കുന്ന കൊമ്പ് വഴി ചവട്ടി കയ്യറി അവിടെ ഇരുപ്പായി മാങ്ങാ കുലകുലയായി കിടക്കുന്നു പിടിച്ചടിപ്പിച്ചു മാങ്ങ കടിച്ചു തിന്നു. ഞെട്ടും അണ്ടിയും അവിടെ ഇട്ടു പതിയെ ഓരോരുത്തരായി വന്നു മാവിന്‍ ചുവട്ടില്‍, ആരും മാങ്ങ പറിച്ചില്ലാ പക്ഷേ താഴെ നിന്നാല്‍ കാണാമായിരുന്ന കുലകുലയായി ആ പകല്‍ കണ്ട മാങ്ങാ കുലകളെല്ല്ലാം നഗ്നമായി വെളുത്ത കുഞ്ഞു മങ്ങാണ്ടി പ്രദര്‍ശിപ്പിച്ചു കൊണ്ട് ഞെട്ടില്‍ തുങ്ങി. ആത്മഹത്യ ചെയ്ത അനാഥ പ്രേതം പോലെ അവിടെ തൂങ്ങിയാടി..

പത്തുമണിയ്ക്കു മുന്നെ എല്ലാവരും റൂമ്മില്‍ കയറി വാതിലും പൂട്ടി ലൈറ്റ് കെടുത്തി ..ഞായറാഴ്ച രാവിലെ ഏഴുമണിയ്ക്കാണു ചാപ്പലില്‍ കുര്‍ബാന എല്ലാവരും പള്ളില്‍ പോയി എട്ട് മണിയ്ക്ക് തിരികെ വന്നവര്‍ റൂമില്‍ എത്തി സാരി മാറി ഇനി ഡൈനിങ്ങ് ഹാളില്‍ പോകാം, അങ്ങനെ പോയി കാപ്പികുടി കഴിഞ്ഞു വന്നു. പതിവ് പോലെ മുറ്റത്തും വരാന്തയിലുമായി നില്‍ക്കുമ്പോള്‍ അതാ ഗെയിറ്റില്‍ വളരെ ഒരു വലിയ ചൂര കുട്ടയും ചൂമന്ന് ഒരു മനുഷ്യന്‍, തൊട്ടു പിറകില്‍ 32 പല്ലും കാണിച്ചു ചിരിച്ചോണ്ട് റാണി ...എവിടെ നിന്നോ ആരോ വിളിച്ചു കൂവി ...
ര്‍‌-ര്‍-‌റാണീ‍-ീ‍ീ‍ീ‍ീ‍ീ‍ീ ...
പിന്നെ ഒരോട്ടം ആയിരുന്നു മൂന്ന് നിലയില്‍ നിന്നും കൂവലും ഓട്ടവും സിസ്റ്ററ് ഓടി വരുമ്പോള്‍ ഹോസ്റ്റലിന്റെ വിസിറ്റേഴ്സ് റൂമിനു മുന്നില്‍ വലിയ കുട്ടയില്‍ പച്ച മങ്ങയും ആയി മത്തായിചേട്ടനും ആ വതില്കല്‍ ഞങ്ങളുടെ പ്രതികരണം കണ്ട് മിഴിച്ചു നില്‍ക്കുന്ന സണ്ണിച്ചായനും.... സിസ്റ്ററിന്റെ മുഖം ഇന്നും ഓര്‍ക്കുന്നു! ..

മത്തായി ചേട്ടന്‍ വരന്തയിലോട്ട് മാങ്ങാ കുടഞ്ഞിട്ടു .കുട്ടയും ആയി നടക്കുന്നതിനു മുന്നെ "റാണി മോളെ മാങ്ങ വേണെ അടുത്ത ആഴ്ച വിളിച്ചൂ പറയണേ" എന്നു ഒരു താങ്ങും. ഞങ്ങള്‍ കോറസ്സ് ആയി "താങ്ക്യൂ മത്തായി ചേട്ടാ" എന്നു കൂവി പിന്നെ ഓടി വന്ന് മാങ്ങാ കൈക്കലാക്കി. സണ്ണിച്ചായന്‍ വിസിറ്റേഴ്സ് റൂമിലെയ്ക്ക് കയറി സിസ്റ്ററിനോട് എന്തൊക്കെയൊ പറഞ്ഞു.

കുഞ്ഞാടുകളെ പോലെ കയ്യില്‍ തുറന്നു പിടിച്ച ബുക്കുമായി സീക്രട്ട് ഏജന്‍സികള്‍ നടന്ന് വിസിറ്റേഴ്സ് റൂമില്‍‌ നിന്ന് വല്ല തരിയും വീണു കിട്ടുന്നൊ എന്ന് കാതോര്‍ത്ത് കണ്ണ് ബുക്കില്‍ ആക്കി ‘ചാഴി വിലക്കാന്‍’‌ നടക്കുന്ന പോലെ കവാത്ത് നടത്തി കൊണ്ടിരുന്നു. സണ്ണിച്ചായന്‍ ആ നേരത്ത് "എന്നാല്‍‌ ഞാനിറങ്ങട്ടെ സിസ്റ്ററെ" എന്നും പറഞ്ഞ് ഇറങ്ങി വരുന്നു, പിറകോട്ട് തിരിഞ്ഞ് ഞങ്ങളെ നോക്കി കൈ വീശി ഒരു ചിരി ചിരിച്ചു എന്നിട്ടിറങ്ങി ....
സണ്ണിച്ചായന്റെ പിറകേ മത്തായി ചേട്ടനും, മൂന്നു നിലയിലെ വരന്തായിലും നിന്ന് ഈ കാഴ്ച നോക്കി അന്തേ വാസികള്‍.

റാണി വെറും റാണി അല്ല ‘ത്സാ‍ന്‍സീറാണി’ ആയി .. മൂന്ന്കണ്ണി മാങ്ങയ്ക്ക് പകരം മുപ്പറ കൊട്ട നിറയെ കണ്ണി മാങ്ങയും പച്ചമാങ്ങയും മൂവാണ്ടന്‍ മാങ്ങയും കൊണ്ടിറക്കിയിരിക്കുന്നു ..സിസ്റ്റര്‍ ആദ്യമായി 'ബ്ലിംഗസ്യാന്ന് ' നിന്നാ നില്‍‌പ്പ്....

ഞങ്ങള്‍ 'കുശിനി'യിലോട്ട് ഓടി കുറെ ഉപ്പും മുളകും സംഘടിപ്പിച്ചു തിരികെ എത്തി മാങ്ങായും ആയി പയറ്റ് തുടങ്ങി ..പത്തു മണി വരെ ഫ്രീ റ്റൈം ആണ് റാണി പറഞ്ഞു "എന്റെ കര്‍ത്താവേ സ്റ്റടിക്ക് മുന്നെ ഇങ്ങെത്തിയ്ക്കണം എന്നൊറ്റ പ്രാര്‍ത്ഥന മാത്രമേയുള്ളാരുന്നു".. ഞങ്ങള്‍ തലേന്ന് റാണി പോയപ്പോ മുതലുള്ള വിവരണങ്ങള്‍ കേള്‍ക്കാന്‍ ചുറ്റും കൂടി വരാന്തയുടെ മൂലയിലൂള്ള മേശയില്‍ അവള്‍ ഇരുന്നു കൈയും കലാശവും ആയി പറയാന്‍ തുടങ്ങി. മൂളലും,
‘ഉം എന്നിട്ട്’ എന്ന് പുട്ടിന് തെങ്ങാ പോലെ മൂളിയിട്ട് ഉപ്പും മുളക്കും മാങ്ങായും ആയി ഞങ്ങള്‍ ചുറ്റിനും കൂടി നിന്നു ....

സിസ്റ്റര്‍ മുറ്റത്തെ മാവില്‍ ചുവട്ടിലൂടെ നഗ്നമായി തൂങ്ങിയാടുന്ന മാങ്ങാണ്ടികളെ ഒന്ന് നോക്കി എന്നിട്ട് ഒന്നും മിണ്ടാതെ ചാപ്പലിലേയ്ക്ക് പോയി................

ചിത്രങ്ങള്‍: ഗൂഗിള്‍

62 comments:

മാണിക്യം said...

റാണി വെറും റാണി അല്ല ‘ത്സാ‍ന്‍സീറാണി’ ആയി .. മൂന്ന്കണ്ണി മാങ്ങയ്ക്ക് പകരം മുപ്പറ കൊട്ട മാങ്ങ കൊണ്ടിറക്കിയിരിക്കുന്നു ..സിസ്റ്റര്‍ ആദ്യമായി 'ബ്ലിംഗസ്യാന്ന് ' നിന്നാ നിലപ്പ്....

ശരത്‌ എം ചന്ദ്രന്‍ said...

ഠേ....ഇനി ഒന്നു വായിച്ചു നോക്കട്ടെ,,,

പാമരന്‍ said...

ഹ ഹ ഹാ! കലക്കി ചേച്ചീ.. ഇനീം പോരട്ടെ ഹോസ്റ്റല്‍ അനുഭവങ്ങള്‌..

കാപ്പിലാന്‍ said...

ചേച്ചി ഈ കണ്ണിമാങ്ങയും ,കൊള്ളികളിലെ കണ്ണി മാങ്ങയുമായി എന്തെങ്കിലും സാമ്യം ഉണ്ടോ ..
ഹോസ്റ്റല്‍ പരിപാടി നടക്കട്ടെ

.ട്ടോ ..ട്ടി

:):)

Unknown said...

നല്ല സമരമുറയും മധുര(അതോ പുളിയോ?)പ്രതികാരവും!
ഞാനും എന്റെ ഹോസ്റ്റൽ ജീവിതം ഓർത്തു. കുറെ സമരങ്ങളൊക്കെ ഞങ്ങളും ചെയ്തിട്ടുണ്ട്‌. പക്ഷേ, ഇതുപോലെ ഗാന്ധിയൻ മുറയായിരുന്നില്ല. ഇപ്പോൾ ഓർക്കാൻ രസമുണ്ടെങ്കിലും ചിലതൊക്കെ കുറച്ചു കടന്നു പോയില്ലേ എന്നും തോന്നാറുണ്ട്‌.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nannaayi rasichhcu Ormmayile Kannimaangnga

പ്രതിവാദം said...

കൊള്ളാം, അന്തക്കലത്തെ ജഗജില്ലികള്‍ !!!

ശ്രീ said...

കണ്ണിമാങ്ങാ ഓര്‍മ്മകള്‍ രസകരം തന്നെ ചേച്ചീ... വളരെ ഇഷ്ടമായി. ആ റാണിയും പഴയ കൂട്ടുകാരികളുമായുള്ള അടുപ്പം ഇപ്പോഴുമുണ്ടോ?
:)

തോന്ന്യാസി said...

ആളൊരു പഴയ വിപ്ലവകാരി ആയിരുന്നല്ലേ?

എന്തായാലും ആ സമരമുറ എനിക്കിഷ്ടായി........

krish | കൃഷ് said...

:)

Lathika subhash said...

കുപ്പയിലാണേലും
ഹോസ്റ്റലിലാണേലും മാണിക്യം തന്നെ.
ഇതെങ്ങാനും ആ സിസ്റ്റര്‍ വായിച്ചാല്‍ വീണ്ടും
'ബ്ലിംഗസ്യാന്ന് 'ഒരു നില്പ് നില്‍ക്കും.

Ranjith chemmad / ചെമ്മാടൻ said...

നല്ല വായന! അഭിനന്ദങ്ങള്‍...

nandakumar said...

ഹോ ഈ കണ്ണിമാങ്ങകളേകൊണ്ട് തോറ്റു. എന്തൊരു പുളി പ്രതികാരം!!??

നന്നായി

നന്ദന്‍/നന്ദപര്‍വ്വം

നിരക്ഷരൻ said...

ഉപ്പും കൂട്ടി തിന്നാം,ഓര്‍മകളുടെ മധുരം അയവിറക്കി തിന്നാം. എങ്ങനെയൊക്കെ അകത്താക്കിയാലും സംഭവം ഒന്നാംതരം തന്നെ. ചേച്ചിയെന്തേ ഇതുപോലുള്ള അനുഭവങ്ങളുടെ മാമ്പഴക്കൊട്ടകല്‍ ഈ പോസ്റ്റില്‍ ചൊരിഞ്ഞിടുന്നില്ല?

ഇതില്‍ എനിക്ക് ശ്രദ്ധിക്കാന്‍ പറ്റിയ മറ്റൊരു കാര്യം, ഇടയ്ക്കിടയ്ക്ക് പറയുന്ന സാരിയെപ്പറ്റിയുള്ള പരാമര്‍ശമാണ്. ഇക്കാലത്താണെങ്കില്‍ സാരിക്ക് പകരം മറ്റെന്തെങ്കിലുമായിരുന്നേനേ ആ വരികളില്‍. സാരിയും, ആപ്പ് സാരിയും (ഹാഫ് സാരി)ഒക്കെ കാണാന്‍ കിട്ടാതാകുമോ കോളേജുകളിലും നിരത്തുകളിലുമൊക്കെ? ആപ്പ് സാരി ഇപ്പോള്‍ത്തന്നെ കാണാന്‍ കിട്ടാറില്ല.

റാണിക്കും (ഇപ്പോള്‍ റാണീച്ചേച്ചി ആയിക്കാണും അല്ലേ ?) സണ്ണിച്ചായനും,മത്തായിച്ചേട്ടനും, മാണിക്യേച്ചിക്കും നമോവാകം.

കുറുമാന്‍ said...

ഹോ, കണ്ണിമാങ്ങ, ഉപ്പ്, മുളക് എന്നൊക്കെ കേട്ടപ്പോള്‍ തന്നെ വാ‍യില്‍ വെള്ളം നിറഞ്ഞു.

മൂവാ‍ണ്ടന്‍മാവിലെ കണ്ണിമാങ്ങ, ചെറുള്ളിയും, ചുവന്ന ഉണക്കമുളകും, കല്ലുപ്പും ചേര്‍ത്ത് അമ്മിയില്‍ ഇടിച്ചതില്‍ പച്ചവെളിച്ചെണ്ണയും ഒഴിച്ച് തിരുമ്മിയെടുത്തത് കൂട്ടി ചോറ് എത്രവേണേലും കഴിക്കാ‍ാം. ഹൌ‍ൗ ഹൌ....എനിക്ക് വയ്യായേ..

ഓര്‍മ്മകളില്‍ നിന്നെടുത്തെഴുതിയ ഹോസ്റ്റല്‍ അനുഭവങ്ങള്‍ കൊള്ളാം. ഇനിയും പോരട്ടെ ഹോസ്റ്റല്‍ വീരഗാഥകള്‍..

വികടശിരോമണി said...

ഒന്നാം കണ്ണിമാങ്ങാവിപ്ലവം വായിച്ചു.നന്നായിട്ടുണ്ട്.

വികടശിരോമണി said...

ഒന്നാം കണ്ണിമാങ്ങാവിപ്ലവം വായിച്ചു.നന്നായിട്ടുണ്ട്.

[ nardnahc hsemus ] said...

വായില്‍ വെള്ളമൂറുമെങ്കിലും ഒരു പുളിയന്‍ പൂളിനേക്കാള്‍ കൂടുതല്‍ തിന്നാന്‍ എന്നെക്കൊണ്ടാവില്ല.

:)

ബഷീർ said...

ഹോസ്റ്റല്‍ അനുഭവത്തേക്കാള്‍ ഇഷ്ടമായത്‌ ഈ മാങ്ങകള്‍ തൂങ്ങിനില്‍ക്കുന്ന കാഴ്ചയാണ്

കാവാലം ജയകൃഷ്ണന്‍ said...

ഹോസ്റ്റല്‍ ജീവിതം എക്കാലവും ഓര്‍ത്തു വയ്ക്കാന്‍ കഴിയുന്ന മധുരമുള്ള അനുഭവമാണ്... മാവേലേറു പോലെ സുഖമുള്ള ഓര്‍മ്മ...

അല്ല, ചങ്ങനാശ്ശേരി അസം പ്ഷന്‍ കോളേജിലോ മറ്റോ ആണോ പഠിച്ചത്? അവിടുത്തെ ഒരു അന്തരീക്ഷത്തിന്‍റെ ഛായ...

ആശംസകള്‍

ജന്മസുകൃതം said...

നന്നായി...വളരെ നന്നായി...
ആ സമരമുറയും കലക്കി.
ഹോസ്റ്റല്‍ ജീവിതസ്മരണകള്‍ മനസ്സില്‍ ഉണരുകയും ചെയ്തു.
ആ ഓര്‍മ്മകള്‍ പോലും എന്തു സുഖം പകരുന്നവയാണെന്നോ!കന്യാസ്ത്രീ വാര്‍ഡന്റെ പീഡനപരമ്പരയിലെ ഒരു പ്രധാന ഇരയായിരുന്നു ഞാനെങ്കിലും....
പിന്നെ കഥകള്‍ കണ്ണിമാങ്ങയില്‍ നിര്‍ത്തേണ്ട.വളര്‍ന്നു വളര്‍ന്നു പോരട്ടെ.
ഓ....... അതെങ്ങനെയാ....., എല്ലാം കടിച്ചു പറിച്ചു തിന്ന് തൂക്കി കൊന്ന് പണ്ടാരമടക്കീല്ലേ...?!!!!!

Senu Eapen Thomas, Poovathoor said...

റാണി, ഝാന്‍സി റാണിയാകും, ദേവി ഫൂലന്‍ ദേവിയാകും, ഷീല ചിലപ്പോള്‍ ഷക്കീലയും ആകും...ആ മാതിരി മൊതലുകള്‍ അല്ലെ...വാര്‍ഡന്മാര്‍. കര്‍ത്താവിന്റെ മണവാട്ടികള്‍...നടുക്ക്‌ നില്‍ക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്നാതെ, പാപം ചെയ്യാതെ...ഈ മദറുകള്‍ ഇന്ന് റിയല്‍ മദേഴ്സ്‌ ആകുന്നു..ഒരു നക്ഷത്രവും കാണാതെ....

ചാപ്പി’ എന്ന് ഞങ്ങള്‍ വിളിക്കുന്ന മൂത്ര ചൂടുള്ള ആ ദ്രാവകം പന്നികള്‍ കുടിച്ചു പ്ലേറ്റില്‍ നിരന്ന ബിസ്കറ്റുകള്‍ തിരികെ പാട്ടയിലേയ്ക്കും ..ഹോസ്റ്റല്‍ ജീവീതം കുറച്ചു കൂടി കൊഴുപ്പിക്കാമായിരുന്നു.

ഹോസ്റ്റല്‍ ജീവിതം ഇനിയും പോരട്ടെ...

സസ്നേഹം,
പഴമ്പുരാണംസ്‌.

കനല്‍ said...

ഹോസ്റ്റല്‍ ദിനങ്ങള്‍ നന്നായിട്ടുണ്ടായിരുന്നല്ലോ?

എനിക്കും ഉണ്ട് ഇത്തരം അനുഭവങ്ങള്‍.

വാര്‍ഡന്‍ ഇമ്മിണി കള്ളടിക്കണ കൂട്ടത്തിലായതുകൊണ്ട്,മിക്കപ്പോഴും ബോധമില്ലാതെ നടക്കുന്ന അങ്ങേരുടെ കണ്ണില്‍ പൊടിയിടാന്‍ എനിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഒരു പ്രശ്നം, ഞാന്‍ മനസ്സാ വാചാ കര്‍മ്മണ അറിയാത്തതില്‍ ഞാന്‍ കുടുങ്ങി, അങ്ങേരെന്നെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി.തൊലിയുരിഞ്ഞു പോകുന്ന കേസ് ആയതുകൊണ്ട് ഞാന്‍ പിന്നെ പേരന്റ്സിനെയും കൊണ്ട് പോകണമെന്ന ആവശ്യം തള്ളി ഹോസ്റ്റല്‍ ജീവിതം മതിയാക്കി, ഒരു ലോഡ്ജ് മുറിയില്‍ വെപ്പും കുടിയുമായി ഒതുങ്ങി.

പൈങ്ങോടന്‍ said...

കുറച്ച് മാങ്ങപൊട്ടിച്ച റാണി മാത്രം ഇപ്പോ കുറ്റക്കാരി.നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും അടിച്ചുമാറ്റി ,ഇപ്പോ മോഷണപരമ്പര ക്യാനഡവരെ വ്യാപിപ്പിച്ച പലരും ഇപ്പോ പുണ്യാളത്തികള്‍
ങും..റാണിക്കൊരു ബ്ലോഗില്ലാത്തത് പലരുടേയും ഭാഗ്യം

Jayasree Lakshmy Kumar said...

“മാങ്ങാ കുലകുലയായി കിടക്കുന്നു പിടിച്ചടിപ്പിച്ചു മാങ്ങ കടിച്ചു തിന്നു ഞെട്ടും അണ്ടിയും അവിടെ ഇട്ടു പതിയെ ഓരോരുത്തരായി വന്നു മാവിന്‍ ചുവട്ടില്‍, ആരും മാങ്ങ പറിച്ചില്ലാ പക്ഷേ താഴെ നിന്നാല്‍ കാണാമായിരുന്ന കുലകുലയായി ആ പകല്‍ കണ്ട മാങ്ങാ കുലകളെല്ല്ലാം നഗ്നമായി വെളുത്ത കുഞ്ഞു മങ്ങാണ്ടി പ്രദര്‍ശിപ്പിച്ചു കൊണ്ട് ഞെട്ടില്‍ തുങ്ങി. ആത്മഹത്യ ചെയ്ത അനാഥ പ്രേതം പോലെ അവിടെ തൂങ്ങിയാടി..“

ദൈവമേ!!! വാനരജന്മങ്ങൾ
കലക്കി ചേച്ചി. നല്ല പോസ്റ്റ്

കുറ്റ്യാടിക്കാരന്‍|Suhair said...

:)

Aloshi... :) said...

കൊള്ളാം കൊള്ളാം....

ഈ ലോകത്തില്‍ എവിടെയൊക്കെ പറുദീസകളുണ്ടോ അവിടെയൊക്കെ ആപ്പിളും മാങായും പറിക്കാന്‍ ഒരു പെണ്ണുണ്ടാവും...

ബാക്കിയുള്ളവന്റെ കഷ്ടകാലം.. അല്ലാതെന്തുപറയാന്‍ ....

മാഹിഷ്മതി said...

മാങ്ങ അതും പച്ച മാങ്ങ ബ്ലോഗ്ഗിലായാലും വല്ലാതെ നാക്കില്‍ വെള്ളം പൊട്ടുന്നു.അതു പോലെ മാണിക്യത്തിന്റെ പോസ്റ്റും ഒരു ആര്‍ദ്രത...............

നവരുചിയന്‍ said...

ഓര്‍മകളെ ..... കണ്ണി മാങ്ങകള്‍ ചാര്‍ത്തി ..... വരൂ ഈ വഴി വീണ്ടും ...............

നല്ല രസം ഉള്ള ഓര്‍മ്മകള്‍ .....

Anil cheleri kumaran said...

റാണി വെറും റാണി അല്ല ‘ത്സാ‍ന്‍സീറാണി’
റാണി മോള്‍ കലക്കീലോ!
നല്ല ശൈലി. നല്ല തമാശ..
ഒറ്റ അക്ഷരത്തെറ്റു പോലുമില്ലാത്ത എഴുത്തു
അഭിനന്ദനങ്ങള്‍

|santhosh|സന്തോഷ്| said...

..നാട്ടുമാവിലെ മാങ്ങ...
ഒന്ന ഒന്നര ആളായിരുന്നല്ലേ അന്ന്? :)
പോസ്റ്റ് ഇഷ്ടായി..

G. Nisikanth (നിശി) said...

കുറുമാൻ പറഞ്ഞ ഐറ്റംസിന്റെ കൂടെ കുറച്ച് ചുട്ട തേങ്ങാപ്പൂളും കൂടുണ്ടെങ്കിൽ നന്നായേനേം .....

(“ചുട്ടരച്ച ചമ്മന്തി കൂട്ടി....”)

കണ്ണിമാങ്ങാക്കഥ നന്നായിരിക്കുന്നു

RAHMAN@BEKAL said...

നന്നായി...വളരെ നന്നായി...
ഹോസ്റ്റല്‍ ജീവിതം ഇനിയും പോരട്ടെ...

ആദര്‍ശ്║Adarsh said...

കണ്ണിമാങ്ങയും സമരവും റാണിയും.. ഹോസ്റ്റല്‍ ഓര്‍മ്മകള്‍ക്ക് ഉപ്പും കൂട്ടി പച്ച മാങ്ങ തിന്നുന്നതിന്റെ ആ രസം ..

G. Nisikanth (നിശി) said...

അപ്പോൾ അതുശരി
കണ്ണിമാങ്ങയെക്കുറിച്ചെഴുതി നന്ദനൊരു കൊട്ടുകൊടുത്തതാണല്ലേ..!!!!

നരിക്കുന്നൻ said...

കലക്കി കെട്ടോ.. ഹോസ്റ്റൽ അനുഭവങ്ങളോടൊപ്പം ആ തൂങ്ങിക്കിടക്കുന്ന മാങ്ങയും ഇഷ്ടപ്പെട്ടു. നല്ല മുളക് പൊടിയും ഉപ്പും കൂട്ടി തിന്നാൻ പൂതിയാകുന്നു.

രഘുനാഥന്‍ said...

വായിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയുന്നു. ആശംസകള്‍ .....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കണ്ണിമാങ്ങയും, ഉപ്പും, മുളകും...
വായില്‍ വെള്ളമൂറുന്നു.

മുസാഫിര്‍ said...

കണ്ണിമാങ്ങ അച്ചാറിട്ടതാണ് എന്റെ ഫേവറൈറ്റ്,എന്തായാലും എഴുത്ത് ഭൂതകാലത്തിലേക്ക് കൊണ്ടു പോയി.

Malayali Peringode said...

സൂക്ഷിച്ചുവെച്ചിരുന്ന ഓര്‍മകളുടെ പളുങ്കുമണികള്‍
ഒന്നൊന്നായി ഞങ്ങള്‍ക്കുകൂടി പങ്കു വെച്ചുനല്‍കാന്‍
കാണിക്കുന്ന ഈ മനസിനു നന്ദി...

വീണ്ടും കാണാം ല്ലേ?!

Unknown said...

ഓര്‍മകള്‍ക്ക് കണ്ണിമാങ്ങയുടെ മണവും ചുണയും ..........!!!!

പ്രയാസി said...

മാണിക്യ ചേച്ചിയേ..........

കണ്ണിമാങ്ങാക്കഥ ഇസ്ടായി,

വളരെ ലേറ്റായി, അതോണ്ട് ഒരു മാങ്ങാണ്ടി കൊണ്ട് അഡ്ജസ്റ്റ് മാടുന്നു..:)

വാചാലം said...

മാണിക്യം -
ഇതിഷ്ടമായി കേട്ടോ. വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു. ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു.
ഓര്‍മ്മയുടെ ഭാണ്ഡക്കെട്ട് ധൈര്യമായിട്ട് അഴിക്കൂ!

- ദുര്‍ഗ്ഗ

ഗീത said...

അക്കാലങ്ങളൊക്കെ ഓര്‍ക്കാന്‍ നല്ല രസമാണല്ലേ ജോച്ചീ. കൂട്ടുകാരിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ആ സമരമുറയാണ് ഇഷ്ടമായത്. എന്നാലും അപാര ധൈര്യം തന്നെ ആ കണ്ണിമാങ്ങകളെയെല്ലാം അനാഥപ്രേതങ്ങളാക്കി നിറുത്താന്‍ കാണിച്ചത്...റാണി മാത്രമല്ല, എല്ലാവരും ഝാന്‍സീ റാണികള്‍ തന്നെ.
( ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലത്ത് ട്യൂട്ടര്‍ ആയിരുന്ന ഒരു ടീച്ചറെ ഞാനൊക്കെ എന്തുമാത്രം പേടിച്ചിരുന്നു ! സ്റ്റഡിടൈമിലെ നിശ്ശബ്ദതയില്‍ ടീച്ചറുടെ ശബ്ദം കേട്ടാല്‍ പിന്നെ ശ്വാസം പോലും വിടില്ല. ടീച്ചര്‍ ദേഷ്യത്തിലൊന്നു നോക്കിയാല്‍ മതി, കുറഞ്ഞത് അര മണിക്കുറെങ്കിലും ദേഹം വിറച്ചു കൊണ്ടിരിക്കും.ഹെന്റമ്മേ...)

ഈ ഹോസ്റ്റല്‍ വാര്‍ഡന്‍, മേട്രണ്‍ ഇവര്‍ക്കൊക്കെ കുട്ടികളോട് ഒരു ശത്രു മനോഭാവമാണോ?
കുട്ടികളുടെ കുസൃതികളില്‍ പങ്കുചേര്‍ന്ന്, അതാസ്വദിച്ച് കൂടെകൂടിയിരു‍ന്നെങ്കില്‍ എത്ര നന്നായിരുന്നു.

അവസാനം വരേയും വായനക്കാരനെ ആകാംക്ഷയുടെ മുള്‍‌മുനയില്‍ നിറുത്തിയ ആ എഴുത്തുശൈലി മനോഹരം. ആസ്വദിച്ചു വായിച്ചു. എനിക്കിത് ഭയങ്കര ഇഷ്ടായി ജോച്ചീ.

മാണിക്യം said...

ശരത്‌ എം ചന്ദ്രന്‍ നന്ദി
പാമരന്‍ നന്ദി
കാപ്പിലാന്‍
വര്‍‌ണ്യമാമൊന്നിനെ നന്നായ് വര്‍‌ണ്ണിപ്പാനതുപോലിത്
എന്നു വ്വേറൊന്നിനെ
ച്ചൂണ്ടീച്ചൊന്നീടുന്നതു സാമ്യമാം

നന്ദു ... കുറച്ചു കുറഞ്ഞു പോയില്ലേ എന്നാ തോന്നാറുള്ളത് .:)

പ്രിയ ഉണ്ണികൃഷ്ണന്‍ ...നന്ദി

കണ്ടന്‍ പൂച്ച. ... നന്ദി

ശ്രീ ...പഴയ കൂട്ടുകാരികളുമായുള്ള അടുപ്പം ഇപ്പോഴും ഉണ്ട് അവരുടെ മക്കള്‍ വരെ ആയി അതു നീളുന്നു ഒര്‍കൂട്ട്, ഫേസ്‌ബുക്ക് , പിന്നെ ഫോണ്‍, മിക്കവരും യു എസ് ക്യാനഡാ ഗള്‍ഫ് തന്നെയുണ്ട്.. :)
തോന്ന്യാസി ..അളമുട്ടിയാല്‍ ..
കൃഷ് ... :)
ലതി:- ഇതെങ്ങാനും ആ സിസ്റ്റര്‍ വായിച്ചാല്‍ വീണ്ടും അതെ അതെ!
ഞാനിന്നും നാട്ടില്‍ പോകുമ്പോള്‍ പോയി കാണാറുണ്ട് അന്നു പിടിയ്ക്കാപ്പെടാത്ത കഥകള്‍ പിന്നെ പറഞ്ഞും കൊടുത്തു..
രണ്‍ജിത് ചെമ്മാട്. നന്ദി
നന്ദകുമാര്‍ .. ഹഹഹ !!
നന്ദാ പച്ച മാങ്ങ കിട്ടിയോ ?
കമ്മത്തിന്റെ മസാല്‍‌ ദോശ കൂടി പാഴ്‌സല്‍ എടുത്തോ.
മൂവാ‍ണ്ടന്‍മാവിലെ കണ്ണിമാങ്ങ, ചെറുള്ളിയും, ചുവന്ന ഉണക്കമുളകും,
കല്ലുപ്പും ചേര്‍ത്ത് അമ്മിയില്‍ ഇടിച്ചതില്‍ പച്ചവെളിച്ചെണ്ണയും ഒഴിച്ച് തിരുമ്മിയെടുത്തത്
(കുറുമാന്റെ റസിപ്പി )

നിരക്ഷരന്‍ ... ഓര്‍മ്മകള്‍ ....അതെ കേരളത്തില്‍ പലതും അപ്രത്യക്ഷമാവുന്നു.
കാച്ചിമുണ്ടും തട്ടവും ,ചട്ടയും മുണ്ടും, ഓണത്തിനും കേരളപിറവിക്കും സെറ്റ് മുണ്ട് വരുന്നുണ്ട്... സാരി ഇന്ന് കോളജ് ക്യാമ്പസില്‍ വിശേഷ ദിവസത്തിലെ അതിഥിയാവുകയാണ്..

കുറുമാന്‍ ... നന്ദകുമാറിന് അത്യാവശ്യമായ കൊണ്ട് ഈ വിശേഷാല്‍ റെസിപ്പി ഞാന്‍ കൊടുത്തിട്ടുണ്ട് ...ഹോസ്റ്റല്‍ വീരഗാഥകള്‍.... അതു വേണോ ?

വികടശിരോമണി ... നന്ദി
nardnahc hsemus .. സുമേഷ് ചന്ദ്രന്‍ അതിനുംവേണം ഒരു കപ്പാസിറ്റി. :)

ബഷീര്‍ വെള്ളറക്കാട്‌ :- ഈ മാങ്ങകള്‍ തൂങ്ങിനില്‍ക്കുന്ന കാഴ്ച! അതെ ..


ജയകൃഷ്ണന്‍ കാവാലം ...
ചങ്ങനാശ്ശേരി അസംഷന്‍ കോളേജില്‍‌ തന്നെ. റാണി പുളിങ്കുന്നും
[അവിടുത്തെ ഒരു അന്തരീക്ഷത്തിന്‍റെ ഛായ... ]നല്ല നിരീക്ഷണം..

ലീല എം ചന്ദ്രന്‍.. ഞാന്‍ പിന്നെ കൂടുതല്‍ ഒന്നും പറയണ്ടല്ലൊ ! നന്ദി


പഴമ്പുരാണംസ്:)നന്ദി .

കനല്‍ ഞാന്‍ മനസ്സാ വാചാ കര്‍മ്മണ അറിയാത്തതില്‍ കുടുങ്ങി ഹ്ഹ്ഹ അതു മതി അത്രയും കേട്ടാമതി

പൈങ്ങോടന്‍ റാണിക്കൊരു ബ്ലോഗില്ലാ
റാണീടെ മക്കള്‍ക്ക് മലയാളവും അറിയില്ലാ
ഭാഗ്യം അതു മാത്രമല്ല അടുത്ത ആറുമാസം ഈ തണുപ്പില്‍ എന്നെ തേടി ആരും വരികില്ല..
lakshmy ദൈവമേ!!! വാനരജന്മങ്ങൾ, ഹിഹിഹി .. പരിണാമം !!

കുറ്റ്യാടിക്കാരന്‍ ... :)

Chemmachan :- ഇപ്പൊ നല്ല കുഞ്ഞാടായി അച്ചോ . ഈ നാട്ടില്‍ മാവില്ല.

മാഹിഷ്‌മതി :-നന്ദി
നവരുചിയന്‍ ...നന്ദി
കുമാരന്‍‌:- നന്ദി
സന്തോഷ് ... നന്ദി
ramsi..നന്ദി
ആദര്‍ശ് ..നന്ദി
ചെറിയനാടൻ‌ :-
കണ്ണിമാങ്ങയെക്കുറിച്ചെഴുതി നന്ദനൊരു കൊട്ടുകൊടുത്തതാണല്ലേ..!!!
അല്ല കേട്ടോ ഇതെഴുതി കഴിഞ്ഞാ നന്ദന്‍ ബംഗ്ലൂര്‍‌ കന്യാകുമാരി റൂട്ടിലും പിന്നെ മാങ്ങാ, പുളി
എന്ന് എഴുതി കാണിക്കുന്ന ബ്ലോഗുകളിലും ചുറ്റുന്നത് ഞാന്‍ കണ്ടത്....വേണ്ടപോലെ കൈകാര്യം ചെയ്തിട്ടുണ്ട്..
നരിക്കുന്നൻ ..നന്ദി
രഘുനാഥന്‍ ...‘മു’ന്‍പേ വന്നോ ?
ജയ് ജവാന്‍!
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. ... നന്ദി
മുസാഫിര്‍ ...നന്ദി
മലയാ‍ളി .. നന്ദി..വീണ്ടും കാണാം !:)
Baby ...നന്ദി
പ്രയാസി ... നന്ദി
ദുര്‍ഗ്ഗ...നന്ദി
ഗീതാഗീതികള്‍ .. ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ അതെ മുന്‍ പിന്‍ നോക്കാതെ സുഹൃത്തിനു വേണ്ടി ആ ധൈര്യം ,സ്നേഹം അത്രക്കാരുന്നു.പിന്നെ ബന്ധങ്ങള്‍ ഈ ഓര്‍മ്മ സൂക്ഷിക്കുന്ന പോലെ അതും മനസ്സിലുണ്ട്.

കണ്ണിമാങ്ങ വായിക്കുകയും അഭിപ്രായവും നിരൂപണവും നേരിട്ടും മെയിലിലും അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ബ്ലോഗേഴ്‌സിനും നന്ദി ..

nandakumar said...

“നന്ദകുമാര്‍ .. ഹഹഹ !! നന്ദാ പച്ച മാങ്ങ കിട്ടിയോ ? കമ്മത്തിന്റെ മസാല്‍‌ ദോശ കൂടി പാഴ്‌സല്‍ എടുത്തോ.“
:)
ആയിട്ടില്ല ആയിട്ടില്ല...ഈ പോസ്റ്റ് ഇവിടെ കിടന്നോട്ടെ..മാങ്ങക്കാലം കഴിഞ്ഞുപോയാല്‍ ഈ പോസ്റ്റിലെ പടമെങ്കിലും കാണിച്ചു കൊടുക്കാലോ :)

Unknown said...

നല്ല പോസ്റ്റ് ചേച്ചി ഒരോരുത്തരുടെയും കോളെജ് ജീവിതം ഇങ്ങനെ എന്തെല്ലാം ഓർമ്മകള് നിറഞ്ഞതാണ്

girishvarma balussery... said...

അസ്സലായിട്ടുണ്ട്........... കണ്ണിമാങ്ങ ഓര്‍മ്മകള്‍ ഗംഭീരം തന്നെ.....

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു.
സസ്നേഹം,
ജോയിസ്..!!

കനക said...

നന്നായിരിക്കുന്നു മാങ്ങാക്കഥ. പഴയകാല ഓർമ്മകൾ വളരെ സന്തോഷകരമാണല്ലേ?

മൃദുല said...

നല്ല സമരമുറ

thoufi | തൗഫി said...

ഓര്‍മ്മകളില്‍ എന്നും പച്ചയായി തങ്ങിനില്‍ക്കുന്ന ഹോസ്റ്റല്‍ ജീവിതാനുഭവങ്ങള്‍ മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഭാഷയില്‍ സരസമായി കോറിയിട്ടിരിക്കുന്നു.
അകലെയാണെങ്കിലും ഓര്‍മ്മകളീല്‍ എന്നും ഒപ്പമിരിക്കുന്ന റാണിയും മറ്റു കൂട്ടുകാരികളും വാര്‍ഡനുമെല്ലാം ഈ മായാത്ത ചിത്രങ്ങള്‍ ഇപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ടാകും.

ജെ പി വെട്ടിയാട്ടില്‍ said...

കണ്ണിമാങ്ങാ ....... വരികളിലൂടെ കണ്ണോടിച്ചു...
ഒരുപാടുള്ളതിനാല്‍ മൊത്തം വായിച്ചില്ല...
കണ്ണിമാങ്ങാച്ചാര്‍ എനിക്കിഷ്ടമാ....
അച്ചാറിന്റെ ചാറാണു കൂടുതല്‍ പ്രിയം...
തൈരില്‍ കൂട്ടി.... ചോറും കൂട്ടി കഴിക്കാ‍ന്‍...
എന്റെ വീട്ടിലെ ബീനാമ്മ ഇപ്പോ തൈരുണ്ടാക്കുന്നില്ല....
അവള്‍ക്ക് വേണ്ട് ... അപ്പോ ആറ്ക്കും വേണ്ട്ത്രേ?
അവളുടെ ഒരഹങ്കാരമേ..........

Dr. Prasanth Krishna said...
This comment has been removed by the author.
Dr. Prasanth Krishna said...

വാര്‍ഡനും മറ്റ് റസ്ട്രികഷന്‍സ് ഒന്നും ഇല്ലാതിരുന്ന ഒരു ഹോസ്റ്റലില്‍ ആയിരുന്നതുകൊണ്ട് ശരിക്കും ആസ്വദിച്ച ഒരു ഹോസ്റ്റല്‍ ലൈഫ് ആണ് എനിക്കുള്ളത്. പൂച്ചയില്ലാത്തിടത്തെ എലിയുടെ വിളയാട്ടം‌പോലെ. ആരും ചോദിക്കാനും പറയാനുമില്ല. ജീവിതത്തിലെ ഏറ്റവും സുവര്‍ണ്ണ നിമിഷങ്ങള്‍, ഒത്തിരി നല്ല കൂട്ടുകാര്‍, രാവെളുക്കോളം പാട്ടും ബഹളവുമായ് സെമസ്റ്റ‌‌ര്‍ എക്സാം വരെ ഉണ‌ര്‍ന്നിരിക്കുന്ന ഹോസ്റ്റല്‍ മുറികള്‍. ‍ പിന്നെ എകസാമിനുവേണ്ടി രാവും പകലും അറിയാതെയുള്ള പഠനം. കണ്ണുതപ്പിയാല്‍ അപ്രത്യക്ഷമാകുന്ന ടെകസ്റ്റ് ബുക്കുകള്‍‍. ആഘോഷങ്ങള്‍, അടിപിടികള്‍...

നന്നായിരിക്കുന്നു മാണിക്യം. സരോവര്‍ ഹോസ്റ്റലിലെ ഇടനാഴികളിലേക്ക് അറിയാതെ ഒന്നു പോയി. ഇതുപോലെ ഒരു പോസ്റ്റ് ഞാനും ഇട്ടിരുന്നു.

ദാ ഇവിടെ‍

Appu Adyakshari said...

ഈ മഠത്തിലമ്മമാരെല്ലാം ഇങ്ങനാ അല്ലേ മാണിക്യം. ദുഷ്ടത്തികള്. ഇതുപോലെ കുറെ എണ്ണം കായംകുളത്ത് സെന്റ് മേരീസില്‍ ഉണ്ടെന്ന് ഇവിടൊരാള്‍ പറയുന്നതു കേട്ടു.

Cartoonist said...

ഭവതി മാണിക്യമല്ല മല്‍ഗോവയാണ്..മല്‍ഗോവ
എന്ന്,
കേവലം മൂവാണ്ടന്‍

പിരിക്കുട്ടി said...

manikyame kollatto...

kannimango kadha

പിരിക്കുട്ടി said...

manikyathinte ella postum njaan arichu perukkitto

അമ്മാവന് അടുപ്പിലും തൂറാം said...

ഇതാ ഞാന്‍ എത്തിയിരിക്കുന്നു. ആളൊഴിഞ്ഞ ബ്ലോഗുകളില്‍ തൂറി നിറക്കാന്‍ ഇനി ഞാനുമുണ്ടാവും.

കണ്ണനുണ്ണി said...

മാങ്ങ എന്റെയും ഒരു വീക്ക്നെസ്സ് ആ...
ഇവിടെ അയല്‍ക്കരോക്കെ റിലയന്‍സില്‍ പോയി വരുമ്പോ എനിക്ക് മാങ്ങ വാങ്ങി കൊണ്ട് വന്നു തരാറുണ്ട്..ഉപ്പും കൂട്ടി തിന്നാന്‍

Unknown said...

Click here to read more news